ഹൃദയതാളം: ഭാഗം 50

hridaya thalam sana

എഴുത്തുകാരി: സന

അവനോട് കാര്യം പോലെ പറഞ്ഞതും കേശു അവളെ പിറകിൽ നിന്ന് വിളിച്ചു.. സംശയതലേ അവൾ തിരിഞ്ഞ് നോക്കുമ്പോ അവളുടെ തൊട്ടടുത്തായി അവൻ ഉണ്ടായിരുന്നു.. ഒരു നൂലിഴക്ക് വ്യത്യാസം ഇല്ലാതെ.. "എ.. എന്താ.." പെട്ടന്ന് കണ്ട പകപ്പിൽ അവൾ രണ്ടടി പുറകോട്ട് വച് പോയി.. "പോകുമ്പോ ഇതൂടി റീസെപ്ഷനിൽ ഏൽപ്പിച്ചേക്ക്.." അവളുടെ കയ്യിൽ ഒരു ഫയൽ എടുത്ത് കൊടുത്ത് കേശു പറഞ്ഞതും ദൃഷ്ടിക്ക് ദേഷ്യം വന്നു.. ''ചിത്തു ഒറ്റക് പോണ്ട.. ഞാൻ കൊണ്ടു വിടാം''.. എന്നൊക്കെ പറയും എന്ന് കരുതിയ ഞാൻ ആരായി.. അവൾ അരിശത്തോടെ ഓർത്തു.. "എന്തേയ് പോകുന്നില്ലേ.." പോകാതെ ഓരോന്ന് ആലോചിച് നിന്നപ്പോഴാണ് കേശുവിന്റെ ചോദ്യം അതിന് അവളൊന്ന് അവനെ തറപ്പിച്ചു നോക്കി ഫയൽ കയ്യിൽ വാങ്ങി..

കൊണ്ട് പോകാൻ നിന്നിട്ട് വെറുതെ ഒന്ന് തുറന്ന് നോക്കിയപോഴാണ് അതെന്തിന് വേണ്ടിയുള്ള ഫയൽ ആണെന്ന് മനസിലായത്.. "ഇത്... ഇത് സ്നേഹതീരത്തിലെ വർക്ക്‌ അല്ലെ.." തെല്ലൊരു അത്ഭുതംത്തോടെ അവൾ ചോദിക്കവേ അവൾക് മുഖം കൊടുക്കാതെ അവൻ ബുക്ക്‌ വച്ചേക്കുന്ന റാക്കിന്റെ ഭാഗത്തേക്ക്‌ തിരിഞ്ഞു..മറുപടിയായി അവനൊന്ന് മൂളി.. "മ്മ്മ്.." "അതെന്തിനാ അവിടെ കൊടുക്കണേ.. നമ്മൾ പ്രൊജക്റ്റ്‌ ക്യാൻസൽ ചെയ്തോ.. ക്യാൻസൽ ചെയ്യാൻ മാത്രം എന്താ ഇപ്പോ ഉണ്ടായേ.. നമ്മുക്ക് ആ പ്രൊജക്റ്റ്‌ ചെയ്യാം.. അതാത്രയും ഇയാൾക്കു ഇമ്പോര്ടന്റ്റ്‌ അല്ലെ.. വേണ്ടന്ന് വക്കണ്ട.." അവൾ വാതോരാതെ സംസാരിച് അവനെ നോക്കിയപ്പോ അവൻ കയ്യും കെട്ടി അവളെ തന്നെനോക്കി നിപ്പുണ്ട്.. അവന്റെ നിൽപ്പും നോട്ടവും കണ്ട് അവൾക് ന്തോ പോലെ തോന്നി..

