ഹൃദയതാളം: ഭാഗം 41

hridaya thalam sana

എഴുത്തുകാരി: സന

പെട്ടന്നാരോ അവളെ പിടിച്ചു നിർത്തിയതും അവൾ ഒന്ന് നോക്കി അയാളുടെ നെഞ്ചിലേക്ക് വീണു.. അവളുടെ മനസിൽ അത്രയും വേഗത്തിൽ ഹരി പതിഞ്ഞിരുന്നു.. ______🥀 "നാളെ ഓഫീസിൽ വരാൻ പറ്റോ തനിക്.. അതോ ലീവ് വേണോ.." "വേണ്ട.. വരാം ഞാൻ.." "അപ്പോ നാളെ നമ്മുക്ക് അവിടെ പോകാം.. സ്നേഹതീരത്തു.." കേശു ഫോണിൽ നോക്കി അത് ചോദിച്ചതും അവൾ ഞെട്ടി.. അതിനായിരുന്നോ.. ശോ ഇനി എന്ത് പറയും.. അവൾ കുറച്ചു നേരം ആലോചിച്ചു.. "നാളെയോ.. അത്.. അത് വേണ്ട.. മറ്റന്നാൾ പോകാം.." ദൃഷ്ടി കുറച്ചു ടെൻഷനോട് പറഞ്ഞതും കേശു ഫോൺ മാറ്റി അവളെ ഉറ്റു നോക്കി.. സംശയതലേ അവളെ കണ്ണെടുക്കാതെ നെറ്റി ചുളിച് നോക്കുന്ന അവനെ കണ്ട് അവൾ എന്ത് പറയാണമെന്ന് അറിയാതെ ചുറ്റും നോക്കി.. "അന്നാ പ്രൊജക്റ്റ്‌ നമ്മുക്ക് കിട്ടിയത് മുതൽ ഞാൻ ശ്രെദ്ധിക്കുന്നതാ നിനക്കുള്ള ടെൻഷനും അത് മുടക്കാൻ നീ നോക്കുന്ന വഴികളും.. എന്തോ കാര്യമായ ഒന്നാണ് നിന്റെ ഈ തലപര്യ കുറവിനെന്ന് എനിക്ക് അറിയാം..

പറയ് സത്യത്തിൽ നിനക്കെന്താ പ്രശ്നം.. എന്തെങ്കിലും അല്ലെങ്കിൽ ആരെങ്കിലും നീ ഭയക്കുന്നുണ്ടോ..പറയ് ചിത്തു.." കേശുവിന്റെ ചോദ്യത്തിന് മുന്നിൽ അവൾക് ഉത്തരം ഇല്ലായിരുന്നു.. അവന് വേണ്ടിയാണ് അവിടെ പോകാൻ സമ്മതിക്കാത്തത് എന്ന് പറയാണമെന്നുണ്ടായിരുന്നു അവൾക്.. പക്ഷെ കഴിഞ്ഞില്ല.. ഇസയെ പറ്റി അറിഞ്ഞാൽ അവനെന്തെങ്കിലും.. അതിനെ പറ്റി അവൾക് ചിന്തിക്കാൻ പോലും ഇഷ്ടമില്ലായിരുന്നു... "പറയ് ചിത്തു.. നിനക്ക് ഇഷ്ടവല്ലേ ആ പ്രൊജക്റ്റ്‌.." അവളുടെ കയ്യിന്നു മുകളിൽ അവന്റെ കയ്യ് ചേർത്ത് കേശു ചോദിച്ചതും അവളൊന്ന് ഞെട്ടി.. അവനെയും കയ്യിനെയും മാറി മാറി നോക്കി.. അവന്റെ നോട്ടം അവളിൽ തന്നെ ആയിരുന്നു.. അവൻ അവളിൽ നിന്ന് കാരണം അറിയാൻ ആഗ്രഹിച്ചിരുന്നു.. "നിന്റെ മനസിനെ അലട്ടുന്ന എന്തോ ഒന്നാണ് എന്ന് തോന്നിയത് കൊണ്ട് അവിടെത്തെ പ്രൊജക്റ്റ്‌ ക്യാൻസൽ ചെയ്യാൻ ഞാനും തീരുമാനിച്ചതാ.." അവളുടെ ഭാഗത്തു നിന്നും മറുപടി ഒന്നും ഇല്ലാത്തതിനാൽ അവൻ അതും പറഞ്ഞു നിർത്തി അവിടെ നിന്നും എഴുനേറ്റു..ദൃഷ്ടി അത് കേൾക്കെ കണ്ണുമിഴിച് അവനെ നോക്കി.. ഉള്ളിൽ ചെറിയൊരു സന്തോഷവും..

