ഹൃദയതാളം: ഭാഗം 25

hridaya thalam sana

എഴുത്തുകാരി: സന

ഇതെല്ലാം ഹരി പറയുന്നുണ്ടെങ്കിലും ദേവിന്റെ മുഖത്തു കാണുന്ന സന്തോഷമില്ലായ്മയും പരവേശവും എന്തിന് വേണ്ടിയാണെന്ന് സാക്ഷക്ക് മനസിലായില്ല.. ______🥀 "എന്റെ നച്ചു ഒന്ന് മതിയാക്കെടി.. ഇതിനും മാത്രം ഒരുങ്ങാൻ ഇന്ന് നിന്റെ കല്യാണം ഒന്നും അല്ല.." "അസൂയക്കും കുശുമ്പിനും മരുന്നില്ലന്ന് കാർന്നവന്മാർ പറയുന്നത് എത്ര ശെരിയല്ലേ.." പവി പറഞ്ഞു നിർത്തിയതും ഒരു ചിരിയോടെ നാച്ചുവിന്റെ ചോദ്യം കെട്ട് പവി പല്ല് കടിച്ചു..അത് മൈൻഡ് ആകാതെ വീണ്ടും അവിടെ കണ്ട എന്തൊക്കെയോ വാരി മുഖത്തു തേക്കുന്ന തിരക്കിൽ ആണ് അവൾ.. "അയ്യടി.. അസൂയപ്പെടാൻ പറ്റിയ ചളുക്ക്.. പാടത്തുള്ള കോലം ഇതിനേക്കാൾ ഭംഗി ഉണ്ടാവും.. എടി കണ്ട വിലപ്പിടിപ്പുള്ള മേക്കപ്പ് ഒക്കെ ഇടുന്നതിനേക്കാൾ നിന്റെ ആ കൊന്ത്ര പല്ലുകൊണ്ടുള്ള ചിരി മതി ഭംഗി കൂട്ടാൻ.." ആ പറഞ്ഞത് നച്ചുവിന് സുഗിച്ചു എന്നുള്ളത് ഓൾടെ മുഖത്തു നിന്ന് തന്നെ വായിച്ചെടുക്കാൻ പറ്റുന്നുണ്ടായിരുന്നു.. "ഒന്ന് പോ അവിടുന്ന്.." പവിയുടെ കവിളിൽ ഒന്ന് കുത്തി അതും പറഞ്ഞു നച്ചു ഇല്ലാത്ത നാണം മുഖത്തു വരുത്തി പുറത്തേക്ക് ഇറങ്ങി ദൃഷ്ടിയുടെ റൂമിലേക്ക് നോട്ടം തെറ്റിച്ചു..

