ഹൃദയതാളം: ഭാഗം 32

hridaya thalam sana

എഴുത്തുകാരി: സന

നനഞ്ഞ കോഴിയെ പോലുള്ള അവന്റെ നിൽപ്പും അടുത്തായി പല്ലിളിച് കാട്ടുന്ന പവിയെയും കണ്ട് സാക്ഷക്ക് ചിരി പൊട്ടി..സാക്ഷായുടെ ഉച്ചത്തിലുള്ള ചിരി കെട്ട് ഹരിയും പവിയും അങ്ങോട്ടേക്ക് നോക്കി..ഹരിയുടെ തുറിച്ചു നോട്ടം കണ്ട് സാക്ഷ സിലിങ്ങിന്റെ ഭംഗി നോക്കി.. "ഡീീ..കുരുട്ടെ നിക്കടി അവിടെ.." "നീ പോടാ കരി.." അതും പറഞ്ഞു ഓടി പോകുന്ന പവിയുടെ പിറകെ കലി തുള്ളി ഓടുന്ന ഹരിയെ കാണെ പിടിച്ചു വച്ച ചിരി വീണ്ടും പുറത്ത് വന്നു.. ആ ചിരിയാലേ അവൾ അവർ പോയ വഴിയേ നോക്കി ഇരുന്നു.. _______🥀 "നിന്നോട് ഓടരുതെന്ന പറഞ്ഞത്.." "അത് പറയാൻ നീ ആരാടാ.." "പല്ലവി..അവിടെ നിക്കെടി.." ഹരിക്ക് അത്രയും ദേഷ്യം വരുന്നുണ്ടായിരുന്നു.. പവി അവനെ അത്യധികം പുച്ഛിച്ചു തള്ളി കൊഞ്ഞനം കുത്തി സോഫക്ക് ചുറ്റും ഓടി.. ഹാൾ മുഴുവൻ ഓടി അടുത്തായി അവൾ കിച്ചണിൽ കേറി അവൻ പിറകെ വരുന്നതിന് മുന്നേ കിളി വാതിൽ വഴി വീണ്ടും ഹാളിൽ എത്തി.. അവളുടെ പിറകെ ഓടിയിട്ട് കാര്യമില്ല എന്ന് മനസിലാക്കി പതിയെ അവൻ റൂട്ട് മാറ്റി.. പുറകെ വന്നിരുന്ന ഹരിയെ കാണാതായപ്പോ പവിക്ക് കാര്യം മനസിലായി..

അത് മനസിലാക്കിയത് പോലെ മെയിൻ ഡോർ വഴി രക്ഷപെടാൻ നിന്ന അവളെ സൈഡിൽ കൂടി ഹരിയുടെ കയ്യ് വന്ന് അവളുടെ അരയിലൂടെ ലോക്ക് ചെയ്തു പൊക്കി എടുത്ത് ചുമരോട് ചേർത്തു നിർത്തി.. ഒരുപാട് ഓടിയത് കൊണ്ട് തന്നെ രണ്ടുപേരും നന്നേ കിതക്കുന്നുണ്ടായിരുന്നു.. നനവ് കാരണം മുന്നിലേക്ക് വീണ മുടി അവന്റെ നെറ്റിയിൽ പറ്റിചേർന്നിരുന്നു.. ശ്വാസം വലിച്ചു വിടുന്നതിന്റെ കൂടെ തന്നെ ഹരിയുടെ തുറിച്ചു നോട്ടവും അവളിൽ പതിഞ്ഞു.. ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിൽ പവിയുടെ മുഖത്തു മിന്നി മറയുന്ന ഭാവം കാണെ അവൻ അവളെ തന്നോട് ചേർത്ത് നിർത്തി.. അവന്റെ ആ പിടിയിൽ അവളുടെ ദേഹം ഒന്നാകെ വേദനിച്ചു പോയിരുന്നു.. കൂടെ ഹൃദയത്തിന്റെ ഇടിപ്പും പതിന്മടങ് വർധിച്ചു.. ദേഷ്യത്തിലായിരിക്കുന്ന ഹരിയുടെ മുഖം പതിയെ മാറുന്നതറിഞ്ഞ പവിയുടെ തൊണ്ട വറ്റി വരണ്ടു.. "വിടടോ.. എന്നെ വിടാൻ.." കണ്ണ് മുറുക്കി അടച്ചു പവി എങ്ങനെയോ അത് പറഞ്ഞൊപ്പിച്ചു..

