ഹൃദയതാളം: ഭാഗം 36

hridaya thalam sana

എഴുത്തുകാരി: സന

ഹരി പകയോടെ പറഞ്ഞതും ജൂലി കണ്ണും നിറച് ദേവിനെ നോക്കി.. ദേവ് ആരുടെ ഭാഗത്തു നിക്കണം എന്നറിയാതെ കുഴഞ്ഞു പോയിരുന്നു..ജൂലിയെ വിശ്വസിക്കാൻ അവന്റെ മനസ് അനുവദിക്കുന്നുണ്ടായിരുന്നില്ല.. "എ.. എന്തിനാ.. ഹാ ഹരി.. എന്നോട് ഇത്രേ പക.. ഞ ഞാൻ എന്തേയ്തിട്ട.. വന്ന അന്ന് മുതൽ എന്നെ എന്തേലും കാരണമുണ്ടാക്കി വഴക്ക് പ.. പറയുന്നത് ഹരിക്ക് ഒരു ഹരമാ.." ജൂലി അഭിനയിച് തകർക്കുമ്പോ ഹരിക്ക് അവന്റെ എല്ലാ നിയന്ത്രണങ്ങളും വിട്ടിരുന്നു.. *ട്ടെ* അത്രേം നേരം അടക്കി പിടിച്ചിരുന്ന അവന്റെ ദേഷ്യം ഉച്ചൻതലയിൽ എത്തിയതും അവനൊരു കുതിപ്പിൽ അവളുടെ മുന്നിലേക്ക് വന്ന് കരണം പുകച്ചൊന്ന് കൊടുത്തു..അവന്റെ അടിയിൽ അവളുടെ കവിൾ ഒരു വശം കോടിപോയതോടൊപ്പം നിലത്തു വീണു പോയിരുന്നു.. അവന്റെ അടിയിൽ ചുറ്റും കൂടിനിന്നവരും സാക്ഷയും ദേവും ഒന്നടങ്കം ഞെട്ടി.. അവന്റെ ഭാഗത് നിന്നും അങ്ങനെ ഒന്ന് അവളും പ്രതീക്ഷിച്ചിരുന്നില്ല.. "നിർത്തേടി പുല്ലേ നിന്റെ അഭിനയം.." കണ്ണുകൾ രക്തവർണമായി ഞരമ്പുകൾ വരിഞ്ഞു മുറുക്കി ഇരിക്കുന്ന ഹരിയെ കാണെ സാക്ഷയും വല്ലാത്ത ഭയം തോന്നി.. അവനെ പിടിച്ചു മാറ്റാൻ എന്നോണം പോകാൻ നിന്ന സാക്ഷയുടെ കയ്യിൽ ദേവ് പിടിച്ചതും അവളൊരു ഞെട്ടലിൽ അവനെ നോക്കി..

ജൂലിക്ക് ഇനിയും കിട്ടാൻ ഉണ്ടെന്നുള്ള ഭാവത്തിൽ അവരെ മാത്രം കൂൾ ആയി നോക്കി നിക്കുന്ന ദേവിനെ കണ്ടു സാക്ഷായുടെ വായ തനിയെ തുറന്നു വന്നു.. ചുറ്റും കൂടി നിക്കുന്നവർ അടക്കി പിടിച്ചു എന്തോ പറയുന്നുണ്ട്.. ജൂലിയെ അടിച്ചിട്ടും ദേവോ സാക്ഷയോ അവനെ തടയാത്തതിനെ ചൊല്ലിയാണ് അവരുടെ ചർച്ചയെന്ന് മനസിലാക്കെ സാക്ഷ ദേവിന്റെ കയ്യിൽ നിന്ന് കയ്യെടുത്ത ഹരിയുടെ അടുത്തേക്ക് പോയി.. "ഹരി.. എന്താ ഇതൊക്കെ.. വാ.. വന്നേ.." "വിട് സച്ചു.. ഇവളാ എല്ലാത്തിനും കാരണം.. കുറെ നാളായി ഇവളുടെ കളി തുടങ്ങീട്ട്.." "നിന്നോട് വരാനാ പറഞ്ഞത്..വരാൻ.." ഹരി പറയുന്നതിന് ഇടംകോലിട്ട് സാക്ഷ അവനെ ഭലമായി പിടിച്ചു പുറത്തിറക്കി.. ദേഷ്യത്തിൽ പുറത്തിറങ്ങേ കണ്ണും നിറച്ച അവനെ നോക്കുന്ന സ്റ്റേല്ലയെ കാണെ അവൻ ദേഷ്യം അടക്കാൻ ശ്രെമിച്ചു.. അവൾക്കൊന്ന് കണ്ണ് ചിമ്മി കാണിച് സാക്ഷക്കൊപ്പം അവൻ കാറിൽ കേറി..അവനെ കോ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തി വെയിറ്റ് ചെയ്യാൻ പറഞ്ഞു അവൾ തിരികേ ഓഫീസിൽ കേറി.. ______🥀 "ദേവ്.. Try to understand.. ഞാൻ പറഞ്ഞാല്ലോ.."

