ഹൃദയതാളം: ഭാഗം 28

hridaya thalam sana

എഴുത്തുകാരി: സന

ദൃഷ്ടിയുടെ അവസ്ഥയും മറിച്ചാല്ലായിരുന്നു കേശുവിന് തന്നെ പറ്റി എല്ലാം അറിയാം എന്നുള്ളത് അവൾക്കൊരു അത്ഭുദ്ധമായിരുന്നു.. ______🥀 ""അന്നാദ്യമായി ദൃഷ്ടിയെ കാണുമ്പോ വല്ലാത്ത ഒരു പ്രേതെകത തോന്നിയിരുന്നു.. അന്നെല്ലാവരുടെയും മുന്നിൽ വച്ചെന്നെ അപമാനിച്ചു പോയ ഇവളെ ഏത് വിധേനയെങ്കിലും തകർക്കണം എന്നാ ചിന്തയായിരുന്നു മനസ് മുഴുവൻ.. ഒരുപാട് അന്വേഷിച്ചു പക്ഷെ മുഖം മാത്രം അറിയുന്ന കൊണ്ട് കണ്ട് പിടിക്കാൻ പറ്റീല.. അങ്ങനെയാണ് ദൃഷ്ടിയുടെ ഇന്റർവ്യൂ വീഡിയോ കാണുന്നതും എന്റെ ദേഷ്യം തീർക്കാൻ അവളെ ഇവിടെ കൊണ്ട് വരണമെന്ന് തീരുമാനിക്കുന്നതും.. പക്ഷെ അന്ന് കണ്ടത്തിൽ നിന്നും ഒരുപാട് മാറ്റം ഉള്ള ദൃഷ്ടിയെയാ പിന്നെ കണ്ടത്.. മനഃപൂർവം ദേഷ്യം പിടിപ്പിക്കാൻ ശ്രെമിക്കുമെങ്കിലും അതെല്ലാം ശ്രെദ്ധിക്കാതെ അവൾ അവളുടെ ജോലി തുടർന്ന്... അതെല്ലാം എന്തുകൊണ്ടോ മനസ്സിനൊരുപാട് ഇഷ്ടം തോന്നി അവളോട്..അങ്ങനെയിരിക്കെയാണ് ദേവിന്റെ കമ്പനിയിൽ നിന്ന് മീറ്റിംഗിന് മെയിൽ വരുന്നത്..

ആദ്യമായി അവളുടെ കണ്ണുകളിൽ കണ്ട പിടപ്പ് എന്തിൻ വേണ്ടിയാണെന്ന് എനിക്ക് മനസിലായില്ല.. പിന്നീട് നിന്നെ നേരിട്ട് കണ്ടപ്പോഴും അവസാനം എന്തോ ഒന്ന് അവളുടെ മനസിനെ വേദനിപ്പിച്ച പോലെ എന്നെ പുണർന്നു നിന്ന് കരയുമ്പോ ഞാൻ മനസിലാക്കി ഞാൻ അവളെ എന്നോ സ്നേഹിച് തുടങ്ങിയെന്നു.."" അത്രേം പറഞ്ഞു നിർത്തി കേശു ചെറു ചിരിയാലേ നോക്കുമ്പോ കേൾവിക്കാരായി എല്ലാവരും ഉണ്ടായിരുന്നു..അവന്റെ മനസിലുള്ള കാര്യങ്ങൾ എല്ലാവരോടും ആയി പങ്കു വയ്ക്കുന്ന കേശുവിനെ കാണെ എന്തെന്നില്ലാതെ സന്തോഷം തോന്നി ഷാനുവിന്.. ഇസ അവനിൽ നിന്ന് പോയതിന് ശേഷം അധ്യാമായിട്ടാണ് അവന്നിങ്ങനെ ഒരു മാറ്റം..അവന്റെ ഇരുൾ നിറഞ്ഞ ജീവിതത്തിൽ നിന്ന് പുറത്ത് വന്നതിൽ പിന്നെ ആരുമായും ഒന്നും അവൻ തുറന്നു സംസാരിച്ചിട്ടില്ല.. ദൃഷ്ടിക്ക് ഇതെല്ലാം കെട്ട് എന്തുചെയ്യണമെന്ന് അറിയുന്നുണ്ടായിരുന്നില്ല.. തന്റെ കുഞ്ഞ് കാര്യങ്ങൾ പോലും ശ്രെദ്ധിച്ചിരുന്ന കേശുവിനോട് എന്താ തോന്നുന്നതെന്ന് പോലും..

