ഹൃദയതാളം: ഭാഗം 49

hridaya thalam sana

എഴുത്തുകാരി: സന

"അതൊക്കെ ഉണ്ട്.. നാളെ വരുന്നതേ എന്റെ ഫ്രണ്ട് മാത്രല്ല.. അവളുടെ ബോസ്സും അവിടുത്തെ എംഡി യും.. കൂടെ അവിടുത്തെ ഒരു ഹോട് ഹാൻഡ്‌സം ബോയും കൂടിയ.." "അതിന്.." ഷാനു സംശയതല്ലെ അവളെ ഉറ്റു നോക്കിയതും അവളൊന്ന് സൈറ്റ് അടിച്ചു.. _______🥀 "എന്താ ദേവ്.." പതർച്ച പുറത്ത് കാണിക്കാതെ അവനോട് ഒരു ചിരിയോടെ ജൂലി ചോദിച്ചതും ശാന്തനായിരുന്ന അവന്റെ മുഖം നിമിഷങ്ങൾ കൊണ്ട് രക്തവർണമായി.. "നിനക്ക് അറിയില്ലെടി പുന്നാര മോളെ.." കാറ്റ് വേഗത്തിൽ വന്ന് അവളെ കയ്മുട്ടിൽ പിടിച്ചു ചുമരോട് ചേർത്ത് അവൻ അലറി.. ദേവിൽ ഇങ്ങനെയൊരു ഭാവം ജൂലിക്ക് അന്യമായിരുന്നു.. അവന്റെ രൂക്ഷമായ നോട്ടത്തിന് മുന്നിൽ അവളുടെ തൊണ്ട വറ്റി വരണ്ടു.. വെട്ടി വിയർത്തു.. "ഇന്നവിടെ കാണിച്ചു കൂട്ടിയ നാടകം എന്തിന് വേണ്ടിയായിരുന്നു.. പറയടി.." ജൂലിയുടെ കവിളിൽ പിടിച്ചമർത്തി അവൻ ചോദിക്കേ അവളുടെ കണ്ണ് ചുവന്നു.. കണ്ണും നിറച്ചവനെ ദയനീയമായി നോക്കി.. എന്നാൽ അവന്റെ കണ്ണിൽ അവളോടുള്ള ദേഷ്യം അല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു.. "എ.. എന്ത്.. എന്തൊക്കെയാ.. ദേ..വ്..ഞാൻ.." "നിർത്തേടി.. നിന്റെ ഈ കണ്ണീരും വേദന ഒക്കെ പരിഗണിച്ചൊരു കാലം ഉണ്ടായിരുന്നു ഈ ദേവിന്.. പക്ഷെ ഇനി അതെന്നിൽ നിന്ന് പ്രതീക്ഷിക്കണ്ട..

