ഹൃദയതാളം: ഭാഗം 26

hridaya thalam sana

എഴുത്തുകാരി: സന

"നീ നോക്കി പേടിപ്പിക്കണ്ട.. വേഗം വരാൻ പറഞ്ഞു എന്തിനാ മെയിൽ അയച്ചേ.." "ഞാനോ..." ദൃഷ്ടി ഞെട്ടി അത് ചോദിച്ചതും അങ്ങോട്ടേക്ക് കേശു വന്നതും ഒരുമിച്ച് ആയിരുന്നു..കേശു ഒന്ന് പുഞ്ചിരിച്ചതും പവിയും ഒരു ചിരി സമ്മാനിച്ചു..നച്ചു പറഞ്ഞു ഒരുപാട് കേശുവിനെ പറ്റി പവിക്ക് അറിയുമായിരുന്നു.. അതുകൊണ്ട് തന്നെ ഒരു പരിചയപെടുത്താൽ ആവശ്യം വരാതെ അവൾ അവനെ മനസിലാക്കി.. അതൊന്ന് ഉറപ്പിക്കാൻ എന്നാ പോലെ കേശുവിന്റെ ദൃഷ്ടിടെ മേലെയുള്ള നോട്ടവും... "നീ എന്താ ഇവിടെന്ന്.." കേശുവിനെ തന്നെ വായ്നോക്കി നിന്ന പവിയുടെ കയ്യിലൊന്ന് നുള്ളി ദൃഷ്ടി ചോദിച്ചു.. "ഗുഡ് ഈവെനിംഗ് ലേഡീസ് ആൻഡ് ജന്റ്ലെമാൻ.." പവി എന്തോ പറയാൻ തുടങ്ങിയതും സ്റ്റേജിൽ നിന്നും അൻകോറിന്റെ ശബ്ദം അവിടെ ആകെ നിറഞ്ഞു..വലിയ ഹാളിലെ ഒത്ത നടുവിലായി തറയിൽ നിന്നും അല്പം ഉയർത്തി റൗണ്ട് ഷേപ്പ്ൽ കുഞ്ഞ് സ്റ്റേജ് പോലെ അലങ്കരിച്ചിട്ടുണ്ട്.. അവിടെ അവിടെയായി പ്രകാശം കുറഞ്ഞ ഡിം ലൈറ്റ് ഉണ്ട്..

പാർട്ടി തുടങ്ങാൻ സമയമായി എന്നറിയിച്ചു കൊണ്ട് അവിടെമാകെ പ്രതേകതരം പ്രകാശം കൊണ്ട് നിറഞ്ഞു..പവിയുടെ ശ്രെദ്ധ സ്റ്റേജിൽ ആണെന്ന് കണ്ട് കേശു ദൃഷ്ടിടെ അടുക്കലേക്ക് നീങ്ങി.. പതിയെ കുനിഞ്ഞു അവളുടെ ചെവിയിലായി എന്തോ ഒന്ന് പറഞ്ഞു.. അവന്റെ നിശ്വാസം അവളിൽ പ്രതേകതരം കുളിരെകിയതും കൂടെ തന്നെ അവന് പറഞ്ഞത് കെട്ട് ദൃഷ്ടി അവനെ മിഴിച്ചു നോക്കി.. താൻ കേട്ടത് തന്നെയാണോ അവന് പറഞ്ഞതെന്ന് അവൾക് വിശ്വസിക്കാനായില്ല.. അവളുടെ നോട്ടത്തിന് തിരിച്ചൊരു കള്ളച്ചിരി പാസ്സാക്കി അവൻ ദാരിഖിനടുത്തേക്ക് പോയി.. "നമ്മൾ ഇന്നിവിടെ എത്തിച്ചേർന്നതിന്റെ ഉദ്ദേശം പ്രതേകം ആരോടും പറഞ്ഞു തരേണ്ടതില്ലന്ന് വിശ്വാസിക്കുന്നു.. എന്നിരുന്നാലും ഇന്നിവിടെ ഇങ്ങനെ ഒരു പാർട്ടി നമുക്കെല്ലാവര്ക്കും വേണ്ടി ഒരുക്കിയ Ozova കമ്പനിക്കും CEO മിസ്റ്റർ Azeez Rahman സാറിനും ആദ്യം തന്നെ ഒരു ബിഗ് താങ്ക്സ്..ആൻഡ് വെൽക്കം സാർ.." താഴെ മുൻ നിരയിലായി ഇരിക്കുന്ന അയാളോട് അൻകോർ പറഞ്ഞതും ചിരിയോടെ സ്റ്റേജിലേക്ക് കേറി..

