ഹൃദയതാളം: ഭാഗം 15

hridaya thalam sana

എഴുത്തുകാരി: സന

"She...??" തെല്ലൊരു അതിശയത്തോടെ അവൻ ചോദിച്ചു.. "യാ സാർ..സാക്ഷാ..സാക്ഷാ സത്യജിത്🔥" ________🥀 "നച്ചു ഞാൻ രണ്ട് ദിവസം ആയി ശ്രെദ്ധിക്കുവാ എന്താ നിനക്ക് പറ്റിയെ..." "എന്ത്.. എനിക്ക് എന്താ.. ഒന്നും ഇല്ല.. നിനക്ക് വെറുതെ തോന്നുന്നത.." "മുഖത്തേക്ക് നോക്കി സംസാരിക് നച്ചു.." വേറെ എങ്ങോട്ടോ നോക്കി ഇരിക്കുന്ന നച്ചുനെ അവൾ തനിക് നേരെ തിരിച്ചിരുത്തി.. കണ്ണ് കലങ്ങിട്ടുണ്ട്.. അത് കണ്ടപ്പോ അവൾക്കെന്തോ പോലെ ആയി.. "എന്തിനാടാ കരായണേ.." "കരയെ ഞാനോ.. ഒന്ന് പോയ്‌ പെണ്ണെ.. ഞാൻ ആലോചിക്കുവായിരുന്നു ഷാനുക്കയെ വളക്കാൻ ഉള്ള വഴി.." ദൃഷ്ടിയിൽ നിന്ന് മറക്കാൻ എന്നോണം നച്ചു കള്ളം പറഞ്ഞു.. അവൾ പറഞ്ഞത് കള്ളമാണെന്ന് മനസിലായെങ്കിലും ഒന്നും ചോദിക്കാതെ ചിരിച്ചു കൊടുത്തു.. "ദൃഷ്ടി.. ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ.." "അതെന്താ ഇപ്പോ അങ്ങനെ ഒരു ചോദ്യം ഞാൻ എപ്പോഴെങ്കിലും നിന്നോട് കള്ളം പറഞ്ഞതായിട്ട് തോനീട്ടുണ്ടോ.." "ഇല്ല.." "അപ്പോ ചോദിക്ക്.."

നച്ചു ആദ്യം ഒന്ന് മടിച്ചെങ്കിലും അവൾക് അറിയണമായിരുന്നു തന്റെ ഇത്തു നെ ഇപ്പോഴും കേശു ഓർക്കുന്നുണ്ടോ എന്ന്.. അവൻ മറന്നതായി അഭിനയിക്കുവാണോന്ന്.. "നി.. നിനക്ക് കേശു സാറിനെ ഇഷ്ടാണോ.." മടിച്ചു കൊണ്ടുള്ള അവളുടെ ചോദ്യം കെട്ട് ദൃഷ്ടിടെ കണ്ണ് പുറത്തേക്ക് തള്ളി വന്നു.. "അതെന്താ ഇപ്പോ അങ്ങനെ ഒരു ചോദ്യം.." ദാരിഖ് പറഞ്ഞതും ഇപ്പോ നാച്ചുവിന്റെ ചോദ്യവും എല്ലാം അവളെ ദേഷ്യം പിടിപ്പിച്ചു.. വാക്കുകളിലും അത് വ്യക്തമായിരുന്നു.. "നിനക്ക് അങ്ങനെ ഒന്നും ഉണ്ടാവില്ല അതുകൊണ്ട് തന്നെ ഞാൻ ഇപ്പോ ചോദിച്ചത് കെട്ട് നിനക്ക് ദേഷ്യം വരുന്നതും.. പക്ഷെ കേശു സാറിന് അതുപോലെ അല്ല നിന്നോട്.." എവിടെയും തൊടാതെ ഉള്ള നാച്ചുന്റെ സംസാരം അവൾക്ക് ഒന്നൂടി ദേഷ്യം കൂട്ടി.. "നീ എന്തൊക്കെയാ പറയണേ.." "നീ ഇത്രയും മണ്ടി ആയി പോയാല്ലോ.. നിന്നോട് കേശു സാറിന് lub ആണെന്ന്.. അതുകൊണ്ടാണല്ലോ ഇതുവരെയും ഗേൾ സ്റ്റാഫിനെ വെക്കാത്ത അയാൾ നിന്നെ PA ആക്കിയത്.. നീ അടുത്തുണ്ടാവുമ്പോ സാറിന് വല്ലാത്ത മാറ്റം ആണ് ഉണ്ടാവാറുള്ളെ എന്ന് ഷാനുക്ക പറഞ്ഞു..

