ഹൃദയതാളം: ഭാഗം 40

hridaya thalam sana

എഴുത്തുകാരി: സന

പിന്നിൽ ആരുടെയോ കാൽപെരുമാറ്റം കേട്ട് തിരിഞ്ഞ് നോക്കവേ കുറച്ചക്കലെ അവളെ നോക്കി നിക്കുന്ന ആളെ കണ്ട് അവളുടെ കണ്ണ് മിഴിഞ് വന്നു.. കേശു ഒന്ന് പരുങ്ങി അവളുടെ മുഖത്തു നിന്ന് കണ്ണ് മാറ്റി അവന്റെ കയ്യിലിരുന്ന കവർ ടേബിളിന് പുറത്തായി വച്ചു "ഇതെന്താ.." "വീണമ്മ കൊണ്ടുതരാൻ പറഞ്ഞു.." അമ്മ കൊടുത്തു വിട്ടതാണെന്ന് മനസിലായതും അവൾ അതെടുത്തു.. ഉള്ളിൽ ഒന്ന് രണ്ടു പുതിയ ഡ്രെസ്സും അവൾക്കേറ്റവും ഇഷ്ടപെട്ട കുറച്ചു സ്വീറ്റ്സും ആയിരുന്നു.. കണ്ടേ പാടെ അവൻ അവിടെ അവളെ നോക്കി നിക്കുന്നുണ്ട് എന്നുപോലും ശ്രെദ്ധിക്കാതെ അതിൽ നിന്ന് കഴിക്കാൻ തുടങ്ങി.. ആസ്വദിച്ചു കഴിക്കുന്ന അവളെ അവനും കണ്ണെടുക്കാതെ നോക്കി.. കേശുവിന് അവളിൽ ഏറ്റവും ഇഷ്ടവും അതാണ്..കുഞ്ഞ് കാര്യങ്ങളായിരുന്നാൽ കൂടി അത് അവളിൽ ഉണ്ടാക്കുന്ന മാറ്റം... ചെറിയ കാര്യങ്ങളിലും അവൾ സന്തോഷിക്കും.. മിന്നിമറയുന്ന ഭാവങ്ങൾ കണ്ണാൽ ഒപ്പിയെടുക്കുന്നത് അവനൊരു ലഹരി ആയി മാറിയിരുന്നു.. കണ്ണടച്ചു വളരെ അധികം എക്സ്പ്രെഷൻ ഇട്ട് കഴിക്കുന്നത് കാണെ അവനും നാവിൽ വെള്ളം ഊറി.. മധുരം ഇഷ്ടമല്ലായിരുന്നിട്ടും അവനും അത് കഴിക്കണമെന്ന് തോന്നി.. കുറച്ചു നേരത്തിനു ശേഷമാണ് ദൃഷ്ടിക്ക് ബോധം വന്നത്..

പെട്ടന്ന് കണ്ണ് തുറന്നു അവനെ ഒന്ന് ഇടംകണ്ണിട്ട് നോക്കി.. തന്നെ വിടാതെ നോക്കുന്നുണ്ട്.. ''അല്ലെങ്കിലും ഫുഡ് മുന്നിൽ കണ്ടാൽ ചുറ്റും ഉള്ളതൊന്നും താൻ ശ്രെദ്ധിക്കില്ല പ്രതേകിച്ചു സ്വീറ്റ്സ്''.. അവൾ ചമ്മലോടെ ഓർത്തു..അവനേ നോക്കി ഒന്ന് പല്ലിളിച്ചു.. ശേഷം കയ്യിലുള്ള ബോക്സ്‌ അവന് നേരെ നീട്ടി.. "വേണോ.." കേശുവിന്റെ ഉള്ളം വല്ലാതെ സന്തോഷിച്ചു..കണ്ണുകൾ തിളങ്ങി.. അവളുടെ മനസിൽ തനിക്കായി ഒരു സ്ഥാനം ഉള്ളതുപോലെ അവന്റെ മനസ് അവനോട് പറഞ്ഞു.. "നീ വേണമെങ്കിൽ ഒന്ന് കഴിക്ക് കിച്ച.. അവിടെ ചെന്ന ചിത്തു തരുമെന്ന് സ്വപ്നം പോലും കാണണ്ട.. വേറെ എന്ത് ഷെയർ ചെയ്താലും സ്വീറ്റ്സിൽ ഒരു വിട്ടുവീഴ്ചയും അവൾ ചെയ്യില്ല..അത്രക്ക് ഭ്രാന്താ പെണ്ണിന്.." വീണമ്മയുടെ വാക്കുകൾ ഓർക്കേ അവന് വല്ലാത്ത ചിരി തോന്നി..വേണ്ടന്ന് പറയണേ.. അന്നേരം ദൃഷ്ടി മനസിൽ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.. ഒരു ചിരിയാലേ കേശു അതെടുക്കാൻ തുനിഞ്ഞതും ദൃഷ്ടി ബോക്സ്‌ തിരിച്ചെടുത്തു.. "ഇഷ്ടവല്ലല്ലേ.. സാരല്ല.. ഞാൻ കഴിച്ചോളാം.." അതും പറഞ്ഞു അവൾ ബാക്കി അടച്ചു വച് കയ്യിലിരുന്നത് ഒറ്റയടിക്ക് വായിലിട്ടു..