""പിന്നീട് ഉള്ള നാളുകളിൽ ഒക്കെ മനസിൽ തോന്നുന്നത് അവളോട് പ്രകടിപ്പിക്കാൻ ശ്രെമിച്ചു.. വാക്കിലൊടെയും പ്രവർത്തിയിലൂടെയും.. എന്തൊക്കെ കരുതികൂട്ടി പോയാലും അതുവരെ തോന്നാത്ത പരവേഷം അവളുടെ അടുക്കലെത്തുമ്പോ തോന്നാറുണ്ട്.. മനസിലുള്ളത് പറയാൻ ശ്രെമിച്ചപ്പോ ഒക്കെ അവൾ അത് കേൾക്കാൻ കൂട്ടക്കാതെ ഒഴിഞ്ഞു മാറിക്കൊണ്ടേ ഇരുന്നു..അതൊക്കെ വെറുതെ ഒഴിഞ്ഞ മാറാൻ കാണിക്കുന്നതായിട്ട് മാത്രമേ കരുതിയിരുന്നുള്ളു.. അപ്പ എന്നെ കാണാൻ വരുന്നത് വരെ.. അപ്പയുടെ മകൾ ചിത്തുവിനെ എനിക്ക് തരാൻ സമ്മതമാണെന്ന് പറഞ്ഞു എന്റെ അടുക്കെ വരുമ്പോ എന്റെ മനസിലുള്ളത് ദൃഷ്ടിയാണെന്ന് ഞാൻ പറഞ്ഞു.. അന്നാ മുഖത്തു കണ്ടത് നിരാശ ആയിരുന്നില്ല.. ഒരു തരം സന്തോഷവും പ്രതീക്ഷയും ആയിരുന്നു.. കണ്ണ് നിറഞ് എന്നെ ചേർത്തു പിടിക്കുമ്പോ ആ ഹൃദയം ഇടിച്ചതു ഞാൻ ശ്രെദ്ധിച്ചിരുന്നു.. അമ്മയുടെ ഷെൽഫിൽ നിന്ന് വീണമ്മയുടെ മകൾ ചിത്തുവിന്റെ ഫോട്ടോ കിട്ടുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു ചിത്തു തന്നെയാണ് എന്റെ ദൃഷ്ടിയെന്ന്.."

" എന്റെ ദൃഷ്ടി എന്നാ കേശുവിന്റെ അഭിസംബോധന ദേവിന്റെ ചങ്കിൽ കൊണ്ടു.. ചുമരോട് ചാരി നിക്കുന്ന സാക്ഷക്കും ചങ്കിൽ ഇതേ വേദനയാണെന്ന് ദേവിന് അറിഞ്ഞിരുന്നില്ല..കേശുവിന്റെ സംസാരം ഒന്നും അവൾക് കേൾക്കാൻ ആയില്ല കണ്ണിൽ ദേവിന്റെ രൂപം മാത്രം..ദേവിനെ ദൃഷ്ടിയുടെ കൂടെ.. അതവൾക് ഓർക്കാൻ പോലും വയ്യാത്തതായിരുന്നു..തന്റെയും ആദ്യത്തെ പ്രണയമാണെന്നവൾ വേദനയോടെ ഓർത്തു..💔 ""അതിന് ശേഷം മനസിൽ ഉറപ്പിച്ചു ഇനി എന്തൊക്കെ വന്നാലും ദൃഷ്ടി ഈ യോകേഷിന് ഉള്ളതായിരിക്കും എന്ന്..അവളുടെ പേര് പറഞ്ഞു ദേവ് അന്ന് എന്നോട് വഴക്കിടുമ്പോ സത്യത്തിൽ ദേഷ്യം വന്നിരുന്നു.. എന്റെ പെണ്ണിന്റെ പേര് മറ്റൊരാളുടെ നാവിൽ നിന്ന് അധികാരത്തിൽ വരുന്നതോർത്തു രോഷത്തോടെ അവനിൽ അടുക്കൻ പോയ എന്നെ പിടിച്ചു നിർത്തിയത് അപ്പയുടെ വാക്കുകളാണ്.. ചിത്തു മുമ്പ് ഒരു വിവാഹം കഴിച്ചതാണെന്നും ഭർത്താവിന് അവളിൽ ഉള്ള വിശ്വസമില്ലായ്മയിൽ ആ ബന്ധം തകർന്നെന്നും അപ്പ പറഞ്ഞത് ചെവിയിൽ മുഴങ്ങി കേട്ടു..