അതുമല്ല ഞാൻ പോലും കണ്ടിട്ടുണ്ട് സാർ നിന്നെ നോക്കുന്നത് ഒരു പ്രതേക രീതിയിലാണ്.. ഇപ്പോഴും നിനക്കെന്നെ വിശ്വസം ഇല്ലെങ്കിൽ ഇനിമുതൽ ഒന്ന് ശ്രെദ്ധിച്ച നോക്ക്.." അവസാനം അതും കൂടി കൂട്ടി ചേർത്ത് നച്ചു.. 'അവളുടെ മനസിൽ സംശയം ഇട്ടു.. ഇനി സാറിന് അങ്ങനെ എന്തേലും ഉണ്ടെങ്കിൽ ദൃഷ്ടി കണ്ടു പിടിചോളും..ഇത്തു നെ സാർ എന്നുന്നേക്കുമായി മറന്നിട്ടില്ലെങ്കിൽ ഉറപ്പായും സാറിന് ദൃഷ്ടിയെ സ്നേഹിക്കാൻ ആവില്ല.. അഥവാ ഇനി അങ്ങനെ അല്ലെങ്കിൽ സാറിന് കിട്ടാവുന്നതിൽ വച് ഏറ്റവും നല്ല പെണ്ണ് എന്റെ ദൃഷ്ടി തന്നെയാ ❤..' മനസിൽ അതും കണക്കു കൂട്ടി തലക്ക് കയ്യും കൊടുത്തിരിക്കുന്ന ദൃഷ്ടിയെ ഒന്ന് നോക്കി നച്ചു പുറത്തിറങ്ങി.. _________🥀 MI ഗ്രൂപ്സിന്റെ മുന്നിൽ തടിച്ചു കൂടി നിക്കുന്ന വർക്കേഴ്സിന് മുന്നിലായി പൊടി പറത്തി കൊണ്ടൊരു Black Duster വന്ന് നിന്നു..ഡ്രൈവിംഗ് സീറ്റിൽ നിന്നും ഹൈ ഹീൽസ് ഇട്ട ഒരു ലേഡി പുറത്തിറങ്ങി.. കമ്പനിക്ക് മുന്നിൽ നിക്കുന്ന എല്ലാരേയും ഒന്ന് നോക്കി അവൾ തല ഉയർത്തി കമ്പനി നെയിം ബോർഡിലേക്ക് നോക്കി..