കേശു സാർ റെഡി ആവാൻ പറഞ്ഞപ്പോ കേറിയേ പിന്നെ ഇതുവരെ അവളെ പുറത്തു കണ്ടില്ലല്ലോ എന്ന് ചിന്തിച് നച്ചു അവളെ വിളിക്കാൻ തുനിഞ്ഞതും ഫോണിൽ ഷാനുന്റെ കാൾ വന്നത് കണ്ട് ഒരു ചിരിയോടെ ഫോൺ ചെവിയോടടുപ്പിച്ചു..കവിളുകൾ ചുമന്നു തുടുക്കാൻ അധികം നേരം വേണ്ടിവന്നില്ല... ________🥀 "ദൃഷ്ടി.." ധൃതിയിൽ താഴെക്കിറങ്ങുന്നവൾ പെട്ടന്ന് പിന്നിൽ സാക്ഷയുടെ വിളി പിടിച്ചു നിർത്തി.. കണ്ണുകൾ മുറുക്കി അടച്ചു ഒന്ന് ശ്വാസം വലിച്ചു വിട്ട് മൈൻഡ് ഫ്രീ ആക്കി സാക്ഷക്ക് നേരെ തിരിഞ്ഞു ഒരു പുഞ്ചിരി സമ്മാനിച്ചു.. നെക്ക് ഫുൾ കവർ ചെയ്യുന്ന തരത്തിൽ ഫുൾ സ്ലീവ്സ് ബ്ലാക്ക് ടോപ്പും ബ്ലാക്ക് ആൻഡ് ഗോൾഡ് ലോങ്ങ്‌ സ്കെർട്ടിലും സാക്ഷക്ക് വല്ലാത്ത സൗന്ദര്യം തോന്നിച്ചു... ഒരു ചിരിയോടെ തനിക് മുന്നിൽ വന്ന് നിക്കുന്ന സാക്ഷയെ കാണെ എന്തുകൊണ്ടോ അവളുടെ മനസ്സിൽ ദേവിന്റെ മുഖം കടന്നു വന്നു.. അതിന്റെ ഭലമെന്നോണം മുഖം വടിയത് സാക്ഷയും ശ്രെദ്ധിച്ചിരുന്നു.. "യൂ ലുക്ക്‌ സൊ ബ്യൂട്ടിഫുൾ.. തനിക് ഈ സാരി നന്നായി ചേരുന്നുണ്ട്.." "താങ്ക്യൂ.. 😊" സാക്ഷ പറഞ്ഞതിന് ഒന്ന് പുഞ്ചിരിക്കെ മാത്രം ചെയ്തവൾ മിഴികൾ തറയിലൂന്നി.. അവളുടെ പെരുമാറ്റത്തിൽ നിന്ന് തന്നെ എന്തോ ഒന്ന് അവളെ വല്ലാതെ ടെൻഷൻ അടിപ്പിക്കുന്നതായിട്ട് സാക്ഷക്ക് തോന്നി..

അതെന്താണെന്ന് ചോദിക്കണമെന്നുണ്ടെങ്കിലും പറഞ്ഞില്ലെങ്കിലോ എന്ന് കരുതി ഒന്നും മിണ്ടിയില്ല.. "ദൃഷ്ടി.." "മ്മ്.." "അല്ല ചോദിക്കാൻ വിട്ടു എവിടോട്ട താൻ.. ഇന്ന് എന്താ ഓഫീസിൽ പോകണ്ടേ.. സാധാരണ സാരീ അങ്ങനെ ഉടുക്കാറില്ലല്ലോ അതാ.." സംശയത്തോടെ തന്നെ ഉറ്റു നോക്കുന്ന ദൃഷ്ടിയോട് ഒരു ചിരിയോടെ സാക്ഷ പറഞ്ഞു നിർത്തി.. "അല്ല.. ഇന്ന് ഒരു പാർട്ടി ഉണ്ട്.." "എവിടെ വച്.." "ബ്ലൂ ഡയമണ്ട്.." "റിയലി.. അപ്പൊ നിങ്ങളുടെ കമ്പനിയും ഇന്ന് വരുന്നുണ്ടോ.." കണ്ണ് വിടർത്തി ഉള്ള സാക്ഷായുടെ ചോദ്യത്തിന് ദൃഷ്ടി ഒന്ന് തല കുലുക്കി.. അപ്പോഴാണ് സാക്ഷക്ക് ഇന്നലെ എന്തുകൊണ്ട് ദേവ് ഇത്രേം ടെൻഷൻ അടിച്ചതെന്ന് മനസിലായത്.. ദൃഷ്ടി ഇന്നലെ തന്നെ അറിഞ്ഞിരുന്നു ദേവും ഉണ്ടാവുണെന്ന് അതുകൊണ്ട് അവൾക് പോകാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു.. പോയില്ലെങ്കിൽ കേശു വന്ന് കൊണ്ട് പോകും എന്നുറപ്പുള്ളത് കൊണ്ട് ഒന്നും മിണ്ടാത്തെ ഇറങ്ങി എന്ന് മാത്രം.. വീണ്ടും എന്തോ ചോദിക്കാൻ വന്നതും പുറത്ത് ഹരിയുടെ വണ്ടിയുടെ ഹോൺ ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു.. "എന്തായലും നമ്മൾ ഒരു സ്ഥലത്തേക്ക് അല്ലെ.. താൻ വാ ഒരുമിച്ചു പോകാം..ഹരി വന്നിട്ടുണ്ട്.." "ഏയ് വേ..വേണ്ട.." പെട്ടന്ന് അത് പറഞ്ഞൊപ്പിച് ദൃഷ്ടി പുറത്തേക്ക് നടന്നു..