"പ.. പക്ഷെ.. എന്തോ ഒന്ന് എന്നെ അതിൽ നിന്നൊക്കെ തിരിപ്പിക്കും പോലെ.. അവിടൊട്ട് പോകാൻ എന്നെ ആരോ ഉള്ളിൽ നിന്ന് പ്രേരിപ്പിക്കും പോലെ.. എനിക്കായി കാത്തു വച്ചതെന്തോ അവിടെ ഉണ്ടെന്ന് എനിക്ക് തോന്നുന്നുണ്ട്.. ഇടയ്ക്കിടെ ഉള്ളിൽ നിന്ന് ഒരു തേങ്ങൽ എനിക്ക് അനുഭവപ്പെടും.. കാര്യമെന്താണെന്ന് അറിയാതെ കണ്ണ് നിറയും.. മനസിൽ വല്ലാത്ത ഭാരം പോലെ തോന്ന.. ഒരുപാട് ചോദ്യം ഉള്ളിൽ കിടന്ന് വട്ടം കറങ്ങുന്ന പോലെ.. അത് എന്തൊക്കെയാണെന്ന് വ്യക്തമല്ലെങ്കിലും അതിനൊക്കെ ഉള്ള സൊല്യൂഷൻ അവിടെ സ്നേഹതീരത്തു കിട്ടും എന്നൊരു തോന്നൽ.." അത് പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു.. അവൻ പറഞ്ഞത് പോലെ കാര്യമെന്താണെന്ന് അറിയാതെ അവന്റെ കണ്ണുകൾ പലപ്പോഴായി നിറഞ്ഞു.. ഓർത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും അവന്റെ ഉള്ളിൽ അത്രയും ആഴത്തിൽ ഇസ പതിഞ്ഞത് കൊണ്ടാണെന്നു അവൾക് മനസിലായി.. ദൃഷ്ടിക്കും സങ്കടം തോന്നി.. കേശു പറഞ്ഞത് പോലെ ഇസ കേശുവിനായി എന്തെങ്കിലും കരുതി വച്ചിട്ടുണ്ടെങ്കിലോ.. അവളുടെ മനസ് പലമുറ അത് ഉരുവിട്ടു കൊണ്ടേ ഇരുന്നു.. അവിടെ പോകണം എന്നവളുടെ മനസും പറഞ്ഞു..

