ഹൃദയതാളം: ഭാഗം 23

hridaya thalam sana

എഴുത്തുകാരി: സന

പെട്ടന്നെന്തോ തന്നെ തങ്ങുന്ന പോലെ തോന്നി പേടി കാരണം അടഞ്ഞിരുന്ന കണ്ണുകൾ വലിച്ചു തുറന്ന സാക്ഷ കണ്ടത് മുന്നിലേക്ക് വീണ മുടിയിഴകളിലൂടെയുള്ള വിടവിലൂടെ തനിക് നേരെ നീളുന്ന ദേവിന്റെ ബ്ലാക്ക് ക്രിസ്റ്റൽ കണ്ണുകളാണ്..ആ നിമിഷം അവന്റെ കണ്ണിലുള്ള ഭാവം തനിക്കിതുവരെ അന്യമായതണെന്ന് തോന്നി അവൾക്.. അവൾക്കായി ഒരുക്കുന്ന എല്ലാ പണികളും തനിക് തിരിച്ചടിക്കുന്നതോർത്തു ജൂലിക്ക് ദേഷ്യം വന്നു.. 'വെള്ളം തറയിൽ ഒഴിക്കാൻ കണ്ട നേരം'.. തലയിലടിച് അവൾ സ്വയം പഴിച്ചു.. ഇതേ സമയം കണ്ണും കണ്ണും നോക്കി നിക്കുന്ന ദേവിന്റെയും സാക്ഷായുടെയും പിക് തകർത്തേക്കുന്ന തിരക്കിലാണ് ഹരി.. 'ഭാവിയിൽ ഉപകാരപെടും'..😌 സാക്ഷായുടെ കണ്ണുകളിൽ കണ്ട തിളക്കം ദേവ് നോക്കി കാണുകയായിരുന്നു..അവളെ താങ്ങിയ കയ്യ്ക്ക് ഒന്നുകൂടി ശക്തി കൊടുത്ത് അവളെ നേരെ നിർത്തി.. അത്രയും നേരം അവനെ മാത്രം കേന്ദ്രീകരിച്ച കണ്ണുകളെ ശാസനയോടെ അവൾ പിൻവാങ്ങി.. "Are you ok??.." അവൻ ചോദിച്ചതും അതെ എന്നാ രീതിയിൽ തല കുലുക്കി..

അവന്റെ സ്പർശനം കാരണം തൊണ്ടയിൽ കുടുങ്ങിയ ശബ്‌ദം പുറത്ത് വന്നില്ല അവൾക്.. "പോകാം.." അത്രേം പറഞ്ഞു മുന്നിലായി ദേവ് നടന്നു..നടന്നകലുന്ന ദേവിനെ കണ്ട് സാക്ഷായുടെ കവിളുകൾ ചുമന്നു.. ഇന്നാ കണ്ണിൽ കണ്ട കരുതൽ ജീവിതാവസാനം വരെ തനിക്കായി വേണമെന്നവൾ മനസ്സറിഞ് ആഗ്രഹിച്ചു.. ദേഷ്യത്തൽ വലിഞ്ഞു മുറുകിയ മുഖവുമായി നിക്കുന്ന ജൂലിയെ കണ്ടപ്പോ അവൾക് കാര്യം മനസിലായി.. കള്ളച്ചിരി മുഖത്തു വരുത്തി ജൂലിക്ക് ഒന്ന് sight അടിച്ചു ചുണ്ട് കൊണ്ട് പതിയെ താങ്ക്സ് എന്ന് മൊഴിഞ്ഞു അവൾ ദേവിന് പുറകിലായി നടന്നു.. "ഇപ്പോ നീ ജയിച്ചു.. ഇനിമുതൽ ജൂലിയുടെ കളി നീ കാണാൻ കിടക്കുന്നെ ഉള്ളു.." പുച്ഛം നിറഞ്ഞ ചിരിയോടെ ജൂലി ഓർത്തു.. അതിനായി അവളുടെ മനസിൽ തെളിഞ്ഞ വഴികൾ അവളുടെ ചിരി വർധിപ്പിച്ചു.. _______🥀 "മോളെ.. ചി... ചിത്തു..." ഫോൺ എടുത്തതും തേങ്ങി ഉള്ള വീണയുടെ വിളിയിൽ ദൃഷ്ടിയുടെ ഉള്ളം നൊന്തു.. "മ്മാ.." "എന്തേലും ഒന്ന് പറയ് മോളെ.. അമ്മയോടും അച്ചയോടും എന്റെ ചിത്തു പി.. പിണക്കമാണോ..