കയ്യടി കൊണ്ട് അവിടെ ആകെ മുഴങ്ങിയപ്പോഴും ദൃഷ്ടിയുടെ മനസ് പലവഴിക്ക് സഞ്ചരിച്ചു.. "നീ ഇവിടെ നിക്കുവാണോ.. വന്നേ..എത്രനേരവായി നോക്കുവാ നിന്നെ.. വേഗം വന്നേ പെണ്ണെ.." പെട്ടന്ന് നച്ചു വന്ന് അവളെ വിളിച്ചതും ദൃഷ്ടി ഞെട്ടി..വലിച്ചോണ്ട് മുന്നിലേക്ക് നടന്നതും സ്റ്റേജിൽ നിക്കുന്ന മറ്റു നാല് കമ്പനിലുള്ള ആളുകളെയും താഴെ തനിക്കായി കാത്തുനിക്കുന്ന കേശുവിനെയും കണ്ട് അവൾ തല ഒന്ന് കുടഞ്ഞു.. ഇവിടെ പറഞ്ഞതൊന്നും അവൾ ശ്രെദ്ധിക്കാതെ നിന്നതോർത്തു തലക്കൊരു തട്ട് കൊടുത്ത് അവൾ ഷാനുവിനടുത്തായി നിന്നു.. തന്റെ അടുത്ത് മനഃപൂർവം അവൾ നിക്കതാണെന്ന് കേശുവിന് മനസിലായിരുന്നു..അവനൊരു ചിരിയാലേ അവളെ നോക്കി നിന്നു.. അപ്പോഴും അവളുടെ മനസിൽ അവൻ കുറച്ചു മുന്നേ തന്നെ വിളിച്ച പേരായിരുന്നു.. അച്ഛനും അമ്മയും മാത്രം അവളെ വിളിക്കുന്ന പേര്.. "ചിത്തു..." ______🥀

"ഹരി..." വന്ന നേരം മുതൽ അവിടെ നിരത്തി വച്ചിരിക്കുന്ന ആൽക്കഹോലിക് സെക്ഷന്റെ പരിസരത്തു നിന്ന് കറങ്ങുന്ന ഹരിയെ സാക്ഷ ശ്രെദ്ധിച്ചിരുന്നു.. പാർട്ടി നടക്കുന്ന സമയത്തു പോലും അവനെ അവിടൊട്ട് പോകാൻ സമ്മതിക്കാതെ ഓരോ ജോലി കൊടുത്തോണ്ട് ഇരുന്നതാണ് അവൾ.. പക്ഷെ അവളുടെ കണ്ണ് തെറ്റിയത്തും അവന് വീണ്ടും അവിടെ വന്നു.. കയ്യിൽ എടുത്ത വോഡ്ക വായിലേക്ക് കമഴ്ത്താൻ ഒരുങ്ങാവ് സാക്ഷായുടെ വിളിയിൽ അത് ഒന്നാകെ ഡ്രെസ്സിലും തറയിലും തൂകി.. ആദ്യം ഞെട്ടിയും പിന്നെ കലിപ്പിലും തിരിഞ്ഞു നോക്കെ അവനെക്കാൾ പതിന്മടങ് കലിപ്പിൽ നിക്കുന്ന സാക്ഷയെ കണ്ട് ഹരിയുടെ ദേഷ്യം ഒക്കെ ആവി ആയി പോയി.. അവൾക്കൊന്ന് ഇളിച്ചു കൊടുത്ത് വലിയാൻ നിന്ന അവനെ ദേഷ്യത്തിൽ വന്ന് കൈ പിടിച്ചു തിരിച്ചു.. "ആാാാാ... വി..ടാടി...വിട് കുരുപ്പേ... അമ്മേ...സച്ചു.. എന്റെ കയ്യ്.." അവന്റെ കാറൽ കൂടിയതും അവൾ ഒന്ന് അമർത്തി അവന്റെ കയ്യ് വിട്ടു.. അവനെ നോക്കി ദേഷ്യത്തിലും സങ്കടത്തിലും കണ്ണ് നിറച്ച പോകാൻ നിന്ന അവളെ കണ്ട് അവനും വല്ലാതെ ആയി..

