ഹൃദയതാളം: ഭാഗം 19

hridaya thalam sana

എഴുത്തുകാരി: സന

" 'ജൂലിയേറ്റ'.. ഫോട്ടോ ഒക്കെ എഡിറ്റ്‌ ചെയ്യാൻ അവൾ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളു.. അല്ലെ സാർ.." ആദ്യം സാക്ഷയോടും പിന്നേ ദേവീനോടും ആയി ഹരി പറഞ്ഞതും ദേവ് ഒരു സംശയത്തോടെ അവരെ നോക്കി..ഞെട്ടി പണ്ടാരം അടങ്ങി കണ്ണിപ്പോ പുറത്ത് ചാടും എന്നാ നിലയിൽ ജൂലി മിഴിച് നോക്കി.. അതിനൊപ്പം ഹരിയെ കൊല്ലാൻ ഉള്ള ദേഷ്യവും.. "Is it..?" സാക്ഷ അതും ചോദിച്ചു നോക്കിയത് ദേവിനെ ആണ്.. അപ്പോഴും അവന്റെ മുഖത്തു കാണുന്ന സംശയഭാവത്തിൽ നിന്ന് തന്നെ അവനിതു വരെയും ജൂലിയുടെ മേൽ സംശയം തോന്നിയില്ല എന്നവൾ ഉറപ്പിച്ചു.. "ഓ.. അപ്പോ അങ്ങനെ ആവട്ടെ.. ഫയൽ ഒക്കെ എത്രയുംവേഗം എന്റെ ടേബിളിൽ ഉണ്ടാവണം.. Then എഡിറ്റ്‌ ചെയ്യേണ്ടത് എങ്ങനെ ആണെന്ന് പറഞ്ഞു തരാം.." ജൂലിയോട് അതും പറഞ്ഞു സാക്ഷാ ഒന്ന് കൊട്ടി ചിരിച്ചു.. "വരട്ടെ സമയം പോലെ നിന്റെ കള്ളകളികൾ പൊളിച്ചു കയ്യിൽ തരുന്നുണ്ട്.." ജൂലിയെ നോക്കി ഒന്ന് നിശ്വസിച്ചു സാക്ഷാ ക്യാബിൻ പുറത്തിറങ്ങി.. ദേവിനെ സത്യങ്ങൾ അറിയിക്കാൻ ഉള്ള വഴിയും അതിനിടക്ക് അവൾ ആലോചിച്ചു.. ________🥀

തന്റെ സീറ്റിൽ ഇരുന്നു കുറെ നേരമായി നാച്ചുവിന്റെ വശത്തേക്ക് ലുക്ക്‌ വിടുന്നുണ്ട് ഷാനു.. പക്ഷെ അബദ്ധത്തിൽ പോലും നാച്ചുവിന്റെ ഒരു നോട്ടം പോലും അവനിൽ വന്ന് പതിക്കുന്നില്ല എന്നത് മനസിൽ എന്തോ ഭാരം പോലെ തോന്നി അവന്.. കുറേനേരം ഒക്കെ അവൾ നോക്കും എന്ന് വിചാരിച്ചെങ്കിലും നോക്കുന്നില്ല എന്ന് കണ്ട് ഷാനു അവൾക് മുന്നിലായി പോയി കയ്യും കെട്ടി നിന്നു.. തന്റെ മുന്നിൽ ഷാനുവിന്റെ സാമീപ്യം അറിഞ്ഞെങ്കിലും എന്തുകൊണ്ടോ അവൾക് തലഉയർത്തി നോക്കാൻ ആയില്ല.. ഒന്നും മിണ്ടാത്തെ അതെ നിൽപ്പ് തുടരുന്നവനെ കുറെ നേരം കഴിഞ്ഞ് നച്ചു ഒന്ന് പാളി നോക്കി.. "മ്മ് എന്താ.." "എ.. എന്ത്.." അവന്റെ നിൽപ്പ് ബുദ്ധിമുട്ടായി തോന്നി എണീക്കാൻ നിക്കേ ഷാനു അവളെ കയ്യ് പിടിച്ചു ടേബിളിനോട് ചേർത്ത് അവനും അവളിൽ അമരുന്ന പോലെ ചേർന്ന് നിന്നു.. ഭവമാറ്റം ഇല്ലാതെ ചോദിക്കുന്നവന് മുന്നിൽ നാച്ചുവിന്റെ ശബ്ദം പതറി..

