ഹൃദയതാളം: ഭാഗം 5

hridaya thalam sana

എഴുത്തുകാരി: സന

"We are seperated.." "കാരണം.." "പറയാൻ ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട.." ദൃഷ്ടി മിണ്ടാതിരിക്കുന്ന കണ്ട് നച്ചു അല്പം നിരാശയോടെ പറഞ്ഞു.. *"കോളേജിൽ പഠിക്കുന്ന സമയം അവിടെ ഒരു പ്രോഗ്രാമിന് ഗസ്റ്റ് ആയി വന്നപ്പോഴ മാധവച്ഛനെ (ദേവിന്റെ അച്ഛൻ)ആദ്യമായി കാണുന്നത്.. ഡാൻസ് കഴിഞ്ഞ് ഇറങ്ങുമ്പോ നന്നയിട്ടുണ്ടെന്ന് പറഞ്ഞു അഭിനന്ദിച്ചു.. പിന്നീട് അങ്ങോട്ട് ഇടയ്ക്കിടെ കാണാറും സംസാരിക്കാരും ഉണ്ട് ഇത്രേം വലിയ ബിസ്സിനെസ്സ് മാൻ ആയിട്ട് ഒരു മടിയും കൂടാതെ സംസാരിക്കും.. ഒരുദിവസം ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിൽ വന്നപ്പോ മാധവച്ഛൻ അച്ഛനോട് എന്തോ പറഞ്ഞു പോകുന്ന കണ്ടു കാര്യം ചോദിച്ചപ്പോ പറഞ്ഞു മകനുവേണ്ടി ആലോചിക്കാൻ വന്നതാണെന്ന്..ചെറുപ്പം തൊട്ടേ അച്ഛനും അമ്മയും പ്രോഗ്രാം ചെയ്തൊരു ജീവിതം ആയിരുന്നു എന്റെ.. സ്വന്തമായി അഭിപ്രയം പറയുമെങ്കിലും അവരുടെ ഇഷ്ടങ്ങൾക് മുകളിൽ ഒരു ഇഷ്ടവും എനിക്ക് ഇല്ലായിരുന്നു.. അതുകൊണ്ട് തന്നെ വിവാഹത്തിന് സമ്മധം മൂളി.."

"പെണ്ണ്കാണാൻ ദേവ് വന്നിന്നെങ്കിലും സംസാരിക്കാൻ പറ്റിയില്ല.. ദേവിന്റെ ഇഷ്ടക്കേട് നോട്ടത്തിലൂടെ പ്രകടിപ്പിച്ചിരുന്നു.. എന്നാലും ആ അച്ഛന്റെ മകനും അതെ സ്വഭാവം ആയിരിക്കുമെന്ന് മനസിനെ പഠിപ്പിച്ചു.. കല്യാണം ഒക്കെ വളരെ ഭംഗിയായി കഴിഞ്ഞു.. അധികം ആർഭടം ഒന്നും ഇല്ലാതെ തന്നെ.. അന്ന് രാത്രി ദേവിന്റെ തീരുമാനം എന്നെ അറിയിച്ചു.. വിഷമം തോന്നി.. എന്നാലും പതിയെ പതിയെ എല്ലാം ശെരിയാക്കാം എന്ന് പ്രതീക്ഷ ഉണ്ടായിരുന്നു.." "അന്ന് മുതൽ ഞാൻ ദേവിനെ മനസിലാക്കാൻ തുടങ്ങി.. തിരിച്ചു ദേവ് എന്നെയും..കുറച്ചു മോഡേൺ ആയിട്ടുള്ള ഭാര്യയെ ആയിരുന്നു ദേവിന് വേണ്ടത് അതുപോലെ ആയാലോ എന്ന് ചിന്തിച്ചെങ്കിലും എന്നെ ഞാനായിട്ട് ഇഷ്ടപെടുന്ന ആള് തന്നെ വേണം എന്ന് എനിക്ക് എന്തോ വാശി ഉണ്ടായിരുന്നു..ഭാര്യ ഭർത്താവ് ബന്ധം ഇല്ലെങ്കിലും ഞങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദം ഉണ്ടായി.. എല്ലാ കാര്യങ്ങളും പരസ്പരം ഷെയർ ചെയ്തു..