ദേവ് ആണ് അതെന്ന് ആദ്യം വിശ്വാസം വന്നില്ലെങ്കിലും കല്യണ ഫോട്ടോ അതൊക്കെ സത്യമാണെന്നു തെളിയിച്ചു..അവളുടെ മനസിൽ ദേവ് ഉണ്ടോ എന്നറിയാൻ ആയിരുന്നു പിന്നീട് എന്റെ ഉദ്ദേശം..ഇതുവരെ അവളെ സംബന്ധിച്ച ഒന്നും തന്നെ അവൾ പറയാത്തതുകൊണ്ട് അങ്ങോട്ട് ഒന്നും ചോദിക്കാൻ പോയില്ല.. പക്ഷെ പെട്ടനൊരു എടുത്തു ചട്ടത്തിൽ എന്റെ മനസിലുള്ള പ്രണയം അവൾക് മുന്നിൽ അറിയാതെ പറഞ്ഞു പോയി.. അവളുടെ മനസിൽ ദേവ് ഉണ്ടായിരുന്നെങ്കിൽ എന്നോട് അത് തുറന്നു പറയുമെന്ന് ഉറപ്പുണ്ടായിരുന്നു എനിക്ക്.. അതിന് വേണ്ടി പിന്നീട് ഉള്ള സംസാരത്തിലും നോട്ടത്തിൽ അവളെ ഡിസ്റ്റർബ് ചെയ്തു.. പക്ഷെ അതുണ്ടായില്ല.."" കേശു നിഷേധാർത്ഥത്തിൽ തല കുലുക്കി ദേവിനെ നോക്കിയപ്പോ അവന് ഒരു പകപ്പോടെ ദൃഷ്ടിയിലേക്ക് മിഴികൾ നട്ടു..ഉരുണ്ടു കൂടിയ കണ്ണീർ കവിളിനെ തഴുകി ഇറങ്ങുമ്പോഴും അവളുടെ മനസിന്റെ വേദന കുറഞ്ഞില്ല.. ""എനിക്ക് അവളുടെ പാസ്റ്റ് ആവശ്യമില്ലായിരുന്നു.. അതറിയാതെയാ ഞാൻ അവളെ സ്നേഹിച്ചേ.. അതുകൊണ്ട് തന്നെ അന്ന് ഞാൻ ഉറപ്പിച്ചു ഇനി ഒരാൾക്ക് വേണ്ടിയും ദൃഷ്ടിയെ ഉപേക്ഷിക്കില്ലന്ന്..