"എന്താ ഉദ്ദേശം.." അവന്റെ കണ്ണിൽ നോക്കാനാകാതെ നച്ചു കണ്ണ് വെട്ടിച്ചു.. " സാർ എനിക്ക് പോണം.." "സാറോ😳.." കേട്ടത് വിശ്വസിക്കനാകാതെ ഷാനു നിന്നു.. 'പണി കൊള്ളാം ഇതേറ്റു🙈'അവന്റെ എക്സ്പ്രെഷൻ അറിയാൻ ഒന്ന് ഇടംകണ്ണിട്ട് നോക്കി നച്ചു മനസിൽ മൊഴിഞ്ഞു.. ഷാനു തന്നെ ഇഷ്ടം പറഞ്ഞു പുറകെ നടക്കണം എന്ന് വല്ലാത്ത ആഗ്രഹം തോന്നി നച്ചുവിന് അതിന് വേണ്ടിയാ ഇപ്പോ ഈ കളി.. നാച്ചുന്റെ എക്സ്പ്രഷനിലൂടെ ഷാനുവിനും അവളുടെ മനസിലുള്ള പ്ലാൻ മനസിലായിരുന്നു.. അവനും ഒന്ന് ഊറി ചിരിച്ചു.. പതിയെ തന്റെ മേലിൽ ഉള്ള അവന്റെ കയ്യ് അയയുന്നത് അറിഞ്ഞു നച്ചു അവനെ നോക്കി.. "സാർ.. അതെന്തായാലും കൊള്ളാം.. അപ്പോ നഷ്‌വ ഇനി അതന്നെ കണ്ടിന്യൂ ചെയ്തോ.. ഓക്കേ.." 'നീ എന്താ നച്ചു ഇക്ക എന്ന് വിളിക്കാതെ' എന്നാ ചോദ്യം പ്രതീക്ഷിച്ചു നിന്ന ഷാനുവിൽ നിന്ന് ഇങ്ങനെ ഒന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.. വായും പൊളിച്ചു അവനെ നോക്കി പിനീട് ദേഷ്യത്തിൽ ഒന്ന് നോക്കി പുറത്തേക്ക് പോയി.. "പൊട്ടി".. നാച്ചുവിന്റെ കളികൾ ആലോചിച് അവന്റെ അധരം മൊഴിഞ്ഞു..

ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. മനസിൽ എത്രയൊക്കെ വിഷമം വച്ചും മറ്റുള്ളവരെ ചിരിപ്പിക്കാൻ ഓരോന്ന് ചെയ്യുന്നവളെ അവന് കൂടുതൽ ഇഷ്ടം ആവുന്ന പോലെ.. മനസിൽ ഒരിടം അവൾക്കായി സ്ഥാനം പിടിച്ചത് പോലെ..❤ ________🥀 "ദൃഷ്ടി.. അത് ശെരിയാവില്ല.. നീ.. നീ പൊക്കോ.." "ദേ നച്ചു വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാൻ നിക്കണ്ട.. മര്യാദക്ക് വന്ന് കേറിക്കോ.." "അല്ല എന്റെ സാധനങ്ങൾ ഒന്നും എടുത്തില്ല.. അതൊക്കെ എടുത്തിട്ട് ഞാൻ വന്നോളാം.." കുറച്ചു നേരം ആലോചിച് അത് പറഞ്ഞതും ദൃഷ്ടിക്ക് കാര്യം മനസിലായി.. "നച്ചു മോളെ നിന്റെ വിളച്ചിൽ ഒക്കെ എനിക്ക് അറിയാ.. അതുകൊണ്ട് തന്നെ ഷാനു ചേട്ടായിയോട് പറഞ്ഞു സാധനങ്ങൾ ഞാൻ മുന്നേ മാറ്റിയിരുന്നു.." "തെണ്ടി.. 😬" അടുത്ത വഴി ആലോചിക്കുന്നതിന് മുന്നേ ദൃഷ്ടി അവളെ വണ്ടിയിൽ കേറ്റി..

