ഹൃദയതാളം: ഭാഗം 47

hridaya thalam sana

എഴുത്തുകാരി: സന

അവന്റെ ഭാഗത്തു നിന്നും പ്രതികരണം ഒന്നും ഇല്ലെന്ന് കണ്ടതും അവൾ കുറച്ചു അധികം കലിപ്പിൽ അവന്റെ മുഖം അവൾക് നേരെ തിരിച്ചു.. ശേഷം അവന്റെ മുഖത്തിന് നേരെ അവളുടെ മുഖം കൊണ്ട് പോയി.. "ഞാൻ സംസാരിക്കുമ്പോ എന്നെ നോക്കണം.. ഞാൻ ഇവിടെയാ ഉള്ളത് അല്ലാതെ അവിടെയല്ല.. മനസിലായോ.." കണ്ണുരുട്ടി അവനോട് തറപ്പിച്ചു പറഞ്ഞിട്ടും അവന്റെ മുഖത്തു യാതൊരു മാറ്റവും ഇല്ല.. അവളെ വീഴ്ത്താൻ ഉള്ള നോട്ടം നോക്കിയിരുന്ന കണ്ണിൽ ഇപ്പോ നിരാശ മാത്രം.. "താനെന്താ മിണ്ടില്ലേ..മൗനവൃത്തതിലാ..??അതോ.. പഴയ കാര്യം ഓർമ വന്നപ്പോ പുതിയ കാര്യങ്ങൾ ഒക്കെ മറന്നോ.." അവന്റെ കവിളിനെ ഒന്നൂടി അമർത്തി ദൃഷ്ടി ചോദിച്ചതും അവൻ അവളുടെ കയ്യ് തട്ടി മാറ്റി ബെഡിലേക്ക് അല്പം കൂടി ചാഞ്ഞു കണ്ണടച്ചിരുന്നു.. ശെരിക്കും കേശുന്റെ അപ്പോഴത്തെ സ്വഭാവം കണ്ട് തല അടിച്ചു പൊട്ടിക്കാൻ വരെ തോന്നി അവൾക്.. ദേഷ്യത്തെ അണപ്പല്ല് കൊണ്ട് കടിച്ചമർത്തി അവൾ നിയന്ത്രിച്ചു.. "ഇങ്ങനെ ഒരു മുരടനെ ആണല്ലോ കൃഷ്ണ നീ കറക്റ്റ് ആയിട്ട് എന്റെ തലയിൽ കൊണ്ടിട്ടത്..

ചോദിച്ചാൽ ഒട്ട് മിണ്ടതും ഇല്ല.. ഒന്നും മിണ്ടില്ല എന്ന് അറിഞ്ഞിട്ടും എന്നും വന്ന് ഓരോന്ന് ചെയ്യുന്ന എന്നെ പറയണം.." സ്വയമേ ഓരോന്ന് പറഞ്ഞു ദൃഷ്ടി അവന്റെ റൂം ഓരോന്നും അതാത് സ്ഥാനത്തു എടുത്ത് വക്കാൻ തുടങ്ങി.. "ദൃഷ്ടി.." വീണ്ടും എന്തോ പറയാൻ തുടങ്ങേ കേശു അവളെ വിളിച്ചു.. തന്നെ പറ്റി അവനെല്ലാം അറിഞ്ഞത് മുതൽ ചിത്തു എന്നല്ലാതെ വിളിച്ചിട്ടില്ല.. മാത്രവുമല്ല കുറച്ചു നാളുകൾക്കു ശേഷം ഇന്നാണ് അവൻ സംസാരിക്കുന്നതെന്നും ഉള്ള ബോധം വരെ അവൾ തെല്ലൊരു അത്ഭുതംത്തോടെ അവനെ നോക്കി.. "I.. I m Sorry.." കേശു പറഞ്ഞതും എന്തിന് എന്നുള്ള ഭാവത്തിൽ ദൃഷ്ടി അവനെ നോക്കി.. ""പല തെറ്റുകളും ചെയ്തിട്ടുണ്ട്.. അതിൽ ഒന്നാ സമ്മധം പോലും ചോദിക്കാതെ തന്നെ എന്റെ പെണ്ണാക്കൻ നോക്കിയത്.. എല്ലാം എന്നെ കൊണ്ട് പറ്റും യോകേഷിന് കഴിയാത്തതായിട്ട് ഒന്നും ഇല്ല എന്നാ എന്റെ അഹങ്കാരമായിരുന്നു അത്.. But now..I.. I can't.. ഇസയെ മറന്നൊരു പുതിയ ജീവിതം..എനിക്ക് കഴിയില്ല..അവളെ പോലെ എനിക്ക് തന്നെ സ്നേഹിക്കാൻ കഴിയില്ല..അവൾക് വേണ്ടി അവളുടെ ഓർമകളിൽ ജീവിക്കണം എനിക്ക്..ഒരുകണക്കിന് താൻ എന്നെ സ്നേഹിക്കാത്തതും നല്ലതാ..വീണ്ടും തനിക് വിഷമിക്കേണ്ടി വന്നില്ലല്ലോ.."" "മ്മ്മ്.. വേറെ..."

