ഹൃദയതാളം: ഭാഗം 48

hridaya thalam sana

എഴുത്തുകാരി: സന

ഹരി അത് കണക്ട് ചെയ്യാൻ പോയത് കണ്ട് ആ കൂട്ടത്തിലെ രണ്ടുപേരുടെ ചുണ്ടിൽ പുച്ഛം കലർന്നൊരു ചിരി വിരിഞ്ഞു.. അതിലൊന്നും ജൂലിയുടേതാണ്..ജൂലി തല അല്പം ചരിച്ചു അടുത്തയുള്ള സ്റ്റേല്ലയെ നോക്കി.. അവളുടെ മുഖത്തു പുച്ഛവും അതിലുപരി ഹരിയോടും അവനെ തന്നെ ചിരിയോടെ നോക്കിയിരിക്കുന്ന പവിയെയും കണ്ടുള്ള ദേഷ്യവും കാണെ അവളൊന്ന് ഉള്ളിൽ ഊറി ചിരിച്ചു..ഇന്നലെ നടന്നത് അവളുടെ ഓർമയിൽ തെളിഞ്ഞു.. "How do you feel now..??" പവിയെ വട്ടം പിടിച്ചു അവളുടെ മുഖത്തോട് മുഖം അടുപ്പിക്കുന്ന ഹരിയെ കാണെ കണ്ണ് നിറച് മുഖം തിരിച്ചു നിക്കുന്ന സ്റ്റേല്ലയുടെ അടുത്തായി പോയി ജൂലി ചോദിച്ചതും അവളൊന്ന് ഞെട്ടി.. പെട്ടന്ന് തിരിഞ്ഞ് നടക്കാൻ പോയവളെ ജൂലി പിടിച്ചു നിർത്തി.. "ഹാ.. അങ്ങനെ പോവാതെ.. ചോദിച്ചതിന് ഉത്തരം താ.. അത് കണ്ടപ്പോ എന്ത് തോന്നുന്നു.. വേദനിക്കുന്നുണ്ടോ ഇവിടം.. ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നുന്നുണ്ടോ.." അവളുടെ നെഞ്ചിൽ അമർത്തി ജൂലി ചോദിക്കവേ സ്റ്റെല്ല ഒന്നും മിണ്ടാത്തെ തല താഴ്ത്തി..

""U know one thing.. നീയാണ് ഹരിയോടും പിന്നീട് സാക്ഷയോടും എന്തിന് ദേവിനോട് പോലും എന്നെ പറ്റി പറഞ്ഞതെന്ന് എനിക്ക് അറിയാം..എന്റെ സ്വഭാവം വച്ചിട്ട് എനിക്കെതിരെ തിരിയുന്നവരെ ഒന്നും വെറുതെ വിടില്ല ഇന്നേവരെ വിട്ടിട്ടും ഇല്ല .. പക്ഷെ നിന്നെ എന്ത് കൊണ്ടാണെന്നു അറിയോ ഞാൻ ഒന്നും ചെയ്യാത്തത്..അറിയോ.."" ക്രൂരഭാവത്തോടെ ജൂലി അവളെ ഉറ്റു നോക്കി.. സ്റ്റെല്ല ഒന്ന് പേടിച് ഇല്ലന്ന് തല കുലുക്കി.. ""നീ മറ്റാരും അറിയാതെ ഹരിയെ സ്നേഹിക്കുന്നത് എനിക്കറിയാവുന്നത് കൊണ്ട്...നീ നിന്റെ സേഫ്റ്റി പോലും നോക്കാതെ അവന് വേണ്ടി വക്കാലത്തു പറഞ്ഞപ്പോ എനിക്ക് മനസിലായി എന്നെ പോലെ സ്നേഹിക്കുന്നവന് വേണ്ടി എന്തും ചെയ്യാൻ നിനക്ക് മടിയില്ലന്ന്.. അതെനിക് എനിക്കിഷ്ടായി.. അതുകൊണ്ടാ നിനക്കൊരു ഭീഷണിയായി പിന്നീട് മുന്നിൽ വരാതിരുന്നത്.."" അത്രയും പറഞ്ഞു നിർതി ജൂലി സ്റ്റേല്ലയെ നോക്കി.. അവളുടെ മുഖത്തു തന്നോടുള്ള അനുകമ്പ പ്രകടമായത്തും അവളൊന്ന് കൊട്ടി ചിരിച്ചു.. പതിയെ അവളുടെ വിഷം സ്റ്റേല്ലയിലും പകർത്താൻ ശ്രെമിച്ചു കൊണ്ടേ ഇരുന്നു..

