ഹൃദയതാളം: ഭാഗം 39

hridaya thalam sana

എഴുത്തുകാരി: സന

അവന്റെ മനസിലുള്ളത് മനസിലാക്കിയത് പോലെ ഒന്ന് ചിരിച്ചു അവന്റെ തലയിൽ വീണ വാത്സല്യത്തോടെ തലോടി നെറുകിൽ ചുണ്ട് ചേർത്തു.. തന്റെ മകളെ ചേർത്തു പിടിക്കാൻ ഇവനൊരാൾ മതിയെന്ന് തോന്നി വീണക്ക് ❤ _____🥀 "എന്താടി നിന്റെ മുഖത്തൊരു ചിരി.." പുറത്ത് നിന്ന് ഉള്ളിലേക്ക് കേറി വരുന്ന ഹരി കാണുന്നത് എന്തോ ആലോചിച് ചിരിച്ചു വരുന്ന സാക്ഷയെ ആണ്.. കവിളൊക്കെ ചുവന്നിട്ടുണ്ട്.. പണ്ടേപ്പോഴും ദേവിനെ പറ്റി അന്വേഷിച് വരാൻ ചുമതലപെടുത്തുന്നത് ഹരിയെ ആണ്.. അവനിൽ നിന്ന് ദേവിന്റെ ഓരോ കാര്യം അറിയുമ്പോ മാത്രം അവളുടെ കവിൾതടത്തിന് പ്രതേക തരം ചുവപ്പ് പടരും..ഇപ്പോഴും അതെ പോലെ പ്രകാശിച്ചിരിക്കുന്ന സാക്ഷായുടെ മുഖം കണ്ടു അവളുടെ അടുത്തായി പോയി വിരൽ ഞൊടിച്ചു ചോദിക്കവേ പെട്ടന്ന് ഞെട്ടി.. "എ.. ഹ്..ഏഹ്.." "കാര്യമായി എന്തോ പറ്റിയ പോലുണ്ടല്ലോ പെണ്ണെ.. എന്താ കാര്യം.."

അവളുടെ മുഖത്തിനടുത്തേക്ക് കുനിഞ്ഞു ഹരി ചോദിക്കവേ ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിയോടെ അവനെ നോക്കി ഒന്ന് കണ്ണിറുക്കി.. അവന്റെ ഇരു കവിളിലുമായി പിചുന്നതിനൊപ്പം അവന്റെ പല്ലിന്റെ സെറ്റ് അടക്കം കാണിച് കൊടുത്തു.. "ആ വിടാടി... വിടാടി കോപ്പേ.. ഔച്ഛ്... എന്റെ കവിൾ.." "വേദനിച്ചോ കരി.." കണ്ണ് ചിമ്മി ചോദിക്കുന്ന അവളെ അവനോട് മിഴിച്ചു നോക്കി.. അവളുടെ കുറുമ്പും കുസൃതിയും പണ്ടേ പോലെ നിറഞ്ഞു തുളുമ്പുന്ന പോലെ.. വല്ലാത്ത സന്തോഷം തോന്നി സാക്ഷക്ക് ദേവിന്റെ സാനിധ്യം അവളുടെ മനസിനെ പിടിച്ചുലച്ചു ഒപ്പം പുതു പ്രതീക്ഷയും അവളിൽ നിറഞ്ഞു.. ഇവരുടെ കളികൾ അവിടെയായി നിന്ന് കാണുന്ന ജൂലിയുടെ കണ്ണ് സംശയതാൽ ചുരുങ്ങി.. ദേവിനോട് പലപ്പോഴും അടുക്കൻ ശ്രെമിക്കുന്ന സാക്ഷ ഒരു കരട് തന്നെ ആയിരുന്നു ജൂലിക്ക്...