"എന്ത് മനസിലാക്കണമെന്ന സാക്ഷ.. ഹരി ഇവളേ ഇട്ട് പട്ടിയെ പോലെ അടിച്ചതിനു തനിക് എന്ത് എസ്ക്യൂസ്‌ ആണ് പറയാൻ ഉള്ളത്.." ദേവ് ദേഷ്യം കൊണ്ട് വിറക്കുവായിരുന്നു.. ജൂലിയുടെ മനസിൽ തന്റെ ഉദ്ദേശം നടന്നതിലുള്ള സന്തോഷമായിരുന്നു.. അത് അവളുടെ മുഖത്തു പുച്ഛ ചിരിയായി പ്രതിദ്വാനിച്ചു.. ദേവിനെയും അടുത്തായി പുച്ഛിച്ചു ചിരിക്കുന്ന ജൂലിയെയും കാണെ സാക്ഷ പൊട്ടി വന്ന ചിരി കടിച്ചമർത്തി നിസ്സഹായത മുഖത്തു വാരി നിറച്ചു.. "ദേവ് അവന് വേണ്ടി ഞാൻ സോറി പറയാം.. ഇതൊരു ഇഷ്യൂ ആക്കരുത്..സോറി ജൂലി..ഹരി അപ്പോഴൊത്തെ ദേഷ്യത്തിന അങ്ങനെ ഒക്കെ.." ആദ്യം ദേവിനോടും അടുത്ത് ജൂലിയോടും ആയി അവൾ പറഞ്ഞു.. "ദേ.. വ്.. എനിക്ക് ദേ.. ദേഷ്യം ഒ.. ഒന്നൂല്ല..പക്ഷെ.. പക്ഷെ ആ ഫയൽ അത് ദേവിന് അത്രയും ഇമ്പോര്ടന്റ്റ്‌ അല്ലെ.. അതാലോചിക്കുമ്പോഴാ.. എ.. എനിക്ക്.." ജൂലി കള്ളകരച്ചിലോടെ ദേവിന്റെ വയറിലൂടെ കയ്യ് വരിഞ്ഞു മുറുക്കി അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കരയാൻ തുടങ്ങി.. ദേവിന് അവളുടെ സ്പർശനം പോലും അരോചകം ആയി തോന്നി..

സാക്ഷ മുഷ്ടി ചുരുട്ടി അവളുടെ ദേഷ്യം നിയന്ത്രിച്ചു..മിണ്ടാത്തെ അവളെ നോക്കി നിക്കുന്ന ദേവിനെ നോക്കി പല്ല് കടിച്ചു.. 'കിഴങ്ങൻ'.. മനസിൽ അവനെ തെറി വിളിച്ചു അവൻ നോക്കിയപ്പോ ഒന്ന് ഇളിച്ചു കൊടുത്തു.. "ജൂലി ഇങ്ങനെ കരയണ്ടാ.. നമ്മുക്ക് വഴി എന്തേലും ഉണ്ടാക്കാം.. ഇപ്പോ താൻ വീട്ടിൽ പൊക്കോ.." "വേ.. വേണ്ട ദേവ്.. എനി എനിക്ക്.. പേടിയാ.." അവളെ കയ്യ് വിടുവിപ്പിക്കാൻ നോക്കുമ്പോ അവൾ ഒന്നൂടി അവന്റെ ദേഹത്തു കയ്യ് മുറുക്കി.. അവൻ ദേഷ്യം കണ്ട്രോൾ ചെയ്തു അവളെ അവനിൽ നിന്ന് അകറ്റി.. അവൾ മുഖത്തു നോക്കിയപ്പോ അവനൊന്ന് പുഞ്ചിരിച്ചു കൊടുത്തു.. "ജൂലി എന്താ ഇത്.. ഞാൻ പറഞ്ഞില്ലേ.. ഇവിടുത്തെ കാര്യം ഒക്കെ ഞാൻ നോക്കിക്കോളാം.. നീ വീട്ടിൽ പൊക്കോ.. ഞാൻ ഡ്രൈവറെ വിളിച്ചിട്ടുണ്ട്.. മ്മ്.. എണീക്ക് പൊക്കോ.." വളരെ സ്നേഹത്തോടെ അവളെ അവിടുന്ന് പറഞ്ഞയച് ദേവ് ഒന്ന് നീട്ടി ശ്വാസം വിട്ടു.. ജൂലിയും അവളുടെ ആദ്യ പടി വിജയിച്ചെന്നോണം വിജയ ചിരിയാലേ അവിടം വിട്ടു..ജൂലി പോയെന്ന് ഉറപ്പ് വരുത്തി സാക്ഷ പോയി ക്യാബിൻ ഡോർ അടച്ചു ദേവിന് മുന്നിലായി വന്നു.. എന്തോ ആലോചിച് നിക്കുന്ന ദേവ് സാക്ഷ വന്നതും 'എന്താ ഇതൊക്കെ' എന്നാ ഭാവത്തിൽ അവളെ നോക്കി..

