ഹൃദയതാളം: ഭാഗം 18

hridaya thalam sana

എഴുത്തുകാരി: സന

'അങ്ങനെ നീ ഇപ്പോ സുഗിക്കേണ്ട..' എന്ന് മനസിൽ മൊഴിഞ്ഞു സാക്ഷ അവൾക്കായുള്ള ചെയറിൽ പോയിരുന്നു..കുറച്ചു നേരം അവളെ നോക്കി ഇരുന്നിട്ടും സാക്ഷാ വന്നതൊന്നും അറിയാതെ മാഗസിനിൽ കളഞ്ഞു പോയതെന്തോ തിരയുന്ന പോലെയാണ് ജൂലി.. "ജൂലിയേറ്റ്.." ദേഷ്യത്തിൽ ടേബിളിൽ ആഞ്ഞു അടിച്ചുള്ള വിളിയിൽ ജൂലി മാത്രമല്ല എന്തോ ഫൈലും ആയി ഉള്ളിലേക്ക് വന്ന ഹരിയും ഞെട്ടി.. കയ്യിലുള്ള ഫയൽ ഒന്നില്ലാതെ അവന്റെ കയ്യിൽ നിന്ന് താഴെ വീണു.. പല്ല് കടിച് കലിപ്പിൽ സാക്ഷയെ നോക്കിയപ്പോ ഇടംകണ്ണിട്ട് ഹരിയെ ഒന്ന് നോക്കി ചെറുതായി ഒന്ന് പല്ലിളിച് ജൂലിക്ക് നേരെ തിരിഞ്ഞു.. "എന്താ.." ഒട്ടും പേടി ഇല്ലാത്തവളെ പോലെ മുന്നിൽ വന്ന് ജാടയിൽ ചോദിക്കുന്നവളെ കണ്ട് സാക്ഷക്ക് കലി ഇളകി.. 'ഇവളെന്നെ കൊണ്ട് നാഗവല്ലി കളിപ്പിക്കും'..എന്ന് മനസിൽ വിചാരിച്ചു ചെയറിൽ നിന്നെഴുനേറ്റു..ഹരിയോട് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.. "ഹരിയോട് ചോദിച്ചു എനിക്ക് വേണ്ട ഫയൽ എല്ലാം വിത്ത്‌ ഇൻ 5 മിനിറ്റ്സ് എന്റെ ടാബ്‌ലിന്റെ മുകളിൽ കാണണം.." ഷെൽഫിൽ നിന്ന് ഒരു ബുക്ക്‌ എടുത്ത് അവൾക് മുഖം കൊടുക്കാതെ പറഞ്ഞു നിർത്തി..

തന്നോട് ആക്ഞാപിക്കുന്ന സാക്ഷ കൊല്ലാൻ ഉള്ള ദേഷ്യം തോന്നി അവൾക്.. എന്നിരുന്നാലും ദേവിന്റെ മനസിൽ ഒരു ഇടം പിടിക്കണം എന്ന അതിമോഹം അവളെ മറുത്തൊരു വാക്ക് മിണ്ടാൻ അനുവദിച്ചില്ല.. "അവൾ പറഞ്ഞ ഫയൽ എവിടെ.." കേബിനിൽ നിന്ന് പുറത്തേക്ക് നടക്കുന്ന ഹരിയോടായി ചോദിച്ചു.. "എസ്ക്യൂസ്‌ മി.." മനസിലാവാത്തത് പോലുള്ള നിൽപ്പ് അവൾക് കോപത്തിന്റെ ആക്കം കൂട്ടി.. "മനസിലാവാത്തതാണോ അതോ.. അഭിനയിക്കുന്നതോ.. സാക്ഷ തന്നോട് ഏൽപ്പിച്ച ഫയൽ എവിടെയെന്ന്.." "ഓ ആ ഫയൽ ആണോ.. ഞാൻ കുറച്ചു മുന്നേ അങ്ങോട്ട് കൊണ്ടിറങ്ങിയതാ പക്ഷെ എന്ത് ചെയ്യാൻ കയ്യിലുള്ള കോഫി ഒക്കെ അതിൽ വീണു പകുതിയും നാശം ആയി..ബാക്കിയാ കൊണ്ട് വന്നേ അപ്പോ മാഡത്തിന്റെ കലിപ്പിൽ ഉള്ള വിളിയിൽ ബാക്കിയും തറയിൽ വീണു ഡാമേജ് ആയി..ഇതൊന്ന് പോയി സാക്ഷ മാഡത്തിനോട് അറിയിക്കണേ.." കളിയാക്കും പോലെയും വിഷമം അഭിനയിക്കുന്ന പോലെയും ഒക്കെ പറഞ്ഞു തിരിഞ്ഞു നടന്ന ഹരിയെ കണ്ട് ജൂലി കണ്ണ് തള്ളി നിന്നു.. 'ഏഹ് ഇതിനിപ്പോ ഞാൻ എന്ത് ചെയ്യണം ഇതെങ്ങനെയാ ആഹ് രക്ഷസിയോട് പറയുന്നേ'.. ജൂലി ആലോചനയിൽ ആണ്ടു.. ________🥀

