ഹൃദയതാളം: ഭാഗം 2

hridaya thalam sana

എഴുത്തുകാരി: സന

"പവി ഞാൻ ഇറങ്ങുവാ.." ദൃഷ്ടി ഓഫീസിലോട്ട് ഇറങ്ങുന്നതിനു മുന്നേ കിച്ചണിൽ നോക്കി വിളിച്ചു പറഞ്ഞിട്ടും തിരിച്ചു ഒരു മറുപടി കിട്ടിയില്ല.. ഇവളിതെന്തെടുക്കാ എന്ന് കരുതി പോയി നോക്കിയ ദൃഷ്ടി കണ്ടത് മുട്ടോളം പോലും ഇറക്കം ഇല്ലാത്ത ഒരു നിക്കറും ഇട്ട് മുടിവാരി കെട്ടി ഉച്ചൻതലയിൽ വച്ചു തലയിൽ ഹെഡ്‍ഫോൺ വച് നിക്കുന്ന പവിയെ ആണ് അതുമാത്രമോ അതിന്റെ കൂടെ അവളുടെ കാളരാഗവും.. നടപ്പുറം നോക്കി ഒന്ന് കൊടുക്കാൻ തോന്നിയെങ്കിലും നല്ലൊരു കാര്യത്തിനിറങ്ങുമ്പോ വെറുതെ അവളുടെ ഉള്ളിലെ നാഗവല്ലിയെ പുറത്തുകൊണ്ട് വരേണ്ടന്ന് തോന്നി.. വെറുതെ എന്തിനാ അല്ലെ..പതിയെ ചെന്ന് ഹെഡ്‍ഫോൺ അഴിച് മാറ്റി..എന്നിട്ടും അറിയാതെ നിന്ന് തുളുന്ന കുരുപ്പിന്റെ ചെവി പിടിച്ചു തിരിച്ചു.. "ആാാാ... വിടാടി.. വേദനിക്കുന്നു.." "വേദനിക്കാൻ വേണ്ടിട്ട് തന്നെയാ പിടിച്ചേ.. എന്താടി ഇത്.." "കണ്ടിട്ട് മനസിലായില്ലേ നൂഡിൽസ്.." പത്രത്തിൽ കരിഞ്ഞ എന്തോ ഒന്ന് കണ്ട് ചോദിച്ച ദൃഷ്ടി പ്രതേകിച്ചു ഒരു ഭവമാറ്റവും ഇല്ലാതെ ഉള്ള പവിടെ മറുപടിയിൽ പകച്ചു പോയി.. നൂഡിൽസ് ഇങ്ങനെയും ഉണ്ടാക്കുവോ.. "അല്ല നീ ഇതെങ്ങോട്ടാ രാവിലെ തന്നെ.."ഇന്നലെ നൂർവട്ടം പറഞ്ഞതാ ഇന്ന് പോകുന്ന കാര്യം ഇപ്പോ ചോദിക്കുന്ന കേട്ടില്ലേ..

