ഹൃദയതാളം: ഭാഗം 31

hridaya thalam sana

എഴുത്തുകാരി: സന

അടുത്തവൻ നോക്കിയത് ഇന്നലെ താൻ റിങ് അണിയിച്ച അവളുടെ മോതിരം വിരലിൽ ആണ്.. അവിടെ റിങ് കിടക്കുന്നത് കണ്ടതും അവന്റെ ചുണ്ടിലെ ചിരിയുടെ ഭംഗി കൂടിയതോപ്പം അവനിൽ കുസൃതിയും നിറഞ്ഞു.. "CR ബിൽഡിങ്ങിന്റെ വർക്കുമായി ബന്ധപ്പെട്ട ഫയൽ അവിടെ ഉണ്ട്.. വേണ്ടത് എന്താന്ന് വച്ച ചെയ്തു ഷാനുന്റെ കയ്യിൽ കൊടുത്തേക്ക്.." പുറത്തേക്ക് വന്ന ചിരി കടിച് പിടിച്ചു ദൃഷ്ടിയോടായി അത് പറഞ്ഞു അവൾ കൊടുത്ത പേപ്പർ അവൻ ടേബിളിൽ വച്ചു..കേശു പറയുന്നത് കെട്ട് ദൃഷ്ടി അന്തളിച്ചു നിന്നു..ശേഷം അവനെ ഒന്ന് കൂർപ്പിച്ചു നോക്കി പേപ്പർ വീണ്ടും അവന്റെ മുനിലേക്ക് നീട്ടി പിടിച്ചു.. "അതെ.. ഇവിടുത്തെ ജോലി ചെയ്യാൻ അല്ല ഞാൻ വന്നത്.. ഇത് തരാനാ.. ജോലിയിൽ നിന്ന് റിസൈൻ ചെയ്‌തെന്ന് പറഞ്ഞു ഒരു മെയിൽ അയക്കാം എന്നാ ആദ്യം കരുതിയത്.. പിന്നെ വിചാരിച്ചു വേണ്ട നേരിട്ട് വന്ന് ഇതങ്ങു ഏൽപ്പിക്കാമെന്ന്.. ഇതാ എന്റെ റെസിഗനേഷൻ ലെറ്റർ.." അവളതും പറഞ്ഞു അവനെ നോക്കിയെങ്കിലും യാതൊരു ഭാവവ്യത്യസവും ഇല്ലാതെ അവളെ നോക്കി ഇരിക്കുന്ന കേശുവിനെയാണ് കണ്ടത്.. അവനെ നോക്കി ഒന്ന് പുച്ഛിച്ചു ദൃഷ്ടി തിരിഞ്ഞു..

"മിസ്സ്‌ ദൃഷ്ടി ദാരിഖ്... ഒന്ന് അവിടെ നിക്കണം.." പുറകിൽ നിന്നും കേശുവിന്റെ വിളി കേൾക്കെ ദൃഷ്ടി അവിടെ നിന്നു.. എങ്കിലും അവനെ തിരിഞ്ഞ് നോകീല..തന്റെ മുന്നിൽ വന്ന് കയ്യും കെട്ടി നിക്കുന്നവനെ ഒന്ന് നോക്കി.. അവന്റെ മുഖത്തെ ചെറു ചിരിയും എന്തോ മനസിൽ ഉള്ളത് പോലുള്ള ചിരിയും അവൾക് അപായ സൂചന നൽകി.. "എന്ത് വേണം.." കുറച്ചു നേരമായിട്ടും ഒന്നും മിണ്ടാതെ നിക്കുന്നവനോട്‌ അല്പം ഗൗരവത്തിൽ തന്നെ അവൾ ചോദിച്ചു.. "ഈ ഫൈലിലെ ഫിനാൻസ് റ്റാലി ചെയ്തിട്ടില്ല.. അതൊന്ന് ചെയ്യ്.. പിന്നെ നഷ്‌വയോട് ഇതുവരെ ഉള്ള എല്ലാ അക്കൗണ്ടന്റ് ഡീറ്റൈൽസും കൊണ്ട് തരാൻ പറഞ്ഞേക്ക്.." ഷെൽഫിൽ നിന്ന് ഒരു ഫയൽ എടുത്ത് കൊടുത്ത് അവളോട് പറഞ്ഞു അവൻ അവൾക് മുന്നിലയുള്ള ചെയറിൽ ഇരുന്നു.. ഞാൻ ഇപ്പോ അവനോട് പറഞ്ഞതെന്താ അവൻ തിരിച്ചു പറയുന്നതെന്താണെന്ന് ചിന്തിച് ദൃഷ്ടി മിഴിച്ചു നിന്നു.. തന്നെ മനഃപൂർവം വട്ട് പിടിപ്പിക്കുന്നതാണെന്ന് മനസിലാക്കെ അവൾക് നന്നേ ദേഷ്യം വന്നു..

