ഹൃദയതാളം: ഭാഗം 37

hridaya thalam sana

എഴുത്തുകാരി: സന

കുറച്ചു കഴിഞ്ഞ് കാൾ കട്ട്‌ ആയതും താഴെ നിന്നും കാറിന്റെ ഹോൺ ശബ്ദം കേട്ട് പവി കർട്ടൻ മാറ്റി നോക്കെ കാറിന്റെ ബോനോട്ടിൽ ചാരി നിന്ന് ഫോൺ കുത്തുന്ന കേശുവിനെയാണ് കണ്ടത്.. "ദൃഷ്ടി.. എന്താടാ പറ്റിയെ.. വയ്യേ നിനക്ക്.." നച്ചു അവളുടെ അടുതിരുന്ന് തട്ടി വിളിച്ചതും പവിയും അവളുടെ അടുത്തായി വന്നിരുന്നു.. "വയറു വേദനയാണോ.." പവി വയറിൽ തൊട്ട് ചോദിച്ചതും ദൃഷ്ടി ഒന്ന് മൂളി.. "നച്ചു നീ ആ ഹോട് ബാഗ് ഒന്നെടുക്ക് ഞാൻ വെള്ളം എടുക്കട്ടെ.." പവി കിച്ചണിലേക്ക് നടക്കേ നാച്ചുവിനോടയി വിളിച്ചു പറഞ്ഞു..പവി വേഗം ചെന്ന് കുറച്ചു ഉലുവ വെള്ളം റെഡി ആക്കി.. അപ്പോഴേക്കും വീണ്ടും കേശുവിന്റെ വിളി വന്നു.. അവനോട് എന്ത് പറയും എന്ന് ചിന്തിച് കുറച്ചു നേരം നിന്ന് ശേഷം ഫോൺ ചെവിയോട് അടുപ്പിച്ചു.. _______🥀 "തനിതെവിടാഡോ.." ആദ്യം തന്നെ കേശുവിന്റെ അലർച്ചയാണ് പവി കേട്ടത്.. "ഞ.. ഞാൻ പല്ലവിയാണ്.." "ഓ സോറി.. ഞാൻ ചിത്തു ആണെന്ന് കരുതി.. Where is she??" "അൽപ്പ നേരത്തെ നിശബ്ദക്ക് ശേഷം കേശു തുടർന്നു.."

"സാർ.. She's not well..അതുകൊണ്ട് അവളിന്ന് ഇന്ന് വരുന്നില്ല.." "വയ്യേ.. എന്താ അവൾക്.. ഞ.. ഞാൻ ഇപ്പോ വരാം.." അത്രയും പറഞ്ഞു മറുപടിക്ക് പോലും കാത്തുനിക്കാതെ കേശു കാൾ കട്ട്‌ ചെയ്തു.. പടികൾ ഓടി കേറുമ്പോ അവന്റെ മനസിൽ ദൃഷ്ടി മാത്രമേ ഉണ്ടായിരുന്നുള്ളു.. "അവളെവിടെ.." "ഫ്രഷ് ആവാൻ കേറീട്ടുണ്ട്.. ഇന്ന് അവളോട് പോകണ്ടാന്നു ഞാൻ പറഞ്ഞിട്ടുണ്ട്.." "അപ്പോ നീയും ഇന്ന് പോകുന്നില്ലേ.." "സത്യം പറഞ്ഞ പോവാൻ തലപര്യം ഇല്ല.. ഞാനും ഇന്ന് ലീവ് എടുത്താലോ പവി.." പവിയോട് നച്ചു ചോദിച്ചതും അവളൊന്ന് തുറിച്ചു നോക്കി..സ്റ്റോവിൽ ഇരുന്ന് തിളയ്ക്കുന്ന ഉലുവ വെള്ളം ഗ്ലാസ്സിലേക്ക് പകർന്നു അവൾക് നേരെ തിരിഞ്ഞു... "അത് വേണ്ട.. മോള് പൊക്കോ.. ഞാൻ ഇവിടെ ഉണ്ടാ.. യ്യോ പറ്റില്ല.. ഇന്ന് എനിക്ക് എന്തയാലും പോണം.." ആദ്യം അവളോട് വേണ്ടന്ന് പറഞ്ഞെങ്കിലും പെട്ടന്ന് ഓർത്ത പോലെ അവൾ തലയിൽ കയ്യ് വച് പറഞ്ഞു.. വാടി നിന്ന നാച്ചുവിന്റെ മുഖം പെട്ടന്ന് പ്രകാശിച്ചു.. "U don't worry.. ദൃഷ്ടിക്ക് തുണയായി ഞാൻ ഉണ്ടാവും.." നെഞ്ചിൽ കയ്യ് വചുള്ളാ നാച്ചുവിന്റെ സംസാരം കേട്ട് അവളൊന്ന് ചിരിച്ചു..

