ഹൃദയതാളം: ഭാഗം 24

hridaya thalam sana

എഴുത്തുകാരി: സന

'കൃഷ്ണ... വീട്ടിലേക്ക് ആണല്ലോ പോകേണ്ടത്..ഇയാൾ അതറിഞ്ഞാൽ പ്രശ്നം ആക്കുവല്ലോ' ദൃഷ്ടി നഖം കടിച് അത് ഓർക്കെ കേശു ഹോൺ ഉച്ചത്തിൽ അടിച്ചിരുന്നു.. ______🥀 "ദൃഷ്ടി.." "സാർ ഇവിടെ നിർത്തിയ മതി.." അടുത്തുണ്ടായിട്ടും ഒന്നും സംസാരിക്കാതെ പോകുന്നത് കേശുവിന് വീർപ്പുമുട്ടലായി തോന്നി.. കുറച്ചു നേരത്തേക്ക് ശേഷം സംസാരിക്കാൻ തുടങ്ങിയതും ദൃഷ്ടി അവിടെ നിർത്താൻ പറഞ്ഞതിൽ ഒരു സംശയത്തോടെ അവൻ അവളെ നോക്കി.. "ഇവിടെ എന്താ.." "അത്.. അതിന്ന് ഞാൻ ഫ്ലാറ്റിൽ പോകുന്നില്ല.. ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോകാനുണ്ടായിരുന്നു.. അപ്പോ കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്.." അവന്റെ മുഖത്തു നോക്കാതെ എങ്ങനെയോ ദൃഷ്ടി പറഞ്ഞൊപ്പിച്ചു.. അവന്റെ മറുപടിക്ക് കാത്തു നിക്കത്തെ അവൾ വണ്ടിയിൽ നിന്നിറങ്ങി.. "തേൻ ഓക്കേ.. ഫ്രണ്ടിന്റെ അച്ഛനോടും അമ്മയോടും ഞാൻ അന്വേഷിച്ചെന്ന് പറയ്.." കേശു ഒരു ചിരിയാലേ അത് പറഞ്ഞതും ദൃഷ്ടി നെറ്റി ചുളിച് നോക്കി... ശേഷം തല അനക്കി സമ്മതിച്ചു.. "And... Get ready to being my wife😉"

കള്ള ചിരിയാലേ കീഴ്ചുണ്ട് കടിച് ഒറ്റ കണ്ണിറുക്കി അവളോടായി കേശു പറഞ്ഞതും ദൃഷ്ടിടെ കണ്ണ് തള്ളി പോയി.. അവളുടെ മുഖംഭാവം കൂടുതൽ അവനെ രസിപ്പിക്കുന്നത് പോലെ തോന്നിയതും ഒന്നൂടി sight അടിച്ചു കാറും ആയി പോയി.. "ആാാാ...😤 Bloody ചെകുത്താൻ.." ദേഷ്യം കൊണ്ട് അവൾ തറയിൽ ആഞ്ഞു ചവിട്ടി കാർ പോയ വഴിയേ നോക്കി ഉറക്കെ വിളിച്ചു... ________🥀 "ഇതൂടി കഴിക്കെടി.." "മതി മ്മാ.." "മതിന്നോ.. ഒന്നങ് തന്നാൽ ഉണ്ടല്ലോ.. ഇരിക്കുന്ന കോലം കണ്ടില്ലേ.. വൈക്കോൽ തോറ്റു പോകും നിന്റെ മുന്നിൽ.." "മതിയാക് എന്റെ വീണേ.. അവൾ കുഞ്ഞ് കൊച്ചൊന്നും അല്ലല്ലോ അവൾക് വേണ്ടത് കഴിക്കാനും തിരഞ്ഞെടുക്കാനും ഒക്കെ പ്രായം ആയി..അല്ലേടി.." "അതന്നെ.. 😌" ആദ്യം വീണയോടും പിന്നെ ദൃഷ്ടിയോടും ആയി ദാരിഖ് പറഞ്ഞതും വീണ മുഖം വീർപ്പിച്ചു ഉള്ളിലേക്ക് പോയി.. ദൃഷ്ടി ഒന്ന് ചിരിച്ചു അയാളുടെ അടുത്തേക്കും വന്നു.. വന്നിട്ട് മൂന്നു ദിവസം കഴിഞ്ഞെങ്കിലും ഇപ്പോഴും അവരെ സ്നേഹിച്ച ദൃഷ്ടിക്കും തിരിച്ചും മതിയാവുന്നുണ്ടായിരുന്നില്ല..