അതുകൊണ്ടാണോ എന്റെ കുഞ്ഞ് ഞങ്ങളെ കാണാൻ വരാഞ്ഞേ..അത്രക്ക് വലിയ തെറ്റാണോ ഞങ്ങൾ മോളോട് കാണിച്ചത്.." "അമ്മ..എന്തൊക്കെയാ പറയണേ.. ചിത്തുന് നിങ്ങളോട് പിണങ്ങാൻ പറ്റും എന്ന് തോന്നുന്നുണ്ടോ..എന്റെ ലോകമേ നിങ്ങളല്ലേ..പിന്നെനങ്ങനെ ഞാൻ പിണങ്ങനാ.." കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടെങ്കിലും അത് വാക്കുകളിലൂടെ പ്രകടമാകാതിരിക്കാൻ ദൃഷ്ടി നന്നേ ശ്രെധിച്ചു.. "ആരാ ഡീ.." മറുപ്പുറത് നിന്നും ദാരിഖിന്റെ സൗണ്ട് കേൾക്കെ ദൃഷ്ടി കണ്ണുതുടച്ചു ശ്വാസം വലിച്ചു വിട്ടു.. എന്തുകൊണ്ടും അമ്മയേക്കാൾ തന്റെ സ്വരത്തിലുള്ള ചെറിയൊരു ഇടർച്ചപോലും മനസിലാക്കാൻ കഴിവ് അച്ഛനുണ്ടെന്ന് അവൾ ഓർത്തു..വെറുതെ അവരെ വിഷമിപ്പിക്കണ്ടന്ന് അവളും കരുതി.. "ഏട്ടാ ചിത്തുവാ.." "ആഹാ..എന്നിട്ടാണോ ഇങ്ങനെ നിന്ന് കരായണേ.. ഇങ് തന്നെ എന്റെ മോളോട് ഞാൻ സംസാരിക്കാം.." വീണയുടെ കയ്യിൽ നിന്നും ദാരിഖ് ഫോൺ വാങ്ങി ചെവിയോട് അടുപ്പിച്ചു.. "അച്ചേ..അച്ഛടെ സെന്റിയും കൂടി കേൾക്കാൻ ഉള്ള കപ്പാസിറ്റി ഇല്ല.. ഒരു കാര്യം പറയാൻ ഉണ്ട് രണ്ടുപേരോടും.. ഇന്ന് ഞാൻ അങ്ങോട്ട് വരുന്നുണ്ട്.. രണ്ടുപേരുടേം പരാതി തീർത്തിട്ടെ ഇനി ബാക്കി കാര്യമുള്ളൂ.. അതുകോണ്ട് രണ്ടുപേരും റൊമാൻസിക്കുന്നത് ഒക്കെ മാറ്റി വച് എനിക്ക് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി വക്ക്..