ഇന്ന് നീ കാണിച്ച തന്തയില്ലാത്തരത്തിന് മറുപടി തരാൻ എനിക്ക് അറിയാഞ്ഞിട്ടല്ല.. നിന്റെ നോവിച്ച ചങ്ക് പൊടിയുന്നൊരു മനുഷ്യന് ഉണ്ട്.. അദ്ദേഹത്തെ ഓർത്തിട്ട് മാത്രമാ.. ഇത് നിന്റെ ലാസ്റ്റ് ആൻഡ് ഫൈനൽ വാണിംഗ.. ഇനി നിന്റെ ഭാഗത്തൂന്ന് എന്തെങ്കിലും ഇവിടുള്ള ആർകെങ്കിലും ഉണ്ടായെന്നു ഞാൻ അറിഞ്ഞ..." കവിളിൽ നിന്ന് കയ്യെടുത്ത വിരൽ ചൂണ്ടി ഒരു ഭീഷണി സ്വരത്തിൽ ദേവ് അവളോട് പറഞ്ഞു.. "എന്നെ വിശ്വാസം ഇല്ലേ ദേവിന്.." കരഞ്ഞത് പോലുള്ള അവളുടെ ചോദ്യം കേൾക്കെ ദേവിന് ദേഷ്യം ആളി.. പല കാര്യങ്ങളും മനസിൽ കൂടി കടന്നു പോയതും അവൻ രൗദ്രഭാവത്തിൽ അവളുടെ അടുക്കലേക്ക് പോയി.. അതിന് മുന്നേ പുറത്ത് നിന്നും വന്ന സാക്ഷ അവനെ പിടിച്ചു നിർത്തി.. "ദേവ്.. എന്തായിത്.. വന്നേ.." സക്ഷ അവനെ പിന്തിരിപ്പിക്കാൻ ശ്രെമിക്കുന്നതും അവൻ അടങ്ങുന്നുണ്ടായിരുന്നില്ല.. ജൂലി നോക്കികാണുവായിരുന്നു അവന്റെ ഭവമാറ്റം.. ഇത്രനാളും ജൂലി അറിഞ്ഞിട്ടില്ലാത്ത ദേവിനെ.. "വിശ്വസിക്കുന്നു ഇപ്പോഴും.. അത് തെറ്റായിരുന്നെന്ന് തോന്നിയ ദേവിന്റെ മറ്റൊരു മുഖം കൂടി കാണും നീ.. കൊല്ലാൻ പോലും മടിച്ചെന്ന് വരില്ല.." ജൂലിയോട് അത്രയും പറഞ്ഞു സാക്ഷയുടെ കയ്യ് തട്ടി മാറ്റി ദേവ് പുറത്തേക്ക് ഇറങ്ങി.. അവനെന്താ പറ്റിയതെന്ന് ആലോചിച്ചിട്ട് സാക്ഷക്ക് മനസിലാവുന്നുണ്ടായിരുന്നില്ല..

അവസാനം അവൻ പറഞ്ഞത് ദൃഷ്ടിയുടെ കാര്യമായിരിക്കും എന്നവൾ ഊഹിച്ചു.. ജൂലി ദേവ് പറഞ്ഞതും തന്നോട് പ്രതികരിച്ചതും ഒക്കെ കണ്ട് പകച്ചു നിക്കുന്നുണ്ട് അപ്പോഴും.. ദേവ് തനിക്കെതിരെ തിരിയുന്ന നിമിഷം അടുത്തെന്ന് അവളുടെ മനസ് പറഞ്ഞു.. "ഇല്ല.. ഇല്ല... അതിന് മുന്നേ ദേവ് എന്നെ സ്നേഹിക്കണം.. അതിന്.. മുന്നേ അവനെന്നിൽ വിശ്വാസം വരണം..എനി.. എനിക്കറിയാം.." അവൾ ഭ്രാന്തിയെ പോലെ തല മുടി കൊരുത്തു വലിച്ചു.. _______🥀 "ജൂലി.. എന്താ ഇത്.." ജൂലിയുടെ മുഖത്തേക്ക് ടെസ്റ്റ്‌ റിസൾട്ട്‌ വലിച്ചെറിഞ്ഞു അവന് അലറിയതും അവളൊരു നടുക്കത്തോടെ ദേവിനെ നോക്കി.. ദേഷ്യവും സങ്കടവും നിറഞ്ഞ വല്ലാത്തൊരു അവസ്ഥയിൽ ദേഷ്യത്തോടെ തനിക് നേരെ അടുക്കുന്നവനേ കണ്ട് ജൂലി പതറി.. പെട്ടന്ന് കരച്ചിലോടെ അവന്റെ നെഞ്ചിൽ വീണു.. "എനിക്കും അറിയില്ലായിരുന്നു ദേവ്..നിന്റെ അന്നേരത്തെ അവസ്ഥ അറിയുന്നത് കൊണ്ട് ഡോക്ടർ കാണിച്ച പേപ്പർസിൽ ഞാൻ സൈൻ ചെയ്‌തെന്നുള്ളത് ശെരിയാ.. പക്ഷെ.. പക്ഷെ എനിക്ക് അറിയില്ലായിരുന്നു ദൃഷ്ടിയുടെ വിർജിൻ ടെസ്റ്റ്‌ അതിൽ ചെയ്യുമെന്ന്.." ജൂലി അത് പറയവേ ദേവ് കണ്ണ് മുറുക്കി അടച്ചു.. അന്നേരം കരഞ് തകർന്ന് മുന്നിൽ നിന്ന തന്റെ പ്രാണന്റെ മുഖം മാത്രമായിരുന്നു അവന്റെ മനസിൽ..

