ഹൃദയതാളം: ഭാഗം 20

hridaya thalam sana

എഴുത്തുകാരി: സന

റിവേഴ്‌സ് എടുക്കാൻ തുനിഞ്ഞതും അവിടെ നിന്നൊരു വണ്ടി ദേവിന്റെ വണ്ടിയെ മറികടന്നു ഉള്ളിലേക്ക് വന്നതും ഒരുമിച്ച് ആയിരുന്നു.. ഡ്രൈവിംഗ് സീറ്റിൽ കേശുവിനെ കണ്ടതും ദേവിന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി.. ഉള്ളിൽ ദൃഷ്ടി കാണും എന്ന് അവന്റെ മനസ് പറയുന്നുണ്ടായിരുന്നു.. കേശൂന്റെ കാർ അവിടെ കൊണ്ട് നിർത്തിയതും ദേവും ധൃതിയിൽ അവന്റെ കാറിൽ നിന്നിറങ്ങി.. "എന്താ ദേവ് താൻ പോയില്ലേ.." റൂമിലേക്ക് പോകാൻ പോയ സാക്ഷാ പെട്ടന്ന് ദേവിനെ കണ്ടതും സംശയത്തോടെ ചോദിച്ചു പക്ഷെ അവന്റെ ശ്രെദ്ധ മറ്റെങ്ങോ ആണെന്ന് കണ്ട് അവളും നോക്കി.. അവിടെ വന്ന് നിന്ന മറ്റൊരു കാറിൽ നിന്നും ഇറങ്ങുന്ന കേശുവിനെ കണ്ട് ദേവ് എന്തിനാ അവനെ തന്നെ നോക്കുന്നതെന്ന സംശയം അവളിൽ വന്നു.. "എന്തേയ് ഇറങ്ങുന്നില്ലേ.." കേശുവിന്റെ ചോദ്യത്തിലാണ് ദൃഷ്ടി ബോധമണ്ഡലത്തിലേക്ക് തിരികെ വന്നത്.. ഇത്രേം നേരം തന്റെ മനസ് നൂൽ വിട്ട പട്ടം പോലെ ആയിരുന്നു.. "എന്റെ കൂടെ പോരുന്നുണ്ടോ..അതോ എടുത്തിറക്കണോ.."

ആദ്യത്തെ അവന്റെ ചോദ്യത്തിന് കണ്ണ് തള്ളി വന്നെങ്കിൽ അടുത്ത നിമിഷം അവന്റെ ചോദ്യം കേട്ട് ഒന്ന് പുച്ഛിച്ചു ദൃഷ്ടി പുറത്തിറങ്ങി..അവൾക് കയ്യ് നല്ല വേദനിക്കുന്നുണ്ടായിരുന്നു എന്നാലും അത് കേശു അറിയാതിരിക്കാൻ അവൾ ശ്രെമിച്ചു..പരസ്പരം കണ്ണുകൾ ഇടയ്ക്കിടെ ഇടയുന്നുണ്ടെങ്കിലും പരമാവധി പിടിച്ചു നിർത്താൻ ദൃഷ്ടിക്ക് സാധിച്ചു..അപ്പോഴേക്കും നാച്ചുവും ഷാനുവും എത്തിയിരുന്നു.. "ടാ പോവാം.." ഷാനു വന്ന് ചോദിച്ചതും കേശു ദൃഷ്ടിയിൽ നിന്ന് കണ്ണ് പിൻവലിക്കാതെ തന്നെ തല അനക്കി..സംസാരം ഒന്നും കേൾക്കുന്നില്ലെങ്കിലും കേശുവിന്റെ ദൃഷ്ടിയോടുള്ള നോട്ടവും ചിരിയും ഒന്നും ദേവിന് ദാഹിക്കുന്നുണ്ടായിരുന്നില്ല..മുഷ്ടി ചുരുട്ടി ദേഷ്യത്തെ മാക്സിമം കണ്ട്രോൾ ചെയ്തു നിർത്തിയിരുന്നു അവൻ.. അവരോട് യാത്ര പറഞ്ഞു കേശുവും ഷാനുവും തിരികെ പോയതും അവർ പോയ വഴിയേ നോക്കി ഒന്ന് പുഞ്ചിരിച്ചു തിരിഞ്ഞ ദൃഷ്ടി കണ്ടത് തന്നെയും കേശു പോയ വഴിയേയും ഉറ്റു നോക്കുന്ന ദേവിനെയാണ്..

