ഹൃദയതാളം: ഭാഗം 45

hridaya thalam sana

എഴുത്തുകാരി: സന

പുറം ചട്ടയിൽ വളരെ ഭംഗിയായി എഴുതിയിരിക്കുന്നത് പേര് അവന്റെ അധരം ഉരുവിടെ അവന്റെ ഹൃദയം നേരത്തെക്കാൾ പതിന്മടങ് ഇടിക്കാൻ തുടങ്ങി..കണ്ണ് നിറയാൻ വെമ്പി നിക്കുന്ന പോലെ.. ചുണ്ട് വിതുമ്പി കൊച്ചു കുഞ്ഞിനെ എന്നാ പോലെ..അതിലെ ആദ്യ താളുകൾ അവൻ അവന്റെ വിറയർന്ന കയ്യ്കൊണ്ട് മറിച്ചു.. വളരെ പഴക്കം ഉള്ളൊരു ഫോട്ടോയായിരുന്നു അതിൽ.. രണ്ടു കുഞ്ഞ് പെൺകുട്ടികൾ കുഞ്ഞ് കുട്ടിയുടെ കവിളിൽ ചുണ്ട് ചേർത്ത് നിക്കുന്ന അല്പം പ്രായം കൂടിയ പെൺകുട്ടിയെ കാണെ കണ്ണുനീർ ഉരുണ്ടു കൂടിയിരുന്ന അവന്റെ കണ്ണുകൾ വികസിച്ചു.. ചൊടികൾ ചെറുതായി വിടർന്നു.. അടുത്ത പേജിൽ ഉള്ള വാചകത്തിലൂടെ അവന്റെ കണ്ണുകൾ ഓടി നടന്നു.. ഓരോ വരിയും തനിക്കായി ആണ് എഴുതിയിരിക്കുന്നതെന്ന് പോലും അവനൊരു നിമിഷം തോന്നി.. വാക്കുകളിലൂടെ ഇത്രത്തോളം വർണിച്ചിട്ടുള്ളത് തന്നെയാണെന്നവൻ വിശ്വസിച്ചു..അപ്പോഴൊക്കെ അവന്റെ മനസിലും കണ്ണ് മുന്നിലും ഒരേ ഒരു മുഖം മാത്രം.. ' ഇസ..തന്റെ ഇസ'.. അവന്റെ ഉള്ളം തുടിച്ചു.. "**എല്ലാവരുടെയും ജീവിതത്തിൽ ഒരു സൂപ്പർ ഹീറോ ഉണ്ടാവുമെന്ന് അമ്മി പറഞ്ഞപ്പോ ശെരിക്കും ചിരിയ വന്നത്.. ചെറുപ്പത്തിൽ തന്നെ അനാഥരാവേണ്ടി വന്നവർക് ആരു തുണ ഉണ്ടാവാനാ..

എന്നെ പോലെയുള്ളവരെ സമാധാനിപ്പിക്കാൻ പറയുന്നൊരു വക്ക് മാത്രമായിട്ടേ അതിനെ ഞാൻ കണ്ടിട്ടുള്ളു..പക്ഷെ ഇന്ന്.. ഇന്ന് ഞാൻ കണ്ടു എന്റെ സൂപ്പർ ഹീറോയെ.. ഒരു മാത്രയിൽ തന്നെ എന്റെ ഹൃദയം കവർന്നവൻ.. അവനെ കണ്ടെയ നിമിഷം പടച്ചവൻ എനിക്കായി വിധിച്ചവൻ ഇതാണെന്ന് തോന്നി... തിരിഞ്ഞ് നടക്കുമ്പോ ഒരുപാട് ആശിച്ചു ആ മുഖം വീണ്ടുമൊന്ന് കാണണമെന്ന്.. തിരിഞ്ഞ് നോക്കിയെങ്കിലെന്ന്..അതുണ്ടായില്ല.. ഇന്നെന്റെ ഉറക്കം പോലും കവർന്നവനെ.. നീ എവിടെയാ.. ശെരിക്കും ഇസായുടെ ജീവിതത്തിലെ രാജകുമാരൻ നീ ആണോ.. അല്ലെങ്കിലും ആണെന്ന് വിശ്വസിക്കാൻ ഒരു ആഗ്രഹം..**" വായിച് കഴിയവേ അവന്റെ ഉള്ളം തുടിച്ചു.. അവളുടെ ജീവിതത്തിലെ കുഞ്ഞ് കാര്യങ്ങൾ പോലും അതിൽ പകർത്തിയിട്ടുണ്ട്.. അവൾക് നേരെ നീളുന്ന മറ്റുള്ളവരുടെ പുഞ്ചിരിയുടെ അളവ് പോലും വളരെ ഭംഗിയായി എഴുതിയിട്ടുണ്ട്.. അതെഴുത്തുമ്പോൾ ഉള്ള അവളുടെ മനസികാവസ്ഥ അത് വായിക്കുമ്പോൾ അവനിലും നിറയുന്ന പോലെ തോന്നി.. 💔 "*എന്തൊരു സാധനമ പടച്ചോനെ.. കലിപ്പ് കണ്ടുപിടിച്ചത് അങ്ങേരാണെന്ന ഭാവം.. ഇഷ്ടം പറഞ്ഞു മുന്നിൽ പോയപ്പോ ഒരു നോട്ടവ.. കണ്ടാൽ തോന്നും അങ്ങേരുടെ വീടും സ്ഥലവും എന്റെ പേർക്ക് എഴുതി ചോദിച്ചതാണെന്ന്..