"ടോ തന്നോടല്ലേ ഞാൻ പറഞ്ഞത്.. എന്താ പറഞ്ഞത് മനസിലായില്ല എന്നുണ്ടോ.. ഞാൻ ഇവിടുത്തെ ജോലി വിട്ടു.. Got it?" കേശുവിന്റെ നേരെ വിരൽ ചൂണ്ടി ദൃഷ്ടി അത് ചോദിച്ചതും അവന്റെ മുഖത്തെ ചിരി മാഞ്ഞു.. ഞൊടിയിടയിൽ അവളുടെ വിരലിൽ പിടിച്ചു വലിച്ചു തന്റെ നേർക്ക് അടുപ്പിച്ചു അരയിലൂടെ കയ്യിട്ട് ചേർത്തു.. ഒരു നിമിഷം കൊണ്ട് സംഭവിച്ചത് മനസിലാകാതെ ഞെട്ടി നിക്കുന്ന ദൃഷ്ടിയുടെ അരയിലുള്ള കയ്യ് ഒന്നൂടി മുറുക്കി അവളെ തന്റെ ഇടനെഞ്ചിൽ ചേർത്തു.. ഉള്ളിലൂടെ ഒരു വിറയൽ കടന്നു പോയി രണ്ടു പേർക്കും.. അവളുടെ നോട്ടം അവനിൽ വീണ്ടും കുസൃതി നിറച്ചു.. കണ്ണ് കുറുവിച്ചുള്ള അവന്റെ നോട്ടം അവൾക് എന്തോ പോലെ തോന്നി.. തനിപ്പോ അവനൊപ്പം ചേർന്ന് നിക്കുന്നതെന്ന ബോധം വന്നതും അവൾ കുതറി മാറാൻ തുടങ്ങി..കേശു ഉണ്ടോ വിടുന്നു? ഓരോ നിമിഷം തന്നിൽ നിന്ന് അകലാൻ അവൾ ശ്രെമിക്കുന്നു എന്ന് തോന്നുമ്പോഴും കുറച്ചൂടി അവളെ തന്നിലേക്ക് അടുപ്പിക്കാൻ അവൻ ശ്രെമിച്ചു കൊണ്ടേ ഇരുന്നു..

"കഴിയില്ല ചിത്തു... എന്നിൽ നിന്ന് അകലുന്ന കാര്യം ചിന്തിക്കുന്നത് പോലും സഹിക്കാൻ കഴിയില്ല എനിക്ക്.." അവന്റെ വാക്കുകൾ അവളുടെ ആത്മാവിനെ പോലും പിടിച്ചുലക്കുന്ന പോലെ തോന്നി അവൾക്.. പിടച്ചിലോടെ കണ്ണുകൾ അവന് നേരെ നോക്കിയതും അവന്റെ ഉള്ളിൽ ഉണ്ടാകുന്ന വികാരം താങ്ങാൻ ആവാതെ അവന്റെ കയ്യ് അവളിൽ ഒന്നൂടി അമർന്നു..അതിന്റെ ഫലമെന്നോണം അവളുടെ കയ്കൾ അവന്റെ ഷർട്ടിൽ കൊരുത്തു..അവന്റെ ശ്വാസം അവളിൽ വന്ന് പതിക്കുന്നതോടൊപ്പം ഇരുവരുടെയും ഹൃദയം അതിവേഗത്തിൽ ഇടിക്കാൻ തുടങ്ങി.. അവളിൽ നിന്ന് ഉയരുന്ന ശ്വാസ ഗതി പോലും തന്റെ സാമീപ്യം കൊണ്ടാണെന്നു അവൻ മനസിലാക്കെ അവന്റെ അധരം വിടർന്നു.. "ക.. കയ്യെടുക്കടോ.." അവന്റെ നിൽപ്പ് ശെരിയല്ല എന്ന് തോന്നിയതും പാട് പെട്ട് തൊണ്ടയിൽ നിന്നും ശബ്ദം വരുത്തി ദൃഷ്ടി പറഞ്ഞൊപ്പിച്ചു.. "എടുക്കാം അതിന് മുന്നേ പറയ്.. ഇവിടുന്ന് ജോലി മതിയാക്കി പോണോ നിനക്ക്.." "പോണം..എനിക്ക് ഇവിടെ ഇനി ജോലി ചെയ്യാൻ പറ്റില്ല.." അവന്റെ മുഖത്തു നോക്കാതെ തന്നെ അവൾ പറഞ്ഞു.. "അതും ശെരിയാ.. ഭാവി ഭർത്താവിന്റെ കമ്പനിയിൽ കെട്ടിന് മുന്നേ ജോലി ചെയ്യുന്നതും അത്ര നല്ല ഏർപാട് അല്ല..