അവളുടെ കൂടെ ഓരോ വട്ടം ഹരിയെ കാണുമ്പോഴും ബോസ്സിന് അടിമയായി നിക്കുന്ന സ്റ്റാഫ്‌ എന്നല്ലാതെ മറ്റൊരു തരത്തിൽ ചിന്തിക്കാൻ അവളെ പ്രേരിപ്പിക്കാത്തതും ദേവിനോട് സാക്ഷക്കുള്ള അടുപ്പം തന്നെയായിരുന്നു... എന്നാൽ ഇന്ന് രണ്ടുപേരേം കാണെ അവളിൽ പല സംശയങ്ങളും വന്നു.. സാക്ഷായുടെ കവിളിലായി സ്നേഹത്തോടെ തഴുകുന്ന ചിത്രം ജൂലി കണ്ണ് കൊണ്ട് ഒപ്പി എടുക്കുന്നതിനൊപ്പം അവളുടെ ഫോണിലും പകർത്തിയിരുന്നു.. ഒന്ന് കൊട്ടി ചിരിച്ചു അവൾ അതിലേക്ക് തന്നെ മിഴികളൂന്നി.. _____🥀 "നച്ചു.. ഫോൺ.." നാച്ചുവിന്റെ ഫോൺ റിങ് ചെയ്തതും ടീവി കണ്ടോണ്ടിരുന്ന ദൃഷ്ടി വിളിച്ചു പറഞ്ഞു.. "ആരാ.." "ചേട്ടായി.." ഫോണിലേക്ക് ഏന്തി വലിഞ്ഞു നോക്കി അവളോടായി പറഞ്ഞു വീണ്ടും ടീവിയിൽ ശ്രെധിച്ചു.. ഇടയ്ക്കിടെ കയ്യിലിരിക്കുന്ന ഡയറി മിൽക്കിന്റെ മുട്ടായി നുണയുന്നും ഉണ്ട്..

"പറ ഷാനുക്ക.." "ഇപ്പോഴോ.." "എനിക്കോ.. ഇല്ല.. ഞ.. ഞാൻ വരാം.." ഷാനുവിനോട് എന്തൊക്കെയോ പറഞ്ഞു നച്ചു നഖം കടിച് ദൃഷ്ടിടെ അടുത്ത് വന്നിരുന്നു.. "എടാ.. ഞാൻ എന്തേയ്യും.." "പോയി ഒരു ഗ്ലാസ്‌ വെള്ളം കൊണ്ട് വാ.." നച്ചു ടെൻഷനോട് ചോദിച്ചതും ദൃഷ്ടിയുടെ മറുപടി കേട്ട് അവൾ കയ്യിന്നിട്ടൊരു തട്ട് കൊടുത്തു.. "എന്താ നച്ചു നിനക്ക്.." "വെറുതെ കോമഡി ആകല്ലേ ദൃഷ്ടി.. ഞാൻ എന്തേയ്യും.." "പെണ്ണെ എന്റെ കയ്യിന്ന് വാങ്ങി കൂട്ടല്ലേ.. വെറുതെ വന്നിരുന്നു ഞാൻ എന്തേയ്യും എന്തേയ്യും എന്ന് ചോദിച്ച ഞാൻ എന്തോ പറയാനാ.. ഒന്നുകിൽ കാര്യം പറയ് അല്ലേൽ അവിടെങ്ങാനും പോയി ഇരിക്.." "ദൃഷ്ടി.. ഇപ്പോ ഷാനുക്ക വിളിച്ചു.." "അതറിഞ്ഞാല്ലോ ഞാൻ.. ബാക്കി പറയ്.." "അത്.. ഇക്ക പുറത്ത് പോകാൻ വിളിച്ചതാ എന്നെ..ഇന്ന് രാത്രി.." നച്ചു ഒരു മടിയോടെ പറഞ്ഞതും ദൃഷ്ടി അവളെ ഒന്ന് സൂക്ഷിച് നോക്കി.. അവളുടെ നോട്ടം കാണ്ട് നച്ചു എന്താണെന്ന് ചോദിച്ചു..

