ഹൃദയതാളം: ഭാഗം 27

hridaya thalam sana

എഴുത്തുകാരി: സന

"വധു ആരാണെന്ന് സംശയം കാണും.. എന്റെ പ്രിയസുഹൃതും എന്റെ മകൻ കേശുവിന്റെ ഇഷ്ട പുരുഷനും അവൻ എന്നെക്കാൾ ഏറെ സ്നേഹിക്കുന്ന അവന്റെ അപ്പ എന്ന് വിശേഷിപ്പിക്കുന്ന ദാരിഖ് കൃഷ്ണയുടെ മകൾ *ദൃഷ്ടി ദാരിഖ്* ആണ് വധു.. എന്റെ ഭാവിമരുമകൾ.." ദേവിന്റെയും ദൃഷ്ടിയുടെയും കാതുകളിൽ ഇടുത്തീ പോലെയാണ് ആഹ് വാക്കുകൾ വന്ന് പതിച്ചത്..എന്തെന്നില്ലാതെ അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി.. ദാരിഖ് ഈ ഒരു ആഗ്രഹം അവളോട് പറഞ്ഞിരുന്നെങ്കിലും അവൾക് ഉൾകൊള്ളാൻ ഇതുവരെ അത് സാധിച്ചിരുന്നില്ല.. അവളുടെ നോട്ടം ദേവിലേക്ക് നീണ്ടു.. അവളെ തന്നെ നോക്കി നിക്കുന്ന ദേവിനെ കാണെ ഉള്ളിലേവിടെയോ ഒരു കൊളുത്തിവലി അനുഭവപ്പെട്ടു അവൾക്.. "കേശു.." പ്രഭാകർ കേശുവിനെ നോക്കി വരാൻ ആംഗ്യം കാണിച്ചതും അവനൊരു ചിരിയാലേ സ്റ്റേജിൽ കേറി.. കണ്ണ് അപ്പോഴും ദൃഷ്ടിയുടെ മുഖത്തായിരുന്നു.. അവളിൽ മിന്നിമറയുന്ന ഭാവം ഇപ്പ്രാവശ്യം അവനിൽ ചോദ്യങ്ങൾ ഒന്നും തന്നെ ഉണ്ടാക്കിയില്ല.. കേശു ദാരിഖിനോട് എന്തോ ചുണ്ട് അനക്കി പതുക്കെ മൊഴിഞ്ഞതും അയാൾ ദൃഷ്ടിയുടെ അടുത്തായി പോയി.. തോളിൽ ഒരു കരസ്പർശം ഏറ്റു മുന്നിലേക്ക് നോക്കിയതും തന്നെ നോക്കി നിക്കുന്ന പവിയെ ആണ് കണ്ടത്..

കേട്ടതൊന്നും വിശ്വസിക്കാനോ ഉൾകൊള്ളാനോ അവൾക് സാധിച്ചില്ല.. ദാരിഖ് വന്ന് അവളെ കൂട്ടികൊണ്ട് കേശുവിന്റെ അടുക്കലേക്ക് നടക്കുമ്പോഴും നൂല് വിട്ട പട്ടം പോലെ അവളുടെ മനസ് സഞ്ചാരിച്ചുകൊണ്ടിരുന്നു.. ________🥀 വേദിയിൽ തന്നോട് ചേർന്ന് നിക്കുന്ന കേശുവിനെയോ താഴെ തന്നിൽ മാത്രം ശ്രെദ്ധ ചെലുത്തി നിക്കുന്ന ദേവിനെയോ അവൾക് നോക്കാൻ മനസ് വന്നില്ല... ദേവ്💔എത്രയൊക്കെ ആണെങ്കിലും തന്റെ ജീവിതത്തിൽ ആദ്യമായി..!! തന്റെ മനസ്സിൽ ആദ്യമായി പ്രണയം നിറച്ചവൻ..!! അവൾക് അവനെ നേരിടാൻ ഉള്ള ത്രാണി ഇല്ലായിരുന്നു എന്നതാണ് സത്യം.. കണ്ണ് നിറയുന്നതിനനുസരിച് അവൾക് തൊണ്ടയിൽ നിന്ന് സംസാരമോ ആളുകളെ നോക്കാൻ ഉള്ള ധൈര്യമോ വന്നില്ല.. ഇതൊന്നും സത്യമല്ല എന്ന് എല്ലാരോടും ആയി വിളിച്ചു കൂവണം എന്ന് അവൾക് തോന്നി പക്ഷെ കയ്യ്കലുകൾ അനങ്ങാത്ത പോലെ..മനസ് ഇതൊക്കെ തട്ടി എറിഞ്ഞു പുറത്തേക്ക് ഓടാൻ പറയുമ്പോഴും ഹൃദയം അവളെ പിടിച്ചു നിർത്തി.. ഹൃദയതാളം കേശുവിന് അനുകൂലമാവുന്ന പോലെ..❤ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് കയ്യടി ഉയർന്നതും അവൾ കണ്ണ് തുറന്നു നോക്കി.. തന്നെ പ്രതീക്ഷയോടെ നോക്കുന്ന അച്ഛന്റെയും അവളുടെയും അമ്മയെയും കണ്ട് അവൾ കുഴഞ്ഞു..

