ഹൃദയതാളം: ഭാഗം 33

hridaya thalam sana

എഴുത്തുകാരി: സന

വളരെ ബഹുമാനത്തോടെ ഓരോന്ന് സംസാരിക്കുന്ന കേശുവിനെ കുറച്ചു നേരം ദൃഷ്ടി നോക്കി നിന്നു.. പെട്ടന്ന് അവന്റെ നോട്ടം അവളിൽ വന്ന് വീണതും അവളൊരു പിടച്ചിലോടെ കണ്ണുകൾ മാറ്റി..എന്തൊക്കെയോ അവർ സംസാരിക്കുന്നുണ്ടെങ്കിലും ദൃഷ്ടിക്ക് ഒന്നും മനസിലായില്ല.. കുറച്ചു നേരവും കൂടി സംസാരിച്ചിരുന്നു അവർ പോകാനായി എഴുനേറ്റു.. പിന്നിലായി നിക്കുന്ന ദൃഷ്ടിയെ കണ്ട് അവരോരു സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.. ആ സ്ത്രീയെ അവളും നോക്കി..സാരിയാണ് വേഷം.. പ്രായം അറിയിക്കാൻ എന്നാ പോലെ തലമുടിയിൽ ഉള്ള നര ഒഴിച്ചാൽ ഐശ്വര്യം തുളുമ്പുന്ന മുഖം.. സാധാ ചിരിയുള്ള മുഖമാണെന്ന് കണ്ടാൽ തന്നെ മനസിലാക്കാം..ഭസ്മകുറിയും രുദ്രാക്ഷവും ഒഴിച്ചാൽ മറ്റു അലങ്കാരങ്ങൾ ഒന്നും ഇല്ല.. പ്രസന്നമായി പുഞ്ചിരിച്ചു നിൽക്കുന്ന അവർക്ക് അവളും ഒരു ചിരി സമ്മാനിച്ചു..അവളുടെ അടുത്തേക്ക് വന്ന് തലയിൽ മൃതുവായി തലോടി.. "മോൾടെ പേര് എന്താ.."

വാത്സല്യത്തോടെയുള്ള അവരുടെ ചോദ്യതിന് അവൾക് പെട്ടന്ന് മറുപടി പറയാൻ സാധിച്ചില്ല.. പെട്ടന്നങ്ങനെ ഒരു ചോദ്യം അവൾ പ്രതീക്ഷിച്ചില്ല എന്ന് പറയുന്നതാവും ശെരി.. "ദൃ.." "ദൃഷ്ടി.. എന്റെ ഫിയൻസിയാണ്.." ദൃഷ്ടി പറയുന്നതിന് മുന്നേ കേശു ഇടയിൽ കേറി പറഞ്ഞു.. അവളുടെ തുറിച്ചു നോട്ടത്തിന് പുച്ഛിച്ചു അവൻ ആ സ്ത്രിയിൽ മാത്രം ശ്രെധിച്ചു..കേശു അത് പറഞ്ഞപ്പോ അവരുടെ മുഖത്തു കണ്ട ഭാവം അവൾക് മനസിലാക്കാൻ പറ്റുന്നതായിരുന്നില്ല.. കണ്ണ് നിറഞ് മനസ്സലെ സന്തോഷം നിറഞ്ഞത് പോലെ ഒരു നോട്ടം ദൃഷ്ടിയെ നോക്കി.. കേശുവും ആയി വല്ലാത്തൊരു അടുപ്പം അവർക്കുള്ളതായി ദൃഷ്ടിക്ക് തോന്നി..പോകുന്നതിന് മുന്നേ അവളുടെ തലയിൽ തലോടി അനുഗ്രഹിക്കാനും അവർ മറന്നില്ല.. "ആരാ അത്.." കേശുവിനോട് യാത്ര പറഞ്ഞു ആ സ്ത്രീ പുറത്തിറങ്ങിയതും ദൃഷ്ടി അവനോടായി ചോദിച്ചു.. "ഇവിടെ അടുത്തൊരു അനാഥാലയം നടത്തുന്ന മാഡം ആണ്.. അവരുടെ തന്നെ മറ്റൊരു വില്ല പണിയുന്നതിനുള്ള മിനി പ്രൊജക്റ്റ്‌ നമ്മുക്ക് തരാൻ വന്നതാ.." "ഇയാൾക്കു മുന്നേ പരിചയം ഉണ്ടോ ആ അമ്മയെ.." അവന്റെ മറുപടി തൃപ്തി ആവാത്ത പോലെ അവൾ വീണ്ടും ചോദിച്ചു..