"എന്താ സാക്ഷ ഇതൊക്കെ.. താനെന്തിനാ അവളോട് ഇങ്ങനെ ഒക്കെ പറയാണമെന്ന് മെസ്സേജ് അയച്ചത്.. എനിക്ക് ഒന്നും മനസിലാവുന്നില്ല.." "അല്ലെങ്കിലും മനസിലാക്കേണ്ടിടത് ദേവ് ആരെയും മനസിലാക്കിയിട്ടില്ല.. അത് തന്നെയാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടവും.." സാക്ഷ അവനെ കൊള്ളിച്ചു കൊണ്ട് പറഞ്ഞതും ദേവിനു ഒരു നിമിഷം നിറക്കണ്ണലേ നിക്കുന്ന ദൃഷ്ടിയുടെ മുഖം ഓർമ വന്നു.. താൻ നഷ്ടപ്പെടുത്തിയ തന്റെ ജീവിതം.. സ്വപ്നം.. പ്രണയം.. അവൻ വേദനയോടെ ഓർത്തു.. 💔 _____🥀 "എന്നെ ഇത്രക്കൊക്കെ നോക്കാൻ ഉണ്ടോ ചിത്തു.. അത്രക്ക് സുന്ദരനാണോ നിന്റെ വുഡ്‌ബീ.." തന്റെ മുഖത്തു തന്നെ നോക്കി നിന്ന് പരുങ്ങുന്ന ദൃഷ്ടിയെ നോക്കി അവനൊന്ന് ചൊടിപ്പിച്ചു.. "അയ്യടി.. നോക്കാൻ പറ്റിയൊരു കോലം..എനിക്കേ നോക്കണമെങ്കി വേറെ നല്ലവരെ നോക്കിക്കൂടെ..😬" പ്രതേക ഭാവത്തോടെ അവളത് പറഞ്ഞതും അവന്റെ മുഖത്തു ചിരി മാറി.. അവനെ പിണക്കുന്നത് നല്ലതല്ലെന്ന് ഓർമ്മ വന്നതും അവൾ ഒന്ന് വെളുക്കനേ ചിരിച്ചു അവന്റെ ഓപ്പോസിറ്റ് ആയിട്ട് ഇരുന്നു..

"എന്താണ് മിസ്സ്‌ ദൃഷ്ടി ദാരിഖ്.. കാര്യമായ എന്തോ ചിന്തയിലാണല്ലോ.." "സാർ.. എനിക്കൊരു ഹെല്പ് ചെയ്യോ.." തടിക്ക് കയ്യ് കൊടുത്തുള്ള കേശുവിന്റെ ചോദ്യത്തിന് അവളുടെ മറു ചോദ്യം കേട്ട് താടി താങ്ങീയിരുന്ന കയ്യ് സ്ലിപ് ആയി താഴെ വീണു.. 'ഇവൾക്കിത് എന്തിന്റെ കേടാ' എന്ന പോലെ അവന്റെ നോട്ടത്തിന് അവൾ തല ചൊറിഞ്ഞു കുനിഞ്ഞിരുന്നു.. "ദൃഷ്ടി പറയ്.. സാർ കേക്കട്ടെ.." അവൾ പറഞ്ഞ അതെ ടോണിൽ തന്നെ അവനും തിരിച്ചു പറഞ്ഞു.. "എന്റെ ഡ്രീം ആയിരുന്നു ഫാഷൻ ഡിസൈനിങ്.. അതിനായി തന്നെയാണ് ഞാൻ പഠിച്ചതും.. പക്ഷെ ജീവിതത്തിൽ സംഭവിച്ച ചില അപ്രതീക്ഷ സംഭവങ്ങൾ കാരണം എന്റെ സ്വപ്നം എനിക്ക് നേടാൻ ആയില്ലേ.." അവളുടെ മുഖം മാത്രം കണ്ണുകളിൽ ആവാഹിച്ചു ചിരിച്ചു നിന്നിരുന്ന കേശുവിന്റെ മുഖം അത് പറഞ്ഞതോടു കൂടി ഇരുണ്ടു..അവനെ നോക്കാതെ തന്നെ ദൃഷ്ടി തുടർന്നു.. "എന്റെ ലക്ഷ്യം നേടാൻ ഒരുപാട് തടസങ്ങൾ മുന്നിൽ വന്നിട്ടുണ്ട്.. അന്നൊക്കെ വളരെ ധൈര്യത്തിൽ തന്നെയാണ് അതൊക്കെ ഞാൻ എതിർത്തത്..ഇപ്പോ എന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് അറിയോ..