ഈ കഴിഞ്ഞ മൂന്നു ദിവസം ദൃഷ്ടി ഓഫീസിലും പോയില്ല.. ഒട്ടും വയ്യ പനിയാണെന്ന് പറഞ്ഞു കേശൂന് മെയിൽ അയച്ചിരുന്നു..എന്തോ ഭാഗ്യം കൊണ്ട് അവനും സമ്മതിച്ചു.. "മോളെ ചിത്തു.." സ്നേഹത്തോടെ ഉള്ള വിളിയിൽ ദൃഷ്ടിക്ക് നന്നേ അപകടം മണത്തു.. നെറ്റിയും ചുണ്ടും ഒരുപോലെ ചുളിക്കി അയാളെ നോക്കിയതും ദാരിഖ് ഒന്ന് ഇളിച്ചു കൊടുത്തു.. "ചിരിച്ചു കാണിക്ക ഒന്നും വേണ്ട.. കാര്യം പറയ്.." "അത് മോളെ.. ഞാൻ അന്ന് പറ.." അയാൾ ബാക്കി പറയും മുന്നേ അവളുടെ ഫോൺ ബെൽ അടിച്ചിരുന്നു.. ഡിസ്പ്ലേയിൽ നോക്കി ഷാനു ആണെന്ന് കണ്ട് അവൾ അച്ഛനോട് ഇപ്പോ വരാം എന്ന് പറഞ്ഞു കാൾ അറ്റൻഡ് ചെയ്തു.. ________🥀 "Really.. സത്യാണോ.. ശെരിക്കും നമ്മുക്ക് ആ കോൺട്രാക്ട് കിട്ടിയോ.." നാച്ചുവിന്റെ ആഹ്ലാത പ്രകടനം കാരണമുള്ള അലറലിൽ ദൃഷ്ടിയുടെ ചെവി അടിച്ചു പോവും പോലെ തോന്നി.. "പതുക്കെ ചോദിക്കേടി പട്ടി.. മനുഷ്യന്റെ ചെവി പോയി.. ഹോ." "സോറി മുത്തേ ആ ഒരു excitementil..നീ ഇത് പറ.. നമ്മുക്ക് കിട്ടിയോ.."

"അങ്ങനെ മുഴുവനായി കിട്ടി എന്ന് പറയാൻ പറ്റില്ല.. പക്ഷെ top 5 ൽ ഒന്ന് നമ്മുടെ Sky Groups ആണ്..സൊ മിക്കവറും നമ്മുക്ക് കോൺട്രാക്ട് കിട്ടാൻ ചാൻസ് ഉണ്ട്.." "ഓഹോ.. അങ്ങനെയാണ് കാര്യങ്ങൾ.. അല്ല നിന്നോട് ഇത് ആരാ പറഞ്ഞേ.. എനിക്ക് അറിയാം കേശു സാർ ആവും.. മ്മ് മ്മ്.. നടക്കട്ടെ.." ആക്കിയ മട്ടിൽ നച്ചു പറഞ്ഞതും ദൃഷ്ടി പൊട്ടി ചിരിച്ചു.. "സാർ അല്ല മോളെ.. എന്റെ ചേട്ടായിയ ഈ കാര്യം വിളിച്ചു പറഞ്ഞത്.." "ആരു ഷാനുക്കയോ.." "മ്മ് അതെ.." പിന്നെ കുറച്ചു നേരത്തേക്ക് നാച്ചുവിന്റെ അനക്കം ഒന്നും കേക്കാഞ്ഞാപ്പോ അവൾക് മനസിലായി ഷാനുനെ നല്ലതുപോലെ പ്രാകുന്ന തിരക്കിലാണെന്ന്..😂 "നച്ചു... പവി എവിടാ.." "ഇവിടെ ഉണ്ട്.." "രണ്ടെണ്ണവും കൂടെ ആ ഫ്ലാറ്റിനെ എടുത്ത് മാറിക്കരുത്.." "ഉവ്വ് തമ്പ്രാ.." കുറച്ചു നേരവും കൂടി സംസാരിച് ദൃഷ്ടി കാൾ കട്ട്‌ ചെയ്തു.. അച്ഛനോടും അമ്മയോടും നാളെ തിരിച്ചു പോകും എന്ന് ഓർമപ്പെടുത്തി റൂമിൽ കേറി.. മകളുടെ ഇഷ്ടത്തിനൊത് നടക്കട്ടെന്ന് കരുതി അവരും അതിന് സമ്മതിച്ചു.. ________🥀