ഇന്നേവരെ ഇങ്ങനെ ഒരു അവസ്ഥ അവൾക് ഉണ്ടായിട്ടില്ല.. ഹരിയെ പറ്റി കൂടുതൽ അറിഞ്ഞപ്പോൾ അവനോട് കൂട്ട് കൂടണം എന്നതിലുപരി മറ്റൊരു അർത്ഥത്തിൽ അവനെ ഒന്ന് നോക്കുക പോലും ചെയ്യാത്ത തനിക് ഇന്ന് അവൻ അടുത്ത് നിന്നപ്പോ ഉണ്ടാവുന്ന മാറ്റം മനസിലാവുന്നുണ്ടായിരുന്നില്ല..താൻ അവനെ പറ്റി ചിന്തിക്കുന്നത് അറിഞ്ഞാൽ മോശം ആണെന്ന് തോന്നിയതും ഒന്നും സംഭവിക്കാത്ത തരത്തിൽ മുഖത്തു നിന്നും തന്റെ പരവേശത്തെ മാറ്റി അവൾ കൂൾ ആവാൻ ശ്രെമിച്ചു.. പവിയുടെ ഓരോ ഭാവങ്ങൾ കാണെ അവളേ ഇറുക്കി പുണരണമെന്നും അവളുടെ വിയർപ്പ് പൊടിഞ്ഞ നെറ്റിത്തടവും നാസികത്തുമ്പും കാണെ അതിൽ മതിയാവോളം ചുംബിക്കണമെന്നും അവന് തോന്നി..അവളുടെ കണ്ണുകൾ എന്തോ തിരയുന്ന പോലെ ചുറ്റും പരത്തുന്നത് കണ്ടപ്പോ അവന് അവന്റെ വികാരത്തെ പിടിച്ചു നിർത്താൻ ആയില്ല..മുഖത്തിന് നേരെ അവന്റെ കയ്യുയർന്നതും എന്തോ ചിന്തയിലായിരുന്ന പവി ഞെട്ടി..

അടുത്ത നിമിഷം അവന്റെ കയ്യ്പത്തിയിൽ അവളുടെ ദന്തങ്ങൾ പതിഞ്ഞു.. "ആാാാാഹ്ഹ്ഹ്.. വി.. വിടെടി.." ഹരിയുടെ അലർച്ച കണക്കിലെടുക്കാതെ പവി വീണ്ടും അവളുടെ പല്ലുകൾ ആഴ്ത്തി ഇറക്കി.. വേദനത്തിൽ അവളെ തള്ളി മാറ്റി അവൻ വിട്ട് നിന്നു.. ചോര പൊടിയും എന്നാവസ്ഥയിൽ ആയിരിക്കുന്ന കയ്യിനെയും അവളെയും അവൻ മാറി മാറി നോക്കി.. എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.. എന്നുള്ള ഭാവത്തിൽ അവൾ പിരികകൊടിക്കൾ പൊക്കി അവനെ നോക്കി... കയ്യിൽ പൊടിതട്ടുന്ന പോലെ തട്ടി അവനെ പുച്ഛിച്ചു പോകാൻ നിന്ന അവളെ പെട്ടന്ന് അവൻ കയ്യിൽ പിടിച്ചു തനിക് നേരെ നിർത്തി അടുത്ത നിമിഷം അവളുടെ തലവഴി അവിടെ വച്ചിരുന്ന വെള്ളം ഒഴിച്ചിരുന്നു.. കണ്ണടച്ചു തുറക്കുന്നതിന് മുന്നേ ഇവിടെ നടന്ന കാര്യം ഒന്നൂടി ഓർത്തെടുത്തു പവി പകപ്പിൽ അവനെ നോക്കി..അതിന് അവനും തിരികെ പുച്ഛിച്ചു.. "പോടാ പട്ടി.." ഉച്ചത്തിൽ അതും വിളിച്ചു ഓടുന്ന അവളെ പുഞ്ചിരിയാലേ അവനും നോക്കി നിന്നു.. കയ്യിൽ ടാറ്റു അടിച്ചത് പോലെ പതിഞ്ഞു കിടക്കുന്ന അവളുടെ പല്ലിന്റെ അടയാളത്തെ ഒന്ന് നോക്കി അവന്നതിൽ ചുണ്ട് ചേർത്തു നുണഞ്ഞു..