സ്പെക്സ് മാറ്റി അതിലൂടെ കണ്ണോടിച്ചു വീണ്ടും മുന്നിൽ നിക്കുന്നവരെ നോക്കി.. അതിൽ നിന്നും ഹരി വേഗം തന്നെ കയ്യിൽ ഒരു ഫ്ലവർ ബോക്‌റ്റും ആയി അവൾക് നേരെ അടുത്ത്.. നിറഞ്ഞൊരു പുഞ്ചിരി സമ്മാനിച്ച അവൾക് നേരെ അത് നീട്ടി.. സ്പെക്സ് അവളുടെ ഓവർ കോട്ടിൽ കൊരുത്തിട്ട് അവന് നേരെ പുഞ്ചിരിച്ചു അതവൾ വാങ്ങി.. "Welcome to our empire Madam.." എല്ലാവരെയും ഒന്ന് നോക്കി അവൾ ഉള്ളിലേക്ക് കേറി.. ഹരി നിർദ്ദേശം കൊടുക്കുന്നതിനനുസരിച് മുന്നോട്ട് നടന്നു..സ്കിൻ ഫിറ്റ്‌ ബ്ലാക്ക് ഡ്രെസ്സിനു മുകളിലായി വൈറ്റ് ഓവർ കോട്ട്.. ഒരു കയ്യിൽ Tissot വാച്ചും മറു കയ്യിൽ ടു ലയർ പ്ലാറ്റനം ബ്രാസെലെറ്റും.. സിംപിൾ മേക്കപ്പ്.. അധരങ്ങൾ കൂടുതൽ ഭംഗി ഏകാൻ എന്നോണം ബേബി പിങ്ക് ലിപ്സ്റ്റിക്ക്.. വളഞ്ഞിരിക്കുന്ന പുരിക കൊടികൾ.. ഗൗരവം വിട്ട് മാറാത്ത മുഖം..നടക്കുന്നതിനനുസരിച് ദിശ മാറുന്ന മുടിയിഴകൾ കൂടുതൽ ഭംഗി കൂട്ടുന്നു.. അനുവാദം ചോദിക്കാതെ ഉള്ളിലേക്ക് കേറി ദേവിന് മുന്നിലായി കാലിന് മേൽ കാലിട്ട് ആറ്റിട്യൂഡിൽ ഇരിക്കുന്ന സാക്ഷയെ ദേവ് ഒന്ന് നോക്കി..

അവളും നോക്കി കാണുവായിരുന്നു ദേവിന്റെ മുഖത്തുള്ള ഭാവം അതിനേക്കാൾ കൂടുതൽ തന്നെ കണ്ടപ്പോ മുതൽ മുഖത്തിൽ അനിഷ്ടം വളരെ വ്യക്തമായി പ്രകടിപ്പിക്കുന്ന ജൂലിയെ.. "എന്നെ പരിചയപെടുത്തേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.. Anyway Saksha Sathyajith.." ദേവിന് നേരെ ഷേക്ക്‌ ഹാൻഡിനായി കയ്കൾ ഉയർത്തിയ സാക്ഷയെ അവനൊന്ന് നോക്കി ശേഷം കയ്യ് കൊടുത്തു.. "Mahadev iyer.." "I know..കഴിഞ്ഞ രണ്ടു പ്രാവശ്യവും ബെസ്റ്റ് entrepreneur അവാർഡ് ജേതാവ്..right?" സംസാരത്തിൽ പ്രകടമാകുന്ന വ്യക്തതയും കാര്യങ്ങൾ അറിഞ്ഞു കൊണ്ടുള്ള സംസാരവും അവളിൽ കുറച്ചു ഇന്ട്രെസ്റ് ജനിപ്പിക്കുന്നതായി തോന്നി ദേവിന്.. അവളുടെ ചോദ്യത്തിന് അവനൊന്ന് പുഞ്ചിരിച്ചു.. "എനിക്ക് ഒന്നും പിനീടത്തേക്ക് മാറ്റി വയ്ക്കുന്ന ശീലം ഇല്ല.. So കാര്യങ്ങളിൽ ഇപ്പോ തന്നെ ഒരു mutual understanding വേണം.. ദേവിന് അറിയാല്ലോ എന്റെ അച്ഛനും തന്റെ അച്ഛനും ആയി നടത്തിയൊരു ഡീൽ അതിന്റെ ഭാഗമായിട്ടാണ് ഞാൻ ഇവിടെ എന്നത്..