അവൾക് അപ്പോ അവരെ അമ്മ എന്ന് വിളിക്കാൻ ആണ് തോന്നിയത്.. അവളുടെ വീണ്ടുമുള്ള ചോദ്യം കേൾക്കെ അവനൊന്ന് അവളെ കുറുവിച് നോക്കി.. പ്രതീക്ഷയോടെ തന്നിൽ മാത്രം നോക്കി നിക്കുന്ന അവളെ നിരാശപ്പെടുത്താൻ തോന്നിയില്ല അവന്.. "അറിയില്ല.. അല്ല.. നീ ഇപ്പോ എന്താ എന്നെ വിളിച്ചത്.." അവന് അറിയില്ലെന്ന് പറഞ്ഞതും അവൾക് വീണ്ടും സംശയങ്ങൾ വന്നു.. അതാലോചിക്കാൻ സമയം തരാതെ ഉള്ള അവന്റെ സംസാരം കേട്ട് അവളൊന്ന് തുറിച്ചു നോക്കി.. "ഇയാളെന്ന്.. എന്താ യോകേഷ് എന്ന് തീർത്തും വിളിക്കണോ.." "അത് വേണ്ട.. കേഷുവേട്ട.. അല്ലെങ്കിൽ മ്മ്മ്...കിച്ചേട്ടന്ന് വിളിച്ചാമതി.." അവനൊരു പ്രതേക ഭാവത്തിൽ പറഞ്ഞതും ഒരുപോലെ ഇരുഹൃദയങ്ങളും ഇടിച്ചു.. അതിശക്തമായി..!!! കേശു പെട്ടനൊരു ആവേശത്തിൽ അങ്ങനെ പറഞ്ഞതാണെങ്കിലും ഉള്ളിൽ ആ പേര് വല്ലാത്തൊരു നടുക്കാം ഉണ്ടാക്കുന്നത് അവന് അറിഞ്ഞു.. പേരറിയാത്ത എന്തോ വികാരം തന്നെ മൂടുന്നത് പോലെ..

മുഖം വ്യക്തമല്ലാത്തൊരു ആൾ തന്നെ അത് വിളിച്ചു ചുറ്റി പിടിക്കുന്നത് അവന്റെ മനസിൽ വന്നു കൊണ്ടിരുന്നു..തലമുടിയിൽ കൊരുത് അവന് രക്ഷക്കെന്നോണം കയ്യ് മുട്ടുകൾ ടേബിളിൽ ഊന്നി.. ദൃഷ്ടിക്ക് വല്ലാത്ത വേദന തോന്നി അവന്റെ അവസ്ഥയിൽ.. ഇസ അവനെ വിളിക്കുന്ന പേരാണെന്ന് അതെന്ന് അവൾക് മനസിലായിരുന്നു.. അവന്റെ അടുത്തേക്ക് പോയി അവന്റെ ചുമലിൽ കയ്യ് വാക്കുമ്പോഴും തനിക് അവനോട് എന്ത്‌ വികാരമാണ് തോന്നുന്നതെന്ന് അവൾക് അറിയുമായിരുന്നില്ല.. ______🥀 "ഷാനുക്ക പ്ലീസ്... ഒരേ ഒരു വട്ടം നല്ല ഇക്ക അല്ലെ.." "പറ്റില്ല നച്ചു.. മനുഷ്യൻ ഇവിടെ നൂറു കൂട്ടം പണിയിൽ ഇരിക്കെയാ.. അപ്പോഴാ അവളുടെ.." പുറത്ത് ഔറ്റിങ്ങിന് കൊണ്ട് പോവാൻ ഉള്ള പതപ്പിക്കൽ ആണ് നടക്കുന്നത്.. നച്ചു പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും ഷാനു ഒരു നിലക്കും അടുക്കുന്നില്ല.. അവസാനം അവളുടെ സെന്റി മാത്രമേ വർക്ഔട്ട് ആവു എന്ന് മനസിലാക്കി നച്ചു അല്പം തുപ്പൽ എടുത്ത് കണ്ണിൽ തേച്ചു.. 😬

