ഹൃദയതാളം: ഭാഗം 51

hridaya thalam sana

എഴുത്തുകാരി: സന

ഇപ്പോ വേർപെടുത്തുന്ന ഇതേ കയ്യ് കൊണ്ട്.. ഇതേ പോലെ തന്നോട് ചേർന്ന് നിന്ന് ദേവിന്റെ കയ്യിൽ നിന്നും ഒരു താലി അവളുടെ ഇടനെഞ്ചിൽ ചേർത്തിടാൻ ഭാഗ്യം ഉണ്ടാവണെ എന്നവളുടെ മനസ് അന്നേരം ഏറെ കൊതിച്ചു.. _______🥀 "ഹ.. ഹരി..വിട്.. ആരേലും കാണും.." ഹരിയുടെ കയ്പിടിയിൽ നിന്ന് കുതറി മാറാൻ നോക്കി കൊണ്ടുപാവി പവി പറഞ്ഞതും അവൻ ഒന്ന് ചുറ്റും നോക്കി അവളെ പൊക്കി ഡോറിന് പിന്നിലായി മറഞ്ഞു.. "അടങ്ങി നിക്കെടി..." "ഹരി.. കളിക്കാതെ വിട്ടേ.." പവി വീണ്ടും അവന്റെ കയ്യിലടിക്കാൻ തുടങ്ങിയതും അവനൊന്ന് തുറിച്ചു നോക്കി.. ശേഷം അവളുടെ ദാവണി ഷാളിന്റെ വിടവിലൂടെ കാണുന്ന വയറിൽ പിച്ചി.. "ആരെ കാണിക്കാനാ ഇതൊക്കെ ഇങ്ങനെ തുറന്നിട്ടേക്കണേ.." കണ്ണുരുട്ടി അവളോട് ചോദിച്ചതിന് പവി ഒന്ന് ഇളിച്ചു..

ദേഷ്യത്തിലായിരുന്നെങ്കിലും പതിയെ അവന്റെ മുഖം ശാന്തമായി.. കൂടെ തന്നെ അവന്റെ കയ്യ് അവളുടെ വയറിൽ കുസൃതി കാട്ടി.. "സ്സ്സ്സ്.." കണ്ണ് മിഴിഞ് വന്നതോടൊപ്പം അവളിൽ നിന്നും പുറപ്പെട്ട ശബ്ദം അവന്റെ കത്തിലെന്ന പോലെ മനസിനെയും കുളിരണിയിച്ചു.. വീണ്ടും അത് കേൾക്കണം എന്ന് ഉള്ളം തുടിച്ചതും അവൻ അവളുടെ അരയിലുള്ള അവന്റെ വിരലുകൾ കൂടുതൽ ചലിപ്പിച്ചു.. "കുറച്ചു കൂടുന്നുണ്ടേ.." അവന്റെ കയ്യിൽ തടുത്തു പിടിച്ചു പവി കണ്ണുരുട്ടിയതും ഹരി ചുണ്ട് ചുളുക്കി അവളെ നോക്കി.. "നീ എന്താടി ഇങ്ങനെ ഒരു അൺറൊമാന്റിക് മൂരാച്ചി ആയി പോയത്.." "തോന്നും.. കൊഞ്ചി കുഴയാൻ ഒക്കെ വേറെ ആളുണ്ടാവുമ്പോ ഇതല്ല ഇതിനപ്പുറവും തോന്നും.. ഞാൻ ഇങ്ങനെയാ പറ്റില്ലെങ്കിൽ പൊക്കോ.." കയ്യ് മാറിൽ കെട്ടി ഹരിയോട് അത്രയും പറഞ്ഞവൾ മുഖം വീർപ്പിച്ചു.