കാര്യം പോലെ പറഞ്ഞു നിർത്തി കേശു നോക്കിയതും ദൃഷ്ടി കയ്യും കെട്ടി അവനെ തന്നെ നോക്കി അത് ചോദിച്ചു.. വേറെ എന്താ എന്നാ രീതിയിൽ കേശുവും നോക്കി..ഒറ്റ പിരികം പൊക്കി അവനെ കുറച്ചു നേരം നോക്കി അവൾ അവനടുത്തേക്ക് വന്നു.. അവന്റെ കോളറിൽ പിടിച്ചു അവൾക്ക് നേരെ വലിച്ചു.. അവളുടെ ഭാഗത് നിന്ന് അങ്ങനെയൊരു മൂവ് അവനും പ്രതീക്ഷിച്ചിരുന്നില്ലതത് കൊണ്ട് അവൻ നന്നേ ഞെട്ടിയിരുന്നു.. "ഇപ്പോ അടിച്ച ഈ സെന്റി ഡയലോഗ് ഇല്ലേ.. Not bad..കേൾക്കാൻ ഒക്കെ രസണ്ട്..പക്ഷെ അതീ എന്റടുത്തു വില പോവില്ല.. ഇങ്ങനെ ഒക്കെ താനൊന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച നാൾ ഉണ്ടായിരുന്നു.. ഇപ്പോഴല്ല മുമ്പ് അപ്പോഴൊന്നും പറയാത്തത് ഇനിയിപ്പോ വേണ്ട.. പിന്നെ ദാ ഇതില്ലേ താനല്ലേ ആളും പേരും ഒക്കെ വിളിച്ചു കൂട്ടി എന്നെ പോലും അറിയിക്കാതെ എന്റെ കയ്യിൽ ഇട്ട് തന്നത്..ഇട്ട് തന്ന സമയം എനിക്ക് ഇത് വല്യ താല്പര്യം ഇല്ലായിരുന്നെങ്കിലും ഇപ്പോ എന്തോ ഊരി മാറ്റാൻ തോന്നണ്ണില്ല.. സൊ ഇതിവിടെ കിടക്കും മനസിലായോ.." കയ്യിലെ മോതിരം ഉയർത്തി കാണിച് അവനോട് ഭീഷണി പോലെ ദൃഷ്ടി പറഞ്ഞു.. അവളുടെ മനസ്സിലെന്താണെന്ന് അവന് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല.. ഇത്ര നാളും ഇല്ലാത്ത സ്നേഹം പെട്ടന്ന് വരണമെങ്കിൽ അത് സഹദപം കൊണ്ടാവും എന്നവൻ വിശ്വസിച്ചു..