"അല്ലേലും എനിക്ക് അറിയാം.. ഞാൻ ഇപ്പോ ഇക്കാക്ക് ഒരു ഭാരമാ.. എന്നെ ശ്രദ്ധിക്കാനോ സന്തോഷിപ്പിക്കാനോ.. എന്തിന് ഒന്ന് സ്നേഹിക്കാൻ പോലും ഇക്കാക്ക് ഇപ്പോ സമയം ഇല്ലാതെ ആയി.. ഇതൊക്കെ ആരോട് പറയാനാ.. പറയാൻ വേണ്ട ആരും എനിക്ക് ഇല്ലല്ലോ.." തീകൃതിയായി അഭിനയിച് തകർത്ത് നച്ചു മൂക്ക് ചീറ്റി അവന്റെ പന്റിൽ തേച്ചു വീണ്ടും കരയാൻ തുടങ്ങി.. അല്ല അഭിനയിക്കാൻ..!!അവൾ പറയുന്നതൊക്കെ കേട്ടിരിക്കുന്നു എന്നല്ലാതെ ഷാനുവിന്റെ ഭാഗത്തു നിന്നും യാതൊരു കുലുക്കവും ഇല്ല.. അവനെ ഒന്ന് ഇടം കണ്ണിട്ട് നോക്കി അവൾ വീണ്ടും മൂക്ക് വലിച്ചു.. "കേശു സാറിനെ കാണുമ്പോ അസൂയ തോന്ന.. ദൃഷ്ടിയെ ഇങ്ങനെ സ്നേഹിച് കൊല്ലുന്നൊരു മനുഷ്യൻ.. പക്ഷെ അവളും ഇക്കയെ പോലെയാ.. രണ്ടിനും കണ്ണിചോര ഇല്ല..അല്ലെങ്കിൽ തന്നെ ഞാൻ ഇപ്പോ എന്താ പറഞ്ഞേ ഒന്ന് പുറത്ത് പോണം.. ഫൈവ് സ്റ്റാർ ഹോട്ടലിൽ കേറി കുറച്ചു ഫുഡ്‌ അടിക്കണം..ഇക്കാടെ കയ്യും പിടിച്ചു വിശാലമായ ലോകം മുഴുവൻ കാണണം..

