ഹൃദയതാളം: ഭാഗം 43

hridaya thalam sana

എഴുത്തുകാരി: സന

"ജംഗ്ഷനിൽ എത്തിയോരു ഇട വഴി കേറിയ ഞങ്ങളുടെ അനാഥാലയമാ.." നച്ചു പറഞ്ഞ കാര്യം ഓർക്കേ ദൃഷ്ടിക്ക് വല്ലാത്ത പേടി തോന്നി.. ഒപ്പം കേശുവിന്റെ പെരുമാറ്റവും.. "കേശു.." ദൃഷ്ടിയുടെ കരങ്ങൾ കേശുവിന്റെ മേൽ പതിഞ്ഞതും അവനൊരു ഞെട്ടലോടെ തല ഉയർത്തി.. കാണാകെ ചുവന്നിട്ടുണ്ട്.. മനസ് സാഗരം പോൽ അലയടിക്കുന്നുണ്ട്.. വീണ്ടും വഴിയിലേക്ക് മിഴികളൂന്നി കേശു വണ്ടിയിൽ നിന്നിറങ്ങി..വിറക്കുന്ന കാലുകളോടെ അവനവിടെ നിന്നു.. പലതും കണ്ണ് മുന്നിൽ നടക്കുന്ന പോലെ..എപ്പോഴും ഓർക്കാറുള്ള എന്നാൽ ഒരിക്കൽ പോലും ഓർമയിൽ വരാത്തൊരു മുഖം തന്റെ മുന്നിൽ നിക്കുന്ന പോലെ തോന്നി അവന്.. "കേ.. കേശു.. വാ നമ്മുക്ക് പോകാം.." ദൃഷ്ടിയെ കൊണ്ടാവുന്ന രീതിയിൽ അവൾ പിന്തിരിപ്പിക്കാൻ ശ്രെമിച്ചു..അവൾക് മനസിലാക്കാൻ പറ്റിയിരുന്നു അവന്റെ വേദന.. സ്നേഹിച്ചവരെ നഷ്ടപെടുമ്പോൾ ഉള്ള വേദന..💔 പക്ഷെ കേശുവിന്റെ അവസ്ഥ അവളെക്കാൾ ചങ്ക് പൊടിയുന്നതാണെന്ന് അവൾക് തോന്നി.. അവന്റെ കയ്യിൽ അവൾ മുറുക്കി പിടിച്ചു.. ദൃഷ്ടിയുടെ കണ്ണും നിറഞ്ഞിരുന്നു.. അവളെ ഒന്ന് ദയനീയമായി നോക്കി അവൻ.. തനിക് എന്താണെന്ന് സംഭവിക്കുന്നെത്തെന്ന ബോധം പോലും അവനുണ്ടായിരുന്നില്ല..അവളുടെ കയ്യിൽ മുറുക്കി പിടിച്ചു അവൻ തിരിഞ്ഞ് നടക്കാൻ ഒരുങ്ങേ..

"കിച്ചേട്ടാ... പോവല്ലേ കിച്ചേട്ടാ.. പ്ലീസ്.." എന്നുള്ള കൊഞ്ചിയുള്ള വിളിയിൽ അവന്റെ കാലുകൾ നിശ്ചലമായി.. കണ്ണ് നിറഞ്ഞു.. പലതും അവന്റെ തലക്ക് മുകളിൽ വട്ടമിട്ടു പറക്കുന്ന പോലെ തോന്നി.. പലതും മിന്നി മറഞ്ഞു.. ഒടുവിൽ തന്റെ നെഞ്ചോട് ചേർന്ന് മുഖം ചേർത്ത് പതുങ്ങി ഇരിക്കുന്നവളുടെ കുഞ്ഞ് മുഖം കണ്ണിൽ തെളിയവേ അവന്റെ അധരം "ഇസ" എന്ന് മൊഴിഞ്ഞതോടൊപ്പം കണ്ണിൽ ഇരുട്ട് പടർന്നിരുന്നു.. _______🥀 "ഹരി എല്ലാരും ആയോ..??" "യാഹ് സാർ.." ഹാളിൽ കേറിയപാടെ ദേവ് ചോദിച്ചതും ഹരി മറുപടി കൊടുത്തു.. കോൺഫറൻസ് ഹാളിൽ ആ കമ്പനിയിലെ സകല വർക്കേഴ്സും ഒത്തുകൂടിയിട്ടുണ്ട്.. മുന്നിലായി സക്ഷയും ഉണ്ട്.. ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം പറയാൻ വേണ്ടിയാണ് ഇന്നിവിടെ ഇങ്ങനെ എല്ലാവരെയും ഒരുമിച്ച് കൂട്ടിയത്..വരുന്ന വീക്കേണ്ടിൽ ഒരു project അറേഞ്ച് ചെയ്തിട്ടുണ്ട്..അതിൽ നിങ്ങളുടെ എല്ലാവരുടെയും പാർട്ടിസിപ്പഷൻ അത്യാവശ്യമാണ്.. "എന്ത് പ്രൊജക്റ്റ്‌ ആണ് സാർ.." ദേവ് പറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ ഇടയിൽ വിനോദിന്റെ ചോദ്യം കേട്ട് ഹരിക്ക് ദേഷ്യം വന്നു..