തനിക് പ്രിയപ്പെട്ടവർ എല്ലാംതന്നെ താഴെ നിൽക്കുന്നതവൾ ശ്രെധിച്ചു..ഇവിടെ വച്ചൊരു പ്രശനം ഉണ്ടാക്കിയാൽ അതെല്ലാവരെയും ഒരുപോലെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അവളുടെ മനസ് വിളിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു.. കുറച്ചു മാറി നിന്ന് കണ്ണ് തുടക്കുന്ന മാധവിനെ കാണെ അവൾ ഞെട്ടി.. അടുത്തറിഞ്ഞ അന്ന് മുതൽ തന്റെ ജീവിതത്തിൽ മറ്റൊരു അച്ഛന്റെ സ്ഥാനമണിഞ്ഞയാൾ.. പിരിയുന്നതിന്റെ ഇടക്കുള്ള മൂന്ന് മാസത്തിൽ തന്നെ കുത്തുവാക്ക് കൊണ്ട് നോവിക്കുന്ന ദേവിന്റെ ഇടയിൽ തന്നെ സ്വന്തം മകളെ പോലെ സംരക്ഷിച്ച അവന്റെ അച്ഛനോട് അവൾക് ആരാധന ആയിരുന്നു.. നിസ്സഹായതയിൽ അവൾ അയാളെ നോക്കിയെങ്കിലും കണ്ണടച്ചു അനുവാദം കൊടുത്തു അവൾക്.. നിറഞ്ഞു വന്ന കണ്ണ് തുടച്ചു അവൾ മിഴികൾ വീണ്ടും തറയിലൂന്നി.. കയ്യിലൊരു തണുപ്പ് അനുഭവപ്പെട്ട് കണ്ണുകൾ വലിച്ചു തുറന്നു മുന്നിലേക്ക് നോക്കവേ തന്റെ മുന്നിൽ ഒരു അണുകിട വ്യത്യാസത്തിൽ നിക്കുന്ന കേശുവിനെയാണ് കണ്ടത്.. അവന്റെ ശ്വാസം തന്നിൽ തട്ടുന്ന തരത്തിൽ അത്രയും അടുത്ത് നിക്കുന്നുണ്ട്..