എന്നാലും ഒരു കാര്യം ചെവി തുറന്ന് കേട്ടോ നീ ഇവിടുന്ന് എങ്ങും പോവില്ല..നീ ദേ ഇവിടെ കാണും.." അവൻ ഒരു കള്ള ചിരിയാലേ അവളുടെ സീറ്റിനെ ചൂണ്ടി അത് പറഞ്ഞതും ദൃഷ്ടി ഞെട്ടി കൊണ്ടവനെ കൂർപ്പിച്ചു നോക്കി.. ശേഷം അയ്യേ എന്നുള്ള ഭാവത്തിൽ മുഖം ചുളിച്ചു.. "അയ്യടാ.. അത് താൻ മാത്രം അങ്ങ് തീരുമാനിച്ച മതിയോ..ഞാൻ ഇവിടെ ഇനി തുടരില്ല എന്ന് വച്ച തുടരില്ല.." അവളതു പറഞ്ഞു തീർന്നതും കേശുവിന്റെ പൊട്ടിച്ചിരി അവിടെ മുഴങ്ങി..അതിനനുസരിച്ചു അവൾ അവനെ പിച്ചനും കുതറി മാറാനും ശ്രെമിച്ചു കൊണ്ടേ ഇരുന്നു..അവളെ പിടിച്ചിരിക്കുന്ന ഇടത് കയ്യ്ക്ക് ഒന്നൂടി ശക്തി കൊടുത്ത് അവന്റെ വലതു കയ്യെടുത്ത അവളുടെ തലയുടെ പിറകിൽ വച് അവളെ കൊണ്ട് അവനൊന്ന് കറങ്ങി..കറങ്ങി പോയി ചുമരിൽ അവളേം കൊണ്ട് ഇടിച്ചു നിന്നു.. ഇപ്പോ ദൃഷ്ടി ചുമരോട് ചേർന്നും അവളിൽ മുഴുവനായി അമർന്നും ആണ് കേശുവിന്റെ നിൽപ്പ്.. അവളുടെ തല ചുമരിൽ ഇടിക്കാതിരിക്കാൻ മറ എന്നോണം വച്ച കയ്കൾ അവിടെ നിന്നും മാറ്റി അവളുടെ മുടിയിഴകളേ വകഞ്ഞു ചെവികരികിലേക്ക് മാറ്റി..

തനിക്കെന്താണ് സംഭവിക്കുന്നതെന്നോ താൻ എന്തു കൊണ്ട് അതിനെ എതിർക്കുന്നില്ല എന്നോ ദൃഷ്ടിക്ക് അറിയുന്നുണ്ടായിരുന്നില്ല.. തീർത്തും അവനിൽ അടിമപ്പെട്ടത് പോലെ തോന്നി അവൾക്.. അവന്റെ ശരിരത്തിൽ നിന്ന് വമിക്കുന്ന ലാവെൻഡറിന്റെ മണവും അവന്റെ സാമീപ്യവും അവളിൽ വലയം ചെയ്തിരുന്നു.. അവന്റെ കണ്ണുകളിൽ കണ്ട തിളക്കം അവളിലേക്കും പടരുന്ന പോലെ.. അവന്റെ നിശ്വാസം മുഖത്തായി പതിഞ്ഞതും അവളുടെ കയ്യ് അവന്റെ ഷർട്ടിൽ ഒന്നൂടി കൊരുത്തു.. അതവനിൽ പ്രതേകതരം വികാരം വന്ന് മൂടിയതും അവന്റെ മുഖം അവളുടെ കഴുത്തിൽ അമർന്നു.. അതുവരെ പകച്ചു നിന്നിരുന്നവൾ പെട്ടനൊരു ഏങ്ങലോടെ ഉയർന്നു പൊങ്ങി.. കഴുത്തിലായി അവന്റെ തടി രോമം പതിഞ്ഞതും ഒരു ഞരുക്കത്തോടെ അവൾ കുറുകി.. "I Love you.." കുളിർമയുള്ള നിശ്വാസത്തോടെ അവന്റെ വാക്കുകൾ അവളിൽ നടുക്കം സൃഷ്ടിച്ചതും അവളൊരു തള്ളലായിരുന്നു..പ്രതീക്ഷിക്കാതെ ആയതുകൊണ്ട് തന്നെ കേശു പിന്നിലേക്ക് വന്ന് വീണു.. മുന്നിലേക്ക് നോക്കവേ വർധിച്ച ശ്വാസത്തെ അടക്കാൻ ശ്രെമിക്കുന്ന ദൃഷ്ടിയെ ആണ് കണ്ടത്..

