ഹൃദയതാളം: ഭാഗം 44

hridaya thalam sana

എഴുത്തുകാരി: സന

ആ ഹോസ്പിറ്റൽ കുടുങ്ങുമാറ് അവന്റെ നിലവിളി ഉയർന്നു.. പുറത്ത് നിന്നും ദൃഷ്ടി ഉള്ളിലേക്ക് വന്നതും തലയിൽ കയ്യ് വച് മുട്ടുകുത്തി തറയിൽ ദേഷ്യം കടിച്ചമർത്തി ഇരിക്കുന്ന കേശുവിനെയാണ് കണ്ടത്.. വല്ലാത്ത വേദന തോന്നി അവൾക് അവന്റെ അവസ്ഥയിൽ..എന്ത് പറഞ്ഞവനെ സമാധാനിപ്പിക്കണമെന്നോ ഒന്നും അവൾക് അറിയില്ലായിരുന്നു.. അവന്റെ അടുത്തേക്ക് പോകാൻ നിന്നതും അവളുടെ കയ്യിൽ ആരുടെയോ പിടി വീണിരുന്നു.. നിറഞ്ഞ കണ്ണാലെ അവൾ തിരിഞ്ഞ് നോക്കെ അവളുടെ കയ്യിലെ പിടി വിടാതെ തന്നെ കേശുവിനെ നോക്കി കണ്ണുനിറക്കുന്ന ഷാനുവിനെയാണ് കണ്ടത്.. പോക്കേണ്ടന്ന് ദൃഷ്ടിയോട് കണ്ണുകൊണ്ട് ഷാനു കാണിച്ചു.. എന്നാലും അതിനെ വകവെക്കാതെ അവളവന്റെ കയ്യ് മാറ്റി കേശുവിനടുത് മുട്ടുകുത്തിയിരുന്നു.. "You.. Cheat..എൻ.. എന്തിനാ എന്നോട് ഇങ്ങനെ..ഇസാ.. I..hate... I hate you bloody.." നേരിയ രീതിയിൽ ഉള്ള അവന്റെ വാക്കുകൾ കേൾക്കെ അവളുടെ കണ്ണുകൾ ഞെട്ടലിൽ വിടർന്നു.. ഇസയെ ഓർമ വന്നെന്ന് അവന്റെ പെരുമാറ്റത്തിലൂടെ അവൾക് മനസിലായി..തലമുടിയിൽ കൊരുത് വലിച്ചു അവന് വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട്..ഇസയെ പറ്റി അവൻ ചിന്തിക്കുന്നതൊന്നും അല്ല സത്യം എന്ന് വിളിച്ചു കൂവണമെന്ന് തോന്നി അവൾക്..

പതിയെ അവനടുത്തായി ഇരുന്നു ചുമലിൽ കയ്യ് വച്ചതും ഞൊടിയിടയിൽ അത് തട്ടി എറിഞ്ഞു കേശു എഴുനേറ്റു.. പെട്ടന്നുള്ള അവന്റെ പെരുമാറ്റത്തിൽ അവളൊന്നും ഞെട്ടി.. കേശുവിനെ മാത്രം നോക്കി അടുത്തേക്ക് പോകാൻ നിക്കേ ഷാനു ദൃഷ്ടിയെ ഒരു കയ്യ് കൊണ്ട് പിടിച്ചു വേഗം നടന്നു പുറത്തേക്ക് ഇറങ്ങി.. എന്തെന്ന ഭാവത്തിൽ ഷാനുവിനെ നോക്കിയതും അവൻ അവളേം കൊണ്ട് ഡോക്ടർ റൂമിൽ കേറിയിരുന്നു.. _______🥀 "ഡോക്ടർ.." "യാ..ഇഷാൻ..sit.." ഡോക്ടർ പറഞ്ഞതും ഷാനു ദൃഷ്ടിയെയും കൊണ്ടാവിടെ ഇരുന്നു.. അവർക്കടുത്തായി പ്രഭാകർ ഉണ്ട്.. ഗംഭീര്യം നിറഞ്ഞിരുന്ന മുഖത്തു നിന്ന് നിരാശ മാത്രം..അവൾ അവരെയെല്ലാം മാറി മാറി നോക്കി.. മൂന്നുപേരുടെയും മുഖത്തു ടെൻഷനേക്കാൾ ഉപരി വിഷമം ആയിരുന്നു.. "എന്താ ഇഷാൻ സംഭവിച്ചത്.. ഞാൻ പറഞ്ഞിരുന്നതല്ലെ മാക്സിമം ഇങ്ങനേയുള്ള സിറ്റുവേഷൻ യോകേഷിന്റെ ലൈഫിൽ നിന്ന് ഒഴിവാക്കണമെന്ന്.." "ഡോക്ടർ ആവുന്നത്ര പറഞ്ഞു നോക്കിയതാ അവനോട്.. പക്ഷെ we.. We can't.. അങ്ങോട്ട് പോയത് അവന്റെ തീരുമാനം തന്നെയായിരുന്നു.."

