ഹൃദയതാളം: ഭാഗം 38

hridaya thalam sana

എഴുത്തുകാരി: സന

കേശു പ്രതീക്ഷയോടെ ദാരിഖിനെയും വീണയെയും നോക്കി.. നച്ചു കൊടുത്ത വെള്ളത്തിന്റെ എഫക്ട് ഇതുവരെ ചെക്കന് വിട്ട് മാറീട്ടില്ലന്ന് തോന്നുന്നു..അത് പോലെ എന്തെങ്കിലും ദൃഷ്ടിക്കും അവൾ കൊടുക്കുമെന്ന് അവന് പേടി ഉണ്ടായിരിക്കും...😂 "ഞാൻ വരാം.. ഏട്ടാ പോയിട്ട് വരാം.." വീണ ദാരിക്കിനോട് പറഞ്ഞു കേശുവിനോപ്പം ഇറങ്ങി.. ______🥀 "ദേവ്.." ജൂലി ദേവിന്റെ അടുത്തായി വന്ന് വിളിച്ചതും അവന് അനിഷ്ടത്തോടെ മുഖം ഉയർത്തി..അവളെ കാണുംതോറും അവൻ വല്ലാത്ത ദേഷ്യം ഉള്ളിൽ നുരഞ്ഞു പൊന്തി.. "എന്തെങ്കിലും സഹായിക്കണോ ഞാൻ.." "അതിന്റെ ആവശ്യം ഒന്നും ഇല്ല.. താൻ പൊക്കോ.." ഉള്ളിലെ അമർഷം പരമാവധി പുറത്തെടുക്കാതെ അവൻ പറഞ്ഞു.. അധികം അവളെ ശ്രെദ്ധിക്കാതെ അവൻ വീണ്ടും അവന്റെ ജോലി തുടർന്നു.. "ഞാൻ ഇവിടെ ഒന്ന് ഇരുന്നോട്ടെ.." വളരെ വിനയപൂർവം ഉള്ള അവളെ ചോദ്യം കേട്ട് അവന് കലി കേറി.. അല്ലെങ്കിൽ എല്ലാം എതിർത്തു ചെയ്യുന്നവളാണ് ഇന്ന് നല്ല പിള്ള ചമയാൻ നോക്കുന്നത്.. അവന്റെ ശ്രെദ്ധയും ഇഷ്ടവും പിടിച്ചു പറ്റാൻ വേണ്ടിയാണ് അതൊക്കെ ചെയ്യുന്നതെന്ന് അവന് മനസിലായിരുന്നു..

"എന്താ ദേവ് ചെയ്യുന്നത്.." അവന്റെ അടുത്തേക്ക് കുറച്ചു ചേർന്നിരുന്ന് ലാപ്പിലേക്ക് തല ഇട്ട് അത് ചോദിക്കവേ അവൻ അവളിൽ നിന്ന് കുറച്ചു വിട്ടിരുന്നു.. "നാളെ പ്രേസേന്റ് ചെയ്യാൻ ഉള്ള പ്രൊജക്റ്റ റിക്രീയേറ്റ് ചെയ്യുന്നത്.." "ഏത്.. ഇന്നലെ മിസ്സ്‌ ആയ ഫൈലോ.." "മ്മ്മ്.." "അതെന്തിനാ ദേവ് ചെയ്യുന്നേ.. എല്ലാം ചെയ്തു വച്ചത് അവനല്ലേ.. അഹ് ഹരി.. കൊണ്ട് കളഞ്ഞതും പോരാ എന്നിട്ട് മറ്റുള്ളവർ അവന് വേണ്ടി ചെയ്തു കൊടുക്കണോ.. ശ്രെദ്ധ ഇല്ലാതെ ഓരോന്ന് ചെയ്തു വച്ചിട്ട്.. എനിക്ക് തോന്നുന്നത് ഹരി നമ്മുടെ കമ്പനി തകർക്കാൻ വേണ്ടി തന്നെ ഇത് ചെയ്തതെന്ന.. മാത്രല്ല എന്നെ എല്ലാരുടെ മുന്നിലും കുറ്റക്കാരി ആകാനും.. അത്കൊണ്ടല്ലേ ദേവിന്റെ ഡ്രാവറിൽ ഇരുന്ന ഫയൽ ഞാൻ എടുത്തെന്നു അവൻ പറഞ്ഞത്..അതെങ്ങനെ ഞാൻ എടുക്കാന.." "ഫയൽ എന്റെ ഡ്രാവറിൽ ആയിരുന്നേന്ന് നിന്നോട് ആരു പറഞ്ഞു.." കലിതുള്ളി ഹരിയെ ഓരോന്ന് പറഞ്ഞോണ്ട് ഇരുന്നവൾ പെട്ടന്ന് ദേവിന്റെ ചോദ്യത്തിന് മുന്നിൽ പതറി..

