ഹൃദയതാളം: ഭാഗം 46

hridaya thalam sana

എഴുത്തുകാരി: സന

അവന്റെ കണ്ണുനീർ മണ്ണിൽ പതിക്കുമ്പോ തന്നെ ഒരിളാം തെന്നൽ അവനെ തൊട്ട് തലോടി കടന്നു പോയി.. ആ കാറ്റിന് പോലും അവളുടെ ഗന്ധമായിരുന്നു.. ______🥀 "എല്ലാം നല്ലതിനല്ലേ ടാ.. ഇനി കരയരുത് കേട്ടല്ലോ.. നീയും കൂടി ഇങ്ങനെ കരഞ്ഞ അവൾക് പിന്നെ ആരാ ഉള്ളെ സമാധാനിപ്പിക്കാൻ.." മറുപടി ഒന്നും കേക്കാതെ വന്നതും പവി വീണ്ടും നച്ചുവിനെ സമാധാനിപ്പിച്ചു..ഇന്ന് നടന്ന എല്ലാ കാര്യങ്ങളും ഇപ്പോഴാണ് നച്ചു വിളിച്ചപ്പോ പവി അറിഞ്ഞത്.. "നീ വച്ചോ.. നാളെ നേരിട്ട് കാണുമ്പോ ബാക്കി സംസാരിക്കാം.." അതും പറഞ്ഞു പവി കാൾ കട്ട്‌ ചെയ്തു തിരിഞ്ഞപ്പോ തൊട്ട് പിറകിലായി നിക്കുന്ന ഹരിയെ കണ്ട് ഞെട്ടി രണ്ടു സ്റ്റെപ് പിറകോട്ടു പോയി.. "പേടിച് പോയല്ലോ.. തനിക്കിതെന്താ.." അവനോട് ചൂടായി അവൾ ചോദിച്ചെങ്കിലും അവന്റെ ഭാഗത്തു നിന്നും പ്രതേകിച്ചു മറുപടി ഒന്നും വന്നില്ല..

അവനെ ഒന്ന് തുറിച്ചു നോക്കി അവൾ സാക്ഷക്ക് അടുത്തേക്ക് പോയി... "ആ പവി.. ഇന്ന് രാവിലെ ബസ്സിൽ വന്നെന്നല്ലേ പറഞ്ഞേ.. അപ്പോ വാ തിരികെ ഒരുമിച്ച് പോകാം.." അത്രയും നേരം ഇരുണ്ടിരുന്ന ഹരിയുടെ മുഖം അത് കേട്ടപ്പോ വിടർന്നു.. 'മോനെ മനസ്സിൽ ലഡ്ഡു പൊട്ടി'..അതും ഓർത്തവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു..കോ ഡ്രൈവിംഗ് സീറ്റിൽ സാക്ഷയും ബാക്കിലായി പവിയും കേറി.. ഇടയ്ക്കിടെ മിറാറിൽ കൂടി പാറി വീഴുന്ന ഹരിയുടെ നോട്ടം മനഃപൂർവം പവി കണ്ടില്ലെന്ന് നടിച്ചു..അവളോട് അങ്ങനെ പറയേണ്ടി ഇരുന്നില്ല എന്നവൻ അന്നേരം തോന്നി.. "കുറെ നേരായി ഞാൻ ശ്രെദ്ധിക്കുവാ.. എന്തോ പറയാനില്ലേ പവി നിനക്ക്.." കുറച്ചു നേരമായി എന്തോ പറയാനിരുന് പരുങ്ങുന്ന പവിയോട് സാക്ഷ ചോദിച്ചതും അവളൊന്ന് ഇളിച്ചു കാണിച്ചു..