ഇവിടെ ഇപ്പോ എന്താ നടന്നത് എന്നോർത്തു കേശു വായ പൊളിച്ചു നിന്നു.. അങ്ങനെ പെട്ടന്ന് ഒന്നും ദൃഷ്ടി മാറില്ല എന്നത് അവന് ബോധ്യമായി.. അവളെ നോക്കി കഷ്ടം എന്നാ ഭാവത്തിൽ അവൻ നിന്നു.. അതിനൊന്ന് വെളുക്കാനേ ചിരിക്കാനും അവൾ മറന്നില്ല.. "പോകുവാണോ.." അവളെ നോക്കി ഒന്ന് തുറിച്ചു നോക്കി തിരിഞ്ഞ് നടക്കാൻ പോയതും പിന്നിൽ നിന്നുള്ള ദൃഷ്ടിയുടെ ചോദ്യം കേൾക്കെ അവന് അവിടെ തന്നെ പിന്തിരിഞ്ഞു നിന്നു..ചോദ്യം അവനിൽ കുളിർമയേകിയത്തോടെ അവന്റെ ചുണ്ടിൽ കള്ള ചിരിയും സ്ഥാനം പിടിച്ചു.. ❤ _______🥀 "എന്താ നച്ചു ഒന്നും മിണ്ടാത്തെ.. നിനക്ക് ഇഷ്ടായില്ലേ ഈ യാത്ര.." വണ്ടിയിൽ കേറീട്ടും ഒന്നും മിണ്ടാതിരിക്കുന്ന നാച്ചുവിനോട് ഷാനു ചോദിച്ചെങ്കിലും അവൾ ഒന്നും മിണ്ടിയില്ല.. അല്ലെങ്കിൽ വായടക്കാത്ത പെണ്ണാ.. ഇന്നെന്താ പറ്റിയെ.. അവന്നതും ഓർത്തു മിററിൽ കൂടി നോക്കിയതും അവൾ എന്തോ കാര്യമായ ആലോചനയില.. "നച്ചു.." വണ്ടി സൈഡിലായി ഒതുക്കി ഷാനു വിളിച്ചതും പെണ്ണ് ബോധമണ്ഡലത്തിലേക്ക് വന്നു.. "എന്താ ഇക്ക നിർത്തിയെ.."

ചുറ്റും കണ്ണുകൊണ്ട് പരതി അവൾ ചോദിച്ചതും ഷാനു പല്ല് കടിച്ചു മുഖം ചുളിച്ചു.. "എന്താ ഇക്ക പല്ല് വേദനിക്കുനോ.." 'ചോദിച്ചു പോയല്ലോ' എന്നോർത്തു അവന് സ്വയം തലക്കടിച്ചു വണ്ടി എടുത്തു.. നച്ചു ഒന്ന് ചിരിച്ചു അവന്റെ പുറത്ത് തലവച്ചു കിടന്നു.. "ഇക്ക ഞാൻ ഒരു കാര്യം ചോദിച്ച സത്യം പറയുവോ.." വിശാലമായ കടലിൽ നോട്ടം തെറ്റിച്ചു മണൽ പരപ്പിൽ കല്ല് ബെഞ്ചിൽ ഷാനുവിന്റെ ഇടനെഞ്ചോട് ചേർന്നാണ് നാച്ചുവിന്റെ ഇരുപ്പ്.. അവളെ വലയം ചെയ്ത ഷാനുവിന്റെ കയ്യിൽ അവളുടെ ഇടം കയ്യ് കോർത്തിട്ടുണ്ട്.. നാച്ചുവിന്റെ നെറ്റിയിൽ ഇടയ്ക്കിടെ ഷാനു അവന്റെ തണുപ്പ് പടർന്ന അധരം മുട്ടിച് സ്നേഹചുംബനം നൽകുന്നു.. അവന്റെ നെഞ്ചിൽ നിന്ന് തല ഉയർത്തി നച്ചു ചോദിക്കവേ അവന് എന്താ എന്നർത്ഥത്തിൽ അവളെ നോക്കി.. "പറയുവോ.." "നീ ചോദിക്ക്.." "ഇക്കാക്ക് എന്നെ ശെരിക്കും ഇങ്ങോട്ട് കൊണ്ട് വരാന് ഇഷ്ടം ഉണ്ടായിരുന്നോ അതോ.. കേശു സാറിന് ദൃഷ്ടിയുടെ അടുത്ത് ടൈം സ്പെൻഡ്‌ ചെയ്യണം എന്നുള്ളത് കൊണ്ടാണോ.." ചോദ്യം അവനോട് ചോദിച്ചതിനൊപ്പം അവൾ തല താഴ്ത്തി വീണ്ടും കടലിൽ നോട്ടം ഇട്ടു.. ഏറെ നേരം അവന്റെ സൗണ്ട് കേക്കഞ്ഞിട്ട് അവൾ തല ഉയർത്താവേ അവന് അവളെ തന്നെ നോക്കി ഇരിക്കുന്നു..

