ഹൃദയതാളം: ഭാഗം 42

hridaya thalam sana

എഴുത്തുകാരി: സന

അവളോരോന്ന് ഓർത്തു മുന്നിലേക്ക് നോക്കിയതും അവളെ തന്നെ വായും തുറന്ന് നോക്കിയിരിക്കുന്ന വിനോദിനെയും അവന്റെ പിറകെയായി കലിപ്പിൽ കയ്യും കെട്ടി നിക്കുന്ന ഹരിയെയും ആണ് കണ്ടത്.. അവനെ അങ്ങനെ അവിടെ കണ്ടതിൽ ഉള്ള പകപ്പ് അവൾക് ഉണ്ടായെങ്കിലും അത് വിദഗ്ധമായി മറച്ചു പിടിച്ചു.. അങ്ങനെ ഒരാൾ അവിടെ നിക്കുന്നു എന്നുപോലും കണ്ടില്ല എന്നാ രീതിയിൽ വിനോദിനോടുള്ള സംസാരം തുടർന്നു.. "താൻ എല്ലാം ഒന്ന് കറക്റ്റ് ആണോന്ന് നോക്ക്.. ഞാൻ ഇതൊക്കെ സിസ്റ്റത്തിൽ എന്റർ ചെയ്യാം.." "അത് വേണ്ട.. പല്ലവി പറഞ്ഞു തന്നോളൂ.. ഞാൻ ചെയ്യാം.. വെറുതെ എന്തിനാ കണ്ണ് ചീത്തയക്കുന്നെ.." ഇളിച്ചു കൊണ്ടുള്ള വിനോദിന്റെ ഒലിപ്പിക്കൽ കേട്ടിട്ട് ദേഷ്യത്തിനേക്കാൾ കൂടുതൽ പവിക്ക് ചിരി പൊട്ടി.. ഹരിയുടെ മുഖത്തു മിന്നി മറയുന്ന ഭാവങ്ങൾ തന്നെയാണ് അതിന് കാരണവും.. ഇടംകണ്ണിട്ട് ഹരിയെ നോക്കിയപ്പോ അവന് കലിപ്പിൽ വിനോദിനെ മാത്രമാണ് ഫോക്കസ് ചെയ്തിരിക്കുന്നത്.. "വിനോദ്..." പെട്ടന്ന് ഹരിയുടെ കടുപ്പത്തിൽ ഉള്ള വിളി കേട്ട് വിനോദ് പിന്നിലേക്ക് നോക്കി.. ശേഷം എന്തെന്നാൽ ഭാവത്തിൽ അവനെ മാത്രം ശ്രെധിച്ചു.. "നി.. നിന്നെ സാക്ഷ മാഡം അന്വേഷിക്കുന്നുണ്ട്.. ഈ ഫയൽ ഒക്കെ എടുത്തിട്ട് പോകാൻ പറഞ്ഞു..

" പവിയുടെ മുഖത്തു നോക്കിയായിരുന്നു അവന്നത് പറഞ്ഞത്.. ഹരീടെ മുഖത്തൊന്ന് നോക്കപോലും ചെയ്യാതെ പവി വിനോദിനെ നോക്കി.. "മാഡം വിളിക്കുന്നോ.. എന്തിനാണോ ആവോ.. പല്ലവി.. താൻ എന്നെ ഒന്ന് ഈ ഫയൽ ഒക്കെ അവിടെ കൊണ്ടോവാൻ ഹെല്പ് ചെയ്യോ.. ഒരുമിച്ച് എടുക്കാൻ പറ്റില്ല അതാ.." "യാ sure.." അവനെടുത്ത ഫൈലിൽ നിന്ന് കുറച്ചു പവിയുടെ കയ്യിലേക്ക് കൊടുത്തു.. "തന്നോട് ഇത് ഒറ്റയ്ക്ക് കൊണ്ട് പോകാനാ പറഞ്ഞേ.. മാത്രവുമല്ല പല്ലവിക്ക് മറ്റൊരു വർക്ക്‌ കൊടുക്കാൻ മാഡം പറഞ്ഞിട്ടുണ്ട്.." പോകാൻ നിന്ന അവരുടെ മുന്നിലേക്ക് വന്നു കൊണ്ട് ഹരി പറഞ്ഞതും വിനോദ് അല്പം വിഷമത്തോടെ പവിയെ നോക്കി.. അവൾ അവനോട് വിഷമം ഉള്ളത് പോലെ അഭിനയിച് ഫയൽ ഒക്കെ കയ്യിൽ കൊടുത്തു.. "പോയിട്ട് വരവേ.." കണ്ണിറുക്കി വിനോദ് പറഞ്ഞതും ഹരീടെ മുഖം ചുമന്നു.. പള്ളിറുമ്പി നോക്കിയതും അവനെ ഒന്നൂടി ചൊടിപ്പിക്കാൻ പവി വിനോദിന്റെ ചിരിച്ചു കൊണ്ട് റ്റാറ്റാ കാണിച്ചു..അവൻ പോകുന്നതും നോക്കി നിന്ന് പെട്ടന്ന് പവി ഹരിയുടെ നേരെ തിരിഞ്ഞു.. ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ മുഖം മാറിൽ കയ്യ് പിണച്ചു കെട്ടി മുന്നിൽ നിക്കുന്ന പവിയെ കാണെ അലിഞ്ഞു പോകുന്നതായി തോന്നി ഹരിക്ക്.. "എന്ത് വർക്ക്‌ ആ സച്ചു തരാൻ പറഞ്ഞേ.."