"മാറ്റാർക്കോ ഉള്ള ടെസ്റ്റ്‌ പേപ്പേഴ്സ് മാറിയതാണെന്ന് പറഞ്ഞു അവരെന്റെ കാലിൽ വീണപ്പോ.. ഹോസ്പിറ്റലിൽ അധികൃതർ അറിഞ്ഞാൽ അവരുടെ ജോലി പോവുമെന്ന് പറഞ്ഞപ്പോ.. അപമാനത്തിൽ കൂട്ടത്തോടെ ആത്മഹത്യാ ചെയ്യുമെന്ന് പറഞ്ഞപ്പോ.. ക്ഷെമിച്ചു കൊടുക്കാ അല്ലാതെ മറ്റൊരു വഴി ഞാൻ കണ്ടില്ല ദേവ്.. ഇതൊക്കെ നിന്നോട് പറയാൻ ഉള്ള സാവകാശം എനിക്ക് കിട്ടിയില്ല.. അതിന് മുന്നേ ഇത് നിന്റെ വീട്ടിൽ വരുമെന്നും ഞാൻ വിചാരിച്ചില്ല.." പൊട്ടികരഞ് നിലത്തേക്ക് ഊർന്ന് പോകുന്നവളെ നോക്കി നിസ്സഹായനായി നിക്കാനേ ദേവിന് കഴിഞ്ഞുള്ളു.. അന്ന് തന്നെ കൊണ്ട് മനസിലാക്കാൻ സാധിച്ചില്ല ഒന്നും.. തെറ്റ് കാരനെ പോലെ ദൃഷ്ടിയും അവന്റെ കുടുംബവും അവന് നേരെ വിരൽ ചൂണ്ടുമ്പോ ഒന്നെതിർക്കാൻ പോലും അവനെ കൊണ്ട് ആയില്ല..ഇനി താൻ പറഞ്ഞാലും ആരും വിശ്വാസിക്കില്ല എന്ന് ദേവ് അവന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ചു. സ്വയം തെറ്റ്കാരനായി തീർന്നു..ഒക്കെ ഒരു പഴം കഥയായി അവന്റെ മനസിൽ തെളിഞ്ഞു.. ജൂലിയെ താൻ ഇത്രയും നാൾ വിശ്വാസിച്ചത് തെറ്റായി പോയി എന്നവന്റെ മനസ് പറഞ്ഞു..

പെൻഡ്രൈവ് ആരും കാണാതെ കൈകലാക്കുന്നതും പിന്നീട് സക്ഷ അറിയാതെ തന്ത്രപരമായി തിരികെ വെക്കുന്നതും അവന്റെ മനസിൽ തെളിഞ്ഞു വരുന്നതിനൊപ്പം ഇത്രനാളും അവൾ തന്നെ ചതിക്കയായിരുന്നു എന്നാ ചിന്തയും അവനിൽ കടന്നു കൂടി.. 💔 "ദേ.. വ്.." പഴയതൊക്കെ ഓർത്തു ചുമരിൽ മുഷ്ടി ചുരുട്ടി തുടരെ തുടരെ ഇടിക്കുന്ന ദേവിന് പിന്നിലായി ചുമലിൽ കയ്യ് വച് സക്ഷ വിളിച്ചു.. നന്നേ വിറക്കുന്നുണ്ടായിരുന്നു അവളുടെ ഉള്ളം.. വെട്ടി തിരിഞ്ഞ അവന്റെ കണ്ണുകൾ രക്തവർണമായത് കാണെ അവളുടെ കയ്യ്കലുകൾ വിറകൊണ്ട്.. കണ്ണുകളിൽ ഭയം നിറഞ്ഞു.. "ദേവ്..Are you ok??" "അറിയില്ല.." നിറഞ്ഞ കണ്ണ് മാറ്റി അവളോട് അവൻ മറുപടി പറഞ്ഞു തിരിഞ്ഞു..അവന്റെ മറുപടി അവൾക് തൃപ്തിആയി തോന്നിയില്ല..തിരിഞ്ഞ് നടക്കാൻ ഒരുങ്ങേ സാക്ഷാ അവന്റെ കയ്യിൽ പിടിച്ചു..വിഷയം മാറ്റാൻ എന്നോണം അടുത്ത ചോദ്യം അവൾ തന്നെ ചോദിച്ചു.. "എന്നേം.. ഹരിയെയും പറ്റി ദേവിന് അറിയായിരുന്നോ.." അവൾ മടിച്ചായിരുന്നു അത് ചോദിച്ചത്..ചോദ്യം കേട്ട് അവനൊന്ന് ചിരിക്കാൻ ശ്രെമിച്ചു.. "ഊഹിച്ചു.. ആദ്യം മുതൽ ശ്രെദ്ധിച്ചതാ നീയും ഹരിയും ആയുള്ള ബോണ്ടിങ്.. ഉറപ്പായത് ഇന്നലെ സത്യജിത് സാർ വിളിച്ചപ്പോഴാ.." "അച്ഛൻ വിളിച്ചിരുന്നോ.."