പവിയുടെ അടുത്താണ് വിനോദ് ഇരിക്കുന്നത് എന്നത് കൊണ്ട് അത് ഒന്നൂടി കൂടി.. "കാര്യം പറഞ്ഞു കഴിഞ്ഞിട്ട് ഇങ്ങോട്ട് ഓരോന്ന് ചോദിച്ച മതി.." കുറച്ചു കടുപ്പിച്ചുള്ള അവന്റെ ചോദ്യത്തിന് ഇവനെന്ത്‌ പറ്റിയെന്ന ഭാവത്തിൽ ദേവും സാക്ഷയും നോക്കി.. പവിക്ക് കാര്യാ അറിയുന്ന കൊണ്ട് അധികം ശ്രെദ്ധിക്കാൻ പോയില്ല.. "സോറി സാർ.." ദേവിന്റെ നോട്ടം മാറാത്തത് കണ്ട് ഹരി അതും പറഞ്ഞു തല കുനിച്ചു..പവിക്ക് വിഷമം വന്നെങ്കിലും അവൾ പുറത്ത് കാണിച്ചില്ല.. "നിങ്ങൾ എല്ലാവരും അറിഞ്ഞു കാണും.. Unfortunately നമ്മുടെ കമ്പനിക്ക് മുതൽക്കൂട്ടായി കണ്ടിരുന്ന പ്രൊജക്റ്റ്‌ നമ്മുക്ക് ചെയ്യാൻ സാധിച്ചില്ല.. Whatever it is, നമുക്ക് ഇപ്പോ മറ്റൊരു കമ്പനിയിൽ നിന്ന് ഒരു ഓഫർ വന്നിട്ടുണ്ട്.. അത് നമ്മൾ നന്നായി പ്രേസേന്റ് ചെയ്താൽ അവരുടെ ഭാഗത്തു നിന്നുള്ള സപ്പോർട്ടും കൂടെ കമ്പനിക്ക് കൂടുതൽ പ്രോഫിറ്റും ഉണ്ടാവും..സൊ അതിന് നിങ്ങളുടെ എല്ലാവരുടെയും പാർട്ടിസിപ്പഷനും കോർഡിനേഷനും ആവശ്യമാണ്.." "എല്ലാരും റെഡി അല്ലെ.." ആരുടെ ഭാഗത്തു നിന്നും ഒരു റെസ്പോണ്ടും ഇല്ലാത്തത് കൊണ്ട് ദേവ് അങ്ങനെ ചോദിച്ചതും അവരെല്ലാം ആവേശത്തോടെ സമ്മതിച്ചു.. പ്രൊജക്റ്റിന് വേണ്ടിയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ എല്ലാവരെയും പലതായി തിരിച്ചു..