"പവി.. എനിക്ക് നിന്നോട്.. കുറച്ചു സംസാരിക്കണം.." "എന്താ കാര്യം..." ഹരി അങ്ങനെ പറഞ്ഞതും പവി ടേബിളിൽ ചാരി നിന്ന് അവനോട് ചോദിച്ചു.. അതോട്ടും അവൻ പ്രതീക്ഷിച്ചിരുന്നില്ല.. സാധാരണ ദേഷ്യം ഉള്ളവർ ഒന്നും കേൾക്കണ്ട എന്ന് പറഞ്ഞു പോകുന്നതല്ലേ പതിവ്.. അങ്ങനെ പോകുവാണേൽ അവളെ പെട്ടന്ന് hug ചെയ്തു സോറി പറഞ്ഞു കിസ്സ് കൊടുക്കാം എന്നായിരുന്നു അവന്റെ മനസിൽ.. ഇതിപ്പോ കാര്യം കേൾക്കാൻ ഉള്ള തയ്യാറെടുപ്പിൽ നിക്കുന്ന പവിയെ കണ്ട് പറയാനും ചെയ്യാനും ഒക്കെ വന്നത് ഹരി മറന്നിരുന്നു.. "എന്താ പറയാനില്ലേ ഒന്നും.." അവന്റെ നിൽപ്പും നോട്ടവും ഒക്കെ കണ്ട് അവൾക് ചിരി പൊട്ടിയിരുന്നു.. "അ.. അത്.. ഞാൻ.. പവി..ഇന്നലെ.." "പല്ലവി.. ബോസ്സ് വിളിക്കുന്നുണ്ട്.." ഹരി എന്തോ പറയാൻ തുടങ്ങിയതും പുറത്താരോ വന്ന് പല്ലവിയെ വിളിച്ചു.. ഹരിയെ ഒന്ന് നോക്കി പല്ലവി പുറത്തേക്ക് പോയി.. അവൾ പോകുന്നതും നോക്കി ഹരി നിർവികാരത്തോടെ നിന്നു.. എല്ലാം അവളോട് പറയാണമെന്നുണ്ട്.. പക്ഷെ എന്തോ ഒന്ന് അവനെ അതനുവദിക്കാത്തത് പോലെ.. അവന്റെ മനസിലുള്ളത് സ്നേഹം അവളെറിയരുതെന്നും അവളെ പണ്ടത്തെ പോലെ നല്ലൊരു ഫ്രണ്ട് ആയി അവന് വേണമെന്നും അവന് ആഗ്രഹിച്ചു... ______🥀