"എന്താ.. ഇങ്ങനെ നോക്കണേ.." "കുറച്ചു വെള്ളം കുടിക്ക്.. ചോദ്യവും ഉത്തരവും ഒക്കെ സ്വയം കണ്ടുപിടിച്ചു തളർന്നു കാണും.." അല്പം പുച്ഛത്തിൽ ചുണ്ട് കൊട്ടി കേശു അവൾക് നേരെ വെള്ളം നീട്ടിയതും അവൾ ദേഷ്യത്തിൽ തുറിച്ചു നോക്കി..ശേഷം വെള്ളം വാങ്ങി മാറ്റി വച്ചു.. "പ്രൊജക്റ്റ്‌ ക്യാൻസൽ ചെയ്യുന്നൊന്നും ഇല്ല.. നാളെ മുതൽ തുടങ്ങാൻ പോവാ.." "ശെരിക്കും"..കണ്ണുവിടർത്തി ഉള്ള അവളുടെ ചോദ്യത്തിന് അവനൊന്ന് പുഞ്ചിരിച്ചു.. ആ ചിരിയിൽ വേദന കലർന്നിട്ടുള്ളതായി അവൾക്കും തോന്നി.. "അപ്പോ നാളെ മുതൽ നമ്മൾ അവിടെയാണല്ലേ.." "നമ്മളല്ല ഞാൻ.. ഞാൻ മാത്രമേ ഇവിടുന്ന് പോകുന്നുള്ളൂ.." അവൻ തിരുത്തിയതും അവളുടെ ചുണ്ടും കണ്ണും ഒരുപോലെ കൂർത്തു.. "അതെന്താ ഞാൻ കൂടെ വന്നാല്.." പിരികം ഉയർത്തി അവനോട് ചോദിച്ചതും അവൾ അവളുടെ തൊട്ടടുത്തായി വന്നു..

ശേഷം ഒന്ന് കുനിഞ്ഞു അവളുടെ മുഖത്തിന് നേരെ ആയി.. "നാളെ ഏതൊക്കെയോ ഫ്രണ്ടും അവളുടെ ബോസും വരുന്നുണ്ടന്നലേ പറഞ്ഞത്.. മിസ്സ്‌ ദൃഷ്ടി അപ്പോ ഇവിടിരുന്ന അവരെ ഒക്കെ സൽക്കരിക്ക്..ഓക്കേ.." അവന്റെ മനസിൽ കുശുമ്പ് നിറഞ്ഞിരുന്നു അത് പറയുമ്പോൾ..അവളുടെ കവിളിൽ ചെറുതായി തട്ടി അവൻ പറഞ്ഞു നിർത്തിയതും ദൃഷ്ടി ദേഷ്യത്തിൽ കയ്യ് തട്ടി മാറ്റി.. അവനെ ഒന്ന് തുറിച്ചു നോക്കി പുറത്തേക്ക് പോയി..അവളുടെ പോക്ക് നോക്കി നിന്ന കേശുവിന്റെ ചുണ്ടിൽ ചിരിയോടൊപ്പം കുസൃതിയും നിറഞ്ഞു.. ______🥀 "വാട്ട്‌..എന്തൊക്കെയാ ജൂലി താൻ പറയണേ..എനിക്ക്.. എനിക്കൊന്നും മനസിലാവണില്ല " സ്റ്റെല്ല ഇരുന്നിടത് നിന്ന് ചാടി എഴുനേറ്റ് അവളോട് ഞെട്ടലിൽ ചോദിക്കവേ ജൂലിയുടെ ചുണ്ടിൽ ക്രൂരമായ പുഞ്ചിരി തത്തി..

തന്റെ മുഖത്തു കയ്യ് നീട്ടി അടിച്ച ഹരിയെയും ദേവുമായി ചേർന്ന് നിക്കുന്ന സാക്ഷയെയും മാത്രമേ അന്നേരം അവളുടെ കണ്ണുകളിൽ തെളിഞ്ഞുള്ളു.. ദേവ് കാര്യങ്ങൾ അറിയുന്നതിന് ഒക്കെ മുമ്പ് എല്ലാം അവസാനിക്കണം എന്നവൾ വ്യാമോഹിച്ചു... "എന്താ പറഞ്ഞത് ചെയ്യാൻ ബുദ്ധിമുട്ടു ഉണ്ടോ.." "ബട്ട്‌ ജൂലി.. ഞാൻ.. ഞാൻ എങ്ങനെയാ ഇതൊക്കെ.." സ്റ്റേല്ലയുടെ വാക്കുകളിൽ പരവേഷം നിറഞ്ഞിരുന്നു.. "നിനക്ക് ഹരിയെ വേണമെങ്കിൽ മതി..!!എന്താ വിട്ട് കൊടുക്കാൻ തോന്നുവാണോ പല്ലവിക്ക് നിന്റെ ഹരിയെ.. നിന്റെ സന്തോഷം അവളോടൊപ്പം ആലോചിക്കാൻ കഴിയോ നിനക്ക്.." പകപ്പ് നിറഞ്ഞിരുന്ന മുഖത്തു ജൂലിയുടെ വാക്കുകൾ കേൾക്കെ പക നിറഞ്ഞു.. സ്റ്റേല്ലയുടെ സമ്മതം കിട്ടിയതോടെ ജൂലി വളരെ വ്യക്തമായി കാര്യങ്ങൾ കണക്കുകൂട്ടാൻ തുടങ്ങി.. "ഇന്നത്തോടെ ഹരിയും സാക്ഷയും ദേവിന്റെ കമ്പനിയിൽ നിന്നും... അല്ല അല്ല.. അവന്റെ ജീവിതത്തിൽ നിന്നും ഔട്ട്‌.."