കേശുവിന്റെ കണ്ണുകളിൽ കണ്ട ഭാവം ഇന്നേവരെ അവൾക് അന്യമായിരുന്നു.. തറഞ്ഞു നിക്കുന്ന പോലെ തോന്നി അവൾക്.. കണ്ണൊരു അല്പം പോലും മാറ്റാതെ അത്രയും തീവ്രതയിൽ അവളിലെ ആത്മാവിനെ പോലും അവൻ തൊടുന്നത് പോലെ തോന്നി അവൾക്... അവളുടെ കണ്ണിലേക്കു തന്നെ നോക്കി കേശു വിരലിൽ മോതിരം അണിയിച്ചു.. പച്ച മുറിവിൽ കത്തികുത്തി ഇറക്കുമ്പോലെ തോന്നി ദേവിന്..കണ്ണുകൾ ദേഷ്യത്താലെയും സങ്കടത്തലെയും കാഴ്ചയെ മറക്കുന്ന തരത്തിൽ മങ്ങിയിരുന്നു..ആദ്യമായി ദൃഷ്ടിയെ കണ്ട നിമിഷം അവനിൽ മിന്നി മറഞ്ഞു.. പെണ്ണുകാണലിൽ പോലും അവളെ ഒന്ന് നോക്കാൻ അവന് മനസ് വന്നിരുന്നില്ല.. പക്ഷെ അവൻ കണ്ടു.. കതിർമണ്ഡപത്തിൽ ഒട്ടും തലപര്യം ഇല്ലാതെ ഇരിക്കുമ്പോ റെഡ് കളർ സാരിയിൽ ദേവതയെ പോലെ വരുന്നവളെ കണ്ട് അവന്റെ ശ്വാസം നിലക്കുന്ന പോലെ തോന്നി..അഗ്നിയെ സാക്ഷിയാക്കി താലികെട്ടുമ്പോ കണ്ണുകളടച്ചു അവൾ തന്റെ താലി സ്വീകരിക്കുമ്പോ അവന്റെ കണ്ണ് അവളിൽ ഓടി നടന്നു.. ആദ്യമായി തന്റെ ഹൃദയം കവർന്നവൾ..!!

പിന്നീട് ഉള്ള നാളുകളിൽ അവളെ സംബന്ധിച്ചുള്ള കുഞ്ഞ് കാര്യങ്ങൾ പോലും അവനിൽ സന്തോഷവും പ്രണയവും നിറച്ചു.. പക്ഷെ...താൻ കാരണം തന്നെ അവൾ തന്നിൽ നിന്ന് അകന്നു...ഒരിക്കലും ഇനി ഒരു മടങ്ങി വരവ് ഇല്ലാത്ത പോലെ.. 💔!! _______🥀 "മോളെ.." മാധവിന്റെ കരുതലോടെയുള്ള വിളി അവളുടെ തേങ്ങലിന്റെ ആഴം കൂട്ടി.. അയാളിൽ വലയം ചെയ്തിരിക്കുന്ന കൈകൾ മുറുക്കുന്നുതനുസരിച്ച അവളുടെ മനസിലെ വിഷമം അയാൾക് മനസിലായി.. "അയ്യേ എന്റെ ദൃഷ്ടി കരയുവാണോ..അച്ഛന്റെ പുലിക്കുട്ടി എന്തിനാ വിഷമിക്കാണെ.." വാത്സല്യത്തോടെ മാധവ് അവളെ തലോടി കൊണ്ടിരുന്നു.. അടുത്തേക്ക് വരാൻ നിന്ന ദാരിഖിനോട് വേണ്ടന്ന് കണ്ണ് കാണിച് അവളെ സമാധാനിപ്പിക്കാൻ എന്നാപോലെ തലോടി.. പാർട്ടി കഴിഞ്ഞ് ഏറെ കുറെ എല്ലാരും പോയിരുന്നു..പെട്ടന്നെന്തോ ഓർത്ത പോലെ കരച്ചിൽ നിർത്തി കണ്ണ് തുടച്ചു ദൃഷ്ടി എല്ലാവരെയും നോക്കി.. "മോളെ..." ചിലതൊക്കെ മനസിൽ ഉറപ്പിച്ചു അവൾ തിരിഞ്ഞ് നടക്കാൻ ഒരുങ്ങേ മാധവ് അവളെ പിന്നിൽ നിന്ന് വിളിച്ചു.. "നീ ഇതെവിടെ പോവാ.."

