ഹൃദയതാളം: ഭാഗം 17

hridaya thalam sana

എഴുത്തുകാരി: സന

എന്നാൽ ഇതൊക്കെ കേട്ടു കൊണ്ട് ഒരു മറക്കപ്പുറം ദൃഷ്ടിയും ഉണ്ടായിരുന്നു..എന്തുകൊണ്ടോ കേശുനെ സ്നേഹിക്കാൻ ഒരാൾ ഉണ്ടെന്നുള്ളത് അവളിൽ വിഷമം നിറച്ചു.. അങ്ങനെ ഒരാൾ ഉണ്ടായിരുന്നിട്ടും എന്ത്കൊണ്ട് തന്നോട് കേശു ഇങ്ങനെ പെരുമാറി എന്നുള്ള ചോദ്യം അവളിൽ വന്നു.. _______🥀 പത്താം വയസിൽ മാതാപിതാക്കൾ നഷ്ടപെട്ട ഇസയും നഷ്‌വയും പിനീട് ജീവിച്ചത് അടുത്തുള്ള അനാഥാലയത്തിൽ ആയിരുന്നു.. ഒരുപാട് ബന്ധുക്കൾ ഉണ്ടായിരുന്നിട്ട് കൂടി അവരെ ഏറ്റെടുക്കാൻ ആരും മുന്നോട് വന്നില്ല..തങ്ങൾക്കൊരു ബാധ്യത ആവുമോ എന്ന് എല്ലാരും ഭയന്നു..തന്റെ 7 വയസുള്ള അനുജത്തിയെ ആരുടെ മുന്നിലും തോറ്റു കൊടുക്കാതെ നല്ല അന്തസായി തന്നെ അവൾ വളർത്തി വന്നു.. അതിനു വേണ്ടി പഠനം കഴിഞ്ഞാൽ ജോലിക്ക് പോയും മറ്റും അവൾ ജീവിച്ചു പൊന്നു.. പതിവ് പോലെ ഒരു ദിവസം ജോലി കഴിഞ്ഞ് തിരികെ വരുന്ന വഴിയാണ് കുറച്ചാളുകൾ അവളെ ഉപദ്രവിക്കുന്നത്.. ഒറ്റയ്ക് അവരെ നേരിടാൻ ഇസക്ക് അന്ന് കഴിഞ്ഞിരുന്നില്ല.. അവരുടെ മുന്നിൽ അടിയറവ് വക്കേണ്ടി വരുമോ എന്നുള്ള ഭയം അവളിൽ നിറഞ്ഞു..

അറിഞ്ഞു കൊണ്ടല്ലെങ്കിലും അന്നവിടെ വച് അവളെ ഒരാൾ രക്ഷിച്ചു.. മറവിൽ ഒളിച്ചിരുന്ന ഇസയെ തേടി വന്ന ആളുകൾ അറിയാതെ ഒരാളെ പോയി ഇടിച്ചു.. പിന്നീട് അവിടെയുണ്ടായ അടിയിൽ അയാൾ വന്ന ആളുകളെയെല്ലാം അടിച്ചോടിച്ചു.. അന്ന് രക്ഷപ്പെട്ട് തിരികെ വന്നെങ്കിലും തന്നെ രക്ഷിച്ച അവളോട് നന്ദി പറയണം എന്ന് അവൾ ആഗ്രഹിച്ചിരുന്നു.. ദിവസങ്ങൾ കൊഴിഞ്ഞു പോയിട്ടും താൻ ആഗ്രഹിച്ച മുഖം പിന്നീട് അവൾക്ക് കാണാൻ സാധിച്ചില്ല.. അങ്ങനെ ഇരിക്കുകയാണ് അവൾ കോളേജിൽ വെച്ച് താൻ ഇത്രയും നാളും തേടി നടന്ന ആളെ കാണുന്നത്... "ഇതെന്താ ഇവിടെ ഒക്കെ ആകെ ഒരു കൊടി മരം.." "ഇലക്ഷൻ തുടങ്ങുവല്ലേ അതാ.." കോളേജിലേക്ക് കേറിയപ്പോ തന്നെ കണ്ടത് കൊടിയും പോസ്റ്ററും മറ്റുമായി ഓടി നടക്കുന്ന കുട്ടികളെ ആണ്.. അവരെ ഒക്കെ ഒന്ന് നോക്കി ക്ലാസ്സിൽ കേറാൻ നിന്നപ്പോഴാണ് അവളെ പാസ്സ് ചെയ്തു ഒരാൾ പോയത്.. അടുത്തെത്തിയപ്പോ തന്നെ അവളുടെ ഹൃദമിടിപ്പ് പതിന്മടങ് വർധിക്കുന്നതായി തോന്നി..