"മാഡം.." ഉള്ളിലെ അമർഷം പുറത്ത് കാണിക്കാതെ ജൂലി വിളിച്ചു.. "മ്മ്.. എന്താ.." "അവൻ ആഹ് ഫയൽ നശിപ്പിച്ചു.. പകുതിയിൽ കോഫി വീണു ബാക്കി പകുതി തറയിൽ വീണു ഡാമേജ് ആയെന്ന പറയണേ.." "So.." ജൂലി പറഞ്ഞവസാനിപ്പിക്കുന്നതിന് മുന്നേ സാക്ഷ ചോദിച്ചു..ജൂലി ഒന്നും മിണ്ടിയില്ല "അതിന്.. ഞാൻ എന്ത് വേണം.. ജൂലിയേറ്റിനോടാണ് ഞാൻ ഫയൽ കൊണ്ട് വരാൻ പറഞ്ഞത്.. So അതിന് എന്ത് പറ്റി എങ്ങനെ പറ്റി എന്നുള്ളതൊന്നും എന്നെ ബാധിക്കുന്ന പ്രോബ്ലം അല്ല.. എല്ലാ ഫയലും എത്രയും പെട്ടന്ന് എന്റെ മുന്നിൽ സബ്‌മിറ്റ് ചെയ്തിരിക്കണം.." "ബട്ട്‌ മാഡം.." "നോ മോർ എസ്ക്യൂസ്‌.. ഹരീടെ അടുത്ത് അതിന്റെ ഡീറ്റെയിൽസ് കാണും വേഗം അതെല്ലാം റെക്രീറ്റ് ചെയ്തു എടുത്തിട്ട് വാ.." സാക്ഷാ പറഞ്ഞവസാനിപ്പിച്ചു അവളുടെ നിർത്തി വച്ച വായന തുടർന്നു.. ഇതുവരെ ഇതൊന്നും ചെയ്തിട്ടില്ലാത്ത തന്നോട് ഒറ്റ ദിവസം കൊണ്ട് അത്രേം ഫയൽ കൊണ്ട് തരാൻ പറഞ്ഞതോർത്തു അവൾക് ദേഷ്യം വന്നു.. സ്വയം സംയമനം പാലിച്ചു അവൾ പുറത്തേക്ക് നടന്നു..

"ജൂലിയേറ്റ് പോയി എനിക്ക് ഒരു ജ്യൂസ്‌ കൊണ്ട് വാ.." പുറത്തേക്ക് ഇറങ്ങുന്നതിനു മുന്നേ വിളിച്ചു പറഞ്ഞത് കെട്ട് അവൾ ക്യാബിൻ ഡോർ വലിച്ചടച്ചു.. തനിക് മനഃപൂർവം ഓരോ പണി തരുന്നതാണെന്ന് അവൾക് സംശയം തോന്നിച്ചു.. അത് വരെ പിടിച്ചു വച ശ്വാസം ആഞ്ഞു വലിച്ചു വിട്ട് സാക്ഷാ ഒന്ന് relax ആയി.. 'ജൂലിക്കുള്ള പണി തുടങ്ങി അടുത്തത് ദൃഷ്ടിയെ കാണണം..ഇന്ന് തന്നെ അതിനുള്ള അവസരം ഉണ്ടാക്കണം..' അതിനുള്ള വഴികൾ ആലോചിച് സാക്ഷ ഇരുന്നു.. ______🥀 "പവി എന്താ നിന്റെ അഭിപ്രയം.." "ദേ പെണ്ണെ നിന്റെ ഈ ഫോര്മാലിറ്റി കാണുമ്പോഴാ ഒന്നങ്ങട് തരാൻ തോന്നുന്നേ.. വന്ന അന്ന് മുതൽ പറയുന്നതാ ഈ അപാർട്മെന്റ് നിന്റെം കൂടെയ സൊ ഇവിടെ നിനക്ക് ഇഷ്ടം ഉള്ളവരെ കൊണ്ട് വരാം.. സംജാ.." "താങ്ക്യൂ ടി.. ലവ് യൂ.." സന്തോഷം കൊണ്ട് പവിയെ കെട്ടിപിടിച് ഉമ്മയും കൊടുത്തു ദൃഷ്ടി..നാളെ മുതൽ നാച്ചുവിനെയും അവരുടെ കൂടെ ഇവിടെ കൊണ്ട് വരണം എന്നാ അവളുടെ പ്ലാൻ.. "മ്മ് മതി മതി.. പിന്നേ വരുന്നത് നച്ചു ആയതുകൊണ്ട് എന്നോടെങ്ങാനും നിന്റെ അടുപ്പം കുറഞ്ഞാൽ ഉണ്ടല്ലോ കൊല്ലും ഞാൻ.."