ഇങ്ങനെയും ഉണ്ടോ ഓരോന്ന്.. ഇതിനൊക്കെ ഇസ യൊക്കെഷിനോട് പകരം വീട്ടാൻ പോവാ.. കൂടെ നിന്നെക്കണേ.. ഇസ എന്റെ പെണ്ണാണെന്ന് എല്ലാരോടും ആയി യോകേഷ് എന്നാ എന്റെ കിച്ചേട്ടൻ പറയുന്നത് വരെ എനിക്കിനി വിശ്രമം ഇല്ല.. പടച്ചോനെ കിച്ചേട്ടനെ എനിക്ക് മാത്രമായി തരണേ.. ഇസായുടെ മാത്രം കിച്ചേട്ടൻ ആയി ❤*" ഈ വരികളിലൂടെ ഒകെ അവന്റെ മനസ് നൂൽ വിട്ടപട്ടം പോലെ ഓടി നടന്നു.. ഓരോന്ന് വായിക്കുമ്പോൾ അവന്റെ കണ്ണിലുള്ള തിളക്കവും ചൊടിയിലെ പുഞ്ചിരിയും കൂടി കൊണ്ടിരുന്നു..ഇസ മറിയം ഉള്ളം അവളുടെ നാമം മാത്രം മന്ത്രിച്ചു.. 💔 അവരുടെ പ്രണയനിമിഷങ്ങളിൽ കൂടി അവൻ ഒന്ന്കൂടി സഞ്ചരിച്ചു.. ഇസ തനിക് എത്രത്തോളം വേണ്ടപ്പെട്ടതായിരുന്നെന്ന് അവനെ അതൊക്കെ ഓർമപ്പെടുത്തികൊണ്ടേ ഇരുന്നു.. "*എന്തിനാ.. എന്തിനാ എനിക്ക് ഇങ്ങനെ ഒരു വിധി.. സന്തോഷിച്ചു തുടങ്ങീട്ടല്ലേ ഉണ്ടായിരുന്നുള്ളു ഞാൻ..ഇത്രയും വലിയൊരു ശിക്ഷ തരാൻ ഞാൻ പാപിയാണോ..അതോ കിച്ചേട്ടന്റെ സ്നേഹം എനിക്ക് അർഹതപെട്ടതല്ല എന്ന് തോന്നിയോ.. അതുകൊണ്ടാണോ എന്നിൽ നിന്ന് അകറ്റിയത്..കിച്ചേട്ടന്റെ പാതിയാവാൻ വിധി ഉണ്ടായിരിക്കില്ല അല്ലെ.. 🥀*" അവസാന പേജിലുള്ള അവളുടെ വാക്കുകൾ വായിക്കവേ കേശുവിന് വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നി..