ഓരോ ടീം ആക്കി.. അതിൽ പവിയുടെ ടീമിൽ ആവാൻ ആവുന്നത്ര ഹരി ശ്രെമിച്ചെങ്കിലും പവി അതിനെ ഒക്കെ മുളയിലേ നുള്ളി... "ഹരി can i Join with you??" സ്റ്റേല്ലയുടെ ചോദ്യം കേൾക്കെ ഹരി ഓക്കേ പറഞ്ഞു.. അത് കൃത്യമായി പവി കാണുകയും ചെയ്തു..അത് കാണെ അവളുടെ മനസിൽ കുഞ്ഞ് കുശുമ്പ് മോട്ടിട്ടു.. _______🥀 "നിന്നോട് എത്ര വട്ടം പറഞ്ഞെടി പുല്ലേ..ഇതെന്റെ ലാസ്റ്റ് വാണിംഗ ഇനി എങ്ങനും അച്ഛന്നോ ഏട്ടന്നോ വിളിച്ചു പുറകെ നടന്ന ഇനി നിന്നോട് സംസാരിക്കാൻ പോകുന്നത് ഞാൻ ആയിരിക്കില്ല എന്റെ ഈ കയ്യ് ആയിരിക്കും മനസിലായോ ടി.." തന്റെ മുന്നിൽ തലതാഴ്ത്തി നിക്കുന്നവളെ നോക്കി കേശു അലറിയെങ്കിലും ഇസയിൽ പ്രതേകിച്ചു ഭാവമാറ്റം ഒന്നും ഉണ്ടായില്ല.. "ഓ പിന്നെ ഇങ്ങേരുടെ കയ്യിനെന്താ സംസാരിക്കാൻ കഴിവുണ്ടോ.. ചുമ്മാ തള്ളുന്നതാ.. ഹും.." പതിയെ ആണെങ്കിലും അവളുടെ പിറുപിറുക്കൽ അവൻ കേക്കാമായിരുന്നു.. എല്ലാവരും പേടിയോടെ നോക്കിയിരുന്ന അവനെ എതിർത്തു സംസാരിക്കാനും പറയുന്നതൊന്നും അനുസരിക്കാത്തതും ആയി ഇവൾ മാത്രമേ ഉള്ളു എന്നവൻ ഓർത്തു..അവളോട് ദേഷ്യപ്പെടുന്നെങ്കിലും അവളോട് അവനെന്തോ ഒരു അടുപ്പം തോന്നി.. "ക്ലാസ്സിൽ പോടീ.."

ചുണ്ടുകൊട്ടുന്നവളെ കണ്ട് ഇനിയും ഇവിടെ നിന്നാൽ ശെരിയാവില്ല എന്ന് തോന്നിയവൻ അലറിയതും അവളൊന്ന് ഞെട്ടി.. ശേഷം നെഞ്ചിൽ കയ്യ് വച് ആഞ്ഞു ശ്വാസം വലിച്ചു വിട്ടു.. "അതെ.. കിച്ചേട്ടാന്ന് വിളിച്ച നാവ് കൊണ്ട് വേറെ ഒന്നും വിളിപ്പിക്കരുത് കേട്ടല്ലോ.. പിന്നെ പുറകെ നടക്കുന്നതും നടക്കാത്തതും ഒക്കെ എന്റെ ഇഷ്ടം.. പിന്നെ അവസാനമായി ഒരു കാര്യം കൂടെ.." അത്രയും പറഞ്ഞവൾ ചുറ്റും നോക്കി.. ശേഷം ഞൊടിയിടയിൽ അവന്റെ അടുത്തേക്ക് പാഞ്ഞു ചെന്ന് കവിളിൽ ചുണ്ട് പതിപ്പിച്ചു പുറത്തേക്ക് ഓടി.. "Still I Love you kichettaaa😘" ഓടുന്നതിനിടെ അത്രേം പറഞ്ഞു പോകുന്നവളെ കാണെ ആദ്യം ദേഷ്യം നടിച്ചേങ്കിലും പിടിച്ചു വച്ച ചിരി അവനിൽ നിന്ന് പൊട്ടിയിരുന്നു.. 💔 "I love you.." ഇസായുടെ കാതോട് ചുണ്ട് ചേർത്ത് കേശു പറഞ്ഞതും അവളൊന്ന് കൂടി കുറുകി പിന്നിലേക്ക് ചേർന്നിരുന്നു മുഖം കൊണ്ട് അവന്റെ നെഞ്ചിൽ പതുങ്ങി.. വീണ്ടും അവനിൽ നിന്ന് കേൾക്കാൻ എന്നപോലെ പതിയെ മൂളി..ഇരുകായ്കളും കൊണ്ട് അവളുടെ അരയിൽ ചുറ്റി പിടിച്ചു അവന്റെ നെഞ്ചിൽ അവളുടെ പുറം ഭാഗം മുട്ടിച്ചു കയ്കൾ കോർത്തിണക്കി ഏറെ നേരം കടലിൽ നോട്ടം ഇട്ടിരുന്നു..