ഷാനു പറഞ്ഞതും ഡോക്ടർ കണ്ണട ഒന്ന് മാറ്റി നെറ്റി ഉഴിഞ്ഞു.. ദൃഷ്ടിക്ക് എന്തൊക്കെയോ അസ്വസ്ഥത തോന്നി..കേശുവിന്റെ അവസ്ഥ അറിയാതെ വീർപ്പുമുട്ടൽ പോലെ.. "Then..ഷോക്ക് ട്രീറ്റ്മെന്റ് അല്ലാതെ മറ്റൊരു രീതിയിലും യോകേഷിനെ ഇനി പഴയ അവസ്ഥയിൽ കൊണ്ട് വരാൻ സാധിക്കില്ല.." "വാട്ട്‌..." അയാൾ പറഞ്ഞവസാനിപ്പിച്ചതും ദൃഷ്ടി ഞെട്ടി കൊണ്ട് അലറി.. അവൾക് അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല.. ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കേണ്ട അളവിൽ അവനെന്ത് എന്നൊരു ചിന്ത അവളിൽ വന്നു.. അവളുടെ പെട്ടന്നുള്ള മാറ്റത്തിൽ ഡോക്ടർ അന്തളിച്ചു ഷാനുവിനെയും പ്രഭാകറിനെയും നോക്കി.. "ഏയ് കൂൾ ഡൌൺ മിസ്സ്‌.. നിങ്ങൾക് തന്നെ അറിയുന്ന കാര്യമല്ലേ.. ഒരിക്കൽ മെന്റൽ പടൈന്റ്‌ ആയിരുന്ന ആളല്ലേ യോകേഷ് സൊ.. ഈ ഒരു സിറ്റുവേഷനിൽ ഇതല്ലാതെ മറ്റൊരു മാർഗം ഇല്ല..അല്ലെങ്കിൽ വീണ്ടും അയാൾ ഒരു മാനസിക രോഗി ആവുന്നത് നമ്മളൊക്കെ നോക്കി നിക്കേണ്ടി വരും.." കേട്ടത് വിശ്വസിക്കാനാകാതെ അവൾ തറഞ്ഞിരുന്നു..മെന്റൽ പടൈന്റ്‌ അവളുടെ ചെവിയിൽ ആ വാക്കുമാത്രം മുഴങ്ങി കേട്ടു..

അയാൾ നിസാരം പോലെ പറഞ്ഞവസാനിപ്പിക്കുമ്പോ ദൃഷ്ടി നോക്കിയത് ബാക്കി രണ്ടുപേരെയും ആണ്... കേശുവിനെ പറ്റി താൻ അറിയാത്തതും ആരും തന്നോട് പറയാത്തതും ആയ കാര്യങ്ങൾ കേട്ടതിൽ ഉള്ള ഞെട്ടൽ അവളിൽ വ്യക്തമായിരുന്നു.. ഷാനുവിന്റെയും പ്രഭാകറിന്റെയും തല താഴ്ന്നു.. "നോ.. നോ..അച്ഛാ.. ഷോക്ക് കൊടുക്കാം മാത്രം അച്ഛന്റെ മകൻ ഒരു ഭ്രാന്തൻ ആണെന്നാണോ പറയണേ.. പെട്ടന്ന് എല്ലാം അറിഞ്ഞതിലുള്ള ഞെട്ടൽ ആല്ലേ കേശുവിന്.. അതിന് ഈ ഒരു വഴി.. വേണ്ട അച്ഛാ.." സമ്മതം എന്നോണം തല കുലുക്കുന്ന പ്രഭാകറിനെ കുലുക്കി ദൃഷ്ടി പറഞ്ഞു.. അയാൾ അവളെ നോക്കി.. തീർത്തും നിസ്സഹായതയോടെ.. "ഈ കുട്ടി ഇതെന്തൊക്കെയാ.. തനിക് ഇപ്പോഴും യോകേഷിന്റെ അവസ്ഥ മനസിലായിട്ടില്ല.. അവന്റെ ഹൃദയം മറ്റെല്ലാരെക്കാളും വീക് ആണ്.. ഇപ്പോ എന്നല്ല.. ചെറുപ്പം മുതലേ.. സാധാരണ കുട്ടികളിൽ നിന്ന് വളരെ അധികം.. കുഞ്ഞ് നാൾ മുതലേ അവനെ ശ്രെദ്ധിക്കണോ സ്നേഹിക്കാനോ ആരും ഇല്ല എന്നാ തോന്നൽ, മറ്റുള്ളവരിൽ നിന്നുള്ള ബാഡ് കമന്റ്സ് ഒക്കെ അവന്റെ മനസിനെ ദിനപ്രതി ദുർബലമാക്കി കൊണ്ടിരുന്നു..

