ഹൃദയതാളം: ഭാഗം 35

hridaya thalam sana

എഴുത്തുകാരി: സന

അവിടെ കാണാത്തത് കാരണം അവനിൽ എന്തോ ഭയം നിറഞ്ഞു.. തലയിൽ കയ്യ് വച് കണ്ണടച്ചു ഒന്നൂടി ഓർത്തു കണ്ണ് തുറക്കവേ മുന്നിലായി വിജയ ചിരിയാലേ നിക്കുന്ന ജൂലിയെയാണ് കണ്ടത്.. അവളുടെ ചുണ്ടിലെ ചിരിയിൽ തന്നെ തകർക്കാൻ ഉള്ള പഴുതെന്തോ ഒളിപ്പിച്ചത് പോലെ തോന്നി അവന്.. "ഇനി നീയൊക്കെ കാണാൻ കിടക്കുന്നെ ഉള്ളു ജൂലിയുടെ കളികൾ.." പുച്ഛത്തോടെ കൊട്ടി ചിരിച്ചു ജൂലി ഒരു ഭീഷണി സ്വരത്തിൽ അവനോടായി പറഞ്ഞു ക്യാബിൻ തുറന്നു പുറത്തേക്ക് ഇറങ്ങി.. ______🥀 "മ്മ്മ് എന്താ.." കേബിന്റെ ഫ്രണ്ടിൽ നിന്ന് കറങ്ങുന്ന ദൃഷ്ടിടെ പുറകെ നിന്ന് പെട്ടന്ങ്ങനെ ഒരു സൗണ്ട് കേട്ടതും അവൾ ഞെട്ടി പിന്നിലേക്ക് നോക്കി..

രണ്ടു കയ്യും മാറിൽ പിണച്ചു വച് ഒരു പിരികം പൊക്കി തന്നെ ഉറ്റു നോക്കുന്ന കേശുവിനെ കണ്ടു ആദ്യം ഒന്ന് പതറിയെങ്കിലും അത് മുഖത്തു പ്രകടമാക്കാതിരിക്കാൻ ശ്രെമിച്ചു.. "എ.. എന്ത്.." "അല്ല ഇവിടെ നിന്ന് ഇങ്ങനെ കറങ്ങുന്നത് എന്താണെന്ന്.." "കറ.. കറങ്ങേ.. ഞാനോ.. നല്ല കഥ..ഞാൻ.. ആ ഞാൻ താൻ അകത്തുണ്ടോ എന്ന് നോക്കുവായിരുന്ന്.." വാക്കുകൾ എങ്ങനെയോ പരാതി അവളത് പറഞ്ഞൊപ്പിച്ചു.. "ഞാൻ അകത്തുണ്ടോ എന്ന് നോകീട്ടു നിനക്കെന്തിനാ.." "ചുമ്മാ.." തോൾ പൊന്തിച്ചു കണ്ണ് ഇറുക്കി അവനോടത് പറഞ്ഞതും കേശു സംശയതലേ അവളെ ഉറ്റു നോക്കി..മുഖംഭാവം കണ്ടിട്ട് തന്നോട് എന്തോ ആവശ്യപ്പെടാൻ വന്നത് പോലെ തോന്നി അവൻ.. "ഞാൻ.. ഞാൻ പോയി കോഫി കൊണ്ട് വരാം.."

