ഹൃദയതാളം: ഭാഗം 21

hridaya thalam sana

എഴുത്തുകാരി: സന

കേശുവിന്റെ കയ്യ് ദേവിന്റെ കഴുത്തിൽ മറുകുന്നുണ്ടെങ്കിലും കണ്ണിലെ ദേഷ്യത്തിന് അല്പം പോലും ശമനം ഇല്ലായിരുന്നു രണ്ടുപേരിലും.. "കേശു ടാ എന്താ ഇത് ... കയ്യെടുക്ക്.." ഷാനു ആവുന്നത്ര തടയാൻ ശ്രെമിക്കുന്നെങ്കിലും അതെല്ലാം വിഭലം ആയി പോയി..ശ്വാസം തടഞ്ഞതും ദേവ് അവനെ ശക്തിയിൽ പിന്നിലേക്ക് തള്ളി..വീഴാതിരിക്കാൻ ഷാനു കേശുവിനെ താങ്ങി നിർത്തി..ദേവിന്റെ അടുക്കെ നടക്കാൻ ഒരുങ്ങാവേ ഷാനു തടഞ്ഞു നിർത്തി.. വശമില്ലാതെ അടി കിട്ടിയാൽ കേശുവിനു എന്തെങ്കിലും പറ്റുമോ എന്ന് അവൻ ഭയന്നിരുന്നു.. ഷാനുവിന്റെ കയ്യ് തട്ടി മാറ്റി കേശു കാറിൽ കേറി.. പോകുന്നതിന് മുന്നേ ദേവിനെ ഒന്ന് കനപ്പിച് നോക്കി.. അവനെന്തൊക്കെയോ ദേവിനോട് പറയാണമെന്നും വെല്ലുവിളിക്കണമെന്നും ഉണ്ടായിരുന്നു പക്ഷെ പറയുന്നതിനേക്കാൾ പ്രവർത്തിച്ചു കാണിക്കാം എന്ന് മനസിൽ മൊഴിഞ്ഞു അവനെ നോക്കി പുച്ഛിച്ചു വണ്ടി പറപ്പിച്ചു..അപ്പോഴും ദേവ് പറഞ്ഞത്തിന്റെ അർത്ഥം പൂർണമായും കേശുവിന് മനസിലായിട്ടുണ്ടായിരുന്നില്ല.. ________🥀

"നിന്നോട് അല്ലെ കുറെ നേരമായി സംസാരിക്കുന്നത്.. എന്തെങ്കിലും ഒന്ന് പറയടാ.." "മിണ്ടാതിരിക്കെടാ തെണ്ടി വണ്ടി ഓടിക്കുന്ന കണ്ടില്ലേ.." "ഓ അപ്പോ ഏമാന്റെ നാവ് അവിടെ തന്നെ ഉണ്ടല്ലേ..ഇപ്പോ കാണിക്കുന്നില്ലേ ഈ രോഷം ഒക്കെ ദേവിന്റെ മുന്നിൽ ആയിരുന്നപ്പോ എവിടെ ആയിരുന്നു..എന്താ അവനെ കണ്ടപ്പോ പേടിച്ചോ..??" ഷാനു ചുണ്ട് കൊട്ടി പറഞ് തിരിഞ്ഞിരുന്നു.. കേശു ഒന്ന് പുഞ്ചിരിച്ചു ഡ്രൈവിങ്ങിൽ ശ്രെദ്ധ കൊടുത്തു..മനസിൽ ചിലതൊക്കെ കണക്കു കൂട്ടിയിരുന്നു കേശു.. "അല്ല കേശു ഒരു സംശയം.." കുറച്ചു സമയം കഴിഞ്ഞ് ഷാനു വീണ്ടും പറഞ്ഞതും കേശു എന്താ എന്നുള്ള ഭാവത്തിൽ അവനെ നോക്കി.. "നിനക്ക് ദൃഷ്ടിയെ ശെരിക്കും ഇഷ്ടാണോ.. അതോ നിന്റെ മനസിൽ എന്തെങ്കിലും ഉണ്ടോ.. അതുകൊണ്ടാണോ അവളോട് അടുപ്പം ഉള്ളത് പോലെ കാണിക്കുന്നത്.." "നിനക്ക് എന്ത് തോന്നുന്നു.." "അതിപ്പോ ചിലനേരം തോന്നും ഇഷ്ടമാണെന്ന്.. ചിലപ്പോ തോന്നും എന്തോ മനസിൽ വച്ചിട്ട് അവളോട് അഭിനയിക്കുന്നതാണെന്ന്.. പക്ഷെ അവളെ പോലൊരു പെണ്ണിനെ കിട്ടിയ അതൊരു ഭാഗ്യ.." ഷാനു ഒരു ചിരിയാലേ അത് പറഞ്ഞത് നിർത്തിയതും കേശുവിന്റെ ചുണ്ടിലും ആഹ് പുഞ്ചിരി പടർന്നു..❤ _______🥀