"എന്താടി നിന്റെ മുഖത്തു കടന്നാൽ കുത്തിയോ.." രാവിലെ മുതൽ മുഖവും വീർപ്പിച്ചിരിക്കുന്ന നച്ചുനെ കണ്ട് ഷാനു ചോദിച്ചു.. അപ്പോഴും മറുപടി ഒന്നും അവളുടെ ഭാഗത് നിന്നും ഉണ്ടായില്ല.. "നഷ്‌വ ഞാൻ നിന്നോടാ ചോദിക്കണേ.." "പറയാൻ മനസില്ല.." ഷാനു കുറച്ചു ദേഷ്യത്തോടെ ചോദിച്ചതും നച്ചു അതെ പോലെ മറുപടിയും കൊടുത്തു.. ഇവൾക്കിത് എന്ത് പറ്റിയെന്നു അവനും ആലോചിക്കാതെ ഇരുന്നില്ല.. "നീ ഇത് എങ്ങോട്ടാ.." ഫയൽ ടേബിളിൽ അലക്ഷ്യമായി ഇട്ട് പുറത്തേക്ക് ഇറങ്ങാൻ നിന്ന നാച്ചുന്റെ കയ്യ് പിടിച്ചു ഷാനു ചോദിച്ചതും നച്ചു അല്പം ആറ്റിറ്റ്യൂഡ് ഇട്ട് അവനെയും അവളുടെ കയ്യെയും മാറി മാറി നോക്കി.. "സാർ കയ്യെടുക്ക്.." ഇപ്പ്രാവശ്യം അവളുടെ ശബ്ദത്തിൽ ഉണ്ടായ മാറ്റം അവനും മനസിലായിരുന്നു..ദേഷ്യത്തിലാണെങ്കിലും അവളുടെ കണ്ണ് നിറഞ്ഞത് കണ്ട് ഷാനു ഒരു വലിയിൽ അവളെ അവന്റെ മടിയിൽ ഇരുത്തി.. അവന്റെ മടിയിൽ നിന്ന് കുതറി മാറുന്നതിനു മുന്നേ അവൻ രണ്ടു കയ്യും കൊണ്ട് അവളുടെ വയറിന്റെ ഇരുവശങ്ങളിൽ ചേർത്ത് അവന്റെ നെഞ്ചോട് ചേർത്തിരുന്നു..

ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു പോകുന്നത് നച്ചുവിന് അനുഭവപ്പെട്ടെങ്കിലും അത് മുഖത്തു വരുത്താതെ എന്തിനേറെ അവന്റെ മുഖത്തു പോലും നോക്കാതെ അവൾ അവനിൽ നിന്ന് വിട്ട് മാറാൻ ശ്രെമിച്ചുകൊണ്ടേ ഇരുന്നു.. "നഷ്‌വാ.." "നച്ചു.. മുഖത്തു നോക്കെടി പെണ്ണെ.." ആദ്യത്തെ അവന്റെ വിളി ചെവി കൊള്ളാത്ത രീതിയിൽ നച്ചു ഇരുന്നെങ്കിലും കർണപ്പതത്തിൽ കാറ്റുപോലെ വന്നടിച്ച അവന്റെ രണ്ടാമത്തെ വിളിയിൽ അവൾ കണ്ണുകളുയർത്തി ഷാനുനെ നോക്കി.. നാച്ചുന്റെ കലങ്ങിയ കണ്ണ് അവനിൽ വിഷമം ഉണ്ടാക്കി.. "എന്താടി.." അരയിലെ അവന്റെ കയ്യ് ഒന്നുകൂടി മുറുക്കി തന്റെ നെഞ്ചോട് അവളെ ചേർത്ത് അവൻ ചോദിച്ചതും നച്ചു പെട്ടന്ന് കണ്ണ് താഴ്ത്തി.. "എ..എന്നെ വേണ്ടതൊരാൾ എന്റെ ദേഹത്തു തൊടുന്നത് എ..എനിക്ക് ഇ..ഇഷ്ടല്ല.." അവന്റെ സാമീപ്യം അവളിലെ വാക്കുകളെയും മുറിച് കളഞ്ഞിരുന്നു.. പതിയെ അയയുന്ന ഷാനുന്റെ കയ്കൾ അറിഞ്ഞു മുഖം ഉയർത്തി നോക്കിയ നാച്ചുവിന്റെ അധരത്തെ അടുത്ത നിമിഷം ഷാനു കീഴ്പ്പെടുത്തിയിരുന്നു.. ശ്വാസം ഉള്ളിലേക്ക് ആഞ്ഞു വലിച്ചു..