അതൊന്ന് എല്ലാരുടെയും മുന്നിൽ വച് പറയണമെന്നുണ്ടായിരുന്നു അതിന് വേണ്ടിയാ ഇവളോട് ചോദിക്കാതെ എന്റെ പേര് വച്ച മോതിരം ഇവളുടെ വിരലിൽ അണിഞ്ഞത്.."" അതും പറഞ്ഞു കേശു ദൃഷ്ടിയുടെ കയ്യുയർത്തി ദേവിന് നേരെ പിടിച്ചു.. ""പക്ഷെ...പക്ഷെ ഇപ്പോ തീരുമാനം ദൃഷ്ടിയുടേതാ..അവൾകൊരിക്കലും എന്നെ അംഗീകരിക്കാൻ ആവില്ല എന്നത് ഞാൻ ഓർ.. ഓർക്കേണ്ടതായിരുന്നു.."" വാക്കുകൾ ഇടറി കേശു പറഞ്ഞു നിർത്തുമ്പോഴും തല കുനിച്ചു തന്നെയാണ് അവൾ നിന്നിരുന്നത്.. ദേവ് ഒരു വിറയലോടെ അവളുടെ അടുത്തേക്ക് നടന്നു.. അവനെ തടയാൻ മുന്നിൽ കേശു ഉണ്ടാവുമെന്ന് കരുതിയെങ്കിലും ഒന്നും മിണ്ടാത്തെ കേശു മാറി നിന്നു..അതെല്ലാവരിലും ഞെട്ടൽ ഉണ്ടാക്കി.. ഇതൊന്നും കാണാൻ വയ്യ എന്നാ പോലെ സാക്ഷ അവിടേം വിട്ട് ഇറങ്ങിയിരുന്നു.. പിന്നാലെ തന്നെ ഹരിയും.. പ്രഭാകറിനും ദാരിഖിനും.. മാധവിനും ഒരു പോലെ ദേഷ്യം തോന്നി... ദേവിന് കൊടുക്കാൻ വേണ്ടി ആയിരുന്നെങ്കിൽ എല്ലാവരുടെയും മുന്നിൽ വച് അവളെ സ്വന്തമാക്കും എന്ന് വീരവാദം മുഴക്കിയതെന്തിനാ എന്ന് ഓർത്തു ഷാനുവിനും ദേഷ്യം തോന്നി.. വിറക്കുന്ന കയ്യ്കളോടെ ദേവ് ദൃഷ്ടിയുടെ കയ്യിൽ പിടിക്കവേ ഞെട്ടലോടെ അവനെ തല ഉയർത്തി നോക്കി..

അവനിൽ തൊടുത്തു വിട്ട നോട്ടം ഒരുപോലെ ദേവിനു വിഷമം പടർത്തി.. കേശു കണ്ണ് മുറുക്കി അടച്ചു..തന്റേതാവാൻ സ്വപ്നം കണ്ടവൾ താൻ വഴി മറ്റൊരുവന്റെ ആവുന്നതോർത്തു അവനിൽ നിരാശ പടർന്നു.. ദേവ് അവളോട് കാണിച്ച നെറികെട്ട പ്രവർത്തി കേശുന്റെ മനസിൽ തെളിഞ്ഞു.. എന്നിരുന്നാലും അവളുടെ ഇഷ്ടം അതായിരുന്നു അവന്റെ മനസിൽ..ഒരിക്കലും ദേവ് അവളോട് ചെയ്തത് അവൾ അറിയരുതെന്നാവന് നിർബന്ധമായിരുന്നു..അവൾ അവനെ സ്നേഹിക്കുന്നുണ്ടെങ്കിൽ അതൊരിക്കലും താൻ കാരണം ഇല്ലാത്തവൻ പാടില്ല എന്നവൻ ഓർത്തു.. ദേവിനെ നോക്കി അവളുടെ നോട്ടം കേശുവിൽ എത്തി നിന്നു.. കണ്ണടച്ചു ശ്വാസം വലിച്ചു വിട്ട് അവൾ ദേവ് പിടിച്ചിരുന്ന കൈ തന്നിൽ നിന്ന് എടുത്ത് മാറ്റി.. ആരെയും നോക്കാതെ അവിടം വിട്ട് ഇറങ്ങി..അവസാനം ദൃഷ്ടി നോക്കിയ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയത് പോലെ ദേവ് തല കുനിച്ചു.!!! _______🥀 തലവഴി തണുത്ത വെള്ളം വീഴുമ്പോ അവളുടെ മനസിന്റെ ഭാരം കുറയുന്ന പോലെ തോന്നി.. കണ്ണുകൾ മുറുക്കി അടിച്ചെങ്കിലും അതിനിടയിൽ കൂടി വെള്ളത്തിൽ ചാലിച്ച മിസ്രിതം പോലെ കണ്ണുനീരും ഒഴുകി ഇറങ്ങി.. അവളുടെ മനസിൽ കേശു പറഞ്ഞ കാര്യങ്ങൾ തെളിഞ്ഞു..