ഫയൽ എവിടെ വച്ചതാണെന്ന് ദേവിനും ഹരിക്കും മാത്രം അറിയുന്ന കാര്യമായിരുന്നു.. സാക്ഷക്ക് എന്തേലും പണി കൊടുക്കാനായി ദേവിൻറെ ഡ്രാവർ തുറന്നപ്പോഴാണ് യാദൃച്ഛികമായി ആ ഫയൽ കണ്ടതും അവളെടുത് മാറ്റിയതും.. ഇപ്പോ ദേവ് ഒരു സംശയതാലേ ചോദിച്ചത് കേട്ട് ജൂലി ഞെട്ടി.. "അ.. അത്.. അതിന്നലെ ഹാ.. ഹരി പറഞ്ഞു... എന്നെ അ.. അടിച്ചപ്പോ.." പതർച്ചയിൽ വാക്കുകൾ കൂട്ടി ചേർക്കുമ്പോ താൻ പിടിക്കപ്പെടുമോ എന്നാ ഭയം അവളെ മൂടിയിരുന്നു..അവളെ നോക്കി അവനൊന്ന് പുഞ്ചിരിച്ചതും അവളിൽ വല്ലാത്തൊരു ആശ്വാസം പടർന്നു.. "എന്ത് പറ്റി ദേവ്.." കുറച്ചു സമയം കഴിഞ്ഞ് പെട്ടന്ന് ലാപ്പിൽ നിന്ന് കയ്യേടുത്തു തലക്ക് താങ്ങും കൊടുത്തിരിക്കുന്ന അവനെ അവൾ തട്ടി വിളിച്ചു.. "വല്ലാത്ത തലവേദന.. ജൂലി.. ഇതൊന്ന് കംപ്ലീറ്റ് ആകാവോ.." അവളോട് വളരെ മയത്തോടെ അത് ചോദിച്ചതും അവൾ പെട്ടന്ന് എന്തോ ബോധത്തിൽ തല കുലുക്കി.. അവൾക് ചെയ്യേണ്ടത് പറഞ്ഞു കൊടുത്ത് ദേവ് പതിയെ അവിടുന്ന് എണീറ്റു..