"പവി ആരാ വന്നതെന്ന് നോക്കിയേ.." പുറത്താരോ കാളിങ് ബെൽ അടിച്ചതും ദൃഷ്ടി സോഫയിൽ കിടന്ന് പവിയോടായി വിളിച്ചു പറഞ്ഞു.. "നച്ചു.. നോക്കിയേ ആരാണെന്ന്.." "ദൃഷ്ടി ആരാ വന്നേ.." പവി നാച്ചുവിനോടും നച്ചു വീണ്ടും തിരിഞ്ഞു ദൃഷ്ടിയോടും വിളിച്ചു പറയുന്നത് കെട്ട് ദൃഷ്ടി പല്ല് കടിച്ചു.. ഇവളോടൊക്കെ പറഞ്ഞു നിക്കുന്ന സമയം എനിക്ക് തന്നെ നോക്കിയപോരായിരുന്നോ എന്ന് ചിന്തിച് അവൾ ഡോർ തുറന്നു.. മുന്നിലായി നിക്കുന്ന സാക്ഷയെ കണ്ട് ദൃഷ്ടി ഒന്ന് നെറ്റി ചുളിച്ചു.. എവിടെയോ കണ്ടിട്ടുള്ള പോലെ അവൾക് തോന്നി.. "ഞാൻ സാക്ഷ..ഇവിടെ അടുത്ത റൂമില താമസം.." സാക്ഷ അവളെ പരിചയപെടുത്തിയതും ദൃഷ്ടി ഒന്ന് പുഞ്ചിരിച്ചു അവളെ ഉള്ളിലേക്ക് കേറ്റി..അപ്പോഴേക്കും പവിയും നാച്ചുവും വന്നിട്ടുണ്ടായിരുന്നു.. രണ്ടുപേർക്കും സാക്ഷ ഒന്ന് ചിരിച്ചു കൊടുത്തു.. "അടുത്ത റൂമിലേയ.. നമ്മളെ പരിചയപ്പെടാൻ വന്നതാ.." കണ്ണുകൊണ്ട് അതാരാ എന്ന് ചോദിക്കുന്ന നച്ചുവിന് ദൃഷ്ടി അവളെ പരിചയപെടുത്തി കൊടുത്തു.. "ഞാൻ ദൃഷ്ടി.. ഇത് നഷ്‌വ നാച്ചുന്ന് വിളിക്കും.. ഇത് പല്ലവി..പവി.."

