ഹൃദയതാളം: ഭാഗം 3

hridaya thalam sana

എഴുത്തുകാരി: സന

തനിക് ശെരിക്കും അവളോട് പ്രണയം തോന്നിയിരുന്നോ..??തന്നെ കൂടുതൽ ആസ്വസ്തമാക്കാൻ ആ ചോദ്യങ്ങൾക് സാധിക്കുന്നു എന്ന് ദേവ് മനസിലാക്കി.. "സർ ഇന്ന് വേറെ മീറ്റിംഗ് ഒന്നും തന്നെ ഇല്ല.." ഹരി ദേവിനോടായി പറഞ്ഞു.. മനസ് ഒന്ന് ശാന്തമാക്കാൻ ദേവും ആഗ്രഹിച്ചിരുന്നു.. "ഓക്കേ.. ഡ്രൈവറോട് വണ്ടി എടുക്കാൻ പറയ്.." "ഓക്കേ സർ".. ദേവ് പുറത്തേക്ക് നടക്കുമ്പോ പലതും തീരുമാനിച്ചു ഉറപ്പിച്ച പോലുള്ള ജൂലിയുടെ ഭാവത്തെ പുച്ഛിച്ചു തള്ളി.. _____________🥀 "താൻ എവിടെയാ താമസം.." ഇപ്പോ നാച്ചുവും ദൃഷ്ടിയും നല്ല കൂട്ട് ആണ്.. നാച്ചുവിന്റെ മണ്ടത്തരം കാരണം ഓഫീസിൽ പോകുന്ന സമയം പവിയുടെ കുറവ് മാറുന്നുണ്ട്.. ഇപ്പോ രണ്ടും കൂടെ ഓഫീസ് കഴിഞ്ഞ് ഷോപ്പിംഗിന് ഇറങ്ങിയത്..ജോലി കിട്ടിയ സന്തോഷത്തിൽ പവിക്ക് എന്തേലും ഗിഫ്റ്റ് വാങ്ങാം എന്ന് ദൃഷ്ടിയും കരുതി.. ലേഡീസ് സെക്ഷനിൽ ഓരോന്ന് നോക്കി നടക്കുമ്പോഴാണ് നാച്ചുവിന്റെ ചോദ്യം.. "ഇവിടെ ഒരു ഫ്രണ്ടിന്റെ ഫ്ലാറ്റിൽ.. പിന്നെ നിന്നോട് പറയണം എന്ന് വിചാരിചെയ ഈ താൻ എന്നൊന്നും വേണ്ട ദൃഷ്ടി അത് മതി.." "ദൃഷ്ടി.. Such a tough name.. ഞാൻ തന്നെ.. മ്മ്... ദേവുന്ന് വിളിക്കാം.." നച്ചു അത് പറഞ്ഞതും ദൃഷ്ടിക്ക് എന്തോ വല്ലാതെ തോന്നി..