.ഇവൾക്കിത് എന്താ പറ്റിയെ എന്നുള്ള രീതിയിൽ അവൻ വായ പൊളിച്ചു.. "ശെരിയാ.. എത്രപേരെന്ന് അറിയോ എന്റെ ഒരു നോട്ടം കിട്ടാൻ വേണ്ടി പോലും പിറകെ നടക്കുന്നത്.. അവരെ ഒക്കെ വേണ്ടപോലെ ശ്രെദ്ധിച്ചിരുന്നേൽ നിന്നോട് വന്നിങ്ങനെ നിക്കേണ്ടി വരില്ലായിരുന്നല്ലോ.." കുറച്ചു സമയം കഴിഞ്ഞ് നിരാശയുടെ സ്വരത്തിൽ ഹരി അത് പറയുമ്പോൾ പവിയുടെ മുഖം ദേഷ്യത്തൽ ചുമന്നിരുന്നു.. കവിളുകളിൽ ചുവപ്പ് പടരുന്നതിന്റെ ഭംഗിയിൽ അവനവളെ കാണെടുക്കാതെ നോക്കി.. കഴുത്തിൽ പറ്റി പിടിച്ച വിയർപ്പുകണങ്ങളും അതിൽ ഒട്ടി പിടിച്ചിരിക്കുന്ന കുഞ്ഞ് മുടികളും ഒക്കെ അവനൊരു പ്രതേക ഭാവത്തോടെ നോക്കി.. കഴുത്തിൽ നിന്ന് കണ്ണ് അവളുടെ നാസിക തുമ്പിലേക്ക് പോയി.. അവിടെയായി കിടന്ന് തിളങ്ങുന്ന മൂക്കുത്തി കാണെ അവനെ തന്നെ അവൻ ഒരു നിമിഷം മറന്നു.. ഞൊടിയിടയിൽ അവളുടെ മൂക്കിൽ അവന്റെ അദരം പതിഞ്ഞു..

പെട്ടന്നവന്റെ പ്രവർത്തിയിൽ പവി ഒന്ന് പിടഞ്ഞു.. ഞെട്ടി കൊണ്ടവനെ തള്ളി മാറ്റാൻ തുനിയവേ അവളുടെ കാതിലായി... "Paviii...I want ur lips..that make me more crazy..." മൊഴിയവേ അവളൊന്ന് പുളഞ്ഞു..തട്ടി മാറ്റാൻ അവളുടെ കയ്യ് അനങ്ങിയില്ല.. അരുതെന്ന് മൊഴിയാൻ നാവും ചലിച്ചില്ല.. കയറിട്ടു മുറുക്കിയത് പോലെ ആരോ..അവളുടെ അടുത്തേക്ക് അടുക്കുന്നവനെ കാണെ അവളുടെ മനസിൽ പെട്ടന്നെന്തോ ഓർമ വന്നത് പോലെ തള്ളി അവനെ.. "പോ.. പോയി.. കൊല്ലക്ക് കൊടുക്ക് തന്റെ ഉമ്മ.." അവനെ തള്ളി മാറ്റി അതും പറഞ്ഞവൾ പുറത്തേക്ക് ഓടി.. ഓടി ഇറങ്ങി നെഞ്ചിൽ കയ്യ് വച് ശ്വാസം വലിച്ചു വിട്ടു.. "തെമ്മാടി.. തക്കം കിട്ടിയ റൊമാൻസിക്കാൻ വരുവാ.." അതും മൊഴിഞ്ഞു അവൻ പറഞ്ഞത് ഓർക്കേ അവളുടെ ചുണ്ടിൽ നാണം കലർന്നൊരു പുഞ്ചിരി തത്തി..