"സഹതാപം തോന്നുന്നുണ്ടല്ലേ എന്നോട്.." "ഇങ്ങേരെ ഞാൻ ഇന്ന്.." അവൻറെ ചോദ്യം കേൾക്കെ അവൾ അവനിൽ നിന്ന് അതും പറഞ്ഞു വിട്ട് നിന്നു.. "അതെ.. മനസിലായല്ലോ ഭാഗ്യം.. പറഞ്ഞു ബുദ്ധിമുട്ടണോല്ലോ എന്നാലോചിക്കെ ആയിരുന്നു.." അവളുടെ മറുപടി കേട്ടതും അവന് തിരിഞ്ഞിരുന്നു.. 'ഒരു കാര്യം പറഞ്ഞേക്കാം.. എല്ലാരുടെയും മുന്നിൽ വച് തന്നല്ലേ എന്നെ യോകേഷിന്റെ ഫിയാൻസിയാണ് ദൃഷ്ടി എന്ന് പറഞ്ഞു ഇൻട്രോടുസ് ചെയ്തത് അതെന്താലും ഇനി മാറാൻ പോണില്ല.. താനായിട്ട് അത് മാറ്റണമെന്ന് വിചാരിച്ചാലും ഞാൻ അതിന് സമ്മതിക്കില്ല.. കേട്ടല്ലോ.. പിന്നെ.. താൻ പറഞ്ഞില്ലേ ഇസായുടെ ഓർമയിൽ തനിക്ക് ജീവിക്കണമെന്ന്.. അവളുടെ ആഗ്രഹത്തിന് വേണ്ടി ഇനിയുള്ള കാലം കഴിയണമെന്ന്.. അതിനിങ്ങനെ ഇവിടെ അവളുടെ ഫോട്ടോ നോക്കി ഇരുന്ന് കണ്ണുനീർ പൊഴിച്ചിട്ട് കാര്യമില്ല.. ഇതൊരുമാതിരി തന്റേടം ഇല്ലാത്തവരെ പോലെ... എന്റെ അറിവിൽ യോകേഷ് അങ്ങനെയല്ല.. എന്തും നേരിടുന്ന.. സ്നേഹിക്കുന്നവരുടെ സന്തോഷത്തിന് വേണ്ടി എന്തും ചെയ്യുന്ന ഒരാള.."

അത് പറയുമ്പോൾ അവളുടെ മനസിൽ ദേവിന് മുന്നിൽ തന്നെ നെഞ്ചോട് ചേർത്ത,വയ്യാതിരുന്ന സമയം തന്നെ ഒത്തിരി കെയർ ചെയ്ത കേശുവും ഒക്കെ ആയിരുന്നു.. "അവൾക്കും നിങ്ങളെ അങ്ങനെ കാണാനല്ലായിരുന്നില്ലേ ആഗ്രഹം..ആദ്യ പ്രണയം അത്രപെട്ടാനൊന്നും ആരും മറക്കില്ല.. അതിൽ നിന്ന് വേദനാ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിൽ ആ പ്രണയം മറക്കാൻ ഒരുപക്ഷെ ശ്വാസം പോലും നിലക്കേണ്ടി വരും.." പറഞ്ഞവസാനിപ്പിക്കുമ്പോ അവളുടെ സ്വരം ഇടറിയിരുന്നു.. ഇനി അവന്റെ മുന്നിൽ നിക്കാൻ വയ്യ എന്ന് തോന്നിയതും അവൾ വേഗം പുറത്തേക്ക് നടന്നു.. "മെയിൽസ് ഒക്കെ ചെക്ക് ചെയ്തേക്ക്.. നാളെ ഒരു മീറ്റിംഗ് ഉള്ളതാ.." പുറത്തേക്ക് ഇറങ്ങാൻ പോയവളെ പിടിച്ചു നിർത്താൻ പാകത്തിനുള്ള അവന്റെ വാക്കുകൾ അവളുടെ ചൊടികളെ വിടർത്തി.. _______🥀 "ഒത്തിരി അഭിനയിക്കുന്നുണ്ടല്ലേ എന്റെ മോള്.." പിന്നിൽ നിന്നുള്ള ദാരിഖിന്റെ ശബ്ദം കേൾക്കെ നിറഞ്ഞ കണ്ണുകൾ അയാൾ കാണാതെ അമർത്തി തുടച്ചവൾ തിരിച്ചൊരു പുഞ്ചിരി നൽകി.. "കിച്ചൻ ചോദിച്ചത് പോലെ സഹതാപം തോന്നിട്ടാണോ..??

