ഹൃദയതാളം: ഭാഗം 29

hridaya thalam sana

എഴുത്തുകാരി: സന

വല്ലാത്തൊരു മൂളക്കത്തോടെ തലക്കുളിൽ നിന്നും സൗണ്ട് വന്നതോടു കൂടി കണ്ണിലും ഇരുട്ട് പടർന്നു ടേബിളിൽ തട്ടി താഴെ വീഴാൻ പോവേ മറ്റൊരു കയ്യ് വന്ന് അവളെ താങ്ങി പിടിച്ചതും ഒപ്പമായിരുന്നു.. താങ്ങിയ ആളുടെ മുഖം കാണുന്നതിന് മുന്നേ അവളുടെ ബോധം പൂർണമായും നഷ്ടപ്പെട്ടിരുന്നു..!! "ഹേയ് സാക്ഷ.. കണ്ണ് തുറക്ക്..സാ.. സാക്ഷാ.." ബോധം മറഞ്ഞു കിടക്കുന്ന സാക്ഷായുടെ കവിളിൽ തട്ടി പവി വിളിച്ചെങ്കിലും കണ്ണ് തുറന്നില്ല..കുറച്ചു കഴിഞ്ഞും സാക്ഷ കണ്ണുതുറക്കാത്തത് കണ്ട് പവിക്ക് എന്തോ പേടി തോന്നി.. വീട്ടിൽ നിന്ന് കാൾ വന്ന് സംസാരിച് തിരിച്ചു റൂമിലേക്ക് നടക്കുന്ന വഴിയാണ് സാക്ഷായുടെ റൂമിന്റെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്.. ഉള്ളിൽ നിന്നും നിർത്തതേയുള്ള റിങ്ടോൺ കെട്ടാണ് അവളുടെ ശ്രെദ്ധ അങ്ങോട്ട് തിരിഞ്ഞത്.. സാക്ഷയെ വിളിച്ചു നോക്കിയെങ്കിലും ഉള്ളിൽ നിന്നും സൗണ്ട് ഒന്നും കേട്ടില്ല.. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാവും എന്ന് മനസ് പറഞ്ഞതും അവൾ ഉള്ളിലേക്ക് കേറി.. റൂമിൽ നിന്ന് എന്തോ സൗണ്ട് കെട്ട് അങ്ങോട്ട് പോയതും സാക്ഷ വീഴാൻ പോകുന്നത് കണ്ടതും ഒരുമിച്ചായിരുന്നു..മയങ്ങി കിടക്കുന്ന സാക്ഷയെ നോക്കി കഴിഞ്ഞതൊക്കെ ചിന്തിച് അവളെ ബെഡിൽ കിടത്തി..എന്തെങ്കിലും ചെയ്യണമെന്ന് കരുതി മറുതൊന്നും ചിന്തിക്കാതെ ഡോക്ടറിനെ വിളിച്ചു.. _______🥀

"ഡോക്ടർ.. സാക്ഷ.." സാക്ഷയെ ചെക്ക് ചെയ്തു ഇറങ്ങിയ ഡോക്ടറിനോട് പവി ചോദിച്ചതും അയാൾ അവളെ ഒന്ന് നോക്കി പുറത്തിറങ്ങി.. കൂടെ പവിയും.. "പല്ലവിടെ ആരാ സാക്ഷ..." കുറച്ചു സമയം ചിന്തിച് പവി മറുപടി കൊടുത്തു.. "ഫ്രണ്ട് ആണ്.." "ഫ്രണ്ടിന് എന്തെങ്കിലും വിഷമം ഉണ്ടോ.. I mean സഹിക്കാൻ ആവാത്ത എന്തേലും വിഷമം.." അയാളുടെ ചോദ്യത്തിന് ആദ്യം ഒന്ന് പകച്ചെങ്കിലും പെട്ടന്ന് തന്നെ ഇല്ല എന്ന് പറഞ്ഞു.. ഇനി ശെരിക്കും സാക്ഷക്ക് വിഷമം ഉണ്ടോ എന്ന് അവൾക് അറിയില്ലായിരുന്നു.. "ഇന്ന് തന്റെ ഫ്രണ്ട് ഏതെങ്കിലും പാർട്ടിയിൽ പങ്കെടുത്തിരുന്നോ.." അയാൾ ചോദിക്കുന്നത് കെട്ട് പവിയുടെ നെറ്റി സംശയതാൽ ചുളിഞ്ഞു.. ഡോക്ടറിനോട് അതെ എന്ന് തല കുലുക്കി.. "അവിടുന്ന് സാക്ഷ ഡ്രിങ്ക്സ് എന്തേലും കഴിച്ചിരുന്നോ.." വീണ്ടും വീണ്ടും ചോദ്യം ചോദിക്കുന്ന അയാളെ കണ്ട് അവൾക് ദേഷ്യം വന്നു.. ഇതൊക്കെ എന്നോടാണോ ചോദിക്ക എന്ന് മനസിൽ പറഞ്ഞു അവളൊന്ന് അയാള്ഡ് നേരെ തിരിഞ്ഞു.. "ഇല്ല ഡോക്ടർ..സാക്ഷക്ക് എന്താ പറ്റിയെ.." "I think ഇതൊരു സൂയിസൈഡ് attempt ആണ്..പോയ്സ്സൺ ഉള്ളിൽ ചെന്നതിന്റെ ചെറിയൊരു റിയാക്ഷൻ.." "വാട്ട്‌..." പവി ഞെട്ടി കൊണ്ട് അലറിയതും അയാൾ അവളെ നോക്കി മുഖം ചുളിച്ചു..