തിരിഞ്ഞ് നോക്കുന്നതിന് മുന്നേ തന്നെ അവളുടെ കണ്ണിൽ നിന്ന് മറഞ്ഞിരുന്നു അയാൾ.. എന്തു കൊണ്ട് തനിക് ഈ അവസ്ഥ എന്നവൾക് മനസിലായില്ല.. "നീ എന്താടി പന്തം കണ്ട പെരുചാഴിയെ പോലെ.. എന്ത് നോക്കി നിക്കെയാ.." "അല്ല.. ദേ.. അവ അവിടെ.. ഹന്ന ഇപ്പോ അങ്ങോട്ട് പോയതാരാ.." ആദ്യം വിക്കിയും പിന്നീട് സ്പീഡിലും പറഞ്ഞൊപ്പിച്ചു.. "അതല്ലേ ചെയർമാൻ സ്ഥാനത്തു മത്സരിക്കുന്ന രണ്ടു സ്ഥാനാർഥികളിൽ ഒരാൾ.. പെണ്ണുങ്ങളുടെ ക്രഷ് ഈ എന്റെ അടക്കം.. പക്ഷെ പറഞ്ഞിട്ടെന്തിനാ ആൾ ഒരു മുരടനാ.. ആരോടും വലുതായിട്ട് മിണ്ടില്ല.. കുറച്ചു മാത്രം എല്ലാർക്കും പേടിയാ അയാളോട് സംസാരിക്കാൻ.. അങ്ങനെ ഞങ്ങളുടെ ഒക്കെ വിഷമം മനസിലാക്കിയത് പോലെ ഇപ്പോ വന്ന ചോക്ലേറ്റ് ബോയ് ആണ് നമ്മുടെ അടുത്ത സ്ഥാനാർഥി മഹാദേവ്..മഹാദേവ് ആണേൽ.." "ഇപ്പോ പോയ ആളുടെ പേരെന്താ.." ഹാന്നയുടെ സംസാരം തീരില്ല എന്ന് കണ്ട് ഇസ ഇടക്ക് കേറി.. "ദേ അങ്ങോട്ട് നോക്ക്.. അതാണ് ദാറ്റ്‌ മുരടൻ.. യോകേഷ് പ്രഭാകർ.. എല്ലാരും കേശു കാശി അങ്ങനെ എന്തെക്കെയോ ആണ് വിളിക്കാ.."

അവിടെയായി ഒട്ടിച്ചിരിക്കുന്ന പോസ്റ്റർ കാണിച് ഹന്ന പറഞ്ഞതും ഇസക്ക് ഒരു നിമിഷം ശ്വാസം എടുക്കാൻ മറന്നു പോയിരുന്നു.. അന്ന് രാത്രി കണ്ട മുഖം അവളിൽ അത്രയും ആഴത്തിൽ പതിച്ചത് കൊണ്ടാവണം അവൾക് ഇത് വരെ മറക്കാൻ കഴിയാത്തത്.. ആരെയും മയക്കുന്ന അവന്റെ പുഞ്ചിരിയിൽ ഇസ സ്വയം മറന്നു നോക്കി നിന്നു പോയി.. ഹന്ന പറഞ്ഞെങ്കിലും അവളുടെ മനസിൽ അവന്റെ മുഖവും കിച്ചേട്ടൻ എന്നാ പേരും മാത്രം ഓടി നടന്നു.. അവളുടെ മാത്രം കിച്ചേട്ടൻ ആണെന്ന് ആരോ പറയുന്ന പോലെ തോന്നി ഇസക്ക്❤ പഠനത്തിൽ മാത്രം ശ്രെധിച്ചു പോന്ന ഇസക്ക് പിന്നീട് അങ്ങോട്ട് ഒന്നിലും ശ്രെദ്ധ കൊടുക്കാൻ കഴിഞ്ഞില്ല.. ക്ലാസിൽ വന്ന് എന്നും ഉള്ള കേശുവിന്റെ പ്രസംഗം അവളിൽ ഉണ്ടാക്കിയ സന്തോഷം ചെറുതൊന്നും അല്ല.. റിസൾട്ടിന്റെ അന്ന് എല്ലാവരും അവനെ പരിഹസിച്ചു നോക്കുമ്പോഴും മറ്റെല്ലാരെക്കാളും വേദനിച്ചത് ഇസയായിരുന്നു..എല്ലാ കാര്യങ്ങളും നച്ചുനോട് പറഞ്ഞിരുന്നു ഇസ..തന്റെ മനസിൽ ഉള്ള പ്രണയവും ആദ്യമായി തുറന്നു പറഞ്ഞത് അവളോട് തന്നെ ആയിരുന്നു.. ________🥀