ഒപ്പം കവിളുകൾ രക്തവർണവും.. ഹരി അവൾ പറഞ്ഞതോർത്തു ചുണ്ടിൽ വിരൽ വച്ചു.. "കൊല്ലയോ അതാരാ.." സംശയത്തിൽ നെറ്റി ചുളിക്കെ കുറച്ചു മുന്നേ സ്റ്റെല്ല തന്നോട് സംസാരിച്ചപ്പോൾ പവിയുടെ മുഖം ചുളിഞ്ഞത് അവന്റെ മനസിൽ തെളിഞ്ഞു.. കുശുമ്പി പാറു.. അവന്റെ ചുണ്ട് അത്യധികം വാത്സല്യത്തോടെ മൊഴിഞ്ഞു.. _______🥀 "മ്മ്മ്.. എന്ത് വേണം.." ബൊണാറ്റിൽ ചാരി നിക്കുന്ന കേശുവിന്റെ അടുത്തായി പോയി സ്കൂട്ടി നിർത്തി മുഖം ചുളിച് ദൃഷ്ടി ചോദിച്ചതും കേശു കണ്ണിലുള്ള കൂളിംഗ് ഗ്ലാസ്‌ മാറ്റി അവളെ ഒന്ന് നോക്കി.. "യാ.. I'll call you later.." അതും പറഞ്ഞവൻ കാതിലുള്ള ബ്ലൂട്ടൂത് ഡിസ്‌ക്കണക്ട് ചെയ്തു അവളുടെ നേർക്ക് തിരിഞ്ഞു..

ഫോണിൽ സംസാരിച് മറ്റെങ്ങോ ആണ് അവൻ ശ്രെദ്ധിച്ചതെന്ന് അറിഞ്ഞു ദൃഷ്ടി ഒന്ന് ചടച്ചു.. അത് പുറത്ത് കാണിക്കാതെ അവനെ നോക്കി.. "അല്ല താൻ എന്താ ഇവിടെ.." അവളെ ഒന്ന് നോക്കി തിരികെ കാറിന്റെ ഡോർ തുറന്ന് ഉള്ളിലേക്ക് കേറുന്നതിന് മുന്നേ അവളോട് ചോദിച്ചതും ദൃഷ്ടിക്ക് ദേഷ്യം വന്നു.. "മീൻ വാങ്ങാൻ വന്നതാ.." "ഇവിടെയോ.." "ഇയാളെ ഞാൻ ഇന്ന്".. പല്ലുകടിച്ചു സ്കൂട്ടിയിൽ നിന്നിറങ്ങി അവന്റെ നേർക്ക് പോയി കയ്യ് കെട്ടി നിന്നു.. "സത്യത്തിൽ ഇയാളുടെ പ്രശ്നം എന്താ.. ഞാൻ വരുന്നിടത്തു ബോഡിഗാർഡ്ണെ പോലെ വന്നിട്ട് ഇപ്പോ ഞാൻ എന്താ ഇവിടെന്നോ..എനിക്ക് ലിഫ്റ്റ് തരാൻവേണ്ടിയാ ഇവിടെ ഇങ്ങനെ വെയിറ്റ് ചെയ്തതെന്ന് അറിയാം .. ബട്ട് സോറി എന്റെ കയ്യിൽ വണ്ടി ഉണ്ട്.. ഞാൻ പൊക്കോളാം.."

ചുണ്ട് കൊട്ടി പുച്ഛിച്ചു മുഖം തിരിച്ചു അവനോട് പറഞ്ഞതും അവൻ നെറ്റി ചൊറിയുന്ന പോലെ കാട്ടി അവളുടെ അടുത്തേക്ക് നടന്നു.. അവൻ അടുത്തെത്തിയതും അവൾ മുഖം ഉയർത്തിയതും അവൻ ഉടൻ അവളുടെ ചുണ്ടിൽ കൊട്ടി.. "അആഹ്ഹ.. അമ്മേ.." ചുണ്ടിൽ കയ്യ് വച് തുള്ളുന്ന അവളെ അവനോട് കയ്യ് കൊണ്ട് പിടിച്ചു കാറിനോട് ചേർത്ത് നിർത്തി..വേദന കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്.. കലങ്ങിയ കണ്ണ് കൊണ്ട് അവനെ തുറിച്ചു നോക്കിയതും അവൻ പുച്ഛിച്ചു തിരിഞ്ഞ്.. അതൂടി കാണെ അവൾക് വല്ലാത്ത ദേഷ്യം തോന്നി.. "പറഞ്ഞതാലേ ഇതുപോലെ കാണിച്ച ചുണ്ടിൽ കൊട്ട് തരുമെന്ന്..അതിനിങ്ങനെ തുറിച്ചു നോക്കെട്ടൊന്നും കാര്യമില്ല.. പിന്നെ.. ഇവിടെ വന്നത് നിൻറെ കൂടെ ഗാർഡ് ആയി വന്നതോ ലിഫ്റ്റ് തരാൻ നിന്നതോ അല്ല..