പ്രതീക്ഷിക്കാതെ കണ്ടത് കൊണ്ട് ആദ്യം ഒന്ന് പകച്ചെങ്കിലും അവനെ പാടെ അവഗണിച്ചു അവൾ ഉള്ളിലേക്ക് പോയി..നിറഞ്ഞു വന്ന കണ്ണുകൾ സാക്ഷ കാണാതിരിക്കാൻ അമർത്തി തുടച്ചു അവൾക് ഒരു വരണ്ട പുഞ്ചിരി സമ്മാനിച്ച ദേവും പുറത്തേക്ക് നടന്നു.. ________🥀 "എന്താടി ഇത്.. ഇതെങ്ങനെയ.. നീ എങ്കിലും പറയ് നച്ചു എന്താ ഇത്.." "പവി പേടിക്കണ്ട.. ഇതൊന്നും ഇല്ല.. വരുന്ന വഴിക് ചെറുതായി ഒന്ന് വീണതാ..." "ചെറുതായി വീണതോ.. അതാണോ ഇങ്ങനെ ഇവളുടെ കയ്യ് നീര് വനേക്കുന്നെ.." ദൃഷ്ടിടെ കയ്യ് തിരിച്ചും മറിച്ചും ആധിയുടെ ചോദിക്കുന്ന പല്ലവിയെ നച്ചു ഒരു ചിരിയാലേ നോക്കി.. "എന്റെ പൊന്നു പവി എനിക്ക് ഒന്നും ഇല്ലന്ന് പറഞ്ഞില്ലേ.. എനിക്ക് കുറച്ചു വെള്ളം കൊണ്ട് താ.." "മ്മ്മ്".. ദൃഷ്ടിയെ അവിടെ ഇരുത്തി പവി അകത്തേക്ക് പോയി..നച്ചു ഇപ്പോഴും അതെ നിൽപ്പ് തന്നെയാ.. "നച്ചു നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ..നീ എന്താ ഇങ്ങനെ നിക്കാണെ വന്നേ.."

ദൃഷ്ടി ചോദിച്ചതും നച്ചു ഇല്ല എന്ന് തല അനക്കി അവളുടെ അടുത്ത് വന്നിരുന്നു.. "നിന്നെ സ്നേഹിക്കാൻ എത്ര പേര ചുറ്റും.. അതൊക്കെ ഒരു ഭാഗ്യമാണ് അല്ലെ.." അത് പറയുമ്പോൾ നാച്ചുവിന്റെ വാക്കുകൾ ഇടറി കണ്ണ് നിറഞ്ഞിരുന്നു.. "ദേ പെണ്ണെ ഒരുമാതിരി ഊള സംസാരം ഇവിടെ എടുത്താൽ ഉണ്ടല്ലോ.. നിനക്ക് ആരും ഇല്ല നിന്നെ സ്നേഹിക്കാൻ ആരും ഇല്ല എന്നൊക്കെ ഇനി എന്റെ ചെവി കേൾക്കെ പറഞ്ഞ നിന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കും.." അവളുടെ സംസാരം കെട്ട് നച്ചു ചിരിച്ചു പോയി.. അപ്പോഴാ അവൾ മറ്റൊരു കാര്യം ഓർത്തത് പെട്ടന്ന് തന്നെ ബാഗിൽ നിന്നും ഒരു കവർ എടുത്ത് ദൃഷ്ടിക്ക് നേരെ നീട്ടി..അത് വാങ്ങി തുറന്നു നോക്കി അവൾ കണ്ണ് മിഴിച്ചു നച്ചുനെ നോക്കി.. "ഇത്.." "കേശു സാർ ഏൽപ്പിച്ചതാ.. നിന്റെ കയ്യ് ഡ്രസ്സ്‌ ചെയ്തു തരണമെന്നും.. നാളെ ഓഫീസിൽ വരേണ്ടതില്ലെന്നും.. ആവശ്യമുണ്ടെങ്കിൽ ഏത് രാത്രി വേണമെങ്കിലും വിളിക്കണമെന്നും ഒക്കെ ഉള്ള ഇൻസ്‌ട്രേക്ഷൻ തന്ന് കയ്യിൽ ഏൽപ്പിച്ചതാ നിനക്ക് തരാൻ.." 'അപ്പോ ഇതിനായിരുന്നല്ലേ ഇടക്ക് ഇറങ്ങിയത്..