അവളാങ്ങനെ പറഞ്ഞതും കേശുവിന്റെ കണ്ണ് മിഴിഞ് വന്നു.. താൻ എന്തേലും ആവശ്യപ്പെട്ടാൽ പോലും ചെയ്യാത്തവളാ ഇന്ന് ഇങ്ങോട്ട് ഓരോന്ന് പറയുന്നത്.. അവനൊരു അമ്പരപ്പോടെ അവളെ നോക്കി.. അവളുടെ മുഖത്തെ നിറ പുഞ്ചിരിയിൽ തന്നെ കേശുവിന് കാര്യം മനസിലായി..'നിന്നെ ശെരിയാക്കി തരാടി'.. മനസിൽ അതും മൊഴിഞ്ഞു അവനൊന്ന് ഊറി ചിരിച്ചു.. "ഞാൻ അതങ്ങോട്ട് പറയാൻ ഇരിക്കുവായിരുന്നു.. പോയി രണ്ടു കപ്പ്‌ ബ്ലാക്ക് ടീ എടുത്തിട്ട് വാ..നല്ല തലവേദന.." നെറ്റിയിൽ കയ്യ് വച്ചുഴിഞ് അവളോട് അത് പറഞ്ഞു ക്യാബിൻ ഡോർ തുറക്കാൻ ആഞ്ഞതും ദൃഷ്ടി കയ്യ് വച് തടഞ്ഞു.. "അതിന് താൻ ബ്ലാക്ക് ടീ കുടിക്കില്ലല്ലോ.." "എന്ന് ചിത്തുന്നോട് ആരു പറഞ്ഞു.." "ഷാനുക്ക.."

കള്ളച്ചിരിയാലേ കൊഞ്ചിയുള്ള അവന്റെ ചോദ്യത്തിന് ഉടനടി ദൃഷ്ടി മറുപടി കൊടുത്തു.. "അല്ലാതെ ഞാൻ അല്ലാല്ലോ.. Do what I said.. മ്മ്മ് വേഗം കൊണ്ട് വാ.." അത്രയും പറഞ്ഞു കേശു ഉള്ളിലേക്ക് കേറി.. ദൃഷ്ടിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു.. അന്യനെ പോലെ മാറുന്ന അവന്റെ സ്വഭാവം അവളുടെ കലിയെ കൂട്ടി..പിന്നെ കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നാ പഴംചൊല്ല് ഓർത്തതും നീട്ടി ഒന്ന് ശ്വാസം വലിച്ചു വിട്ട് കാന്റീനിലോട്ട് നടന്നു.. ______🥀 "വാട്ട്‌.." ഹരി വന്ന് ഫയൽ കാണാത്ത വിവരം പറഞ്ഞതും സാക്ഷ പരിസരം മറന്ന് അലറി.. "ഹരി ചുമ്മാ കളിക്കല്ലേ.. ഫയൽ എവിടെ.." ദേവ് രൂക്ഷമായി ഹരിയെ നോക്കുന്നുണ്ട് എന്നല്ലാതെ ഒന്നും മിണ്ടുന്നില്ല.. സാക്ഷായുടെ ചോദ്യത്തിന് നിസ്സഹായതയോടെ ഹരി അവളെ നോക്കി..

അവന്റെ നോട്ടത്തിൽ നിന്ന് തന്നെ അവൾക് കാര്യം മനസിലായത് പോലെ സാക്ഷ നെറ്റിയിൽ പെരുവിരൽ ചൂണ്ടുവിരലും വച് തുടരെ തുടരെ ഉഴിഞ്ഞു.. "താൻ ഫയൽ എവിടെ വച്ചതാണെന്ന് ഓർത്തു നോക്കി ഒന്നൂടി അവിടെ ഒക്കെ തിരയാൻ നോക്ക്..അല്ലാതെ ഇവിടെ വന്നിങ്ങനെ കുന്തം വിഴുങ്ങിയ പോലെ നോക്കി നിക്കാതെ പോയി അന്വേഷിക്ക്.." ഹരിയെ കാണുന്തോറും ഉള്ള ദേവിന്റെ മുഖത്ത ടെൻഷനും ജൂലിയുടെ മുഖത്തുള്ള പരിഹാസവും കാണെ സാക്ഷക്ക് വല്ലാത്ത ദേഷ്യം തോന്നി.. തല താഴ്ത്തി കുറ്റവാളിയെ പോലെ നിക്കുന്ന ഹരിയെ അവരുടെ മുന്നിൽ നിന്ന് രക്ഷിക്കാൻ എന്നാ പോലെ സാക്ഷ അവനോടായി അലറി..