പുറത്ത് കാളിങ് ബെൽ ശബ്ധിച്ചതും കേശു ആണെന്ന് മനസിലാക്കി പവി ഡോറിനടുത്തേക്ക് നടന്നു.. "ചിത്തു.." "ഇപ്പോ വരും സാർ ഇരിക്കൂ.." കേറിയപാടെ ചുറ്റുഭാഗം കണ്ണോടിച്ചു കൊണ്ടുള്ള അവന്റെ ചോദ്യത്തിന് പവി ചിരിയാലേ മറുപടി കൊടുത്തു.. കിച്ചണിൽ നിന്ന് ക്യാരറ്റും കടിച്ചിറങ്ങി വന്ന നച്ചു കേശുനെ കണ്ടതും ഞെട്ടി.. വായും പൊളിച്ചുള്ള അവളെ നിൽപ്പ് കണ്ടു പവി അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു.. കേശു അപ്പോഴും ആസ്വസ്ഥമായി ദൃഷ്ടിയെ തിരയുന്നുണ്ടായിരുന്നു.. "നച്ചു ആ വായ ഒന്ന് അടക്ക്.. എന്നിട്ട് കേശു സാറിന് ഒരു കോഫി എടുത്ത് വന്നേ.." ആദ്യം പതിയെ അവളോട് ചെവിയിലും പിന്നെ ഉള്ളത് അല്പം ഉറക്കെയും പറഞ്ഞു..നച്ചു കേശുവിനെ നോക്കി ഒന്ന് ഇളിച്ചു കിച്ചണിലേക്ക് നടന്നു.. "ഞാൻ അവളെ വിളിച്ചു വരാം.." "വേ.. വേണ്ട.. ബുദ്ധിമുട്ടിക്കണ്ട.. ഞാൻ അങ്ങോട്ട് വരാം.." പവി ദൃഷ്ടിയുടെ അടുത്തേക്ക് പോകാൻ നിന്നതും കേശുവും കൂടെ പോയി.. ഒരുകണക്കിന് അവൾ കിടക്കട്ടെ എന്ന് പവിയും വിചാരിച്ചു.. റൂമിലേക്ക് കേറിയപ്പോ തന്നെ കേശു കണ്ടത് സോഫയിൽ ചാരി കാല് രണ്ടും ടീപോയിൽ വച് ഹോട് ബാഗ് കൊണ്ട് വയറ്റിൽ അമർത്തുന്ന ദൃഷ്ടിയെ ആണ്.. കണ്ണടച്ചണ് അവൾ ഇരിക്കുന്നത്..