ചെയ്യാനുള്ളത് കണ്ടു ജൂലിയുടെ കണ്ണ് തള്ളി.. എങ്കിലും ദേവിനു മുന്നിൽ തന്റെ ഇമേജ് കളയാൻ മടിച് അവൾ മുഖം ചുളിച് ചെയ്യാൻ തുടങ്ങി..കുറഞ്ഞ തോതിൽ എങ്കിലും ജൂലിക്ക് പണി കൊടുത്തതിൽ ഉള്ള സന്തോഷത്തിൽ ദേവ് അവിടെയായി ഇരുന്നു.. അപ്പോഴാണ് എന്തോ എടുക്കാൻ എന്നാ പോലെ കബോർഡിന്റെ മുകളിൽ കയ്യ് വച് തിരയുന്ന സാക്ഷയെ കണ്ടത്.. _______🥀 ഫ്രഷ് ആയി ഇറങ്ങി വന്നതും മുന്നിലായി ഇളിച്ചു നിക്കുന്ന നാച്ചുവിന്റെ കണ്ടു ദൃഷ്ടി സംശയതാലേ അവളെ നോക്കി.. വേദന അല്പം കുറവുള്ളത് പോലെ തോന്നി അവൾക്.. "കുറഞ്ഞോടാ വേദന.." "കുറച്ചാശ്വാസം ഉണ്ട്.. നീ എന്താ ഇന്ന് പോകാതെ.." "ഞാൻ കൂടി പോയ പിന്നെ നിനക്ക് എന്തേലും ആവശ്യം വന്ന വേറെ ആരാ.. സൊ ഞാൻ ഇന്ന് പോയില്ല.." "ഉവ്വ.. അല്ലാതെ പോകാൻ ഉള്ള മടി കൊണ്ടല്ല.." ദൃഷ്ടി ഒരു കളിയാക്കലോടെ പറഞ്ഞു.. അത് കേട്ടതും ബെഡിലിരുന്ന നച്ചു ചാടി എണീറ്റു.. "ദേ ചങ്കിൽ കൊള്ളുന്ന വർത്തമാനം ഒന്നും പറയല്ലേ..

വേറെ എന്തും ഞാൻ സഹിക്കും പക്ഷെ എന്റെ ആത്മാർത്ഥയെ ചോദ്യം ചെയ്യുന്നത് നഷ്‌വയെ കൊണ്ട് സഹിക്കാൻ പറ്റില്ല.. അതിപ്പോ നീ അയാലും നിന്റെ ഭാവി കെട്ട്യോൻ കേശു ആയാലും മനസിലായോ.." ദൃഷ്ടിയുടെ മുന്നിൽ വിരൽ ചൂണ്ടി ഒരുപാട് എക്സ്പ്രെഷൻ ഇട്ട് അഭിനയിക്കുന്ന നച്ചുനെ അവളൊരു ചിരിയാലേ നോക്കിയിരുന്നു.. അവസാനം അവൾ പറഞ്ഞത് കേട്ട് അവളുടെ ചിരി മാഞ്ഞു.. അവളുടെ മുഖം മങ്ങിയതും നച്ചു തനിപ്പോ പറഞ്ഞതോർത്തു തലയിൽ ഒന്ന് തട്ടി നാക്കു കടിച്ചു.. "ദൃഷ്ടി എടാ.. ഞാൻ അങ്ങനെ ഉദ്ദേ.." "കേശു എന്താ നിന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്തേ.." നച്ചു അവൾക് ഭാവി ഭർത്താവെന്ന് പറഞ്ഞത് വിഷമമായി കാണുവോ എന്ന് വിചാരിച് അവളോട് സോപ്പ് ഇടാൻ തുനിയെ ദൃഷ്ടിയുടെ മറുചോദ്യം കേട്ട് അവളുടെ കണ്ണുകൾ മിഴിഞ്ഞു.. അവളെ വഴക്ക് പറഞ്ഞില്ല എന്ന് മാത്രമല്ല ആദ്യമായാണ് അവനെ അവൾ പേര് വിളിച്ചു കേൾക്കുന്നത്..അതും കേശുവെന്ന്❤ "ഡീ നിന്നോടാ ചോദിച്ചേ..