ശാസിച്ചിട്ടും കണ്ണ് നിറഞ്ഞു.. 🥀"എടൊ തന്റെ പേര് വിളിക്കാൻ വല്ലാത്ത ബുദ്ധിമുട്ടാ.. ദൃഷ്ടി എന്നൊക്കെ ഓരോ വട്ടവും തികച്ചു വിളിക്കണ്ടേ..നമ്മുക്ക് ഒന്ന് മാറ്റി പിടിച്ചാലോ.." "ദേവിന് വിളിക്കാൻ പാടാണെന്ന് കരുതി എന്റെ അച്ഛൻ ഇട്ട പേര് മാറ്റണോ..നടക്കില്ല..." ദേവ് പറഞ്ഞതിന് ദൃഷ്ടി ഉടനടി മറുപടി കൊടുത്ത് മുഖം തിരിച്ചിരുന്നു.. അവളുടെ കളി കണ്ട് ദേവിന് ചിരി വന്നെങ്കിലും ചിരിച്ചാൽ ഇപ്പോ നിർത്തി വച്ചേക്കുന്ന അംഗം വീണ്ടും തുടങ്ങും എന്നവന് അറിയാമായിരുന്നു.. "എന്തയാലും ഇനിമുതൽ ഞാൻ നിന്നെ ദേവു എന്നെ വിളിക്കുള്ളു.. ഞാൻ ദേവ്.. താൻ ദേവു.. എങ്ങ്നെ ഉണ്ട്.." പിരികകൊടികൾ തുടരെ പൊക്കി കാണിച് ചോദിക്കുന്നവനോട് വാത്സല്യവും സ്നേഹവും ഒരുപോലെ തുളുമ്പി.. അവനായി മാത്രം ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. പക്ഷെ ഇന്ന് അതൊക്കെ ഓർക്കുമ്പോ മനസിൽ ഭാരം പോലെ പിന്നീട് തന്റെ ജീവിതത്തിൽ അരങ്ങേരിയ ഓരോ കാര്യങ്ങളും ഓർക്കേ അവളിൽ വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നി...🥀 "ഏയ്.. ദേവു എന്താ.. ആരെ സ്വപ്നം കാണുവാ.." "നച്ചു...ആ പേര് വിളിക്കണ്ട.. വേറെ ഏതെങ്കിലും വിളിച്ചോ.." "ആ പേരിന് എന്താ പ്രശ്നം.. ഇനി നിനക്ക് ഇഷ്ടല്ലാത്ത നിലക്ക് വിളിക്കുന്നില്ല...പോരെ.."

"മ്മ്.. അല്ല ബോസ്സിന്റെ മകന്റെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ.. നിങ്ങൾ എത്രനാളായി സ്നേഹത്തില.." ഇനിയും ആഹ് വിഷയം എടുത്തിട്ടാലോ എന്ന് പേടിച് അടുത്ത സംസാരത്തിന് ദൃഷ്ടി തന്നെ തുടക്കം ഇട്ടു.. കൂടെ അവരുടെ പ്രണയം അറിയാൻ ഉള്ള.. ഇത്... ആ അതന്നെ.. "അയിന് അയാളെ എനിക്ക് അറിയില്ലല്ലോ.." "എന്ന് വച്ച.." "ഈ 😁.. എന്റെ ഒരു ആഗ്രഹം പറഞ്ഞതാ.. അങ്ങനെ നടന്ന നല്ല രസണ്ടാവും അല്ലെ" പാറുവിനേക്കാൾ കഷ്ടമാണല്ലോ ഇവൾ.. "അപ്പോ നീ അയാളെ കണ്ടിട്ടേ ഇല്ലേ..പേര് പോലും അറിയില്ലേ നിനക്ക്.." "കണ്ടിട്ടില്ല പക്ഷെ പേര് അറിയാം..'Yokesh prabhakar'.. നമ്മുടെ ബോസ്സിനെ പോലെ അല്ല മകൻ.. ആള് ഒരു പ്രതേക സ്വഭാവംകരനാ.. ഇവർക് വേറെയും കമ്പനി ഉണ്ട് അതിലെ MD അയാള.. ഇവിടുത്തെ പോലെ ഒക്കെ തന്നെയാ പക്ഷെ ഒറ്റ വ്യത്യാസമേ ഉള്ളു.. അവിടെ സ്റ്റാഫ്‌ ആയിട്ട് ഒരൊറ്റ ആള് പോലും പെൺകുട്ടികൾ ഇല്ല.." "അതെന്താ അയാൾ സ്ത്രീ വിരോധിയാ.." "ആവോ ആർക്കറിയാം.. പക്ഷെ മോളെ ഒരു ആടാർ മൊഞ്ചന എന്നാ എല്ലാരും പറയണേ എനിക്ക് അത് മതി 🙈.. പിന്നെ സ്വഭാവം അത് ഞാൻ മാറ്റി എടുത്തോളാം.." നച്ചു പറയുന്നുണ്ടെങ്കിലും ദൃഷ്ടിടെ ചിന്ത അയാളിൽ കുടുങ്ങി നിന്നു..

