ഹൃദയതാളം: ഭാഗം 22

hridaya thalam sana

എഴുത്തുകാരി: സന

കേശുവിന് അവളെ കാണാതിരിക്കാൻ വയ്യ എന്നുള്ള കൊണ്ടാണ് അവളെ വിളിച്ചതെന്ന് പെണ്ണിന് മനസിലായില്ല.. ______🥀 "May i.." ഡോർ നൊക്ക് ചെയ്തു ദൃഷ്ടി ചോദിച്ചതും എന്തോ ചിന്തയിലായിരുന്ന കേശു ബോധമണ്ഡലത്തിലേക്ക് തിരികെ വന്നു.. "യഹ് കമിങ്.." അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ദൃഷ്ടി അവിടൊക്കെ ഒരുവിധം അവളാൽ കഴിയുന്ന പോലെ ക്ലീൻ ചെയ്യാൻ തുടങ്ങി.. "അതൊന്നും ചെയ്യണ്ട.. താൻ അവിടെ പോയി റസ്റ്റ്‌ എടുത്തോ.." "Don't you hear me??. ഞാൻ നിന്നോടാ പറയുന്നത്.. " അവൻ പറഞ്ഞിട്ടും കേൾക്കാതെ വീണ്ടും അവിടെ എന്തൊക്കെയോ ചെയ്യുന്ന ദൃഷ്ടിയോട് കേശു അലറിയതും അവൾ കയ്യിലുള്ള സാധനം അപ്പടി തറയിൽ ഇട്ടു.. "എന്താ സാറിന്റെ പ്രശ്നം.." കേശുവിന്റെ മുന്നിലായി വന്ന് മാറിലായി കയ്യ് പിണച്ചു കെട്ടി ദൃഷ്ടി ചോദിച്ചതും കേശു അവളെ ഒന്ന് കണ്ണ് വിടർത്തി നോക്കി..അവളുടെ മുഖത്തിൽ വിരിയുന്ന ഭാവം കാണെ അവനിൽ കുസൃതി നിറഞ്ഞു.. അതെ ചിരിയാലേ അവൾക് മുന്നിൽ പോയി അവനും അതെ പടി നിന്നു.. "എന്തേയ്.." ഒരു കയ്യാലേ തടി ഉഴിഞ്ഞു അവളോട് ചോദിച്ചു..

കേശുവിന്റെ പെരുമാറ്റം അവൾക് ഇഷ്ടായില്ല.. മാത്രവുമല്ല അവന്റെ ചോദ്യവും..അനിഷ്ടത്തോടെ മുഖം തിരിച് ദൃഷ്ടി അവൾക്കായുള്ള സീറ്റിൽ പോയിരുന്നു..ചിലതൊക്കെ കണക്കു കൂട്ടി കേശുവും.. _______🥀 "ഹരി..എനിക്കെന്തോ പാവം തോന്നടാ രണ്ടു പേരേം കണ്ടിട്ട്..നമ്മുക്ക് രണ്ടു പേരോടും കാര്യം പറഞ്ഞാലോ.." ഓഫീസിലേക്ക് പോകും വഴി സച്ചു പറഞ്ഞതും ഹരി ഒരു സംശയത്തോടെ അവളെ നോക്കി.. "ആരോട്... അല്ല എന്ത് കാര്യം.." "ദേവിനോട്.. ജൂലിയാണ് ഇതെല്ലാത്തിനും കരണമെന്നും അല്ലാതെ ദൃഷ്ടിടെ ഭാഗത്തു ഒരു തെറ്റും ഇല്ലന്നും നമുക്ക് പറയാം.. ദേവ് എന്തായാലും വിശ്വസിക്കും.." "ആഹാ.. എന്നിട്ട്.." സച്ചു പറഞ്ഞു നിർത്തിയതും ഹരി കളിയാക്കി കൊണ്ട് ചോദിച്ചു.. അതിനൊന്ന് അവൾ പല്ല് കടിച് നിന്നോടൊക്കെ പറയാൻ വന്ന എന്നെ അടിക്കണം.. എന്ന് പിറുപിറുത് തിരിഞ്ഞു ഇരുന്നു.. "സച്ചു.. കളിയാക്കാൻ വേണ്ടി പറഞ്ഞതല്ല.. നീ ഇപ്പോ പറഞ്ഞ ഐഡിയ ഉണ്ടല്ലോ സത്യം പറഞ്ഞ നന്നായിട്ടില്ല.. എടാ നമ്മൾ പറഞ്ഞാണോ ദേവ് ദൃഷ്ടിയുടെ സത്യസന്ധത മനസിലാക്കേണ്ടേ..?? ആണോ..?