പിന്നെ അച്ഛാ ഞാൻ വക്കുവാ..ബൈ..അമ്മയോടും പറഞ്ഞേക്കണേ.." അത്രേം പറഞ്ഞു ദൃഷ്ടി കാൾ കട്ട്‌ ചെയ്തു.. പഴയതുപോലുള്ള തന്റെ മകളുടെ സംസാരം അവരുടെ രണ്ടുപേരുടെയും ഹൃദയത്തെ അശ്വസിപ്പിച്ചു.. ദേവിന്റെ പ്രശ്‌നത്തിന് ശേഷം ഇവിടുന്ന് മാറി താമസിച്ചപ്പോ ഈ അവസ്ഥക്ക് കാരണം അവരാണെന്ന് അവൾ പറഞ്ഞില്ലെങ്കിൽ കൂടി അവർ വിശ്വസിച്ചു.. മനസ് തകർന്നപ്പോ ഒരു വിട്ട് നിക്കൽ അത് മാത്രമേ ദൃഷ്ടി ആഗ്രഹിച്ചിരുന്നുള്ളു.. പക്ഷെ തന്റെ അച്ഛനെയും അമ്മയെയും മാറ്റി നിർത്തിയൊരു ജീവിതം അവൾക് സാധിക്കില്ല എന്ന് അവൾ ഈ ദിനങ്ങൾ കൊണ്ട് മനസിലാക്കി.. കേശു അവന്റെ ഇഷ്ടം പറഞ്ഞപ്പോ പഴയതൊക്കെ ഒരു നിമിഷം അവളുടെ മുന്നിൽ തെളിഞ്ഞു കണ്ടു.. ഇനിയും ഒരു പരീക്ഷണത്തിന് തനിക്കാവില്ല എന്ന് മനസ് ഓർമപ്പെടുത്തി..ഇടയ്ക്കിടെ വരാറുള്ള അമ്മയുടെ കാൾ എടുക്കാറില്ലായിരുന്നു.. പക്ഷെ ഇന്നെന്തോ എടുത്ത് സംസാരിച്ചപ്പോ വല്ലാത്തൊരു ആശ്വാസം അവളിൽ നിറഞ്ഞു.. ഇത്രയും നാൾ അവരിൽ നിന്ന് വിട്ടു നിൽക്കേണ്ടി ഇരുന്നില്ല എന്നവൾക് തോന്നി പോയി..അതല്ലേലും അച്ഛനോളവും അമ്മയോളവും മറ്റാരും വരില്ലല്ലോ.. ❤ _______🥀 "ദേവിന്റെ ഫാമിലിയിൽ ആരൊക്കെ ഉണ്ട്..

" ഡ്രൈവിങ്ങിൽ മാത്രം ശ്രെദ്ധ കൊടുത്തിരുന്ന ദേവിനോട് സാക്ഷ ചോദിച്ചതും ദേവ് അവളെ ഒന്ന് നോക്കി.. "അല്ല പറയാൻ ബുദ്ധിമുട്ട് ആണേൽ വേണ്ട.. അപരിചിതരെ പോലെ പോകുന്നതിനേക്കാൾ എന്തേലും ഒക്കെ സംസാരിക്കാം എന്ന് കരുതീട്ടാ.." അപ്പോഴും ഒന്ന് നോക്കി എന്നാല്ലാതെ ഒന്നും തന്നെ ദേവ് പറഞ്ഞില്ല..കുറച്ചു നേരം മിണ്ടാതിരുന്നെങ്കിലും സാക്ഷയായി തന്നെ വീണ്ടും സംസാരത്തിന് തുടക്കം ഇട്ടു.. "സത്യം പറഞ്ഞ എനിക്ക് ബോർ ആവുന്നുണ്ട്..എങ്ങനെയാ ദേവിന് പറ്റുന്നെ ഇങ്ങനെ മിണ്ടാതിരിക്കാൻ.. അമ്മോ എനിക്കൊന്നും അതിന് പറ്റുകയെ ഇല്ല.. എപ്പോഴും എന്തെങ്കിലും ഒക്കെ പറഞ്ഞോണ്ട് ഇരിക്കണം.. അതുകൊണ്ട എന്റെ പ്രൊഡ്യൂസർ എന്നെ പിടിച്ചു CEO ആക്കിയത്.. എന്നിട്ടൊരു ഓർഡറും തന്നു അധികം സംസാരിക്കരുത് അത് ബിസ്സിനെസ്സിനെ ബാധിക്കുമെന്ന്.. അത് ശെരിക്കും ഉള്ളതാണോ.. അങ്ങനെ അധികം സംസാരിക്കാത്തൊണ്ടണോ ദേവ് ബെസ്റ്റ് ബിസ്സിനെസ്സ് മാൻ ആയത്.. 🤔" തടി തുമ്പിൽ ചൂണ്ടുവിരൽ വച് സംശയഭാവത്തിൽ തനിക് നേരെ ചോദ്യം ചോദിക്കുന്ന സാക്ഷയെ കണ്ട് ദേവിന്റെ ചുണ്ടിൽ നറുചിരി വിരിഞ്ഞു.. മറ്റാർക്കും കാണാത്ത ആറ്റിറ്റ്യൂഡ് ഇട്ട് തന്റെ മുന്നിൽ സാക്ഷ വന്ന് നിന്ന ആദ്യ ദിവസത്തെ ദേവ് ഓർത്തു..