ആരുടെ മുന്നിലും ഹരി തല കുനിക്കുന്നത് കാണാൻ അവൾ ആഗ്രഹിച്ചിരുന്നില്ല.. എന്നാൽ സാക്ഷയുടെ പൊട്ടിത്തെറിയിൽ ഹരിക്ക് വല്ലാത്ത വേദന തോന്നി.. അവളെ ഒന്ന് നോക്കി അവൻ അവിടം വീട്ടിറങ്ങി.. അവന്റെ നിറഞ്ഞ കണ്ണുകൾ കണ്ടു അവൾക്കും വല്ലാതെ തോന്നി.. _____🥀 "ഹരി.." ഇനി എന്ത് ചെയ്യുമെന്ന് തലപ്പുകഞ് ആലോചിച് ഇരിക്കുന്ന ഹരിയുടെ അടുക്കൽ വന്ന് സ്റ്റെല്ല എന്നാ അവിടുള്ള സ്റ്റാഫ്‌ വിളിച്ചതും അവൻ തല ഉയർത്തി നോക്കി..അവനെ അങ്ങനെ കാണെ അവൾക് ഉള്ളിൽ ഒരു കൊളുത്തി വലി അനുഭവപ്പെട്ടു.. ചുറ്റും കണ്ണുകൊണ്ട് പരതി ആരും ഇല്ല എന്നുറപ്പ് വരുത്തി അവൾ ഹരിയുടെ അടുത്തിരുന്നു.. അവളുടെ കണ്ണിലെ പിടപ്പ് അവൻ കണ്ടതാണെങ്കിലും അതിന്റെ കാരണമന്വേഷിക്കാനുള്ള മനസികാവസ്ഥയിൽ ആയിരുന്നില്ല അവൻ..

"ഹ.. ഹരി.. താൻ പേടിക്കണ്ട.. ഫയൽ നമ്മുക്ക് കണ്ടെത്താം.." സ്റ്റേല്ലയുടെ വാക്കുകൾ കേട്ടെങ്കിലും അവൻ അത് ശ്രെദ്ധ കൊടുത്തില്ല.. "ജു.. ജൂലിയ.. അവള അതെടുത് മാറ്റിയത്.. ഞാൻ.. ഞാൻ കണ്ടതാ.." വെപ്രാളത്തോടെ അവളത് പറഞ്ഞു നിർത്തുമ്പോൾ ഹരി ഞെട്ടിയിരുന്നു.. ജൂലിയെ സംശയം തോന്നിയിരുന്നെങ്കിലും തെളിവൊന്നും തന്റെ പക്കൽ ഇല്ലല്ലോ എന്നതായിരുന്നു അവനെ പിന്നവാങ്ങാൻ പ്രേരിപ്പിച്ചത്.. "സത്യ.. അവളെടുക്കുന്നത് ഞാൻ കണ്ടതാ.. പ.. പക്ഷെ..അതെവിടെയാണെന്ന് എനിക്ക് അറിയില്ല.." "സത്യാണോ.. നീ കണ്ടതാണോ.." സ്റ്റേല്ലയെ പുടിച്ചുലച് അവൻ ചോദിച്ചതും അവൾ ചുറ്റും നോക്കി അവന് തല കുലുക്കി..ഹരിക്ക് ജൂലിയെ കൊല്ലാൻ ഉള്ള ദേഷ്യം വന്നിരുന്നു..