പിന്നേ വെറുതെ പോയി ജൂലിയാണ് ഇതെല്ലാം ചെയ്തത് എന്ന് പറഞ്ഞ ദേവ് വിശ്വാസിക്കോ.. ഇല്ല..അതിന് ആദ്യം ദേവിന് കിട്ടിയ ഫോട്ടോ ജൂലിയാണ് അയച്ചതെന്ന് തെളിയിക്കണം.. നമ്മൾ എഫോർട് എടുത്ത് ഇതൊക്കെ ചെയ്യുന്നതിനേക്കാൾ നല്ലത് ഇതിനുള്ള വഴി ഒരുക്കി കൊടുക്കാ എന്നതാ.. അതുവഴി ദേവ് സത്യം മനസിലാക്കട്ടെ.. അല്ലാതെ നമ്മൾ പറഞ്ഞു അവൻ സത്യം മനസിലാക്കുന്നതിനോട് എനിക്ക് തലപര്യം ഇല്ല.. അവന്റെ തെറ്റ് മനസിലാക്കി അവൻ അവളെ വിശ്വാസിക്കണം.. സ്വീകരിക്കണം.." പറഞ്ഞു നിർത്തി ഹരി നോക്കിയതും സച്ചു കണ്ണ് നിറഞ്ഞിട്ടുണ്ട്..അത് കണ്ടതും ഹരി വണ്ടി സൈഡിൽ ഒതുക്കി.. "സച്ചു എന്താ നിന്റെ പ്രശ്നം.." "എനിക്ക് അറിയില്ല ടാ..ദേവ്.. എനിക്ക് ഒരുപാട് ഇഷ്ടാ ടാ അവനെ അവൻ വിഷമിക്കുന്നത് കാണാൻ എനിക്ക് പറ്റണില്ല.. ദൃഷ്ടിയെ കണ്ട് അവന്റെ കണ്ണ് നിറയുന്നത് കാണുമ്പോ എന്റെ നെഞ്ച പിടയണെ.. ജീവിതകാലം മുഴുവൻ എനിക്ക് വേണം അവനെ.. എന്റെ സ്വന്തമാക്കാൻ.. പക്ഷെ.. അവന്റെ സന്തോഷം അത് ദൃഷ്ടി അല്ലെ..

അപ്പോ പിന്നേ എങ്ങനെയാ അവൻ എന്നെ സ്നേഹിക്കണേ..അതൊക്കെ ആലോചിക്കുമ്പോൾ അവനെയും ദൃഷ്ടിയെയും ഒന്നിപ്പിക്കാൻ തോന്നുവാ.. എന്നാ അതും എനിക്ക് വിഷമം ഉള്ളതാ.." സച്ചു കണ്ണുനിറച്ചാണ് ഓരോന്ന് പറയുന്നുണ്ട്.. അപ്പോഴും കിളി പോയത് പോലെയാണ് ഹരിയുടെ ഇരുത്തം.. സച്ചു പറഞ്ഞത് പകുതിയും അവന് മനസിലായില്ല.. "അല്ല സച്ചു ഇപ്പോ നീ പറഞ്ഞു വരുന്നത് നിനക്ക് ദേവിനെ വേണം എന്നാണോ അതോ അവനെ സത്യം മനസിലാക്കിപ്പിച്ചു ദൃഷ്ടിയും ആയി ഒന്നിപ്പിക്കാം എന്നാണോ.." "അതെനിക് അറിയില്ല ☹️.." "അടിപൊളി.. 😂" ഹരി അതും പറഞ്ഞു ചിരിച്ചതും സച്ചു മുഖം വീർപ്പിച്ചു തിരിഞ്ഞിരുന്നു.. 'അവനെ സത്യം മനസിലാക്കി കൊടുക്കുകയും വേണം അതിനൊപ്പം സാക്ഷയെ സ്നേഹിക്കുകയും വേണം..' അതിനുള്ള വഴി ആലോചിച് ഹരി വണ്ടി ഓഫീസിലേക്ക് വിട്ടു.. _______🥀 "നിന്നോടല്ലെ പറഞ്ഞേ ഇതൊന്നും ചെയ്യണ്ടന്ന്.." ദൃഷ്ടിയുടെ കയ്യിലിരുന്ന ഫയൽ വാങ്ങി ടേബിളിൽ ഇട്ട് അവളോട് കലിപ്പിൽ ചോദിക്കുന്ന കേശുവിനെ കണ്ട് അവൾക്കും ദേഷ്യം വന്നു..