ശെരിക്കും പവിക്ക് അയാളോട് ദേഷ്യം തോന്നി.. പോയ്സ്സൺ ഉള്ളിൽ ചെന്നത് കൊണ്ടാണ് ഇതെന് പറയാതെ ഇത്ര നേരം അവളോട് Q&A കളിച്ചതോർത്തു അവൾ മനസിൽ അയാളെ തെറി വിളിച്ചു.. "ഏയ് nothing to worry.. ഇപ്പോ സാക്ഷ ഓക്കേ ആണ്..വളരെ കുറച്ചു മാത്രേ അയാളുടെ ബോഡിയിൽ അത് കടന്നിട്ടുള്ളു.. അതും ആൽക്കഹോളിൽ കലർന്നാണ് ഉള്ളിൽ ചെന്നിരിക്കുന്നത്.. ദൈവത്തിന്റെ കാവൽ ആ കുട്ടിക്ക് ഉണ്ട് അതുകൊണ്ട് ചെറിയൊരു നീല നിറം ബോഡിയിൽ ഉണ്ടെന്നല്ലാതെ വേറെ പ്രശ്നം ഇല്ല.. ഇന്ന് ഫുൾ മയക്കം തന്നെയാവും.. പോയ്സ്സൺ ബോഡിയിൽ നിന്ന് പോവാൻ മെഡിസിൻ എഴുതീട്ടുണ്ട്.. " "അത്രേം പറഞ്ഞു നിർത്തി അയാൾ പുറത്തേക്ക് പോയി.." "പിന്നെ ആരേലും എപ്പോഴും കൂടെ കാണണം.. രാത്രി ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് തോന്നിയാൽ ഉടൻ ഹോസ്പിറ്റലിൽ എത്തിക്കണം.." "ഓക്കേ ഡോക്ടർ.." ഡോക്ടർ പോവുന്നതും നോക്കി നിന്ന് പവി തിരിച്ചു റൂമിൽ വന്നു..ബെഡിൽ കിടക്കുന്ന സാക്ഷയെ നോക്കി അവൾ അടുത്തുള്ള ചെയറിൽ ഇരുന്നു.. കയ്യിലും കഴുത്തിലും മുഖത്തിലുമായി നീല നിറം പടർന്നു കിടപ്പുണ്ട്.. പവിക്ക് എന്തോ സാക്ഷായുടെ മുഖവും ഡോക്ടർ പറഞ്ഞതും ഒക്കെ വച് എന്തൊക്കെയോ വൈരുധ്യം ഉള്ളത് പോലെ തോന്നി..