കാര്യമറിയാതെ അവൻ വിഷമിക്കുന്നത് കാണാൻ അവളും ആഗ്രഹിച്ചിരുന്നില്ല.. എന്ത് വന്നാലും ഈ പ്രൊജക്റ്റ്‌ കഴിയുന്നതിനു മുന്നേ ഇസയും അവളുടെ ഓർമകളും അവനിൽ വീണ്ടും തിരിച്ചെത്തണമെന്ന് അവൾ ആഗ്രഹിച്ചു.. കേശു അവളെ നോക്കിയതും അവളൊരു ചിരി വരുത്തി അവനോട് സമ്മതമേന്നോണം തല കുലുക്കി.. അവനും ഒന്ന് നിശ്വസിച്ചു.. ______🥀 "അതെ.. ഇയാൾ പോകുന്നില്ലേ.. എനിക്ക് കിടക്കണം..ടൈം ആയി.." ചുണ്ട് കൊട്ടി അവളത് പറഞ്ഞതും അവൻ എഴുനേറ്റു...കുറച്ചു സമയം കൊണ്ട് തന്നെ അവരിൽ നല്ലൊരു സൗഹൃദം ഉടലെടുത്തിരുന്നു.. "നാളെ ഞാൻ രാവിലെ വരും റെഡി ആയി നിക്കണം.." കേശു ഓർഡർ പോലെ പറഞ്ഞതും അവൾ തല കുലുക്കി.. അവൻ തിരിഞ്ഞതും കൊഞ്ഞനം കുത്തി..വേറെ എന്തോ പറയാൻ കേശു തിരിഞ്ഞതും കാണുന്നത് കൊഞ്ഞനം കുത്തുന്ന തിരക്കിൽ നിക്കുന്ന ദൃഷ്ടിയെ ആണ്.. അത് കണ്ടതും അവന്റെ മുഖം ചുമന്നു.. അവളെ ചെറഞ്ഞു നോക്കി.. "വായ വല്ലാത്ത വേദന..അഹ്ഹ.." അവൻ കണ്ടെന്നു മനസിലായതും അവൾ വായ അങ്ങോട്ടും ഇങ്ങോട്ടും കയ്യ്കൊണ്ടാക്കി പറഞ്ഞതും അവൻ അവളെ 'ആണോ' എന്നാ മട്ടിൽ നോക്കി..

ഇളിച്ചു കൊടുത്ത് അവൾ തിരിയാൻ നിന്നതും ദൃഷ്ടിയുടെ കയ്യിൽ കേശുവിന്റെ പിടി വീണു.. മിഴിഞ്ഞു വന്ന കണ്ണോടെ അവനെ നോക്കിയതും അവൻ അവളുടെ അടുത്തേക്ക് നടന്നു.. അവൾക് പിന്നിലേക്ക് നീങ്ങാനോ മറുത്തൊരു വക്ക് പറയാനോ ഉള്ള സമയത്തിന് കാത്തു നിക്കാതെ കേശു അവളുടെ കവിളിൽ അവന്റെ ഇരു കയ്യ് ചേർത്തു നെറ്റിയിൽ അവന്റെ ചുണ്ട് പതിപ്പിച്ചു.. പകച്ചു പോയിരുന്നു അവൾ.. കൂടെ അടിവയറ്റിൽ നിന്നൊരു മിന്നൽ പിണർ അവളിൽ കൂടി കടന്നു പോയി..കണ്ണുകൾ പതിയെ അടഞ്ഞു..കുറച്ചു നിമിഷം അത് തന്നെ തുടർന്നു അവൻ അവന്റെ ചുണ്ട് മോചിപ്പിക്കുമ്പോഴും കണ്ണടച് തന്നെയായിരുന്നു അവളുടെ നിൽപ്പ്.. കണ്ണുതുറന്നു കേശുവിനെ നോക്കിയതും അവൻ അവൾക്കൊന്ന് ചിരിച്ചു കൊടുത്ത് കവിളിൽ പതിയെ തലോടി ഒന്നും പറയാതെ പുറത്തിറങ്ങി.. ചുമരിൽ ചാരി കുറച്ചു നേരം ആ നിൽപ്പ് അവൾ തുടർന്നു.. ശേഷം ബോധം വന്നത് പോലെ അവന്റെ പിറകെ ഓടിയെങ്കിലും അവൻ അവിടെ നിന്നും പോയിരുന്നു.. നെറ്റിയിൽ പതിയെ തലോടുമ്പോ അവൾ പോലും അറിയാതെ അവളുടെ അധരം വിടർന്നിരുന്നു..❤ ______🥀