സ്വന്തമായി ഒരു കമ്പനി.. പലരും എന്നോട് പറഞ്ഞിട്ടുണ്ട് സമ്പന്നതയിൽ വളർന്ന എനിക്ക് ഈ ആഗ്രഹം വെറും ഷോ ഓഫ്‌ ആണെന്ന്..പക്ഷെ അതാങ്ങനെ അല്ല എന്ന് എനിക്ക് തെളിയിക്കണം.. അതിന് വേണ്ടിയാ ഞാൻ കഷ്ടപ്പെട്ടത്.. എന്റെ പണത്തിൽ തന്നെ സ്വന്തമായി ഒരു കമ്പനി അതാണെന്റെ സ്വപ്നം.." വ്യത്യസ്ത ഭാവത്തോടെ ഓരോന്നും പറഞ്ഞു നിർത്തി ദൃഷ്ടി കേശുവിനെ നോക്കി.. പെണ്ണായാ അവൾക് ഇത്രേം ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടെന്നുള്ളത് അവനൊരു അത്ഭുദമായി തോന്നി..താൻ ഇത്രയും നാളും ജീവിച്ചതൊന്നും അല്ല ജീവിതമെന്നും.. അവളുടെ സ്വപ്നത്തിന് മുന്നിൽ താനൊന്നും ഒന്നും അല്ലെന്ന് അവൻ തോന്നി.. ആഗ്രഹങ്ങൾ നേടാനും സ്വന്തം ഇഷ്ടത്തിന് വേണ്ടി പൊരുതാനും പെണ്ണെന്നും ആണെന്നും രണ്ടു ജൻഡർ ഇല്ലന്ന് അവൻ മനസിലാക്കി..വല്ലാത്തൊരു ബഹുമാനം തോന്നി അവൻ അന്നാദ്യമായി സ്ത്രീകളോട്.. "ഇതിലിപ്പോ സാർ എന്താ എന്നെ സഹായിക്കേണ്ടത് എന്ന് സംശയം കാണും അല്ലെ.." അവളുടെ ചോദ്യത്തിന് അവൻ ആണെന്ന് തല കുലുക്കി..

"എന്റെ പ്രൊജക്റ്റ്‌ സാറിന് തരണം എന്നാണ് എന്റെ ആഗ്രഹം.. സാർ അത് ഏറ്റെടുക്കണം.." കണ്ണ് തുടരെ ചിമ്മി അവളത് പറഞ്ഞതും കേശു കുറച്ചു നേരം നെറ്റി ചുളിച്ചു.. പിന്നെ എന്തോ ഓർത്ത പോലെ ചിരിച്ചു ചെയറിൽ ചാരി.. "അപ്പോ നമ്മുക്ക് നാളെ തന്നെ സൈറ്റ് കാണാൻ പോകാം സാർ.." വളരെ ആവേശത്തോടെ ചോദിക്കുന്ന അവളെ അവനൊന്ന് നോക്കി ലാപ്പിൽ കണ്ണ് നട്ടു..അപ്പോഴേക്കും ദൃഷ്ടിയുടെ ഹൃദയം ഇടിക്കാൻ തുടങ്ങി.. അവൻ 'നോ' പറയല്ലേ എന്നവൾ പ്രാർത്ഥിച്ചു.. "മ്മ്മ്.. നാളെ പറ്റില്ല.. രണ്ടു ദിവസം കഴിഞ്ഞ് പോകാം.." 'തീർന്ന്'..ദൃഷ്ടി മനസിൽ പറഞ്ഞു അവനെ ദയനീയമായി നോക്കി.. "സാർ പ്ലീസ്.. നാളെ തന്നെ പോകാം.." "ഏയ് നോ.. നാളായല്ലേ നമ്മൾ ആ അനാഥാലയത്തിൽ പോകുന്നത്.. അവിടെ എന്താണെന്നൊക്കെ നോക്കി സെറ്റ് ചെയ്തിട്ട് രണ്ട് ദിവസം കഴിഞ്ഞ് പോ.." "അതിന് ഷാനുക്കയോ മാറ്റാരെങ്കിലും പറഞ്ഞയച്ചാൽ പോരെ.." ഇത്രയും നേരം താൻ കഷ്ടപ്പെട്ടത് വെറുതെ ആവും എന്നോർത്തു അവൻ പറഞ്ഞു തീരുന്നതിനു മുന്നേ ദൃഷ്ടി ഇടക്ക് കേറി..അതവനിൽ ചെറിയൊരു സംശയം ഉണ്ടാക്കി..