"അല്ല എന്റെ നച്ചു തന്നെയാണോ എന്ന് നോക്കുവായിരുന്നു.. അല്ലേൽ ചേട്ടായിയെ ഇട്ട് സ്വര്യം കെടുത്തുന്ന ആളല്ലേ നീയ് എവിടേലും കൊണ്ട് പോണം പറഞ്ഞിട്ട്.. എന്നിട്ട് ഇപ്പോ പോകാം എന്ന് പറഞ്ഞപ്പോ എന്താ.." "ഞാൻ പറയുന്നത് ഒക്കെ ശെരിയാ.. എനിക്ക് ഇഷ്ടവും ആണ്.. പക്ഷെ എന്തോ ഒരു.. ഒരു.. രാത്രി അല്ലെ.. അതുകൊണ്ട്.." "അയ്യടി.. പെണ്ണിന് എന്താ നാണം..നിന്റെ മനസിലിരുപ്പ് എന്താണെന്നൊക്കെ എനിക്ക് മനസിലായി.. എന്തയാലും നിന്നെ പോലെ അല്ല ഷാനുക്ക.. ആൾ ഇച്ചിരി കണ്ട്രോൾ ഒക്കെ ഉണ്ട്.. നീയായിട്ട് ചേട്ടായിയെ പ്രലോഭപ്പിച്ചാലും ചേട്ടായി പിടിച്ചു നിക്കും..അതോർത്തു മോള് ടെൻഷൻ അടിക്കണ്ട.." "പട്ടി..." ദൃഷ്ടി വായ പൊത്തി ചിരിച്ച അത് പറഞ്ഞവസാനിപ്പിക്കേണ്ട താമസം നച്ചു അലറി വിളിച്ചു അവിടിരുന്ന പില്ലോ എടുത്തവളെ അടിക്കാൻ തുടങ്ങി..ദൃഷ്ടിയുടെ പൊട്ടിച്ചിരി മുഴങ്ങിയതോടൊപ്പം നാച്ചുവും ചിരിയോടെ സോഫയിലേക്ക് വീണു.. ______🥀

"സാ.. സാക്ഷ.." കേബിനിൽ കേറി ഹരിയെ ഒന്ന് ഇടംകണ്ണിട്ട് നോക്കി ദേവ്.. അവൻ തങ്ങളെ ശ്രെദ്ധിക്കുന്നില്ല എന്ന് കണ്ട് അവൻ സാക്ഷയുടെ അടുത്തായി പോയി വിളിച്ചു.. ഒരുവിധം ശമിച്ച അവളുടെ ഹൃദയം വീണ്ടും ഇടിച്ചു.. അവന്റെ സ്വരവും നോട്ടവും എന്തിനേറെ അവന്റെ സാനിധ്യം പോലും തന്റെ ഹൃദയത്തെ കീഴ്പ്പെടുത്തിയതായി അവൾ തുറിച്ചറിഞ്ഞു.. ചമ്മൽ തോന്നിയെങ്കിലും അവൾ അവനെ നോക്കി എന്താണെന്ന ഭാവത്തിൽ.. മനസിൽ അപ്പോഴും സന്തോഷം അലയടിക്കുന്നുണ്ടായിരുന്നു.. "അ.. അത്.. നേരത്തെ സംഭവിച്ചത് തനിക്ക് അക്‌സെപ്റ് ചെയ്യാൻ ആയില്ല എന്നറിയാം.. സോറി.. ഞാൻ ജൂലിയെ ഒന്ന് ചൊടിപ്പിക്കണം എന്ന് മാത്രമേ കരുതിയുള്ളു.." അവന്റെ വാക്കുകൾ കേൾക്കെ ചെറു പുഞ്ചിരി തത്തി കളിച്ച അവളുടെ ചുണ്ടിൽ അത് മാഞ്ഞു..

