ഹൃദയതാളം: ഭാഗം 4

hridaya thalam sana

എഴുത്തുകാരി: സന

"മേലിൽ.. ഇമ്മാതിരി സ്വഭാവവും ആയി താൻ മറ്റൊരു പെണ്ണിനോട്‌ പെരുമാറാരുത്" അവനോടായി വിരൽ ചൂണ്ടി ഒട്ടും പതറാതെ പറഞ്ഞു അവൾ നടന്നു.. അപമാനത്തിലുപരി അവളോടുള്ള പക അവനിൽ അധികരിച്ചു.. __________🥀 "നിനക്കിതെന്താ പെണ്ണെ.. എന്ത് ധൈര്യത്തില അവനെ അടിച്ചേ".. കാര്യങ്ങൾ പറയുന്നതിന്റെ കൂടെ ഇതും പറഞ്ഞത് മുതൽ പവി ഉപദേശിക്കാൻ തുടങ്ങിയതാ അവളെ .. പവിയുടെ സംസാരം ദൃഷ്ടിയെ ചൊടിപ്പിച്ചു.. "അവൻ എന്ത് ധൈര്യത്തില അവളെ അടിച്ചേ..അത് തെറ്റല്ലേ.." "അവനെ പോലെയാണോ നീ.. അവന് ആൺകുട്ടിയ.." "ആണാണെങ്കിൽ ആരെയും അടിക്കാമോ..തെറ്റ് അവന്റെ ഭാഗത്താണെന്ന് ഉറപ്പുള്ളതല്ലേ.. എന്നിട്ടും എല്ലാരുടെയും മുന്നിൽ വച് അവളെ കൈനീട്ടി അടിക്കാൻ അവന് പറ്റിയെങ്കിൽ ഞാൻ അടിച്ചതിലും തെറ്റ് ഇല്ല.. ആദ്യം ഒരു പെണ്ണിനെ മനസിലാക്കാൻ ശ്രെമിക്കണം.. അതെങ്ങനാ താൻ ചെയ്യുന്നത് ഒരിക്കലും തെറ്റല്ല എന്നാ ചിന്തയാ പല പുരുഷന്മാർക്കും.

." വാക്കുകൾക്ക് അവസാനം അവളുടെ അനുഭവവും ഉള്ളതായി പല്ലവിക്ക് തോന്നി..അതവളിൽ ചെറിയൊരു നോവ് പടർത്തി.. "ദൃഷ്ടി.. ഞാൻ അങ്ങനെ പറഞ്ഞതല്ലടാ അവൻ ഇനി എന്തെങ്കിലും പ്രശ്നത്തിന് വന്നാലോ..എപ്പോഴും ഞാൻ ഉണ്ടാവണം എന്നില്ലല്ലോ നിന്നെ രക്ഷിക്കാൻ.." "ഇതാരാ പറയണേ പാറ്റയെ കണ്ട ഓടുന്ന നീയാ എന്നെ രക്ഷിക്കാൻ വരുന്നേ.. 😬അവൻ വരുമ്പോ അല്ലെ അപ്പോ നോക്കാം.." അത്രയും പറഞ്ഞു ഫ്രഷ് ആവാൻ കേറി.. ഇനി പവി പറഞ്ഞപോലെ അയാൾ എങ്ങനും പ്രശ്നം ഉണ്ടാക്കാൻ വരുവോ.. വന്നാൽ എന്താ ഞാൻ ആരാണെന്ന് അയാൾ അറിയും.. ഹും.. 😏.. ___________🥀 "അവിടെ നിൽക്ക്...ഓഫീസിൽ എന്താ പോകാതെ.." മുകളിലേക്ക് പോകാനൊരുങ്ങിയ യോകേഷിനെ പ്രഭാകർ തടഞ്ഞു കഴിഞ്ഞ കുറച്ചു ദിവസമായി ഓഫീസിൽ പോകാത്തത് കൊണ്ട് പ്രഭാകർ ചോദിച്ചു.. പോയിട്ടും വലിയ കാര്യമില്ല ഇവൻ പോകാതിരുന്ന അവിടുത്തെ സ്റ്റാഫിന് അല്പം സമാധാനം ഉണ്ടാവും.. "തോനീല... പോയില്ല.."