"എന്റെ കൃഷ്ണ ഇങ്ങനൊരു കുശുമ്പി.. നിങ്ങൾ രണ്ടും എനിക്ക് ഒരുപോലെയാ പോലെ.." "അങ്ങനെ ആയ നിനക്ക് കൊള്ളാം.. ആ പിണമേ നീ ഇറങ്ങുന്നില്ലേ ഇന്ന് വരുമ്പോ അവളും കാണുവാലോ അപ്പോ നിങ്ങൾക് special ആയി എന്തേലും ഉണ്ടാക്കി വക്കാം ഞാൻ.." പവി പറഞ്ഞപ്പോ ദൃഷ്ടിടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി..പവിടെ നൂഡിൽസും ഡെയിലി ഉണ്ടാക്കി പരാജയപ്പെടുന്ന വിഭവങ്ങളും അവളുടെ മനസിൽ തെളിഞ്ഞു..അവൾക് വെളുക്കാനേ ഒരു ചിരി ചിരിച്ചു കൊടുത്തു.. "ദൈവത്തെ ഓർത്തു നീ അത് മാത്രം ചെയ്യരുത്.. വരുന്ന വഴിക്ക് ഞാൻ വാങ്ങിക്കാം ഫുഡ്.. വയറിനു അസുഗം പിടിച്ചു കിടക്കാൻ എനിക്കും അവൾക്കും താല്പര്യം ഇല്ല.. അതുകൊണ്ടാ.." "ഹ്മ്മ്‌ 😏 നീ ഒക്കെ അംഗീകരിക്കുന്ന ദിവസം വരും.. ഇപ്പോ പൊന്നു മോള് ഇറങ്ങാൻ നോക്ക്.." പുച്ഛിച്ചു മുഖം തിരിച്ചു നിക്കുന്ന അവൾക് ഒന്നൂടി ഒരു ഉമ്മയും കൊടുത്ത് ദൃഷ്ടി ഇറങ്ങി.. പോകുന്ന വരെ നോക്കി നിന്ന് പവി അവളുടെ ജോലിക്കായി ഇറങ്ങി.. ________🥀 "എന്താണ് മോളെ കോഴി മുട്ട ഇടാൻ കറങ്ങുന്ന പോലെ നിന്ന് തിരിയണേ.. ഉളിലേക്ക് കേറുന്നില്ലേ.."