"അത്.. വേറൊന്നും അല്ല.. ഇന്ന് ദൃഷ്ടിയും നാച്ചുവും വരില്ല.. കേശു സാറിന്റെ വീട്ടിൽ ആണ്.. അപ്പോ ഇന്ന് ഞാൻ ഒറ്റയ്ക്ക് ഫ്ലാറ്റിൽ കിടക്കണം എന്ന് ആലോചിക്കെ ആയിരുന്നു.." "അവരെന്താ വരാതെ.." സാക്ഷ ചോദിച്ചതും ദൃഷ്ടിയും നാച്ചുവും പറഞ്ഞറിവുള്ള കേശുവിന്റെ ജീവിതം അവർക്ക് പറഞ്ഞു കൊടുത്ത്.. ഒക്കെ കേട്ട് കഴിഞ്ഞപ്പോ സാക്ഷക്കും ഹരിക്കും വിഷമം വന്നേന്ന് മുഖം കണ്ടപ്പോ തന്നെ പവിക്ക് മനസിലായി.. കുറച്ചു നേരം അവരൊന്നും മിണ്ടിയില്ല.. "അവരില്ലെങ്കിൽ നീ പിന്നെ എന്റെ റൂമിലേക്ക് വാ.. ഞാൻ എന്തയാലും ഒറ്റയ്ക്കല്ലേ ഉള്ളു.. അവർ വരുന്ന വരേയ്ക്കും നീ എന്റെ ഒപ്പം പോര്.." 'മോനെ മനസ്സിൽ മറ്റൊരു ലഡ്ഡു പൊട്ടി..' ഹരിയുടെ മനസ് അത് മൊഴിഞ്ഞതും അവൻ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാത്ത അസ്ഥയായി..

പവിയുടെ ഭാഗത്തു നിന്ന് എതിർപ്പൊന്നും കാണാത്തത് കാരണം അവൻ തുള്ളി ചാടാൻ തോന്നി.. അവന്റെ ചിരിയിൽ തന്നെ സാക്ഷക്ക് ഡൌട്ട് അടിച്ചു.. അവനെ ഒന്ന് നെറ്റി ചുളിച് നോക്കി.. ഫ്ലാറ്റിന്റെ മുന്നിൽ അവരെ ഇറക്കി കൂടെ ഹരിയും ഇറങ്ങി.. "അപ്പോ മോൻ വിട്ടോ.. നാളെ മോർണിംഗ് നേരത്തെ എത്തണം ഓക്കേ.." "മ്മ്.. അആഹ്ഹ.. അയ്യോ.. സാ.. സച്ചു.." തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ സാക്ഷാ പെട്ടന്ന് അവന്റെ വിളി കേട്ട് അവന്റെ അടുത്തേക്ക് ഓടി.. പെട്ടന്ന് അവനെന്താ പറ്റിയതെന്നോർത്ത് പവിക്കും പേടി തോന്നി.. "എ.. എന്താ.. ഹരി.." "വല്ലാത്ത വയറു വേദന.. രാവിലെ കഴിച്ചത് ശെരിയായില്ല എന്നാ തോന്നണേ.." "രാവിലെയാ.." "അ.. അല്ല.. ഇപ്പോ വൈകിട്ട്.." വാച്ച് നോക്കി ചോദിക്കുന്ന സാക്ഷയെ ഇടംകണ്ണിട്ട് നോക്കി ഹരി തിരുത്തി.. "അതിന്.." 'നിന്റെ അസുഖം എനിക്ക് മനസിലായി മോനെ'..

അതും മനസിൽ കരുതി സംശയതല്ലെ അവനെ ഉറ്റു നോക്കി അവൾ ചോദിച്ചതും അവശനിലയിലെന്ന പോലെ ഹരി ശ്വാസം ആഞ്ഞു വലിച്ചു.. "എനിക്ക് ഒന്ന് കിടക്കണം.. ഇനിയിപ്പോ വണ്ടി ഓടിച്ചു എന്റെ ഫ്ലാറ്റിൽ പോകാൻ പാട് ആ.." "ഇന്ന് ഇവിടെ തങ്ങുന്നോ.." അവനെ തന്നെ നോക്കി കയ്യും കെട്ടി സാക്ഷാ ചോദിച്ചതും ഹരി പവിയെ ഒന്ന് നോക്കി അവളോട് നിഷ്കു ഭാവത്തിൽ തല കുലുക്കി.. പവിയുടെ മുഖത്തു ഇപ്പോഴും ടെൻഷൻ ഉണ്ടെന്നുള്ളത് അവന്റെ മനസിൽ കുളിരേകി.. അപ്പോ എന്നെ ഇപ്പോഴും ഇഷ്ടാണല്ലേ.. "ഞാൻ.. ഞാനും അങ്ങോട്ട് പറയാനിരുന്നതാ.. ഇന്നിപ്പോ ഈ അവസ്ഥയിൽ അങ്ങോട്ട് ചെന്ന ശെരിയാവില്ല.. അമ്മേ.. ഞാൻ ഒന്ന് പോയി കിടക്കട്ടെ.. ആ അയ്യോ.." ഞൊണ്ടി ഞൊണ്ടി അകത്തേക്ക് കേറുന്ന ഹരിയെ കണ്ട് സാക്ഷായുടെ ചിരി പൊട്ടി.. ''

