ഹൃദയതാളം: ഭാഗം 30

hridaya thalam sana

എഴുത്തുകാരി: സന

അടുത്തവളുടെ കണ്ണ് കാറിൽ നിന്നിറങ്ങി കൂളിംഗ് ഗ്ലാസ്‌ കണ്ണിൽ നിന്നെടുക്കുന്ന സാക്ഷായുടെ ഫോട്ടോയിലേക്കായി.. "ബോൾഡ് ലേഡി.. സാക്ഷ.. സാക്ഷ സത്യജിത്ത്..😏അറിയില്ല നിനക്കെന്നെ.. ജൂലിയേറ്റിനോട് പൊരുതി നിക്കണമെന്ന് കരുതിയവരെ ആരെയും വെറുതെ വിട്ടിട്ടില്ല ഞാൻ..ആദ്യം ദൃഷ്ടി മാത്രമായിരുന്നു എന്റെ വഴി തടസപ്പെടുത്തിയത്.. ഇപ്പോ നീയും.. അത് ഇനി വേണ്ട..അതിനുള്ള മരുന്നായി കൂട്ടിയ മതി ഇന്നത്തെ ഡോസ്.." സാക്ഷായുടെ ഫോട്ടോയിൽ തുടരെ തുടരെ പേന കൊണ്ട് കൊറി പുച്ഛത്തോടെ പറഞ്ഞു ജൂലി അവളുടെ വാർഡ്രോബർ തുറന്നു..അതിൽ നിന്നും കുഞ്ഞ് ബോട്ടിൽ പുറത്തെടുത്തു അതിനെ നോക്കി ഒന്ന് ചുണ്ട് കൊട്ടി.. "ഇതിൽ നിന്നും വരുന്ന മരുന്നിന്റെ അളവ് ഒരല്പം കൂട്ടിയിരുന്നെങ്കി നിന്നെ ഇപ്പോ പരലോകത്തേക്കെടുക്കായിരുന്നു.. പക്ഷെ പാടില്ല.. എന്റെ വഴി തടസപ്പെടുത്തിയവരെ അത്ര പെട്ടന്ന് പറഞ്ഞയക്കുന്നത് ശെരിയല്ലല്ലോ.. അതിന് വേണ്ടിയാ ഇപ്പോ ഒരു വാണിംഗ് പോലെ നിനക്ക് ഇത് ഒരുക്കിയത്..കഴിഞ്ഞിട്ടില്ല.. ഇനിയും ഉണ്ട്.. നീ കാത്തിരുന്നോ മോളെ ഇനി മുതൽ തുടങ്ങുവാ നിന്റെ കഷ്ടകാലം..

ജൂലി ആരാണെന്ന് നീ അറിയും.. നീ മാത്രല്ല നിന്റെ പിറകെ വാലാട്ടി നടക്കുന്നുണ്ടല്ലോ ഒരു പട്ടി.. അവനും.." ആ സമയം ജൂലിയിൽ ഉണ്ടായിരുന്നത് ഒരു തരം പക ആയിരുന്നു.. ഭ്രാന്തിയെ പോലെ അവൾ ഓരോന്നും പറഞ്ഞുകൊണ്ടേ ഇരുന്നു..സാക്ഷയെ തകർക്കാനുള്ള വഴി അവളാലോചിക്കുമ്പോ അവൾ അറിഞ്ഞിരുന്നില്ല എല്ലാം കാണുന്നവൻ അവൾക്കായി മറ്റൊരു പ്ലാൻ തയ്യാറാക്കി കഴിഞ്ഞെന്ന്.. ______🥀 "നീ ഇതെവിടായിരുന്നു.." പവി കുറച്ചു മുന്നേ നടന്നതും അറിഞ്ഞതുമായ കാര്യങ്ങൾ ആലോചിച് റൂമിലേക്ക് കേറിയതും ബെഡിൽ കിടന്നു ഫോൺ കുത്തിയിരുന്ന നച്ചു അവൾക് മുന്നിലായി വന്ന് നിന്നു.. അവളുടെ ചോദ്യം കെട്ടാണ് പവി ബോധത്തിലേക്ക് വന്നത്.. "ഏഹ് എന്താ.." "ബോധം ഒന്നും ഇല്ലേ.. നീ എവിടെ പോയതാണെന്ന്.." "അതവിടെ.. സാക്ഷായുടെ റൂമിലായിരുന്നു..'' "അവിടെ എന്താ.." ദൃഷ്ടിയാണ് അത് ചോദിച്ചത്.. പവി അപ്പോ തന്നെ അവളെ നോക്കി..