അവളുടെ നോട്ടം കണ്ടതും അവന് തല താഴ്ത്തി അവളുടെ ചുണ്ടിൽ ഒന്ന് മുത്തി.. "അപ്പോ അതാണോ എന്റെ പെണ്ണ് ഇത്രേം നേരം ചിന്തോച്ചോണ്ട് ഇരുന്നേ.." "മ്മ്മ്..." അവളുടെ മറുപടി മൂളലിൽ ഒതുക്കി.. അവൻ കയ്യ് കൊണ്ട് അവളെ ഒന്നൂടി പൊതിഞ്ഞു പിടിച്ചു.. കടൽ കാറ്റിന്റെ തണുപ്പിലും അവന്റെ കയ്യ്കളുടെ ചൂട് നച്ചുവിന് ഒരു ആശ്വാസം നൽകി.. "പകുതി ശെരിയാ.. നിന്നെ ഇന്ന് കൊണ്ട് പോണം എന്ന് വിചാരിച്ചിരുന്നത് അല്ല.. നാളെ ഫുൾ നിന്നേം കൊണ്ട് അന്ന് നീ പറഞ്ഞത് പോലെ കറങ്ങണം എന്ന് കരുതിയതാ.. പക്ഷെ കേശുവിന് നാളെ എന്തോ അത്യാവശ്യം ആയി പോകാൻ ഉണ്ടെന്ന്.. അത് മുടക്കാൻ ആവില്ല എന്ന് പറഞ്ഞപ്പോ ഞാൻ കരുതി പിന്നെ പോവാമെന്ന്.. അപ്പോ അവന പറഞ്ഞേ.. നിന്നേം കൊണ്ട് ഇന്ന് പോകാൻ.. കൂടെ അവന്റെ പെണ്ണിനോട് ഒന്ന് മനസ് തുറക്കാനും..." ഷാനു കണ്ണ് ചിമ്മി അവളോട് പറഞ്ഞതും നച്ചു ചിരിയാലേ അവന്റെ കവിളിൽ ചുണ്ട് ചേർത്തു.. പിന്നെ ഒന്നും സംസാരിച്ചില്ല അവർ.. സംസാരിക്കാൻ ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാവും ശെരി.. അവിടെ വാക്കുകൾക്ക് സ്ഥാനം ഉണ്ടായിരുന്നില്ല.. മൗനം പോലും പരസ്പരം പ്രണയിച്ച നിമിഷങ്ങൾ.. താരകകൂട്ടം അവർക്കിടയിൽ നിക്കാൻ നാണിച്ചു കണ്ണ് പൊതിയ നിമിഷം ❤ _______🥀