നീ ഇതെവിടെയാ പെണ്ണെ.." വെറുതെ ഇരുന്ന് ചിരിക്കുന്ന നാച്ചുവിനെ ഒന്ന് തട്ടി അവൾ ചോദിച്ചതും നച്ചു അവളെ കയ്യ് പിടിച്ചുവച് കള്ള ചിരി ചിരിച്ചു.. "എടി എടി.. കള്ള കാമുകി.. സത്യം പറയ് ദൃഷ്ടി നിനക്ക് കേശു സാറിനെ ഇഷ്ടല്ലേ.." ദൃഷ്ടിയുടെ താടിയിൽ പിടിച്ചു കൊഞ്ചാലോടെ നച്ചു ചോദിച്ചതും അവൾ ഒന്ന് തുറിച്ചു നോക്കി കയ്യ് തട്ടി മാറ്റി.. "അയ്യടി മോള് കൂടുതൽ ഒന്ന് ചിന്തിക്കണ്ട.. അതിനും വേണ്ടി ഞാൻ എന്ത് പറഞ്ഞെന്ന.." "വേണ്ട മോളെ കൂടുതൽ ഉരുളണ്ട.. എനിക്ക് എല്ലാം മനസിലാവുന്നുണ്ട്.. സാർ നിന്നെ സ്നേഹിക്കുന്ന പോലെ നിന്റെ മനസിലും സാർ ഇല്ലേ ദൃഷ്ടി.." നച്ചു കണ്ണിറുക്കി അവളോട് ചോദിച്ചതും ദൃഷ്ടി ഞെട്ടി അവളെ മിഴിച്ചു നോക്കി.. ശേഷം തുറിച്ചു നോക്കി.. എന്താണെന്ന് അറിയില്ല നച്ചു അങ്ങനെ ചോദിച്ചതും അവളുടെ ഹൃദയം അതിവേഗത്തിൽ മിടിക്കാൻ തുടങ്ങി.. "നച്ചു..." "ഞാൻ പറയാൻ പോവാ.. കേശുവിന്റെ ചിത്തു ആവാൻ നീ റെഡി ആണെന്ന്.." ദൃഷ്ടി ദേഷ്യത്തിൽ വിളിച്ചതും നച്ചു അതും വിളിച്ചു പറഞ്ഞു പുറത്തേക്ക് ഓടി..

അവളുടെ പിറകെ ഒടാൻ വയ്യാത്ത കാരണം ദൃഷ്ടി തലയിൽ കയ്യ് വച് അവിടെ തന്നെ ഇരുന്നു.. _____🥀 സാക്ഷായുടെ പുറകിലായി ദേവ് വന്ന് നിന്നതൊന്നും അറിയാതെ അവൾ മുകളിൽ നിന്ന് എന്തോ എടുക്കുന്നുണ്ട്..അവളെ കൊണ്ടത്തിന് പറ്റില്ല എന്ന് മനസിലായതും ദേവ് അവൾക് പിറകിലായി നിന്ന് അവന്റെ കയ്യ് അവൾക് മുകളിലായി എത്തിച്ചു..അവന്റെ കയ്യ് അവളുടെ കയ്യിന്റെ മേൽ പതിഞ്ഞതും അവളൊന്ന് പിടഞ്ഞു ഉടനടി തിരിഞ്ഞ് നിന്നു.. അവനെ കണ്ട പകപ്പിൽ അവളൊന്ന് വേച്ചു പിറകിലേക്ക് പോയി കബോർഡിൽ ചേർന്ന്..അവളെ സഹായിക്കാൻ എന്നതിൽ പരം മറ്റൊരു ഉദ്ദേശവും അവനില്ലായിരുന്നു.. പക്ഷെ അവളെ ഇത്ര അടുത്ത് കണ്ടതും അടുത്ത നിമിഷം അവന്റെ മനസ് കയ്വിട്ട് പോയി... ഉയർന്നു താഴുന്ന അവളെ ശ്വാസവും പിടക്കുന്ന മിഴികളും അവന്റെ രക്തയോട്ടം വർധിച്ചു..അവളിലേക്ക് അടുത്തപ്പോ എതിർക്കാൻ അവളോ പിന്മാറണമെന്ന് അവരുടെ വികാരങ്ങൾക്കോ കഴിഞ്ഞില്ല..