ചങ്ക് പൊടിയുന്ന പോലെ.. ബാക്കി വായിക്കാനായി ബുക്ക്‌ മറിക്കെ അതിൽ വേറെ ഒന്നും ഉണ്ടായിരുന്നില്ല.. ഇസ.. എന്റെ പെണ്ണ്.. അവന്റെ ഹൃദയം അലമുറയിട്ടു.. ദൃതിയിൽ പുറത്തേക്കിറങ്ങാൻ ആഞ്ഞാ കേശുവിന്റെ കാലിൽ എന്തോ ഒന്ന് തടഞ്ഞു.. അതെന്താണെന്ന് അറിയാൻ മുട്ടുകുത്തി ഇരുന്ന് അതെടുക്കുമ്പോ വല്ലാതെ ഹൃദയം ഇടിച്ചു.. ഒരു കുഞ്ഞ് ബോക്സും ഒപ്പം ഒരു കത്തും കണ്ടതും അവന്റെ കയ്യ് ആദ്യം കത്തിലേക്ക് നീങ്ങി.. **""കിച്ചേട്ടാ... വെറുത്തു പോയിട്ടുണ്ടാവും അല്ലെ..?? ഒരുപാട് കരയിപ്പിച്ചല്ലേ ഞാൻ.. ക്ഷമ ചോദിക്കാൻ പോലും എനിക്ക് അർഹത ഇല്ലന്ന് അറിയാം... അത്രക്ക് ഹൃദയം കീറി മുറിക്കുന്ന വാക്കല്ലേ ഞാൻ പറഞ്ഞത്.. അതൊക്കെ കിച്ചേട്ടനോട് പറയുന്നതിന് എത്രയോ മുന്നേ എന്റെ ഹൃദയം മരിച്ചതാ..വിട്ട് പോകേണ്ടി വരുമെന്ന് നേരത്തെ അറിയുമായിരുന്നെങ്കിൽ ഒരിക്കലും... ഒരിക്കലും വരില്ലായിരുന്നു ശല്യപെടുത്തി കൊണ്ട്..സ്നേഹം പറഞ്ഞു കൊണ്ട്..പാതി വഴിയിൽ ഉപേക്ഷിക്കാൻ വേണ്ടിയല്ല ഇസ കിച്ചനെ സ്നേഹിച്ചത് പക്ഷെ എന്റെ അവസ്ഥ.. ഇതായിരിക്കും വിധി.. ഞാൻ.. ഞാൻ പോകുവാ കിച്ചേട്ടാ.. ഞാൻ അവസാനമായി സംസാരിക്കുന്നത് കിച്ചന്നോട് ആയിരിക്കണം എന്നെനിക് നിർബന്ധമുണ്ടായിരുന്നു..

കിച്ചേട്ടന്റെ മടിയിൽ കിടന്നവണമെന്നും.. കിച്ചേട്ടന്റെ പെണ്ണായി തന്നെയാവണമെന്നും.. അതിന് വേണ്ടി കിച്ചേട്ടൻ എനിക്കായി തന്നത് ഞാൻ അനുവാദം കൂടാതെ അണിയുവാ..ആ കയ്യ് കൊണ്ട് ഏറ്റുവാങ്ങണം എന്ന് വിചാരിച്ചത് സ്വയം അണിയുവാ.. റൂഹ് എന്നിൽ നിന്ന് അകലുന്ന വരെയെങ്കിലും ഇതെന്റെ ഇടനെഞ്ചോട് ചേർത്ത് വക്കണം എനിക്ക്..ഇതൊക്കെ എന്നെങ്കിലും അറിയുമ്പോ വരണം എന്റെ അടുത്തേക്ക്..ഇസ കിച്ചേട്ടന് സ്വാന്തമാകുന്ന നിമിഷം എനിക്ക് തരാമെന്നേറ്റ ചുടു ചുംബനവുമായി വരണം.. എന്നെ കാളേറെ ഞാൻ നിങ്ങളെ സ്നേഹിക്കുന്നുണ്ട് കിച്ചേട്ടാ.. ഒരുപക്ഷെ അവസാനനിമിഷം വരേയ്ക്കും എന്റെ ഹൃദയതാളം നിങ്ങൾക് വേണ്ടിയായിരിക്കും മിടിക്കുന്നത് പോലും.. കിച്ചേട്ടന്റെ മാത്രം ഇസ.. 😘""* പല വാക്കുകളും അവളുടെ കണ്ണീരാൽ കുതിർന്നു പോയിട്ടുണ്ട്..വായിച് കഴിയവേ അവനൊരു തളർച്ചയോടെ നിലത്തേക്ക് ഊർന്നു പോയി.. ഒരു കയ്യിലേ കത്ത്നെഞ്ചോട് ചേർത്ത് മാറുകയ്യിൽ പിടിച്ചിരുന്നത് അവൻ നേരെ പിടിച്ചു.. *കിച്ചൻ* എന്ന് അതിമനോഹരമായി കൊതിയ മാലയാണെന്ന് കാണെ അവന്റെ സമനില തെറ്റുന്ന പോലെ തോന്നി.. അവന്റെ പെണ്ണവാൻ കൊതിച്ചവൾ ഇതും അണിഞ്ഞാണ് അവളുടെ അവസാന നിമിഷം കഴിഞ്ഞതെന്ന് ഓർക്കേ അവൻ അലറി വിളിച്ചു..