പ്രതേക ഭാവത്തോടെ മനസിൽ കണക്കുകൂട്ടുമ്പോ അവളുടെ മനസിൽ പക ആയിരുന്നു.. അന്ന് ദൃഷ്ടിയോട് തോന്നിയ അതെ പക...!! ______🥀 "നച്ചു..നച്ചൂട്ടി.." അരയിൽ പിച്ചിയുള്ള ഷാനുവിന്റെ കൊഞ്ചി ഉള്ള വിളി കേൾക്കെ അവൾ അവന് നേരെ കയ്യൊങ്ങി.. കണ്ണ് മുറുക്കി അടച്ചു നിക്കുന്ന ഷാനുവിനെ കണ്ട് അടിക്കാൻ ആഞ്ഞു കയ്യ് താഴ്ത്തി അവൾ ദേഷ്യത്തിൽ നോക്കി.. രാവിലെ മുതൽ നടക്കുന്നതാ ചെക്കന് അവളെ ഒന്ന് വശത്താക്കാൻ.. നച്ചു ഉണ്ടോ വളയുന്നു.. "ഇക്കാന്റെ നച്ചൂട്ടി ദേശിക്കുമ്പോ എന്ത് ഭംഗിയാണെന്ന് അറിയോ മുഖവും കവിളും ഒക്കെ.. ഹോ കടിച് തിന്നാൻ തോന്ന.." പല്ലിളിച് ഷാനു പറഞ്ഞ അവളുടെ അടുത്തേക്ക് നടന്നതും അവളെവടെ ഇരുന്ന ഫയൽ എടുത്തവനെ അടിച്ചു.. "ദേ കൊഞ്ചാൻ വന്നാലുണ്ടല്ലോ എന്റെ കയ്യീന്ന് വാങ്ങും.."

"നിന്നോടല്ലാതെ ആരോടാടി ഞാൻ കൊഞ്ച.." അവളുടെ അടിയേ തടുത്തു കൊണ്ട് അവന് മുന്നേറി കൊണ്ടിരിക്കുന്നതിന്റെ ഇടക്ക് അവളോട് ചോദിച്ചതും അവൾ ഫയൽ അവിടെ വച് കയ്യ് കെട്ടി നിന്നു.. "പോയി ആ വരുന്നവളോട് കൊഞ്ചിക്കോ.. ഇങ്ങനെ ഒരു വായിനോക്കി ചെക്കനെ ആണല്ലോ റബ്ബേ എനിക്ക് നീ തന്നെ.." "വായിനോക്കി.. നിന്റെ..." നെറ്റിയിൽ അടിച്ചു നച്ചു ചോദിച്ചു നിർത്തിയതിന് തൊട്ടു പുറകെയായി അവന്നതും പറഞ്ഞു അവളെ വലിച്ചു അടുത്തേക്ക് കൊണ്ട് വന്ന് ചിന്തിക്കാൻ പോലും സമയം നൽകാതെ അവളെ പൊക്കി എടുത്ത് ടേബിളിൽ ഇരുത്തി.. അവളുടെ രണ്ടു കാലും അവന്റെ കാലുകൾക്കിടയിലാക്കി അവന് അവളോട് ഒന്നൂടി ചേർന്ന്.. കുറഞ്ഞ സമയം കൊണ്ട് നടന്ന കാര്യങ്ങൾ ഓർത്തേക്കുന്നതിന് മുന്നേ തന്നെ ഷാനു അവളുടെ ദേഹത്തു മുഴുവനായും അമർന്നിരുന്നു..