"ഓ.. ഏത് നേരത്താണാവോ നാച്ചുവിന്റെ കൂടെ പുറത്തിങ്ങാൻ തോന്നിയെ അതുകൊണ്ടല്ലേ ഇപ്പോ ഇവിടെ നിക്കേണ്ടി വന്നത്.. ശോ.. അങ്ങേര് പോയിട്ട് കാണാനില്ലല്ലോ.. വരുന്നുണ്ടോ എന്ന് ചോദിച്ചപ്പോ കൂടെ ചെന്ന മതിയായിരുന്നു.. ഇതിപ്പോ അവർക്കിടയിൽ കട്ടുറുമ്പ് ആവണ്ടന്ന് കരുതിയ ഞാൻ ഇപ്പോ പോസ്റ്റായി.." പവി സ്വയം പഴിച് പുറത്ത് നിന്ന് വട്ടം കറങ്ങി.. കേശുവിന് സംസാരിക്കാൻ അവസരം ഉണ്ടാക്കി കൊടുത്തിട്ട് ഇവിടെ വന്ന് നിന്ന് ചീത്ത വിളിക്കുവാണ്.. ഓരോന്ന് ഓർത്തു നിന്നതും ഹരിയുടെ കാർ വന്നതും ഒരുമിച്ച് ആയിരുന്നു.. അവന്റെ കാർ കണ്ടതും അവൾക് വല്ലാത്തൊരു നാണം വന്നു.. രാവിലെ നടന്നത് ഒക്കെ മൈൻഡിൽ കൂടി കടന്നു പോയി.. അവൻ കാണാതെ അവിടെയുള്ള തൂണിന്റെ മറവിലായി ഒളിച് നിന്നു.. "നീ ഇറങ്ങുന്നില്ലേ.." "ഏഹ്.. ഇൽ ഇല്ല.. നീ പൊക്കോ.." സാക്ഷ അവനോട് ചോദിച്ചതും ഹരി മുകളിൽ നിന്ന് കണ്ണ് വെട്ടിച്ചു അവളോട് മറുപടി പറഞ്ഞു.. വീണ്ടും അവന്റെ കണ്ണ് പല്ലവിയുടെ റൂമിന്റെ ഗ്ലാസ്‌ വിൻഡോയിൽ എത്തി നിന്നു.. അവളൊന്ന് അവിടെ വന്നിരുന്നെങ്കിൽ എന്നവൻ ആഗ്രഹിച്ചു.. "ഇവിടെ നിന്നിങ്ങനെ നോക്കാതെ എന്റെ കൂടെ വാ.. അവളെ കണ്ടിട്ട് തിരിച്ചു പൊക്കോ.." സാക്ഷ കണ്ണിറുക്കി അവനോട് പറഞ്ഞെങ്കിലും അവൻ വേണ്ടന്ന് പറഞ്ഞു..

മറവിൽ നിന്ന് നോക്കുന്ന പവിക്ക് അവന്റെ പറച്ചിൽ എന്തു കൊണ്ടോ ദേഷ്യം വന്നു.. ''തെമ്മാടി.. വന്ന് കണ്ടാൽ എന്താ ആകാശം ഇടിഞ്ഞു വീഴോ.. ഹും..'' അവൾ മനസിൽ അവനെ തെറി വിളിച്ചു വീണ്ടും എത്തി നോക്കി.. അവൻ മുകളിൽ നിന്ന് കണ്ണ് മാറ്റി താഴെ നോക്കിയതും അതിന് മുന്നേ പവി വീണ്ടും മറവിൽ ഒളിച്ചു.. കുറച്ചു കഴിഞ്ഞ് വീണ്ടും നോക്കിയതും അവൻ നിന്ന ഭാഗം ശൂന്യമായിരുന്നു.. വല്ലാത്ത വിഷമം തോന്നി അവൾക്.. കുറച്ചു നേരം കൂടി അവിടെയെല്ലാം നോക്കി നിരാശയോടെ തിരിഞ്ഞ് നോക്കവേ രണ്ടു കയ്യും മാറിൽ പിണച്കെട്ടി പുരികം ചുളിച് മുന്നിലായി നിക്കുന്ന സാക്ഷയെ കാണെ അവളൊന്ന് പതറി.. ഒപ്പം പിറകിലായി കള്ളച്ചിരിയാലേ താടി ഉഴിഞ്ഞു നിക്കുന്ന ഹരിയും കൂടെ ആയതും അവൾ പാട് പെട്ട് ഉമിനീരിറക്കി.. "ദേ നിക്കുന്നു.. ഒരാൾ അവിടെ നിന്ന് മുകളിലേക്ക് നോക്കുന്നു.. മറ്റെയാൾ താഴെ നിന്ന് ഹൈഡ് ആൻഡ് സീക് കളിക്കുന്നു.. രണ്ടും കൊള്ളാല്ലോ.." കളിയാക്കലോടെ സാക്ഷ പറഞ്ഞതും പവിയും ഹരിയും ഒരുമിച്ച് അവളെ കണ്ണുരുട്ടി.. "എന്നെ നോക്കിയതാണോ.." സാക്ഷ ബൈ പറഞ്ഞു പോയതിന് പിന്നാലെ പോകാൻ നിന്ന പവിയെ തടഞ്ഞു വച് ഹരി ചോദിച്ചതും അവളൊന്ന് ഞെട്ടി.. അവനെ നോക്കാൻ അവൾക് ത്രാണി ഇല്ലായിരുന്നു.