"നീ ഇനി എന്നാ ഉത്തരവാദിത്തം എന്താണെന്ന് പഠിക്കാ.. എന്റെ കൂടെ കമ്പനി നോക്കി നടത്താൻ താല്പര്യം ഇല്ലന്ന് പറഞ്ഞു.. സമ്മതിച്ചു.. ഇപ്പോ നിനക്കായി ഏൽപ്പിച്ച കമ്പനിയും നോക്കില്ല എന്ന് വച്ച.. നീയൊക്കെ ഇനി എന്ന ജീവിതം പഠിക്കാൻ പോണേ.." "എന്നെ ജീവിതം പഠിപ്പിക്കാൻ ഇവിടെ ആരും ബുദ്ധിമുട്ടണ്ട .. എനിക്ക് അറിയാം എങ്ങനെ ജീവിക്കണമെന്ന്..." "അച്ഛനോട് കയർത്തു സംസാരിക്കരുതെന്ന് അറിയില്ല കേശു നിനക്ക്.." വഴിക്കിന്റെ ഇടയിൽ അവന്റെ അമ്മ പിടിച്ചു മാറ്റി.. പ്രഭാകറിന്റെ ദേഷ്യത്തിനേക്കാൾ പതിന്മടങ് യോകേഷിൽ ഉണ്ടായിരുന്നു.. "സംസാരിക്കട്ടെടി.. ഇവനൊന്നും പഠിക്കില്ല.. അതെന്താന്ന് അറിയോ ജനിച്ച അന്ന് മുതൽ ഒരു കുറവും ഇല്ലാതെ വളരുന്ന കൊണ്ട.. പണത്തിന്റെ വില അറിയാത്തത് കൊണ്ട..അച്ഛന്റെ കാശിൽ ആർഭടം കാണിക്കുന്നതും കൂട്ടുകാരുമൊത്തു അടിപൊളിക്കുന്നതൊന്നും അല്ലടാ.. നീ സ്വന്തമായി ജീവിച്ചു കാണിക്ക്.. എന്നിട്ട് അഹങ്കാരിക്ക്..

അല്ലാതെ ഞാൻ ഉണ്ടാക്കുന്നതൊക്കെ തിന്നു മുടിച്ചു ഇനിയും ജീവിക്കാൻ അനുവദിക്കില്ല.. എന്റെ ചിലവിൽ കഴിയുമ്പോ എന്നെ അനുസരിച് ഞാൻ പറയുന്നത് കെട്ട് ജീവിക്കണം.." തൊട്ടടുത്ത ചെയർ തട്ടിമറിച് അവൻ മുകളിലേക്ക് പോയി.. ദേഷ്യം തീരുവോളം പഞ്ചിങ് ബാഗിൽ തുടരെ തുടരെ ഇടിച്ചു.. ഇടക്കെപ്പോഴോ വീട് വിട്ട് ഇറങ്ങി പോയാലോ എന്ന് വരെ ചിന്തിച്ചു.. പക്ഷെ തന്റെ അമ്മയെ പിരിയുന്ന കാര്യം ഓർത്തു അവൻ അതിന് തുനിഞ്ഞില്ല..എന്നാലും തന്നെ ഇത്രേം തരംതാഴ്ത്തി അച്ഛൻ സംസാരിച്ചത് അവന്റെ മനസിൽ ദേഷ്യത്തിന്റെ ആക്കാം കൂട്ടി.. കണ്ണടച്ചാൽ തനിക് നേരെ കയ്യുയർത്തിയവളുടെ രൂപം മുന്നിൽ തെളിയുന്ന പോലെ.. സിഗരറ്റ് ചുണ്ടോടു ചേർത്ത് വിദൂരത്തേക്ക് നോക്കി നിന്നു.. ___________🥀