"മ്മ്മ്.. മോള് അങ്ങോട്ട് തിരിച്ചു വരാൻ ഉദ്ദേശം ഒന്നും ഇല്ലെന്ന് ചോദിക്കാൻ.." അവനൊന്ന് ചിരിച്ചു അത് പറഞ്ഞതും അവളും ഒന്ന് പല്ലിളിച്ചു.. വീണ്ടും എന്തൊക്കെയോ അവൾക് അവനോട് ചോദിക്കണം എന്നുണ്ടായിരുന്നു.. എല്ലാം പാതി വഴിയിൽ അവൾ ഉപേക്ഷിച്ചു..അതുപോലെ ജൂലിയുടെ കാര്യം അവനും അവളോട് പറയാൻ തോന്നി എന്നിട്ടും പറഞ്ഞില്ല.. *ഒരുപക്ഷെ ദൃഷ്ടിയുടെ മുന്നിലല്ലാതെ തന്റെ തെറ്റ് മറ്റാർക്കു മുന്നിലും തിരുതേണ്ട ആവശ്യമില്ല എന്ന് കരുതിയത് കൊണ്ടാവണം...💔* ______🥀 "ഹാപ്പി ബർത്ഡേ.." പിന്നിൽ നിന്നുള്ള കിളിനാദം കേട്ട് ഹരി ഉടനടി തിരിഞ്ഞ് ചെറഞ്ഞു നോക്കി.. മുഴുവൻ പല്ലും കാണിച്ചിളിക്കുന്ന പവിയെ കണ്ട് അവൻ പല്ല് കടിച്ചു.. "എന്താണ് ബർത്ഡേ ബോയ്ക്ക് ഒരു സന്തോഷം ഇല്ലാതെ മുഖത്തു.." "നീയും കൂടി ഇങ്ങനെ തുടങ്ങല്ലേ പവി.. മനുഷ്യന് ഇവിടെ ഭ്രാന്ത് എടുത്ത് ഇരിക്കെയാ.. എന്നാലും ആ കോപ്പൻ... കോപ്പൻ ദേവ് ഇങ്ങനെ ഒരു പണി തരൂന്ന് ഞാൻ പ്രതീക്ഷിച്ചതെ ഇല്ല.." ആദ്യം കോപ്പൻ എന്ന് ഉറക്കെയും പിന്നെ പതുക്കെ അവൾക് കേൾക്കാൻ മാത്രം പാകത്തിന് പറയുന്ന ഹരിയെ നോക്കി പവി പെട്ടന്ന് പൊട്ടി ചിരിച്ചു.. അത് കാണെ അവന്റെ ദേഷ്യം കൂടി.. "ഓ.. സോറി.. അറിയാതെ ചിരിച്ചു പോയതാ.." വായ കൈ കൊണ്ട് മൂടി അവൾ ചിരിയടക്കി..