രണ്ട് ഫാദർസും കൂടി ചേർന്ന് അതങ്ങ് ഫ്ലോപ്പ് ആക്കിയെങ്കിലും നമ്മൾ മക്കൾക്കു അങ്ങനെ വിട്ട് കൊടുക്കാൻ പറ്റുവോ.. പറയുന്നത് കൊണ്ടൊന്നും തോന്നരുത് ആ ഡീലിൽ കൂടുതൽ ഇൻവെസ്റ്റ്മെന്റ് ഞങ്ങള്ടെ ഭാഗത്തു നിന്നും ആയിരുന്നു.. അതുകൊണ്ട് ഈ ബസ്സിനെസ്സിൽ നിങ്ങളുടെ ഭാഗത്തുന്ന് കൂടുതൽ പ്രതീക്ഷിക്കുന്നു.." "അർഹിക്കപ്പെടാത്തത് ഒന്നും സ്വന്തമാക്കിയുള്ള ശീലം MI ഗ്രൂപ്പിസിനും ഈ മഹാദേവിനും ഇല്ല അതുകോണ്ട് തന്നെയാണ് അങ്ങോട്ട് മെയിൽ അയച് അന്ന് പരാജയപ്പെട്ട് പോയ പ്രൊജക്റ്റ്‌ വീണ്ടും റെസ്റ്റാർട്ട് ചെയ്യാൻ താല്പര്യം ഉണ്ടെന്ന് അറിയിച്ചത്.. മിസ്സ്‌ സാക്ഷായുടെ ആവശ്യം ന്യായമുള്ളതാ so i agree.." സാക്ഷാ പറഞ്ഞു നിർത്തിയതും ദേവ് ബാക്കിയും കൂടി കൂട്ടി ചേർത്ത്.. പണ്ട് പാതി വഴിയിൽ ഉപേക്ഷിച്ച മീറ്റിംഗ് വീണ്ടും രണ്ടു കമ്പനിയും ആയി തുടങ്ങുന്നു.. അതിന്റെ ആദ്യ പാടിയെന്നോണം ഉള്ള മീറ്റിംഗ്.. "Thats good..പിന്നേ മിസ്റ്റർ ദേവ് ഗസ്റ്റിന് കൊടുക്കേണ്ട മര്യാദ ഒന്നും നിങ്ങള്ടെ PA ക്ക് അറിയില്ല എന്നുണ്ടോ.." "സോറി മാഡം.. ജസ്റ്റ്‌ എ മിനിറ്റ്.." കോട്ട് ഒന്നുകൂടി ശെരിയാക്കി ഇട്ട് സാക്ഷയുടെ ചോദ്യത്തിന് ഒരു സോറിയും പാസ്സാക്കി പുറത്തേക്ക് ഇറങ്ങാൻ നിന്ന ഹരിയെ സാക്ഷാ തിരികെ വിളിച്ചു..

"ഹരിയോട് അല്ലല്ലോ ഞാൻ അതിന് പറഞ്ഞത്.. ഈ നിക്കുന്ന ദേവിന്റെ അസിസ്റ്റന്റിനോട് അല്ലെ.. എന്താ അയാളുടെ കയ്യിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.." ജൂലിയുടെ നേരെയായി അവളുടെ ചോദ്യം.. ഞാനോ എന്നുള്ള ഭാവത്തിൽ അവൾ ദേവിനെയും സാക്ഷയെയും മാറി മാറി നോക്കി.. ദേഷ്യം കയ്യ് ചുരുട്ടി കണ്ട്രോൾ ചെയ്തു അവളെ ഒന്ന് തുറിച്ചു നോക്കി ജൂലി പുറത്തിറങ്ങി.. ദേവിന് പ്രതേകിച്ചു ഭവമാറ്റം ഒന്നും ഇല്ലെങ്കിലും ഹരിക്ക് അത് നന്നയി ഇഷ്ടപ്പെട്ടിരുന്നു.. 'മോളെ ജൂലി നിനക്ക് എന്നെ കൊണ്ട് ഇടയ്ക്കിടെ പണി തന്ന് വെള്ളം കുടിപ്പിക്കണം അല്ലെ.. ഇനി നീ കുറച്ചു വെള്ളം കുടിക്കും..' ഹരി മനസിൽ അതും പറഞ്ഞു ഇനി വരാൻ പോകുന്നത് ആലോചിച് ഊറി ചിരിച്ചു.. ദേവിന്റെ ജീവിതം ജൂലിയായി നശിപ്പിച്ചതാണെന്ന് ഹരി മനസിലാക്കിയ അന്ന് മുതൽ അവൾക്കിട്ട് പണിയാൻ പറ്റിയ ഒരു അവതാരത്തെ കാത്തിരിക്കുവായിരുന്നു.. അതിന് പറ്റിയ ആൾ സാക്ഷാ ആണെന്ന് ഓർക്കേ അവന് ചിരി വരുന്നുണ്ടായിരുന്നു.. "കോഫി.." "തന്നോട് കോഫി ആണ് എനിക്ക് വേണ്ടതെന്നു പറഞ്ഞോ.. ഞാൻ ഈ ടൈമിൽ ജ്യൂസ്‌ ആ കുടിക്കാറ്.. പോയി അത് കൊണ്ട് വാ.." ശക്തിയിൽ അവൾക് തന്നെ കോഫി കപ്പ്‌ കയ്യിൽ വച് കൊടുത്ത് സാക്ഷാ തിരിഞ്ഞു ഇരുന്നു..