"സർ.. വിളിച്ചിരുന്നോ.." നഷ്‌വ കേബിനിലേക്ക് കേറി ചോദിച്ചതും പ്രഭാകർ ഫോണിൽ നിന്ന തലഉയർത്തി അവളെ നോക്കി.. "യാ നഷ്‌വ.. ദൃഷ്ടി എവിടെ..വേഗം വരാൻ പറയ്.." "ഓക്കേ സർ.." "ആ പിന്നെ.. അഖിലിനോട് അന്ന് ഞാൻ പറഞ്ഞ ഫുടേജ് കൊണ്ടുവരാൻ പറഞ്ഞേക്ക്.." "ഓക്കേ സർ.." "And one more thing.." തിരികെ പോകാൻ നിന്ന നച്ചുനെ പ്രഭാകർ പിറകെ നിന്നും വിളിച്ചു.. ഇനി എന്താണാവോ എന്നാ ഭാവത്തിൽ അവളും നോക്കി.. "എന്റെ ഭാവിമരുമകൾ ആവാൻ ഉള്ള തയ്യാറെടുപ്പ് ഏതുവരെയായി.." അയാളുടെ ചോദ്യത്തിൽ നച്ചു ഒന്ന് ഞെട്ടി.. എന്ത് പറയാണമെന്നോ ചെയ്യണമെന്നോ അറിയാത്ത അവസ്ഥ.. അവളുടെ മുഖത്തു വിരിയുന്ന ഓരോ ഭാവവും കണ്ട് അയാൾക് നന്നേ ചിരിവരുന്നുണ്ടായിരുന്നു.. "അ.. അത്.. സ.. സർ ഞാൻ.. ചുമ്മാ.." എങ്ങനെയോ അത്രേം പറഞ്ഞൊപ്പിച് ഒന്ന് ഇളിച്ചു കൊടുത്തു..ഗൗരവത്തിൽ നിന്ന പ്രഭാകർ പെട്ടന്ന് ചിരിച്ചു..

അയാളിൽ നിന്ന ആദ്യമായാണ് ഇങ്ങനെ ഒന്ന് അതുകൊണ്ട് തന്നെ നച്ചു ഞെട്ടതെ ഇരുന്നില്ല.. അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു പോകാൻ പറഞ്ഞു.. "എന്താടി നല്ല സന്തോഷത്തിൽ ആണല്ലോ.. എന്ത് പറ്റി.." "മോളെ ദൃഷ്ടി..അതറിഞ്ഞാൽ നീ ഞെട്ടും..നീ അറിഞ്ഞോ MD ഇന്നെന്നെ നോക്കി ചിരിച്ചു.." "ഓ അതാണോ വലിയ കാര്യം.. എന്നെ നോക്കി എപ്പോഴും ചിരിക്കാറുണ്ട് 😌" "എടി ബുദൂസ് ഇത് അങ്ങനെത്തെ ചിരി അല്ല..അത് വെ ഇത് റെ.." "ഓഹോ..അല്ല എന്തിനാ ചിരിച്ചേ.." ദൃഷ്ടി ചോദിച്ചതും നച്ചു കാര്യം മുഴുവൻ പറഞ്ഞു.. "അപ്പോ നിന്നെ മരുമകൾ ആകാൻ MD ക്ക് സമ്മതം ആണെന്നാണോ.." "ആയിരിക്കും.. ഇത്രേം സൗന്ദര്യവും സൽസ്വഭാവി ആയിട്ടുള്ള എന്നെ ഇഷ്ടപ്പെട്ടു കാണും..പക്ഷെ എനിക്ക് താല്പര്യം ഇല്ല.." "ഏഹ് 🙄 അതെന്താ.." "അത്.. അതൊന്നും ഇല്ല.. അയ്യോ നിന്നെ സർ വിളിക്കുന്നെന്ന് പറയാൻ വന്നെയാ.. മറന്നു പോയി.. വേഗം പൊക്കോ.."