ആ പ്രൊജക്റ്റ്‌ മറ്റെന്തിനെക്കാളും ഇമ്പോര്ടന്റ്റ്‌ ആണെന്നത് ജൂലിക്കും അറിയുന്ന കാര്യം തന്നെയായിരുന്നു.. "വാ.. ഇപ്പോ തന്നെ ഇത് ദേവിനോട് പറയാം.. വാ എന്റെ കൂടെ.." "ഹ ഹരി.. പ്ലീസ്.. തന്റെ വിഷമം കാണാൻ വയ്യാഞ്ഞിട്ട് പറഞ്ഞേയ..ഞാൻ ഇതൊക്കെ കണ്ടാണ് താൻ അറിഞ്ഞതെന്ന് ജൂലി എങ്ങനും അറിഞ്ഞ പിന്നെ അവളെന്നെ വെറുതെ വിടില്ല..പ്ലീസ് ഹരി എന്നെ ഇതിൽ വലിച്ചിടല്ലേ.. അവള എടുത്തെന്നു ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടെയ.. പക്ഷെ എനിക്ക് അത് തന്നോട് അല്ലാതെ ആരോടും പറയാൻ ആവില്ല.." "ഞാൻ.. ഞാൻ പറഞ്ഞ ആരും വിശ്വസിക്കില്ല.. താൻ കണ്ടതല്ലേ.. താനൊന്ന് വന്ന് പറയ് തനിക്ക് ഒന്നും വരാതെ ഞാൻ നോക്കിക്കൊള്ളാം.." "പ്ലീസ് ഹരി.. എന്നെ നിർബന്ധിക്കല്ലേ.." തീർത്തും നിഷേധം പ്രകടിപ്പിക്കുന്ന സ്റ്റേല്ലയെ പിന്നെ അവൻ നിർബന്ധിച്ചില്ല..

ഒരു കാരണവശാലും തന്റെ പേര് അവിടെ പറയരുതെന്ന് സ്റ്റെല്ല ഹരിയെ കൊണ്ട് സത്യം ചെയ്യിപ്പിച്ചു..ജൂലിയെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ ഹരി അവിടെ വിട്ട് ഇറങ്ങി.. ഇതെല്ലാം കേട്ട് കൊണ്ട് ജൂലിയും ഉണ്ടായിരുന്നു അവിടെ.. സ്റ്റേല്ലയെ വേരോടെ പിഴുതേറിയാൻ ജൂലിക്ക് ആദ്യം ദേഷ്യം തോന്നിയെങ്കിലും പെട്ടന്ന് എന്തോ ഓർത്ത പോലെ അവളിൽ നിഗൂഢമായ ചിരി വിരിഞ്ഞു.. _____🥀 "ബ്ലാക്ക് ടീ.." കൊണ്ട് വന്ന രണ്ടു കപ്പും ടേബിളിൽ വച് ദൃഷ്ടി അമർഷം അടക്കി പിടിച്ചു ചിരിച്ചു.. ഉള്ളിലെ ദേഷ്യം പുറത്ത് കാണിക്കാതെ ചിരിച്ചു കാണിക്കുന്ന അവളെ കാണെ അവന് കുസൃതി നിറഞ്ഞു.. കൊണ്ട് വന്നതിൽ ഒന്നെടുത്തു അവൾക് നേരെ നീട്ടി.. "മ്മ്മ് കുടിക്ക്.." "എനിക്കോ.." "മ്മ് അതെ.. എന്താ കുടിക്കില്ലേ.."

കണ്ണ് മിഴിച്ചു നിക്കുന്നവളോട് അവന്നത് ചോദിച്ചതും ദൃഷ്ടി അത് കയ്യിൽ വാങ്ങി.. അവളും ബ്ലാക്ക് ടീ കുടിക്കില്ല... പിന്നെ അവൻ കൊടുത്തത് കൊണ്ട് വാങ്ങി എന്നെ ഉള്ളു.. അതിൽ നോക്കി മുഖം ചുളിച് കുറച്ചു നേരം നോക്കി പിന്നെ അത് പതിന്റെ ഊതി കുടിക്കാൻ തുടങ്ങി..അവൾ കുടിക്കുന്നത് കണ്ടതും ഇഷ്ടമില്ലാഞ്ഞിട്ട് കൂടി അവനും അത് ചുണ്ടോട് ചേർത്തു..ചുണ്ട് കൂർപ്പിച്ചുള്ള അവളുടെ ചായ കുടിയും ഇടയ്ക്കിടെ നാവു പുറത്തിട്ടു ചുണ്ട് ഉഴിയുന്ന അവളുടെ ഭാവങ്ങളും അവന് കണ്ണ് ചിമ്മാതെ നോക്കി ഇരുന്നു.. അവന്നാ ചുണ്ട് ഒന്ന് നുണഞ്ഞു നോക്കാൻ മനസും ശരീരവും വെമ്പി.. പക്ഷെ തന്റെ ഇഷ്ടം അവൾ സ്വീകരിക്കാതെ തനിക്കത്തിന് ആവില്ല എന്നത് അവൻ തീരുമാനിച്ചിരുന്നു..