എന്നിട്ട് ഞാൻ ചോദിച്ചപ്പോ പറഞ്ഞതും ഇല്ല..മുരടൻ..' "അത്രക്ക് ഒന്നും ഇല്ല മോളെ.. ആളൊരു റൊമാന്റിക് ഹീറോയാ.." ധൃഷ്ടി മനസിൽ പറഞ്ഞതാണെങ്കിലും നച്ചു അത് കേട്ടിരുന്നു എന്നത് അവളുടെ മറുപടിയിൽ നിന്ന് അവൾക് മനസിലായി.. ദൃഷ്ടി അത് കയ്യിൽ വാങ്ങി ഒന്ന് നല്ല പോലെ ഇളിച്ചു കൊടുത്തു.. പവി വന്ന് അവളുടെ മുറിവ് ക്ലീൻ ചെയ്യുമ്പോഴും അവളുടെ മനസിൽ ഇന്ന് നടന്ന കാര്യങ്ങൾ ആയിരുന്നു.. അവസാനമായി ദേവിനെ കണ്ടതിൽ മനസ് കുടുങ്ങി നിന്നു... 💔 ________🥀 "എന്താടി പെണ്ണെ ഉറങ്ങാൻ സമ്മതിക്കില്ലേ നീ.." ഹരി വിമ്മിഷ്ടത്തോടെ ചോദിച്ചിട്ടും അപ്പുറത്ത് നിന്നും യാതൊരു മറുപടിയും ഇല്ല.. "സച്ചു.. ഹലോ.." "ഹരി.. എനിക്ക് ആകെ വിഷമം വരുന്നടാ.." "എന്തിന്..🙄" "എടാ അതില്ലേ ഇന്ന് ദൃഷ്ടിയെ കണ്ടു.." "അയിന്.. നീ അല്ലെ അവളെ കാണണം എന്ന് പറഞ്ഞു പോയത് ഇപ്പോ കണ്ടതായോ പ്രശ്നം.." 'ഈ പൊട്ടന്റെ കാര്യം.'. സാക്ഷ പല്ല് കടിച് ഫോൺ ഒന്ന് ദേഷ്യത്തിൽ ചെവിയിൽ നിന്നെടുത്ത നോക്കി വീണ്ടും കാതോട് അടുപ്പിച്ചു..