കണ്ണുകൾ കരയുന്ന പോലെ തോന്നുന്നുണ്ടെങ്കിലും ചുണ്ടിൽ എപ്പോഴും കാണുന്ന പോലുള്ള അവളുടെ ചിരി ഉണ്ട്..വിഷമം കുന്നോളം ഉണ്ടെങ്കിലും അത് മറ്റൊരാളെ അറിയിക്കാതെ എപ്പോഴും ചിരിച്ചു നിക്കുന്ന അവളെ കാണെ പവിക്ക് വല്ലാത്തൊരു സന്തോഷം തോന്നി.. ദൃഷ്ടി ചോദിച്ചതിന് ഒന്നും മറുപടി പറയാതെ അവളെ നോക്കി ചിരിച്ചു നിക്കുന്ന പവിയെ കണ്ട് നച്ചു അവളെയും ദൃഷ്ടിയെയും മാറി മാറി നോക്കി.. "ഡീീ..." നച്ചു പവിയുടെ ചെവിയിൽ പോയി അലറി വിളിച്ചതും അവളൊന്ന് പിടഞ്ഞു ചെവി പൊത്തി.. "എന്താടി പട്ടി... കൂവണേ" ചെവിയിൽ കയ്യിട്ട് കുടഞ്ഞു നച്ചുനെ ഒന്ന് കല്പ്പിച്ചു നോക്കിയതും അവൾ ഓടി ദൃഷ്ടിടെ അടുത്ത് പോയി.. "പിന്നെ എന്താടി വേണ്ടേ.. നീ ഇത് ആരെ സ്വപ്നം കാണുവാ.. ഇവള് ചോദിച്ചത് കേട്ടോ.. നീ ആരെ കാണാനാ അങ്ങോട്ട് പോയതെന്ന്.." "അത് സാക്ഷക്ക് നല്ല സുഖവില്ല.. ഒറ്റയ്ക് അല്ലെ അപ്പോ ഒന്ന് ഹെല്പ് ചെയ്യാം എന്ന് കരുതി പോയതാ.." "എന്ത് പറ്റിയതാ.." "അത്.. അതൊന്നുമില്ല ഇന്ന് പാർട്ടി ഒക്കെ കഴിഞ്ഞതിന്റെ ഒരു ക്ഷീണം.. ഇപ്പോ ഓക്കേ ആയി.."

"മ്മ്.." പവി പറഞ്ഞത് കള്ളമാണെന്ന് ദൃഷ്ടിക്ക് മനസിലായെങ്കിലും അവൾ ഒന്നും ചോദിച്ചില്ല.. "അല്ല സാക്ഷക്ക് വയ്യാന്നല്ലേ പറഞ്ഞേ അപ്പോ രാത്രി എന്തെങ്കിലും ആവശ്യം വന്നാലോ.." നച്ചു അത് ചോദിച്ചതും പവി ഒന്ന് ചിരിച്ചു.. "ഏയ് അത് വേണ്ട.. അവളുടെ ഒരു ഫ്രണ്ട് ഉണ്ട്.." "എന്നാ ഓക്കേ.." രാത്രി ഏറെ താമസിച്ചത് കൊണ്ട് തന്നെ പിന്നെ ആരും സംസാരിക്കാൻ ഒന്നും നിന്നില്ല..വേഗം കിടന്നു.. കിടക്കുമ്പോ പവിക്കും ദൃഷ്ടിക്കും ഇനി ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു.. _______🥀 "ഞാൻ ചോദിച്ചതിനുള്ള ഉത്തരം തരാതെ നീ ഇവിടുന്ന് പോവൂല കേശു.." "ഷാനു ഇപ്പോ എനിക്ക് സംസാരിക്കാൻ പറ്റിയൊരു മൂഡിൽ അല്ല.. ഇതിനെ പറ്റി നമ്മുക്ക് പിന്നെ സംസാരിക്കാം.." "അതിനെ പറ്റിയാണ് എനിക്കും ചോദിക്കാൻ ഉള്ളത്..നീ വലിയ അശോക് (ഷാജഹാൻ മൂവി വിജയ്) ആണെന്നല്ലേ നിന്റെ വിചാരം.. എടാ സ്നേഹിച്ച പെണ്ണിനെ വിട്ടു കൊടുക്കുന്നതൊന്നും അല്ല ആണത്തം.. ആരു വന്നാലും അവൾ എന്റെയാണെന്ന് പറയുന്നതാ.."