ദേവിനെ നോക്കിയപ്പോ ദേവ് ഞാൻ ഈ നാട്ടുകാരനെ അല്ല എന്നാ മട്ടിൽ ഫോണിൽ നോക്കി ഇരുന്നു.. എല്ലാം കൊണ്ടും ജൂലിക്ക് ദേഷ്യം അടക്കാൻ പാട് പെട്ടു.. "ആ ദേവ്.. ഇവിടിപ്പോ ഹരിയും ഈ നിക്കുന്ന സ്റ്റാഫും ഉണ്ടല്ലോ.. എന്താ തന്റെ പേര്.." ആദ്യം ദേവിനോടും പിന്നേ ജൂലിയോടും ആയി ചോദിച്ചു.. "Juliyet issac.." "ആ juliyet.. അതെന്താ രണ്ടു പേരും തന്റെ PA ആണോ.." "അല്ല മാഡം ഞാൻ ആണ് സാറിന്റെ PA.. ജൂലി മാഡം വെറുതെ കാര്യങ്ങൾ ഒക്കെ നോക്കി നടത്താൻ ഇരിക്കുന്നെയാ.." ദേവും അത് തന്നെയാണ് പറയാൻ വന്നത് എന്നിരുന്നാൽ ഹരി സാക്ഷയോടായി പറഞ്ഞു..ജൂലി ദേഷ്യത്തിൽ ഹരിയെ നോക്കിയതും അവനൊന്ന് നിഷ്കളങ്കമായി ഇളിച്ചു കൊടുത്തു.. "ഓഹോ അപ്പോ വെറുതെ ഇരിക്കുവാണോ.. എന്നാൽ ഇന്ന് മുതൽ അത് വേണ്ട.. Juliyet ഇന്ന് മുതൽ എന്റെ PA ആവട്ടെ.. അപ്പോ എനിക്കും ഒരു കംഫർട് ആവും.. ദേവിന് എന്തെങ്കിലും എതിർപ്പ് ഉണ്ടോ.." "ഏയ് ഇല്ല.. As your wish.." ദേവും കൂടെ അത് പറഞ്ഞതും സാക്ഷാ ഒന്ന് ചിരിച്ചു..ജൂലിക്ക് കൊടുക്കാൻ ഉള്ള പണി ഓർത്തുകൊണ്ട്.. _________🥀