ഇങ്ങനെയും ഉണ്ടാവോ മനുഷ്യർ.. _____________🥀 "കേശു വേണ്ട ടാ.. പോട്ടെ പാവല്ലേ.." യോകേഷിന്റെ ഉറ്റ സുഹൃതും അതിലുപരി അവന്റെ കമ്പനിയിൽ തന്നെ അക്കൗണ്ടന്റ് ആയി വർക്ക്‌ ചെയ്യുന്ന ഇഷാൻ പറഞ്ഞതും കലിപ്പിൽ അവനെ നോക്കി മുന്നിൽ നിന്ന് കരയുന്നവളുടെ നേർക്ക് തിരിഞ്ഞു... അവളുടെ കണ്ണീർ അല്പം പോലും അവന്റെ ദേഷ്യത്തെ ഷമിപ്പിചില്ല.. "നീ സോറി പറയുന്നോ അതോ.." സോറി പറയാണമെന്നുണ്ടെങ്കിലും ഇത്രയധികം ആളുകളുടെ മുന്നിൽ നാണം കേട്ടത്തിലുള്ള അപമാനത്തിൽ അവളുടെ നാവു പൊങ്ങിയില്ല.. ആൾക്കൂട്ടം കണ്ട് ദൃഷ്ടിയും നാച്ചുവും അങ്ങോട്ടേക്ക് വന്നു.. കൂട്ടത്തിന്റെ നടുക്കായി ഒരു പെൺകുട്ടി കരയുന്നു അവളെ നോക്കി ഒരാൾ പുറം തിരിഞ്ഞ് നിക്കുന്നു.. അടുത്തുള്ള വേറൊരുത്തൻ അവനെ പിടിച്ചു മാറ്റാൻ നോക്കുന്നെങ്കിലും അതിനവനെ കൊണ്ട് പറ്റുന്നില്ല.. "എന്താ ചേട്ടാ പ്രശ്നം.." "എന്ത് പറയാനാ മോളെ.. ആ കുട്ടി അവിടെ വെറുതെ നിക്കുവായിരുന്നു അപ്പോ കൊച്ചൻ അറിയണ്ട് വന്നു ഇടിച്ചു... അതിൽ അവളുടെ കയ്യിലുള്ള എന്തോ ഒന്ന് അവന്റെ ഷർട്ടിൽ ആയി..രണ്ടുപേരിൽ ആരെങ്കിലും ഒരാൾ സോറി പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു..

അതിനാ ഇത്രേം വഷൾ ആയത്.." "അവനല്ലേ വന്നു ഇടിച്ചേ അതിനെതിനാ ആ കുട്ടി സോറി പറയുന്നത്.." അയാൾ പറഞ്ഞു നിർത്തിയതും ദൃഷ്ടി അയൽക് നേരെ ചോദ്യം ഉയർത്തി.. "ഇത് തന്നെയാ ആ പെൺകൊച്ചു ചോദിച്ചത് അപ്പോ ആ ചെക്കൻ അവളെ എല്ലാരുടെയും മുന്നിൽ വച് അടിച്ചു.. ഇനിയും സോറി പറയാനാ പറയണേ.." "ഓക്കേ.. നിനക്ക് സോറി പറയാൻ പറ്റില്ല എങ്കിൽ പിന്നെ എന്റെ ഷൂസ് ഒന്ന് തുടച് തന്നേക്ക്.." "ടാ നീ എന്തൊക്കെ.. ഇത് ഇച്ചിരി ഓവറ കേശു.."ഇഷാൻ ആവുന്നത്ര അവനെ പിന്തിരിപ്പിക്കാൻ നോക്കി.. യോകേഷിന്റെ പ്രവർത്തിയിൽ ഇശാന് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു "അവളത് ചെയ്യില്ലെങ്കിലോ".. പെട്ടന്ന് ദൃഷ്ടിയുടെ ശബ്ദം അവന്റെ കാതിൽ വന്നു പതിച്ചതും അവൾക് നേരെ അവൻ തിരിഞ്ഞു..നച്ചുവും ഇഷനും ഇവളിതെന്തിനുള്ള പുറപ്പാടാ എന്നാ രീതിയിൽ ദൃഷ്ടിയെ നോക്കി.. മുന്നിൽ നിക്കുന്നവളുടെ മുഖത് നിന്നും കണ്ണെടുക്കാൻ മറന്നു പോയിരുന്നു കേശു..അവളിൽ മാത്രം കണ്ണ് ചുരുങ്ങിയ പോലെ..ഇന്നേവരെ ഒരാളിലും തോന്നാത്ത ഒന്ന്.. പെട്ടന്നെന്തോ ഒരു പ്രേരണയിൽ അവൻ കണ്ണുകളെ പിൻവലിച്ചു.. തന്റെ മുന്നിലുള്ള ആജാനബാഹുവിനെ പോലുള്ള കേശൂനെ ദൃഷ്ടിയും നോക്കി..