തീർത്തും പ്രണയത്തിൽ ചാലിച്ച ഭാവത്തോടെ.. ❤ _______🥀 ദേവ് ഓഫീസിൽ ഇല്ലാത്ത തക്കം നോക്കിയിരുന്നു ജൂലി അവന്റെ കേബിനിൽ കേറി.. ചുറ്റും നോക്കി അവന്റെ ടേബിളിന്റെ അടുത്തേക്ക് പോയി.. അവന്റെ സിസ്റ്റം ഓൺ ചെയ്തു ദേവിന്റെ കേബിനും സ്റ്റോറേജ് റൂമിന്റെയും മാത്രമുള്ള cctv കണക്ഷൻ ഓഫ്‌ ചെയ്തു.. രണ്ടിന്റെയും cctv ദൃശ്യങ്ങൾ അവനിനി കാണില്ല എന്ന് ഉറപ്പ് വരുത്തി ജൂലി ഒന്ന് ശ്വാസം വലിച്ചു വിട്ടു.. ശേഷം അവന്റെ ഡ്രായർ ഒന്നാകെ തിരഞ്ഞു മൂന്നു ദിവസത്തിന് ശേഷം പ്രേസേന്റ് ചെയ്യാൻ ഉള്ള ഒരു പ്രൊജക്റ്റ്‌ കയ്യിലെടുത്തു അതിലൊന്നും നോക്കി കൊട്ടി ചിരിച്ചു.. അവളുടെ പ്ലാനുകൾ വ്യക്തമായി ഒന്നൂടി ആലോചിച് ബാക്കി എല്ലാം അതാത് സ്ഥാനത്തു തന്നെ വച് അതും കൊണ്ട് പുറത്തിറങ്ങി.. സാക്ഷയും ഹരിയും ഇല്ലാത്തത് അവൾക് വലിയൊരു ആശ്വാസമായി തോന്നി.. തന്റെ പ്ലാൻ നടപ്പിലാക്കാൻ പോകുന്ന സന്തോഷത്തിൽ ജൂലി ഇതിന് ശേഷം വരാൻ പോകുന്ന ഭാവിശ്യത്തുകൾ ഒന്നും ഓർത്തില്ല..