വീണ്ടും എന്തോ പറയാൻ ആഞ്ഞാ ദൃഷ്ടിയെ കേശു തടഞ്ഞു.. "ഞാൻ പറഞ്ഞു കഴിഞ്ഞു.. നാളെ അവിടൊട്ട് തന്നെ പോകും.. അതിലൊരു മാറ്റവും ഇല്ല Got it..!!" നിരാശ തോന്നിയെങ്കിലും ദൃഷ്ടി ഒന്നും മിണ്ടിയില്ല.. "ഞാൻ ഒറ്റക്ക് അല്ല നീയും ഉണ്ടാവും എന്റെ ഒപ്പം.." അത്രയും പറഞ്ഞു അവൻ പോയി.. 'ഒരു ഐഡിയ വെള്ളത്തിലായി..എന്ന് കരുതി ദൃഷ്ടി തോൽക്കില്ല.. മോനെ യോകെഷേ നിന്നെ അവിടെ പോവാൻ സമ്മതിക്കില്ല എന്ന് ഞാൻ കരുതീട്ടുണ്ടെങ്കിൽ അതങ്ങനെ തന്നെ നടക്കും..' അവൾ മനസിൽ അത് ദൃഡ പ്രതീക്ഞ്ഞ എടുത്തിരുന്നു.. ______🥀 "ഞാൻ പറയുന്നത് ഒന്ന് കേൾക്കെന്റെ ഹരി.." "നിന്നോട് പോകാനാ സച്ചു പറഞ്ഞത്.. എനിക്ക് ഒന്നും കേൾക്കണ്ട.." "മിണ്ടാതിരിക്ക് ടാ.. കുറെ നേരായി അവൻ തുടങ്ങീട്ട്..നീ ആരാന്നാടാ നിന്റെ വിചാരം.. ഏഹ്.. പറയുന്നതൊന്നും കേൾക്കണ്ട പോലും.. ദേ ഒരു കാര്യം പറഞ്ഞേക്കാം.. എല്ലാം ഒരുവിധം സെറ്റ് ചെയ്തു വച്ചേക്കുവാ.. ഇതിനിടയിൽ നിന്റെ ഇടംകോലിടുന്ന സ്വഭാവം വല്ലോം എടുത്താൽ ഉണ്ടല്ലോ.. ഇന്ന് നീ ഒന്ന് ആ പൂതനക്ക് ഇട്ട് പൊട്ടിച്ചില്ലേ.. അതുപോലെ ഞാനും ഒന്നാങ് തരും പറഞ്ഞേക്കാം.. പോട്ടെ പോട്ടെന്ന് വാക്കുമ്പോ തലയിൽ കേറി നിന്ന് ബ്രേക്ക്‌ ഡാൻസ് കളിക്കുന്നോ.."