ഗേറ്റ് കടന്നു വണ്ടി മുന്നോട്ട് എടുത്തതും കുറുകെ മറ്റൊരു വണ്ടി വന്ന് നിന്നതും ഒരുമിച്ച് ആയിരുന്നു.. ബാലൻസ് കിട്ടാതെ രണ്ടു വണ്ടിയോടെ നടുറോഡിൽ വീണു.. ________🥀 "സാക്ഷ.." പിന്തിരിഞ്ഞു നോക്കിയതും തന്റെ അടുത്തേക്ക് നടന്നു വരുന്ന ദേവിനെയാണ് കണ്ടത്.. ഓരോ ദിവസം കഴിയും തോറും ദേവിന്റെ ഭംഗി കൂടുന്നത് പോലെ..ചിരിച് മാത്രം കണ്ടിട്ടുള്ള അവന്റെ മുഖത്തു ഇപ്പോ അതിന്റെ നേരിയ കണം പോലും ഇല്ല.. കണ്ണിൽ ആഹ് തിളക്കം ഇല്ല..എങ്കിലും അവന്റെ ഓരോ നോട്ടവും തന്നെ ഉലക്കുന്ന പോലെ..അവളുടെ കണ്ണ് അവന്റെ മുഖമാകെ ഓടി നടന്നു.. "എന്താടോ ഇവിടെ നിക്കാണെ.. പോകാൻ പ്ലാൻ ഒന്നും ഇല്ലേ.." ദേവിന്റെ ചോദ്യമാണ് അവളെ സ്വപ്ന ലോകത്തൂന്ന് ഉണർത്തിയത്..അവനൊരു പുഞ്ചിരി സമ്മാനിച്ചു അവൾ പാർക്കിങ്ങിൽ പഞ്ചറായി കിടക്കുന്ന കാറിനെ കാണിച്ചു.. "അതെങ്ങനാ.." അറിയില്ല എന്നാ രീതിയിൽ കയ്യ് മലർത്തി കാണിച് അവളതേ പുഞ്ചിരി തുടർന്ന്.. "സാക്ഷ.. Are you ok??" "എന്താ ദേവ് ഞാൻ ഓക്കേ ആയിട്ടല്ല ബീഹെവ് ചെയ്യുന്നതെന്ന് തോന്നുന്നോ..??"

"തന്റെ നാവു അവിടെ തന്നെ ഉണ്ടല്ലോ ഭാഗ്യം..ഞാൻ കരുതി ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോ തന്റെ സംസാരശേഷി നഷ്ടപെട്ടെന്ന്.." കളിയാക്കി കൊണ്ടുള്ള ദേവിന്റെ സംസാരത്തിൽ അവളുടെ ചുണ്ടും കണ്ണും ഒരുപോലെ കൂർത്തു.. "താൻ വാ..." അതും പറഞ്ഞു ദേവ് മുന്നോട്ട് നടന്നു.. സാക്ഷ എന്നോട് തന്നെ ആണോ എന്നുള്ള ഭാവത്തിൽ അവന്റെ പിറകെ പോയി... "എവിടേക്ക്.." "എന്റെ വീട്ടിലേക്ക്.." "ഏഹ് 🙄എന്തിന്.." "ഉപ്പിലിടാൻ.. ഒന്ന് വാടോ തന്റെ അപ്പാർട്മെന്റിൽ ഇറക്കി തരാം.. എവിടെയാ താമസം.." പല്ലുകടിച്ചുള്ള അവന്റെ സംസാരത്തിൽ സാക്ഷാ ചിരിച്ചു പോയിരുന്നു.. അവന്റെ ഒപ്പം കാറിലേക്ക് കേറുമ്പോ അവളുടെ മനസ് ഒരുപാട് സന്തോഷിച്ചു.. ഇതുപോലെ അവന്റെ ജീവിതത്തിലേക്കും കടന്നു ചെല്ലണം എന്നവൾ ആഗ്രഹിച്ചു.. യാത്രയിളുടെ നീളം സാക്ഷാ ദേവുമൊത്തുള്ള ജീവിതം സ്വപ്നം കാണുകയായിരുന്നു.. ദേവിന്റെ ഒപ്പം കേറി പോകുന്ന സാക്ഷയെ കണ്ട് ജൂലി മുഷ്ടി ചുരുട്ടി തറയിൽ ആഞ്ഞു ചവിട്ടി.. അവൾക് പണി കൊടുക്കാൻ കാറിനെ പഞ്ചറാക്കിയ നിമിഷത്തെ അവൾ പഴിച്ചു..