"എന്താ പവി... മുഖം വല്ലാതിരിക്കുന്നെ.." പോയി വന്ന വിശേഷം പറയുന്നതിന്റെ ഇടക്കാണ് പുറത്ത് നിന്നും കേറി വരുന്ന പവിയെ നാച്ചുവും ദൃഷ്ടിയും കണ്ടത്.. മുഖം ആകെ കരഞ്ഞത് പോലുണ്ട്.. "അതൊന്നൂല്ല ടാ.. ഉറക്കം വരുന്നോണ്ട് ആവും.." "അതുകൊണ്ട് മാത്രണോ.. ഞങ്ങൾക് അങ്ങനെ തോന്നണ്ണില്ല.." നച്ചു അത് പറഞ്ഞതും ദൃഷ്ടി അതിനെ ശെരി വച് അവളെ സൂക്ഷിച് നോക്കി.. പവി നല്ലത് പോലെ ഒന്ന് ഇളിച്ചു കൊടുത്തു രണ്ടിനും.. "അതില്ലേ.. ഞാൻ ചെറുതായിട്ടൊന്ന് കരഞ്ഞായിരുന്നു.." "എന്തിന്.." കണ്ണുചിമ്മിയുള്ള അവളുടെ ചിരിയിൽ തന്നെ എന്തോ കള്ളത്തരം മണത്തതും രണ്ടും ഒരുപോലെ ചോദിച്ചു..താഴെ നടന്നതും കുറച്ചു മുന്നേ സാക്ഷായുടെ അടുത്ത് നിന്ന് അറിഞ്ഞതും ആയുള്ള സകല കാര്യങ്ങളും പവി വള്ളി പുള്ളി വിടാതെ അവരോട് പറഞ്ഞു.. ദൃഷ്ടിക്കും നാച്ചുവിനും കാര്യങ്ങളൊക്കെ അറിഞ്ഞു നല്ല വിഷമം തോന്നി.. എന്നാലും പവി എന്തിനാ ഇങ്ങനെ സൈക്കോ പോലെ ചിരിക്കുന്നതെന്ന് അവർക്ക് മനസിലായില്ല..

"അല്ല.. ഇതിലിപ്പോ സന്തോഷിക്കാൻ ആയിട്ട് ഒന്നും ഇല്ലല്ലോ.." "ഇതുവരെ പറഞ്ഞതിൽ ഇല്ല.. ഇനി പറയാൻ പോകുന്നതിൽ ഉണ്ട്.." "എന്താ പെണ്ണെ കാര്യം ഒന്ന് തെളിച്ചു പറ.." ദേഷ്യം വന്ന് നച്ചു അവളോട് കലിപ്പായതും ബാക്കി കൂടി പവി അവരോട് പറഞ്ഞു.. അതൊക്കെ കേട്ട് നച്ചുവിന് സന്തോഷവും ദൃഷ്ടിക്ക് ഭയവും ആണ് വന്നത്.. "പവി.. അത് വേണ്ട..എനിക്കെന്തോ.. അത് ശെരിയാവില്ല.." "നീ ഒന്ന് മിണ്ടാതിരിക്ക് ദൃഷ്ടി.. അവളെ പറ്റി അറിഞ്ഞ അന്ന് മുതൽ അവൾക്കിട്ട് ഒന്ന് പൊട്ടിക്കണം എന്ന് കരുതിയത.. എനിക്കേ കഴിഞ്ഞില്ല നീയെങ്കിലും പൊളിക്ക് മുത്തേ.." നച്ചു ആദ്യം ദൃഷ്ടിയെ വഴക്ക് പറഞ്ഞും അവസാനം പവിയെ പ്രോത്സാഹിപ്പിക്കുന്നതും കണ്ട് പവി ഒന്ന് ചിരിച്ചു.. നാളെ മുതൽ തന്റെ പ്രകടനം കരി കാണാൻ ഇരിക്കുന്നെ ഉള്ളു.. 'തെമ്മാടി'.. കൂടെ അവളും..അവൾ ചിരിയാലേ ഓർത്തു.. _______🥀 വന്നത് മുതൽ ഹരിടെ മുഖം വാടിയാണ് ഇരിക്കുന്നത്.. സാക്ഷ കാര്യം തിരക്കിയെങ്കിലും അവൻ ഒന്നുമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു.. അവന്റെ വിഷമം കണ്ട് അവൾക്കും വിഷമം തോന്നിയെങ്കിലും അതൊക്കെ ഉടൻ മാറും എന്നുള്ളത് കൊണ്ട് ശ്രെദ്ധിക്കാൻ പോയില്ല.. "സാക്ഷ.. ഞാൻ ഇവിടെ താഴെ ഉണ്ട്.."

ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് നോക്കിയ സാക്ഷാ മെസ്സേജ് കണ്ട് ഒന്ന് ചിരിച്ചു റിപ്ലൈ അയച്ചു.. "ഞങ്ങൾ കേബിനിൽ ഉണ്ട്.. Come.." "സാർ.. May I.." ക്യാബിൻ അല്പം മാത്രം തുറന്നു ഒരാൾ അങ്ങനെ ചോദിച്ചതും ദേവിന്റെയും ഹരിയുടെയും ശ്രെദ്ധ അങ്ങോട്ടേക്കായി.. ഉള്ളിലേക്ക് കേറി വരുന്ന ആളെ കണ്ട് ഹരിയും ദേവും ഒരുപോലെ എഴുനേറ്റു.. സാക്ഷായുടെ ചുണ്ടിൽ അപ്പോഴും ചിരി ഉണ്ടായിരുന്നു.. "പല്ലവി.." ദേവിന്റെ അധരം മൊഴിഞ്ഞു.. നിറപുഞ്ചിരി ആയി മുന്നിൽ നിക്കുന്നവളെ കാണെ അവന് കണ്ണുകളെ വിശ്വാസിക്കാൻ ആയില്ല.. ആ മുഖത്തു മുമ്പ് തന്നെ കാണുമ്പോൾ ഉള്ള വെറുപ്പോ പകയോ ഒന്നും ഇല്ല.. "ദേവ്.. ഇതാ ഞാൻ പറഞ്ഞ കുട്ടി.." സാക്ഷ മുന്നിലേക്ക് വന്ന് പവിയെ ഒന്ന് വരവേറ്റ് കൊണ്ട് പറഞ്ഞു.. ഹരിക്ക് ഇവിടെ നടക്കുന്നതൊന്നും മനസിലാവുന്നുണ്ടായിരുന്നില്ല.. അവന്റെ നോട്ടം അത്രയും പവിയിൽ മാത്രമായിരുന്നു.. എന്നാൽ അവൾ തന്നെ ഒരു നോട്ടം കൊണ്ട് പോലും പരിഗണിക്കുന്നില്ല എന്നത് അവനിൽ വിഷമം ഉണ്ടാക്കി.. "പല്ലവിയാണോ താൻ പറഞ്ഞത്.." "യാ ദേവ്..എന്റെ ഫ്ലാറ്റിന്റെ ഓപ്പോസിറ്റ ഇവൾടെ താമസം..