എന്റെ കുഞ്ഞ് ആഗ്രഹം പോലും ഇക്ക നടത്തി തരുന്നില്ലല്ലോ.. പാവം ഞാൻ..നച്ചു നിനക്ക് നീ മാത്രേ ഉള്ളു ഡീ.. വിഷമിക്കണ്ട.. നിന്നെ ആർക്കും വേണ്ട.." 'ഇതൊക്കെയാണോ നിന്റെ കുഞ്ഞഗ്രഹം' എന്നാ മട്ടിൽ ഷാനു അവളെ നോക്കി.. അവസാനം അവൾ പറയുന്നത് കേട്ട് അവന് ചിരി പൊട്ടി.. അവന്റെ ചിരി കാണെ നച്ചുവിന് ദേഷ്യം വന്നു..കലിപ്പിൽ മുഖം വച് അവിടുന്ന് ചാടി എഴുനേറ്റു അവനൊരു അടികൊടുത്തു ചവിട്ടി തുള്ളി പുറത്തേക്ക് ഇറങ്ങാൻ പോയതും ഷാനു ഒറ്റ വലിയിൽ അവളെ അവന്റെ മടിയിൽ ഇരുത്തി.. വയറിലൂടെ അവന്റെ കയ്യ്കൊണ്ട് പോയി ലോക്ക് ഇട്ടു.. അവൾക് ഏറ്റവും ഇഷ്ടപെട്ട സ്ഥലവും അവന്റെ മടിയാണെന്നുള്ളത് കൊണ്ട് ബലം പ്രയോഗിക്കാതെ അവിടെ തന്നെ അടങ്ങി ഇരുന്നു.. "കഴിഞ്ഞോ നിന്റെ അഭിനയവും കരച്ചിലും ഒക്കെ.." "ഇല്ല കഴിഞ്ഞിട്ടില്ല കുറച്ചൂടി ഉണ്ട്.. എന്തേയ്.." "ആണോ എന്നാ പിന്നെ അതങ്ങ് കാണിച്ചേ ഇക്കാന്റെ പെണ്ണ്.."

അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച് പറഞ്ഞതും അവള കയ്യ് തട്ടി മാറ്റി.. "അയ്യടാ.. കൂടുതൽ കൊഞ്ചല്ലേ.. വിട്ടേ എനിക്ക് പോണം.." "ഹാ പിണങ്ങല്ലേ പെണ്ണെ.. പറയ്യട്ടെ.. നിനക്ക് ഇപ്പോ എന്താ ഞാൻ പുറത്തെവിടേലും കൊണ്ട് പോണം അല്ലെ.. എനിക്കും ആഗ്രഹം ഉണ്ടെടി.. നിന്നെ ഇതുപോലെ ചേർതിരുത്തി നമ്മുടെ മാത്രം ലോകത്ത് കുറച്ചു സമയം ചിലവിടണമെന്ന്.. പക്ഷെ എന്ത് ചെയ്യാനാ പറ്റണ്ടേ.. നീ പറഞ്ഞില്ലേ കേശൂനെ കണ്ട് പഠിക്കാൻ.. അവനെന്ത് അറിയണം.. അവന്റെ കമ്പനി.. അവനെപ്പോ വേണേലും പോകാം വരാം.. നമ്മളൊക്കെ അത് പോലെയാണോ..അവനോട് പറഞ്ഞാൽ നിന്നെ കൊണ്ട് പോകാൻ പറയും പക്ഷെ അത് ശെരിയല്ല.. ഇപ്പോ തന്നെ എന്തോരം സഹായം ആണ് അവൻ ചെയ്യുന്നതെന്ന് അറിയോ.. അതിന്റെകൂടെ നമ്മുടെ ഓരോ ആഗ്രഹത്തിന് വേണ്ടി അവനോട് അവധി ചോദിക്ക എന്നൊക്കെ പറഞ്ഞ.. നിനക്ക് അത്രയും വിഷമം ആയെങ്കി നമ്മുക്ക് പോകാം.. ഇന്നന്നെ അവനോട് ലീവ്.." ബാക്കി പറയുന്നതിന് മുന്നേ നച്ചു ഷാനുന്റെ വായ മൂടി..