പവി അവനെ അവിടെ ആക്കി പുറത്തിറങ്ങി..അടുത്താരോ ഉള്ളത് പോലെ തോന്നിയതും ദൃഷ്ടി പതിയെ കണ്ണ് തുറന്നു.. മുന്നിലായി നിക്കുന്ന കേശുവിനെ കണ്ടു അവളുടെ കണ്ണ് മിഴിഞ് വന്നു.. _____🥀 കേശുവിനെ കണ്ട പകപ്പിൽ ദൃഷ്ടി വേദന മറന്ന് ചാടി എഴുന്നേറ്റു.. "സ്സ്ആാാാ.." അടിവയറ്റിൽ അനുഭവപ്പെട്ട രൂക്ഷമായ വേദനയിൽ അവൾ അതെ പോലെ അവിടെ തന്നെ ഇരുന്നു..അവളിൽ നിന്ന് വന്ന സൗണ്ട് അവനിൽ ഭയം നിറച്ചതും പെട്ടന്ന് അവളെ അവന് താങ്ങി പിടിച്ചു അവളോടൊപ്പം അവനും സോഫയിൽ ഇരുന്നു.. കേശുവിന്റെ ഒരുകയ്യ് അവളുടെ ഇടുപ്പിലും മറു കയ്യ് ഷോൾഡറിലും മുറുകിയിരുന്നു..ഇന്നലെ കണ്ടതിൽ നിന്ന് ഇന്ന് അവളിൽ ഒരുപാട് മാറ്റം ഉള്ളത് പോലെ തോന്നി അവന്..മുഖം വാടി..കണ്ണ് ആകെ ക്ഷീണിച്ച പോലെ.. "എന്താ പറ്റിയെ.. പനി ആണോ.." അരയിൽ നിന്ന് കയ്യ് മാറ്റി നെറ്റിയിൽ തൊട്ട് ചോദിക്കുന്നവനെ ദൃഷ്ടി അത്ഭുദത്തോടെ നോക്കി.. യന്ത്രിക്കാമെന്നോണം അവൾ അല്ല എന്ന് തല കുലുക്കി.. "പിന്നെ എന്താ.. ജലദോഷം ആണോ.. ക്ഷീണം ഉണ്ടോ.. ഹോസ്പിറ്റലിൽ പോകാം വാ.."

വീണ്ടും അവളുടെ മുഖമാകെ നോക്കി തലോടി അവന് അവളേം കൊണ്ട് എഴുന്നേക്കാൻ ശ്രെമിച്ചു.. എഴുന്നേൽക്കാൻ പോയിട്ട് നേരെ ഒന്ന് കിടക്കാൻ പോലും അവളെ കൊണ്ട് ആവുന്നില്ലായിരുന്നു.. മുഖം വേദനയാൽ ചുളിഞ്ഞു.. അവന്റെ കയ്യിൽ മുറുക്കി പിടിച്ചു അവൾ തന്റെ വിസമ്മതം അറിയിച്ചു.. "നി.. നിക്ക് വ.. വയറുവേദനയാ.." ചടപ്പ് തോന്നിയെങ്കിലും അവൾ തന്റെ അവസ്ഥ അവനെ അറിയിക്കാൻ ശ്രെമിച്ചു.. "അതാ നിന്നോട് പറഞ്ഞേ.. വാശി പിടിക്കാതെ എണീറ്റെ ഹോസ്പിറ്റലിൽ പോകാം.." അവന്റെ അന്യൻ സ്വഭാവം പുറത്തെടുക്കാൻ തുടങ്ങിയതും അവളൊന്ന് അവനെ ദയനീയമായി നോക്കി.. കാര്യം മനസിലാക്കിയിട്ടും തന്നെ ബുദ്ധിമുട്ടിക്കാൻ ശ്രെമിക്കുന്നതാണെന്ന് പോലെ തോന്നി അവൾക്.. "വേണ്ടന്ന് പറഞ്ഞില്ലേ.." കയ്യ് തട്ടി മാറ്റി അവൾ എതിർത്തു.. പെട്ടന്ന് അവളിൽ ഉണ്ടായ മാറ്റത്തിൽ അവൻ ഞെട്ടി.. രണ്ടു കയ്യാൽ മുഖം പൊത്തി ഇരിക്കുന്നവളെ അവൻ കാര്യം മനസിലാവാതെ നോക്കി..ദേഷ്യമായിരുന്നു അവളുടെ മുഖത്തു അവന് കാണാൻ സാധിച്ചത്.. ദേഷ്യപെടാൻ മാത്രം താനെന്താണ് ചെയ്തതെന്ന് അവൻ ഒരു നിമിഷം ചിന്തിച്ചു.. *ഈ അവസ്ഥയിൽ ദേഷ്യപ്പെടുന്നത് സാധാരണയാണെന്ന് അവന് അറിയുന്ന കാര്യം അല്ലായിരുന്നു..