കള്ള തിരുമാലി..വയറു വേദനയെന്ന് പറഞ്ഞിട്ട് അവന്റെ കാലിന കുഴപ്പം''.. പവിയെ നോക്കി ഒന്ന് സൈറ്റ് അടിച്ചു അവളും അവന് പിറകെ കേറി.. _______🥀 സോഫയിൽ കിടന്നിട്ടാണെൽ ഹരിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല.. കുറച്ചു നേരം തിരിഞ്ഞും മറിഞ്ഞും കിടന്ന് നോക്കി... രക്ഷയില്ല എന്ന് കണ്ടതും അവൻ എഴുനേറ്റിരുന്നു..തൊട്ടടുത്ത റൂമിൽ പവി കിടക്കുന്നത് തന്നെയാണ് കാരണവും.. അവളെ ഒന്ന് കാണണമെന്ന് തോന്നിയെങ്കിലും അത് ശെരിയല്ലെന്ന് അവന്റെ മനസ് പറഞ്ഞു.. കുറച്ചു നേരം അവളുമൊത് ഇരിക്കാം എന്ന് കരുതിയായിരുന്നു അവൻ പോകാതെ നിന്നത് പക്ഷെ പവി ഫ്രഷ് ആയി വന്നതും ഒന്നും വേണ്ടന്ന് പറഞ്ഞു അവനെ മൈൻഡ് ആകാതെ റൂമിൽ കേറി.. അതൊക്കെ ആലോചിച് ഇരുന്നതും പവിയുടെ റൂം തുറക്കുന്ന സൗണ്ട് കേട്ട് അവൻ ഉറങ്ങുന്നത് പോലെ കിടന്നു.. പതിയെ ഇടംകണ്ണിട്ട് നോക്കിയപ്പോ പവി ഇറങ്ങി ഫ്രിഡ്ജിന്റെ അടുത്തേക്ക് നടക്കുന്നതാണ് കണ്ടത്..

ഹരി ഉറങ്ങിയെന്നു ഉറപ്പ് വരുത്തി വെള്ളം കുടിച് തിരിച്ചു പോകാൻ നിന്ന പവിയെ പെട്ടന്ന് ഒരു കയ്യ് വന്ന് വലിച് ചുമരോട് ചേർത്ത് നിർത്തി.. അവൾ അലറുമെന്ന് മുൻകൂട്ടി കണ്ട് ഹരി അവളുടെ വായ പൊതിയിരുന്നു.. നിലാവിന്റെയും ഹാളിന് നടുവിലായി ഹാങ്ങ്‌ ചെയ്തിരിക്കുന്ന അരണ്ട വെളിച്ചത്തിലും പരസ്പരം ഇരുവർക്കും മുഖം കാണാമായിരുന്നു.. ഹരിയുടെ മുഖത്തു ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രതേകതരം ഭാവം കണ്ട് അവൾ ഉമിനീരിറക്കി.. അവളുടെ വായ മൂടിയിരുന്ന കയ്യ് പതിയെ മാറ്റി അവൻ അവളുടെ അരയിലൂടെ ലോക്ക് ഇട്ട് അവന്റെ ശരീരത്തോട് ചേർത്തു.. അടിവയറ്റിൽ സ്ഫോടനം തന്നെ നടക്കുന്നതായി തോന്നി പവിക്ക്.. പ്രണയത്തോടെ നോക്കുന്ന അവന്റെ മിഴികളിൽ അവളും കുടുങ്ങി പോയി.. ഏറെ നേരം!! ഏറെ നേരം അതെ നിൽപ്പ് തുടർന്നു..