മീശയും തടിയുമായി തിങ്ങി നിറഞ്ഞ മുഖം.. വൃത്തിയായി കുളിച്ചിട്ട് മാസങ്ങൾ ആയി എന്ന് തോന്നിക്കുന്ന പ്രകൃതം.. തലമുടിയും ചീപ്പുമായി എന്തോ ശത്രുത ഉള്ളത് പോലെ.. അലോങ്ങോലമായി കിടക്കുന്ന മുടി ഇടയ്ക്കിടെ പുറകിലേക്ക് മാടി ഒതുക്കുന്നുണ്ട്.. "അത് നീയാണോ തീരുമാനിക്കുന്നത്.."കേശു ദൃഷ്ടിയെ ഒരു സംശയഭാവത്തിൽ ചോദിച്ചു "ഇയാൾ എന്തിനാ ഇങ്ങനെ കരായണേ..കണ്ണൊക്കെ ഒന്ന് തുടച്ചേ.. ദേ തന്റെ ഫ്രണ്ട് എത്ര നേരമായി കാത്തുനിക്കുന്നതാ.. ചെല്ല്.." കേശൂന്റെ ചോദ്യത്തിനെ മാനിക്കാതെ കരഞ്ഞു നിക്കുന്ന കുട്ടിയോടായി പറഞ്ഞു ദൃഷ്ടി അവളെ സമാധാനിപ്പിച്ചു.. ഇനിയെന്ത് സംഭവിക്കും എന്നാ രീതിയിൽ അവിടെ കൂടിനിന്നവരിൽ ദൃഷ്ടിയുടെ പ്രവർത്തി കാണെ പുഞ്ചിരി വിരിഞ്ഞു മറ്റുപലരിൽ കേശുവിനോടുള്ള പുച്ഛം.. അതൊക്കെ കണ്ട് അവന് ദേഷ്യം വരുന്നുണ്ടായിരുന്നു..

അവളുടെ അടുത്തേക്ക് പോകാൻ തുനിഞ്ഞ അവനെ ഇഷാൻ പിടിച്ചു വച്ചു.. "അങ്ങനെ അങ്ങ് പോയാലോ.." അവനെ ഒന്ന് നോക്കി തിരികെ പോവാൻ നിന്ന ദൃഷ്ടിയുടെ കയ്യിലായി പിടിച്ചു നിർത്തി.. "കയ്യെടുക്ക്.." പറഞ്ഞതും അവൻ ഒന്നുകൂടി കയ്യിൽ മുറുക്കി പിടിച്ചു.. അടുത്ത നിമിഷം കേശുവിന്റെ കവിളിൽ അവളുടെ മറ്റേ കയ്യ് പതിഞ്ഞിരുന്നു..കണ്ടുനിന്ന ഇഷാനും നാച്ചുവും അവരുടെ കവിളിൽ കയ്യ് വച്ചു.. അവർക്ക് കിട്ടിയ പ്രതീതി ഉണ്ടായിരുന്നു ആ അടിക്ക്.. ""ഡീീ..😡"" "മേലിൽ.. ഇമ്മാതിരി സ്വഭാവവും ആയി താൻ മറ്റൊരു പെണ്ണിനോട്‌ പെരുമാറാരുത്" അവനോടായി വിരൽ ചൂണ്ടി ഒട്ടും പതറാതെ പറഞ്ഞു അവൾ നടന്നു.. അപമാനത്തിലുപരി അവളോടുള്ള പക അവനിൽ അധികരിച്ചു......... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story