"എടാ പൊട്ടാ അങ്ങനെ അല്ല.. എനിക്ക് അവളെ ഒറ്റയ്ക് കണ്ട് സംസാരിക്കണം. എന്നാ വിചാരിച്ചേ.. എന്ന് പറഞ്ഞ ഞാൻ ഇപ്പോ വർക്ക്‌ ചെയ്യുന്നത് ദേവിന്റെ കമ്പനിയിൽ അല്ല എന്നുള്ള രീതിയിൽ.. ഞാനും ദേവുമായി ബന്ധം ഒന്നും ഇല്ല എന്നുള്ള രീതിയിൽ പക്ഷെ ഇന്ന് അവൾ എന്നെ കണ്ടത് ദേവിന്റെ കൂടെയ.." "അതിപ്പോ ദേവിന്റെ കൂടെ അല്ല കണ്ടതെങ്കിലും നീ എവിടെയാ വർക്ക്‌ ചെയ്യുന്നതെന്ന് അവൾക് മനസിലാവും.." "ഏഹ് അതെങ്ങനാ.." "ഈൗ അതില്ലേ സച്ചു..😁 അവളില്ലെ ആ പല്ലവി.. അവളെന്നെ വെറുതെ നിന്റെ കൂടെ കണ്ട് സംശയിക്കണ്ട എന്ന് വച്ചിട്ട് ഇന്ന് നിന്റെ സാധനങ്ങൾ ഷിഫ്റ്റ്‌ ചെയ്യുന്നതിന്റെ ഇടക്ക് അവളോട് പറഞ്ഞായിരുന്നു.. 🙈" വല്ലാത്തൊരു ടോണിൽ തന്നോട് ഇത് പറയുന്ന ഹരിയെ സാക്ഷ നല്ലതുപോലെ മനസിൽ സ്മരിച്ചു.. ഇപ്പോ അവൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ അവളുടെ കയ്യ് കൊണ്ട് തന്നെ അടിവാങ്ങിയേനെ.. "അപ്പോ ഞാൻ എന്ത് പറഞ്ഞ അവളോട് മിണ്ടാൻ പോവാ..?? അവളുടെ മനസിൽ ഇനി ദേവിനെ പറ്റി എന്താവും ചിന്തിക്കെയാ..? ശോ ഇനി എന്ത് ചെയ്യും..??"

സാക്ഷ വീണ്ടും ചോദിച്ചതും ഹരി തലക് കയ്യ് വച്ചു.. "സച്ചു മുത്തേ.. എന്റെ പൊന്നല്ലേ.. നിന്റെ ചങ്ക് ഒന്ന് ഉറങ്ങിക്കോട്ടെ ഡീ.. ബാക്കി ഒക്കെ നാളെ വന്ന് ഞാൻ പറഞ്ഞു തരാം..ഗുഡ് നൈറ്റ്‌ സച്ചു... ബൈ.." തിരികെ ഒന്നും പറയാൻ സമ്മതിക്കാതെ ഹരി ഫോൺ വച്ചു.. സാക്ഷാ ഇനി എന്തു ചെയ്യും എന്നാലോചിച്ചു ബെഡിൽ ചാഞ്ഞു.. ഇടക്കെപ്പോഴോ അവളുടെ കണ്ണ് ചുമരിൽ തൂക്കി ഇട്ട ദേവിലേക്ക് നീണ്ടു..അതുവരെ മനസിനെ അലട്ടിയ കാര്യങ്ങൾ പാടെ വെടിഞ്ഞു അവൾ അവളുടേതായ സ്വപ്ന ലോകത്തേക്ക് ചേക്കേറി.. ❤ _______🥀 "എവിടാ നോക്കിയാടാ.." ദൃഷ്ടിയെ കൊണ്ട് വിട്ട് തിരികെ വരുന്നതിന്റെ ഇടക്ക് ആരോ കേശുവിന്റെ കാറിനെ ബ്ലോക്ക്‌ ആക്കി.. പെട്ടന്ന് ആയതുകൊണ്ട് വല്ലാതെ പേടിച് പോയിരുന്നു രണ്ടും.. ദേഷ്യത്തിൽ വണ്ടിയിൽ നിന്ന് ഇറങ്ങിയതും ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ദേവിനെയാണ് കണ്ടത്..