ചങ്ക് പൊടിയുന്ന വേദന.. കുറഞ്ഞ സമയം കൊണ്ട് ഇസയെ വെറുതത്തിലുള്ള കുറ്റബോധം.. ഇത്രയും തന്റെ പ്രാണനായിട്ട് അവസാനമായി അവളെ ഒരു നോക്ക് കാണാൻ പറ്റിയില്ല എന്നാ നിരാശ എല്ലാം കൊണ്ടും അവന്റെ ഹൃദയം പലതായി കീറി മുറിച്ച പോലെ തോന്നി അവന്.. ഡയറിയിൽ നിന്ന് അടർന്നു വീണ അവളുടെ ഒരു ഫോട്ടോ മുറുക്കി പിടിച്ചു കേശു വീട് കുലുങ്ങുമാർ ഉച്ചത്തിൽ അലറി.. ഉള്ളിലേക്ക് പോകാൻ നിന്ന മറ്റെല്ലാവരെയും തടഞ്ഞു ദൃഷ്ടി അവനടുത്തായി ചെന്നു.. അവളെ ആട്ടിപ്പായിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവളെ ഞെട്ടിച്ചു കൊണ്ട് അവൻ ഉടുമ്പടക്കം അവളെ വരിഞ്ഞു മുറുകി.. അവളുടെ നെഞ്ചിൽ തലവെച്ചു തേങ്ങി കരയുന്ന അവനെ സമാധാനിപ്പിക്കാനോ ആശ്വസിപ്പിക്കാനോ ആവാതെ കണ്ണ് നിറക്കാൻ മാത്രമേ അവൾക്കും അന്നേരം കഴിഞ്ഞുള്ളു.. അപ്പോഴും അവന്റെ കയ്യിൽ ഇസയും ഇസായുടെ ഓർമകളും ഒപ്പം അവന്റെ മഹ്‌റും ഭദ്രമായിരുന്നു.. _____🥀 "കേശു.." തളർച്ചയോടെ മയങ്ങിയിരുന്ന കേശു പെട്ടന്ന് പുറത്തേക്ക് പോകാൻ തുനിഞ്ഞതും ഷാനു അവനെ തടഞ്ഞു..

"എനിക്ക്.. എനിക്ക് കാണണം.. അവളെ.." അവന്റെ വാക്കുകൾ കേൾക്കെ എല്ലാവരും ഞെട്ടി അവനെ നോക്കി.. ഷാനു ദയനീയമായി ദൃഷ്ടിയെ നോക്കി.. എന്നാൽ അവൾ മാത്രം മുന്നോട്ട് വന്ന് അവന്റെ കയ്യിൽ കോർത്തു പിടിച്ചു.. കേശു നോക്കിയതും അവളൊന്ന് കണ്ണ് ചിമ്മി അവനും ആയി മുന്നോട്ട് നടന്നു.. പിറകെ ഷാനുവും.. കുറച്ചു നേരം കഴിഞ്ഞ് വണ്ടി നിക്കുന്നത് മനസിലാക്കി കേശു സീറ്റിൽ നിന്ന് നേരെ ഇരുന്ന് കണ്ണ് തുറന്നു നോക്കവേ മുന്നിലായി ഉള്ള പള്ളി കണ്ട് അവന്റെ ഹൃദയം വിങ്ങി.. ആരെയും നോക്കാതെ ഡോർ തുറന്നു പുറത്തേക്കിറങ്ങുന്ന അവനെ ഷാനു തടയാൻ ശ്രെമിച്ചെങ്കിലും ദൃഷ്ടി അവനെ എതിർത്തു.. ഷാനുവിനെ അവനോപ്പം പറഞ്ഞയച് അവൾ അവർ പോകുന്നതും നോക്കി നിന്നു.. അവൾക്ടുത്തായി കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നാച്ചുവും.. തന്റെ ഇത്തൂനെ കാണാൻ പോകുന്നതാണെന്ന് അവളുടെ ഉള്ള മന്ത്രിക്കവേ അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.. നിലക്കുറക്കാത്ത കാലുകളോടെ കേഷു മുന്നോട്ട് ഓരോ അടിയും എടുത്ത് വച്ചു..വീണു പോകുമോ എന്നുപോലും അവൻ ഭയന്നിരുന്നു..