"ടി നിന്നോടാ ചോദിക്കുന്നെ.. പോകുമ്പോഴും വരുമ്പോഴും നോക്കി വെള്ളമിറക്കാൻ എന്നെ മാത്രേ നിനക്ക് കിട്ടിയുള്ളുവ.." കല്പ്പിച്ചു നോക്കി കൊണ്ടുള്ള കേശുവിന്റെ ചോദ്യത്തിന് ഇസ ഒന്ന് ചിരിച്ചു കൊടുത്തു.. "അതുകൊണ്ടല്ലേ നോക്കണേ.." "എന്താ.." "എന്റെ പൊന്ന് മാഷേ ഇയാൾക്ക് ഇത്രയും ബോധം ഇല്ലാണ്ട് പോയല്ലോ.. ഇത്രയും സുന്ദരിയും സുശീലയും ആയ ഒരു പെണ്ണ് പോകുമ്പോഴും വരുമ്പോഴും ഒരാളെ മാത്രം ഫോക്കസ് ചെയ്തു നോക്കുന്നതും ഇടയ്ക്കിടെ ഇയാളെ നോക്കി sight അടിക്കുന്നതും ഒക്കെ കണ്ടിട്ട് എന്താ മനസിലാക്കേണ്ട.. അവൾക് അയാളെ അത്രയും ഇഷ്ടമാണെന്ന്.. ഇവിടേം അതാ സംഭവം.." ഇസായുടെ സംസാരം കെട്ട് ഒന്നും മനസിലാവാതെ വായും പൊളിച്ചു നിന്ന കേശുവിനെ കണ്ട് അവളൊന്ന് നിർത്തി.. ചുറ്റും നോക്കി ആരും തങ്ങളെ ശ്രെദ്ധിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി കവിളിൽ ഒരു ഉമ്മയും കൊടുത്ത് ഓടി.. പെട്ടന്ന് കവിളിൽ എന്ത് തണുപ്പ് തട്ടിയപ്പോഴാ കേശുവിനും ബോധം വന്നത്..കലിപ്പിൽ അവളെ നോക്കിയപ്പോൾ ഇസ തിരിഞ്ഞു നോക്കി ഒരു ഫ്ലയിങ് കിസ്സ് കൊടുത്തു..

"അതെ കിച്ചേട്ടാ... ഇനിയെങ്കിലും ആരേലും ചോദിച്ച പറയണേ യോകേഷിന്റെ പെണ്ണാ ഈ ഇസ മറിയം എന്ന്.." തിരിഞ്ഞോടുന്ന അവളെ കാണെ അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. ആരെയും മയക്കാൻ പാകത്തിനുള്ളത്..അവളിൽ നിന്നുള്ള വിളി മാത്രമായിരുന്നു മുരടനിൽ നിന്ന് പൈകിളിയിലേക്കുള്ള ദൂരം.. ❤ ________🥀 പിന്നീട് അവരുടെ പ്രണയ നാളുകളായിരുന്നു.. എല്ലാവരിലും അത്ഭുദ്ധമായിരുന്നു കേശുവിന്റെ മാറ്റം.. അധികം ആരോടും മിണ്ടാത്ത അവൻ ഇസ വഴി എല്ലാവരോടും മിണ്ടി തുടങ്ങി..കുസൃതിയും കുറുമ്പും കാട്ടി അവനെ ചൊടിപ്പിക്കുകയും ദേഷ്യം പിടിപ്പിക്കുകയും ചെയ്യുന്നത് അവൾക്കൊരു പതിവായി.. കോളേജ് കഴിഞ്ഞ് എന്നും കേശു ആയിരുന്നു ഇസയെ തിരികെ ഓർഫെനാജിൽ കൊണ്ട് വിടുന്നത്.. എന്തോ തിരക്ക് കാരണം ഒരുദിവസം അവന്നതിന് സാധിച്ചില്ല അവളോട് ബസിൽ പൊക്കോളാൻ പറഞ്ഞു കേശു മുന്നേ കോളേജ് വിട്ട് പോയിരുന്നു.. ബസ് ഇറങ്ങി തിരികെ നടക്കുമ്പോ പെട്ടന്ന് ഒരു തലചുറ്റൽ അനുഭവപ്പെട്ടതായിരുന്നു തുടക്കം..