സാക്ഷായുടെ ഉറഞ്ഞു തുള്ളലിൽ ഹരീടെ വായ അടഞ്ഞു.. "ഇതാര് ഡാൻസ് കളിക്കുന്ന കാര്യവാ.." പല്ലവിയുടെ സൗണ്ടിൽ രണ്ടുപേരുടെയും ശ്രെദ്ധ ഡോറിന്റെ ഭാഗത്ത് ആയി.. ഹരി അപ്പോഴും കലിപ്പിൽ തന്നെയാണ്.. "ആഹാ.. നീ ഇതെപ്പോ വന്നു.." "കുറച്ചു നേരായി.. അപ്പോഴുണ്ട് ഈ കരി വാണം വിട്ട പോലെ റൂമിൽ കേറുന്ന കണ്ടത്..എന്ത് പറ്റിയെന്നു ചിന്തിച് നിന്നപ്പോഴാ വാല് പോലെ സച്ചുനെയും കണ്ടത്.." ഒരു ചിരിയാലേ അവളത് പറഞ്ഞപ്പോ സാക്ഷയും ചിരിച്ചു.. മറ്റെങ്ങോ നോട്ടം പായിച്ചു നിക്കുന്ന ഹരിയെ കണ്ടു കണ്ണ് കൊണ്ട് പവി എന്താണെന്ന് ചോദിച്ചെങ്കിലും സാക്ഷ ഒന്ന് കണ്ണ് ചിമ്മിയാതെ ഉള്ളു.. "അല്ല സച്ചു.. കരിക്ക് എന്താ പറ്റിയെ.. കണ്ടിട്ട് എന്തോ പോയ അണ്ണാനെ പോലുണ്ടല്ലോ.." "നിർത്തുന്നുണ്ടോ ഒന്ന്.. നാശം മനുഷ്യന് സമാധാനം തരില്ലെന്ന് വച്ച വല്ലാത്ത കഷ്ടവ.. ഏത് നേരത്താണാവോ ഇങ്ങോട്ട് വരാൻ തോന്നിയത്.." പെട്ടന്ന് ഉള്ള ഹരിയുടെ അലർച്ചയിൽ പവി ഒന്ന് ഞെട്ടി.. സാക്ഷ അവനെ തടയാൻ ശ്രെമിക്കുന്നതിന് മുന്നേ അവിടുള്ള ചെയർ തട്ടി തേറുപ്പിച്ചു അവൻ പോയി.. ഞെട്ടലിൽ നിന്ന് മാറെ പവിയുടെ കണ്ണ് നിറഞ്ഞു.. സാക്ഷയോട് ഒന്ന് ചിരിച്ചെന്ന് വരുത്തി പോകാൻ നിന്ന പവിയൂടെ കയ്യിൽ അവൾ പിടിച്ചു.. "പവി.. ടാ അവൻ വേണം എന്ന് വച്ചിട്ടല്ല..

ഇന്ന് ഓഫീസിൽ ആകെ പ്രശ്‌നം ഉണ്ടായി അതാ അവൻ.. അതിന്റെ ദേഷ്യത്തിലാ.." "എന്താ സച്ചു.." ഇന്ന് നടന്ന സകലതും സാക്ഷ പവിയോട് പറഞ്ഞു.. ഒക്കെ കേട്ട് കഴിഞ്ഞ് പവിക്ക് വല്ലാത്ത ദേഷ്യം തോന്നി ജൂലിയോട്.. തന്റെ ദൃഷ്ടിയെ നോവിച്ചതിലുള്ള കണക്ക് ബാക്കി കിടക്കെ ഇപ്പോ അവൾ ഹരിയെയും വേദനിപ്പിച്ചു.. രണ്ടു പേരും തന്റെ മനസിൽ ഇടം പിടിച്ചവരാണെന്ന് പവി ഓർത്തു.. "എന്നിട്ട്..ദേവ് എന്ത് പറഞ്ഞു.." "സത്യത്തിൽ ആദ്യം ഹരി വന്ന് പറഞ്ഞപ്പോ ശെരിക്കും ഞെട്ടിയത് ഞാനും ദേവും ആയിരുന്നു.. കാരണം അത്രക്കും ഇമ്പോര്ടന്റ്റ്‌ ആയ ഒന്നാണ് ഈ പ്രൊജക്റ്റ്‌.. ഹരിയുടെ ഭാഗത്തു ഒരു തെറ്റും ഇല്ലെന്ന് എനിക്ക് അറിയാമായിരുന്നു.. പക്ഷെ ദേവിനെ എന്ത് പറഞ്ഞു വിശ്വസിപ്പിക്കും.. ഞാൻ പറഞ്ഞാൽ ദേവ് വിശ്വസിക്കും എന്നെനിക് ഒരുറപ്പും ഇല്ലായിരുന്നു.. പിന്നെ ഞങ്ങൾ cctv ഫുടേജ് ചെക്ക് ചെയ്തു അതിൽ രണ്ടു ദിവസം മുന്നേ വരെ ഉള്ള വിശ്വൽസ് മാത്രമേ റെക്കോർഡ് ആയിട്ടുണ്ട്.. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ജൂലിയാണെന്ന് സംശയം തോന്നിയെങ്കിലും ദേവിനോട് പറയാൻ മുതിർന്നില്ല..