രണ്ടു പേരുടെയും ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസിലാക്കി.. അടിവച്ചും സ്വന്തം അഭിപ്രയം പങ്കു വച്ചും 3 മാസം സന്തോഷത്തോടെ ജീവിച്ചു..എല്ലാ പ്രണയത്തിനും തുടക്കം സൗഹൃദം ആണെന്ന് പറയുന്ന പോലെ എന്റെ പ്രണയത്തിനും തുടക്കം ദേവിനോടുള്ള സൗഹൃദം ആയിരുന്നു.. അവനോട് ആരാധന ആയിരുന്നു.. കൂട്ടുകാരൻ എന്നതിൽ നിന്ന കൂടുതൽ അവനുമായി അടുക്കാൻ മനസ് കൊണ്ട് തയ്യാറായിരുന്നു.. നോട്ടത്തിലും സംസാരത്തിലും തിരിച്ചും അതെ അടുപ്പം തോന്നി തുടങ്ങിയപ്പോൾ confess ചെയ്യാൻ തീരുമാനിച്ചു.."* "ദേവു..." "മ്മ്..." "ഇങ്ങനെ വിഷമിക്കല്ലേ ഡീ.. ഞാൻ പോയിട്ട് 5,6 ദിവസത്തിനുള്ളിൽ ഇങ് വരില്ലേ... അയ്യേ നീ ഒരുമാതിരി ഭർത്താവ് പോകുമ്പോ ഭാര്യ ഇടുന്ന എക്സ്പ്രെഷൻ ഒന്നും ഇടാതെ.." ബിസ്സിനെസ്സ് ആവശ്യമായി ഡൽഹിയിൽ പോകാൻ റെഡി ആവുന്നതിന്റെ ഇടയിൽ ഇത് പറഞ്ഞപ്പോ ദേഷ്യം വന്നു.. ഇടയ്ക്കിടെ ഈ ഡയലോഗ് പതിവുള്ളതാ ദേവിന്..

അങ്ങനെ പറയുന്നത് എനിക്ക് ഇഷ്ടമല്ല എത്രയിരുന്നാലും ഞാൻ ഭാര്യ തന്നെ അല്ലെ.. പക്ഷെ എന്നെ ചൊടിപ്പിക്കാൻ ഇടയ്ക്കിടെ ഇത് പറയും.. "അല്ലേല്ലേ ഗുണ്ട്മണിയാ.. ഇനി കവിൾ കൂടി ചുമപ്പിച് ഉരുട്ടി വക്കണ്ട.." "ഗുണ്ട്മണി ഇയാളുടെ കെട്ട്യോൾ.." "അതല്ലേ നീ.." ദേവിന്റെ നാവിൽ നിന്ന അങ്ങനെ ഒന്ന് വന്നപ്പോ ശെരിക്കും പറഞ്ഞ ഞെട്ടി പോയി..അത്ഭുദത്തിൽ ദേവിനെ നോക്കിയപ്പോ ഒരു കള്ള ചിരിയോടെ കവിളിൽ ചുണ്ട് ചേർത്ത് അമർത്തി ഉമ്മ വച്ചു... ഇടിവെട്ടിയവനെ പാമ്പ് കടിച് എന്ന അവസ്ഥ ആയി പോയി.. ആദ്യമായിട്ടാ ദേവിന്റെ കണ്ണിൽ ഇങ്ങനെ ഒരു ഭാവം.. "തിരികെ വരുമ്പോ നിനക്കായി ഒരു സർപ്രൈസ് ഉണ്ട്.." കാതിൽ മൃതുവായി മന്ത്രിച്ചു അവിടെ നിന്നും പോയി.. അതെന്താവും എന്ന് ആലോചിച് ടെൻഷൻ അടിക്കുന്നതായിരുന്നു പിന്നീട് ഉള്ള എന്റെ ദിവസങ്ങൾ..5 ദിവസം എന്ന് പറഞ്ഞു പോയിട്ട് പിന്നെ വന്നത് 1 മാസം കഴിഞ്ഞായിരുന്നു..ഇതിന്ടെ ഒരു ദിവസം പോലും വിളിച്ചില്ല..