നച്ചു അവളെ വിളിക്കാതെ ഷാനു വന്നപ്പോ അവനോടൊപ്പം പോയിരുന്നു.. ദൃഷ്ടി തന്നെ ആയിരുന്നു പറഞ്ഞു വിട്ടതും.. ഇപ്പോ ഒറ്റക്ക് അവിടെ ചെന്ന് കേറണമല്ലോ എന്നാലോചിച്ചു അവൾക് നല്ല ടെൻഷൻ തോന്നി.. എന്നാലും സാക്ഷായുടെ ഒപ്പം പോകാൻ മനസ് വന്നില്ല.. കേശു വണ്ടി അയക്കും എന്ന് മെസ്സേജ് അയച്ചത് അവൾ ഒന്നൂടി എടുത്ത് നോക്കി പുറത്തെ ഗേറ്റിൽ നോട്ടം ഇട്ടു.. വണ്ടിയിൽ നിന്നിറങ്ങിയ ഹരി സാക്ഷയെ കഴുത്തിൽ കയ്യിട്ട് കൊല്ലുന്ന പോലെ ആക്ഷൻ കാണിക്കുന്നതും ചുണ്ട് ചുളുക്കി നിന്ന സാക്ഷയെ താടിയിൽ പിടിച്ചു കൊഞ്ചിക്കുന്നതും പിടിച്ചു വണ്ടിയിൽ കേറ്റുന്നതും ഒക്കെ കുറച്ചു മാറി നിന്ന് ദൃഷ്ടി കാണുന്നുണ്ടായിരുന്നു.. ഒരു സ്റ്റാഫ്‌ ബോസ്സ് റിലേഷനിൽ നിന്നും വേറിട്ടൊരു ബന്ധം അവർക്കിടയിൽ ഉള്ളത് പോലെ തോന്നി അവൾക്.. മനസ് പലവഴി ചിന്തിച് നിന്ന അവളെ ചിന്തയിൽ നിന്ന് ഉണർത്തിയത് അവൾക്കായി വന്ന വണ്ടിയുടെ ഉച്ചത്തിലുള്ള ഹോൺ അടി ആയിരുന്നു...ഒന്ന് നിശ്വസിച്ചു അവൾ വണ്ടി ലക്ഷ്യം വച് മുന്നോട്ട് നടന്നു.. ________🥀 സന്ധ്യയോട് അടുത്ത സമയത്താണ് പാർട്ടി ഒരുക്കിയിരുന്നത്.. വലിയൊരു ഗേറ്റ് കടന്നു കാർ മുന്നോട്ട് പോയതും അതുവരെയും ചെറിയതോതിൽ മിടിച്ചിരുന്ന അവളുടെ ഹൃദയം പെരുമ്പാറ മുട്ടൻ തുടങ്ങി..