ഞാൻ പറഞ്ഞിരുന്നില്ലേ കുറച്ചു നാളായി ഇവൾ ജോലി നോക്കിയിരുന്ന കമ്പനിയിലെ മാനേജർ ഇവളോട് മോശമായി പെരുമാറുന്നത്.. അപ്പോ അവിടുന്ന് മാറുന്ന കാര്യം പറഞ്ഞപ്പോ ഞാനാ പറഞ്ഞേ ഇവിടെ ഒരു വാക്കാൻസി ഉണ്ടെന്ന്.." ദേവും പവിയും ആയുള്ള ബന്ധം തനിക്കറിയില്ല എന്നരീതിയിൽ ആണ് സാക്ഷ സംസാരിച്ചത്.. ഹരിക്ക് സാക്ഷ പറയുന്ന കാര്യം എല്ലാം പുതുമ ഉള്ളതായിരുന്നു.. ഞെട്ടി കൊണ്ട് ഹരി നോക്കിയെങ്കിലും ആരും അവനെ മൈൻഡ് അകീല.. "പവിയെ അക്കൗണ്ടിങ് സെക്ഷനിൽ വിടുന്നതിൽ കുഴപ്പമില്ലല്ലോ അല്ലെ.." "ഓക്കേ"... അത് പറയുമ്പോഴും ദേവ് പവിയെ ആണ് നോക്കിയത്.. അവന്റെ നോട്ടം കണ്ടത് പോലെ അവളോന്ന് അവനോട് കണ്ണ് ചിമ്മി കാണിച്ചു.. അതവനിൽ ഉണ്ടാക്കിയ ആശ്വാസം ചെറുതൊന്നും അല്ലായിരുന്നു.. പഴയത് പോലെ തന്റെ അനിയത്തി കുട്ടിയായി പവി മാറുമെന്ന് അവന്റെ മനസിൽ പ്രതീക്ഷ വന്നു.. ദേവിനും സാക്ഷക്കും ഒന്ന് ചിരിച്ചു കൊടുത്ത് പവി പുറത്തേക്ക് ഇറങ്ങി..ഹരി അവൾ പോയതും സാക്ഷയെ നോക്കിയെങ്കിലും അവനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവൾ അവളുടെ ജോലി തുടർന്നു..

പവി എന്നും തന്റെ മുന്നിൽ ഉണ്ടാവും എന്നോർക്കേ അവനിൽ വല്ലാത്തൊരു സന്തോഷം തോന്നി...ഇറങ്ങിയ പാടെ മുന്നിൽ നിക്കുന്ന ജൂലിയെ കണ്ട് പവി ഒന്ന് പുച്ഛിച്ചു.. പവിയെ കണ്ട ഞെട്ടൽ അവളിലും ഉണ്ടായിരുന്നു.. തന്നെ എതിർക്കാൻ ഒരു എതിരാളി കൂടി.. ജൂലിയുടെ ഉള്ളം മന്ത്രിച്ചു.. _______🥀 കുറച്ചു സമയത്തിന് ഉള്ളിൽ തന്നെ പവി എല്ലാരും ആയി കൂട്ട് ആയി.. ഇടയ്ക്കിടെ അവൾക് ചുറ്റും കറങ്ങി നടക്കുന്ന ഹരിയെ മനഃപൂർവം അവൾ കണ്ടില്ല എന്ന് നടിച്ചു.. "എന്റെ എന്തെങ്കിലും ഹെല്പ് വേണോ.." ആദ്യ ദിവസനായതിനാൽ ജോലി ഒന്നും ഇല്ലായിരുന്നു അവൾക്..അതുകൊണ്ട് തന്നെ ഫൈലിൽ തലകുമ്പിട്ട് തിടുക്കപ്പെട്ട് ജോലി തീർക്കുന്ന വിനോദ് എന്നാ സ്റ്റാഫിനോട് അവൾ ചോദിച്ചു.. അവളെ കണ്ട പാടെ അവന്റെ ഉള്ളിലെ കോഴി പുറത്ത് ചാടിയത്തോടെ നന്ദി സൂചകമായി അവളുടെ കയ്യിൽ ഒന്ന് ഷേക്ക്‌ഹാൻഡ് കൊടുത്തു..അവൾക്കാത് ഇഷ്ടപ്പെട്ടില്ലെങ്കിലും കുറച്ചു മാറി ഹരി ഇതൊക്കെ കാണുന്നു എന്നുള്ളത് കൊണ്ട് അവൾ എതിർക്കാൻ പോയില്ല.. ഹരിക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു.. ഓഫീസിലെ നമ്പർഓൺ കോഴി ആണ് അവളുടെ കയ്യിൽ കയ്യ്ചേർത്തതെന്ന് ഓർക്കേ അവന്റെ ദേഷ്യം നിയന്ത്രണം വിട്ടിരുന്നു..