നാച്ചുന്റെ കണ്ണുകൾ മിഴിഞ് വന്നു.. ഷാനുവിന്റെ ഇരു കയ്യകളും മുഴുവനായി അവളിൽ വലയം തീർത്തിരുന്നു.. പതിയെ തുടങ്ങി ചുംബനം അതിർവരമ്പുകൾ ലങ്കിക്കുമ്പോ നാച്ചുവും അത് ആസ്വദിച്ചു തുടങ്ങീരുന്നു..❤ ______🥀 "എങ്ങനെ ഉണ്ട് പനി ഒക്കെ മാറിയോ.." വന്നിട്ട് കുറച്ചയെങ്കിലും കേശുവിന് മുഖം കൊടുക്കാതെ ഓരോന്ന് ചെയ്തോണ്ട് ഇരിക്കുന്ന ദൃഷ്ടിയോട് അവൻ ചോദിച്ചതും വെള്ളം തരിപ്പിൽ കേറിയത് പോലെ അവൾ ചുമക്കാൻ തുടങ്ങി.. "പനി ആയിരുന്നതല്ലേ.. ചുമ കാണും.. വെള്ളം കുടിക്ക്.." ആക്കിയ മട്ടിൽ കേശു പറഞ്ഞതും ദൃഷ്ടി അവനെ നോക്കി തല കുലുക്കി വെള്ളം കുടിച്ചു.. കുടിക്കുന്നതിനിടെ കേശുവിനെ നോക്കിയതും അവൻ ചുണ്ട് കൊണ്ട് ഉമ്മ കൊടുക്കുന്ന പോലെ കാണിച്.. ഇപ്പ്രാവശ്യം ശെരിക്കും അവളുടെ തരിപ്പിൽ വെള്ളം കേറി..ചുമ്മാച്ച് അവസാനം കണ്ണിൽ കൂടി ഒക്കെ വെള്ളം വരുന്ന അവൾക് ടിഷ്യൂ കൊടുത്തതും അതിനെ തട്ടി മാറ്റി.. 'വേണ്ടെങ്കിൽ വേണ്ട' എന്നാ പോലെ അവനും പോയി ചെയറിൽ ഇരുന്നു.. "ഇതെന്താ.." തനിക് നേരെ നീട്ടി പിടിച്ച കവറിനെയും കേശുവിനെയും നോക്കി ദൃഷ്ടി ഒരു സംശയത്തോടെ ചോദിച്ചു.. "വാങ്ങി നോക്ക്.." അവൻ പറഞ്ഞതും അവൾ വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ വാങ്ങി നോക്കി..

വൈറ്റിൽ ബ്ലാക്ക് ബോർഡർ ഉള്ള സാരിയും ബ്ലാക്ക് ആൻഡ് ഓറഞ്ച് കോമ്പോയിൽ ഉള്ള ബ്ലൗസും കാണെ അവളുടെ കണ്ണുകൾ വിടർന്നു.. "നാളത്തെ പാർട്ടിക്ക് ഇതിട്ട മതി.." അത് നോക്കുന്നതിനിടെ ഉള്ള കേശുവിന്റെ ആക്ഞ്ഞയിൽ അവളുടെ വിടർന്ന കണ്ണുകൾ സംശയതാൽ ചുരുങ്ങി.. "ഏത് പാർട്ടി.." _______🥀 "ഏത് പാർട്ടി.." സാക്ഷായുടെ ചോദ്യത്തിന് ദേവ് ഹരിയെ നോക്കി.. "മാഡത്തിനോട് രാവിലെ പറഞ്ഞില്ലേ ഒരു കോൺട്രാക്ടിന്റെ കാര്യം.. മൾട്ടി നാഷണൽ കമ്പനിയായ Ozova കൺസ്ട്രക്ഷൻ നൽകുന്നൊരു കോൺട്രാക്ട്..ഇപ്പോ നിലവിൽ ഉള്ള മറ്റു കമ്പനിസിൽ നിന്ന് അവർ കുറച്ചു പേരെ സെലക്ട്‌ ചെയ്യും.. അതിൽ നമ്മുടെ കമ്പനിയും ഉണ്ട്.." "Ya.. I've heard about it..അങ്ങനെ സെലക്റ്റഡ് ആയിട്ടുള്ള ടോപ് 5 കമ്പനിയിൽ നിന്നല്ലേ ബെസ്റ്റ് entrepreneur അവാർഡും നൽകുന്നത്.." "യെസ് മാഡം..." സാക്ഷ പറഞ്ഞതും ഹരി അതിനെ അനുകൂലിക്കും വിധം മറുപടി കൊടുത്തു.. "Wow... Thats amazing... Then what about our party?.." "നമ്മുടെ party മാത്രമല്ല മാഡം.. സെലക്ട്‌ ചെയ്യപ്പെട്ട 5 കമ്പനിയും നാളത്തെ പാർട്ടിക്ക് ഉണ്ടാവും..with their all staffs.." "ഹ്മ്മ്മ്..." ഇതെല്ലാം ഹരി പറയുന്നുണ്ടെങ്കിലും ദേവിന്റെ മുഖത്തു കാണുന്ന സന്തോഷമില്ലായ്മയും പരവേശവും എന്തിന് വേണ്ടിയാണെന്ന് സാക്ഷക്ക് മനസിലായില്ല.... .. .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story