ഇവളിപ്പോ എന്താ തീരുമാനം മാറ്റിയത് എന്ന് അറിയാൻ ദൃഷ്ടിക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും താമസിച്ചത് കൊണ്ട് നേരെ പ്രഭാകറിന്റെ കേബിനിലേക് പോയി.. _________🥀 "ഹരി.. ഈ ഫയൽ മെയിൽ ചെയ്യാൻ പറഞ്ഞിട്ട് എന്തായി.. Is there any respond from their side??" ദേവ് മെയിൽ ചെക്ക് ചെയ്യുന്നതിന്റെ ഇടക്ക് ഹരിയോടായി ചോദിച്ചു.. "No sir.. Not yet.." "ഹ്മ്മ്‌.. ഓക്കേ.." "സാർ നാളെ ഒരു മീറ്റിംഗ് ഉണ്ട്.. Sky Groups of company യും ആയിട്ട്.. ഫിനാൻഷ്യൽ ബാക്ക്ഗ്രൗണ്ട് ചെക്ക് ചെയ്യുന്നതിന്റെ കാര്യം ആയതുകൊണ്ട് തന്നെ അവിടുത്തെ അക്കൗണ്ടന്റ് ആവും നാളെ വരുന്നത്.." "അക്കൗണ്ടന്റോ.. അപ്പോ എംഡി.." "അറിയില്ല സാർ.." "മ്മ്".. നീരസത്തോടെ ദേവ് ഒന്ന് മൂളി..ഇടയ്ക്കിടെ ഇങ്ങനെ ഒരു മീറ്റിംഗ് പതിവുള്ളതാ.. രണ്ടും കമ്പനിയുടെയും പാർട്ണർഷിപ്പിൽ ഒരു പ്രൊജക്റ്റ്‌.. ദേവിന് വലിയ താല്പര്യം ഉണ്ടായിട്ടല്ല.. മാധവ്(ദേവിന്റെ അച്ഛൻ) പറയുന്നത്കൊണ്ട് സമ്മതിച്ചു എന്നെ ഉള്ളു.. 'എല്ലായിപ്പോഴും പ്രഭാകർ സാർ ആണല്ലോ മീറ്റിംഗിൽ പങ്കെടുക്കുന്നത്..

ഇപ്പ്രാവശ്യം ആരാവും..ആ തെമ്മാടി എങ്ങനും ആവോ?'ദേവ് ചിന്തിച്ചു.. ___________🥀 "Whatttttt😲....നീ.. നീ..മഹാദേവ് സാറിന്റെ വൈഫ്‌ ആയിരുന്നോ.." ദൃഷ്ടി പറഞ്ഞത് കെട്ട് നച്ചു ഞെട്ടി ഒരലർച്ച ആയിരുന്നു.. നാച്ചുന്റെ ചോദ്യത്തിന് ദൃഷ്ടി ഒന്ന് മൂളിയാതെ ഉള്ളു.. "ദൃഷ്ടി Are you sure?.. MI ഗ്രൂപ്പിസിന്റെ ഓണർ മഹാദേവ് തന്നെയാണോ.. അതോ നിനക്ക് ആള് മാറിയതോ.." വെളിവില്ലാത്ത പെണ്ണിന്റെ ചോദ്യം കെട്ട് ദൃഷ്ടിക്ക് ദേഷ്യം വന്നു.. ഒന്ന് തുറിച്ചു നോക്കി എണീറ്റ്. പോകാൻ തുനിഞ്ഞപ്പോ അവൾ പിടിച്ചു ഇരുത്തി ഒന്ന് ഇളിച്ചു കൊടുത്തു.. "അല്ല ഞാൻ ഒന്ന് ഉറപ്പിക്കാൻ വേണ്ടി ചോദിച്ചയ.." ദൃഷ്ടി ഒന്നും മിണ്ടിയില്ല.. അവളുടെ മനസിൽ പ്രഭാകർ സാർ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.. "MI ഗ്രൂപ്സ് ഒരു മീറ്റിംഗ് organise ചെയ്തിട്ടുണ്ട്.. എനിക്ക് ഒരു അത്യാവശ്യ കാര്യത്തിന് ചെന്നൈ വരെ പോകണം സൊ എനിക്ക് പകരം അവിടെ താൻ ഉണ്ടാവണം..." പറയാൻ കാരണങ്ങൾ ഒന്നും ഇല്ലാതെ ദൃഷ്ടി വലഞ്ഞു പോയിരുന്നു.. ഇനി കാണേണ്ടി വരരുതേ എന്ന് വിചാരിച്ചിരുന്നതാ അവൾ..നാച്ചുവിനാണേൽ ഒരുപാട് സംശയങ്ങളും.. "അപ്പോ നിങ്ങൾ..." "We are seperated.." "കാരണം.." ..... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story