പതിയെ അവന്റെ നിശ്വാസം അവളുടെ മുഖത്തടിക്കാൻ തുടങ്ങിയതും അവളൊരു ഞെട്ടലോടെ കണ്ണ് വെട്ടിച്ചു താഴേക്ക് നോക്കി.. ഞൊടിയിടയിൽ അവളുടെ കണ്ണ് നിറഞ്ഞു.. "പവി.." "ഇതും... ഇതും തമാശ ആയിരിക്കും അല്ലെ.." പ്രണയാതുരമായ അവന്റെ വിളിക്ക് അവളുടെ ഭാഗത് നിന്നുമുള്ള മറുപടി കേൾക്കെ അവളുടെ അരയിൽ മുറുകിയിരുന്ന അവന്റെ കയ്യ് അയഞ്ഞു..അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പിയത് മങ്ങിയ വെളിച്ചതിലും അവൻ മനസിലാക്കി.. എന്ത് പറയാണമെന്നാവാന് അറിയുമായിരുന്നില്ല.. ശെരിക്കും അവളെ ഇഷ്ടമാണെന്ന് പറയാണമെന്ന് ഉണ്ടായിരുന്നു അവന്.. പക്ഷെ എന്തോ ഒന്ന് അവനെ അതിൽ നിന്ന് തടയുന്ന പോലെ.. "തമാശ കളിക്കാൻ എനിക്ക് നേരവും ഇല്ല.. അതിനോട്ട് തലപര്യവും ഇല്ല..So പ്ലീസ്.. just stop this.." അവളുടെ മറുപടി കേൾക്കെ അവൻ അവളെ തുറിച്ചു നോക്കി.. അവന്റെ പ്രണയത്തെ അവൾ കൊച്ചാക്കുന്നത് പോലെ തോന്നി അവൻ..

അന്നേരം അവളോട് പറഞ്ഞതൊക്കെ അവൻ മറന്നിരുന്നു.. "എനിക്ക് നിങ്ങളോട് ഇഷ്ടമായിരുന്നു.. പക്ഷെ താൻ എന്നെ തമാശക്കാണ് ഇറിറ്റേറ്റ് ചെയ്‌തെന്ന് അറിഞ്ഞപ്പോ forget it..അല്ലെങ്കിലും പ്രേമം ഒക്കെ ധൈര്യം ഉള്ളവർക്കാണ് പറഞ്ഞിട്ടുള്ളത് അല്ലാതെ ഭാവിയെ ഓർത്തു ഇപ്പോഴേ പേടിച് പതുങ്ങുന്ന ഭീരുവിന് അല്ല.." പുച്ഛത്തോടെ അതിലുപരി അവന്റെ ചിന്ത മാറ്റണമെന്ന വാശിയോട് പവി അത് പറഞ്ഞു നിർത്തുമ്പോൾ പെട്ടന്ന് തന്നെ ഹരി അവളെ ഒന്നൂടി ചുമരിൽ ചേർത്ത് നിർത്തിയിരുന്നു.. പകച്ചു പോയ പവിക്ക് ഒന്ന് ചിന്തിക്കാൻ പോലും അവസരം കൊടുക്കാതെ അവന്റെ അധരം അവളുടെ ഇളം റോസ് അദരത്തോടെ ചേർത്തിരുന്നു.. ഞെട്ടലിൽ കുറച്ചു നേരം നിന്നെങ്കിലും പവി പെട്ടന്നവനെ തള്ളി മാറ്റാൻ ശ്രെമിച്ചു.. അത് മുൻകൂട്ടി കാണേണ്ടെന്ന പോലെ അവളെ ഒന്നൂടി ഹരി വലയം ചെയ്തിരുന്നു..

ഇരു അദരങ്ങളെയും മാറി മാറി ആവേശത്തോടെ ചുംബിക്കുന്നവനെ പിടിച്ചു മാറ്റാൻ പോയിട്ട് തള്ളാൻ പോലും അവൾക് പറ്റിയില്ല.. ഒട്ടും വേദനിപ്പിക്കാതെ ഹരി അവന്റെ ആദ്യചുംബനം ആവോളം ആസ്വദിച്ചു..താരക കൂട്ടം പോലും കണ്ണ് പൊത്തി..പതിയെ പവിയും അതിന് വശംവദ ആയി തീർന്നിരുന്നു.. അവന്റെ ഷർട്ടിൽ കൊരുത്തിരുന്ന അവളുടെ കയ്യ് മുറുകുകയും അയയുന്നതിനും അനുസരിച് അവന്റെ ആവേശം കൂടി.. ഒടുവിൽ ശ്വാസം വിലങ്ങിയതും വിമ്മിഷ്ടത്തോടെ ഹരി അവളുടെ അധരാതെ മോചിപ്പിച്ചു.. തളർച്ചയോടെ അവന്റെ നെഞ്ചിൽ തലമുട്ടിച് കിടക്കുന്നവളെ അവനൊരു കയ്യാലേ വലയം ചെയ്തു..