അല്ലെങ്കിലും ഈ സമയം ഒരുവളിൽ ഉണ്ടാക്കുന്ന മാറ്റം മനസിലാക്കാൻ ആണുങ്ങൾക് കഴിഞ്ഞെന്ന് വരില്ല..!!!* _____🥀 "നച്ചു ഞാൻ ഇറങ്ങാ.. അവിടുരിക്കുന്ന ടീ കേശു സാർ ഇറങ്ങുമ്പോ കൊടുക്കേ.. പിന്നെ അവൾക്കുള്ള വെള്ളവും.." "ആ ടാ.. നീ പോയി വാ.." നാച്ചുവിനോട് യാത്ര പറഞ്ഞു പുറത്തിറങ്ങിയതും കാർ പാർക്കിങ്ങിൽ ഡ്രൈവിങ്ങിന് സീറ്റിന്റെ അവിടെയായി ആരെയോ കതെന്നോണം നിക്കുന്ന ഹരിയേയാണ് പവി കണ്ടത്.. അവനെ കണ്ടെങ്കിലും മൈൻഡ് ആക്കാൻ നിന്നില്ല.. അവിടെ എല്ലാം സാക്ഷയെ തിരഞ്ഞെങ്കിലും അവളേം കാണാത്ത കാരണം അവൾ പുറത്തേക്ക് ഇറങ്ങി.. ഇത്രയും നേരം അവൾക്കായി കാത്തു നിന്നിട്ട് തന്നെ ഒന്ന് ശ്രെദ്ധിക്ക കൂടി ചെയ്യാതെ പോകുന്ന പവിയെ കാണെ ഹരിക്ക് ദേഷ്യം വന്നു.. "ഇവളെ കാണാൻ അല്ലെ സച്ചുനോട് എങ്ങനെലും പോകാൻ പറഞ്ഞത്.. അതുകൊണ്ട് സച്ചു പിണങ്ങി പോകേം ചെയ്തു ലവൾ മൈൻഡ് ആക്കാതെയും പോണ്.. ഇത് കൊള്ളാല്ലോ.. അപ്പോ ഇത്രയും നേരം ഇവളേ കാത്ത് നിന്ന ഞാൻ മണ്ടനാ.." തന്റെ പിറകെ വന്ന് സ്വയം ഓരോന്ന് അവൻ തന്നെ അവനോട് ചോദിക്കുന്നത് കേട്ട് പവിക്ക് ചിരി വന്നു..എന്നാലും ചിരി കീഴ്ച്ചുണ്ടാൽ കടിച് പിടിച്ചു അവനെ ശ്രെദ്ധിക്കാതെ വേഗത്തിൽ നടക്കാൻ തുടങ്ങി..