അവളുടെ കണ്ണുകൾ നിറഞ്ഞതോടൊപ്പം അവനെ ഒന്ന് തുറിച്ചു നോക്കി..അവന്റെ ഭാഗത്തു നിന്നും പുഞ്ചിരി കണ്ടതും അവൾ ദേഷ്യത്തിൽ അവിടെ കണ്ട ഫയൽ എടുത്ത് അവൻ നേരെ എറിഞ്ഞു ക്യാബിൻ വിട്ട് പുറത്തേക്ക് ഓടി.. കുറച്ചു നിമിഷം മുന്നേ നടന്നത് ഓർത്തു അവനിൽ ചിരി വിരിഞ്ഞു.. അവന് തന്നെ അറിയുന്നുണ്ടായിരുന്നില്ല എന്ത് കൊണ്ട് അവളിത്രയും തന്നിൽ പ്രിയപ്പെട്ടത് ആയെന്ന്..❤ ______🥀 തലയിൽ വല്ലാത്ത ഭാരം തോന്നി സാക്ഷക്ക്..കണ്ണ് തുറക്കാൻ വല്ലാത്ത പ്രയാസം പോലെ..തലയിൽ കയ്യ് വച് കണ്ണുതുറന്നു നോക്കവേ കറങ്ങുന്ന ഫാൻ ആണ് കണ്ടത്.. ചുറ്റും കണ്ണോടിക്കവേ അവളുടെ ഫ്ലാറ്റ് ആണെന്ന് മനസിലായി.. കൂടെ സോഫയിൽ ചാരി ഇരുന്ന് ചെയറിൽ കാലും നീട്ടി ഇരിക്കുന്ന ഹരിയെ കാണെ അവളുടെ നെറ്റി ചുളിഞ്ഞു.. ഹരി എന്താ ഇവിടെ..ഇന്നലെ നടന്നതൊക്കെ മൈൻഡിൽ മിന്നി മറഞ്ഞു.. എന്താ തനിക് സംഭവിച്ചതെന്ന് അവൾക് ഓർമ വന്നില്ല..എന്തൊക്കെയോ ചിന്തിച് പുറത്ത് നിന്നും ഡ്യൂറ്റ് മാറ്റി എണീക്കാൻ നോക്കി.. പക്ഷെ അവളെ കൊണ്ടത്തിന് സാധിക്കാത്ത പോലെ.. എന്നാലും. ഹരിയെ വിളിക്കാൻ തോനീല അവൾക്ക്..