കുറച്ചു നാളത്തെ പരിചയം ഉള്ളുവെങ്കിലും സാക്ഷായുടെ സ്വഭാവം വച് സൂയിസൈടിന് സാക്ഷ ശ്രെമിക്കില്ല എന്ന് തോന്നി അവൾക്.. അങ്ങനെ എങ്കിൽ പിന്നെ എങ്ങനെ അവളുടെ ബോഡിയിൽ പൊയ്‌സ്സൊന്റെ കണ്ടന്റ് വന്നു എന്നത് അവളിൽ ചോദ്യചിന്നമായി.. പെട്ടന്നാണ് സാക്ഷായുടെ ഫോൺ ബെൽ അടിച്ചത്.. ചിന്തയിലായിരുന്ന പവി ഞെട്ടി പോയി.. ഡിസ്പ്ലേയിൽ തെളിഞ്ഞു നിക്കുന്ന ഹരിയുടെ മുഖം കാണെ അവൾക് ചെറിയൊരു പരവേഷം തോന്നി..എടുക്കണോ വേണ്ടേ എന്ന് ചിന്തിച് കുറച്ചു നേരം നിന്നു.. കാൾ കട്ട്‌ ആവാൻ ഒരുങ്ങിയതും പവി പെട്ടന്ന് തന്നെ അതെടുത്തു ചെവിയോട് അടുപ്പിച്ചിരുന്നു.. _______🥀 "സച്ചു.. ടാ... സച്ചു.." സാക്ഷായുടെ കവിളിൽ തട്ടി ആദിയോടെ വിളിക്കുന്ന ഹരിയെ കുറച്ചു നേരം പവി നോക്കി നിന്നു.. "അതെ വിളിക്കണ്ട.. ഡോക്ടർ റസ്റ്റ്‌ വേണം എന്നാ പറഞ്ഞത്.." "സച്ചു.. കണ്ണ് തുറക്ക് ടാ.." പവി പറയുന്നതൊന്നും മൈൻഡ് ആക്കാതെ വീണ്ടും വിളിക്കുന്നത് കണ്ട് അവൾക് കലി വന്നു..അവനെ നോക്കി പല്ല് കടിച് അവന്റെ നേരെ പാഞ്ഞു അടുത്തു.. "ഡോ.. താനൊന്ന് ഇങ് വന്നേ.." അല്പം ദേഷ്യത്തോടെയും അമർഷത്തോടെയും അവൾ വിളിച്ചതും അത് കൂട്ടക്കാതെ വീണ്ടും സാക്ഷയുടെ അടുത്ത് തന്നെ ഇരുന്നു പവിയെ നോക്കി അവൻ പുച്ഛിച്ചു...

'ഇവനെ ഇന്ന് ഞാൻ..' "ഡോ.. തന്നോടല്ലേ പറഞ്ഞത് ആ കുട്ടിക്ക് റസ്റ്റ്‌ വേണമെന്ന്.. ബുദ്ധിമുട്ടിക്കാതെ ഒന്ന് മാറുവോ അവിടുന്ന്.." "അത് പറയാൻ നീ ആരാടി.." "തന്റെ അമ്മുമ്മ.. ദേ എന്നെ കൊണ്ടൊന്നും പറയിക്കണ്ട.. തനിക് അവളോട് സ്നേഹം ഉണ്ടെങ്കിലേ അത് കാണിക്കേണ്ടത് ഇങ്ങനെയല്ല.. അതൊന്ന് സ്വസ്ഥമായി ഉറങ്ങട്ടെ.." പവി ദേഷ്യം കണ്ട്രോൾ ചെയ്തു പറഞ്ഞതും ഹരി അവളെ തുറിച്ചു നോക്കി.. "ആ പിന്നെ താൻ ഇന്ന് ഇവിടെ കണ്ടുവല്ലോ.. അയാളെ നോക്കിക്കോണം.. രാത്രി എന്തേലും ബുദ്ധിമുട്ട് തോന്നിയാൽ ഉടൻ ഹോസ്പിറ്റലിൽ എത്തിക്കണം പറഞ്ഞത്..എങ്ങാനും വീണ്ടും ഇതുപോലത്തെ അബദ്ധം കാണിക്കാൻ തോന്നിയലോ.." "അബദ്ധോ.." ഹരി സംശയത്താലേ ചോദിച്ചപ്പോഴാണ് ഡോക്ടർ പറഞ്ഞത് മുഴുവനായും അവനോട് പറഞ്ഞില്ല എന്ന് അവൾക് ഓർമ വന്നത്..ചെറുതായി ഒന്ന് മയങ്ങി വീണു എന്ന് മാത്രവേ പറഞ്ഞിരുന്നുള്ളു.. വീണ്ടും ഹരി ചോദിച്ചതും പവി ഡോക്ടർ പറഞ്ഞതൊക്കെ അവനോട് പറഞ്ഞു.. "തനിതെന്തൊക്കെയാ പറയണേ.. സച്ചു സൂയിസൈടിന് ശ്രെമിച്ചതാണെന്നോ.. അതും ആൽക്കഹോളിൽ.. അവളീ ലോകത്തു വെറുക്കുന്നതിയിട്ടുള്ള രണ്ടു കാര്യങ്ങൾ ഇത് മാത്രവ..." "അപ്പോ പിന്നെ ഇതൊക്കെ എന്താ.."