പാർക്കിംഗ് സെക്ഷനിൽ നിന്ന് പുറത്ത് എത്തുന്നതിനു തൊട്ട് മുന്നേ അവളുടെ ഇടം കയ്യിൽ ആരോ ശക്തിയിൽ പിടിച്ചു വലിച്ചു അടുത്തുള്ള ഏതോ കാറിന്റെ ഡോറോട് ചേർത്തു.. പകച്ചു പോയ പവി പിടപ്പോടെ അവളുടെ മിഴികൾ ഉയർത്താവേ നൂലിഴക്ക് പോലും കടക്കാൻ ഇടം കൊടുക്കാത്ത രീതിയിൽ തന്നോട് ചേർന്ന് നിക്കുന്ന ഹരിയെ ആണ്.. അവൻ അവളിൽ ഒന്ന് കൂടി ചേർന്നതും അവന്റെ ഇടനെഞ്ചിൽ അവളുടെ മുഖം അമർന്നു.. ഇരുവരിലും ഒരു കുളിരു അനുഭവപ്പെട്ടു.. "സോറി ഡീ.." കാറ്റുപോലെ അവന്റെ നിശ്വാസം അവളുടെ കാതിൽ ഏറ്റത്തും പവിക്ക് ഉള്ളിലൂടെ ഒരു മിസൈൽ കടന്നു പോയി.. അവളുടെ ഉടലാകെ ഒന്ന് വിറച്ചു..അവളുടെ അടുത്തേക്ക് വലിച്ചാടുപ്പിക്കുന്ന ഗന്ധം അവൻ മതിയാവോളം ആവാഹിച്ചു..മുറുക്കി അടച്ചിരുന്ന മിഴികൾ കാണെ അവനിൽ കുസൃതി നിറഞ്ഞു.. കഴുത്തിൽ അനുഭവപ്പെടുന്ന ചുടുനിശ്വാസം കുറഞ്ഞു വരുന്നതറിഞ്ഞു പതിയെ പവി അവളുടെ കണ്ണുകൾ തുറന്നു.. ചുണ്ടിൽ പ്രതേക തരം പുഞ്ചിരി ഒളിപ്പിച്ചു നിക്കുന്ന ഹരിയെ കാണെ വല്ലാത്തൊരു പരവേഷം അവളിൽ വന്ന് മൂടി.. തന്നിൽ വരുന്ന മാറ്റം അവൾക് പോലും കണ്ടുപിടിക്കാൻ ആവാത്ത തരത്തിൽ.. അവന്റെ സമീപയതാൽ അവളുടെ ഹൃദയതാളം പോലും തെറ്റി..

"മാ..റ്.." പിടപ്പോടെ കണ്ണുകൾ മാറ്റി അവനിൽ നിന്ന് കുതറി മാറാൻ ശ്രെമിക്കെ അവന്റെ ചൂണ്ടു വിരൽ അവളുടെ റോസ് അധരത്തിന് മേലെ പതിഞ്ഞു.. ചുണ്ടിൽ വിലങ്ങായി വച്ചിരിക്കുന്ന അവന്റെ വിരലിലേക്കും അവന്റെ മിഴികളിലേക്കും പവിയുടെ നോട്ടം മാറി മാറി പതിഞ്ഞു.. "I' m really sorry.. Nd Ami tomake bhalobasi..😉" ആദ്യം നിഷ്കു ഭാവത്തിലും അത് കഴിഞ്ഞുള്ളത് കള്ളച്ചിരിയാലേ സൈട്ട് അടിച്ചു പറഞ്ഞു അവൻ അവളിലുള്ള കയ്യ് എടുത്തു.. മിഴിഞ് വന്ന അവളുടെ കണ്ണുകളും ചുമന്നു തുടുത്ത അവളുടെ കവിളും അവനിൽ പ്രണയം നിറച്ചിരുന്നു.. ഒരു ചിരിയാലേ ഹരി തിരിഞ്ഞ് നടക്കുമ്പോ അവൻ പറഞ്ഞതിന്റെ പൊരുൾ മനസിലാവാതെ അവൻ പോയ വഴിയേ നോക്കി അവൾ മിഴിച്ചു നിന്നു.. ______🥀 "എന്താടോ.." ദേവ് ക്യാബിൻ ഉള്ളിലേക്ക് കേറുമ്പോ തന്നെ കണ്ടത് ഒറ്റയ്ക് ഇരുന്ന് പിറുപിറുകുന്ന സാക്ഷയെ ആണ്.. കുറച്ചു നേരം നോക്കി നിന്നെങ്കിലും താൻ വന്നതൊന്നും അറിയാതെ അവളുടെ പണിയിൽ തന്നെ തുടരുന്ന അവളെ നോക്കി ഒന്ന് ചിരിച്ചു മുന്നിലായി പോയി വിരൽ ഞൊടിച്ചു..