"അവന്നവൻ കുഴിക്കുന്ന കുഴികളിൽ വീഴുന്നു ഗുലുമാൽ.. ഗുലുമാൽ.." പാട്ടുപാടി മാനത്ത് നോക്കി പോകുന്ന ഹരിയെ കണ്ട് ജൂലിക്ക് ദേഷ്യം ഇരട്ടിച്ചു... എനിക്ക് പണി തരാൻ ഇവനെന്തേ ഇത്ര ആകാംഷ എന്നാ ചോദ്യം അവളിൽ വന്നു.. 'കാണിച് തരുന്നുണ്ട് ജൂലി ആരാണെന്ന് രണ്ടിനും..' മനസിൽ ചിലതൊക്കെ മൊഴിഞ്ഞു അവളൊന്ന് ചിരിച്ചു.. തീർത്തും പുച്ഛത്തോടെ.. _______🥀 "ദൃഷ്ടി ഒന്നും പറ്റിയില്ലല്ലോ അല്ലെ.." ചോര പൊടിയുന്ന കയ്യ്മുട്ടും ആയി മുന്നിൽ നിക്കുന്ന ദൃഷ്ടിയോട് ഷാനു ചോദിച്ചു.. അപ്പോഴും അവളുടെ കണ്ണ് വണ്ടി ഇടിച്ചിട്ടും പ്രതേകിച്ചു കുറ്റബോധം ഒന്നും ഇല്ലാതെ വേറെ എങ്ങോട്ടോ നോക്കുന്ന കേശുവിൽ ആണ്.. "അള്ളോഹ്.. എൻറെ നടുവേ.. അല്ല എന്റെ കാലേ.." ദൃഷ്ടിയോട് മാത്രം കാര്യം അന്വേഷിക്കുന്ന ഷാനുവിന്റെ ശ്രെദ്ധ പിടിച്ചു പറ്റാൻ എന്നോണം നച്ചു കാറി പൊളിച്ചു.. എന്നിട്ടും ചെക്കന് നോ മൈൻഡ്..അവൻ ഇനിയും മൈൻഡ് ആകില്ല എന്നുള്ളറപ്പുള്ളത് കൊണ്ട് അവൾ തന്നെ തനിയെ എഴുനേറ്റു.. "എങ്ങോട്ടാ.." മറിഞ്ഞു കിടക്കുന്ന സ്കൂട്ടിയെ നേരെയാക്കുന്ന ദൃഷ്ടിയോട് കേശു ചോദിച്ചു..

"എങ്ങോട്ടായാലും തനിക്കെന്താ.." പെട്ടന്നുള്ള അവളുടെ മാറ്റത്തിൽ അവനൊന്ന് പതറി..അത് മറച്ചു വച് അവൾക് നേരെ തിരിഞ്ഞ്.. "ഞാൻ നിന്റെ.. " "ബോസ്സ് ആണെന്നല്ലേ.. അറിയാടോ അതൊക്കെ അവിടെ അങ്ങ് ഓഫീസിൽ ഇവിടെ ഞാനും താനും ഒക്കെ ഒരുപോലെയാ.. കേട്ടോ.." 'ഞാൻ നിന്റെ വീട്ടിൽ എത്തിക്കാം' എന്ന് പറയാൻ പോയ കേശു അവളുടെ സംസാരം കെട്ട് വാ പൊളിച്ചു..ദൃഷ്ടിക്ക് അവൻ തങ്ങളെ വണ്ടി ഇടിച്ചതു ദേഷ്യവും അവൻ അതിനെപ്പറ്റി ഒരു വക്ക് പോലും ചോദിക്കാത്ത ദേഷ്യവും ഒക്കെ ഉണ്ടായിരുന്നു.. "ടാ നീ ഈ വണ്ടിയും ഇവളെയും ആയി പുറകെ വന്നേക്ക്.." അത്രയും പറഞ്ഞു കേശു വണ്ടിയിൽ കേറി.. ഷാനു ഒന്ന് ദൃഷ്ടിയെ നോക്കി ഇളിച്ചു അവളുടെ സ്കൂട്ടിയിൽ കേറി സ്റ്റാർട്ട്‌ ചെയ്തു.. ഷാനു കണ്ണ് കൊണ്ട് സിഗ്നൽ കൊടുക്കേണ്ട താമസം നച്ചു പിറകെ കേറി.. "ബൈ മുത്തേ.." അവന്റെ പിറകെ കേറി ഇരുന്ന് ദൃഷ്ടിക്ക് ടാറ്റാ കൊടുത്ത് നച്ചു കിട്ടിയ അവസരം മുതലെടുത്തു അവനെ കെട്ടിപിടിച്ചു.. അവര് പോകുന്നതും നോക്കി ഇപ്പോ ഇവിടെ എന്താ നടന്നതെന്ന് ദൃഷ്ടി ആലോചിച്ചു..