അവന്റെ മുഖം അവളിലേക്ക് അടുത്ത്..അവന്റെ ക്രിസ്റ്റൽ കണ്ണ് അവളിൽ നിന്ന് അടരുന്നില്ല എന്നത് അവളിൽ പരവേഷം ഉടലെടുത്തു.. അവന്റെ ശ്വാസം അവളിൽ അളവില്ലാതെ അടുത്തതും അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു.. മനസും അതാഗ്രഹിക്കുന്ന പോലെ വല്ലാതെ തുടിച്ചു.. കയ്കൾ അവളുടെ ടോപ്പിൽ കൊരുത്തു പിടിച്ചു.. അവന്റെ കയ്യ് അവളിൽ അമർന്ന അടുത്ത നിമിഷ എന്തോ ഒരു ശബ്ദം അവിടെ ആകെ നിറഞ്ഞു..പിടഞ്ഞു മാറി പരസ്പരം വിട്ട് മാറി.. ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കെ കലിയിലക്കി പകയെറിയുന്ന കണ്ണാലെ രണ്ടുപേരേം മാറി മാറി നോക്കുന്ന ജൂലിയെ ആണ്.. അതുവരെ പരവേഷം നിറഞ്ഞിരുന്ന സാക്ഷയുടെ മുഖം പുച്ഛത്താൽ ചിരി വിരിഞ്ഞു.. ജൂലി കാണാൻ വേണ്ടി തന്നെ ദേവിനെ ഒന്ന് തൊട്ട്ഉരുമി സാക്ഷ പുറത്തേക്ക് ഇറങ്ങി.. സാക്ഷ വിചാരിച്ചത് മനസിലായ പോലെ ജൂലിയെ നോക്കി അവൾ കാണുന്ന തരത്തിൽ അവനൊന്ന് ചുണ്ട് ഉഴിഞ്ഞു കള്ള ചിരിയൽ അവൾക് പിറകെ പുറത്തുറങ്ങി..

രണ്ടുപേരുടെയും നിൽപ്പും ഭാവവും ഇപ്പോഴോത്തെ പ്രകടനവും ഒക്കെ കൂടി ഒരുവിധം അടങ്ങിയ പക ജൂലിയിൽ വീണ്ടും നിറഞ്ഞു.. _____🥀 "മോളെ ചിത്തു..." "അമ്മാ.. 😳" വീണ കണ്ണുനിറച് ദൃഷ്ടിയുടെ അടുത്തേക്ക് വന്ന് അവളെ മുഖമാകെ തലോടി..ഇവിടെ വീണയെ കണ്ടതിലുള്ള ഞെട്ടലും അമ്മയുടെ ഭാവവും ഒക്കെ അവൾ ഒരു അന്തളിപ്പോടെ നോക്കി.. "നിനക്ക് എന്താ മോളെ വയ്യായ്ക.." "എനിക്കോ.. എനിക്കെന്താ.. അല്ല അമ്മ എന്താ ഇവിടെ.." "നിനക്കെന്താണെന്ന് എന്നോട് ആണോ ചോദിക്കണേ..?? നിനക്ക് സുഖമില്ലെന്ന് അറിഞ്ഞിട്ടാ ഞാൻ വന്നേ.. പറയ് എന്താ നിനക്ക് പറ്റിയെ.." "അമ്മായിത് എന്തൊക്കെയാ പറയണേ.. എനിക്ക് വയ്യാന്നു അമ്മയോട് ആരാ പറഞ്ഞേ.." "കിച്ചൻ.." വീണയുടെ ചോദ്യം ചെയ്യലിൽ അവൾ ഞെട്ടിയിരുന്നു..തനിക്ക് വയ്യെന്ന് അമ്മയെ അറിയിച്ചത് കേശു ആണെന്നുള്ളത് അവളെ കൂടുതൽ ഞെട്ടിച്ചു.. തന്നെ ഇത്രയും അവൻ ശ്രെദ്ധിക്കുനുണ്ടെന്ന് അവൾ മനസിലാക്കിയ നിമിഷം കൂടി ആയിരുന്നു അത്..!!!