"നമ്മളെ എല്ലാവരെയും സാക്ഷ മാഡത്തിന്റെ അറിയാം.. പ്രതേകിച് നിന്നെ.." ദൃഷ്ടി സാക്ഷക്ക് അവരെ പരിചയപെടുത്തിയതും പവി ദൃഷ്ടിയോടായി പറഞ്ഞു..സംശയത്തോടെ നോക്കുന്ന അവൾക് ബാക്കിയും കൂടി പറഞ്ഞു പൂർത്തിയാക്കി കൊടുത്തു.. "MI ഗ്രൂപ്പിസിൽ ആണ് വർക്ക്‌ ചെയ്യുന്നേ.. മഹാദേവ് ഐയെറുടെ പാർട്ണർ ആയിട്ട് അല്ലെ.." ഒരു പ്രതേക ഭാവത്തോടെ പവി പറഞ്ഞതും ദൃഷ്ടി സാക്ഷയെ നോക്കി..തന്നെ പറ്റി സാക്ഷക്ക് അറിയുമോ എന്നാ കാര്യത്തിൽ അവൾക് സംശയം തോന്നിയെങ്കിലും അത് പുറത്ത് കാണിക്കാതെ സംസാരത്തിൽ ദേവിനെയോ മറ്റു പേർസണൽ കാര്യങ്ങൾ ഒന്നും തന്നെ ഉൾപെടുത്താതെ സംസാരം തുടർന്ന്.. സാക്ഷക്ക് ദൃഷ്ടിയുടെ പെരുമാറ്റം ഒരുപാട് ഇഷ്ടം തോന്നി.. തന്നെക്കാൾ ദേവിന് യോജിച്ചവൾ ഇവളാണെന്ന് മനസ് പറയുന്നുണ്ടായിരുന്നു... എന്നിരുന്നാലും ദേവിനെ വിട്ടു കൊടുക്കേണ്ട അവസ്ഥ വരരുതേ എന്ന് അവൾ പ്രാർത്ഥിച്ചു.. ഏറെ നേരം സംസാരിച് സാക്ഷ പുറത്തേക്ക് ഇറങ്ങുമ്പോ പരസ്പരം രണ്ടുപേർക്കും ദേവിന്റെ വിഷയം സംസാരിക്കണം എന്നുണ്ടായിരുന്നു..

ഇനി ഒരു അവസരം തന്നാൽ ദേവിനെ സ്വീകരിക്കുമോ എന്ന് സാക്ഷക്കും.. ഇനി ഒരു തിരിച്ചു വരവ് തന്നിൽ നിന്ന് ഉണ്ടാവില്ല എന്ന് ദൃഷ്ടിക്കും പറയാണമെന്നുണ്ടായിരുന്നു..പറയാനും ചോദിക്കാനും വന്നത് വിഴുങ്ങി രണ്ടുപേരും അവരവരുടെ റൂമിൽ കേറി.. _______🥀 "വയസ് എത്രയായിന്ന് വല്ല വിചാരവും ഉണ്ടോ..നിനക്ക് അങ്ങനെ ഒരു ബോധം ഇല്ലെങ്കിലും ഞങ്ങൾക് ഉണ്ട്.. വയസായി വരുവാ അതിന് മുന്നേ നിനക്ക് ഒരു കുടുംബം ആയി കാണാണം എന്ന് ആഗ്രഹിക്കുന്നത് തെറ്റ് ആണോടാ.." ആദ്യം കലിപ്പിലും അവസാനം കേശുവിന്റെ കവിളിൽ ആഞ്ഞു കുത്തിയും അംബിക പറഞ്ഞത് കേശു പുരികം പൊക്കി അവരെ ഒന്ന് നോക്കി.. "എന്താ അമ്മ കഴിക്കാനും സമ്മതിക്കില്ലേ.." "ഇരുന്ന് കഴിച്ചോ.. ഞാൻ ഒന്നും പറയാനില്ല.. അല്ലേലും എന്റെ വക്ക് ഒക്കെ ആരു കേൾക്കാന.." "സെന്റി ആണെങ്കിൽ അത് വേണ്ടാട്ടോ.." അത്രേം പറഞ്ഞു കഴിക്കുന്നത് നിർത്തി കേശു എഴുനേറ്റു..പ്രഭാകറിനെ നോക്കിയെങ്കിലും അയാൾ കയ്യ് മലർത്തി വീണ്ടും ഫുഡ് അടി തുടർന്ന്..