കണ്ണ് വിടർത്തിയുള്ള അവളുടെ നോട്ടത്തിന് അവനൊന്ന് ചുണ്ട് കൂർപ്പിച്ചു ഉമ്മ വയ്ക്കുന്ന പോലെ കാണിച്ചു.. "ഇങ്ങനെ പിണങ്ങല്ലേടി.. ഇക്കാക്ക് ദേ ഇവിടെ നോവ നീ പിണങ്ങുമ്പോ.." മുഖം തിരിച്ചിരിക്കുന്നവളുടെ മുഖം അവന് നേരെ കൊണ്ട് വന്ന് നെഞ്ചിൽ കയ്യ് വച് ഷാനു പറഞ്ഞതും അവൾ അയ്യേ എന്നാ എക്സ്പ്രെഷൻ ഇട്ടു.. "എന്ത് പൈങ്കിളി ആണിത്.. അയ്യേ.." മുഖം ചുളിച് അവൾ പറഞ്ഞതിന് ഷാനു ഒന്നും മിണ്ടാത്തെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.. ചെറിയൊരു പുഞ്ചിരി അപ്പോഴും അവന്റെ മുഖത്തു കാണാമായിരുന്നു.. അവന്റെ നുണക്കുഴി കാട്ടിയുള്ള ചിരിയിൽ അവളുടെ ദേഷ്യം ഒക്കെ അലിഞ്ഞു പോകുന്ന പോലെ തോന്നി.. എന്നാലും പരമാവധി മുഖത്തു നോക്കാതെ അവൾ പിടിച്ചു വച്ചു.. "മുഖത്തു നോക്ക് പെണ്ണെ.."

ആർദ്രമായി അവന്റെ നാദം കർണപദത്തിൽ തുളച്ചു കേറിയതും അവളൊന്ന് പുളഞ്ഞു..കണ്ണുയർത്തി അവനെ നോക്കിയ അടുത്ത നിമിഷം അവന്റെ അധരത്തിന്റെ ഇളം തണുപ്പ് അവളുടെ നെറ്റിത്തടത്തിൽ പതിഞ്ഞു.. "സോറി.." അവൻ പതുക്കെ മൊഴിഞ്ഞതും അവളൊന്ന് ഇളിച്ചു.. "ഞാൻ വെറുതെ.. വെറുതെ പിണങ്ങിയതാ.. ഇക്കാക്ക് എന്നോട് സ്നേഹണ്ടോന്ന് അറിയാൻ.." "ആണോ.. ഇക്കാക്ക് ഇപ്പോ വല്ലാതെ സ്നേഹം വര..ഒന്ന് സ്നേഹിച്ചോട്ടെ.." അവളുടെ അടുത്തേക്ക് കുറച്ചൂടി ചേർന്ന് നിന്നവൻ പറഞ്ഞതും അവളൊന്ന് കുണുങ്ങി ചിരിച്ചവന്റെ കയ്യിൽ നിന്ന് കുതറി.. പിടിച്ചപ്പൊടിയാലേ അവളെ അവനോട് കൂടുതൽ അവൻ അണച്ചു പിടിച്ചു.. അധരം അതിന്റെ ഇണയോട് ചേരാൻ ഒരിഞ്ചു വ്യത്യാസത്തിൽ നിക്കേ പെട്ടന്നാരോ ക്യാബിൻ ഡോർ തുറന്നു..

"ഓ.. സൊ.. സോ.. സോറി.." അവിടെ നടക്കുന്നത് കണ്ട് ദൃഷ്ടി വന്നത് പോലെ തിരിഞ്ഞു.. അവളെ കണ്ട് ഞെട്ടി നച്ചു ടേബിളിൽ നിന്ന് ചാടി ഇറങ്ങിയതും അവളുടെ മുട്ട് ഷാനുവിന്റെ വയറിൽ ഇടിച്ചു.. "അആഹ്ഹ.. അള്ളോഹ്..." നച്ചു ചാടി താഴെ ചവിട്ടിയതും നേരെ കൊണ്ടത് വീണ്ടും ഷാനുവിന്റെ കാലിൽ.. വയറിലും കാലിലും ഒരുപോലെ വേദന വന്നതും അവന്റെ വിളി ഉയർന്നു.. ശബ്ദം കേട്ട് തിരിഞ്ഞ് നോക്കെ നഖം കടിച് നിക്കുന്ന നാച്ചുവിനെയും വയറിൽ കയ്യ് വച് നിന്ന് തുള്ളുന്ന ഷാനുവിനെയും കണ്ട് ദൃഷ്ടി അറിയാതെ പൊട്ടി ചിരിച്ചു പോയി.. ______🥀 ദേവിന്റെ കമ്പനിയിൽ അതിന്റേതല്ലാത്ത ബർത്ഡേ ഹരി ആഘോഷിക്കാൻ നിക്കുകയാണ്..