""പക്ഷെ.. നിന്റെ സ്നേഹം ഒക്കെ വെറുതെ പോയെന്ന് ഓർക്കുമ്പോ വല്ലാത്ത വേദന തോന്ന എനിക്ക്.. മറ്റാരേക്കാളും എനിക്ക് അറിയാൻ പറ്റും നിന്റെ വിഷമം.. ദേവിനെ കുഞ്ഞ് നാൾ മുതലേ ആഗ്രഹിക്കുന്നവളാ ഞാൻ.. എന്നിട്ട് അവന്റെ പാതി ആയതോ ഒന്നിനും കൊള്ളില്ലാത്തവൾ.. വേരോടെ പിഴുത്തെറിഞ്ഞു ഞാൻ.. ഇപ്പോ പുതിയൊരുവൾ സാക്ഷാ.. വെറുതെ വിടാൻ ഒരുക്കവല്ല ഞാൻ.. അവളേം പറിച് മാറ്റും ആർക്കും ഒരു സംശയവവും തോന്നാത്ത രീതിയിൽ.."" കിതാപ്പോടെ പറഞ്ഞു നിർത്തി അവളുടെ ചുമന്നു വന്ന കണ്ണാലെ അവൾ സ്റ്റേല്ലയെ നോക്കി.. ജൂലിയുടെ പുതിയ ഓരോ മുഖം കൂടുതൽ അറിയേ വല്ലാത്ത പേടിയോടെ സ്റ്റെല്ല അവളെ നോക്കി.. "Damn it.. ഇങ്ങനെയാ അവന്റെ കാര്യം ഓർത്താലോ ആരോടേലും പറഞ്ഞാലോ കൂടുതൽ ഇമോഷണൽ ആവും ഞാൻ.." അവളുടെ കണ്ണ് തുടച് സ്റ്റേല്ലയുടെ ഇരു തോളിൽ കയ്യ് വച്ചു.. പതിയെ ഒന്ന് പുഞ്ചിരിച്ചു.. ""സ്റ്റെല്ല.. I understand ur feeling.. സ്നേഹം ഒരിക്കലും പിടിച്ചു വാങ്ങാൻ സാധിക്കില്ല എന്ന് പറയാറുണ്ട്.. പക്ഷെ അങ്ങനെയല്ല നമ്മുക്ക് ആവശ്യമായത് നമ്മൾ തന്നെ നേടി എടുക്കണം..

അതിപ്പോ പ്രണയമായാലും ഒരുവന്റെ പ്രാണനായാലും.. മറക്കാൻ സാധിക്കോ നിനക്ക് ഹരിയെ.. വന്ന അന്ന് മുതലേ മനസിൽ കൊണ്ട് നടക്കാൻ തുടങ്ങിയതല്ലേ അവനെ.. ഒരുപാട് സഹായം അവന് അറിയാതെ തന്നെ ചെയ്തു കൊടുത്തിട്ടില്ലേ നീ.. ആ പല്ലവിയോ..?? അവൾ നിന്റെ ഹരിക്ക് ചേരുമെന്ന് തോന്നുന്നുണ്ടോ നിനക്ക്??ഇന്നലെ കേറി വന്നവൾ നിന്റെ പ്രാണനെ കട്ടെടുക്കാം നോക്കിയ വിട്ട് കൊടുക്കോ നീ..?? അതിന് കഴിയോ നിനക്ക്?? അങ്ങനെ കഴിയുമെങ്കി നിന്റെ സ്നേഹം ആത്മാർത്ഥമല്ലന്നെ ഞാൻ പറയു..!!!"' അവളുടെ തോളിലുള്ള കയ്യ് മാറ്റി ജൂലി തിരിഞ്ഞു നിന്നു.. "ഞാൻ.. ഞാൻ എന്താ ചെയ്യേണ്ടേ.." സ്റ്റേല്ലയുടെ ചോദ്യം കേട്ട് ജൂലി കുതന്ത്രതാലേ ചിരിച്ചു.. "എന്റെ ഒപ്പം നിക്കണം.. ഒന്നും ആരും അറിയില്ല..ഒടുവിൽ ഹരി നിനക്ക് സ്വന്തം.." കഴിഞ്ഞ കാര്യങ്ങൾ ഓർക്കേ ജൂലി പുച്ഛത്തോടെ ഒന്ന് ചിരിച്ചു.. തന്റെ വാക്കുകളിൽ വീണ സ്റ്റേല്ലയോട് അവൾക് സഹദപം തോന്നി.. അതെ പുച്ഛത്തോടെ അവൾ ഹരിയെ നോക്കി ഇരുന്നു.. ______🥀 "ഹലോ..കേക്കുന്നില്ല ഡീ.." ദൃഷ്ടി ഫോൺ ഒന്നൂടി ചെവിയോട് അടുപ്പിച്ചു പുറത്തേക്ക് ഇറങ്ങി..