കേബിന്റെ ഫ്രന്റിൽ നിന്ന് കേറണോ വേണ്ടേ എന്ന് ചിന്തിച് നിന്ന ദൃഷ്ടിയോട് ഷാനു ചോദിച്ചതും അവളൊന്ന് ഞെട്ടി..പിന്നേ അവനാണെന്ന് കണ്ട് ഒന്ന് ചിരിച്ചു കൊടുത്തു.. "എന്താടാ.. എന്തേലും പ്രശ്നം ഉണ്ടോ.." 'എന്താ ഇപ്പോ പറയാ.. കേറാൻ മടി ആണെന്നോ.. ശോ അങ്ങനെ പറഞ്ഞ കാര്യം കേൾക്കില്ലേ.. അയ്യേ..' ഓരോന്ന് ആലോചിച് നിക്കുന്ന കണ്ട് ഷാനു ഒന്ന് അവൾക് വിരൽ ഞൊടിച്ചു.. "ഏഹ് എന്താ.." "അതല്ലേ ഞാനും ചോദിച്ചേ എന്തിനാ ഇവിടെ നിന്ന് കറങ്ങുന്നതെന്ന്.." "അല്ല ചുമ്മാ..ഞ.." എങ്ങനെയോ പറഞ്ഞൊപ്പിക്കാൻ നിന്നപ്പോഴാണ് പെട്ടന്ന് ഡോർ തുറന്നു കേശു പുറത്തേക്ക് വന്നത് കേശുവിനെ കണ്ടതും ദൃഷ്ടി ഒന്ന് പകച്ചു.. അവന്റെ അവസ്ഥയും മറിച്ചാല്ലായിരുന്നു ഇത്രേം നേരം ആയിട്ടും അവളെ കാണാത്ത കൊണ്ട് പുറത്തേക്ക് ഇറങ്ങിയതാണ്... പെട്ടന്ന് മുന്നിൽ കണ്ടപ്പോ അവനും ഞെട്ടി.. "ടാ കേശു..കയ്യിപ്പോ എങ്ങനെ ഉണ്ട്.. കുറഞ്ഞോ അതോ.." ഷാനു എന്തൊക്കെ പറയുന്നുണ്ടെങ്കിലും കേശു ദൃഷ്ടിയെ കണ്ടതുകൊണ്ടുള്ള പതർച്ചയിൽ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല... ഇനി ഇവിടെ നിന്നിട്ടും വലിയ കാര്യമില്ലന്ന് മനസിലാക്കി അവരെ അവിടെ വിട്ട് അവൻ പോയി.. ദൃഷ്ടി പെട്ടന്ന് തന്നെ കേബിനിൽ കേറി പിറകെ തന്നെ കേശുവും.. ________🥀

ജോലി ചെയ്യുന്നുണ്ടെങ്കിലും ദൃഷ്ടിക്ക് ഒന്നിലും ശ്രെദ്ധിക്കാൻ പറ്റുന്നില്ല..കേശുവിന്റെ കയ്യ് മുറിഞ്ഞതിനെ പറ്റി ചോദിക്കണം എന്നുണ്ടെങ്കിലും എന്തുകൊണ്ടോ അതിന് പറ്റിയിരുന്നില്ല..ഇസായുടെ കാര്യം ഓർത്തു കുറച്ചു നേരം കേശുവിന്റെ മുഖത്തു നോക്കി നിന്നത് മാത്രമേ ഓർമ ഉള്ളു അതിന് ശേഷം അവൻ കണ്ണൊരു അല്പം പോലും മാറ്റാതെ ദൃഷ്ടിയെ തന്നെ നോക്കുന്നുണ്ട്..കേശു നോക്കിയപ്പോ ഇടയ്ക്കിടെ തന്റെ മുഖത്തു നോക്കുന്ന ദൃഷ്ടിയെ ആണ് കണ്ടത് കാര്യം അറിയാൻ അവൻ അവളെ തന്നെ നോക്കി.. താടിക്ക് കയ്യും കൊടുത്ത് തന്നെ നോക്കുന്ന കേശുവിനെ ദൃഷ്ടി തുറിച്ചു നോക്കി.. ഇരുന്നിടത് നിന്ന് എഴുനേറ്റ് കേശു അവളുടെ അടുത്തോട്ടു നടന്നു.. ഹൃദ്യമിടിപ്പ് വർധിക്കുന്നതായിട്ട് തോന്നി അവൾക്.. ഇന്നലെത്തെ കാര്യവും ഒക്കെ മൈൻഡിൽ വന്നു കൊണ്ടേ ഇരുന്നു.. അടുത്തെത്തി അവളുടെ മുന്നിലുള്ള സിസ്റ്റത്തിൽ എന്തോ തിരയാൻ എന്നോണം അവളുടെ മുഖത്തിന്റെ ഒപ്പം അവന്റെ മുഖവും കുനിച്ചു.. പഴയതിനേക്കാൾ മൂന്നിരട്ടി അവളുടെ ഹൃദയം മിടിക്കുന്ന സൗണ്ട് അവൾക് കാതിൽ കേൾക്കുന്ന പോലെ തോന്നി..