പാട്പെട്ട് എണീറ്റ് രണ്ടടി നടന്നതും കാലിന്റെ ശക്തി കുറഞ്ഞു തറയിൽ വീണു.. വീണില്ല അതിന് മുന്നേ ആരോ അവളെ താങ്ങിയിരുന്നു.. മുന്നിലേക്ക് നോക്കവേ അവളുടെ കൃഷ്ണമണികൾ വികസിച്ചു.. പിടിച്ചിരിക്കുന്നത് പവിയാണെന്ന് കണ്ട് അവളൊന്ന് മിഴിച്ചു നോക്കി.. "എന്താ സാക്ഷ.. ആവശ്യം എന്തേലും ഉണ്ടെങ്ങി വിളിച്ച പോരായിരുന്നോ.. എപ്പോഴും ദാ ഇതുപോലെ ഞാൻ കാണില്ലാട്ടോ വീഴുമ്പോ താങ്ങാൻ.." ആദ്യം ശാസിക്കുന്നത് പോലെയും അവസാനം ഒരു കളിയാലെയും പവി അത് പറഞ്ഞതും സാക്ഷ കാര്യം മനസിലാവാതെ അവളെ തന്നെ നോക്കി..പവി അവളെ താങ്ങി ബെഡിൽ ഇരുത്തി.. "ഇന്നലെ മുതലേ ഒന്നും കഴിച്ചിട്ടില്ലല്ലോ.. അപ്പോ ആദ്യം ഇത് കുടിക്ക്..നോക്കണ്ട ഞാൻ തന്നെ ഉണ്ടാക്കിയത്.." "പൊടിയരി കഞ്ഞിയാ.." സാക്ഷായുടെ നോട്ടം കണ്ട് പവി അതും കൂടി കൂട്ടി ചേർത്തു.. "ദൃഷ്ടി പറയുന്നത് ഞാൻ ഉണ്ടാക്കിയത് മനുഷ്യരിൽ പെട്ടവർ ആരും കഴിക്കില്ല എന്നാ..അവൾക്കൊക്കെ എന്തറിയാം..

ഞാൻ ഉണ്ടാക്കിയത് കഴിച്ചിട്ട് എത്രവട്ടം എന്നെ ഞാൻ തന്നെ പുകഴ്ത്തിട്ടുണ്ടെന്ന് അറിയോ.. അത്രക്ക് ടേസ്റ്റ് ആ.." സാക്ഷയോട് ഓരോന്നും പറഞ്ഞു അവിടെ ഉള്ള ഡ്രസ്സ്‌ എടുത്ത് അലക്കാൻ ഇടുന്നതും കർട്ടൻ ഇരുവശത്തേക്കും വകഞ്ഞു മാറ്റുന്നതും ഒക്കെ പ്രതിമ കണക്കെ അവൾ നോക്കി ഇരുന്നു.. പവി എന്തിനാ ഇതൊക്കെ ചെയ്യുന്നതെന്ന് ചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും അവളുടെ നാവു പൊങ്ങിയില്ല..ജനാലയിൽ വരുന്ന വെട്ടം അടിച്ചു ഒന്ന് നിരങ്ങി കണ്ണ് തിരുമ്മി ഹരി ഒന്ന്കൂടി ചുരുണ്ടു.. അത് കാണെ സാക്ഷയും പവിയും മുഖത്തോട് മുഖം നോക്കി.. "സച്ചു ഇത് കഴിക്ക്.. ഞാൻ കരിയെ ഒന്ന് ഉണർത്തട്ടെ.." പവി കഞ്ഞിയെടുത്ത അവളുടെ കയ്യിൽ കൊടുത്ത് അത് പറഞ്ഞതും സാക്ഷ അവളെ ഞെട്ടി നോക്കി.. ഹരി അല്ലാതെ ആദ്യമായിട്ടാ ഒരാൾ തന്നെ സച്ചു എന്ന് വിളിക്കുന്നത്.. അതിൽ നിന്ന് തന്നെ ഇന്നലെ താൻ അറിയാതെ എന്തൊക്കെയോ ഹരി ഇവളോട് പറഞ്ഞിട്ടുണ്ടെന്ന് അവൾക് ബോധ്യം ആയി.. പവി ഒരു ചിരിയാലേ ഹരികടുത്തേക്ക് നടന്നു ടേബിളിൽ കൊണ്ട് വച്ച വെള്ളം കയ്യിൽ എടുത്തു.. ഹരിയെ കരിയെന്ന് പവി വിളിച്ചതോർത്തു സാക്ഷ ഒന്ന് ചിരിച്ചു.. ദേഷ്യം വരുമ്പോ താൻ വിളിക്കാറുള്ള പേര്.. അവൾ അതോർക്കേ ഹരിയുടെ നിലവിളി കെട്ട് സാക്ഷ അങ്ങോട്ടേക്ക് നോക്കി.. നനഞ്ഞ കോഴിയെ പോലുള്ള അവന്റെ നിൽപ്പും അടുത്തായി പല്ലിളിച് കാട്ടുന്ന പവിയെയും കണ്ട് സാക്ഷക്ക് ചിരി പൊട്ടി.. അവളുടെ ഉച്ചത്തിലുള്ള ചിരി കെട്ട് ഹരിയും പവിയും അങ്ങോട്ടേക്ക് നോക്കി.. ... .. .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story