കേശു അത് കണ്ടെങ്കിലും ശ്രെദ്ധിക്കാൻ പോയില്ല.. "ആ ഇപ്പോ കേക്കാം.. പറയ്.. ശെരിക്കും.. എന്നിട്ട്.. അപ്പോ നിങ്ങൾ വരുവാണോ.. ഒക്കെ..ആ ടാ ബൈ.." "നാളെ എന്റെ ഫ്രണ്ടും അവളുടെ കമ്പനിയിലെ ബോസ്സും വരുന്നുണ്ട് ഇവിടെ.. ജസ്റ്റ്‌ ഒരു കമ്പനി വിസിറ്റ്.. ബട്ട് അവർക്ക് ഇഷ്ടായ നമ്മളും ആയി ഏതേലും വർക്ക്‌ ചെയ്യും.." വളരെ ആകാംഷയോടെ ഓരോന്ന് ചോദിച്ചു ദൃഷ്ടി കേശുവിന് അടുത്തേക്ക് വന്നു പറഞ്ഞു.. അത് കേട്ടിട്ടും അവന് പ്രതേകിച്ചു കുലുക്കം ഒന്നും ഇല്ലന്ന് കാണെ അവൾക് ദേഷ്യം വന്നു.. വന്നപ്പോ മുതൽ ഇരിക്കാൻ തുടങ്ങിയതാ ഇങ്ങനെ അവൾ രോഷത്തോടെ ഓർത്തു.. "ഡോ.. താൻ ശ്രെദ്ധിക്കുന്നുണ്ടോ ഞാൻ പറയുന്നത്.." അവന് നോക്കികൊണ്ടിരുന്ന ഫയൽ മടക്കി വച് അവൾ അവന് നേരെ അലറി.. "നിനക്ക് എന്താ ദൃഷ്ടി.." "കുന്തം.. എന്തേയ്.." അതിനവൻ അവളെ ഒന്ന് തുറിച്ചു നോക്കി.. അവളും ഒട്ടും കുറക്കാതെ തന്നെ അവനെയും തറപ്പിച്ചു നോക്കി.. ഫയൽ വീണ്ടും തുറക്കാൻ പോയതും അവളാത്തെടുത്തു മാറ്റി അവന്റെ മുന്നിൽ കേറി നിന്നു..അവൻ തലയിൽ കയ്യ് വച്ചതും അവൾ കയ്യ് തട്ടി മാറ്റി..