വ്യക്തമായി ഒരു തെളിവ് ഇല്ല എന്നത് തന്നെയായിരുന്നു കാരണവും.." "ഇനി എന്ത് എന്ന് ആലോചിച് നിക്കുമ്പോഴാണ് ഹരി വരുന്നതും ജൂലിയാണ് ചെയ്തതെന്ന് പറഞ്ഞു അടിക്കുന്നതും.. ആ സമയം ദേവ് ഹരിക്കെതിരെ തിരിയും എന്ന് വിചാരിച്ചെങ്കിലും ജൂലിക്ക് അതൊക്കെ കിട്ടണം എന്നാ പോലെ ദേവ് അവനെ തടഞ്ഞില്ല.. തടയാൻ ആഞ്ഞാ എന്നെ അതിനനുവദിച്ചും ഇല്ല.. അപ്പോ എനിക്ക് ചെറിയൊരു പ്രതീക്ഷ വന്നു ദേവ് ജൂലിയുടെ ഭാഗം നിന്ന് ഇനി സംസാരിക്കില്ല എന്ന്.. അതുകൊണ്ട് ഹരിയെ അവിടുന്ന് പിടിച്ചോണ്ട് വരുന്നതിനിടക്ക് ദേവിന് ഞാൻ മെസ്സേജ് അയച്ചു.. ജൂലിയുടെ ഭാഗം നിന്ന് സംസാരിക്കണമെന്നും എന്നെ വഴക്ക് പറയാണമെന്നും ഒക്കെ.. ദേവ് അതുപോലെ ചെയ്തപ്പോ തെളിവുകൾ ഇല്ലായിരുന്നിട്ട് കൂടി എനിക്ക് നല്ല പ്രതീക്ഷ തോന്നി.. അത് മതിയായിരുന്നു എനിക്ക്.. എന്റെ ഹരിയുടെ നിരപരാധിത്വം ദേവിന് മുന്നിൽ അറിയിക്കാൻ.. പക്ഷെ ഞാൻ പറയാൻ തുടങ്ങുന്നതിനു മുന്നേ മറ്റൊരാൾ അവിടെ വന്നു.. ജൂലിയുടെ കളികൾ നേരിൽ കണ്ട ഒരാൾ...!!" സാക്ഷ പറഞ്ഞു നിർത്തിയതും അതാരാണെന്ന് അറിയാൻ ഉള്ള ആകാംഷയിൽ പവിയും ഡോറിന് വെളിയിൽ ഹരിയും ഉണ്ടായിരുന്നു..സ്റ്റെല്ല ആണോ എന്നവൻ സംശയിച്ചു.. "സ്റ്റെല്ല.."

ഹരി ആ പേര് കേട്ടതും ഒന്ന് ആശ്വസിച്ചു.. തന്നെ രക്ഷിക്കാൻ അവൾ നേരിട്ട് ദേവിനോട് ഇതൊക്കെ പറയുമെന്ന് അവൻ വിചാരിച്ചിരുന്നില്ല.. "സ്റ്റെല്ല വന്ന് പറയുന്ന കാര്യം ഒക്കെ കേട്ട് ദേവിന് ദേഷ്യം വന്നു.. പക്ഷെ ഇപ്പോ ഒരു പ്രശ്‌നം ഉണ്ടാക്കിയാൽ ജൂലിയുടെ മനസിൽ എന്താണെന്ന് അറിയാൻ നമ്മുക്ക് ആവില്ല എന്ന് പറഞ്ഞു ഞാൻ ദേവിനെ സമാധാനിപ്പിച്ചു.. അവളുടെ മനസിൽ എന്താണെന്ന് എനിക്ക് വേണമെങ്കിൽ പറയാമായിരുന്നു.. പക്ഷെ വേണ്ട.. ജയിച്ചെന്ന് കരുതി അവൾ കളിക്കട്ടെ.. അവളെ കൊണ്ട് ആവുന്ന അറ്റം വരെയും പോട്ടെ..അവസാനം അവളെ കൊണ്ട് രക്ഷപെടാൻ പറ്റില്ല എന്നാ അവസ്ഥ വരുമ്പോ ഇന്നോളം അവൾ ചെയ്തത് ഒക്കെ ദേവിന് മുന്നിൽ അവൾ തന്നെ തുറന്നു പറയണം.. അതിന് ശേഷം ഇനി ഒരിക്കലും മറ്റൊരാളുടെ ജീവിതത്തിലോട്ട് കരടായി കടന്നു വരാൻ കഴിയാത്ത ഒരു ശിക്ഷയും കൊടുക്കണം.." "ശെരിയാ.. അവളറിയണം എന്റെ ദൃഷ്ടി അനുഭവിച്ച വേദന.." സാക്ഷ പറഞ്ഞു മുഴുവനാക്കും മുന്നേ പവിയും അത് കൂട്ടി ചേർത്തു.. എല്ലാം കേട്ട് നിന്ന ഹരിക്ക് വല്ലാത്ത വിഷമം തോന്നി.. സാക്ഷ അവനെ വഴക്ക് പറഞ്ഞതിൽ ഉള്ള ദേഷ്യത്തിലും ആരും തന്റെ ഒപ്പം ഇല്ല എന്നുള്ള വിഷമത്തിലും ആണ് അവൻ ദേഷ്യപ്പെട്ടത്.. പക്ഷെ എല്ലായിപ്പോഴും അവന്റെ സച്ചു അവനോപ്പം നിക്കുമെന്ന് അവൻ ഓർത്തില്ല..