ജൂലിയെ കാണിക്കാൻ വേണ്ടി ആയിരുന്നോ..?? പക്ഷെ തനിക്കങ്ങനെ തോന്നിയില്ലല്ലോ!! അതുവരെ തോന്നിയ സന്തോഷം അവളിൽ നിന്ന് വിട്ടകന്നു തുടങ്ങി.. അവൾ തന്നെ മോശം വിചാരിക്കാതിരിക്കാൻ അപ്പോ അങ്ങനെ ഒരു കള്ളം പറയാനേ ദേവിന് തോന്നിയുള്ളു... അവളുടെ സാനിധ്യത്തിൽ കുടുങ്ങിയാണ് താൻ അവളോട് അടുക്കൻ ശ്രെമിച്ചതെന്ന് അവളിൽ നിന്ന് മറച്ചു പിടിക്കാൻ അവൻ കണ്ടെത്തിയൊരു വഴി ആയിരുന്നു ഈ കള്ളം.. പക്ഷെ അത് പറഞ്ഞതും സാക്ഷയിൽ ഉണ്ടായ മാറ്റം അവനെ തെല്ലോന്ന് അതിശയിപ്പിച്ചു.. രക്തവർണമായ കവിൾതടത്തിൽ പതിയെ വെളുപ്പ് പടരുന്നതും കണ്ണിൽ കണ്ട തിളക്കം കുറയുന്നതും അവനാ അതിശയത്തിൽ നോക്കി നിന്നു.. "ഇറ്റ്.. ഇറ്റ്സ് ഓക്കേ..എനിക്ക് മനസിലായി.." സാക്ഷ ഒരുവിധം പറഞ്ഞൊപ്പിച് അവനിൽ നിന്ന് മുഖം അടർത്തി..

"ഡോ.. ഞാൻ ഒരു കാര്യം പറഞ്ഞാൽ എന്നെ ഒന്ന് സഹായിക്കോ.." ദേവിന്റെ ഭാഗത്തു നിന്ന് അങ്ങനെ ഒരു ചോദ്യം കേട്ടതും സാക്ഷ അവനെ നോക്കി.. ദേവ് അല്പം മടിച് നിന്നെങ്കിലും പറയാൻ തുടങ്ങി.. ദേവ് പറയുന്നത് കേൾക്കെ ഇതുവരെ ഇരുണ്ടിരുന്ന അവളുടെ മുഖം പ്രകാശിച്ചു.. "എന്താടോ ചെയ്യില്ലേ..തനിക് ബുദ്ധിമുട്ട് എന്തേലും.." "ഏയ്.. ചെയ്യാം.. ദേവ് ആദ്യമായി ചോദിച്ച ഹെല്പ് അല്ലെ.. ഓക്കേ.." ഉള്ളിലെ സന്തോഷം മറച്ചു പിടിച്ചു ചെറു ചിരിയാലേ സാക്ഷാ പറഞ്ഞു.. ദേവ് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു പുറത്തിറങ്ങി.. "ദേവ് കരുതും പോലെ നിനക്ക് അത് അഭിനയിക്കേണ്ടതില്ലല്ലോ അല്ലെ.. നീ അതിൽ ജീവിക്കും.. അല്ലെ സച്ചു.." ഹരി അത് പറഞ്ഞതും അവൾ അതെ എന്നപോലെ തല ആട്ടി.