മടുപ്പ് തോന്നുന്നില്ലേ നിനക്ക്..??" "എന്താ അച്ഛാ ഇത്.. പ്രാണനായി കണ്ടയാൾ പോലും ആവിശ്വസിച്ച എന്നെ നെഞ്ചോട് ചേർത്ത് പിടിച്ച അയാളെ പരിചരിക്കുന്നതിൽ മടുപ്പ് തോന്നാൻ മാത്രം അത്രക്ക് ഇടുങ്ങിയ മനസ്സണോ അച്ഛന്റെ ചിത്തുന്.." "കിച്ചനെ നീ സ്നേഹിക്കുന്നുണ്ടോ..??" അത് ചോദിക്കുമ്പോ അയാളുടെ കണ്ണിൽ പ്രതേക തരം തിളക്കം ആയിരുന്നു.. "അറിയില്ല.. ഒരുപാട് വട്ടം ഞാൻ തന്നെ എന്നോട് ചോദിച്ചതാ ഇത്.. ഉത്തരം ഇല്ലാ..പക്ഷെ ഒരവസ്ഥയിലും കേശുവിനെ ഒറ്റക്ക് വിടാൻ മനസ്സനുവദിക്കാണില്ല.. അതെന്ത് കൊണ്ടാണെന്നു ഇപ്പോഴും അറിയില്ല..എത്ര ദേഷ്യപ്പെട്ടിട്ടും മുഖം വീർപ്പിച്ചിട്ടും എന്നോട് കേശുവിന് മടുപ്പ് തോന്നാത്തത് പോലെയാവും.." ചിരിക്കാൻ ശ്രെമിച്ചവൾ പറയുമ്പോൾ ഇതൊക്കെ കേട്ട് നിന്ന് ദാരിഖിന് വല്ലാത്ത സന്തോഷം തോന്നി.. അവളെ ചേർത്ത് പിടിച്ചു അയാൾ നെറ്റിയിൽ ഒന്ന് ചുംബിച്ചു..അയാൾ പോയി കഴിഞ്ഞ് അവൾ വീണ്ടും ബാൽകാണിയിലേക്ക് തിരിഞ്ഞ് കണ്ണടച്ചു നിന്നു.. ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും അവൾ സ്വയം ഒന്ന് ഓർത്തു നോക്കി..

വിഷമങ്ങളും സന്തോഷങ്ങളും ഉള്ള ഒരുപാട് നിമിഷങ്ങൾ മുന്നിലൂടെ മിന്നി മറഞ്ഞു.. ഒടുവിൽ കണ്ണിൽ ഒരുവന്റെ മുഖം മാത്രം തെളിഞ്ഞു..ഒരുപക്ഷെ അവളുടെ മനസ് ഈ നിമിഷം ഒത്തിരി സ്നേഹിക്കുന്നത് അവനെയാവും..ഹൃദയം ഓരോ വട്ടം ഇടിക്കുന്നതും അവന്റെ നാമം ഉച്ചരിച്ചു കൊണ്ടാവും എന്നവൾക്ക് തോന്നി.. ❤ ______🥀 വല്ലാത്തൊരു വിഷമത്തോടെയും ടെൻഷനോടെയും വരുന്ന ഷാനുവിനെ കണ്ട് നച്ചു നെറ്റി ചുളിച്ചു.. "എന്താ ഇക്ക.." "നച്ചു.. അത്.. നീ ഒന്ന് എന്റെ കൂടെ വാ.." "എന്താ ഇക്ക.. കാര്യം പറയ് എന്നിട്ട് വരാം.." അവളേം കൊണ്ട് പാർക്കിങ്ങിലേക്ക് നടക്കുന്ന ഷാനുവിനെ തടഞ്ഞു നച്ചു കാര്യം തിരക്കി.. "നച്ചു.. ഉമ്മയും ഉപ്പയും എന്റെ കല്യാണം നോക്കുന്നുണ്ട് വീട്ടിൽ.. ഞാൻ നിന്റെ കാര്യം അവതരിപ്പിച്ചു.. പക്ഷെ.." ആകാംഷയോടെ കേട്ടിരുന്ന അവളുടെ മുഖം പെട്ടന്ന് മങ്ങിയത് അവന് മനസിലായി.. "നച്ചു.. നമ്മുക്ക് ഒന്ന് അവിടെ വരെ പോയി നോക്കാം.. വിഷമിക്കാതെ.." അവളുടെ കയ്യ് പിടിച്ചു മുന്നോട്ട് നടക്കാൻ പോയവനെ പെട്ടന്ന് നച്ചു തടഞ്ഞു.. അവൾക് പേടി തോന്നി..