"എ.. ഏഹ്ഹ്.. ഒന്നൂല്ല.." "ആരെയാ കാര്യമായി ചീത്ത വിളിക്കുന്നുണ്ടായിരുന്നല്ലോ.. എന്നെയാണോ.." ഫൈലിൽ നിന്ന് കണ്ണെടുക്കാതെ സാക്ഷയോടായി ദേവ് ചോദിച്ചു..സാക്ഷക്ക് അവന്റെ ചോദ്യത്തിൽ നന്നേ ചടച്ചിരിരുന്നു.. "ഏയ് ഞാൻ വെറുതെ.. ചുമ്മാ.." "മ്മ്മ് മ്മ്മ്.." അവനൊന്ന് ആക്കി മൂളി ലാപ്പിൽ കണ്ണ് നട്ടു..സാക്ഷ അവളുടെ പണിക്കിടയിലും ഇടയ്ക്കിടെ ദേവിനെ നോക്കാൻ മറന്നില്ല..നോക്കുമ്പോ ഒക്കെ അവളുടെ മനസിൽ അവന്റെ രൂപം കൂടുതൽ ആഴ്ന്നിറങ്ങുന്ന പോലെ.. തന്റെ പ്രണയം അവനെ അറിയിക്കാൻ അവളുടെ മനസ് വെമ്പിയെങ്കിലും ദേവിന്റെ പ്രതികരണം ഓർത്തു ഉള്ളിൽ തന്നെ ഒതുക്കി.. ലാപ്പിൽ ഉള്ള വർക്ക്‌ ചെയ്തു ഇടക്ക് ദേവിന്റെ ശ്രെദ്ധ സാക്ഷയിലോട്ട് പോയി.. കാര്യമായ എന്തോ വർക്കിലായിരുന്നതിനാൽ അവളോന്നും അറിഞ്ഞില്ല..ഇടയ്ക്കിടെ പാറി വീണ മുടികൾ അവൾ വകഞ്ഞു മാറ്റുന്നതും ഇടയ്ക്കിടെ ചുണ്ട് വിടരുന്നതും ഓരോന്ന് പറയുന്നതും ഒക്കെ ദേവ് അവന്റെ കണ്ണാലെ ഒപ്പിഎടുത്തു..അവന്റെ ചുണ്ടിൽ പതിയെ ചിരി വിടർന്നു..പെട്ടന്ന് അവന്റെ മനസിൽ ദൃഷ്ടിയുടെ മുഖം തെളിയെ അവൻ കണ്ണ് വെട്ടിച്ചു.. അന്നും ഇന്നും ഇനിയെന്നും തന്റെ മനസിൽ ദൃഷ്ടി മാത്രമേ ഉണ്ടാവാൻ പാടുള്ളു എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കും പോലെ അവൻ കണ്ണിനെയും മനസിനെയും ശാസിച്ചു നിർത്തി..

______🥀 "സ്..സാർ.. കോഫി.." വിറച്ചു വിറച്ചു നച്ചു കപ്പ്‌ കേശുവിന് കൊടുത്തു.. റൂമിൽ നിന്ന് പുറത്ത് വന്നതിൽ പിന്നെ എന്തോ ആലോചനയിലായിരുന്ന കേശു നച്ചുനെ നോക്കി കപ്പ്‌ ചുണ്ടോട് അടുപ്പിച്ചു ഒരു സിപ് കുടിച്ചു.. കുടിച്ചത് ഉടൻ തന്നെ അത് പോലെ തിരികെ തുപ്പി.. വല്ലാത്ത കയ്പ്പ് തോന്നി.. മനംപുരട്ടിയതും അവൻ വേഗം വാഷ്റൂമിൽ ഓടി കേറി.. കേശുവിന് ഇതെന്ത് പറ്റി എന്ന് ചിന്തിച് അവൻ പോയ വഴിയേയും കപ്പിനെയും മാറി മാറി നോക്കി.. ശേഷം അതെടുത് മണത്തു നോക്കി അവളും രുചിച്ചു നോക്കി.. "യാഹഹ്ഹക്ക്.." കയ്പ്പ് കാരണം ഛർത്തിക്കും പോലെ നാക്കു വെളിയിലിട്ട് നച്ചു കിച്ചണിലേക്ക് ഓടി.. കുറച്ചു മധുരം വാരി വായിലിട്ടു.. "പടച്ചോനെ.. കോഫി ആണെന്ന് കരുതി ദൃഷ്ടിക്കുള്ള ഉലുവ വെള്ളം ആണല്ലോ നാഥാ ഞാൻ അങ്ങേർക്ക് കൊടുത്തത്.. അയാളിനി എന്നെ കൊല്ലുവോ.. റബ്ബേ കാത്തോണേ.." "നഷ്‌വ.." നച്ചു കയ്യ് മേലേക്ക് ഉയർത്തി പ്രാർത്ഥിച്ചു തീരുന്നതിനു മുന്നേ കേശുവിന്റെ അലർച്ച കേട്ടു.. അവൾ ഒന്ന് പരുങ്ങി അവന്റെ അടുത്തേക്ക് പോയി.. "താനെന്താടോ എനിക്ക് കലക്കി തന്നത്.. വിഷം വല്ലോം ആണോ.. God.. എന്തൊരു ചവർപ്പ.." "സൊ.. സോറി.. സോറി സാർ.. മാറി പോയതാ.. ഞ ഞാൻ.. അത് ദൃഷ്ടിക്ക് ഉണ്ടാക്കിയത്.."