ദൃഷ്ടി ഒന്ന് തുറിച്ചു നോക്കി മറുപടി കൊടുത്തു.. "ചന്തയിൽ പോകുവാ.." "അതിനെതിനാ ഈ ഫയൽ ഒക്കെ.. നിക്ക് ഞാൻ കവർ എടുത്ത് തരാം.." ഇനിയും ഇവിടെ നിന്ന കലികേറി എന്തെങ്കിലും ചെയ്തു പോകും എന്നുള്ളത് കൊണ്ട് മണ്ടക്ക് ഒരു കൊട്ട് കൊടുത്ത് ദൃഷ്ടി ഇറങ്ങി.. "ബോധം ഇല്ലാണ്ട് നിക്കരുത്.. ആ ഡോർ ഒന്ന് അടക്കം.. കള്ളന്മാർ ഒരുപാട് ഉള്ളതാ.." കവറെടുത്ത് പവി വരുന്നതിന് മുന്നേ അതും പറഞ്ഞു ദൃഷ്ടി ഇറങ്ങി.. _____________🥀 ജോയിനിങ് ടൈം കഴിഞ്ഞതിൽ ഉള്ള ടെൻഷനിൽ ഉള്ളിലേക്ക് കേറിയ ദൃഷ്ടിയുടെ മേലെകൂടെ എന്തോ ഒന്ന് വന്ന് വീണു.. മുന്നിലേക്ക് നോക്കിയപ്പോ ആരോ അവളുടെ കാലിന്റെ അടുത്ത് കിടക്കുന്നുണ്ട്.. "പുരുഷു എന്നെ അനുഗ്രഹിക്കണം.." "ഏയ്‌ എന്താത്.." താഴെ കിടന്നു തന്നെ തലഉയർത്തി നോക്കിയ അവൾ കാണുന്നത് സംശയത്തോടെ നോക്കുന്ന ദൃഷ്ടിയെ ആണ്.. കണ്ട ഉടൻ കൊട്ടിപിടഞ്ഞു എഴുന്നേറ്റു.. "അല്ല താൻ ആരാ.."അവൾ ദൃഷ്ടി നോക്കിക്കൊണ്ട് തടിക്ക് കയ്യും വച്ചു ചോദിച്ചു.. "ഏഹ് 🙄.. ഞാനോ.." "അതെ.. തന്നെ ഇതിന് മുന്നേ ഇവിടെ കണ്ടിട്ടില്ലല്ലോ.. ആരാ.." പെട്ടന്നുള്ള ആ കുട്ടീടെ ഭവമാറ്റത്തിൽ ദൃഷ്ടി ഒന്ന് പകച്ചു.. അവൾക്കും അപ്പോഴാ കുറച്ചു മുന്നേ അവൾ ചെയ്തത് ഓർമ വന്നത്..

ഒരു സൈക്കിളിൽ നിന്ന് വീണ ഇളി പാസാക്കി.. "Oh സോറി ഞാൻ പരിചയപെടുത്താൻ മറന്നു.. Am Nashwa... Nashwa Minnath.. ഇവിടുത്തെ MD യുടെ".. പറഞ്ഞു നിർത്തി അവളൊന് ദൃഷ്ടിയെ നോക്കി.. "MD യുടെ..." "അതൊക്കെ വഴിയേ മനസിലാവും.. തന്റെ പേര് എന്താ..." "ദൃഷ്ടി.." "തലയും വാലും ഒന്നും ഇല്ലേ.." "ദൃഷ്ടി ദാരിഖ്"..ഹോ എന്തൊരു ജാടയാ..പണി ആവോ കയ്യും കെട്ടി തനിക് നേരെ ചോദ്യം ഉയർത്തുന്ന നഷ്‌വയെ നോക്കി ദൃഷ്ടി ചിന്തിച്ചു.. അപ്പോഴാ സത്യത്തിൽ ദൃഷ്ടി സമയം ശ്രെദ്ധിച്ചത്.. ഏറെ വൈകീട്ടുണ്ട്.. ഇനിയും നിന്നാൽ ജോലിക്ക് കേറേണ്ടി വരില്ല എന്ന് ഉറപ്പുള്ളത്കൊണ്ട് വേഗം അവിടുന്ന് പൊന്നു.. ____________🥀 C. Prabhakar CEO and Managing director ദൃഷ്ടി ബോർഡിലേക്കും അവിടെ ഇരിക്കുന്ന അയാളിലേക്കും നോക്കി.. ഗംഭീര്യം ഉള്ള മുഖം താടി വളരെ വൃത്തിയായി വെട്ടി വച്ചിട്ടുണ്ട്.. മീശ പിരിച്ചു.. വലതു കയ്യിലൊരു സ്വർണ ചെയിനും മറ്റേ കയ്യിൽ Rado വാച്ചും ഉണ്ട്..50-55 പ്രായം വരുമെങ്കിലും മുഖത്തിനും ശബ്ദത്തിനും അതിന്റെ ഒരു കോട്ടവും തട്ടിയിരുന്നില്ല.. "ഹ്മ്മ് ദൃഷ്ടി.." "സർ.." "ഇന്റർവ്യൂന് വന്നപ്പോ ഞാൻ ചോദിച്ചിരുന്നു എന്ത് കൊണ്ട് ഈ ജോബ് സെലക്ട്‌ ചെയ്യാൻ കാരണമെന്ന്.. ഓർക്കുന്നുണ്ടോ.."