'ഈ നച്ചൂന് വട്ടാണെന്ന് തോന്നുന്നു.. കൃഷ്ണ ഇതുവരെ തോന്നാത്ത പേടിയും ടെൻഷനും ഓക്കെയാ ഇപ്പോ അങ്ങേരുടെ അടുത്തേക്ക് പോകുമ്പോ.. പെണ്ണ് ഓരോന്ന് ഇല്ലാത്തത് എന്തിനാ പറയണേ.. 😬' കേശു എന്തോ പറയുന്നുണ്ടെങ്കിലും ദൃഷ്ടിയുടെ ശ്രെദ്ധ അവിടെ ഒന്നും അല്ല.. വിരലുകൾ ദൃതിയിൽ പൊട്ടിച്ചു.. കയ്യ് അമർത്തി തിരുമ്മി ഓരോന്ന് ആലോചിക്കുന്നുണ്ട്..അവളുടെ മറുപടി ഒന്നും കേൾക്കാഞ്ഞിട്ട് കേശു ഒന്ന് തലഉയർത്തി നോക്കി.. "ദൃഷ്ടി Can you hear me?..." പെട്ടന്നുള്ള കേശുവിന്റെ ചോദ്യത്തിൽ അവൾ ഒന്ന് ഞെട്ടി.. "യ് യെസ് സാർ.." "ഓഹോ അപ്പോ ഞാൻ ഇത്ര നേരവും പറഞ്ഞത് താൻ കേട്ടിരുന്നോ.. എന്നാ കേക്കട്ടെ എന്താ ഞാൻ പറഞ്ഞത്.." കയ്യിലിരുന്ന ഫയൽ ടേബിളിൽ എറിഞ്ഞു അവൾക് നേരെ മാറിൽ കയ്യും കെട്ടി നിന്ന് അവന് ചോദിച്ചു.. സത്യത്തിൽ ഇവിടെ വന്ന് അവന്റെ അടുത്ത് നിക്കാൻ തുടങ്ങിയത് മുതൽ ദൃഷ്ടി അച്ഛൻ പറഞ്ഞതും നച്ചു പറഞ്ഞതും ഒക്കെ ആലോചിച് ടെൻഷൻ അടിക്കുവായിരുന്നു പണി.. "അ അത്.. ഞ ഞാൻ.." "തനിക് വിക്കും ഉണ്ടായിരുന്നോ.."

ദൃഷ്ടിയുടെ അടുത്ത് മാത്രമേ താൻ ഇങ്ങനെ ഒക്കെ സംസാരിക്കുന്നുള്ളു എന്ന് കേശു വീണ്ടും ഓർത്തു.. അതവനിൽ ചെറിയൊരു പുഞ്ചിരി വിരിച്ചു..വീണ്ടും കളിയാക്കി ചോദിക്കുന്ന കണ്ട് അവൾക് ദേഷ്യം വന്നു.. അവനെ ഒന്ന് തുറിച്ചു നോക്കി അവളൊന്ന് ശ്വാസം വലിച്ചു വിട്ടു.. "സോറി സാർ.. ഞാൻ ശ്രെദ്ധിച്ചില്ല.. വേറെ ഏതോ ആലോചനയിൽ ആയിരുന്നു.." "അതെനിക്കും തോന്നി..എന്താ എനിക്ക് തോന്നുന്ന പോലെ നിനക്കും എന്നോട് ഏതെങ്കിലും ഫീലിംഗ്സ് തോന്നുണ്ടോ..??" കേശുവിന്റെ കള്ള ചിരിയോടെ ഉള്ള ചോദ്യം കെട്ട് ദൃഷ്ടി ഒന്ന് ഞെട്ടി.. കണ്ണ് ഇപ്പോ പുറത്ത് ചാടും എന്നുള്ള ഭാവത്തിൽ പുറത്തേക്ക് വന്നു.. "എ.. എന്താ..ഉദേശിച്ചേ.." പെട്ടന്ന് അവന്റെ നാവിൽ നിന്ന് അത് വീഴ്ന്നതാ.. ഇനി എന്ത് പറയും എന്ന് ആലോചിച് നിന്നപ്പോഴാ പെട്ടന്ന് ഓർമ വന്നത്.. "ത..താൻ എന്നെ അന്ന് അടിച്ചില്ലേ എല്ലാരുടെയും മുന്നിൽ വച് അന്ന് മുതൽ നിനക്ക് ഇട്ട് എങ്ങനെ ഒരു പണി തരും എന്ന് ആലോചിച് തല പുകക്കുവായിരുന്നു.. അപ്പോഴാണ് പ്രതീക്ഷിക്കാതെ തന്റെ ഇന്റർവ്യൂ വീഡിയോ കാണുന്നത് അപ്പോ ഒരു ആഗ്രഹം എന്നെ അടിച്ചവൾ തന്നെ ഇനി അങ്ങോട്ട് എന്റെ കാര്യങ്ങൾ ഒക്കെ നോക്കി നടത്തണമെന്ന്..