. "വിട്.. ഞാൻ പോട്ടെ.." "അതിന് നിന്നെ ഞാൻ പിടിച്ചില്ലല്ലോ.." ഹരി പൊട്ടി വന്ന ചിരി കടിച് പിടിച്ചു പറഞ്ഞതും അവളൊന്ന് നോക്കി.. ഹരി കയ്യ് ചുമരിൽ കുത്തി വച്ചെന്നല്ലാതെ ഒന്നും ചെയ്തിട്ടില്ല... ചമ്മൽ തോന്നി അവൾക്.. അവനെ നോക്കാതെ തന്നെ പോകാൻ നിന്ന അവളെ ഇപ്പ്രാവശ്യം അവൻ ചേർത്ത് പിടിച്ചു.. ഓരോ നിമിഷവും അവന്റെ സാനിധ്യം അവളിൽ ഉണ്ടാക്കുന്ന മാറ്റം വലുതാണെന്ന് അവൾ മനസിലാക്കി..പിടപ്പോടെ അവന്റെ കണ്ണിൽ നോക്കിയവൾ.. നിമിഷ നേരം കൊണ്ട് അതിൽ അവൾ ലയിച്ചു പോയി.. അവനും.. "ഇഷ്ടാണോ എന്നെ.." പവിയായിരുന്നു അത് ചോദിച്ചത്..അബദ്ധത്തിൽ ചോദിച്ചു പോയതാണ്.. പലപ്പോഴും മനസിനെ അലട്ടിയ ചോദ്യം അറിയാതെ വന്ന് പോയതാണെന്ന് അവൾ ഓർത്തു..ചോദ്യം അപ്രതീക്ഷിതവും കൂടെ തന്നെ അവനിൽ വല്ലാത്തൊരു അനുഭൂതിയും നിറച്ചതും അവൻ അവളെ മുറുക്കി പിടിച്ചു.. അവളൊന്ന് ഉയർന്നു പൊങ്ങി.. അവളുടെ ഗന്ധവും നോട്ടവും ഉള്ളിലൊരു കിടുക്കം ഉണ്ടാക്കിയതും അവൻ അവളിലേക്ക് അടുത്ത്.. അതറിഞ്ഞെന്നോണം പവി കണ്ണുകൾ പൂട്ടി..

പെട്ടന്ന് എന്തോ ഓർമ വന്നതും അവൻ കണ്ണുകൾ വലിച്ചു തുറന്നു അവളെ പിന്നിലേക്ക് തള്ളി.. തുടരെ തുടരെ അല്ല എന്ന് തല കുലുക്കി അവൻ തിരിഞ്ഞ് നിന്നു.. പവി ശെരിക്കും ഞെട്ടി.. "താ.. താനെന്തൊക്കെയാ.. ഞ.. ഞാൻ വെറുതെ തമാശക്ക്.. ജസ്റ്റ്‌ ടൈം പാസ്സ്.." ഹരീടെ നാവിൽ നിന്ന് വന്നത് അവളുടെ ഹൃദയം ചുറ്റുപ്പൊളിക്കാൻ പാകം ഉള്ളതായിരുന്നു.. തമാശയോ.. അവൾ സ്വായം ചോദിച്ചു.. കണ്ണുകൾ നിറഞ്ഞൊഴുകി.. തിരിഞ്ഞോടുംബോ തടയാണമെന്നും അവളെ വാരി പുണരണമെന്നും ചുംബനം കൊണ്ട് മൂടണമെന്നും തോന്നിയെങ്കിലും തനിക്കാവൾ അർഹതപെട്ടതല്ല എന്ന് അവന്റെ ഉൽബോധ മനസ് ഓർമിപ്പിച്ചു.. കയ്യ് ചുരുട്ടി അവൻ ചുമരിൽ ആഞ്ഞടിച്ചു.. കണ്ണുകൾ നിറഞ്ഞൊലിച്ചു മുന്നിലുള്ള കാഴ്ച അവൾക് അവ്യക്തമായി.. പെട്ടന്നാരോ അവളെ പിടിച്ചു നിർത്തിയതും അവൾ ഒന്ന് നോക്കി അയാളുടെ നെഞ്ചിലേക്ക് വീണു.. അവളുടെ മനസിൽ അത്രയും വേഗത്തിൽ ഹരി പതിഞ്ഞിരുന്നു........ ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story