"ദൃഷ്ടി.. പേടിക്കണ്ട.. കേശു സാറിന് ഒന്നും വരില്ല.." കണ്ണാടിക്ക് മുന്നിൽ നിന്ന് എന്തോ ആലോചനിലായിരുന്ന ദൃഷ്ടിയുടെ പിന്നിൽ നിന്ന് കെട്ടിപിടിച് തോളിൽ മുഖം ചേർത്ത് നച്ചു അവളോട് പറഞ്ഞതും ദൃഷ്ടി ഒരു ചിരി വരുത്തി മുഖത്തു.. "പക്ഷെ എനിക്കെന്തോ പേടി തോന്ന നച്ചു.. കേശുവിന്റെ ബുദ്ധിയിൽ നിന്ന് അവൾ പോയിട്ടുണ്ടെന്നേ ഉള്ളു.. മനസിൽ ഇപ്പോഴും ഇസ അങ്ങനെ തന്നെ ഉണ്ട്.. ഇടയ്ക്കിടെ അത് കേശുവിന് അറിയാനും പറ്റുന്നുണ്ട്.." ദൃഷ്ടി പറഞ്ഞു നിർത്തി നാച്ചുവിനെ നോക്കിയതും അവളുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.. "എന്താടാ.." "ദൃഷ്ടി ശെരിക്കും പറഞ്ഞ എനിക്ക് കേശു സാറിന്റെ മനസിൽ നിന്ന് എന്റെ ഇതൂനോടുള്ള തെറ്റിധരണ മാറണമെന്ന ആഗ്രഹം.. ഇത്തു അവളുടെ ജീവിതത്തിൽ കുറച്ചു പേരെയേ നെഞ്ചോട് ചേർത്ത് സ്നേഹിച്ചിട്ടുള്ളു.. അതിൽ ഏറ്റവും സ്നേഹം അവളുടെ കിച്ചേട്ടനോട് ആയിരുന്നു.. പക്ഷെ ആ കിച്ചേട്ടൻ തന്നെ മറ്റേരേക്കാളും അവളെ വെറുത്തിരിക്കുന്നു എന്നത് സഹിക്കാൻ പറ്റണില്ല.."

കരഞ്ഞു കൊണ്ട് നച്ചു ഓരോന്നും പറയുന്നുണ്ടെങ്കിലും അതിൽ നിന്നൊന്നും ദൃഷ്ടിക്ക് കാര്യം മനസിലാവുന്നുണ്ടായിരുന്നില്ല.. എന്നാലും അവൾക് ഒന്ന് മാത്രം മനസിലായി.. കേശു ഇസയെ മറന്നത് നാച്ചുവിനെ സംബന്ധിച് ഏറ്റവും വിഷമം ഉള്ളതാണെന്ന്.. നാച്ചുവിനെ സമാധാനിപ്പിച് അവൾ താഴെ വന്നു.. അവിടെ അവളെ കാത്തെന്നോണം കേശുവും ഉണ്ടായിരുന്നു.. പതിവ് കള്ളച്ചിരിയും സ്റ്റൈലും ഒക്കെ ആഹ് മുഖത്തു ഉണ്ടായിരുന്നു..അവനെ നോക്കി ഒന്ന് ചിരിച്ചു അവളും കാറിൽ കേറി.. ______🥀 "മിസ്റ്റർ അലക്സ്‌.. തങ്ങൾ പറയുന്നത് ശെരിയായിരിക്കാം.. ബട്ട്‌ ഇതൊന്നും തങ്ങൾ പറഞ്ഞ കോൺട്രാക്ടിലോ നിങ്ങളുടെ എഞ്ചിനീയർ തയ്യാറാക്കിയ മോഡലിലോ ഇല്ല.." ഏതോ ഫൈലും ആയി സാക്ഷായുടെ അടുത്തായി വന്ന ദേവ് കേൾക്കുന്നത് ഫോണിലൂടെ ആരോടോ ഷോട്ട് ചെയ്യുന്നവളെ ആണ്.. ദേവിനെ കണ്ടതും സാക്ഷ കയ്യ്കൊണ്ട് രണ്ടു സെക്കന്റ്‌ എന്ന് കാണിച്ചു.. അവന് അവളോട് കണ്ണ് ചിമ്മി കാണിച് അടുത്തായി നിന്നു.. "സോറി മിസ്റ്റർ.. നിങ്ങളുടെ വർക്ക്‌ മുന്നോട്ട് കൊണ്ട് പോകാൻ MI ഗ്രൂപ്പിസിന് പറ്റില്ല.." അത്രയും പറഞ്ഞു സാക്ഷാ ഫോൺ വച്ചു.. അവളുടെ മുഖമാകെ ചുവന്നിട്ടുണ്ട്.. ആള് നല്ല കലിപ്പിൽ ആണെന്ന് അവളുടെ മുഖം കണ്ടപ്പോ തന്നെ ദേവിന് മനസിലായി..