എന്തോ തന്റെ ജീവിതം ഇവിടം തുടങ്ങി മാറാൻ പോകുന്നെന്ന് ആരോ പറയുന്ന പോലെ.. ഇരുവശവും തോരണങ്ങൾ തൂങ്ങിയടുന്ന വഴിയിലൂടെ മുന്നോട്ട് പോകുമ്പോഴും ചുറ്റും ഉള്ളതൊന്നും ആസ്വദിക്കാൻ അവൾക് കഴിഞ്ഞില്ല.. "മാഡം.. ഇറങ്ങുന്നില്ലേ.." ഡ്രൈവർ വണ്ടി നിർത്തി കുറച്ചയെന്ന് അപ്പോഴാണ് ദൃഷ്ടി അറിഞ്ഞത്.. അയാൾക്കൊന്ന് പുഞ്ചിരിച്ചു ഡോർ തുറന്നു പുറത്തേക്കിറങ്ങി.. ആദ്യം തന്നെ അവളുടെ മിഴികൾ ഉടക്കിയത് തന്നെ അനയിക്കാൻ എന്നോണം റെഡ് റോസ് ബോക്റ്റും പിടിച്ചു നിക്കുന്ന ഷാനുവിനെയും നാച്ചുവിനെയും ആണ്.. കൂടെ തന്നെ കമ്പനിയിൽ ഉള്ളവർ രണ്ടു സൈഡിലും നിപ്പുണ്ട്.. ഇതിനും മാത്രം താൻ സെലെബ്രറ്റി ആണോ എന്ന് പോലും അവൾ ഒരു നിമിഷം ചിന്തിച്ചു.. "എന്റെ കൊച്ചേ ഇതെന്ന മുടിഞ്ഞ ഗ്ലാമറാ.. മിക്കവാറും എന്റെ കണ്ണവും ആദ്യം വീഴാ നിനക്ക്.." അത്രേം പറഞ്ഞു നച്ചു ദൃഷ്ടിയെ ചേർത്ത് പിടിച്ചു.. ഷാനു അവളുടെ കയ്യിൽ ബൗക്റ്റ് കൊടുത്ത് മുന്നിലേക്ക് നടന്നു.. "എന്താടി നിനക്ക് ഒരു സന്തോഷം ഇല്ലാത്ത പോലെ.." മുന്നിലേക്ക് നടക്കുന്നതിന്റെ ഇടക്ക് നച്ചു ചോദിച്ചതും ദൃഷ്ടി അവളേം കൊണ്ട് മാറി നിന്നു.. "എടി എന്താ ഇതൊക്കെ.." "ഏത്.." "ഇതൊക്കെ.. വെറും സ്റ്റാഫ്‌ ആയ എന്നെ എന്തിനാ ഇങ്ങനെ ആനയിച്ചത്..

ഞാൻ എന്താ വല്ല ഫിലിം സ്റ്റാറും ആണോ.. അമ്മാതിരി നോട്ടം ആയിരുന്നല്ലോ അവരൊക്കെ.. അതുമല ഞാൻ.." "ഒന്ന് നിർത്തെന്റെ പെണ്ണെ.. നീ ചിന്തിച് കാട് കേറണ്ട.. നിനക്ക് എന്തിനാ ഇത്രേം ബിൽഡ് അപ്പ്‌ എന്നല്ലേ.. പ്രഭാകർ സാർ പറഞ്ഞിട്ട.. നീ വന്നേ പിന്നെയാ കമ്പനി ഈ നിലയിൽ എത്തിയതെന്ന് പറഞ്ഞു ബോസ്സ എല്ലാരോടും നിനക്കൊരു ഗംഭീര സ്വീകരം തരണമെന്ന് പറഞ്ഞത്..പിന്നെ ഇവിടെ എല്ലാ കമ്പനിയും ഉള്ളതുകൊണ്ട് ഇത്രയിലും ഒതുക്കിയതാ.. നിനക്കായിട്ട് വേറെ ഒരു പാർട്ടി മിക്കവാറും നാളെ അറേഞ്ച് ചെയ്യും എന്നാ ഷാനുക്ക പറഞ്ഞത്.. എന്തയാലും നിന്റെ തലവര തെളിഞ്ഞു മോളെ.. ഇന്നിവിടെന്ന് പോകുന്നതിന് മുന്നേ എല്ലാത്തിലും ഒരു തീരുമാനം ആവുന്ന ലക്ഷണം ഉണ്ട്.." ആദ്യമൊക്കെ കാര്യം പോലെയും അവസാനം എന്തോ ഒരു ഉൾക്കുത്തോടെ നച്ചു പറഞ്ഞതും ദൃഷ്ടി അവളെ സംശയത്തിൽ നോക്കി.. അപ്പോ തന്നെ അവളൊന്ന് ഇളിച്ചു കൊടുത്ത് ഇപ്പോ വരാം എന്ന് പറഞ്ഞു അവിടുന്ന് വലിഞ്ഞു.. എന്തൊക്കെയോ അവളുടെ മനസിനെ ആസ്വസ്തമാക്കിയതും കണ്ണുകൾ മുറുക്കി അടച്ചു തുറന്നതും മുന്നിൽ നിക്കുന്ന ആളെ കണ്ട് അവളുടെ കണ്ണുകൾ തനിയെ വിടർന്നു... ________🥀 തനിക് മുന്നിലായി കണ്ണ് വിടർത്തി നിക്കുന്നവളെ കാണെ കേശുവിന്റെ ഹൃദയം അതിവേഗത്തിൽ ഇടിക്കാൻ തുടങ്ങി.. താൻ തിരഞ്ഞെടുത്ത സാരിയിൽ അതീവ സുന്ദരിയായി അവന് തോന്നി..അധികം ചമയങ്ങൾ ഒന്നും തന്നെ ഇല്ല..