ഞാൻ വിളിച്ചാൽ ഒട്ട് എടുക്കത്തും ഇല്ല ..തിരികെ വന്നത് ദേവ് ആയിരുന്നില്ല മഹാദേവ് ആയിരുന്നു.. ദേവിൽ നിന്നും തികച്ചും വ്യത്യസ്ത സ്വാഭാവം ഉണ്ടായിരുന്ന മഹാദേവ്..💔 "എന്നിട്ട്.." നാച്ചുവിന്റെ ചോദ്യം കേൾക്കെ കണ്ണിൽ ഉരുണ്ടുകൂടിയാ കണ്ണുനീർ തുള്ളിക്കൽ കവിളിനെ തഴുകി പോയി.. വാശിയോട് തുടച്ചു കളയുന്ന ദൃഷ്ടിയുടെ മുഖത്തു അപ്പോ ഉണ്ടായിരുന്നത് ആരോടോ ഉള്ള വാശിയായിരുന്നു.... _________🥀 "വന്നിട്ട് ഇത്രേം ദിവസമായിട്ടും എന്നോട് ഒന്ന് സംസാരിക്കാൻ ദേവിന് സമയം കിട്ടിയില്ലേ.." "സംസാരിക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ട് ആണെന്ന് മനസിലാക്കികൂടെ..." "എന്തുകൊണ്ട്.. അവോയ്ഡ് ചെയ്യുന്നതിന്റെ കാരണം അറിയണ്ടേ എനിക്ക്.." "നിന്നെ പോലുള്ളവർക്ക് അതിനുപോലും യോഗ്യത ഇല്ല.." ദേവ് വന്നിട്ട് 3 ദിവസം കഴിഞ്ഞിട്ടും ദൃഷ്ടിയോട് സംസാരിക്കുകയോ എന്തിനേറെ ശ്രെദ്ധിക്കുന്നു കൂടി ഇല്ല..

അവൻ സംസാരിക്കാതിരിക്കുന്നതിനേക്കാൾ ദേവിന്റെ അവഗണന അവളിൽ വേദന ഉണ്ടാക്കി.. കുത്തുവാക്കുകൾ കൊണ്ട് പിന്നീട് ഉള്ള ദിവസം ദേവ് അവളെ വേദനിപ്പിച്ചു.. എന്ത് ചെയ്താലും തെറ്റ്.. ആവശ്യമില്ലാതെ വഴക് പറയുന്നതും പുച്ഛിക്കുന്നതും കുത്തുവാക്ക് പറയുന്നതും പിനീട് അങ്ങോട്ട് പതിവ് ആയി..മകന്റെ സ്വഭാവത്തിൽ പെട്ടന്ന് ഉണ്ടായ മാറ്റം ആ വീടിനെ താളം തെറ്റിച്ചു.. ദാരിഖ് (അവളുടെ അച്ഛൻ)വന്നു അവളെ കൊണ്ട് പോകാൻ തുനിഞ്ഞെങ്കിലും കാരണം അറിയാതെ വരില്ല എന്ന് തീർത്തു പറഞ്ഞു..പതിവിലും വിപരീതമായി ദേവ് കുടിച്ചിട്ട് വന്നു.. നാലുകാലിൽ വരുന്ന അവനെ താങ്ങി പിടിച്ചു ദൃഷ്ടി റൂമിൽ കിടത്തി.. തിരികെ വരാൻ പോയ അവളെ അവൻ ബലമായി അവന്റെ കരവാലയത്തിൽ ആക്കി.. ബോധം ഇല്ലാതെ ദൃഷ്ടിയെ ആവേശത്തോടെ ചുംബിക്കുന്ന ദേവിനെ അവൾക് അരോചകം ആയി തോന്നി..