ഷാനു കേശുവിനെ പുച്ഛിച്ചു അത് പറഞ്ഞതും കേശു ഒന്നും മിണ്ടാത്തെ മാറിൽ കയ്യ് പിണച്ചു വച്ചു.. "കഴിഞ്ഞോ.." "ഇല്ലടാ..ഇനിയും ഉണ്ട് എന്തെ വേണോ.." ഷാനു പല്ല് കടിച് അതും പറഞ്ഞു അവന്റെ കയ്യ് തട്ടി മാറ്റി മാറി നിന്നു..ഷാനുവിന് വല്ലാത്ത ദേഷ്യം തോന്നി.. ദൃഷ്ടിയെ കണ്ടത് മുതൽ കേശുവിൽ ഉണ്ടാവുന്ന മാറ്റം ശെരിക്കും അവനെ സന്തോഷിപ്പിച്ചിരുന്നു.. അവന്റെ ഇഷ്ട സാധനങ്ങൾ ആർക്കും വിട്ടുകൊടുക്കാത്ത കേശുവിനെ മാത്രമേ ഷാനുവിന് അറിയുമായിരുന്നുള്ളു.. ഇസയെ പറ്റി ചോദിക്കുന്നവരോട് അവളെന്റെ പെണ്ണാണെന്ന് വീറോടെ പറഞ്ഞിരുന്ന കേശുവിൽ നിന്ന് ദൃഷ്ടിയെ വിട്ട് കൊടുക്കാൻ തയ്യാറായ കേശു ഒരുപാട് ദൂരെ ആണെന്ന് തോന്നി അവൻ... "ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.. നിനക്ക് ശെരിക്കും ദൃഷ്ടിയെ ഇഷ്ടം തന്നെയാണോ.. അതോ.." ബാക്കി പറയുന്നതിന് മുന്നേ കേശുവിന്റെ തുറിച്ചു നോട്ടം കാരണം പറയാൻ വന്നത് ഷാനു വിഴുങ്ങി.. "നീ ഇപ്പോ ചോദിച്ചത് ഒരുപാട് തവണ മുന്നേ ചോദിച്ചിട്ടുണ്ട്..

അന്നൊന്നും പറഞ്ഞിട്ടില്ലാത്തത് ഇന്ന് പറയേയ..എനിക്ക് ഇഷ്ടമാ അവളെ.. ഒരുപാട്.. ഈ യോകേഷിന് ഒരു പെണ്ണുണ്ടേൽ അത് അവള.. ദൃഷ്ടി ദാരിഖ് എന്നാ എന്റെ ചിത്തു.. അവൾ വേണ്ടി എന്തും ചെയ്യും ഞാൻ.. ഇന്ന് ചെയ്തതും അവൾക് വേണ്ടിയാ.. നീ പറഞ്ഞില്ലേ സ്നേഹിച്ച പെണ്ണിനെ വിട്ട് കൊടുക്കുന്നത് ആണത്തം അല്ലെന്ന്.. ആയിരിക്കാം.. പക്ഷെ അതിനേക്കാൾ ആണത്തം എന്താണെന്ന് അറിയോ സ്നേഹിച്ച പെണ്ണിന്റെ മനസ് മനസിലാക്കുന്നതാ.. അവളുടെ ആഗ്രഹം മനസിലാകുന്നതാ.. അവളെ മനസിലാക്കുന്നതാ.. ഈ കുറഞ്ഞ നാൾ കൊണ്ട് ഞാൻ മനസിലാക്കി അവളെന്താണെന്ന്.. അവളുടെ ഇഷ്ടം എ.. എന്താണെന്ന്..അവൾക് എന്നെ അല്ല അവനെയാ ഇഷ്ടം.. ദേവിനെ.. അതുകൊണ്ടാ വിട്ട് കൊടുക്കാൻ തയ്യാറായത്.." കേശു ഒരു വിഷമത്തോടെ പറഞ്ഞതും ഷാനു കേൾവിക്കാരനായി അതെല്ലാം കെട്ട് കൊണ്ടിരുന്നു.. കേശുവിനെ ഓർത്തു ഷാനുവിന് ശെരിക്കും സന്തോഷം തോന്നിയിരുന്നു..