സന്ധ്യയോട് അടുത്ത സമയം ആയതിനാൽ അധികം ആരും അവിടെ ഉണ്ടായിരുന്നില്ല.. ചുറ്റും നോക്കി കേശു അവളെ ഒന്നൂടി ചേർത്ത് പിടിച്ചു.. "മ്മ്മ്.. എന്താ മോനെ ഒരു കള്ള ലക്ഷണം.." മുഖം ഉയർത്തി ഇസ ചോദിക്കവേ കേശു അവളുടെ നെറ്റിയിൽ ചുണ്ട് പതിപ്പിച്ചു..ശേഷം അവളുടെ മുഖത്തിന് നേരെ മുഖം അടുപ്പിച്ചതും ഇസ ഒരുകായ്യാലേ തടഞ്ഞു..സംശയഭാവത്തിൽ നോക്കുന്ന അവന് അവൾ അവളുടെ നുണക്കുഴി കാണിച്ചുള്ള ചിരി സമ്മാനിച്ചു.. "കിച്ചേട്ടാ.." "മ്മ്മ്..." "കിച്ചേട്ടാ..." "എന്താടി.." കേശു അല്പം ശബ്ദം ഉയർത്തി പറഞ്ഞതും അവൾ അവന്റെ കയ്യ് തട്ടി മാറ്റി എണീക്കാൻ നോക്കി.. അവളുടെ പെട്ടന്നുള്ള മാറ്റം അവന്റെ ചുണ്ടിൽ ചിരി വിടർത്തിയതോപ്പം അവന് വീണ്ടും അവളെ ഇരു കയ്യ്കൊണ്ടും പൊതിഞ്ഞു പിടിച്ചു.. "പറയ് എന്തിനാ ന്റെ പെണ്ണ് വിളിച്ചേ.." "പറയട്ടെ.." ദേഷ്യപ്പെട്ട് പോകാൻ നിന്നത് അവൾ തന്നെയാണോന്ന് പോലും അവന് സംശയിച്ചു പോയി..അവനൊന്ന് ചിരിച്ചു അവളോട് പറയാൻ പറഞ്ഞു.. "കിച്ചേട്ടാ.. എനിക്ക് ഒരുപാട് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്.. അതെല്ലാം നടത്തി തരുവോ.. ഇനി അഥവാ കിച്ചേട്ടൻ നടത്തി തന്നില്ലെങ്കിലും ഞാൻ നടത്തും..കേട്ടല്ലോ.. അതിന് ശേഷമേ ഒരു വിവാഹത്തെ പറ്റി ഞാൻ ചിന്തിക്കുള്ളു.."

വളരെ ഗൗരവത്തോടെ പറയുന്ന അവളെ അവന് തടിക്ക് കയ്യും കൊടുത്ത് നോക്കി.. അവളിലെ കുഞ്ഞ് കുസൃതികൾ പോലും അവൻ ആവോളം ആസ്വദിക്കുന്നുണ്ടായിരുന്നു.. കുറച്ചു മുന്നേ നമ്മുടെ കല്യാണം എപ്പോഴാ എന്ന് ചോദിച്ചു സ്വര്യം കെടുത്തിയാവൾ ആണ് ഇതെന്ന് പറയുവോ എന്നുള്ള ഭാവത്തിൽ അവളെ നോക്കി.. "എന്തൊക്കെയാ നിന്റെ ആഗ്രഹം.." "അതൊരുപാട് ഉണ്ട്.. എന്റെ അനിയത്തികുട്ടിക്കൊരു നല്ല ജീവിതം.. കിച്ചേട്ടനെ പോലെ നല്ലൊരു സ്നേഹമുള്ള ചെക്കൻ.. ഞങ്ങളെ ഇത്രനാളും നോക്കി വളർത്തിയവർക് ഒരുപാട് സഹായം ചെയ്യണം.. ഞങ്ങളെ പോലെ ആരും ഇല്ലാത്തവരെ എന്റെ ചിലവിൽ പഠിപ്പിച്ച ജോലി വാങ്ങി കൊടുക്കണം.. പിന്നെ എനിക്കും കിച്ചേട്ടനും നലൊരു ജോലി.. നമ്മുക്ക് മാത്രമുള്ള ഒരു കുഞ്ഞ് വീട്.. പിന്നെ...🙈" അവളുടെ ഓരോന്നും കേൾക്കെ അവന് വല്ലാത്ത വാത്സല്യം തോന്നി.. അവസാനം നാണം അഭിനയിച് പറഞ്ഞതും ഒന്ന് പൊട്ടിച്ചിരിച്ചു അവളെ മാറോഡാടാക്കി 💔