തലയിൽ കയ്യ് വച് ഇരിക്കുന്നുണ്ട്.. ദേവ് അവൾക് ഓപ്പോസിറ്റ് ആയി ഇരുന്നു.. "സാക്ഷാ.. എന്താടോ.." ദേവിന്റെ ചോദ്യം കേട്ട് അവൾ തലഉയർത്തി.. ശ്വാസം വലിച്ചു വിട്ട് അവനെ നോക്കി കണ്ണുചിമ്മി.. "അലക്സ്‌ ആയിരുന്നു.. അയാൾ ഇപ്പോ പുതിയ ഓരോ കാര്യം പറഞ്ഞു വരുവാ.. ആദ്യം പറഞ്ഞ ബഡ്ജറ്റിൽ നിന്ന് ഒരുപാട് കൂടുതലാ ഇപ്പോ പറയുന്നത്.. So I denied it!!" അവളുടെ സംസാരം കേട്ട് ദേവ് ഒന്ന് ചിരിച്ചു.. "ദേവ് എന്തിനാ ഇപ്പോ ചിരിച്ചേ.." "അല്ല ചുമ്മാ.. തന്റെ ദേഷ്യം വന്ന മുഖം കാണാൻ നല്ല ഭംഗി ഉണ്ട്.." സാക്ഷാ ഒരു സംശയത്താലേ അത് ചോദിച്ചതും അവന്റെ മറുപടി കേട്ട് അവളുടെ മുഖം വീണ്ടും ചുമ്മന്നു.. പക്ഷെ ഇപ്പ്രാവശ്യം അത് നാണം കൊണ്ടാണെന്നു മാത്രം.. അന്ന് മുടങ്ങി പോയ പ്രൊജക്റ്റ്‌ വരുന്ന മൺഡേ ചെയ്യുന്നതിനെ കുറിച് സംസാരിച് തിരിച്ചു പോകാൻ നിന്ന ദേവ് കണ്ടത് കേബിനകത്തേക്ക് ഒറ്റുനോക്കുന്ന ജൂലിയെ ആണ്.. അവളെ കണ്ടതും പോകാൻ നിന്ന ദേവ് ചെയർ നീക്കി സാക്ഷയുടെ തൊട്ടടുത്ത വന്നിരുന്നു.. അവന്റെ പ്രവർത്തിയിൽ അവളൊരു നിമിഷം ഞെട്ടി പോയി..അവളുടെ നോട്ടം കണ്ടത് പോലെ അവനൊന്ന് സൈറ്റ് അടിച്ചു.. വീണ്ടും ഞെട്ടി കൊണ്ടുള്ള അവളുടെ നോട്ടം അവനും ഒരു കൗതുകമായിട്ട് തോന്നി.. 'അങ്ങനെ വരാൻ വഴി ഇല്ലല്ലോ..'

അവന്റെ കള്ളച്ചിരി കാണെ മനസിൽ അതും മൊഴിഞ്ഞു സാക്ഷ പതിയെ ചുറ്റും നോക്കി.. മുഷ്ടി ചുരിട്ടി അവിടെയായി നിക്കുന്ന ജൂലിയെ കണ്ട് കാര്യം മനസിലായ പോലെ അടുത്ത നിമിഷം മുതൽ അവളും തകർത്തു.. പതിയെ ജൂലിയെ കാണിക്കാൻ തുടങ്ങിയ നാടകം ഇരുഹൃദ്യങ്ങളെയും ഒരേ താളത്തിൽ തുടിപ്പിച്ചു.. കണ്ണുകൾ പരസ്പരം ഇടയ്ക്കിടെ കൊരുത്തു വലിച്ചു..ദേവിന്റെ സാനിധ്യം കാരണം സാക്ഷായുടെ കയ്യ് വിറക്കാൻ തുടങ്ങി...അവളുടെ വിറക്കുന്ന കയ്യ്കൾക്കു മീതെ ദേവിന്റെ കരങ്ങൾ പതിഞ്ഞതും ജൂലി അവിടെയുള്ള ഫ്ലവർ വേസ് തറയിൽ ആഞ്ഞെറിഞ്ഞു പുറത്ത് പോയി.. "അമ്മേ.." സാക്ഷയുടെ കേബിനിൽ കേറാൻ ഡോർ തുറക്കാൻ നിന്ന ഹരി പെട്ടന്ന് ആ സൗണ്ട് കേൾക്കെ ഞെട്ടി അലറി വിളിച്ചു.. അവന്റെ അലറലും വേസ് പൊട്ടിയ സൗണ്ട് ഒപ്പം കേട്ടതും പരസ്പരം രണ്ടും അകന്നു മാറി.. അത്രയും നേരം ജൂലിയെ കാണിക്കാൻ വേണ്ടി ആണേലും താൻ സാക്ഷയുടെ അടുത്തായിരുന്നു എന്നത് ഓർത്തു ദേവിന് നന്നേ ചടച്ചു.. "എന്താ ഹരി.." അവന്റെ അടുത്തേക്ക് ഓടി പോയി അവനെ ഒരു കയ്യാൽ പിടിച്ചു