അവന്റെ ചുമന്നു തുടുത്ത മുഖം അവളിൽ വല്ലാത്തൊരു കുസൃതി നിറച്ചു.. "തെമ്മാടി... കരി.. നിനക്ക് എന്നെ ഇഷ്ടല്ലല്ലേ.. തമാശയാണല്ലേ.. അതും ടൈം പാസ്സ്.. നിന്നെ കോണ്ട് പല്ലവി എന്റെ ജീവനാണ് പ്രാണനാണെന്ന് പറയിപ്പിച്ചില്ലെങ്കിൽ എന്റെ പേര് പല്ലവിന്ന് അല്ല.." അവനെ നോക്കി തന്നെ അവൾ വാശിയോട് ഓർത്തു.. ഒപ്പം തന്റെ ദൃഷ്ടിയെ നോവിച്ച ജൂലിക്കിട്ടുള്ള പണിയും അവൾ മനസിൽ കണക്കു കൂട്ടിയിരുന്നു.. എന്നാലും സാക്ഷ പറഞ്ഞറിഞ്ഞ ഹരിയുടെ കാര്യം അവളിൽ ഒരു നീറ്റലായിരുന്നു.. "പവി അവന് നിന്നെ ഇഷ്ടവാ.. ഒരുപാട് ഒരുപാട് അവന് നിന്നെ സ്നേഹിക്കുന്നുണ്ട്.. പക്ഷെ അവന് അത് നിന്നോട് പറയില്ല.. നിന്നെ ഇത് പോലെ കുത്തി നോവിച്ചപ്പോ നിന്നേക്കാൾ വേദനിച്ചത് അവനവും.." "എന്തിന് വേണ്ടി.. സ്വയം വേദനിച്ചു എന്തിന് വേണ്ടിയാ എന്നിൽ നിന്ന് അവന്റെ സ്നേഹം മറച്ചു പിടിക്കണേ.." "കാരണം അവനൊരു ക്യാൻസർ പടൈന്റ്‌ ആണ്..ലങ് ക്യാൻസർ..

ഏറിയാൽ 3 മാസം അതായിരുന്നു അസുഖം കണ്ട് പിടിച്ച സമയം ഡോക്ടർ അവനോട് പറഞ്ഞത്..പക്ഷെ ഇപ്പോ 3 വർഷം ആയി.. അവൻ എന്നോടൊപ്പം ഉണ്ട്.. അവനൊന്നും സംഭവിക്കില്ല എനിക്കത്തിൽ വിശ്വസം ഉണ്ട്.. പക്ഷെ അവനതില്ല.. എപ്പോഴും നിരാശയാണ്.. നീയും ആയി അടുത്താൽ പിന്നെ മരിക്കാൻ അവന് തോന്നില്ല എന്ന് പറഞ്ഞ ഇന്ന് ഇങ്ങനെ ഒക്കെ നിന്നോട് പറഞ്ഞിട്ടുണ്ടാവാ.." സാക്ഷ അങ്ങനെ പറഞ്ഞതും പവിക്ക് അവന്റെ അവസ്ഥയിൽ പാവം തോന്നുന്നതിനേക്കാൾ ദേഷ്യം ആണ് തോന്നിയത്.. അസുഖം ആർക്കും എപ്പോ വേണമെങ്കിലും വരാം എന്നുള്ളതല്ലേ ആ കാര്യം പറഞ്ഞു അവളെ വിഷമിപ്പിച്ചതിൽ അവൾക്ക് ദേഷ്യം വന്നു.. ഇതിനൊരു പാഠം അവനെ പഠിപ്പിക്കും എന്നവൾ കരുതിയിരുന്നത് തന്നെയായിരുന്നു.. അവളോരോന്ന് ഓർത്തു മുന്നിലേക്ക് നോക്കിയതും അവളെ തന്നെ വായും തുറന്ന് നോക്കിയിരിക്കുന്ന വിനോദിനെയും അവൻ പിറകെയായി കലിപ്പിൽ കയ്യും കെട്ടി നിക്കുന്ന ഹരിയെയും ആണ് കണ്ടത്......... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story