ഹരി തീർത്തും നിരസിക്കുന്ന തരത്തിൽ അത് പറഞ്ഞതും പവി തിരിച്ചു ചോദിക്കുന്ന കേട്ട് ഹരി അവളെ ഒന്ന് നോക്കി.. ഉറപ്പില്ലെങ്കിലും അവന്റെ മനസിൽ ഇത് ചെയ്യാൻ സാധ്യത ഉള്ളവളുടെ പേര് മിന്നി മറഞ്ഞു.. ______🥀 ഇരുട്ട് നിറഞ്ഞ റൂമിലും അവന്റെ ക്രിസ്റ്റൽ കണ്ണുകൾ തിളങ്ങി.. കണ്ണുനീർ കണ്ണിന്റെ ഇരുവശങ്ങളിലായി കവിളിലൂടെ തഴുകി ഇറങ്ങി.. കയ്യിൽ മുറുക്കി പിടിച്ചിരിക്കുന്ന ചൊടികളിൽ കുസൃതിയും ചിരിയും ഒളിപ്പിച്ചു വച്ചിരിക്കുന്ന ദൃഷ്ടിയുടെ ഫോട്ടോയിൽ അവന്റെ കയ്യും അദരവും ഒരുപോലെ പതിഞ്ഞു കൊണ്ടേ ഇരുന്നു..താൻ ചെയ്തത് അവൾക് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണെന്ന് അവന്റെ മനസ് അവനെ ബോധ്യപെടുത്തി കൊണ്ടേ ഇരുന്നു.. കേശു മാറി കൊടുത്തിട്ട് പോലും ദൃഷ്ടിടെ മനസിൽ തനിക് സ്ഥാനം ഇല്ലന്ന് ദേവ് വേദനയോടെ മനസിലാക്കി..തനായി അവളുടെ ജീവിതത്തിൽ നിന്ന് പോകണം എന്നവൻ തീരുമാനിച്ചു..

"അറിയാം ഒരുപാട് ഒരുപാട് നിന്നെ വേദനിപ്പിച്ചിട്ടുണ്ടെന്ന്.. നിന്റെ കണ്ണ്മുന്നിൽ പോലും വരരുതെന്ന് ആഗ്രഹിച്ചിരുന്നതാ.. പക്ഷെ കഴിയണ്ടേ.. ശ്രെമിക്കാം ദേവൂ.. നിന്നെ മറക്കാൻ.. കണ്ണ്മുന്നിൽ പോലും വരാതിരിക്കാൻ..ഞാൻ കാരണം ഇനി നീ വേദനിക്കില്ല.. കേ.. കേശു തന്നെയാ നി.. നിനക്ക് ചേർന്നവൻ.." ദേവ് ഇടറിയ സ്വരത്തോടെ പറഞ്ഞു നിർത്തുമ്പോൾ വാതിൽക്കൽ നിന്ന് ജൂലി ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു... അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.. വിജയത്തിന്റെ ചിരി.. അവിടെ നിന്നും അവളുടെ റൂമിലേക്ക് കേറി ചുമരിലെ കർട്ടൻ മറ നീക്കി.. വൈറ്റ് ബോർഡിൽ പിൻ ചെയ്തു വച്ചിരുന്ന ദൃഷ്ടിയുടെ ഫോട്ടോ ഒരു ചിരിയാൽ കയ്യിലെടുത്തു.. അതിനെ നോക്കി ഒന്ന് കൊട്ടി ചിരിച്ചു അത് പലതായി കീറി വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു.. അടുത്തവളുടെ കണ്ണ് കാറിൽ നിന്നിറങ്ങി കൂളിംഗ് ഗ്ലാസ്‌ കണ്ണിൽ നിന്നെടുക്കുന്ന സാക്ഷായുടെ ഫോട്ടോയിലേക്കാണ്..... .. .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story