തുറിച്ചു നോക്കുന്ന അവനെ അവൾ ഇടംകണ്ണിട്ട് നോക്കി.. "അല്ല ഇനി എന്താ പ്ലാൻ.." "എന്ത് പ്ലാൻ.. ഞാൻ എന്ത് ചെയ്യും എന്നാ ആലോചിക്കണേ.. ബർത്ഡേ അല്ലാതെ എല്ലാർക്കും ബർത്ഡേ ട്രീറ്റ്‌ കൊടുക്കേണ്ടി വരുന്ന അവസ്ഥ ആയി.." "ഒരുകണക്കിന് അതല്ലേ നല്ലത്.. അല്ലെങ്കിൽ പിന്നെ ജൂലി കാണിച്ച പണിക്ക് എല്ലാരോടും കാര്യം പറഞ്ഞു മനസിലാക്കേണ്ടി വരില്ലായിരുന്നു.." പവി കാര്യം പോലെ പറഞ്ഞതും ഹരി അവളുടെ മുന്നിൽ വിരൽ ഞൊടിച്ചു.. "അതെ അതെ.. അതെന്തിനാ ഞാൻ കാര്യം ബോദിപ്പിക്കുന്നത്..അതിന്റെ ആവശ്യം ഒന്നും ഈ ഹരീശ്വറിൻ ഇല്ല.. ഞാനും സച്ചുവും എന്താണെന്നോ എങ്ങനെയാണെന്നോ ആരെയും ബോധ്യപെടുത്തേണ്ട ആവശ്യം ഇല്ല.. Even നിന്നെ പോലും..ഞങ്ങൾ എങ്ങനെയാണെന്ന് ഞങ്ങൾക് അറിയാം അത് മറ്റാരെയും അറിയിക്കേണ്ട കാര്യം ഇല്ല..മനസിലായോ.." ഹരി പ്രതേക ഭാവത്തോടെ അത് പറഞ്ഞപ്പോ പവിയുടെ മുഖം കടുത്തു.. അവനവളെ പുച്ഛിക്കുന്ന പോലെ തോന്നി അവൾക്.. "ഓ.. രണ്ടു ചങ്കുകൾ വന്നേക്കുന്നു..ഒരിടവും ഇല്ലാത്ത പോലെ..ഹും.." അവൻ നേരെയും പുച്ഛം വാരി വിതറി പുച്ഛിച്ചു തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ അവളെ അവൻ വലിച്ചു അവന്റെ അടുത്തേക്ക് ചേർത്ത് വയറിലൂടെ ചുറ്റി പിടിച്ചു..

ചുണ്ട് കൊട്ടി തന്നെ അവന്റെ കയ്യിൽ നിന്ന് വിടുവിക്കാൻ ആവുന്നത്ര ശ്രെമിച്ചു നോക്കി.. രക്ഷയില്ലെന്ന് മനസ് പറഞ്ഞതും അവൾ ശ്രമം ഉപേക്ഷിച്ചു അടങ്ങി.. "എന്താ തളർന്നോ.." ഹരി അവളുടെ മുഖത്തേക്ക് ഒന്ന് ഊതി ചോദിച്ചതും അവൾ മുഖം ചിരിച്ചു തന്നെ നിന്നു.. "എവിടെ എന്റെ ഗിഫ്റ്റ്.." "ഗിഫ്‌റ്റോ.. എന്ത് ഗിഫ്റ്റ്.." "അല്ല എന്തയാലും ഇന്നല്ലേ എന്റെ ബർത്ഡേ.. അപ്പോ നീ എന്താ തരണേ ഗിഫ്റ്റ് ആയിട്ട്.." "ആനമുട്ട.." അവൻ ചോദിച്ച അതേപോലെ അവൾ മറുപടി പറഞ്ഞതും ഹരി ഒന്ന് പുഞ്ചിരിച്ചു.. പുഞ്ചിരി പതിയെ കള്ളച്ചിരിയിലേക്ക് മാറുന്നതറിഞ് പവി ഒരു ഞെട്ടി.. അവന്റെ കണ്ണിൽ നോക്കാൻ തനിക്കാവില്ല എന്നാ പോലെ കണ്ണ് വെട്ടിച്ചു.. "ഞാൻ എടുത്തോട്ടെ എന്റെ ഗിഫ്റ്റ്.." അവളുടെ ചുണ്ടിൽ കണ്ണിനെ കൊണ്ട് നിർത്തി അവന്റെ ചോദ്യത്തിന് അവളൊന്ന് വിറച്ചു.. സമ്മതത്തിനായി അവളുടെ കണ്ണുകളിലേക്ക് നോക്കി..അവളുടെ ഹൃദയം മിടിക്കുന്നത് കണ്ണ് ചുറ്റും തിരയുന്നതും ഒക്കെ അവനിൽ കൂടുതൽ വികാരം നിറച്ചു.. പതിയെ അവന്റെ മുഖം അവളോട് അടുത്തതും അവൾ കണ്ണുകൾ പൂട്ടി ചുണ്ട് വായക്ക് ഉള്ളിലേക്ക് ആക്കി.. അത് കാണെ അവനിൽ കുസൃതി തോന്നി..അവൻ ഒന്ന് ചിരിച്ചു അവളുടെ കവിളിൽ അവന്റെ പല്ലാഴ്ത്തി.. പവി കണ്ണ് വെട്ടിത്തുറന്നതോടൊപ്പം മിഴിഞ്ഞു വന്നു..