അതുകൊണ്ടാവണം പിടിച്ചു നിക്കാൻ ഉള്ള സാഹചര്യത്തിലും യോകേഷ് വീണുപോയത്.." ഡോക്ടർ പറയുമ്പോൾ പ്രഭാകറിന്റെ കണ്ണ് നിറഞ്ഞു.. താൻ അവനെ കുഞ്ഞിലേ അവഗണിക്കുന്നതും എന്ത് ചെയ്താലും കുറ്റം കണ്ടുപിടിക്കുന്നതും ഒക്കെ അയാള്ഡ് മുന്നിൽ സിനിമ കണക്കെ ഓടി കൊണ്ടിരുന്നു.. 'നാലൊരു അച്ഛനാണോ താൻ' എന്ന് മനസാക്ഷി പലയാവർത്തി അയാളോട് ചോദിച്ചുകൊണ്ടേ ഇരുന്നു.. "ഇപ്പോഴും അവനിൽ ഉണ്ടായ മാറ്റം അതാണ്.. താൻ മറന്നെന്നു വിശ്വസിച്ച അല്ലെങ്കിൽ ബുദ്ധി അവനെ കൊണ്ട് മറപ്പിച്ച കാര്യം ഇന്ന് അവന്റെ മനസ് അവനെ ഓർമപെടുത്തി.. അവൻ കണ്ട കാര്യങ്ങൾ, മനസ്സിൽ തട്ടിയ സംഭവങ്ങൾ, മാനസിക നിലതെറ്റിച്ച സന്ദർഭം ഒക്കെ അവന്റെ ബുദ്ധി മനഃപൂർവം മറന്നെന്നു നടിച്ചവയായിരുന്നു.. പക്ഷെ ഇന്ന് അതൊക്കെ വീണ്ടും കണ്ടപ്പോ അവന്റെ മനസ് അതിനെ വീണ്ടും ഓർത്തെടുത്തു.. അത് അവന്റെ ഹൃദയത്തിന് താങ്ങാൻ സാധിച്ചില്ല..imotional immbalance കാരണമാണ് ഇതൊക്കെ.. സൊ അതിൽ നിന്ന് റിക്കവർ ആവണമെങ്കിൽ ഒന്നുകിൽ ഇതിനൊക്കെ, I mean യോകേഷ് ഈ അവസ്ഥയിൽ ആവാൻ ഉണ്ടായ കാരണം അവനെ പറഞ്ഞു ബോധ്യപെടുത്തി ഉൾകൊള്ളിക്കുക അല്ലെങ്കി ഞാൻ പറഞ്ഞത് പോലെ ഷോക്ക് ട്രീറ്റ്മെന്റ്.."