വൈകിട്ട് ഓഫീസ് ടൈം കഴിഞ്ഞതും എല്ലാവരും പാർട്ടിക്കുള്ള ഔട്ട്ഫിറ്റും ആയി ഒരുങ്ങി നിക്കുന്നുണ്ട്..ഹാൾ മുഴുവൻ ബലൂണും കളർ പേപ്പർസും ആയി അലങ്കരിച്ചു വച്ചിട്ടുണ്ട്..കേക്ക് കട്ടിങ് ഒക്കെ അതിഗംഭീരമായി കഴിഞ്ഞു..ഓരോരുത്തരും വന്ന് ഗിഫ്റ്റ് കൊടുത്ത് പോയി.. ആ ഒരു കാര്യത്തിൽ മാത്രം ഹരിക്ക് ആശ്വാസം തോന്നി.. ഹരിയുടെ കണ്ണ് ഹാൾ ആകെ പരതി..താൻ കാണാൻ ആഗ്രഹിക്കുന്ന മുഖം കണ്ടില്ലെന്ന് വന്നതും ഉള്ളിൽ തോന്നിയ അമർഷം കടിച്ചമർത്തി തിരച്ചിൽ തുടർന്നു.. ഒടുവിൽ പവി യെല്ലോ കളർ ദാവണിയിൽ മൊഞ്ചായി നിക്കുന്നത് കുറച്ചു അകലെ നിന്നും കണ്ട് അവന്റെ ഉള്ളം അവളുടെ അടുത്തെത്താൻ വല്ലാത്ത തുടിച്ചു...കവിളിൽ അവന്റെ ദന്തങ്ങളുടെ പാട് മറക്കാൻ എന്നോണം കുറച്ചു ബ്ലഷ് യൂസ് ചെയ്തിട്ടുണ്ട് അതെന്നെത്തേക്കാളും അവളെ വല്ലാതെ സുന്ദരിയാക്കി..

കണ്ണ് കൊണ്ട് അവന്റെ അടുത്തേക്ക് വിളിച്ചെങ്കിലും അവൾ ചുണ്ട് കൊണ്ടൊരു കിസ്സ് കൊടുത്ത് മാറി നിന്നു.. "പവി.. യൂ ലുക്ക്‌ gorgeous.." അടുത്തായി വന്ന് മിഴിഞ്ഞ കണ്ണോടെ അവളെ ആകമാനം ഉഴിഞ്ഞു വിനോദ് പറഞ്ഞതും അവളൊന്ന് വിളറി ചിരിച്ചു..അവനൊന്ന് ചിരിച്ചു കൊടുത്ത് ഹരിയെ നോക്കിയതും ആരോടോ സംസാരിച്ചു തകർക്കുന്ന തിരക്കിൽ ആണ് അവൻ.. സ്റ്റെല്ലയോടാണ് അവന്റെ സംസാരം എന്ന് കണ്ടതും അവൾക് കുഞ്ഞ് കുശുമ്പ് തോന്നി.. ഹരിയോട് സംസാരിച് തിരിച്ചു നടക്കേ സ്റ്റെല്ല ജൂലിയെ നോക്കി.. അവൾ കണ്ണ് കൊണ്ട് എന്തോ കാണിച്ചതും സ്റ്റെല്ല ഒന്ന് ഊറി ചിരിച്ചു നടന്നകന്നു..സ്റ്റെല്ല പോയി കഴിഞ്ഞതും ജൂലി അവിടെയെല്ലാം സാക്ഷയെ തിരഞ്ഞു.. എവിടെയും കാണാതെ വന്നതും അവൾ ദേഷ്യത്തിൽ തലമുടിയിൽ കയ്യ് കടത്തി കൊരുത്തു..