. "രണ്ടും കൂടെ കപ്പിൾസ് ആയി അഭിനയിച് ആ ജൂലിയെ ഇട്ട് ഇറിറ്റേറ്റ് ചെയ്തു അവസാനം അവളെ ഭീകരി ആകരുത്.." "ദേവ് നമ്മുക്ക് ജൂലിയെ ഹർട്ട് ചെയ്യാൻ കപ്പിൾസ് ആവമോ എന്ന് ചോദിച്ചപ്പോ ഉടൻ ഞാൻ സമ്മതിച്ചത് എന്തിനാണെന്ന് അറിയോ.. അവൾ മനസിലാക്കണം കുറച്ചു നാളെങ്കിലും പാവം ദൃഷ്ടി അനുഭവിച്ച വേദന.. താൻ സ്നേഹിക്കുന്ന ആൾ മറ്റൊരാളുമായി അടുത്തിടപഴകുമ്പോ അവൾ നീറണം.. ദേഷ്യം കാരണം അവൾ ഭീകരി ആവണം.. അവളെ മാക്സിമം ദേഷ്യപ്പെടുത്തുമ്പോ അവൾ തന്നെ ദേവിനോട് പറയും അവന്ന്നാൽ അവൾക് ഭ്രാന്ത്‌ ആണെന്നും ആഹ് ഭ്രാന്ത് കാരണം അവൾ തകർത്തത് അവന്റെ ജീവിതമാണെന്നും.." പകപ്പോടെ അവൾ പറഞ്ഞു നിർത്തുമ്പോൾ ഹരി അവളെ സമാധാനിപ്പിച്ചു.. എന്നാലും സാക്ഷയെ ഓർത്തു എന്തിനോ അവന്റെ മനസിൽ പേടി തോന്നി.. _______🥀 "ഹായ്.. ഇതെവിടുന്നാ ഇത്രധികം ചോക്ലേറ്റ്😍" പവി ജോലി കഴിഞ്ഞ് വന്ന് വെള്ളത്തിനായി ഫ്രിഡ്ജ് തുറന്നപ്പോൾ തന്നെ കണ്ടത് ഒരു ലോഡ് കണക്കിന് ചോക്ലേറ്റ് ആണ്..

കണ്ണിൽ നിന്ന് കുറെയധികം നക്ഷത്രങ്ങൾ പുറത്ത് ചാടി.. ഇന്ന് തിന്ന് മരിക്കും ഞാൻ.. അവളതും ഓർത്തു ഒന്ന് കയ്യിലെടുത്തതും അത് വായുവിൽ ഉയർന്നു പൊങ്ങിയതും ഒരുമിച്ച.. "ഡീീ.. അതിങ് തന്നേ.." നച്ചു അവളിൽ നിന്ന് പിടിച്ചു വാങ്ങിയതും പവി അവളോടായി കയർത്തു.. എന്നിട്ടും അവൾക് കൊടുക്കാതെ നാച്ചു അത് തിരികെ ഫ്രിഡ്ജിൽ തന്നെ വച്ചു.. "ഇല്ല മോളെ.. ഇതേ നിനക്കല്ല.. അവൾക് ദൃഷ്ടിക്ക് വാങ്ങി വച്ചേക്കുന്നതാ.." "അതെന്താ അവൾക് മാത്രേ തിന്നാവുന്ന് ചോക്ലേറ്റിൽ എഴുതി വച്ചിട്ടുണ്ടോ.." "മറ്റു ചോക്ലേറ്റിന്റെ കാര്യം എനിക്കറിയില്ല പക്ഷെ ഇതിൽ എഴുതിയിരിക്കാൻ ആണ് സാധ്യത.." "ഏഹ് അതെന്താ.. നിനക്കെന്താ പെണ്ണെ പിരി പോയോ.." പവി ദേശിച്ചു അവളോട് ചോദിച്ചതും നച്ചു ഒരു ചിരിയാലേ അവൾക് ഇന്ന് നടന്നത് ഒക്കെ പറഞ്ഞു കൊടുത്തു.. അതൊക്കെ കേൾക്കെ പവിയിലും ഒരു പുഞ്ചിരി പടർന്നു..