ഡോക്ടർ പറഞ്ഞു നിർത്തുമ്പോൾ ദൃഷ്ടിയുടെ മനസിൽ എന്തോ ഭാരം കയറ്റി വച്ച പോലെ തോന്നി അവൾക്.. കണ്ണുകളടച്ചു അവൾ കുറച്ചു നേരം ഇരുന്നു.. കവിളിൽ ചുംബിച്ചെന്നോണം കണ്ണുനീർ ഒലിച്ചിറങ്ങി.. ആദ്യം അവനെ കണ്ടത് മുതൽ ഉള്ള ഓരോന്നും അവളുടെ മനസിൽ കടന്നു വന്നു.. എപ്പോഴും തന്നെ ഇടങ്ങേറാക്കുന്ന അവന്റെ മുഖവും ഇന്ന് താൻ കണ്ട അവന്റെ തകർന്ന അവസ്ഥയും ഓർക്കേ വല്ലാത്തൊരു കൊളുത്തി വലി അനുഭവപ്പെട്ടു.. മനസിൽ ചിലതൊക്കെ തീരുമാനമെടുത് അവൾ കണ്ണ് തുറന്നു.. "അച്ഛാ..ഷോക്ക് ട്രീറ്റ്മെന്റ്... അത് വേണ്ട.. കേശുവിനെ പഴയത് പോലെ ഞാൻ ആക്കിയെടുക്കാം.. I promise.." പ്രഭാകറിന്റെ കയ്യിൽ അവളുടെ കയ്യ് ചേർത്ത് അവൾ പറഞ്ഞതും അയാൾ കുറച്ചു നേരം ചിന്തിച് അവളോട് തല കുലുക്കി.. അവൻ അങ്ങനെയൊരു അവസ്ഥയിൽ കൂടി കടന്നു വന്നതാണെന്ന് പറയാതെ ദൃഷ്ടിയെ തന്റെ മരുമകൾ ആകാൻ നോക്കിയതാണ് അയാൾ.. അവൾ അവന്റെ അവസ്ഥ അറിഞ്ഞാൽ അവനെ വിട്ട് പോകുമോ എന്നാ പേടി ആയിരുന്നു.. പക്ഷെ ഇന്ന് താൻ തളർന്ന അവസ്ഥയിലും സമാധാനിപ്പിച്ച ധൈര്യം തരുന്ന അവളെ അയാൾ നന്ദി പൂർവ്വം നോക്കി.. "ചേട്ടായി.. ഡിസ്ചാർജിനുള്ള procedure എന്താണെന്ന് വച്ച ചെയ്തോ.. ഞാൻ.. ഞാൻ ഇപ്പോ വരാം.."

കണ്ണുനീർ തുടച് അവൾ അവിടുന്ന് എഴുന്നേറ്റതും ഡോക്ടർ അടക്കം അവർ അവളെ തന്നെ നോക്കി.. "യോകേഷിന്റെ ആരാ ആ കുട്ടി..." "ഫിയാൻസി.." ഡോക്ടർ ഒരു ചോദ്യം കണക്കെ ഷാനുവിന്റെ മുഖത്തു ഉറ്റുനോക്കി ചോദിച്ചതും പുറത്തേക്കിറങ്ങാൻ ആഞ്ഞാ ദൃഷ്ടി അതിന് മറുപടി കൊടുത്തു.. പൂർണമനസോടെ ❤ ______🥀 തന്റെ ഫ്ലാറ്റിൽ ഓടി നാച്ചുവിനെ റൂമിൽ കേറിയവൾ ഡ്രാവർ ആകെ എന്തിനോ വേണ്ടി പരാതി.. മുന്നിൽ തടഞ്ഞ ഡ്രസ്സ്‌ വലിച്ചെറിഞ്ഞു അവൾ പ്രതീക്ഷിച്ച വസ്തുവിന് വേണ്ടി അവിടെ ആകെ നോക്കി.. താൻ വച്ചിടത് അത് കാണുന്നില്ല എന്നത് ദൃഷ്ടിടെ ദേഷ്യം കൂട്ടി.. തലയിൽ കയ്യ് വച് കുറച്ചു നേരം കണ്ണടച് ആലോചിച്ചു.. പെട്ടന്നെന്തോ ഓർത്തത് പോലെ അവൾ വേഗം തന്റെ മുറിയിലേക്ക് ഓടി.. തിരച്ചിലിനോടുവിൽ കയ്യിലെന്തോ തടഞ്ഞതും അവൾ പ്രതീക്ഷയോടെ അതിലേക്ക് ഉറ്റുനോക്കി.. താൻ തിരഞ്ഞത് തന്നെയാണെന്ന് കാണെ അവളിൽ ആശ്വാസം നിറഞ്ഞു.. തിരികെ ഇറങ്ങുന്നതിനു മുന്നേ അവൾ കിച്ചൺ സൈഡിലായുള്ള പൂജ മുറിയുടെ വാതികൽ നിന്നു..