അവസാനം അവൾക് തീരുമാനിക്കാൻ മാറി കൊടുത്ത കേശുവിനെ കാണെ അവൾക് എന്തുകൊണ്ടോ ഇസ യെ ഓർമ വന്നു.. അടുത്ത നിമിഷം അവളുടെ മുന്നിൽ നിറ കണ്ണുകളോടെ നിക്കുന്ന ദേവിന്റെ മുഖം തെളിഞ്ഞു.. ഒരു പിടച്ചിലോടെ കണ്ണ് വലിച്ചു തുറന്നു മുന്നിലുള്ള കാണാടിയിൽ നോക്കി.. അതിൽ കാണുന്ന പ്രതിബിംബത്തെ കുറച്ചു നേരം നോക്കി നിന്നു.. അതിൽ അവളുടെ തലയിൽ മുടിയുടെ മറവിൽ ഒളിഞ്ഞിരുന്ന ഒരു പാട് അവളുടെ ശ്രെദ്ധയിൽ പെട്ടു.. Mutual petition ഒപ്പിട്ടു കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിന്റെ ഇടയിൽ സംഭവിച്ച ഒരു ആക്‌സിഡന്റ്.. വലിയ പരിക്കുകൾ ഒന്നും ഇല്ലായിരുന്നു.. അതിനു പകരം മനസിൽ ഒരുപാട് മുറിവുകൾ സംഭവിക്കാൻ ഇടയായ അപകടം.. ഒരു ദിവസം മുഴുവൻ ബോധം മറഞ്ഞു കിടന്നിരുന്നു.. പിന്നീടുള്ള രണ്ടു ദിവസം ആശുപത്രിയിൽ കിടന്നെങ്കിലും ദേവിന്റെ ഒരു നോട്ടം പോലും തനിക് നേരെ ഉണ്ടായില്ല.. ഇടക്ക് വന്നിരുന്നു എന്ന് ദാരിഖ് പറഞ്ഞു അവൾ അറിഞ്ഞിരുന്നു പക്ഷെ അവളെ കാണാതെ തിരിച്ചു പോയി..

അതൊക്കെ അവളിൽ ഒരുപാട് സങ്കടം ഉണ്ടാക്കിയിരുന്നു..എല്ലാവരും നിർബന്ധിച്ചെങ്കിലും ദേവിന്റെ വീട്ടിൽ തന്നെ താൻ നിക്കും എന്നവൾ വാശി പിടിച്ചു.. അന്ന് തുടങ്ങി ദേവ് അവളെ വഴക്ക് പറയാനും ആക്ഷേപ്പിക്കാനും എന്നാലും അവൾ പിടിച്ചു നിന്നു.. ഒരു ദിവസം പതിവ് പോലെ അവന്റെ കാര്യങ്ങൾ ചെയ്യുന്നതിനിടക്ക് ടേബിളിൽ ഇരുന്ന ഒരു കവർ അവൾ കണ്ടു.. സാധാരണ ദേവിന്റെ സാധനങ്ങൾ അവനോട് അനുവാദം ചോദിക്കാതെ ദൃഷ്ടി എടുക്കാറില്ല എന്നാൽ ഇത് അവളുടെ പേര് കവറിന്റെ മുകൾ ഭഗത്ത് കണ്ടതുകൊണ്ട് എടുത്തു.. പൊട്ടിക്കാത്ത കവർ തിരിച്ചും മറിച്ചും നോക്കി.. എന്തിന്റെയോ മെഡിക്കൽ റീപോർട് ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലായി.. വല്ലാതെ ഇടിക്കുന്ന ഹൃദയത്തോടെ അത് പൊട്ടിച്ചു നോക്കെ അവളുടെ ഉള്ളിൽ വെള്ളിടി വെട്ടി..നിറഞ്ഞൊഴുകുന്ന കണ്ണുകളേ അവൾക് അടക്കാൻ സാധിച്ചില്ല..കയ്യിൽ നിന്ന് താഴേക്ക് അത് ഊർന്നു പോകുമ്പോ അവളും തളർന്നു പോയിരുന്നു.. വാശിയിൽ അത് കയ്യിൽ മുറുക്കി പിടിച്ചു താഴേക്ക് ഇറങ്ങവേ തനിക് എതിരിൽ വരുന്ന ദേവിനെ കണ്ട് ശരവേഗത്തിൽ അവന്റെ കോളറിൽ പിടിച്ചു.. "വാട്ട്‌ തെ ഹെൽ..."