"യെസ് സർ.." "അന്ന് പറഞ്ഞ മറുപടി മറന്നിട്ടില്ല എന്ന് കരുതുന്നു... Then Are you ready to work as an accountant.." "Sure sir with pleasure..." ദൃഷ്ടിയുടെ കണ്ണുകളിൽ ഉള്ള ദൃഢത അവളുടെ വാക്കുകളിലൂടെ പ്രതിഭലിക്കുന്നതായി പ്രഭാകറിന് തോന്നി.. അയാളുടെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. "May I??" പുറത്ത് നിന്ന് ആരോ അങ്ങനെ ചോദിച്ചതും ദൃഷ്ടിയും പ്രഭാകറും നോക്കി.. അവിടെ കോഫിയും ആയി നിന്ന് പരുങ്ങുന്ന നഷ്‌വയെ കാണെ ദൃഷ്ടി ഒന്ന് സംശയിച്ചു.. നഷ്‌വയെ ഒന്ന് കനപ്പിച് നോക്കി പ്രഭാകർ അവളെ ഉള്ളിലേക്ക് വിളിച്ചു.. "ടൈം എത്രയായി.." "10.26.." "ഞാൻ ഇവിടെ വന്നിട്ട് എത്രനേരമായെന്ന് അറിയോ.. ഇപ്പോഴാണോ താൻ ഇതുമായി ഇങ്ങോട്ട് വരുന്നത്.. PA ക്ക് ഉള്ള ജോലി എന്തോകെ ആണെന്ന് കൂടി പറഞ്ഞു തരണോ നിനക്ക്.. ഇത് തന്റെ ലാസ്റ്റ് വാണിംഗ..മനസിലായോ.." "സോറി സർ.." ഇവിടെ നടക്കുന്നത് കണ്ട് വായുംപൊളിച്ചു ഇരിക്കെയാ ദൃഷ്ടി.. അപ്പോ ലവൾ ഇവിടെത്ത PA ആയിരുന്നോ.. എന്നിട്ടാണോ അമ്മാതിരി ഷോ ഇറക്കിയത്.. നഷ്‌വ ആണേൽ ദൃഷ്ടിയുടെ മുന്നിൽ ചമ്മിയ നിർവൃതിയിൽ നിക്കുവാ.. "ഇനി എന്ത് നോക്കി നിക്കെയാ.. Both of you Go now.." അത്രയും പറഞ്ഞു പ്രഭാകർ അടുത്തിരുന്ന ഫയൽ എടുത്ത് അതിൽ മുഴുകി..