കയ്യിലുള്ള ബുക്ക്‌ നെഞ്ചോട് ചേർത്ത് അവൾ കണ്ണുകളടച്ചു പ്രാർത്ഥിച്ചു.. തന്റെ പാതിക്ക് വേണ്ടിയുള്ള അവളുടെ ആദ്യ പ്രാർത്ഥന.. ഒരുപാട് നാളേക്ക് ശേഷം അവൾ അവളുടെ ഇഷ്ട ദൈവത്തിന് മുന്നിൽ വണങ്ങി നിന്ന നിമിഷം!!!.. മനസിൽ ഒരായിരം വട്ടം കേശുവിനേ ഈ അവസ്ഥയിൽ നിന്ന് കര കേറ്റണം എന്നാ പ്രാർത്ഥന!!.. ഒടുവിൽ പഴയത് പോലെ തന്നെ അവനെ തനിക്ക് നൽകണമെന്ന അപേക്ഷ!!!.. ______🥀 സ്റ്റെപ്പുകൾ കേറി മുന്നിലേക്ക് നടക്കവേ അവളുടെ ഹൃദയം പെരുമ്പാറ മുട്ടുന്നുണ്ടായിരുന്നു.. കരഞ്ഞു തളർന്നിരിക്കുന്ന അവന്റെ അമ്മയെയും അച്ഛനെയും നോക്കി അവൾ അടുത്തായി നിക്കുന്ന ദാരിഖിനെ നോക്കി.. അയാൾ കണ്ണുകൊണ്ട് സമ്മധം കൊടുത്തതും അവൾ അവന്റെ റൂമിന്റെ വാതിൽ തുറന്നു ഉള്ളിലേക്ക് കേറി.. മുഴുവൻ ഇരുട്ട് നിറഞ് കിടക്കുന്നു.. പതിയെ അവൾ ലൈറ്റ് ഓൺ ആക്കിയതും അവിടെയായി കണ്ണുകളടച്ചു ഇരിക്കുന്ന കേശുവിനെ കണ്ട് വിറക്കുന്ന കാലോടെ മുന്നിലേക്ക് നടന്നു.. അവന്റെ അടുത്തെത്തിയിട്ടും അവൻ അവളെ നോക്കുന്നില്ല.. കണ്ണ് നിറഞ് വെള്ളം വരുന്നുണ്ടെങ്കിലും കൃഷ്ണമണി ചലിക്കുന്നില്ല.. കണ്ണ് ചിമ്മാൻ പോലും കേശു മറന്നിരിക്കുന്നു എന്നവൾക് മനസിലായി.. അവന്റെ അടുത്തായി ഇരുന്നു അവൾ അവന്റെ ചുമലിൽ കയ്യ് വച്ചു..

പെട്ടന്ന് ഒരു ഞെട്ടലോടെ മുന്നിലേക്ക് നോക്കി അവൻ.. മുന്നിൽ നിക്കുന്ന ദൃഷ്ടിയെ കാണെ അവന്റെ കണ്ണ് ചുമന്നു.. ദേഷ്യം അവനിൽ ഇരച്ചു കേറുന്നത് അവൾക് കാണാൻ സാധിച്ചു.. "കേ.. ഷു.." വിറയാർന്ന സ്വാരത്തിൽ അവൾ അവനെ വിളിച്ചു കയ്യിലിരുന്ന ബുക്ക്‌ അവന്റെ മുന്നിലായി വച്ചു.. "പു.. പുറത്ത് പോ.." മുഖത്തിൽ കയ്യ് വച് മറച്ചു അവൻ അലറിയതും അവളത് കാര്യമാക്കാതെ അവനെ കാലിൽ പിടിച്ചു നിലത്തു മുട്ട് കുത്തിയിരുന്നു.. "കേശു.. ഞാൻ പറയുന്നത് നിനക്ക് മനസിലാവണം എന്നില്ല.. പക്ഷെ നിന്റെ മനസിലുള്ള എല്ലാ ചോദ്യത്തിനുതരവും ഇതിൽ ഉണ്ട്.." അത്രയും പറഞ്ഞു അവൾ പുറത്തേക്ക് ഇറങ്ങി.. ഏറെ നേരം കഴിഞ്ഞ് മുഖത്തു നിന്നും കയ്യ് മാറ്റി അവൻ ടേബിളിൽ നോക്കി.. അവിടെ ഇരിക്കുന്ന ബുക്കിലേന്തോ എഴുതിയിരിക്കുന്നത് കണ്ട് അവൻ സൂക്ഷിച് നോക്കി.. വിറകൊണ്ട കയ്യോടെ അതെടുക്കുമ്പോ മിടിച്ചിരുന്നതിനേക്കാൾ അധികം അവന്റെ ഹൃദയം ഇടിച്ചു.. *ഹൃദയതാളം🥀💔* പുറം ചട്ടയിൽ വളരെ ഭംഗിയായി എഴുതിയിരിക്കുന്നത് പേര് അവന്റെ അധരം ഉരുവിടെ അവന്റെ ഹൃദയം നേരത്തെക്കാൾ പതിന്മടങ് ഇടിക്കാൻ തുടങ്ങി..കണ്ണ് നിറയാൻ വെമ്പി നിക്കുന്ന പോലെ.. ചുണ്ട് വിതുമ്പി കൊച്ചു കുഞ്ഞിനെ എന്നാ പോലെ...... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story