"അപ്പോ നിനക്ക് ഇനി.. നീ ഇനി അവളെ അവൻ വിട്ട് കൊടുക്കുവാണോ..." "അവളുടെ തീരുമാനം അതാ നോക്കേണ്ടേ.. പക്ഷെ ഇനി ഒരിക്കൽ കൂടി അവളെന്റെ അടുത്ത് വരുവണേൽ പിന്നെ ആർക്കും എന്നിൽ നിന്ന് അവളെ അകറ്റാൻ പറ്റില്ല.. ആർക്കും വിട്ട് കൊടുക്കില്ല അവളെ.. പിന്നെ ഈ ലോകം അവളെ അറിയുന്നത് യോകേഷിന്റെ പെണ്ണായിട്ട് ആവും.." ഒരു ചിരിയാലേ അത് പറയുമ്പോൾ ഷാനുവിന്റെ ആദരവും വിടർന്നിരുന്നു.. കേശുവിന്റെ കണ്ണിൽ ഒരു പ്രതേക തരം തിളക്കം ഉണ്ടായിരുന്നു..❤ _______🥀 ഒട്ടും തലപര്യം ഇല്ലെങ്കിലും മനസ് ആസ്വസ്ഥമായിരുന്നിട്ടും തന്റെ ടേബിളിൽ നിരന്നിരിക്കുന്ന ഫൈലിൽ ഒന്നെടുത്തു കേശു അതിലായി മുഖം പൂഴ്ത്തി..ക്യാബിൻ ഡോർ അനുവാദം കൂടാതെ തുറക്കുന്ന സൗണ്ട് കെട്ട് അതാരാണെന്ന് അറിയാൻ തല ഉയർത്തി നോക്കവേ അവന്റെ കണ്ണുകൾ വിടർന്നു..

തന്നെ നോക്കി പുച്ഛിച്ചു ഉള്ളിലേക്ക് കേറുന്നവളെ നോക്കി അവന്റെ കയ്യിലുള്ള ഫയൽ തനിയെ ടേബിളിൽ വീണു.. അവനെ നോക്കി ചുണ്ട് കൊട്ടി കയ്യിലിരിക്കുന്ന ലെറ്റർ അവൻ നേരെ നീട്ടി ദൃഷ്ടി മുഖം വെട്ടിച്ചു.. അവളെ തന്നെ കണ്ണെടുക്കാതെ നോക്കി ലെറ്റർ കയ്യിൽ വാങ്ങി അതിലുള്ളത് വായിക്കവേ അവന് ഞെട്ടലും കൂടെ തന്നെ ചുണ്ടിൽ ചിരിയും വിടർന്നു.. അവളെ ഒന്ന് ഇടംകണ്ണിട്ട് നോക്കി അവന് ഒന്നൂടി ആ പേപ്പർ ആകമാനം വായിച്ചു.. അടുത്തവൻ നോക്കിയത് ഇന്നലെ താൻ റിങ് അണിയിച്ച അവളുടെ മോതിരം വിരലിൽ ആണ്.. അവിടെ റിങ് കിടക്കുന്നത് കണ്ടതും അവന്റെ ചുണ്ടിലെ ചിരിയുടെ ഭംഗി കൂടിയതോപ്പം അവനിൽ കുസൃതിയും നിറഞ്ഞു.. ... .. .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story