നഷ്‌വ ഒന്ന് പല്ല് കടിച് അയാളെയും ദൃഷ്ടിയെ ഇടംകണ്ണിട്ട് നോക്കി വെളിയിലേക്ക് ഇറങ്ങി.. തന്റെ ഫയലും മറ്റും എടുത്ത് ദൃഷ്ടിയും.. _____________🥀 "അതെ Nashwa Minnath ഒന്ന് നിന്നെ.." വേഗത്തിൽ നടക്കുന്ന നഷ്‌വക്ക് പിന്നാലെ പോയി ദൃഷ്ടി പറഞ്ഞു.. അവളുടെ മുഖത്തു ചമ്മൽ പ്രതീക്ഷിച്ച ദൃഷ്ടിക്ക് നഷ്‌വ പല്ലുമുഴുവൻ കാണിച്ചോന്ന് ഇളിച്ചു കൊടുത്ത് (like this😁).. "MD യുടെ ആരാണെന്നാ പറഞ്ഞത്..ഞാൻ ശെരിക്ക് കേട്ടില്ല.." "കേൾക്കാൻ വേണ്ടീട്ട് ഒന്നും ഞാൻ പറഞ്ഞില്ലല്ലോ.." "അപ്പോ പറഞ്ഞില്ല..പക്ഷെ വയ്ക്കാതെ മനസിലാവും എന്ന് പറഞ്ഞിരുന്നില്ലേ.." "ഇപ്പോ ആരും അല്ലായിരിക്കും പക്ഷെ വൈകാതെ ഞാൻ ആവും.. അയാളുടെ മരുമകൾ.." "ഓഹോ..എന്നാ അങ്ങനെ ആവട്ടെട്ടോ.." "ഹേയ് നിക്ക് പോവല്ലേ ഞാനും ഉണ്ട്.." വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ പോയ ദൃഷ്ടിടെ മുന്നിൽ കേറി നിന്ന് നഷ്‌വ(നച്ചു)പറഞ്ഞു.. അവളെന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ നച്ചു വണ്ടിക്ക് പിന്നിൽ കേറി.. ദൃഷ്ടി ഒന്ന് ചിരിച്ചു വണ്ടി വിട്ടു.. _____________🥀 "ദേവ് എന്തായിത്.." "എന്താ വായിച്ചിട്ട് മനസിലാവുന്നില്ലേ"..ഫോണിൽ നിന്ന് തലഉയർത്താതെ ദേവ് പറഞ്ഞു.. "ഇപ്പോ എന്നെ ജോലിയിൽ നിന്ന് പിരിച്ചു വിടേണ്ട ആവശ്യം എന്തയിരുന്നു.."

"ജോലിയിൽ നിന്ന് പിരിച്ചു വിടേണ്ട സമയം ആയിട്ടില്ല.. ഇപ്പോ പോസ്റ്റ്‌ ചേഞ്ച്‌ ചെയ്തു.. Got it.. ദേൻ മീറ്റ് മിസ്റ്റർ ഹരീശ്വർ മൈ ന്യൂ പേർസണൽ അസിസ്റ്റന്റ്.." "എന്ത്കൊണ്ട്.." "അത് നിന്നെ അറിയിക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല".. ദേവിന്റെ ഓരോ വാക്കിലും തന്നോടുള്ള നീരസം പ്രകടമാകുന്നത് പോലെ ജൂലിക്ക് തോന്നി.. "I know... ഞാൻ നിന്നോട് അങ്ങനെ ബീഹെവ് ചെയ്യാൻ പാടില്ലായിരുന്നു.. അന്ന്മുതൽ നീ അവോയ്ഡ് ചെയ്യുന്നതല്ലേ എന്നെ.. അതിന്റെ പേരിൽ ഇത് വേണമായിരുന്നോ.. സോറി..ഞ.." "Getout..." "ദേവ്.." "Getout I said..." ദേവിന്റെ വരിഞ്ഞു മുറുകിയ മുഖം കണ്ട് കൂടുതൽ ഒന്നും ജൂലി പറഞ്ഞില്ല 'നീ തന്നെ എന്നെ തിരിച്ചു വിളിക്കും'..അതും മനസിൽ പറഞ്ഞു പുച്ഛിച്ചു ക്യാബിൻ തുറന്നു പുറത്തിറങ്ങി.. ഏറെ നേരം മനസിനെ നിയന്തിക്കാൻ ശ്രെമിച്ചിട്ടും ദേവിന് അതിന് സാധിച്ചില്ല.. എന്തോ ഒന്ന് അവനെ വല്ലാതെ അലട്ടുന്നുണ്ട്.. എനിക്ക് എന്താ പറ്റിയെ?..ദൃഷ്ടി ആണോ കാരണം ..? അറിയില്ല.. പിരിഞ്ഞിട്ട് മാസങ്ങൾ ആവുന്നെങ്കിലും ഇപ്പോഴും അവളുടെ ഓർമ എന്തുകൊണ്ട് അസ്വസ്ഥത ഉണ്ടാക്കുന്നു..??തനിക് ശെരിക്കും അവളോട് പ്രണയം തോന്നിയിരുന്നോ..??....... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story