"ഏട്ടാ.. വീണ വിളിച്ചിരുന്നു കേശുവിന്റെ നിലപാടിൽ എന്തെങ്കിലും മാറ്റം ഉണ്ടോന്ന് അറിയാൻ.." രാത്രി പ്രഭാകറിന്റെ ദീർഘചിന്തയിൽ ഇടം കോലിട്ട് അംബിക വന്ന് പറഞ്ഞതും അയാൾ ചാരു കസേരയിൽ നിന്ന് എഴുനേറ്റ് ബെഡിൽ വന്നിരുന്നു.. "ദാരിഖ് പറഞ്ഞത് അവൻ പറഞ്ഞിട്ടും കേശു സമ്മതിച്ചില്ല എന്നാ.. കേശുവിന് ഏതോ കുട്ടിയോട് ഇഷ്ടം ഉണ്ടെന്ന അവൻ പറയണേ.. പക്ഷെ അതാരാണെന്ന് പറയുന്നില്ല.." "സത്യാണോ.. പ പക്ഷെ അവൻ ഇതുവരെ എന്നോട് പറഞ്ഞില്ലല്ലോ.." ആ അമ്മയുടെ മനസ് നിറഞ്ഞിരുന്നു അത് കേട്ടപ്പോ..അവരോട് പറയാത്തതിന്റെ ചെറിയൊരു പരിഭവവും അവരിൽ നിറഞ്ഞു.. "ഞാൻ കരുതിയത് അവന് ദൃഷ്ടിയോട് അടുപ്പം എന്തേലും തോന്നും എന്നാ.. ഇതിപ്പോ.." "അത് സാരല്ല ഏട്ടാ.. ആരായാലും അവൻ മനസ്സറിഞ് സ്നേഹിച്ച മതി.. പഴയ കാലം ഒന്നും ഓർമ വരാതെ പഴയ അവസ്ഥയിലോട്ട് പോകാതെ സന്തോഷത്തോടെ ജീവിക്കുന്ന കണ്ട മതി.. ഇനി എന്റെ കുട്ടിയെ അങ്ങൊരു അവസ്ഥയിൽ കാണാൻ വയ്യ.." കണ്ണുനീരാൽ അവരുടെ നൊമ്പരം പുറത്ത് വന്നു..

പ്രഭാകർ അശ്വസിപ്പിക്കാൻ എന്നോണം അവരെ ചേർത്ത് പിടിച്ചു.. ദൃഷ്ടിയെ മരുമകളായി വേണമെന്ന് അയാൾ ആഗ്രഹിച്ചിരുന്നു.. അയാൾക് അറിയില്ല താൻ ആഗ്രഹിച്ചതും മകൻ കണ്ടു വെച്ചതും ഒരാളെ തന്നെയാണെന്ന്.. _______🥀 രാവിലെ നിർത്തതേയുള്ള ഫോൺ ബെൽ കെട്ടിട്ടാണ് ദൃഷ്ടി കണ്ണ് തുറന്നത്.. തീരെ തലപര്യം ഇല്ലാതെ നോക്കിയ അവൾ ഡിസ്പ്ലേയിൽ കാണിച്ച പേര് കണ്ട് ചാടി എഴുനേറ്റു..വേഗം തന്നെ കാൾ അറ്റൻഡ് ചെയ്തു.. "കാർ അയച്ചിട്ടുണ്ട്.. 30 മിനിറ്റ്സ് ന് ഉള്ളിൽ റെഡി ആയി എത്തിയേക്കണം.." ഹലോ പോലും പറയാൻ സമ്മതിക്കാതെ അത്രേം പറഞ്ഞു കേശു കാൾ കട്ട്‌ ചെയ്തു.. 'ഇന്ന് ലീവ് എടുത്തോളാൻ പറഞ്ഞു ഇപ്പോ വിളിച്ചു പോകാനോ..മുരടൻ.. കിഴങ്ങൻ.. വട്ടാണെന്ന് തോന്നുന്നു..വാക്കിന് വില ഇല്ലാത്തവൻ..😬' വായിൽ തോന്നുന്നതൊക്കെ വിളിച്ചു ദൃഷ്ടി വേഗം ഫ്രഷ് ആവാൻ കേറി..കേശുവിന് അവളെ കാണാതിരിക്കാൻ വയ്യ എന്നുള്ള കൊണ്ടാണ് അവളെ വിളിച്ചതെന്ന് പെണ്ണിന് മനസിലായില്ല..... .. .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story