മയ്ലാഞ്ചി ചെടികൾക്കിടയിലുള്ള ഒരു കബർ കാണെ ഷാനു അവനെ കയ്പിടിച് അങ്ങോട്ടേക്ക് നടത്തിച്ചു.. തറയിൽ നിന്നും അല്പം ഉയർന്നു നിക്കുന്ന കബറിന്റെ അടുത്തായി പോയി അവൻ മുട്ട് കുത്തി നിന്നു.. കണ്ണുകൾ നിറഞ്ഞു കാഴ്ച്ച മങ്ങുന്നുണ്ട്..കണ്ണിൽ അവളുടെ മുഖം മാത്രം.. "എവിടെ എന്റെ ബർത്ഡേ ഗിഫ്റ്റ്.." ചുണ്ട് ചുളിക്കി മുഖം വീർപ്പിച്ചു ചോദിക്കുന്നവൾക് മുന്നിലായി അവന്റെ പേര് കൊതിയ മഹ്ർ നീട്ടി പിടിക്കെ അവളൊരു അത്ഭുതത്തോടെ കണ്ണ് വിടർത്തിയതോടൊപ്പം അവനെ ഇറുക്കി പുണർന്നിരുന്നു..ശേഷം അത് കയ്യിൽ വാങ്ങി അവളുടെ നെറ്റി തൊട്ട് അവനെ കാണിച്ചു.. സ്നേഹം പൊതിഞ്ഞ ചുംബനത്തിനായി.. ഏറെ നേരമായിട്ടും അവനിൽ നിന്നും പ്രതികരണം കാണാതെ വന്നതിലുള്ള ചടപ്പിൽ തലഉയർത്തി നോക്കവേ ഇമ ചിമ്മാതെ കേശു അവളെ നോക്കി നിക്കുന്നുണ്ട്.. "ഇപ്പോഴല്ല.. ആളും പേരും ആയി നിന്റെ കഴുത്തിൽ ഇതാണിയിക്കുന്ന നാൾ തരും.. ഒന്നല്ല ഒരായിരണ്ണം.." "അതിന് മുന്നേ ഇസ കിച്ചേട്ടനെ വിട്ട് പോയ.." ബാക്കി പറയുന്നതിൻ മുന്നേ കത്തുന്ന നോട്ടം നോക്കുന്നവനെ നോക്കി നുണക്കുഴി കാട്ടി ചിരിച്ചു കുലുങ്ങി ചിരിച്ചവൾ അവന്റെ കവിളിൽ ചുണ്ട് ചേർത്തു.. ഓർമ്മകൾ അവനെ ചുട്ടു പൊള്ളിക്കുമ്പോ അവന്റെ തല പൊട്ടുന്ന വേദന തോന്നി അവന് .. സഹിക്കാൻ കഴിയാത്ത പോലെ.. ഒന്നും ഉരിയാടാതെ കുറച്ചു നേരം അതെ ഇരുപ്പ് തുടർന്നു ശേഷം അവളുടെ ആറടി മണ്ണിൽ അവന്റെ ചുണ്ട് പതിപ്പിച്ചു..അവന്റെ കണ്ണുനീർ മണ്ണിൽ പതിക്കുമ്പോ തന്നെ ഒരിളാം തെന്നൽ അവനെ തൊട്ട് തലോടി കടന്നു പോയി.. ആ കാറ്റിന് പോലും അവളുടെ ഗന്ധമായിരുന്നു........ ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story