നിറഞ്ഞ കണ്ണാലെ അവനെ നോക്കിയപ്പോ അവനൊന്ന് ദയനീയമായി നോക്കി..ശേഷം അവളെ സമാധാനിപ്പിച്ച അവളേം കൊണ്ട് പോയി.. "നച്ചു.. ഇറങ്ങ്.." അത്യാവശ്യം വലുപ്പമുള്ള വീടിന് മുന്നിൽ കൊണ്ട് നിർത്തി ഷാനു പറഞ്ഞതും നച്ചു മടിച് മടിച് ഇറങ്ങി..അവളുടെ കയ്യ് പിടിച്ചു വീടിനകത്തു കേറുമ്പോ അവൾക് വല്ലാത്ത ടെൻഷൻ തോന്നി.. തല കുനിഞ്ഞു തന്നെ ആയിരുന്നു നാച്ചു നിന്നിരുന്നത്..അവളുടെ കയ്യിൽ പിടിച്ചിരുന്ന ഷാനുവിന്റെ കയ്യ് അയാഞ്ഞതും അവളൊരു ഞെട്ടലോടെ അവനെ നോക്കി.. മുന്നിലായി നിക്കുന്ന അവന്റെ ഉപ്പയെന്ന് തോന്നിക്കുന്ന ആളെ കണ്ട് ഷാനു അവളിൽ നിന്ന് കുറച്ചു വിട്ട് നിന്നു..അതവളിൽ വല്ലാത്തൊരു വേദന ഉളവാക്കി.. "ഇപ്പോ എത്താമെന്ന് പറഞ്ഞതല്ലേ.. എന്താ ഇത്രയും താമസിച്ചത്.." കടുപ്പിച്ചുള്ള ചോദ്യം കേൾക്കെ നച്ചു കണ്ണ് മുറുക്കി അടച്ചു... "എത്ര നേരായിടാ നിന്നെ കാത്തിരിക്കുന്നത്.. മോളെ കൊണ്ട് വരാം എന്ന് പറഞ്ഞിട്ട് മണിക്കൂർ ഒന്നായി..നീ പറഞ്ഞതിനേക്കാൾ സുന്ദരി ആണല്ലോ മോള്.."

പെട്ടനൊരു സ്ത്രീ ശബ്‌ദം കേൾക്കെ തല ഉയർത്തി നോക്കിയ നച്ചുവിന്റെ അടുത്തേക്ക് വന്ന് കവിളിൽ തലോടി അവരങ്ങനെ പറഞ്ഞതും നച്ചു ഞെട്ടലോടെ ഷാനുവിനെ മിഴിച്ചു നോക്കി.. അവന്റെ മുഖത്തുള്ള കള്ള ചിരി കണ്ട് അവൻ തന്നെ പറ്റിക്കാൻ പറഞ്ഞതാണെന്ന് അവൾക് മനസിലായി.. "നസീ.. മോൾടെ നോട്ടം കണ്ടിട്ട് ഇവനെന്തോ ഒപ്പിച്ച കൊളുണ്ടല്ലോ.." നാച്ചുടെ തുറിച്ചു നോട്ടം കണ്ട് അവന്റെ ഉപ്പ പറഞ്ഞതും അവൾ ചമ്മലോടെ കണ്ണ് വെട്ടിച്ചു.. ഷാനുവിന്റെ ഉപ്പയും ഉമ്മയെയും കുറഞ്ഞ സമയം കൊണ്ട് തന്നെ നച്ചുവിന് നല്ലപോലെ ഇഷ്ടായി.. തന്റെ മകന്റെ സെലെക്ഷൻ മോശമല്ലന്ന് അവർക്കും ബോധ്യപ്പെട്ടിരുന്നു..അവളെ പറ്റിച്ചത്തിലുള്ള ശിക്ഷയായിട്ട് പിന്നെ അവൾ ഷാനുവിനോട് മിണ്ടിയില്ല..അവളെ അനുനയിപ്പിക്കാൻ പാട് പെടും എന്നോർത്തു അവനും അവളുടെ പിന്നാലെ നടന്നു.. _______🥀 "പ്രസന്റേഷൻ റെഡി അല്ലെ.." ദേവ് സാക്ഷയോട് ചോദിച്ചതും അവൾ തല കുലുക്കി കൊണ്ട് ഫൈലിൽ ഇരുന്ന പെൻഡ്രൈവ് ഹരിക്ക് കൊടുത്തു.. ഹരി അത് കണക്ട് ചെയ്യാൻ പോയത് കണ്ട് ആ കൂട്ടത്തിലെ രണ്ടുപേരുടെ ചുണ്ടിൽ പുച്ഛം കലർന്നൊരു ചിരി വിരിഞ്ഞു.. അതിലൊന്നും ജൂലിയുടേതാണ്....... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story