"പറയ് ഇസ.. എ.. എനിക്ക്.. അറിയണം.. ഇപ്പോ.. നിനക്ക് എന്നെ വേണ്ടതായത് എന്ത് കൊണ്ടാണെന്നു എനിക്ക് അറിയണം.." ഇസായുടെ രണ്ടു കയ്യ് മുട്ടിലും ചേർത്ത് പിടിച്ചു അവന്റെ അടുത്തേക്ക് വലിച്ചു കേശു അലറിയതും ഇസ കണ്ണും നിറച്ചവനെ നോക്കി.. അതവനിൽ ഉണ്ടാക്കിയ വേദന ചെറുതൊന്നും അല്ലായിരുന്നു.. അവനെ നോക്കി കണ്ണ് നിറച്ചവൾ പെട്ടന്ന് അവന്റെ കയ്യ് തട്ടി മാറ്റി.. "വേണ്ടന്ന് പറഞ്ഞില്ലേ.. എനിക്ക് ഇഷ്ടല്ല.. നിങ്ങളെ കാണുന്നത് പോലും.. ദയവു ചെയ്തു എന്നെ ഇനി ശല്യം ചെയ്യരുത്.." "എന്ത്കൊണ്ട്.." "എ.. എനിക്ക്.. എനിക്ക് മറ്റൊരാളെ ഇഷ്ട.. തന്നെക്കാൾ കൂടുതൽ കാശ് കാരൻ.. എന്റെ ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.. ഇനിയും വയ്യ.. ഇനിയെങ്കിലും എനിക്ക് ഒന്ന് നല്ലത് പോലെ ജീവിക്കണം.. സൊ പ്ലീസ്.. ഇനി എന്നെ കാണാൻ വരരുത്.. ഒരിക്കലും.." മനസിനെ കലാക്കി അവൾ പറഞ്ഞതും അവന് ഒരു മരവിപ്പോടെ നിന്നു..ഇത് തന്റെ ഇസ അല്ല..

അവന്റെ മനസ് പലയാവർത്തി പറഞ്ഞു.. അവസാനം കയ്യ്കൂപ്പി തന്റെ മുന്നിൽ നിക്കുന്നവളെ അവനൊന്ന് നോക്കി തിരികെ നടന്നു.. സ്നേഹതീരത്തിന്റെ പടിയിറങ്ങുമ്പോ അവന്റെ മനസിൽ ഇസയും അവളുടെ വാക്കുകളും മാത്രമായിരുന്നു.. അതവനെ കൊല്ലാതെ കൊള്ളുന്നുണ്ടായിരുന്നു.. 💔 ഇസായുടെ മുഖം തെളിയേ അവനൊരു ഞെട്ടലോടെ ചാടി എഴുനേറ്റു.. വിയർപ്പ് പൊടിഞ്ഞു അവന്റെ ദേഹം മുഴുവൻ നനഞ്ഞിരുന്നു.. വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു.. അവന്റെ കണ്ണുകൾ ചുവന്നു.. ഇസായുടെ മുഖം വീണ്ടും വീണ്ടും തെളിഞ്ഞു വരുന്നതിനനുസരിച് അവന്റെ സമനില തെറ്റുന്ന പോലെ തോന്നി.. "ആആഹ്ഹ്ഹ്.." ആ ഹോസ്പിറ്റൽ കുടുങ്ങുമാറ് അവന്റെ വിളി ഉയർന്നു.. പുറത്ത് നിന്നും ദൃഷ്ടി ഉള്ളിലേക്ക് വന്നതും തലയിൽ കയ്യ് വച് മുട്ടുകുത്തി തറയിൽ ദേഷ്യം കടിച്ചമർത്തി ഇരിക്കുന്ന കേശുവിനെയാണ് കണ്ടത്...... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story