"എനിക്ക് ഒന്ന് കാണണം അയാളെ.. എനിക്ക് അറിയണം ഇന്ന് ഇവിടെ കാണിച് ഡ്രാമ എന്തിന് വേണ്ടി ആയിരുന്നെന്ന്.. എന്റെ ബലഹീനതയായ നിങ്ങളെ മുന്നിലേക്ക് കൊണ്ട് വന്ന് അയാൾ ഇന്ന് കാണിച്ച ഈ നിലവാരമില്ലാത്ത നാടകം എന്തിന് വേണ്ടിയായിരുന്നെന്ന് ചോദിക്കണമെനിക്.. എന്നെ കുറിച്ചെന്ത് അറിഞ്ഞിട്ടാ അയാൾ ഇതിന് തുടക്കം കുറിച്ചത്.." "മോളെ ചിത്തു.." "വേണ്ടച്ചേ..ചേട്ടായി അയാളെവിടെ.." ആദ്യം ദാരിഖിനോടും പിന്നെ ഷാനുവിനോടും ആയി ചോദിച്ചു അവൾ കേശുവിനെ അന്വേഷിച്ചു.. ഒരു പെണ്ണിനെ കണ്ട ഉടൻ അവളോട് തോന്നിയ ഇഷ്ടം അത്ര മാത്രമേ കേശുവിന് അവളോട് ഉള്ളു എന്നവൾ വിശ്വാസിച്ചു.. ആ ഇഷ്ടം തന്റെ കഴിഞ്ഞ കാല ജീവിതം അറിയുമ്പോ അവനിൽ നിന്ന് പോകും എന്നും അവൾക് ഉറപ്പുണ്ടായിരുന്നു.. ഇത്രയും നാൾ അവനിൽ നിന്ന് മറച്ച അവളുടെ കാര്യങ്ങൾ ഇന്ന് എല്ലാരുടെയും മുന്നിൽ വച് അവനോട് പറയാണമെന്ന് അവൾക് തോന്നി..എല്ലാം ഇതോടി കൂടി അവസാനിപ്പിക്കാൻ അവൾ ആഗ്രഹിച്ചിരുന്നു...!! _______🥀 വിദൂരത്തേക്ക് നോട്ടം ഇട്ടിരിക്കുന്ന ദേവിനെ കണ്ട് സാക്ഷായുടെ ഉള്ളു പിടഞ്ഞു.. അവന്റെ വിഷമം തന്റെയും കൂടെ ആണെന്ന പോലെ.. അടുത്ത് പോയി അവനെ വിളിക്കാൻ ശ്രെമിച്ചു.. പക്ഷെ നാവു പൊങ്ങിയില്ല..

എന്നാലും അവനെ വിഷമത്തിൽ വിടാൻ ഒരുക്കം അല്ലാത്ത പോലെ തോളിൽ പിടിച്ചു.. അടുത്ത നിമിഷം ദേവ് സാക്ഷയെ ഇറുക്കി പുണർന്നു.. ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി അവൾക്.. കഴുത്തിൽ മുഖം ചേർത്ത് തന്നോട് ചേർന്ന് നിക്കുന്ന അവനെ തള്ളി മാറ്റാനോ എതിർക്കണോ സമാധാനിപ്പിക്കാനോ അവളെ കൊണ്ടായില്ല.. അവന്റെ ചേർത്ത് പിടിക്കലിൽ മനസ് കയ്യ് വിട്ട് പോയിരുന്നു അവൾക്ക്.. ഷോൾഡറിൽ നനവ് പടർന്നപ്പോ ദേവ് കരയുവാണെന്ന് മനസിലാക്കി അവനെ തന്നിൽ നിന്നും അടർത്തി മാറ്റി.. കൊച്ചു കുഞ്ഞിനെ പോലെ വിധുമ്പുന്ന ദേവിന്റെ ഇരുകവിളിലും അവൾ കയ്യ് ചേർത്തു.. "ദേവ്.." "എനിക്ക് വേണം.. എന്റെയാ സാക്ഷ.. ദേവൂ എന്റെയാ.." അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തെ കീറി മുറിക്കാൻ പകമുള്ളതായിരുന്നു... കണ്ണ് നിറഞ്ഞെങ്കിലും അവൾ അത് അവനിൽ നിന്ന് മറച്ചു.. "ഇ.. ഇപ്പോഴും ദൃഷ്ടിയെ സ്നേഹിക്കുന്നുണ്ടോ ദേ.. ദേവ്.." അവളുടെ വാക്കുകൾ ഇടറിയിരുന്നു.. അത്രയും നേരം ശാന്തമായിരുന്ന ദേവ് അവളുടെ കയ്കൾ തട്ടി എറിഞ്ഞു..പെട്ടന്നായതുകൊണ്ട് സാക്ഷ ഞെട്ടി..