തിരിഞ്ഞിരിക്കാൻ പോയവനെ ചെയർ വലിച്ചു അവളുടെ നേരെ ആക്കി.. അവസാനം അവളുടെ അടുക്കെ ഒന്നും വില പോവില്ല എന്ന് മനസിലായതും കേശു അവളെ വയറിൽ ചുറ്റി പിടിച്ചു പെട്ടന്ന് അവന്റെ മടിയിൽ ഇരുത്തി..പകച്ചു പോയിരുന്നു അവളൊരു നിമിഷം.. "നിനക്കെന്താ വേണ്ടേ.." അവളുടെ വയറിൽ പിടിച്ചമർത്തി അവൻ ചോദിച്ചതും അവളുടെ ഹൃദ്യമിടിപ്പ് കുതിച്ചുയർന്നു.. തൊണ്ട വറ്റി വരണ്ടു..വാക്കുകൾ ഒന്നും വരുന്നുണ്ടായിരുന്നില്ല..പാടുപെട്ടവൾ ഉമിനീരിറക്കുന്നത് അവനൊരു കാതുകത്തോടെ നോക്കി..കണ്ണുകൾ ചുറ്റും പരതി..അവനെ ചൊടിപ്പിക്കാൻ എന്നതിലുപരി ഇങ്ങനെ ഒരു തിരിച്ചടി അവൾ പ്രതീക്ഷിച്ചില്ല.. കൃഷ്ണമണിയുടെ സഞ്ചാരവും അവളുടെ തൊണ്ടകുഴിയുടെ ചലനങ്ങളിലും അവന്റെ കണ്ണ് മാറി മാറി സഞ്ചരിച്ചു.. ഒപ്പം അവളുടെ ചുമന്നിരിക്കുന്ന കവിളുകളിലും... "കേ... ശ്.." വിറയലോടെ അവൾ മൊഴിഞ്ഞതും അവന്റെ ചൂണ്ടു വിരൽ അവളുടെ അദരങ്ങളെ വിലക്കി.. "പറഞ്ഞതല്ലേ ശല്യം ചെയ്യരുതെന്ന്.. മര്യാദക്ക് ആണേൽ ഇവിടെ ഇരുന്നോ ഇല്ലാച്ചാൽ ക്യാബിൻ വിട്ട് പുറത്ത് പൊക്കോണം.. മനസിലായോ.." കടുപ്പിച്ചു അവൻ ചോദിച്ചതും അവൾ തല കുലുക്കി.. ശേഷം പതിയെ അവനിൽ നിന്ന് വിട്ട് മാറി..

എന്തൊക്കെയോ പ്രതീക്ഷിച് ഒന്നും കിട്ടാത്തതിൽ ഉള്ള നിരാശയിൽ ആണ് ഇപ്പോ ദൃഷ്ടി.. അവിടെയിരുന്ന ഫയൽ എടുത്ത് പുറത്തേക്ക് പോകാൻ നിന്ന അവൾ അവനെ ഒന്ന് തിരിഞ്ഞ് നോക്കി.. "എടൊ മുരട.. താൻ ആരാന്നാ തന്റെ വിചാരം.. മിണ്ടാതിരിക്കാൻ എനിക്ക് മനസില്ല താൻ എന്തോ ചെയ്യും.. മൂക്കിൽ വലിച്ചു കേറ്റോ.. താൻ ചെവിയിൽ നുള്ളിക്കോ ഇപ്പോ തന്റെ പിറകെ ഞാൻ നടക്കുന്നിലേ അത് പോലെ താനും എന്റെ പിറകെ വരും.. കുറെ നാൾ കഴിഞ്ഞിട്ടൊന്നും അല്ല.. With in.." അവളതും പറഞ്ഞു വാച്ചിൽ നോക്കി.. അവന്റെ മുഖം അവൾ അത്രയും പറഞ്ഞതും ചുമന്നു തുടുത്തിരുന്നു.. "ആ. Within 24 മണിക്കൂർ.. അതിനുള്ളിൽ താൻ എന്റെ പിറകെ ചിത്തുന്ന് വിളിച്ചു വന്നില്ലെങ്കിൽ എന്റെ പേര്.. അല്ലേൽ വേണ്ട തന്റെ പേര് തന്നെ തന്റെ പട്ടിക്ക് ഇട്ടോ..മുരടൻ യോകേഷ്... യാക്ക്ക്.." അവളതും പറഞ്ഞു ചുണ്ട് കൊട്ടിയതും കേശു ഇരുന്നിടത് നിന്നും ചാടി എണീറ്റു അത് കാണേണ്ട താമസം അവൾ പുറത്തേക്ക് ഓടി.. അവളുടെ ഓട്ടം കണ്ട് അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..വയാടി.. അവന്റെ അദരം മൊഴിഞ്ഞു.. ______🥀 "സാർ.. സ്റ്റാർട്ട്‌ ചെയ്യട്ടെ.." എല്ലാം സെറ്റ് ആയെന്ന് ഉറപ്പ് വരുത്തി ഹരി ചോദിച്ചതും ദേവ് സമ്മതം അറിയിച്ചു..