അതിന് വേണ്ടി നിന്റെ എന്റെ PA ആക്കി.. ഇപ്പോഴും എനിക്ക് നിന്നോട് ഉള്ള ദേഷ്യം എന്നാ ഫീലിംഗ് കുറഞ്ഞിട്ടില്ലാട്ടോ.. ഇപ്പോ നിനക്കും എന്നോട് അതെ ദേഷ്യം എന്നാ ഫീലിംഗ് ഉള്ളത് പോലെ തോന്ന.. അതുകോണ്ട് ചോദിച്ചയ..അല്ല താൻ എന്താ ഉദേശിച്ചേ.." എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു അവസാനം ഒരു ചിരിയോടെ അവളോട് ചോദിച്ചു.. അതിന് നിന്ന് വിക്കുന്നുണ്ട്.. അവളുടെ കളി കണ്ട് കേശു ചിരി അടക്കാൻ പാട് പെട്ടു.. "ഞാനും അത്.. അതന്നെയാ വിചാരിച്ചേ.." അത്രേം പറഞ്ഞു മുന്നോട്ടു നടക്കാൻ പോയതും എന്തോ ഒരു ബോധത്താൽ കേശു അവളെ കയ്യ് പിടിച്ചു വലിച്ചിരുന്നു.. അതെന്തിനാ എന്നത് അവനും അറിയില്ല.. അവന്റെ നെഞ്ചിൽ തട്ടി നിക്കുന്ന ദൃഷ്ടിയെ കാണെ അവന് അവന്റെ ഹൃദയമിടിപ്പ് അടക്കാൻ കഴിയാത്ത പോലെ.. അടുത്ത നിമിഷം തന്നെ കേശുവിന്റെ കയ്യ് അവളുടെ അരയിൽ ചുറ്റിയിരുന്നു.. ഞെട്ടലോടെ അവൾ തല ഉയർത്തി.. ________🥀

"Oh സോറി.. ഞാൻ പെട്ടന്ന് അറിയാതെ.." സമയം താമസിച്ചത് കൊണ്ട് വേഗം ഫ്ലാറ്റിൽ നിന്നും ഇറങ്ങിയ പല്ലവി പാർക്കിങ്ങിൽ വച് ആരെയോ ഇടിച്ചു..പെട്ടന്ന് ആയതുകൊണ്ട് തന്നെ ഇടി കൊണ്ടയാൾ ബാക്കിലേക്ക് വീഴാൻ പോയി.. എങ്ങനെയോ ബാലൻസ് ചെയ്തു പിടിച്ചു നിന്നു.. "ഏയ് thats ok.. അറിഞ്ഞു കൊണ്ട് ആരും ഇടിക്കില്ലല്ലോ.." അവൾ അങ്ങനെ പറഞ്ഞതും പല്ലവി ഒന്ന് ചിരിച്ചു കൊടുത്തു.. "എന്താ ഇവിടെ നിക്കുന്നെ" പുറകിൽ നിന്ന് ആരോ അതും പറഞ്ഞു അവളുടെ അടുക്കെ വന്നതും പല്ലവി തിരിഞ്ഞു നോക്കി.. ഹരി ഒരു ചിരിയോടെ പല്ലവിയെ മറി കടന്നു ആ പെണ്ണിന്റെ അടുത്ത് പോയി.. ഇതന്ന് കണ്ട ആള് തന്നെയല്ലേ എന്ന് സംശയിച്ചു നോക്കിയെങ്കിലും ഹരി അവളെ ചന്തയിൽ വച് കണ്ട ഭാവം പോലും മുഖത്തു കാണിക്കുന്നില്ല.. 'അവനില്ലാതെ പരിചയം എനിക്കെന്തിനാ' എന്ന് മനസ്സിൽ പറഞ്ഞു ഹരിയെ ഒന്ന് പുച്ഛത്തോടെ നോക്കി പല്ലവി നടന്നു... .. .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story