ആദ്യമൊക്കെ അതത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് ഉണ്ടായ നിരന്തരമായ തലവേദന കാരണം അവൾ ഒരു ഡോക്ടറിനെ കോൺസൾട്ട് ചെയ്തു.. "കൂടെ ആരാ വന്നത്.." തന്റെ മുന്നിലിരിക്കുന്ന അധികം പ്രായം ഇല്ലാത്ത ഇസയെ കണ്ട് ഡോക്ടർ ചോദിച്ചു.. അയാളുടെ മുഖത്തു സഹതപവും മറ്റും കൂടി കളർന്നൊരു അവസ്ഥ ആയിരുന്നു..അതൊക്കെ കണ്ട് തന്നെ ഇസായുടെ വാക്കുകൾ ഇടറി.. "ഞ..ഞാൻ ഒറ്റക്ക വന്നേ.. എൻ എന്താ ഡോക്ടർ.." വളരെ വിഷത്തോടെ ആണെങ്കിലും തനിക് ബ്രെയിനിൽ മാരകമായ രോഗം പിടിപെട്ടിട്ടുണ്ടെന്ന് അവൾ മനസിലാക്കി.. ഉള്ളിൽ ഒരു വെള്ളിടി വെട്ടി.. ആദ്യം തന്നെ കൊഞ്ചാലോടെ തന്റെ മാറോട് ഓടി അണയുന്ന നാച്ചുന്റെയും തന്നെ ജീവൻ തുല്യം സ്നേഹിക്കുന്ന കിച്ചേട്ടന്റെയും മുഖം ഓർമ വന്നു.. ഏറിയാൽ 3 ആഴ്ച അതിൽ കൂടുതൽ തനിക് ആയുസ് പടച്ചവൻ നിശ്ചയിച്ചിട്ടില്ല എന്നത് അവളിലെ വേദനയെ കൂട്ടി.. അന്നവിടെ ഹോസ്പിറ്റലിൽ നിന്നും പുറത്തിറങ്ങുമ്പോ പലതും തീരുമാനിച്ചുറപ്പിച്ചായിരുന്നു അവൾ ഇറങ്ങിയത്.. ________🥀

ഏറെ വയികിയിരുന്നു ഞാൻ എൻ..എന്റെ ഇത്തൂന്റെ അവസ്ഥയെ പറ്റി അറിയാൻ.. പെട്ടന്ന് അവളിൽ ഉണ്ടായ മാറ്റാതെ പറ്റി ചോദിച്ചെങ്കിലും കിച്ചേട്ടനും ആയി ചെറിയൊരു പിണക്കം അത് മാത്രമായിരുന്നു അവൾ പറഞ്ഞ കാരണം.. അറിയില്ല.. അറിയില്ലായിരുന്നു എനിക്ക്.. നാച്ചുവിന്റെ അവസ്ഥ ഷാനുനെ നന്നേ വിഷമിപ്പിച്ചു.. ഇസയെ പറ്റി താൻ ഇത്രയും നാൾ വിചാരിച്ചതൊക്കെ തെറ്റാണെന്ന് ഓർക്കേ അവനിൽ വല്ലാത്ത കുറ്റബോധം തോന്നി..അവളെ സംസാരിക്കാൻ സമ്മതിക്കാതെ കേശുവിനെ വിളിച്ചു കൊണ്ട് പോകുമ്പോ ചുണ്ട് ചുളിക്കി പിറു പിറുക്കുന്നതും കളിയാക്കുമ്പോ ഇടയ്ക്കിടെ പുറം പൊളിയുമാർ അടിത്തരുന്നതും ഒക്കെയായി അവളുടെ കാര്യം ഓർക്കേ അവനെ കൂടുതൽ വിഷമിപ്പിച്ചു.. "ഇ..സ..അവ അവളെവിടെ.." തൊണ്ട ഇടറിയുള്ള ചോദ്യത്തിന് ഇസ യെ കാണണമെന്ന ആഗ്രഹം പ്രകടമായിരുന്നു.. "പോ.. പോയി ഇക്ക.. എന്റെ ഇത്തു അന്നേ പോയതാ.. സാറിന്റെ മനസ് വേദനിപ്പിച്ചു അതൊക്കെ പറഞ്ഞു വന്നപ്പോഴേ അവൾ പാതി മരിച്ചതാ..