ആദിയോടെ ചോദിക്കുന്ന സാക്ഷയെ ഒരു നിമിഷം ദേവ് സംശയത്താലേ നോക്കി.. പലപ്പോഴും അവന് ശ്രെധിച്ചിട്ടുള്ളതാണ് ഹരിയും സക്ഷയും തമ്മിൽ ഉള്ള ബോണ്ട്‌.. അതിനും മാത്രം രണ്ടുപേർക്കും എന്ത് ബന്ധം ആണെന്ന് അവന് ഓർത്തു.. "അത്.. ചുമ്മാ.. ഞാൻ.. സൗണ്ട് കേട്ടപ്പോ..😁" അതും പറഞ്ഞു ഹരി ഒരു സൈക്കിളിൽ നിന്ന് വീണ ഇളി ഇളിച്ചു..സാക്ഷ അവനെ നോക്കി പല്ലുകടിച്ചു ദേവിന് നേരെ ചിരിച്ചു കൊടുത്തു.. ദേവ് പോയതും സാക്ഷ അത്രയും നേരത്തെ കലിപ്പിൽ ഒറ്റ അടിയായിരുന്നു ഹരിയുടെ മേലേ.. "കോപ്പ്.. നിനക്കെന്താടാ പുല്ലേ ഇവിടെ കാര്യം.. ശോ ഒന്ന് റൊമാൻസിച് വരുവായിരുന്നു.." അത് പറയുമ്പോൾ സച്ചുവിന്റെ കവിൾ ചുമന്നു.. അവൾക് കുറച്ചു മുന്നേയുള്ളതൊക്കെ വളരെ സന്തോഷം നൽകുന്നതായിരുന്നു.. "കണക്കായി പോയി.. ഞാൻ കണ്ടിരുന്നു ഇവിടെ നടക്കുന്നത്.. അവസാനം നിന്റെ ചരിതാർഥ്യം വരെ നഷ്ടപെട്ട് പോകും എന്ന് തോന്നിയപ്പോഴാ ഉള്ളിലേക്ക് വന്നത്.." "ചരിതാർഥ്യം അല്ലടാ ശവമേ.. ചാരിത്ര്യം.." "എന്തായാലെന്താ.. നഷ്ടപ്പെട്ടിട്ട് പിന്നെ അതല്ല ഇതാണെന്ന് പറഞ്ഞിട്ട് വല്ല കാര്യം ഉണ്ടോ.." ഹരി പറഞ്ഞതും സാക്ഷാ അവന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു.. ''മണ്ടൻ ജഗദീഷിന്റെ ഡയലോഗ് ഒക്കെ പഠിചോണ്ട് വന്നിരിക്കെയാണ്''..