പ്രസന്റേഷൻ സ്റ്റാർട്ട്‌ ആയതും ഓരോരുത്തരായി വന്ന് പ്രേസേന്റ് ചെയ്യാൻ തുടങ്ങി.. ദേവ്, സാക്ഷാ, ജൂലി, സ്റ്റെല്ല, വിനോദ്, ഹരി എന്നിങ്ങനെ എല്ലാരും വളരെ ഭംഗിയായി അവതരിപ്പിച്ചു.. ശേഷം പവിയുടെ ഊഴം എത്തി.. അവളൊരു ചിരിയോടെ എല്ലാവരെയും വിഷ് ചെയ്തു പ്രേസേന്റ് ചെയ്യാൻ തുടങ്ങി.. പെട്ടന്ന് ഒരു ശബ്ദത്തോടെ പ്രസന്റേഷൻ ഓഫ്‌ ആയി.. സംഭവം എന്താണെന്ന് മനസിലാവാതെ എല്ലാരും ഒരു നിമിഷം പകച്ചു നിന്നു.. അടുത്ത നിമിഷം സ്‌ക്രീനിൽ ഒരു പ്രതേക താളത്തോടെ ഹരിയുടെയും സാക്ഷയുടെയും പലതരത്തിലുള്ള ചിത്രം തെളിഞ്ഞു വന്നു.. ആദ്യമൊക്കെ അവരെ കളിയാക്കിയുള്ള കാർട്ടൂൺ ചിത്രം ആയിരുന്നു.. പതിയെ പതിയെ അവരുടെ യഥാർത്ഥ ചിത്രം തെളിഞ്ഞു.. സാക്ഷായുടെ നെറ്റിയിൽ ചുണ്ട് ചേർക്കുന്നതയും അവളുടെ കവിളിൽ കുത്തി പിടിക്കുന്നതയും ചേർത്ത് നിർത്തുന്നതയും ഒക്കെ ഉള്ള ഹരിയുമൊത്തുള്ള ചിത്രങ്ങൾ സ്‌ക്രീനിൽ തെളിഞ്ഞു കാണിക്കേ എവിടെയാകെ മുറുമുറുക്കൽ ഉയർന്നു.. സാക്ഷയുടെ കണ്ണ് ദേവിലേക്ക് നീണ്ടു.. അവനൊരു അത്ഭുതംത്തോടെ അത് നോക്കുന്നുണ്ട്.. പവിയുടെ കണ്ണ് നിറഞ്ഞു വന്നു.. സാക്ഷാ വല്ലാത്തൊരു അവസ്ഥയിൽ തല താഴ്ത്തി.. ഹരിക്ക് എല്ലാം കൂടെ കണ്ട് സമനില തെറ്റുന്ന പോലെ തോന്നി..

ദേഷ്യത്തിൽ അത് ഡിസ്‌ക്കണക്ട് ചെയ്യാൻ തുനിഞ്ഞ ഹരിയെ സാക്ഷാ ഒരുകായ്യാലേ തടഞ്ഞു.. പകയോടെ ജൂലിയെ നോക്കി അവളുടെ മുഖത്തെ പുച്ഛഭാവം വല്ലാത്ത രോക്ഷം കൊള്ളിച്ചു ഹരിയെ.. "കൊള്ളാല്ലോ.. ബോസ്സും സ്റ്റാഫും ആയി പ്രണയത്തിലാണോ.." സ്റ്റാഫിന്റെ ഇടയിൽ നിന്നുമുള്ള കമന്റ്‌ ഉയർന്നു കേൾക്കെ അതുവരെ നിശബ്ദനായിരുന്നാ ദേവ് എഴുനേറ്റു.. പവിയോട് കണ്ണ് കൊണ്ട് പോയിരിക്കാൻ പറഞ്ഞു അവൻ എല്ലാർക്കും അഭിമുഖമായി നിന്നു... "സൈലെൻസ്.." കുറച്ചു നേരം കഴിഞ്ഞിട്ടും അവരുടെ സംസാരം തീരുന്നില്ല എന്ന് കണ്ടതും അവനൊരു അലർച്ചയോടെ ടേബിളിൽ ആഞ്ഞടിച്ചു.. "ഹരി.. ഇവിടെ വാ.." ഒരു ആക്ഞ്ഞ പോലെ ദേവ് അവനോട് പറഞ്ഞതും സാക്ഷാ അവളുടെ കയ്യ് അവനിൽ നിന്ന് എടുത്തു.. ഹരി ദേവിന് അടുത്തായി പോയി നിന്നതും ദേവ് ഒരു ചിരിയാലേ അവളെ പുണർന്നു... "Happy Birthday hari.." കാര്യം മനസിലാവുന്നതിന് മുന്നേ ദേവ് പറഞ്ഞത് കേട്ട് സാക്ഷയും ഹരിയും ഒരുമിച്ച് വായ് പൊളിച്ചു.. കണ്ണ് മിഴിച്ചു നോക്കുന്ന അവനെ നോക്കി ദേവ് ഒന്ന് സൈറ്റ് അടിച്ചു.. ചെറുതായി ഒന്ന് ചിരിച്ചു എല്ലാവർക്കും നേരെ തിരിഞ്ഞു.. "ഇന്ന് ഹരിയുടെ ബർത്ഡേ ആണ്.. എല്ലാവരിലും നിന്ന് മറച്ചു വച്ചിരിക്കെ ആയിരുന്നു ഇവൻ.. പക്ഷെ അവന്റെ ബല്യ കാല സുഹൃത്തും സിസ്റ്ററും ആയ സാക്ഷാ അത് ഓർമിച്ചു