വേണ്ടന്ന് തല അനക്കി.. "അങ്ങനെ ഇപ്പോ എന്റെ പേരും പറഞ്ഞു മോൻ ലീവ് എടുക്കേണ്ട.. ഞാൻ ചുമ്മാ പറഞ്ഞതല്ലേ.." അതും പറഞ്ഞു അവൾ കൊന്ത്രം പല്ലുകാണിച്ചു കുണുങ്ങി ചിരിച്ചു.. മനസിൽ ആഗ്രഹം ഉണ്ടായിട്ടും അങ്ങനെ പറഞ്ഞതാണെന്ന് അവന് മനസിലായിരുന്നു.. വല്ലാത്ത വാത്സല്യം തോന്നി അവന്.. അവളുടെ വിരി നെറ്റിയിൽ അവന്റെ ചുണ്ട് പതിപ്പിച്ചപ്പോ നച്ചു ഒരു ചിരിയാലേ കണ്ണടച്ചു അത് സ്വീകരിച്ചു..മൗനമായി പ്രണയം കണ്ണുകളിലൂടെ ഇരുവരും കയ്യ് മാറി.. അവന്റെ നോട്ടം താങ്ങാൻ വയ്യാത്ത പോലെ അവൾ കണ്ണ് വെട്ടിച്ചു എഴുന്നേൽക്കാൻ ശ്രെമിച്ചെങ്കിലും അവൻ വിട്ടില്ല.. "അങ്ങനെ പോവല്ലേ.. എന്തേലും ഒന്ന് തന്നിട്ട് പോടീ പെണ്ണെ.." "എന്ത്.." "ഇവിടെ എന്തേലും.." കവിളിൽ തൊട്ട് അവന്നത് പറഞ്ഞതും അവളുടെ കവിൾതടം ചുമന്നു തുടുത്തു..വീണ്ടും അവന്റെ കയ്യ് അവളിൽ അമർന്നതും അവൾ അവന്റെ മുഖത്തിന്റെ വലത് ഭാഗത്തേക്ക്‌ കുനിഞ്ഞു.. കണ്ണടച് ഇരിക്കുന്ന ഷാനുവിനെ കാണെ കുസൃതി നിറഞ്ഞ ചിരി ചിരിച്ചു

അവളൊരു കടി കൊടുത്ത്.. അത് പ്രതീക്ഷിച്ചെന്ന പോലെ അവളിൽ ഉള്ള പിടി വിടാതെ തന്നെ അവളെ അവനിൽ ഒന്നൂടി ചേർത്തു.. പല്ലുകൾ ആഴ്നിറങ്ങിയേടത്ത് അവളുടെ ചുണ്ടുകൾ പതിഞ്ഞപ്പോ പെട്ടന്ന് ഷാനുവിന്റെ പിടി അയഞ്ഞു..അതവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. അവന്റെ പിടി അയാഞ്ഞത് മനസിലാക്കിയത് പോലെ അവളാവനിൽ നിന്ന് വേഗം മാറി ഡോർ തുറന്നു പുറത്തേക്ക് ഓടിയിരുന്നു..ചുണ്ടിൽ മായാത്ത പുഞ്ചിരിയോടെ കവിളിൽ ഒന്ന് തലോടി അവൻ അവന്റെ ജോലി തുടർന്ന് ❤ ______🥀 മുന്നേ നടന്നത് ആലോചിച് നാണത്താൽ നാച്ചുന്റെ മുഖം ചുമന്നു തുടുത്തിരുന്നു..ഓരോന്ന് ആലോചിച് മുന്നിലേക്ക് നോക്കിയ അവൾ പുറത്തേക്ക് പോകാൻ നിക്കുന്ന ആ സ്ത്രിയെ കണ്ട് ഒന്ന് സ്റ്റക്ക് ആയി.. പെട്ടന്ന് അവിടെ അവരെ കണ്ടത് കൊണ്ടുള്ള സന്തോഷം ആണോ അതോ ഇത്രയും നാൾ കാണാത്തതിലുള്ള സങ്കടം ആണോ എന്നറിയില്ല അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവളുടെ ചുണ്ടുകൾ മന്ദ്രിച്ചു.. "അമ്മി.."