പിറകെ പോയി അവളെ പിടിച്ചു കുറച്ചു മാറി നിന്നു.. "സച്ചു... സോറി ടാ.. സത്യായിട്ടും സോറി.. ടാ..സച്ചു.." "വിട് ഹരി.. കയ്യെടുക്ക്.." "എന്റെ മുത്തല്ലേടാ.. പ്ലീസ് സത്യായിട്ടും ഇനി കുടിക്കില്ല.. ഞാനാണേ സത്യം.." നിഷ്കു ഭാവത്തിൽ അതും പറഞ്ഞു ഹരി കണ്ണ് ചിമ്മി കാണിച്ചു.. "ഇനി കുടിക്കില്ലല്ലോ.." അവളുടെ ചോദ്യത്തിന് കുറച്ചു നിമിഷം ആലോചിച് ഇല്ലന്ന് പറഞ്ഞു.. "എന്നാ സത്യം ചെയ്യ്.. നിന്നെ തോട്ടല്ല എന്നെ തൊട്ട്.." അവന്റെ കയ്യ് പിടിച്ചു തലയിൽ വച് അവളത് പറഞ്ഞതും അവൻ പെട്ടന്ന് കയ്യ് പിൻവലിച്ചു..അതവളുടെ ദേഷ്യം കൂട്ടിയതും അവന്റെ കയ്യ് തട്ടി മാറ്റി തിരിഞ്ഞ് നടക്കാൻ ഒരുങ്ങാവേ ഹരി മുന്നിൽ കേറി നിന്ന് അവളുടെ തലയിൽ കയ്യ് വച്ചു.. "സത്യം.. എന്റെ സച്ചുവാണേ സത്യം ഇനി ഞാൻ കുടിക്കില്ല..പോരെ.." കണ്ണടച്ചു അത് പറഞ്ഞു കണ്ണ് തുറന്നതും തന്റെ മുന്നിൽ സങ്കടം കടിച്ചമർത്തി നിക്കുന്ന സാക്ഷയെ കണ്ട് ഹരി അവന്റെ വിഷമം പുറത്ത് കാണിക്കാതെ അവളെ ചേർത്തു പിടിച്ചു..

നിറഞ്ഞു വന്ന കണ്ണ് അവൾ കാണാതെ തുടച്ചു മാറ്റുമ്പോഴും തനിക്കായി കണ്ണ് നിറക്കാൻ ഭൂമിയിൽ ഒരാളെങ്കിലും ഉള്ള സന്തോഷം അവനിൽ നിറഞ്ഞു നിന്നു.. "നിന്നേം കൂടെ നഷ്ടപ്പെടാൻ വയ്യട എനിക്ക്..I can't lose you.. I...I Can't.." നെഞ്ചോട് ചേർന്ന് വിതുമ്പുന്നവളെ അവൻ പൊതിഞ്ഞു പിടിച്ചു.. "സച്ചു.. നീ എന്നാ നിന്റെ മനസിൽ ഉള്ളത് ദേവിനോട് പറയാ.." വിഷയം മാറ്റാൻ എന്നാ പോലെ ഹരി ചോദിച്ചതും സാക്ഷ കണ്ണ് തുടച്ചു നേരെ നിന്നു..അപ്പോഴാണ് സത്യത്തിൽ താൻ ഇവിടെ വന്നതെന്തിനാണെന്ന് അവൾക് ഓർമ വന്നത്.. "അതാവിടെ നിക്കട്ടെ... മോന്റെ മനസിൽ ഉള്ളത് എപ്പോ പറയാനാ ഉദ്ദേശം.." "എ..എന്ത്..ആരോട്.." "ടാ ടാ.. ഓവർ ആക്ടിങ് മതി.. നിനക്ക് ആഹ് ദൃഷ്ടിയുടെ കൂട്ടുകാരി പല്ലവിയെ ഇഷ്ടാണെന്നും.. ലവളെ കാണാൻ വേണ്ടിയാണ് മോൻ എന്നും രാവിലെയും വൈകിട്ടും എന്നെ കൊണ്ട് വിടുന്നതെന്നും.. ആരും അറിയാതെ അവളുടെ ഡീറ്റെയിൽസ് ഒക്കെ അന്വേഷിക്കുന്നതും ഒക്കെ എനിക്ക് അറിയാം.. സൊ മോൻ കൂടുതൽ ഉരുളണ്ട.." അവൾ പറഞ്ഞതിനൊന്ന് വെളുക്കാനേ ഇളിച്ചു കൊടുത്ത് അവൻ..