മനസ് കൊണ്ട് അവനെ പ്രണയിച്ചെങ്കിലും തന്റെ അനുവാദം ഇല്ലാതെ തന്നിൽ പടർന്നു കേറാൻ ഒരുങ്ങുന്ന ദേവിനെ സർവശക്തിയും എടുത്ത് തള്ളി മാറ്റി.. "ദേ..വൂ... എ.. എന്ത.. എന്തിനാ എ എന്നോട് ഇങ്ങനെ.." നാക്ക് കുഴഞ്ഞു ഓരോന്ന് പറഞ്ഞു ദേവ് ഉറക്കത്തിലേക്ക് വീണു.. ദൃഷ്ടിയുടെ മനസിലും വല്ലാത്ത ഭാരം തോന്നി.. നാളെ എന്തായാലും ഇതിനൊരു തീരുമാനം എടുക്കണം എന്ന് അവള് ഉറപ്പിച്ചു.. പിറ്റേന്ന് ദൃഷ്ടിയെ ഫേസ് ചെയ്യാനുള്ള മടി കാരണം ദേവ് നേരത്തെ തന്നെ ഓഫീസിലേക്ക് പോയി.. അവന് പിറകെ അവനെ അന്വേഷിച് ഓഫീസിൽ എത്തിയ ദൃഷ്ടി അവിടെ കണ്ടത് ജൂലിയുടെ മാറിൽ തലവച്ചു അവളോട് ചേർന്നിരിക്കുന്ന ദേവിനെ ആണ്.. അവന്റെ കയ്കൾ അവളിൽ മുറുകുകയും അയയുകയും ചെയ്യുന്നുണ്ട്.. ജൂലിയുടെ ചുണ്ട് തുടരെ തുടരെ ദേവിന്റെ നെറ്റിയിൽ പതിയുന്നുണ്ട്.. മുടിയിഴകൾ മൃതുവായി തലോടുന്ന്മുണ്ട്..തളർന്നു പോകുന്ന പോലെ തോന്നി അവൾക്ക്..

അവിടെ കണ്ട ഫ്ലവർ വൈസ് എടുത്തെറിഞ്ഞു പാഞ്ഞു പോയി ദേവിന്റെ കോളറിൽ കുത്തി പിടിച്ചു.. "എന്തിനാടോ.. എന്ത് എന്തിനാ.. താൻ എന്നോട് ഇങ്ങനെ.. പറ... ഇവൾക് വേണ്ടിയാണോ.. അത് അതിനാണോ എന്നെ അവോയ്ഡ് ചെയ്തത്.. ആണോന്ന്.. ഛെ.. തന്നെ ആണല്ലോ ഞാൻ സ്നേഹിച്ചത്.. വെറുപ്പ് തോന്ന എൻ എനിക്ക്.." "ദൃഷ്ടി.. താൻ ഞങ്ങളെ.." ദേവിന്റെ കോളറിൽ നിന്ന കയ്യ് വിടുവിച്ചു ജൂലി ബാക്കി പറയുന്നതിന് മുന്നേ ജൂലിയെ പിടിച്ചൊരു ദൃഷ്ടി ഒരു തള്ളലായിരുന്നു.. അത്രയും നേരം മിണ്ടാത്തെ നിന്ന ദേവ് ദൃഷ്ടിയുടെ കവിളിൽ ആഞ്ഞു അടിച്ചു.. അവൾക് വേണ്ടി തന്നെ അടിച്ച ദേവിനെ പകപ്പോടെ അവൾ നോക്കി കണ്ടു.. "നീ ആരാടി അവളെ അടിക്കാൻ.." "ദേ.. വ്.." "എല്ലാം ചെയ്തിട്ട് അവസാനം ഒന്നും അറിയാത്ത പോലെ അഭിനയിക്കുന്നത് ആരെ കാണിക്കാന.. എന്നെയോ..അതോ എന്റെ ഫാമിലിയെയോ..നിന്റെ സ്വഭാവം മനസിലാക്കാൻ ഒരുപാട് വൈകി പോയി.."