"ഡീ നച്ചു.." "ലവ് യൂ..." ദേഷ്യത്തിൽ വിളിച്ചതും അതും വിളിച്ചു പറഞ്ഞു അവന്റെ പിറകെ പോകുന്നവളെ നോക്കി ദൃഷ്ടി തറയിൽ ആഞ്ഞു ചവിട്ടി.. പല്ല് കടിച് തലതിരിച്ചു നോക്കിയതും FM ൽ നിന്നുള്ള പാട്ടു കെട്ട് സ്റ്റീറിങ്ങിൽ താളം പിടിക്കുന്ന കേശുവിനെയാണ് കണ്ടത്.. "കേറുന്നെങ്കി കേറാം ഇല്ലേൽ ഇവിടെ തന്നെ നിന്നോ.." ഇപ്പോ കേറുന്നതാണ് നല്ലതെന്ന് മനസ് പറഞ്ഞതുകൊണ്ട് ദേഷ്യത്തെ പരമാവധി കടിച്ചമർത്തി മുന്നിൽ കേറി..ഗൗരവത്തിൽ ആയിരുന്ന അവന്റെ മുഖത് പുഞ്ചിരി പടർന്നു... "സോറി.." മുന്നിലേക്ക് നീണ്ടു വരുന്ന ടിഷ്യൂ പേപ്പറിനെയും അവന്റെ നാവിൽ നിന്ന് കേട്ടത്തിനെയും വിശ്വസം വരാതെ ദൃഷ്ടി നോക്കി.. അവളെ നോക്കി sight അടിച്ചു ചുണ്ട് അനക്കി വീണ്ടും സോറി പറഞ്ഞു കേശു ഡ്രൈവിങ്ങിൽ ശ്രെദ്ധ കൊടുത്തു..പെട്ടന്ന് അത് വാങ്ങി മുട്ടിൽ വച് അവൾ പുറത്തേക്ക് കണ്ണ് നട്ടിരുന്നു.. അവന്റെ ആദരത്തിൽ വിരിഞ്ഞ പുഞ്ചിരി പതിയെ അവളിലും പടർന്നു.. ❤ ________🥀 "ഇവിടെ ആണോ താൻ താമസിക്കണേ.."

സംശയത്തോടെ ദേവ് ചോദിക്കുന്നത് കെട്ട് സാക്ഷ ഒന്നവനെ നോക്കി.. അവിടെമാകെ വീക്ഷിക്കുകയാണ് അവൻ ആരെയോ തിരയുന്ന പോലെ.. "മ്മ് എന്തേയ് ഇവിടം അറിയുവോ.." "എന്റെ.. അല്ല ഒരു ഫ്രണ്ട് ഇവിടെ താമസിക്കുന്നുണ്ട്.. അതാ.." ദൃഷ്ടിയുടെ കാര്യം അവൻ മറച്ചു പിടിച്ചു സംസാരിച്ചു..തന്റെ കാര്യങ്ങൾ സാക്ഷ അറിയുന്നതിനോട് അവൻ താല്പര്യം ഇല്ലായിരുന്നു.. "ഓ ആണോ.. എനിക്കും ഇവിടെ ഒരാളെ കാണണം അതിനാ ഇവിടെ തന്നെ റൂം എടുത്തേ.." "ഹ്മ്മ്‌.. പിന്നേ ഞാൻ പോകുവാ.. നാളെ വരാൻ കാർ ഇല്ലല്ലോ ഞാൻ വരണോ.." സാക്ഷക്ക് ഒരുപാട് സന്തോഷം തോന്നി ദേവ് അങ്ങനെ പറഞ്ഞപ്പോ.. പക്ഷെ അവന്റെ മനസിൽ വരുന്ന സമയം ദൃഷ്ടിയെ കാണാല്ലോ എന്നായിരുന്നു..തിരിഞ്ഞ് കാറിന്റെ അടുത്തേക്ക് പോയി കേറുന്നതിന് മുന്നേ പ്രതീക്ഷയോടെ തിരിഞ്ഞു നോക്കി.. പെട്ടന്ന് തന്നെ അതൊരു നിരാശയിലേക്ക് വഴി തെളിയിച്ചു.. റിവേഴ്‌സ് എടുക്കാൻ തുനിഞ്ഞതും അവിടെ നിന്നൊരു വണ്ടി ദേവിന്റെ വണ്ടിയെ മറികടന്നു ഉള്ളിലേക്ക് വന്നതും ഒരുമിച്ച് ആയിരുന്നു..... .. .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story