"എന്നാലും ഒരു ചോക്ലേറ്റ് എടുക്കരുത് എന്ന് അന്റെ കേശു സാർ പറഞ്ഞിട്ടുണ്ടാവില്ലല്ലോ അല്ലെ.." "ചോക്ലേറ്റ് എടുത്ത അപ്പൊ മയ്യിത്തവും.. അല്ല അങ്ങേരു അറിയും എന്നാ പറഞ്ഞേ.." അവളും അതെ ടോണിൽ തന്നെ പറഞ്ഞു പല്ലിളിച്ചു.. "ഡീീ കുരുട്ടെ..." പവി ചുണ്ട് മലർത്തി പോകാൻ തിരിഞ്ഞതും നച്ചു ഒരു ചോക്ലേറ്റ് എടുത്ത് ഓടുന്നത് കണ്ട് പവി അവൾക് പുറകിലായി ഓടി.. ______🥀 "ഞാൻ ഇറങ്ങുവാണേ.. പോയി വരാം.." "പോയി വയറും നിറച്ചു വരൂ.." നച്ചു പവിയോടും ദൃഷ്ടിയോടും യാത്ര പറഞ്ഞു ഇറങ്ങാൻ നിന്നതും പവിയുടെ കമന്റ്‌ കേട്ട് നച്ചു ഞൊടിയിടയിൽ തിരിഞ്ഞ്.. "പ്ഫാ...😤" ഒരു ആട്ടലായിരുന്നു.. 😂പവി ഒറ്റ കുതിപ്പിന് ദൃഷ്ടിയുടെ അടുത്തേക്ക് നീങ്ങി.. "നീ എന്താടി പട്ടി വിചാരിച്ചേ.. ഞാൻ പറഞ്ഞത് നിന്റെ ഷാനുക്കടെ കൂടെ പോയി വയറു നിറച്ച ഫുഡ് കഴിച്ചിട്ട് വരാനാണ്.. അയ്യേ.. നിനക്ക് ഇത്രയും ചീത്ത ചിന്താഗതി ആയിരുന്നോ.. ബ്ലാ.." പവി എക്സ്പ്രെഷൻ ഒക്കെ ഇട്ട് പറഞ്ഞതും ദൃഷ്ടി പൊട്ടിച്ചിരിച്ചു.. അതിനൊപ്പം നച്ചു നല്ല പോലെ ചടച്ചു..

"മ്മ്മ് മ്മ്മ് മതി.. പോയി വാ നീ.. ചേട്ടായി കുറെ നേരായില്ലേ വിളിച്ചിട്ട്.." വീണ്ടും എന്തോ പറയാൻ വന്ന നാച്ചുവിനെ തടഞ്ഞു ദൃഷ്ടി പറഞ്ഞതും നച്ചു പവിയെ നോക്കി കണ്ണുരുട്ടി പുറത്തിറങ്ങി.. "ഞാൻ അവളെ കൊണ്ടാക്കി വരാം.." ദൃഷ്ടിയോട് അതും പറഞ്ഞു പവിയും കൂടെ ഇറങ്ങി.. അവർ പോകുന്നത് നോക്കി നിന്ന് തിരികെ വന്ന് ഫ്രിഡ്ജ് തുറന്നതും മുന്നിലേക്ക് വന്ന് വീഴുന്ന ചോക്ലേറ്റ് കണ്ട് അവളൊന്ന് പുഞ്ചിരിച്ചു.. അമ്മ പോകാൻ ഇറങ്ങേ ടേബിളിൽ ആയി കുറെ ചോക്ലേറ്റ് നിരത്തി വച് അവളെ നോക്കാതെ തല താഴ്ത്തി നിക്കുന്ന കേശുവിന്റെ മുഖം തെളിയെ അവൾക് വല്ലാത്തൊരു ചിരിച്ചു.. നിഷ്കളങ്കമായ അവന്റെ സ്നേഹം അവൾക് മുന്നിൽ ഓരോ നിമിഷവും പ്രകടിപ്പിക്കുന്ന അവനെ ഓർക്കേ അവളിൽ കുളിരേകി.. ഒപ്പം എവിടെയോ ഒരിഷ്ടവും..❤ പിന്നിൽ ആരെയോ കാൽ പെരുമാറ്റം കേട്ട് തിരിഞ്ഞ് നോക്കവേ കുറച്ചക്കലെ അവളെ നോക്കി നിക്കുന്ന ആളെ കണ്ട് അവളുടെ കണ്ണ് മിഴിഞ് വന്നു...... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story