അവൾ തന്നെ ആണോ ഇപ്പോ ഈ പൊട്ടാ ചോദ്യം ചോദിക്കുന്നതെന്ന് ചിന്തിച് അവൻ അറിയാതെ തന്നെ ചിരി പൊട്ടി.. ദേവിന്റെ ചിരി മരുഭൂമിയിൽ വെള്ളം വീണ പ്രതീതിയാണ് സാക്ഷക്ക് തോന്നിയത്..അവളുടെ കണ്ണുകൾ തനിയെ വിടർന്നു..അത്ഭുതംത്തോടെ തന്നെ നോക്കുന്ന അവളെ കണ്ട് അവൻ പണ്ടത്തെ അതെ ഗൗരവം മുഖത്തു വരുത്തി ഡ്രൈവിങ്ങിൽ ശ്രെധിച്ചു.. "വല്ലപ്പോഴും ഇങ്ങനെ ചിരിക്കുന്നത് കൊണ്ട് പ്രശ്നം ഇല്ലാട്ടോ..പുഞ്ചിരിയ തന്റെ മുഖത്തു കൂടുതൽ ചേർച്ച..That's makes you so Pretty😍.." പുറത്തേക്ക് കാണുന്നട്ടിരുന്ന് ദേവിനോടായി സാക്ഷ പറഞ്ഞതും മാഞ്ഞ പുഞ്ചിരി അവനിൽ വീണ്ടും വിരിഞ്ഞു.. കൂടെ മനസിന്റെ അടിത്തട്ടിൽ നിന്നൊരു തണുപ്പും... _________🥀 "മോളെ.. ഇന്നും ഒരു ലിഫ്റ്റ് കിട്ടാൻ സ്കോപ് ഉണ്ടല്ലോ.." നച്ചു ദൃഷ്ടിയുടെ അടുത്തേക്ക് നീങ്ങി നിന്നു പറഞ്ഞതും അവളൊന്ന് തുറിച്ചു നോക്കി.. അതിനൊന്ന് ഇളിച്ചു കൊടുത്ത് അവൾ ഷാനുവിന്റെ അടുത്തേക്ക് നീങ്ങി.. കോ ഡ്രൈവിംഗ് സീറ്റ്‌ തുറന്നു വച് കേശു മറ്റെങ്ങോ നോട്ടം പതിപ്പിച്ചുട്ടുണ്ട്.. "ഇന്നും..😬" ഒഴുക്കൽ മട്ടിൽ ഷാനു ചോദിച്ചതും കേശു തിരിയാതെ തന്നെ മൂളി.. സീറ്റിലേക്ക് കേറാൻ ദൃഷ്ടിക്ക് നേരെ ആംഗ്യം കാണിച് ഷാനു മാറി നിന്നു.. 'കൃഷ്ണ... വീട്ടിലേക്ക് ആണല്ലോ പോകേണ്ടത്..ഇയാൾ അതറിഞ്ഞാൽ പ്രശ്നം ആക്കുവല്ലോ' ദൃഷ്ടി നഖം കടിച് അത് ഓർക്കെ കേശു ഹോൺ ഉച്ചത്തിൽ അടിച്ചിരുന്നു.. ... .. .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story