"ദേവ്... എന്താടാ നിനക്ക്.." കവിളിൽ കുത്തിപിടിച്ചു അവളെ നേരെ അലറുന്ന ദേവിനെ പെട്ടന്ന് മാധവ് വന്നു പിടിച്ചു മാറ്റി..എന്തൊക്കെയോ ചെയ്തു ദൃഷ്ടിക്ക് നേരെ അവന്റെ ഫോൺ കാണിച് കൊടുത്തു.. അതിലുള്ള ഫോട്ടോ കണ്ട് അറപ്പോടെ ദൃഷ്ടി മുഖം തിരിച്ചു..മുഖം വ്യക്തമല്ലാതെ ഒരാളുടെ കൂടെ താൻ കിടക്ക പങ്കിടുന്നതാണ്.. ഇത്രയധികം തന്റെ മാനത്തിൽ വിശ്വാസം ഇല്ലാതെ.. ഒരു വാക്ക് പോലും അതെ പറ്റി പറയാതെ.. കേവലം ഒരു ഫോട്ടോ കണ്ട് തന്നെ ആവിശ്വസിച്ച ദേവിനോട് ദൃഷ്ടിക്ക് വെറുപ്പും പുച്ഛവും തോന്നി.. മറുതൊന്നും പറയാൻ പറ്റാത്ത തരത്തിൽ സ്തംഭിച് പോയിരുന്നു അവൾ.. "ഭാര്യ എന്നുള്ള സ്ഥാനം നിനക്ക് ഞാൻ തന്നില്ല എന്നുള്ളത് നേരാ.. പക്ഷെ അത് പറഞ്ഞു നിന്നെ എപ്പോഴെങ്കിലും ഞാൻ വേദനിപ്പിച്ചിട്ടുണ്ടോ.. നല്ലൊരു ഫ്രണ്ട് ആയി കരുതി സ്നേഹിച്ചിട്ടല്ലേ ഉള്ളു.. എന്നിൽ നിന്ന നിനക്ക് കിട്ടാതെ പോയ സുഖത്തിനു വേണ്ടി ആണോ നീ.. ഛെ.. അറപ്പ് തോന്നുവാ..

കണ്ടവന്മാരുടെ കൂടെ കിടന്ന നിനക്ക് എങ്ങനെ തോന്നുന്നു എന്റെ മുന്നിൽ ഇങ്ങനെ വന്നു നിൽക്കാൻ..നിന്നെ സ്നേഹിച്ചല്ലോ എന്നോർത്തു എന്നോട് തന്നെ വെറുപ്പ് തോന്നാ.." ഇടുത്തീ പോലുള്ള ദേവിന്റെ വാക്കുകൾ കാതിൽ വന്നു പതിക്കുന്നത്തോടെ അവളുടെ കാലുകളുടെ ശക്തി കുറയുന്ന പോലെ... "നിന്നിൽ ഉണ്ടായ ഞെട്ടലും.. എതിർക്കാത്ത രീതിയിൽ ഉള്ള പെരുമാറ്റവും മതി ഇതൊക്കെ സത്യമാണെന്നു തെളിയിക്കാൻ.." ദേഷ്യത്തിലും അതിലുപരി പുച്ഛത്തിലും പറയുന്ന ദേവിനെ കാണെ ദൃഷ്ടിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരം തോന്നി.. തീർത്തും ബലഹീനയായി പോയിരുന്നു അവൾ.. 'ഇതൊക്കെ സത്യം എന്നുള്ളത് കൊണ്ടല്ല എന്നെ അവഗണിക്കാനും ആവിശ്വസിക്കാനും ഉള്ള കാരണം ഇതാണെന്ന് അറിഞ്ഞതിലുള്ള ഞെട്ടല..

സത്യാവസ്ഥ എന്താണെന്ന് മനസിലാക്കാതെ ഉള്ള തന്റെ പെരുമാറ്റം ആണ് എനിലെ പ്രതികരണ ശേഷിയെ പോലും നഷ്ടപ്പെടുത്തിയത്.. പുച്ഛത്തോടെ അതൊക്കെ മനസിൽ മൊഴിഞ്ഞു മാധവച്ഛനെ ഒന്ന് നോക്കി പുറത്തേക്ക് നടന്നു..' ദേവിന്റെ ഹൃദയം എന്തിനോ വേണ്ടി മിടിച്ചുകൊണ്ടിരുന്നു.. താൻ ചെയ്തത് തെറ്റാണെന്ന് ഒരിക്കൽ പോലും അവന് തോന്നിയില്ല.. ജൂലിയുടെ മുഖത്തു സന്തോഷത്തോടെയുള്ള പുഞ്ചിരി വിരിഞ്ഞു.. ആഗ്രഹിച്ച ജീവിതം നേടാൻ ഇനിയൊരു തടസം മുന്നിൽ ഇല്ലാത്തവളുടെ സന്തോഷം.. എല്ലാം നഷ്ടപ്പെട്ടവളെ പോലെ ദൃഷ്ടിയുടെ മനസിലെ ഭാരം കുറക്കാൻ എന്നോണം ശക്തമായ ഇടിയോടു കൂടിയ മഴ പെയ്തു.. മഴ പെയ്തു തോരുന്ന പോലെ അവളുടെ വിവാഹജീവിതവും അവളിൽ നിന്ന പെയ്തൊഴിഞ്ഞു.. ___________🥀 കഴിഞ്ഞ ഓരോ കാര്യങ്ങളും മുന്നിൽ തെളിഞ്ഞു വന്നതും ഇറുക്കി കണ്ണുകളടച്ചു മനസിനെ ശാന്തമാക്കാൻ ശ്രെമിച്ചു കൊണ്ടേ ഇരുന്നു..