അതോർക്കേ അവളോട് ദേഷ്യപ്പെട്ടത് ആലോചിക്കെ അവന് അവനോട് തന്നെ ദേഷ്യം തോന്നി.. നിഷ്കു ഭാവത്തിൽ ഹരി അവരുടെ റൂമിൽ കേറി തല താഴ്ത്തി നിന്നു.. അവന്റെ നിൽപ്പ് കണ്ടിട്ട് സാക്ഷക്ക് ചിരിയും പാവവും തോന്നി.. "എന്നാ ഞാൻ പോകുവാ സച്ചു.. ഇനി ഞാൻ നിന്നിട്ട് ആർക്കും സമാധാനകേടുക്കും ബുദ്ധിമുട്ടും ഒന്നും തോന്നാണ്ട.." തന്നെയാണ് അവൾ ഉദ്ദേശിച്ചതെന്ന് മനസിലാക്കേ ഹരി പവിയെ ഇടംകണ്ണിട്ട് നോക്കി... തന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ മുഖം തിരിച്ചു പോകുന്നവളെ പിന്നിൽ നിന്ന് വിളിക്കാൻ നോക്കിയതും അവൾ ഡോർ വലിച്ചടച്ചു പുറത്ത് പോയി.. "സച്ചു.." ഒരു ലോഡ് നിഷ്കുവും ദയനീയതയും മുഖത്തു വാരി അവന് സാക്ഷയെ നോക്കി.. "അനുഭവിക്ക്.. ഓരോന്ന് പറയുമ്പോൾ ആലോചിക്കണം.." അവനോട് പൊട്ടിച്ചിരിച്ചു അതും പറഞ്ഞു അവളും അവളുടെ റൂമിൽ പോയി.. ശെരിക്കും ഇപ്പോഴാണ് ഹരി എന്തോ പോയ അണ്ണാനെ പോലെ നിക്കുന്നത്.. ______🥀 രാവിലെ കണ്ണിൽ പ്രകാശം കുത്തി കേറിയെങ്കിലും തല പൊക്കാൻ ആവാത്ത വേദന അനുഭവപ്പെട്ടു ദൃഷ്ടിക്ക്..

ഇന്നലെ ദേവിന്റെ കമ്പനിയിൽ നടന്ന സംഭവങ്ങൾ പവി നാച്ചുവിനോട് പറയുന്നുണ്ട്.. അതൊക്കെ കേൾക്കുന്നുണ്ടെങ്കിലും ശ്രെദ്ധിക്കാൻ അവളെ കൊണ്ട് ആയില്ല.. അടിവയറിൽ അനുഭവപ്പെടുന്ന വേദന ശരീരം മുഴുവൻ പടരുന്നത് അവൾ അറിഞ്ഞു.. പതിയെ കണ്ണ് തുറന്നു ടേബിളിൽ ഉള്ള ഡേറ്റിൽ നോട്ടം തെറ്റിക്കെ തന്റെ എല്ലാമാസത്തേയും ചുവന്ന ദിവസതിന്റെയും തുടക്കം ഇന്നാണെന്ന് അവൾക് മനസിലായി.. അടിവയറിലെ വേദന കാലിൽ കൂടി ഇരച്ചു കേറുന്നതറിഞ് അവളൊന്ന് കൂടി ചുരുണ്ടു.. അവളെഴുന്നേക്കുന്ന സമയം കഴിഞ്ഞിട്ടും കാണാത്തത് കാരണം റൂമിലേക്ക് വന്ന നാച്ചുവും പവിയും കാണുന്നത് ബെഡിൽ കിടന്ന് പുളയുന്ന ദൃഷ്ടിയെ ആണ്..കാര്യം അന്വേഷിക്കാൻ അവളെ വിളിച്ചുണതാൻ നിന്ന അതെ സമയം തന്നെ ദൃഷ്ടിയുടെ ഫോൺ ബെൽ അടിച്ചു.. അതിൽ കേശുവിന്റെ പിക്കും മുരടൻ എന്ന് സേവ് ചെയ്തത് കണ്ടു രണ്ടും പരസ്പരം മുഖത്തോട് മുഖം നോക്കി.. കുറച്ചു കഴിഞ്ഞ് കാൾ കട്ട്‌ ആയതും താഴെ നിന്നും കാറിന്റെ ഹോൺ ശബ്ദം കേട്ട് പവി കർട്ടൻ മാറ്റി നോക്കെ കാറിന്റെ ബോനോട്ടിൽ ചാരി നിന്ന് ഫോൺ കുത്തുന്ന കേശുവിനെയാണ് കണ്ടത്........ ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story