സാക്ഷാ ഇപ്പോ വന്നില്ലെങ്കിൽ പ്ലാൻ എല്ലാം വെറുതെയാവുമെന്ന് ഓർക്കേ അവൾക് ദേഷ്യം ഇരച്ചു കേറി.. "താൻ എന്താ ഇവിടെ മാറി നിക്കാണെ.." ദേവ് വന്ന് അവളെ വിളിച്ചതും തറയിലുള്ള തിരച്ചിൽ നിർത്തി സക്ഷ അവൻ നേരെ തിരിഞ്ഞു.. "വരുന്നു.. എന്റെ ചെയിൻ ഇവിടെ എവിടെയോ വീണു.. അത് നോക്ക.." അവനോട് മറുപടി കൊടുക്കുന്നെങ്കിലും അവളുടെ കണ്ണ് തറയിൽ മാത്രമായിരുന്നു..പെട്ടന്നെന്തോ കണ്ണിൽ ഉടക്കിയത് പോലെ ദേവ് അവളുടെ അടുത്തേക്ക് നീങ്ങി.. തറയിൽ പരതുന്നതിന്റെ ഇടക്ക് ദേവ് തന്റെ അടുക്കലേക്ക് ആണ് നടക്കുന്നതെന്ന ബോധം വന്നതും അവളൊന്ന് തല ഉയർത്തി.. തന്റെ നോട്ടം ഇട്ട് വരുന്നവന്റെ കണ്ണിലെ ഭാവം അവൾക് വായിച്ചെടുക്കാൻ സാധിച്ചില്ല..

അവളുടെ അടുത്തേക്കെത്താൻ ഒരു ചുവട് ബാക്കി ഉണ്ടാവേ അവൾ പെട്ടന്ന് പിറകിലേക്ക് നീങ്ങി.. അവളുടെ പ്രവർത്തിയിൽ അവന് ചിരി വന്നിരുന്നു.. മിഴിച്ചു നോക്കുന്ന അവളെ നോക്കി ഒന്ന് കണ്ണിറുക്കി അവന് കയ്യ് അവളുടെ കഴുത്തിനു ഭാഗത്തേക്ക്‌ കൊണ്ട് പോയി.. പെട്ടന്നെന്തോ ബോധം വന്നത് പോലെ സക്ഷ അവന്റെ കയ്യിൽ പിടിച്ചു.. "ദേ.. വ്.." "വേണ്ടേ നിനക്ക്.." പതിഞ്ഞ സ്വരത്തിൽ ദേവ് അവളോട് ചോദിച്ചതും അവളൊന്ന് ഉമിനീരിറക്കി.. "എ.. ന്ത്‌.." മുടിയിൽ കൊരുത്തിരുന്ന ചെയിൻ അവൾക്ക് മുന്നിലായി കുറച്ചു നീട്ടി കാണിച് കൊടുക്കേ അവൾ ചമ്മലോടെ കണ്ണ് മുറുക്കി.. ''ചേ.. എന്ത് കരുതിട്ടുണ്ടാവും.. സച്ചു മോശം മോശം.. ''അവളുടെ മനസ് അവളെ തന്നെ കളിയാക്കി.. "ആ.." "വെയിറ്റ് വെയിറ്റ്.. എടുത്ത് തരം.."

മുടിയിൽ ഉടക്കിയാ മല വലിച്ചെടുത്തപ്പോ ഉള്ള വേദനയിൽ അവൾ വിളിച്ചതും അവൻ പതിയെ അവളുടെ അടുത്തേക്ക് ഒന്നൂടി നീങ്ങി അതും പറഞ്ഞു ഇരുകായ്യും അവളുടെ കഴുത്തിനു ഇരുവശമായി കൊണ്ട് പോയി.. മുടിയിൽ നിന്ന് വളരെ സൂക്ഷമമായി ചെയിൻ വേർപെടുത്താൻ നോക്കുന്ന അവനെ സക്ഷ ഒന്ന് കണ്ണുയർത്തി നോക്കി.. ഇപ്പോ വേർപെടുത്തുന്ന ഇതേ കയ്യ് കൊണ്ട്.. ഇതേ പോലെ തന്നോട് ചേർന്ന് നിന്ന് ദേവിന്റെ കയ്യിൽ നിന്നും ഒരു താലി അവളുടെ ഇടനെഞ്ചിൽ ചേർത്തിടാൻ ഭാഗ്യം ഉണ്ടാവണെ എന്നവളുടെ മനസ് അന്നേരം ഏറെ കൊതിച്ചു....... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story