വിയർപ്പ് പൊടിഞ്ഞു ചെന്നിയിലൂടെയും കഴുത്തിലൂടെയും ഒഴുകുന്നത് അവൾക് അനുഭവപ്പെട്ടു.. ലാവെൻഡറിന്റെ മണവും അവന്റെ ശരീരത്തിൽ നിന്ന് വമിക്കുന്ന ഗന്ധവും അവളുടെ മൂക്കിൽ തുളച്ചു കേറുന്ന പോലെ.. തന്റെ ടോപ്പിൽ കയ്യ് മുറുക്കി പിടിച്ചിരുന്നു അവൾ.. കേശുവിനും ദൃഷ്ടിയുടെ സാമീപ്യം അവനെ മറ്റൊരു ലോകത്ത് എത്തിക്കും പോലെ തോന്നി.. എന്തിന് വേണ്ടി തനിപ്പോ ഇവിടെ വന്നു എന്നുള്ള ചോദ്യത്തിന് അവിടെ പ്രസക്തി ഇല്ല എന്നതാവും ശെരി..അവളോട് എന്തോ പറയാൻ തുടങ്ങുന്നതിനു മുന്നേ ദൃഷ്ടി അവനെ തട്ടി മാറ്റി ചെയറിൽ നിന്ന് എഴുനേറ്റിരുന്നു..ഇന്നലേ മുറിഞ്ഞ കയ്യ് വീണ്ടും ടേബിളിൽ തട്ടിയതും അവിടെ നിന്നും ചോര പൊടിഞ്ഞു.. ഇപ്പ്രാവശ്യം അവന്റെ വിളി വരുന്നതിന് മുന്നേ ദൃഷ്ടി ഓടി അടുത്തിരുന്നു.. "സൊ.. സോറി സാർ ഞാൻ അറിയാതെ.." "ദൃഷ്ടി.." കാറ്റുപോലുള്ള അവന്റെ വിളിയിൽ അവളൊന്നു പുളഞ്ഞു കൊണ്ട് തല ഉയർത്തി.. "എനിക്ക്.. എനിക്ക് തന്നോട്.. ഒരു കാര്യം.." "ഞ..ഞാൻ പോയി ഫസ്റ്റ് എയ്ഡ് ബോക്സ്‌ എടുത്ത് വരാം.." അത്രേം പറഞ്ഞു അവൾ പുറത്തിറങ്ങി.. 'നച്ചു പറഞ്ഞതൊക്കെ സത്യമാവോ.. അതാവുമോ ഇപ്പോ പറയാൻ ഉള്ളത്'.. പലവിധ ചിന്തകൾ മനസ്സിൽ കുമിഞ്ഞു..

ഇനിയും മുന്നിൽ പോകാൻ വയ്യാന്നുള്ളതുകൊണ്ട് ഷാനുനോട് കാര്യം പറഞ്ഞു അവൾ നാച്ചുന്റെ അടുത്തേക്ക് പോയി.. _________🥀 "ദേവ് നമ്മൾ എന്നാ ആഹ് സൈറ്റ് കാണാൻ പോകുന്നെ.." "തനിക് ഓക്കേ ആണെങ്കിൽ നാളെ തന്നെ.." "ഓക്കേ.. ആ പിന്നേ ദേവ് പ്രൊജക്റ്റിന് മുന്നേ ഒന്ന് രണ്ടു ഫോട്ടോ എഡിറ്റ്‌ ചെയ്യണം ഐഡിയ ഒക്കെ ഞാൻ പറഞ്ഞു തരാം ബട്ട് എനിക്ക് അതിൽ നാളെ ടാലെന്റ്റ് ഉള്ള ഒരാൾ വേണം.. ദേവിന് അങ്ങനെ ആരേലും അറിയോ.." "എനിക്ക് അറിയാം മാഡം.." ദേവിനോടായി സാക്ഷ ചോദിച്ചതും പെട്ടന്ന് തന്നെ ഹരിയാണ് മറുപടി കൊടുത്തത്.. അത്രേം നേരം സാക്ഷ കൊടുത്ത വർക്കിൽ തല പുകഞ്ഞു ഓരോന്ന് ചെയ്തുകൊണ്ട് ഇരുന്ന ജൂലി പെട്ടന്ന് തല ഉയർത്തി.. "ആഹാ..ആരാ.." സാക്ഷാ ഒരു ചിരിയോടെ അവനോട് ചോദിച്ചു.. " 'ജൂലിയേറ്റ'.. ഫോട്ടോ ഒക്കെ എഡിറ്റ്‌ ചെയ്യാൻ അവൾ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളു.. അല്ലെ സാർ.." ആദ്യം സാക്ഷയോടും പിന്നേ ദേവീനോടും ആയി ഹരി പറഞ്ഞതും ദേവ് ഒരു സംശയത്തോടെ അവരെ നോക്കി..ഞെട്ടി പണ്ടാരം അടങ്ങി കണ്ണിപ്പോ പുറത്ത് ചാടും എന്നാ നിലയിൽ ജൂലി മിഴിച് നോക്കി.. അതിനൊപ്പം ഹരിയെ കൊല്ലാൻ ഉള്ള ദേഷ്യവും..... .. .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story