"പല്ലവി നീ എന്റെയാ..ഹരീഷ്വറിന്റെയാ നീ.. എന്റെ പെണ്ണാ.. അതുകോണ്ട് തന്നെ ഇപ്പോ തന്നത് തമാശയായിട്ട് എടുക്കണ്ട.. എന്റെയാണെന്നുള്ള അധികാരത്തിൽ തന്നത് തന്നെയാ.." അവളോട് പതിയെ മൊഴിഞ്ഞു അവൻ തിരിഞ്ഞ് നടക്കുമ്പോഴും കുറച്ചു മുന്നേ നടന്നത്തിൽ നിന്ന് പവി റിക്കവർ ആയിട്ടുണ്ടായിരുന്നില്ല..അദരത്തിൽ പതിയെ തലോടവേ അവളുടെ മുഖം നാണത്താൽ ചുവന്നു..❤ ______🥀 "മോളെ.. നീ വീട്ടലേക്ക് പൊക്കോ.. എത്ര ദിവസമായി നീ ഇവിടെ ഇങ്ങനെ.. അവന്റെ ഭാഗത്തു നിന്ന് ഒരു നോട്ടം പോലും നിനക്ക് ഈ കഴിഞ്ഞ് മൂന്നു ദിവസം കൊണ്ടുണ്ടായോ.." പ്രഭാകർ വേദനയോടെയും നിരാശയോടെയും അവളോട് ദൃഷ്ടിയോട് പറയുമ്പോൾ അവൾ ഒന്ന് ചിരിക്കേ മാത്രം ചെയ്തു.. അവളെ തന്നെ വിഷമത്തോടെ നോക്കുന്ന അവർക്ക് ഒന്ന് കണ്ണടച്ചു കാണിച് അവൾ കേശുവിന്റെ അടുത്തേക്ക് നടന്നു..

അവൾ അവനെ പഴയത് പോലെ ആകും എന്ന് അവർക്ക് വിശ്വാസം ഉണ്ടെങ്കിലും എന്തോ വല്ലാത്ത വേദന തോന്നി എല്ലാർക്കും.. റൂമിലേക്ക് കേറുമ്പോ കേശു ചുമരിലേക്ക് കണ്ണും നട്ടിരിക്കുന്നത് കണ്ടത്..അവന്റെ ബെഡിന്റെ ഓപ്പോസിറ്റ് ഉള്ള വാളിൽ ഇസായുടെ ഫോട്ടോ വലുതായി ഹാങ്ങ്‌ ചെയ്തു അതിൽ അവന്റെ പേര് കൊതിയ മാല ഹാരം പോലെ കൊളുത്തിയിട്ടുണ്ട്.. അതിൽ തന്നെ കണ്ണും നട്ടിരിക്കുന്ന അവനെ കുറച്ചു നേരം വേദനയോടെ നോക്കി.. ശേഷം മനസിൽ എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ കേശുവിന്റെ അടുത്തായി പോയി നിന്നു.. കുറച്ചു കലിപ്പ് മുഖത്തു ഫിറ്റ്‌ ചെയ്തു അവനെ തട്ടി വിളിച്ചു.. "അതെ.. എനിക്ക് ഒരു കാര്യം പറയാനുണ്ട്.." അവന്റെ ഭാഗത്തു നിന്നും പ്രതികരണം ഒന്നും ഇല്ലെന്ന് കണ്ടതും അവൾ കുറച്ചു അധികം കലിപ്പിൽ അവന്റെ മുഖം അവൾക് നേരെ തിരിച്ചു.. ശേഷം അവന്റെ മുഖത്തിന് നേരെ അവളുടെ മുഖം കൊണ്ട് പോയി........ ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story