അവളുടെ കയ്യ് തന്റെ ഷർട്ടിൽ നിന്ന് ബലമായി പിടിച്ചു മാറ്റി ദേവ് അലറിയതും ദൃഷ്ടി ഉഷിരോടെ ചുരുട്ടി പിടിച്ചിരുന്ന റിപ്പോർട്ട്‌ അവന്റെ നേരെ എറിഞ്ഞു.. അവളെയും ആ പേപ്പറിനെയും ദേവ് കാര്യം മനസിലാവാതെ നോക്ക് നിന്നു.. "ഇ.. ഇത്രയും തരം താഴ്ന്നു പോ പോയവളായിട്ടാണോ.. അതുകൊണ്ടാണോ.. താൻ ഈ ടെസ്റ്റ്‌ ചെയ്യിപ്പിച്ചത്.. ആണോന്ന്.." അവന്റെ നേരെ ഉതിർത്ത വെറുമൊരു ചോദ്യമായിരുന്നില്ല അലർച്ച ആയിരുന്നു.. അവളുടെ കണ്ണിൽ കണ്ട അഗ്നി അവനെ ദഹിപ്പിക്കും പകമുള്ളതായിരുന്നു.. അവളുടെ അലർച്ച കെട്ട് മാധവും സരിതയും അവരുടെ അടുത്തേക്ക് വന്നു.. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ മാധവിനെ നോക്കി.. താഴെ കിടക്കുന്ന പേപ്പർ ഒരു അന്തളിപ്പോടെ എടുത്തു..ദേവിന്റെ മുഖത്തു താൻ ചെയ്തത് അല്പം കടന്നു പോയിരുന്നോ എന്നാ ചോദ്യമായിരുന്നു.. അതിൽ ദൃഷ്ടിയുടെ ''വിർജിനിറ്റി ടെസ്റ്റ്‌'' ചെയ്തിട്ടുള്ള റിസൾട്ട്‌ ആണെന്ന് കാണെ മാധവിന്റെ കൈതലം ദേവിന്റെ കാരണത്തിൽ പതിച്ചിരുന്നു..കൂടെ തന്നെ ആ പേപ്പർ പലതായി കീറി അവന്റെ മുന്നിലിട്ട് ഒന്നും മിണ്ടാത്തെ ദൃഷ്ടിയെ ചേർത്തു പിടിച്ചു..

കുറെ നേരം അയാളുടെ നെഞ്ചിൽ കിടന്ന് തേങ്ങി കരഞ്ഞവൾ അവസാനം ദേവിനെ നിർവചിക്കാൻ ആവാത്ത വിധത്തിലൊരു നോട്ടം നോക്കി അവന്റെ വീട് വീട്ടിറങ്ങി..പോകരുതെന്ന് പറയാനോ തിരിച്ചു വിളിക്കനോ അവിടെ നിക്കുന്നവരിൽ ആർക്കും അവകാശമില്ലാന്ന് തോന്നി..ഗേറ്റ് കടക്കുന്നതിന് മുന്നേ ദൃഷ്ടി ബോധം മറഞ്ഞു നിലത്തു വീണിരുന്നു..പിന്നേ ദേവ് കാണുന്നത് ബന്ധം വേർപെടുത്താൻ ഒരു മടിയും കൂടാതെ ഒപ്പ് വാക്കുന്നവളെയാണ്..!!💔 കഴിഞ്ഞ കാര്യം ഓരോന്നും അവളുടെ കണ്ണ് മുന്നിൽ തെളിയുമ്പോ അവൾക് പുച്ഛം തോന്നി.. "ദൃഷ്ടി..ടാ... എന്തെടുക്കുവാ അവിടെ.. ദൃഷ്ടി... പെണ്ണെ വേഗം വന്നേ.." "മ്മ്മ്.." പുറത്ത് നിന്നുള്ള പവിയുടെ നിർത്താതെ ഉള്ള വിളി കാരണം അവൾക്കൊന്ന് മൂളി ദൃഷ്ടി അതെ വാശിയിൽ കണ്ണ് തുടച്ചു.. ഇനി കരയില്ലന്ന് മനസിൽ ഉറപ്പിച്ചു.. പുറത്തിറങ്ങുന്നതിന് മുന്നേ അവളുടെ ശ്രെദ്ധ മോതിരം വിരലിലേക്ക് നീണ്ടു..കേശു അണിയിച്ച മോതിരത്തിലേക്ക് കുറച്ചു നേരം നോക്കി നിന്ന് അതൊന്ന് കൂടി തന്റെ വിരലിൽ ചേർന്ന് കിടക്കുന്ന വിധത്തിൽ ഇട്ടു..