ദേവിനോടുള്ള ഭ്രാന്ത് കാരണം അവളുടെ ബുദ്ധി മറഞ്ഞിരുന്നു..ലക്ഷ്യസ്ഥാനത്തേക്ക് നടക്കുമ്പോ അവളുടെ മനസിൽ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു.. 'സാക്ഷായുടെ പതനം..' _______🥀 "ടാ.. നീ എന്റെ ക്ഷമയെ പരീക്ഷിക്കല്ലേ.." "കരീ.." ഇത്രനേരം വിളിച്ചിട്ടും അവനിൽ നിന്നും യാതൊരു മറുപടിയും ഇല്ലന്ന് കണ്ട് സാക്ഷ കലിപ്പിൽ അത് വിളിച്ചതും അവനൊന്ന് അവളെ ചെറഞ്ഞു നോക്കി.. "നോക്ക ഒന്നും വേണ്ട.. എത്രനേരവായി ഞാൻ ചോദിക്കാൻ തുടങ്ങീട്ട്.. വായിൽ എന്താ വല്ലോ കൊഴുക്കട്ടയും ആണോ.." "അല്ല കുന്തം.." അവൾ ചോദിച്ചു തീരുന്നതിനു മുന്നേ ഹരിയുടെ മറുപടിയും വന്നു..അവൾക് നന്നായി ദേഷ്യം വന്നിരുന്നു..ഇനിയും അവനോട് ചോദിക്കാൻ വയ്യ എന്നുള്ള കൊണ്ട് സാക്ഷ മിണ്ടാത്തെ തിരിഞ്ഞിരുന്നു..അവൾ ഇനിയും ഇങ്ങനെ ഇരുന്ന പിണങ്ങും എന്നറിയാവുന്നത് കൊണ്ട് ഹരി ഒരു ചിരിയാലേ അവളുടെ അടുത്ത് വന്നിരുന്നു.. "നിനക്ക് ഇപ്പോ എന്താ അറിയേണ്ടേ.. ഞാൻ പല്ലവിയോട് എന്തൊക്കെ പറഞ്ഞെന്ന് അല്ലെ.." അവന്റെ ചോദ്യം കെട്ട് അതെന്ന് പറയാണമെന്നുണ്ടെങ്കിലും പെട്ടന്ന് താഴ്ന്ന കൊടുക്കാൻ മനസ് ഇല്ലാത്ത കൊണ്ട് അവളോന്നും മിണ്ടിയില്ല..

അവൻ വീണ്ടും വരുമെന്ന് അവൾക് അറിയാമായിരുന്നു.. "എന്റെ പൊന്നല്ലേ നീ ഇങ്ങനെ പിണങ്ങല്ലേ.. ഞാൻ പറയാം..പല്ലവിക്ക് ഇപ്പോ നിന്നെ പറ്റിയുള്ള എല്ലാ കാര്യങ്ങളും അറിയാം.. ദേവിനെ നീ സ്നേഹിക്കുന്നത് ഉൾപ്പെടെ.." അത് പറഞ്ഞതും സാക്ഷ ഒരു ഞെട്ടലോടെ അവനെ നോക്കി.. അതവൻ പറയരുതായിരുന്നു എന്നാ ഭാവം ആയിരുന്നു അവളുടെ കണ്ണിൽ.. അത് മനസിലാക്കിയതെന്ന പോലെ അവനവളെ ചേർത്ത് പിടിച്ചു.. "വേണമെന്ന് വച്ചാല്ലടി.. നീ തലകറങ്ങി വീണത് പവിയുടെ മേലേക്ക.. അവളപ്പോ വന്നില്ലായിരുന്നെങ്കി.. നീ.. എന്തോ ഭാഗ്യത്തിനാ.. ആരും ഇല്ലാത്ത എന്നെ നീ നോക്കുന്നതിന്റെ പുണ്യം ആവും അവൾ നിന്നെ രക്ഷിച്ചത്.." അത് പറയുമ്പോൾ അവന്റെ വാക്ക് ഇടറിയിരുന്നു.. അവളൊന്ന് അവനെ തുറിച്ചു നോക്കി അപ്പോ തന്നെ അവൻ ഇളിച്ചു ബാക്കി പറയാൻ തുടങ്ങി.. അവന്റെ ചിരി അവളിലും പടർന്നു.. "അന്ന് എന്തോ കാര്യത്തിന് നിന്റെ റൂമിൽ കേറിയപ്പോ കണ്ടതാ ദേവിന്റെ ഫോട്ടോ.. പിന്നെ ചോദ്യമായി സംശയിക്കലായി അവസാനം നിന്റെയും ദേവിന്റെയും ബന്ധത്തെ സംശയിക്കുന്ന തരത്തിൽ ഉള്ള സംസാരം തുടങ്ങിയപ്പോൾ ഞാൻ ഒന്ന് പൊട്ടിച്ചു സത്യങ്ങൾ എല്ലാം വിളിച്ചു പറഞ്ഞു.."