തന്നെ വിടാതെ നോക്കുന്ന കേശുവിനെ കാണെ ദൃഷ്ടി വേഗം കണ്ണ് മാറ്റി.. ഒറ്റ വലിക് അത് കുടിച് തീർത് അവൾ കപ്പ്‌ ടേബിളിൽ വച്ചു.. "ഇതൂടി.." കേശു അവന്റെ അടുത്തിരുന്ന കപ്പും അവൾക് നേരെ നീക്കി വച്ചു.. "എനിക്കെന്തിനാ ഇത്..എനിക്കങ്ങും വേണ്ട..താൻ കുടിച്ചതിന്റെ ബാക്കി എന്റെ പട്ടി കുടിക്കും.." പുച്ഛിച്ചു മുഖം തിരിച്ചതും അവനൊന്ന് പൊട്ടിചിരിച്ചു.. "അതിന് നിന്നോട് കുടിക്കാൻ ഞാൻ പറഞ്ഞില്ലാലോ.. കൊണ്ട് പോയി കളയാൻ തന്നതല്ലേ.. അതിന് നീ എന്തിനാ ഇങ്ങനെ വേറൊരു അർത്ഥം ഒക്കെ ചിന്തിക്കണേ.." അത്രയും പറഞ്ഞു കേശു അവന്റെ ചിരി തുടർന്നതും ദൃഷ്ടി ആകെ ചമ്മി പോയി.. ചൂളിയുള്ള അവളുടെ നിൽപ്പ് കണ്ടു വീണ്ടും ചിരി പൊട്ടിയെങ്കിലും അവനൊരു വിധം കടിച് പിടിച്ചു..

"എന്തോ പറയാൻ ഉണ്ടായിരുന്നില്ലേ.. അത് പറഞ്ഞിട്ട് പോ ചിത്തു.." അവനെ ഒന്ന് തറപ്പിച്ചു നോക്കി തിരിഞ്ഞ് നടക്കാൻ ഒരുങ്ങേ അവന്റെ വിളിയിൽ അവളുടെ കാലുകൾ നിശ്ചലമായി.. എങ്ങനെ പറയും എന്നറിയാതെ അവൾ നിന്ന് പരുങ്ങുന്നത് തടിക്ക് കയ്യും കൊടുത്ത് അവന് നോക്കി ഇരുന്നു... ______🥀 "പറയാടി.. എവിടെയാ ഫയൽ.." "ഹരി എന്താ ഇത്.." കലിതുള്ളി ജൂലിയുടെ അടുക്കെ പാഞ്ഞു പോകാൻ നിന്ന ഹരിയുടെ കയ്യിൽ പിടിച്ചു സാക്ഷ ചോദിച്ചതും അവൻ ദേവിനും സാക്ഷക്കും നേരെ തിരിഞ്ഞു.. "സച്ചു.. സോറി... സാക്ഷ ഇവളാ.. ജൂലിയ ആ ഫയൽ മാറ്റിയത്.. ദേവ് ഇവളാ അത് ചെയ്തത്.." "ദേ.. വ്.. ദേവ്.." ഹരി പകയോടെ പറഞ്ഞതും ജൂലി കണ്ണും നിറച്ച ദേവിനെ നോക്കി.. ദേവ് ആരുടെ ഭാഗത്തു നിക്കണം എന്നറിയാതെ കുഴഞ്ഞു പോയിരുന്നു..ജൂലിയെ വിശ്വസിക്കാൻ അവന്റെ മനസ് അനുവദിക്കുന്നുണ്ടായിരുന്നില്ല....... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story