കുറച്ചു ഉച്ചതിലായത് കൊണ്ടും ആ സ്ത്രിയും അവളും തമ്മിൽ അധികം ദൂരം ഇല്ലാത്തത് കൊണ്ടും അവരത് കേട്ടിരുന്നു.. തിരിഞ്ഞ് നോക്കെ കണ്ണുനിറച്ച നിക്കുന്ന നാച്ചുവിനെ കണ്ട് ഒരു ചിരിയാലേ നിന്നു.. നച്ചു ഓടി പോയി അവരുടെ നെഞ്ചിൽ വീണു..കർമം കൊണ്ട് 'തന്റെ അമ്മി' ആയവർ... അവളുടെ മനസ് മൊഴിഞ്ഞു.. സ്നേഹതീരത്തുള്ളവർക്ക് (അനാഥാലയം) വിമല എന്നാ ഇവർ അമ്മ ആണെങ്കിൽ നച്ചുവിനും ഇസക്കും അവർ അമ്മി ആയിരുന്നു.. "നച്ചൂട്ടി എന്തിനാ കരായണേ.." "സ.. സന്തോഷം കൊണ്ട..അ അമ്മി.. അമ്മിക്ക് സുഗാണോ.." "അമ്മിക്ക് സുഖ.. എന്റെ മോൾക്ക് സുഗാണോ.." നച്ചു അതെ എന്ന് തല കുലുക്കി.. സന്തോഷവും സങ്കടവും ഇടകലാർന്നൊരു അവസ്ഥ ആയിരുന്നു അവൾക്കപ്പോ.. "അല്ല അമ്മി എന്താ ഇവിടെ..എന്നെ കാണാൻ വന്നതാണോ.." പെട്ടന്നെന്തോ ബോധം വന്നത് പോലെ അവൾ അവരുടെ നേർക്ക് തിരിഞ്ഞു.. "അല്ല ഞാൻ കിച്ചൻ മോനെ കാണാൻ വന്നതാ.." "കേശു സാറിനെയോ.. എന്തിനാ.."

"നീ മറന്നോ നച്ചു.. ഇസയുടെ ആഗ്രഹം..അതിനവൾ തന്നെ തിരഞ്ഞെടുത്തവൻ അല്ലെ അവളുടെ കിച്ചനെ... അപ്പോ പിന്നെ അവനല്ലാതെ ഈ പ്രൊജക്റ്റ്‌ മറ്റാർക്കും കൊടുക്കാൻ എനിക്ക് മനസ് വന്നില്ല.." വിമല അത് പറഞ്ഞതും നച്ചുവിന്റെ മനസ് ഒന്ന് വിങ്ങി.. 'അതെ തന്റെ ഇത്തൂന്റെ വലിയൊരു ആഗ്രഹമായിരുന്നു അവൾ സാമ്പാദിക്കുന്ന പണം കൊണ്ട് ഇത്ര നാളും തങ്ങളെ നോക്കി വളർത്തിയവർക് സമ്മാനമായി ഒരു വില്ല..കഷ്ടപ്പെട്ട് ചേർത്ത് വച പണം മറ്റൊരു ആവശ്യത്തിന് വേണ്ടിയും അവൾ എടുത്തിരുന്നില്ല.. അവളുടെ കിച്ചേട്ടൻ തന്നെ ആ പ്രൊജക്റ്റ്‌ ഭംഗിയായി ചെയ്തു തീർക്കണമെന്നും അവൾ ആഗ്രഹിച്ചിരുന്നു..' അതിനായി ആണ് അമ്മി വന്നതെന്ന് അറിഞ്ഞു നച്ചു നിറക്കാണ്ണലേ അവരെ നോക്കി..എങ്കിലും എന്തോ വിഷമം അവളെ അലട്ടുന്ന പോലെ...ഒരുപക്ഷെ അവളുടെ മനസിനെ അലട്ടുന്നത് കേശുവിന്റെ ഓർമയിൽ പോലും ഇസ ഇല്ല എന്നുള്ളത് ആവാം......... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story