"സാർ... കുടിക്കാൻ എന്തെങ്കിലും.." പുറത്ത് സോഫയിൽ ഇരുന്ന് ദൃഷ്ടിയുടെ മുറിയിലേക്ക് മിഴികൾ പായിച്ചിരിക്കുന്നവനോട് നച്ചു ചോദിച്ചതും അവനൊരു ഞെട്ടലോടെ മുഖം ഉയർത്തി.. ഇളിച്ചു നിക്കുന്ന നാച്ചുവിനെ നോക്കി ഒന്ന് കണ്ണുരുട്ടി അവൻ കയ്യ് കൂപ്പി.. "വേണ്ടായേ..." അവന്റെ പ്രതേക താളത്തിൽ ഉള്ള പറച്ചിൽ തന്നെ അപമാനിച്ചതെന്ന് അവൾക് മനസിലായി.."തന്നെ കൊണ്ട് എന്റെ ഫുഡ് അടിപൊളിയാണെന്ന് പറയിപ്പിച്ചില്ലേൽ എന്റെ. പേര് തന്റെ പട്ടിക്ക് ഇട്ടോ"..അവൻ കാണാതെ പുച്ഛിച്ചു അതും പിറുപിറുത് അവൾ കിച്ചണിലേക്ക് നടന്നു.. "വീണമ്മേ.. ചിത്തുന്.." ദൃഷ്ടിയുടെ റൂമിൽ നിന്ന് ഇറങ്ങി വരുന്ന വീണയെ കണ്ടു കേശു കൊട്ടി പിടഞ്ഞെഴുനേറ്റു.. "അവൾക് കുഴപ്പൊന്നൂല കിച്ച.. നീ വെറുതെ ബിപി കൂട്ടണ്ട.." "അപ്പോ ഹോസ്പിറ്റലിൽ പോണ്ടേ..മരുന്ന് വാങ്ങണ്ടേ"

"അയ്യോ.. ഇതിനൊന്നും ആരും ആശുപത്രിയിൽ പോവില്ല.. " വീണ പറഞ്ഞത് കേശുവിന് മനസിലായില്ല.. അവന്റെ നോട്ടം മനസിലാക്കിയത് പോലെ വീണ ബാക്കിയും കൂടി കൂട്ടി ചേർത്തു.. "മാത്രല്ല അവൾക് എല്ലാ മാസവും ആദ്യത്തെ ദിവസം ഇത് പതിവാ.. അല്ലാതെ പേടിക്കാൻ ഒന്നും ഇല്ല..നിനക്ക് അത്രക്ക് നിർബന്ധണേൽ കുറച്ചു ചോക്ലേറ്റ് വാങ്ങി വാ...അവൾക് അതാ കൂടുതൽ ഇഷ്ടം.." വീണ ഒരു ചിരിയാലേ അത് പറഞ്ഞതും കേശുവിന് പെട്ടന്ന് കാര്യം മനസിലായി.. ഇത്രയും നേരം താൻ ചെയ്തു കൂട്ടിയത് ഓർത്തു അവന് സ്വയം ചടപ്പ് തോന്നി.. താൻ ഇത്രയും ചിന്ത ശേഷി നഷ്ടപ്പെട്ടവൻ ആണോ എന്നോർത്തു അവൻ കണ്ണ് ചിമ്മി തല താഴ്ത്തി.. അവന്റെ മനസിലുള്ളത് മനസിലാക്കിയത് പോലെ ഒന്ന് ചിരിച്ചു അവന്റെ തലയിൽ വീണ വാത്സല്യത്തോടെ തലോടി നെറുകിൽ ചുണ്ട് ചേർത്തു.. തന്റെ മകളെ ചേർത്തു പിടിക്കാൻ ഇവനൊരാൾ മതിയെന്ന് തോന്നി വീണക്ക് ❤.... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story