അവളെ ഉപേക്ഷിക്കുന്നത് വരെ തെറ്റാണെന്ന് തോന്നാത്തത് അവൾ പോയെ പിന്നെ മനസിനെ കൂടുതൽ അലട്ടുന്നു.. 'ദൃഷ്ടിയെ ഇഷ്ടമില്ലായിരുന്നെങ്കിലും പിന്നീട് എപ്പോഴോ അവളിൽ ഓരോന്നും ഇഷ്ടപ്പെട്ടു തുടങ്ങി..തിരികെ വന്നു മനസിലുള്ള ഇഷ്ടം അവളോട് തുറന്നു പറഞ്ഞു അവളെ ജീവിതത്തിലേക്ക് ക്ഷണിക്കണം എന്ന് കരുതിയ മീറ്റിംഗിന് പോയത്.. പക്ഷെ അന്ന് എനിക്ക് ആരോ അയച്ചു തന്ന ഫോട്ടോയും ജൂലിയുടെയും വാക്കുകൾ വിശ്വസിച്ചു പോയി.. അവളെ ഒന്ന് രണ്ട് തവണ ആരുടെ കൂടെയോ പലസ്ഥലത്തു വച് മോശമായ രീതിയിൽ കണ്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോ കാളികൂട്ടുകാരിയുടെ വാക്കുകളിൽ വിശ്വസിച്ചു.. ഒന്ന് അന്വേഷിക്കണം പോലും ചെയ്യാതെ..' 'ഇതൊക്കെ ആരോ പറഞ്ഞു ധരിപ്പിച്ചത് ആണെന്ന് അവള് പറയും എന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും പറയാതെ ഉള്ള നിൽപ്പ് ദേഷ്യം കൂട്ടി.. അവളെ ഉപേക്ഷിക്കും എന്നാ ഘട്ടം വന്നിട്ട് പോലും മറുത്തു ഒരു വാക്ക് പറയാതെ സമ്മതിച്ചു..

എന്നാൽ ഇന്ന് അവൾ തെറ്റ്കാരി അല്ല എന്നൊരു തോന്നൽ..' "സാർ..." സ്വയം തന്റെ മനസിനോട് ഓരോന്ന് സംസാരിച് നിക്കുന്ന ദേവിനെ ചിന്തകളിൽ നിന്ന ഉണർത്തിയത് ഹരിയുടെ വിളിയാണ്.. "മീറ്റിംഗ് തുടങ്ങാൻ ടൈം ആയി..അവരൊക്കെ പുറത്തുണ്ട്.." മീറ്റിംഗ് ഹാളിൽ സെന്റർ പൊസിഷനിൽ ഇരുന്ന് ദേവ് അവരോട് ഉള്ളിലേക്ക് വരാൻ പറഞ്ഞു.. പ്രഭാകർ സാറിന്റെ കമ്പനിയിൽ നിന്ന ഇങ്ങോട്ടേക്കു അയച്ച ആളെ കാണാൻ ഇരുന്ന ദേവ് ഡോർ തുറന്നു അഖിലിനോട് സംസാരിച് ഒരു പുഞ്ചിരി സമ്മാനിച്ച ഉള്ളിലേക്ക് കേറി വരുന്ന ദേവൂനെ കണ്ട് ഇരുന്നിടത് നിന്നും ചാടി എണീറ്റു.. മുന്നിൽ കണ്ടത് വിശ്വസിക്കനാകാതെ കണ്ണുകൾ വിടർന്നു..മുന്നിൽ നിക്കുന്നവളെ കാണെ അവന്റെ ഹൃദയം അതിവേഗത്തിൽ ഇടിച്ചു....... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story