അവന്റെ രൂക്ഷമായ നോട്ടത്തിന് മുന്നിൽ പതറി നച്ചു പറഞ്ഞൊപ്പിച്ചു.. "വാട്ട്‌ തെ ഹെൽ..ഈ വേണ്ടാത്ത സാധനങ്ങൾ ആണോ അവൾക് കൊടുക്കുന്നേ..അല്പം എങ്കിലും ബോധം ഉണ്ടോ.. ഇതൊക്കെ കുടിച്ച അവൾക് വേദന കൂടതല്ലേ ഉള്ളു.." "ആണോ.." കണ്ണ് തള്ളിയുള്ള അവളുടെ ചോദ്യത്തിന് കേശു പല്ല് കടിച്ചു.. ഷാനുവിന്റെ വിധി അവൻ തലയിലാടിച്ചു ഓർത്തു.. "ഇതുപോലെ എന്തേലും ഉണ്ടാക്കി കൊടുത്തിട്ടവും അവൾക് വയറിനു പിടിക്കത്തെ..." 'ഏഹ്.. 🙄' നച്ചു അവനെ മിഴിച്ചു നോക്കിയതും കേശു അവളെ ഒന്ന് തറപ്പിച്ചു നോക്കി പുറത്തിറങ്ങി.. അവൻ പോയ വഴിയേ ഇവിടെ ഇപ്പോ എന്താ നടന്നതെന്ന് ആലോചിച് നച്ചു തടിക്ക് കയ്യും കൊടുത്തിരുന്നു.. _____🥀 "എന്താ കിച്ച പതിവില്ലാതെ ഈ വഴിക്ക് ഒക്കെ..." കേശുവിനെ അവിടെ കണ്ട ആശ്ചര്യത്തിൽ വീണ ചോദിച്ചു.. പുറകെയായി ഇറങ്ങി വരുന്ന ദാരിഖിനും അതെ ചോദ്യമാണ് തന്നോട് ചോദിക്കാൻ ഉള്ളതെന്ന് അവൻ മനസിലായി.. "വീണമ്മേ.. അത്.. അത് ദൃഷ്ടിക്ക് ഒട്ടും വയ്യ.." "അയ്യോ.. എന്റെ കുഞ്ഞിന് എന്താ.." വീണ വെപ്രാളത്തിൽ കേശുവിനോടായി ചോദിച്ചു.. "അറിയില്ല.. വീണമ്മ ഒന്ന് വരുവോ.. അവൾ പല്ലവിയുടെ ഫ്ലാറ്റിൽ ഉണ്ട്.." കേശു പ്രതീക്ഷയോടെ ദാരിഖിനെയും വീണയെയും നോക്കി.. നച്ചു കൊടുത്ത വെള്ളത്തിന്റെ എഫക്ട് ഇതുവരെ ചെക്കന് വിട്ട് മാറീട്ടില്ലന്ന് തോന്നുന്നു.. അത് പോലെ എന്തെങ്കിലും ദൃഷ്ടിക്കും അവൾ കൊടുക്കുമെന്ന് അവന് പേടി ഉണ്ടായിരിക്കും😂...... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story