"സ്നേഹിക്കുന്നെന്ന് മാത്രമല്ല എന്റെ ജീവന അവൾ..എന്റെ പ്രണയമാ അവൾ..എന്റെ പ്രാണനാ.. എന്നിൽ നിന്ന് അവൾ അകന്നപ്പോഴും തിരികെ വരും എന്ന് തന്നെയാ പ്രതീക്ഷിച്ചേ.. പക്ഷെ ഇപ്പോ അവന.. അവന്നാ എന്നിൽ നിന്ന് അവളെ.." അലർച്ചയോടെ അത് പറഞ്ഞു നിർത്തുമ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു.. "എന്നാ ചെല്ല് ദേവ്.. ദൃഷ്ടിയെ വിളിക്ക്.. അവൾ വരും.. താൻ വിളിക്ക്.. തന്റെ ജീവിതത്തിലേക്ക്.." തൊണ്ടയിൽ നിന്നും പാടുപെട്ട് അത്രേം പറഞ്ഞൊപ്പിച് സാക്ഷ പറഞ്ഞതും ദേവ് അവളെ ഒരു പ്രതീക്ഷയോടെ നോക്കി.. അവന്റെ കണ്ണിൽ കണ്ട തിളക്കം നിർവചിക്കാൻ ആവാത്തത് ആയിരുന്നു.. സന്തോഷത്തോടെ കണ്ണും തുടച് പുറത്തേക്ക് ഇറങ്ങുന്ന അവനെ കാണെ അവൾ ഒരു തളർച്ചയോടെ അവിടെ ഇരുന്നു.. വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു..അടുത്തൊരു സനീദ്യം മനസിലാക്കി അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. ഹരി അവളെ ചേർത്തു പിടിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല..അവന്റെ ഇഷ്ടം ദൃഷ്ടിയാണെന്ന് കഷ്ടപ്പെട്ട് മനസിലാക്കാൻ തയ്യാറെടുക്കുന്ന പോലെ അവൾ കണ്ണുകൾ അമർത്തി തുടച്ചു..!!

_______🥀 "എനിക്ക് നിന്നോടല്ല അവളോടാ സംസാരിക്കാൻ ഉള്ളത്.." ദൃഷ്ടിക്ക് മുന്നിലായി മറ പോലെ നിന്ന കേശുവിന്റെ നെഞ്ചിൽ പിടിച്ചു തള്ളി ദേവ് പറഞ്ഞതും കേശു അവനെ തുറിച്ചു നോക്കി.. വീണ്ടും അവളുടെ അടുക്കെ പോവാൻ നിന്ന ദേവിനെ ഒന്ന് തട്ടി മാറ്റി ദൃഷ്ടിയുടെ അടുത്തേക്ക് പോയി അവളെ അവനോട് ചേർത്തു നിർത്തി.. അവളുടെ അരയിൽ അവന്റെ കയ്യ് മുറുകിയതും ഒരു പിടച്ചിലോടെ അവനെ തട്ടി മാറ്റാൻ അവൾ ശ്രെമിച്ചു കൊണ്ടിരുന്നു.. "അതിന് പറ്റില്ല മഹാദേവ്.. കാരണം ഇവള് ഇപ്പോ മഹാദേവിന്റെ ഭാര്യ ദൃഷ്ടി ദേവ് അല്ല.. യോകേഷിന്റെ ഫിയാൻസി ദൃഷ്ടിയാണ്!! ഇവളെ വേദനിപ്പിക്കുന്ന തരത്തിൽ ഒരു നോട്ടം പോലും ഇവൾക്ക് നേരെ വീഴാൻ ഈ യോകേശ് അനുവദിക്കില്ല.." യോകേഷിന്റെ ദൃടാതയെറിയ വാക്കുകൾ ഇരച്ചു കേറിയ ദേഷ്യത്തോടെ വരുന്ന ദേവിന്റെ കാലുകളെയും ദേഷ്യത്തെയും പിടിച്ചു നിർത്തി..ദൃഷ്ടിയുടെ അവസ്ഥയും മറിച്ചാല്ലായിരുന്നു കേശുവിന് തന്നെ പറ്റി എല്ലാം അറിയാം എന്നുള്ളത് അവൾക്കൊരു അത്ഭുദ്ധമായിരുന്നു...... .. .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story