വന്നത് മുതൽ അവളും ശ്രെദ്ധിക്കുന്നതാ അത് ചെയ്യരുത് ഇത് ചെയ്യരുത് അവിടെ ഇരിക്കണം റസ്റ്റ്‌ എടുക്കണം എന്നൊക്കെ സ്വര്യം തരാതെ പറയുന്ന കേശുവിനെ.. "സത്യത്തിൽ സാറിന് എന്താ പ്രശ്നം.. ഏഹ്..എന്റെ കയ്യ് കൊണ്ടല്ലേ ജോലി ചെയ്യണേ.. അല്ലാതെ വേറെ ആരേം കയ്യൊന്നും കടം വാങ്ങിയിട്ടില്ലല്ലോ..വല്ലാത്ത കഷ്ട ഇത്.. " ദേഷ്യത്തോടെ അവളത്തൊക്കെ പറഞ്ഞെങ്കിലും ഒന്നും മിണ്ടാതെ കേശു അവളെ തന്നെ നോക്കി നിന്നു..അവന്റെ മുഖംഭാവം മാറുന്നത് അവൾ കണ്ടെങ്കിലും ഇങ്ങനെ ഒക്കെ തന്നോട് കാണിക്കുന്നതിന്റെ കാര്യം അവൾക് അറിയണമായിരുന്നു.. "അല്ല എന്തിനാ എന്നെ ഇങ്ങോട്ട് വിളിച്ചത്.. റസ്റ്റ്‌ എടുക്കാൻ ആണേൽ ലീവ് തന്നാൽ പോരായിരുന്നോ.." "നിന്നെ കാണാൻ വേണ്ടിയാടി പുല്ലേ... എപ്പോഴും ദേ ഇതുപോലെ കണ്ടോണ്ട് ഇരിക്കാൻ വേണ്ടിയാ..മനസിലായോ നിനക്ക്.." ദൃഷ്ടി പറഞ്ഞതും അവളെ വലിച്ചാടുപ്പിച്ചു തന്റെ നെഞ്ചോട് ചേർത്ത് നിർത്തി.. അരയിലൂടെ കയ്യിട്ട് ഒന്നൂടി ചേർത്ത് പിടിച്ചു കേശു പറഞ്ഞതും ദൃഷ്ടി ഒരു പകപ്പോടെ അവനെ നോക്കി..

അവളുടെ നോട്ടം അവനെ പിടിച്ചുലകുന്ന പോലെ തോന്നി അവന്.. യാഥാർഥ്യം മനസിലാക്കിയ ദൃഷ്ടി ആവുന്നത്ര അവനിൽ നിന്ന് കുതറി മാറാൻ ശ്രെമിക്കുന്നെങ്കിലും അതിന് അവളെ കൊണ്ട് സാധിച്ചില്ല.. "അടങ്ങി നിക്കടി.. കുറച്ചു നാളായി മനസിൽ ഉള്ളത് പറയാമെന്ന് വിചാരിച്ചിട്ട്.. അധികം വളച്ചു കെട്ടാൻ ഒന്നും അറിയില്ല നേരെ കാര്യത്തിലോട്ട് വരാം.. എനിക്ക് നിന്നെ ഇഷ്ട..ഒരുപാട് ഇഷ്ടാ.." കേശുവിന്റെ നാവിൽ നിന്ന് കേട്ടത് വിശ്വാസിക്കനാക്കാതെ കണ്ണ് തള്ളി നിന്നു പോയി അവൾ.. ഹൃദയം ഇപ്പോ പൊട്ടി പിളർന്നു വരും എന്നുപോലും അവൾക് തോന്നി.. അത്രക്ക് ഉച്ചത്തിൽ മിടിക്കുന്നുണ്ട്.. ഒരുതരം പരവേഷം തന്നെ വന്ന് മൂടുന്ന പോലെ തോന്നി അവൾക്.. പതിയെ അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി.. പെട്ടനൊരു ആവേശത്തിൽ ദൃഷ്ടിയോട് പറഞ് പോയതാണ് കേശു.. ദേവ് എന്താധികാരത്തില ഇവളേ അവന്റെ പെണ്ണെന്നു പറഞ്ഞത് എന്ന് അറിഞ്ഞിട്ടേ തന്റെ മനസിൽ ഉള്ളത് അവളോട് പറയു എന്ന് വിചാരിച്ചിരുന്നതാ.. പക്ഷെ അവളുടെ സംസാരം തന്റെ കോപത്തെ ഉണർത്തുന്ന തരത്തിൽ ഉള്ളത്തായിരുന്നു..