അവളുടെ അതെ പോലെ ചിരിച്ചതും അവൻ മുഖം തിരിച്ചു..തന്റെ ജീവിതത്തിൽ വന്ന് അവളും കഷ്ടപ്പെടുന്നത് അവൻ ഇഷ്ടപ്പെട്ടിരുന്നില്ല.. സാക്ഷയോട് ഇത് പറഞ്ഞാൽ അതിനെന്തെങ്കിലും അവൾ പറയും എന്നുള്ള കൊണ്ട് അവളെ ഒന്ന് നോക്കി ഹരി അവിടുന്ന് നടന്നു.. തിരിഞ്ഞ് നടക്കുമ്പോ പല്ലവിയിൽ കണ്ണുടക്കിയെങ്കിലും തനിക് വിധിച്ചവൾ അല്ല എന്ന് മനസിനെ പഠിപ്പിച്ച അവൻ നോട്ടം മാറ്റി..പെട്ടന്ന് ഒന്നും പറയാതെ തിരിഞ്ഞ് പോകുന്ന ഹരിയെ നോക്കി നിന്നു.. ________🥀 "Hello everyone..." കൾച്ചുറൽ പ്രോഗ്രാം കഴിഞ് എല്ലാവരും ഒന്ന് ശാന്തമായതും സ്റ്റേജിൽ നിന്നും ശബ്ദം ഉയർന്നതുകണ്ട് എല്ലാരുടെയും ശ്രെദ്ധ അങ്ങോട്ടേക്ക് ആയി.. മൈക്കും പിടിച്ചു നിക്കുന്ന പ്രഭാകറിനെ കണ്ട് ദൃഷ്ടിയും നാച്ചുവും ഇതെന്തിനാ എന്നുള്ള രീതിയിൽ അവിടൊട്ട് നോക്കി.. "എല്ലാവരുടെയും സാനിധ്യത്തിൽ എനിക്ക് കുറച്ചു കാര്യങ്ങൾ നിങ്ങളുമായി പങ്കു വക്കാൻ ഉണ്ട്.. എനിക്ക് തോന്നുന്നു എന്റെ മനസിലുള്ള സന്തോഷം പങ്കു വക്കാൻ ഇതിലും നല്ലൊരു വേദി വേറെ ഇല്ലന്ന് തന്നെയാണ്..

" യാതൊരു മുഖവുരയും കൂടാതെ പ്രഭാകർ പറഞ്ഞു നിർത്തിയതും ഇത്രേം സന്തോഷം ഉള്ള എന്ത് കാര്യമാണെന്ന് അറിയാൻ എല്ലാരുടെയും മുഖത്തു ആകാംഷ നിറഞ്ഞിരുന്നു.. "ഇന്നിവിടെ വച് യോകേഷ് പ്രഭാകർ എന്നാ എന്റെ മകന്റെ വിവാഹം നിശ്ചയം ഒഫീഷ്യൽ ആയി അനൗൺസ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.." പ്രഭാകറിന്റെ വാക്കുകൾ കേൾക്കെ ദൃഷ്ടിയുടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി..ദേവ് സാക്ഷ ഹരി നച്ചു ഷാനു എല്ലാരും ഒന്നടങ്കം ഞെട്ടിയിരുന്നു ആ വാർത്തയിൽ..കാണികൾ കയ്യടിക്കുമ്പോ അതിനെക്കാൾ ഉച്ചത്തിൽ ദൃഷ്ടിയുടെ ഹൃദയം ഇടിച്ചിരുന്നു.. "വധു ആരാണെന്ന് സംശയം കാണും.. എന്റെ പ്രിയസുഹൃതും എന്റെ മകൻ കേശുവിന്റെ ഇഷ്ട പുരുഷനും അവൻ എന്നെക്കാൾ ഏറെ സ്നേഹിക്കുന്ന അവന്റെ അപ്പ എന്ന് വിശേഷിപ്പിക്കുന്ന ദാരിഖ് കൃഷ്ണയുടെ മകൾ *ദൃഷ്ടി ദാരിഖ്* ആണ് വധു.. എന്റെ ഭാവിമരുമകൾ.." ദേവിന്റെയും ദൃഷ്ടിയുടെയും കാതുകളിൽ ഇടുത്തീ പോലെയാണ് ആഹ് വാക്കുകൾ വന്ന് പതിച്ചത്....... .. .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story