ഷർട്ടിൽ പിടി മുറുക്കി അവൾ അവനെ തള്ളി മാറ്റാൻ നോക്കി.. പിടിച്ചാപിടിയാലേ അല്പം കൂടി പല്ലാഴ്ത്തി പിന്നെ അവിടം പതിയെ നുണയാൻ തുടങ്ങി.. തള്ളി മാറ്റാൻ ആഞ്ഞാ കയ്യ് പെട്ടന്ന് അവൾ അവന്റെ ഷർട്ടിൽ കൊരുത്തു.. അതവനിൽ ആവേശം നിറച്ചത് പോലെ കൂടുതൽ അവളുടെ കവിളിലേക്ക് അവന്റെ ചുണ്ടുകൾ ആഴ്ന്നു..അവളും തന്റേതെന്ന പോലെ അവനെ ചേർത്ത് പിടിച്ചു... ❤ _______🥀 "അതെ എനിക്ക് ഹാഫ് ഡേ ലീവ് വേണം.." ദൃഷ്ടി കേശുവിനോട് പറഞ്ഞതും അവൻ അവളെ നോക്കി വീണ്ടും ലാപ്പിൽ എന്തോ നോക്കാൻ തുടങ്ങി.. "എന്തിനാ..." അതിൽ നിന്ന് തല ഉയർത്താതെ ഉള്ള അവൻ ചോദിച്ചതും അവളും ചുണ്ട് കൊട്ടി പുച്ഛിച്ചു.. "നാളെ എന്റെ ഫ്രണ്ട്‌സ് വരുന്നുണ്ട്.. കൂടെ അവളുടെ ബോസ്സും.. എനിക്ക് ആണേൽ പുതിയ ഡ്രസ്സ് ഒന്നും ഇല്ല.. അവർ വരുമ്പോ കുറച്ചു സുന്ദരിയായി നിക്കാമെന്ന് കരുതി..." ദൃഷ്ടി കുറച്ചു നാണം വരുത്തി പറഞ്ഞതും കേശു അവളെ ഉറ്റു നോക്കി.. അതിനവൾ അവനെ നോക്കി വീണ്ടും പുച്ഛിച്ചു.. "ഇനി നിന്റെ ചുണ്ട് ഈ രീതിയിൽ ചുളിഞ്ഞ കൊട്ടി ഉടക്കും ഞാൻ.." പെട്ടന്ന് ശബ്ദം ഉയർത്തു കേശു പറഞ്ഞതും അവളൊന്ന് ഞെട്ടി.. എന്നാലും അത് പുറത്ത് കാണിക്കാതെ മുഖം തിരിച്ചു.. "സംസാരിച് നിക്കാൻ ടൈം ഇല്ല.. ഞാൻ പോകുവാ.." "ദൃഷ്ടി.." അവനോട് കാര്യം പോലെ പറഞ്ഞതും കേശു അവളെ പിറകിൽ നിന്ന് വിളിച്ചു.. സംശയതലേ അവൾ തിരിഞ്ഞ് നോക്കുമ്പോ അവളുടെ തൊട്ടടുത്തായി അവൻ ഉണ്ടായിരുന്നു.. ഒരു നൂലിഴക്ക് വ്യത്യാസം ഇല്ലാതെ........ ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story