അവളുടെ നിറ കണ്ണുകൾ അവന്റെ ഹൃദയത്തിൽ കൊണ്ടു..അവളെ ഒന്നുകൂടി മുറുക്കി പിടിച്ചു.. "യോകേഷിന്റെ പെണ്ണ് ഇങ്ങനെ കണ്ണ് നിറക്കുന്നത് അത്ര നല്ലതല്ല.. ആദ്യം കണ്ടപ്പോ നിന്റെ കണ്ണിൽ കണ്ട തീവ്രതയുണ്ടല്ലോ അതാ എന്റെ പെണ്ണിന് വേണ്ടത്.." അത്രേം പറഞ്ഞു ഒരു ചിരിയാലേ അവളുടെ കണ്ണുനീർ തുടച്ചതും ദൃഷ്ടി കലിപ്പിൽ അവന്റെ കയ്യ് തട്ടി മാറ്റി.. തുറിച്ചു നോക്കി അവനെ പിടിച്ചു തള്ളി പുറത്തേക്ക് ഓടി.. "ഇനി നീ എന്റെയാ.. യോകേഷിന്റെ മാത്രം ❤" അവൾ പോകുന്ന വഴിയേ നോക്കി അവന്റെ അധരം മൊഴിഞ്ഞു.. _______🥀 "What the hell.. എന്താടോ ഇത്..ഒരു ജോലി തന്നാൽ അത് മര്യാദക്ക് ചെയ്യാൻ അറിയില്ലേ.. അതെങ്ങനെയാ മറ്റുള്ള കാര്യത്തിലല്ലേ കൂടുതൽ ശ്രെദ്ധ.." സാക്ഷ ജൂലിയോട് ചൂടാവുന്നത് കേട്ടുകൊണ്ടാണ് ദേവ് കേബിനിൽ കേറുന്നത്.. ദേവിനെ കണ്ടതും സാക്ഷ അവളുടെ ദേഷ്യം അടക്കാൻ ശ്രെമിച്ചു..

എന്തോ ചൂടാവാൻ നിന്ന ജൂലിയും അവനെ കണ്ട് ഒന്നും മിണ്ടിയില്ല.. "തനിക് പോകാം.." ജൂലി സാക്ഷയെ ഒന്ന് കനപ്പിച് നോക്കി പുറത്തു പോയി.. എങ്ങനെ എങ്കിലും സാക്ഷയെ ഇവിടുന്ന് ഓടിക്കണം എന്നാ ചിന്ത മാത്രമേ അപ്പോ അവളുടെ മനസിൽ ഉണ്ടായിരുന്നുള്ളു.. "എന്താ സാക്ഷ any problem..? " "ഏയ് നോതിങ്.." അവളുടെ മൂഡ് ശെരിയല്ല എന്ന് കണ്ട് ദേവ് ഒന്നും പറയാൻ പോയില്ല.. "സാക്ഷ നമ്മുക്ക് ആഹ് സൈറ്റ് നോക്കാൻ പോയാലോ.." "യാ sure.." ദേവ് മുന്നിലായും അതിന് പിറകിലായി സാക്ഷയും ഇറങ്ങി.. ഇടക്ക് കാൾ വന്ന് ദേവ് മാറി നിന്നു.. പാർക്കിങ്ങിൽ അവനെ വെയിറ്റ് ചെയ്യാം എന്ന് കരുതി മുന്നിലേക്ക് നടന്ന സാക്ഷ പെട്ടന്ന് എന്തോ കാലിൽ തടഞ്ഞു പിന്നിലേക്ക് വീണു..പെട്ടന്നെന്തോ തന്നെ തങ്ങുന്ന പോലെ തോന്നി പേടി കാരണം അടഞ്ഞിരുന്ന കണ്ണുകൾ വലിച്ചു തുറന്ന സാക്ഷ കണ്ടത് മുന്നിലേക്ക് വീണ മുടിയിഴകളിലൂടെയുള്ള വിടവിലൂടെ തനിക് നേരെ നീളുന്ന ദേവിന്റെ ബ്ലാക്ക് ക്രിസ്റ്റൽ കണ്ണുകളാണ്.. ... .. .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story