അത് കഴിഞ്ഞ് രണ്ടു ദിവസം കൂടി.. അത്രേ ഉണ്ടായിരുന്നുള്ളു.. എനിക്കായി എല്ലാം ചെയ്തു തന്നെങ്കിലും.. എന്റെ ഇത്തൂന്റെ ആഗ്രഹം.. അവസാന ആഗ്രഹം എന്നെ കൊണ്ട് ചെയ്യാൻ സാധിച്ചില്ല..ഒരേ ഒരു വട്ടം മാത്രം കിച്ചേട്ടനെ കാണാൻ എന്ന് പറഞ്ഞു കരഞ്ഞതാ കഴിഞ്ഞില്ല എ..എനിക്ക്.." പൊട്ടികരഞ്ഞു നിലത്തേക്ക് വീഴുമ്പോ അവളെ താങ്ങി പിടിക്കാൻ നിറഞ്ഞ കാണാലേ ദൃഷ്ടി ഉണ്ടായിരുന്നു.. ഒന്നാശ്വസിപ്പിക്കാൻ പോലും ആവാതെ തണുത്തുറഞ്ഞു നിക്കാനേ ഷാനുവിന് ആയുള്ളൂ.. 'ഷാനുച്ച' എന്നുള്ള വിളി കാതിൽ മുഴങ്ങുന്ന പോലെ തോന്നി അവന്..തന്നെ പോലും അവളുടെ മരണം വേദനിപ്പിക്കുന്നുണ്ടെങ്ങി കേശുവിന്റെ അവസ്ഥയെ പറ്റി അവന് ചിന്തിക്കാൻ കഴിഞ്ഞില്ല...

അതുകൊണ്ട് ആവണം പടച്ചവൻ അവന്റെ മനസിൽ നിന്ന് ഇസയെ തുടച് നീക്കിയത്.. അവളുടെ ഓർമയിൽ അവന് ഭ്രാന്തനായി പോവരുതെന്ന വിധി ഉണ്ടായിരുന്നിരിക്കും..ഡിപ്രെഷൻ സ്റ്റേജിലേക്ക് നയിച്ച കാര്യങ്ങൾ അവന്റെ ഓർമയിൽ നിന്ന് പോയതോർത്തു ഷാനു ആശ്വസിച്ചു.. അപ്പോഴും ഇസ അവനിൽ വേദന ഉണ്ടാക്കി..💔 ______🥀 സാക്ഷാ ഓഫീസിൽ കേറിയതും കാണുന്നത് കാലിൻ മേൽ കാലിട്ട് മാഗസിൻ വായിക്കുന്ന ജൂലിയെ ആണ്.. ഉള്ളം കാൽ മുതൽ ഒരു തരിപ്പ് അങ്ങ് കേറുന്ന പോലെ തോന്നി അവൾക്.. പെട്ടന്നാണ് അവളുടെ മൈൻഡിൽ ഒരു പണി ഉദിച്ചത്.. 'അങ്ങനെ നീ ഇപ്പോ സുഗിക്കേണ്ട..' എന്ന് മനസിൽ മൊഴിഞ്ഞു സാക്ഷ അവൾക്കായുള്ള ചെയറിൽ പോയിരുന്നു..... .. .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story