അവനെ ഒന്ന് തറപ്പിച്ചു നോക്കി അവൾ തിരികെ സീറ്റിൽ പോയിരുന്നു.. "അങ്ങനെ പോവാൻ വരട്ടെ.. അവിടെ നിക്ക്.. ഞാൻ ചോദിക്കുന്നതിനു വ്യക്തമായ മറുപടി കിട്ടാതെ ഞാൻ പോവില്ല.. പവി... അവൾ എങ്ങനെ ഇവിടെ.." ഹരിയുടെ ചോദ്യം കേൾക്കേ അവളൊന്ന് ചിരിച്ചു വരാൻ ഉള്ള സാഹചര്യം അവന്നോട് പറഞ്ഞു.. അവന്റെ അസുഖത്തെ പറ്റി അവളോട് പറഞ്ഞതൊഴിച്ചു... ______🥀 "എന്താ ചിത്തു മൗനവൃതം ആണോ ഇന്ന്.." വണ്ടിയിൽ കേറിയത് മുതൽ സംസാരിക്കാതെ ഇരിക്കുന്ന ദൃഷ്ടിയോട് കളിയാക്കി കൊണ്ട് കേശു ചോദിച്ചതും അവളൊന്ന് അവനെ തുറിച്ചു നോക്കി..അവന്റെ കണ്ണിൽ പ്രണയവും ചുണ്ടിൽ കുസൃതി നിറഞ്ഞ ചിരിയും കണ്ടതോടെ അവൾ കണ്ണുമാറ്റി പുറത്തേക്ക് മിഴികൾ പായിച്ചു.. അവനെ ആദ്യം കണ്ടത് മുതൽ ഉള്ളത് അവളുടെ മനസ്സിൽ അന്നേരം ഓടി കളിച്ചു.. അവനു കൊടുത്ത അടി ഓർമ വന്നതും അവളൊന്ന് ചിരിച്ചു.. "അന്ന് തന്നത് പോലൊരു അടി ഇപ്പോഴും തരാൻ തോന്നുണ്ടോ നിനക്ക്.." അവളുടെ മനസിൽ ഓർത്തത് അവന് പറയുന്നത് കേട്ട് ദൃഷ്ടി അവനെ ഒന്ന് മിഴിച്ചു നോക്കി..

അവളുടെ മുഖത്തു നോക്കുന്നില്ലെങ്കിലും അവന്റെ ചുണ്ടിൽ അപ്പോഴും പുഞ്ചിരി ഉണ്ടായിരുന്നു.. "ഇങ്ങനെ നോക്കാതെടി.. നീ ഇഷ്ടം പറഞ്ഞിട്ടേ തരുള്ളു എന്ന് കരുതിയത് ഇപ്പോ അങ്ങ് തരുവെ.." അവളുടെ നോട്ടം അവനിൽ നിന്ന് മായുന്നില്ല എന്ന് കണ്ടതും കേശു പറഞ്ഞു.. കാര്യം എന്താണെന്ന് വ്യക്തമായില്ലെങ്കിലും എന്തോ തനിക്കുള്ള പണിയാണെന്ന് ദൃഷ്ടിക്ക് മനസിലായി.. അവൾ വേഗം കണ്ണ് മാറ്റി.. പിന്നെ ഒന്നും സംസാരിച്ചില്ല അവന്.. കുറച്ചു ദൂരം പിന്നീട്ടതും പെട്ടന്ന് കേശു വണ്ടി ബ്രേക്ക്‌ ചവിട്ടി.. പ്രതീക്ഷിക്കാതെ ആയതുകൊണ്ട് ദൃഷ്ടി ഫ്രോന്റിലേക്ക് ആഞ്ഞു.. തല ഫ്രോന്റിൽ ഇടിച്ചു നല്ല വേദന എടുത്തിരുന്നു അവൾക്.. കൂടെ ദേഷ്യവും.. "ഉഫ്.. എൻറെ തല.. പറഞ്ഞിട്ട് നിർത്തിക്കൂടെ.." തല ഉഴിഞ്ഞു അവനോട് പറഞ്ഞു അവനെ നോക്കിയതും മുന്നിലേക്ക് നോക്കി മറ്റെന്തോ ഭാവത്തിൽ ഇരിക്കുന്ന കേശുവിനെയാണ് കണ്ടത്.. അവന്റെ കണ്ണ് ചുമന്നിട്ടുണ്ട്.. നിറയുന്നുണ്ട്.. അവനിൽ നിന്ന് കണ്ണ് പാട് പെട്ട് മുന്നിലേക്ക് നോക്കിയതും മുന്നിലായി ഉള്ള ഒരു ചെറിയ ഇടവഴി ആണ് കണ്ടത്.. പെട്ടന്ന് കേശു അവന്റെ തലയിൽ കയ്യ് വച്ചു.. മുടി കൊരുത് വലിച്ചു.. "ജംഗ്ഷനിൽ എത്തിയോരു ഇട വഴി കേറിയ ഞങ്ങളുടെ അനാഥാലയമാ.." നച്ചു പറഞ്ഞ കാര്യം ഓർക്കേ ദൃഷ്ടിക്ക് വല്ലാത്ത പേടി തോന്നി.. ഒപ്പം കേശുവിന്റെ പെരുമാറ്റവും.. ...... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story