"നീ അവളെ അടിച്ചോ.." പറഞ്ഞു തീരുന്നതിനു മുന്നേയുള്ള സാക്ഷായുടെ ചോദ്യം കെട്ട് ഹരി അതെ എന്ന് തല കുലുക്കി.. അവന്റെ തലകുലുക്കലിൽ അവൾക് സംശയം തോന്നി അവളൊന്ന് അവനെ തുറിച്ചു നോക്കി.. "അ.. അത്.. അടിച്ചില്ല.. പക്ഷെ അവൾ കുറച്ചൂടി എന്തേലും പറഞ്ഞിരുന്നെങ്കി അടിച്ചേനെ.." "മ്മ്മ്..ശെരിയാ.." അവന്റെ ചമ്മിയ ഭാവത്തിൽ ഉള്ള പറച്ചിൽ കേട്ട് അവളൊന്ന് ചിരിച്ചു ബെഡിലേക്ക് കിടന്നു..അവളെ നല്ലത് പോലെ കിടത്തി നെറ്റിയിൽ ഒരു ഉമ്മയും കൊടുത്ത് അവൻ പുറത്തേക്ക് ഇറങ്ങി.. സാക്ഷയെ പറ്റി പറഞ്ഞെങ്കിലും തന്നെ പറ്റി പൂർണമായി അവളോട് പറഞ്ഞില്ല എന്നത് അവൻ ഓർത്തു.. പറഞ്ഞിരുന്നെങ്കിൽ അവൾ തന്നിൽ നിന്ന് അകന്നലോ എന്നവൻ ഭയന്നിരുന്നു.. _______🥀 "ദൃഷ്ടി.. തന്നെ സാർ വിളിക്കുനുണ്ട്.." കഴിഞ്ഞതോരൊന്നും ആലോചിച് നഖം കടിച്ചിരിക്കുന്ന സമയത്താണ് ശല്യം ചെയ്യാൻ എന്നാ പോലെ പ്രണവ് എന്നാ സ്റ്റാഫ്‌ അവിടെ വന്ന് പറഞ്ഞത്..

'നാശം.. ഒരു സ്വര്യം തരില്ലെന്ന് വച്ച..' പിറുപിറുത് കൊണ്ട് അവൾ അവന്റെ ക്യാബിൻ ലക്ഷ്യം വച് നടന്നു.. മുന്നിലെത്തി കേറണോ വേണ്ടേ എന്ന് ചിന്തിച് കുറച്ചു നേരം നിന്നു.. 'ഇനി എന്തേലും തെമ്മാടിത്തരവും കാണിച് വരട്ടെ ദൃഷ്ടി ആരാണെന്ന് അവൻ അറിയും'.. അതും മനസിൽ ഉറപ്പിച്ചു അവൾ ഡോർ നൊക്ക് ചെയ്തു.. "കമിൻ.." ഉള്ളിൽ നിന്നും കേശുവിന്റെ മറുപടി വന്നതും അവൾ കേറി.. കേശുവിന് നേരായായി പുറം തിരിഞ്ഞിരിക്കുന്ന ഒരു ആളെ കണ്ട് അവളൊന്ന് സംശയിച്ചു.. പുറകിൽ നിന്ന് തന്നെ അതൊരു സ്ത്രീ ആണെന്ന് അവൾക് മനസിലായി.. വളരെ ബഹുമാനത്തോടെ ഓരോന്ന് സംസാരിക്കുന്ന കേശുവിനെ കുറച്ചു നേരം ദൃഷ്ടി നോക്കി നിന്നു.. പെട്ടന്ന് അവന്റെ നോട്ടം അവളിൽ വന്ന് വീണതും അവളൊരു പിടച്ചിലോടെ കണ്ണുകൾ മാറ്റി........ ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story