എങ്കിലും ചുറ്റും കൂടി നിന്നവരിൽ നിന്നെല്ലാം വളരെ വ്യത്യാസമായി തോന്നി കേശുവിന്.. അവളുടെ അടുത്തേക്ക് നടന്നടുക്കുന്നതിനനുസരിച് അവളിൽ ഉണ്ടാകുന്ന കുഞ്ഞ് ഭാവങ്ങൾ പോലും അവന് വ്യക്തമായി കാണാൻ പറ്റി.. കണ്ണ്മഷി കൊണ്ട് കറുപ്പിച്ച കണ്ണുകൾ പരവശത്തോടെ ചുറ്റും പരതി കേശു അടുത്തെത്തുന്നതിന് മുന്നേ ദൃഷ്ടി സൈഡിൽ കൂടി ഒഴിഞ്ഞു മാറി..അത് കാണെ അവനിലെ ചൊടികൾ വല്ലാതെ വിടർന്നു..❤ കേശുവിന്റെ നോട്ടം താങ്ങാൻ വയ്യാതെയാണ് ദൃഷ്ടി അവിടെ നിന്നും ഒഴിഞ്ഞു മാറിയത്.. അവന്റെ അടുത്ത് നിന്നും രക്ഷപെട്ട സമാധാനത്തിൽ മുന്നിലേക്ക് നോക്കെ പ്രഭാകറിനോട് സംസാരിച് നിക്കുന്ന ദാരിഖിനെ കണ്ട് അവളിൽ ആശ്വാസം നിറഞ്ഞു..അച്ഛനും വന്നോ എന്ന് ചിന്തിച് അവൾ അടുത്ത് നോക്കിയത് വല്ലാത്തൊരു ഭാവത്തോടെ തന്നെ നോക്കുന്ന ദേവിനെയാണ്.. ________🥀 "പവി...നീ എന്താ ഇവിടെ.." "ഏഹ്.. അത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളെ.. ഞാൻ എന്തിനാ ഇവിടെ.." ദൃഷ്ടി ചോദിച്ചത് തന്നെ പവി തിരിച്ചു ചോദിക്കുന്ന കേട്ട് അവളൊന്ന് തുറിച്ചു നോക്കി.. "നീ നോക്കി പേടിപ്പിക്കണ്ട.. വേഗം വരാൻ പറഞ്ഞു എന്തിനാ മെയിൽ അയച്ചേ.." "ഞാനോ..." ദൃഷ്ടി ഞെട്ടി അത് ചോദിച്ചതും അങ്ങോട്ടേക്ക് കേശു വന്നതും ഒരുമിച്ച് ആയിരുന്നു..... .. .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story