അവനൊരു സർപ്രൈസ് കൊടുത്തതാ ഇപ്പോ നിങ്ങൾ കണ്ടത്.. ഒരുനിമിഷം ഇവനെയും നമ്മളെ എല്ലാരെയും ഞെട്ടിക്കുക അത് മാത്രമായിരുന്നു ഇതിന് പിന്നിൽ ഒപ്പം ഇവനൊരു പണിയും അല്ലെ സാക്ഷാ.." ദേവ് വളരെ കൂൾ ആയി പറയുന്ന ഓരോ കാര്യവും കേട്ട് സാക്ഷ അറിയാതെ തന്നെ കണ്ണ് മിഴിഞ്ഞു.. അവനിൽ നിന്ന് കേട്ട് കാര്യങ്ങളുടെ ഷോക്ക് ആയിരുന്നു അവൾക്.. 'എന്നേം ഹരിയെയും പറ്റി ദേവിന് അറിയോ..?' 'ഇതൊക്കെ ദേവ് ചെയ്തതാണോ..?' 'എന്തിന് വേണ്ടി അവന്റെ ബർത്ഡേ ഇന്നല്ലാലോ..?' എന്നുള്ള പല ചോദ്യങ്ങളും അവളുടെ മനസിൽ കൂടി ഓടി നടന്നു.. "Anyway മീറ്റിംഗ് കഴിഞ്ഞ സ്ഥിതിക്ക് എല്ലാവരും ഹരിയെ വിഷ് ചെയ്തു ബാക്കിയുള്ള വർക്ക്‌ കണ്ടിന്യൂ ചെയ്യ്.. ഇന്ന് നൈറ്റ്‌ ഹരീടെ വക ബർത്ഡേ പാർട്ടി ഉണ്ടായിരിക്കുന്നതാണ്.." ദേവ് അവസാനം പറഞ്ഞത് കേട്ട് ഇടിവെട്ടിയവനെ പാമ്പ് കടിച്ചത് പോലുള്ള എക്സ്പ്രഷനിൽ ഹരി നിന്നു.. ദേവ് പറഞ്ഞത് കേൾക്കേണ്ട താമസം എല്ലാവരും അർപ്പ് വിളിയോടെ ഹരിയെ വന്ന് hug ചെയ്തു വിഷ് ചെയ്യാൻ തുടങ്ങി..