ആ നിമിഷം അവളിൽ ഒരു കുളിർ അനുഭവപ്പെട്ടു..!!ഹൃദയത്തിലേക്ക് ഒരു വെയ്ൻ ആ വിരലിൽ നിന്ന് പോകും എന്ന് ആരോ പറഞ്ഞതവൾ ഓർത്തു..!!❤ _______🥀 നിർത്താതെ ഉള്ള റിങ്ടോൺ കേട്ടുകൊണ്ടാണ് സാക്ഷ കണ്ണ് തുറന്നത്.. രണ്ടു കണ്ണും നീര് വച്ചിട്ടുണ്ട്.. കരഞ്ഞു കിടന്നതുകൊണ്ട് ഇപ്പോഴും തല പൊട്ടുന്ന തരത്തിൽ വേദന എടുക്കുന്നുണ്ടയിരുന്നു അവൾക്.. കണ്ണുനീര് വരുന്നതിൽ കുറവ് സംഭവിച്ചെങ്കിലും അവളുടെ മനസിൽ ഒരു ഭാരം എടുത്ത് വച്ചത് പോലെ തോന്നി.. നെഞ്ച് ഒക്കെ വല്ലാത്ത വേദന തോന്നി.. റിങ്ടോൺ കേൾക്കുന്ന ഭാഗത്തു പോകാൻ നിന്നെങ്കിലും അവൾക്കത്തിന് സാധിച്ചിരുന്നില്ല.. കാലുകൾ കുഴയുന്ന പോലെ.. കയ്യും കാലും ഒക്കെ മരവിച്ച അവസ്ഥ..കണ്ണുകൾ തന്നെ അടഞ്ഞു പോയി.. വീണ്ടും ഫോൺ അടിക്കാൻ തുടങ്ങിയതും പാട് പേട്ട് കണ്ണ് വലിച്ചു തുറന്നു.. തളർച്ചയിലും തന്റെ കാര്യങ്ങൾ നോക്കാൻ താൻ മാത്രമേ ഇവിടെ ഉള്ളു എന്നാ ചിന്ത അവളിൽ ഉടലെടുത്തതും കുറച്ചു നേരം കണ്ണടച്ചു മൈൻഡ് റിലേക്സ് ആക്കി അവിടുന്ന് എഴുനേറ്റു..വല്ലാത്തൊരു മൂളക്കത്തോടെ തലക്കുളിൽ നിന്നും സൗണ്ട് വന്നതോടു കൂടി കണ്ണിലും ഇരുട്ട് പടർന്നു ടേബിളിൽ തട്ടി താഴെ വീഴാൻ പോവേ മറ്റൊരു കയ്യ് വന്ന് അവളെ താങ്ങി പിടിച്ചതും ഒപ്പമായിരുന്നു.. താങ്ങിയ ആളുടെ മുഖം കാണുന്നതിന് മുന്നേ അവളുടെ ബോധം പൂർണമായും നഷ്ടപ്പെട്ടിരുന്നു..!!.... .. .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story