കേശുവിന് ദേഷ്യം വന്നു എന്നാലും അതിനേക്കാൾ പതിന്മടങ് ദേഷ്യത്തിൽ ദേവ് വണ്ടിയിൽ നിന്നിറങ്ങി കേശുവിന്റെ കോളറിൽ കുത്തി പിടിച്ചു.. ഒരു കാരണവും ഇല്ലാതെ തനിക്ക് നേരെ കയ്യുയർത്തിയവനെ കണ്ട് ആദ്യം ഞെട്ടിയെങ്കിലും ഞൊടി ഇടയിൽ അവനെ പിന്നിലേക്ക് തള്ളി.. "തെണ്ടിതരം കാണിക്കുന്നോ.." "തെണ്ടിത്തരം കാണിച്ചത് ഞാൻ അല്ല ദേ ഇവന.. നിന്റെ കൂട്ടുകാരൻ.." വീണ്ടും കേശുവിന് നേരെ പാഞ്ഞാടുത്ത ദേവിന് പിന്നിലേക്ക് മാറ്റി നിർത്തി ഷാനു ചോദിച്ചതും അതെ ദേഷ്യത്തിൽ തന്നെ ദേവ് മറുപടി കൊടുത്തു.. "ഞാൻ എന്താടാ അതിനും വേണ്ടി കാണിച്ചേ.." കേശുവും വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു.. അവനു നേരെ വീണ്ടും അടുത്ത് കൊണ്ട് ചോദിച്ചു.. രണ്ടിന്റെയും ഇടയിൽ ഷാനു നന്നായി പേട്ട് പോയിരുന്നു.. "ദേവ് വെറുതെ ഒരു പ്രശ്നം ഉണ്ടാക്കാൻ നിക്കരുത്..നിങ്ങൾ തമ്മിൽ പറയത്തക്ക പ്രശ്നം ഒന്നും ഉള്ളതായിട്ട് എനിക്ക് തോന്നിട്ടില്ല.. ഇപ്പോ ഈ പ്രശ്നത്തിന് കാരണവും എനിക്ക് അറിയില്ല..

എന്താണേലും രാവിലെ പറഞ്ഞു തീർക്കാം ഇപ്പോ നീ പോവാൻ നോക്ക്.." ദേവ് കുടിച്ചിട്ടാണ് മുന്നിൽ നിക്കുന്നതെന്ന രീതിയിലാണ് ഷാനു സംസാരിച്ചത്.. മാക്സിമം അവനെ പറഞ്ഞു വിടാൻ നോക്കിയെങ്കിലും അവന് അടങ്ങിയില്ല..കേശു അവനെ തുറിച്ചു നോക്കി തിരികെ വണ്ടിയിൽ കേറാൻ നിന്നപ്പോഴാണ് ദേവിന്റെ വാക്കുകൾ കാതിൽ പതിഞ്ഞത്.. കേശു കേട്ടത് തന്നെയാണോ പറഞ്ഞതെന്ന് അറിയാൻ വേണ്ടി അവൻ ഒന്നൂടി ദേവിനെ നോക്കി... "ദൃഷ്ടി...അവളെന്റെ പെണ്ണാ..ഈ ദേവിന്റെ പെണ്ണ്.. അതുകോണ്ട് അവളെ കാണുമ്പോ ഉള്ള നിന്റെ പെരുമാറ്റത്തിൽ അല്പം മാറ്റം വരുത്തിക്കോ..അവളെന്റെ ഭാര്യ..." അതുവരെ അടങ്ങി നിന്നിരുന്ന കേശു ബാക്കി പറയുന്നതിന് മുന്നേ കാറ്റു പോലെ പാഞ്ഞു വന്ന് ദേവിനെ കാറിനോട് ചേർത്ത് നിർത്തി..കേശുവിന്റെ കയ്യ് ദേവിന്റെ കഴുത്തിൽ മറുകുന്നുണ്ടെങ്കിലും കണ്ണിലെ ദേഷ്യത്തിന് അല്പം പോലും ശമനം ഇല്ലായിരുന്നു രണ്ടുപേരിലും.... .. .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story