നടക്കുന്നതോകെ എന്താണെന്ന ഭാവത്തിൽ ഹരിയും സാക്ഷയും മുഖത്തോട് മുഖം നോക്കി.. പവിക്കും പ്രതേകിച്ചു ഒന്നും മനസിലായില്ലെങ്കിലും എല്ലാം മനസിലായ പോലെ അവളും നിന്നു.. "ഒന്നവിടെ നിന്നേ..." പ്ലാനുകൾ എല്ലാം ഫ്ലോപ്പ് ആയ ദേഷ്യത്തിൽ നിലത്തേക്ക് ആഞ്ഞു ചവിട്ടി സ്റ്റേല്ലയെ ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങാൻ നിന്ന ജൂലിയെ പുറകിൽ നിന്നും ദേവ് വിളിക്കുന്നത് കേട്ട് അവളൊന്ന് ഞെട്ടി.. ഞെട്ടൽ പുറത്ത് കാണിക്കാതെ അവളൊരു പ്രതേക ഭാവത്തോടെ അവനെ നോക്കി... ______🥀 "ആരാ ദൃഷ്ടി വരുന്നേ നിന്റെ ഫ്രണ്ട് ആണെന്ന് കേട്ടു.." "അതെ ചേട്ടായി.. കോളേജിലെ എന്റേം പവിയുടെയും ബെസ്റ്റി ആയിരുന്നു..അധ്വിക.. ആദി.. അവൾ ഇപ്പോ നമ്മളെ. പോലെ ഒരു കമ്പനിയിലാ വർക്ക്‌ ചെയ്യുന്നേ അപ്പോ അവിടുന്ന് എല്ലാരും ഓരോ കമ്പനിയിലും വിസിറ്റിംഗിന് പോകുന്നുണ്ട് അപ്പോ ഇങ്ങോട്ടും വരാമെന്ന് പറഞ്ഞേയ.." "ഓഹോ.. ആളെങ്ങനെയാ..." ഷാനു അല്പം ശബ്ദം താഴ്ത്തി ദൃഷ്ടിയോട് ചോദിച്ചതും പുറകിൽ കയ്യും കെട്ടി നിക്കുന്ന നാച്ചുവിനെ കണ്ട് പൊട്ടിവന്ന ചിരി കടിച് പിടിച്ചു അവൾ ഷാനുവിനോട് "ആര് 🤔"... എന്ന് ചോദിച്ചു.. "അതന്നെ ആദി..തല്പര കക്ഷിയാണോ..🙈" ഷാനുന്റെ കാര്യം ആലോചിച് ദൃഷ്ടിക്ക് പാവം തോന്നി.. നാച്ചുവിന്റെ മുഖം അത്രക്കും ചുമന്നു തക്കാളി പോലെ ആയിട്ടുണ്ട്..

"അവളുടെ കാര്യം ഉറപ്പില്ല.. പക്ഷെ പുറകിലൊരാൾ വല്ലാത്തൊരു താല്പര്യത്തോടെ നിക്കുവാ.. മിക്കവാറും ചേട്ടായിക്ക് ആവശ്യം ഉള്ളത് അവിടുന്ന് കിട്ടാൻ സാധ്യത ഉണ്ട്.." അവളൊരു ആക്കി ചിരിയോടെ പറഞ്ഞതും ഷാനു നെറ്റി ചുളിച് പിന്നിലേക്ക് നോക്കി.. ഭദ്രകാളി ലൂക്കിൽ നിക്കുന്ന നാച്ചുവിനെ കണ്ട് ഓൺ തെ സ്പോട്ട് ഷാനു തിരിഞ്ഞ് കണ്ണ് മുറുക്കി അടച്ചു.. പടച്ചോനെ.. ഇവളെ ഇന്നലെ തന്നെ മിണ്ടിക്കാൻ പെട്ട പാട്.. എന്നെ അങ്ങ് കൊല്ല്.. അവന്നതും മനസിൽ പറഞ്ഞു അവൾക്ക് നേരെ ഇളിച്ചു കാണിച്ചു.. നാച്ചുവിന്റെ കലിപ്പിൽ ഒരു നോട്ടവും ചവിട്ടി തുള്ളി തിരിഞ്ഞ് പോകുന്ന പോക്കും കണ്ടപ്പോ തന്നെ കാര്യം കയ്യിൽ നിന്ന് വിട്ട് പോയെന്ന് അവൻ മനസിലായി.. "പുറകിൽ നിക്കുന്നതൊന്ന് പറഞ്ഞൂടെ കുരുപ്പേ.. ഇനി അതിനെ മിണ്ടിക്കാൻ കുറച്ചു കഷ്ടപ്പെടും.. ഹാ... അല്ല അത്പോട്ടെ.. നീ എന്തോ കേശുനോട് വെല്ലുവിളിക്കുന്നുണ്ടായിരുന്നല്ലോ എന്ത് വിശ്വാസത്തിലാ അതൊക്കെ പറഞ്ഞേ.." ഷാനു ചോദിച്ചതും അവളൊന്ന് ഇളിച്ചു.. "അതൊക്കെ ഉണ്ട്.. നാളെ വരുന്നതേ എന്റെ ഫ്രണ്ട് മാത്രല്ല.. അവളുടെ ബോസ്സും അവിടുത്തെ എംഡി യും.. കൂടെ അവിടുത്തെ ഒരു ഹോട് ഹാൻഡ്‌സം ബോയും കൂടിയ.." "അതിന്.." ഷാനു സംശയതല്ലെ അവളെ ഉറ്റു നോക്കിയതും അവളൊന്ന് സൈറ്റ് അടിച്ചു....... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story