വർക്കിന്റെ ആവശ്യത്തിന് വേണ്ടിയാ.. സോ മോള് ഓവർ ആയി ഓരോന്ന് ചിന്തിച് കൂട്ടാതെ പോകാൻ നോക്ക്.." അവളുടെ ചിന്തകളെ ഒക്കെ മുഴുവനായും പുച്ഛിച്ചു പറയുന്നവനെ നോക്കി പല്ലുകടിച്ചവൾ അവനെ തള്ളി മാറ്റി.. സ്കൂട്ടിയുടെ അടുത്തായി പോയി വാങ്ങിയ സാധനങ്ങൾ ഒക്കെ എടുത്ത് കീ ഊരി പോക്കറ്റിൽ ഇട്ട് കേശു നോക്കി നിൽക്കെ അവന്റെ കാറിൽ കേറി ഇരുന്നു.. ഉള്ളിൽ നിറഞ്ഞു വന്ന ചിരിയെ പുറത്ത് വരാതെ കടിച്ചമർത്തി അവളെ ഒന്ന് നോക്കി അവനും കാറിൽ കേറി.. യാത്രയിലുടനീളം മൗനമായിരുന്നു ഇരുവരും..വണ്ടി സ്ഥലത്തെത്തി അവൻ നോക്കുമ്പോ അവൾ ഉറങ്ങിയിരുന്നു.. അടുത്തേക്ക് നീങ്ങി ഇരുന്ന് അവളുടെ നെറ്റിയിൽ മൃതുവായി ചുംബിക്കുമ്പോ അവന്റെ മനസിൽ അവളോടുള്ള പ്രണയമായിരുന്നു..തന്നെ പഴയ ജീവിതത്തിലോട്ട് കൊണ്ട് വരാൻ കഷ്ടപ്പെടുന്നവളോട് അവനോട് തോന്നിയ അളവറ്റ പ്രണയം... ❤ ______🥀

"എന്താ ഹരി ഡ്രിങ്ക്സ് കഴിക്കുന്നോ.." സ്റ്റെല്ല വൈൻ ഗ്ലാസുമായി അവനടുത്തേക്ക് വന്ന് ചോദിച്ചതും അവനോട് ചിരി സമ്മാനിച്ച അത് നിരസിച്ചു.. ദേവിനോട് സംസാരിക്കുന്നതിന്റെ ഇടയിലും തന്നെ നോക്കി പല്ലുകടിക്കുന്ന പവിയെ കാണെ അവന് കുസൃതി തോന്നി.. "വൈൻ വേണ്ട.. ജ്യൂസ്‌ മതി.." വാടിയ മുഖത്തോടെ നിക്കുന്ന സ്റ്റേല്ലയോട് അതും പറഞ്ഞവൻ അടുത്തുള്ള ജ്യൂസ്‌ ഗ്ലാസ്‌ എടുത്തു.. പരസ്പരം ചീർസ് പറഞ്ഞു ഗ്ലാസ്‌ ചുണ്ടോടാടുപ്പിക്കേ ഹരി നോക്കിയത് പവിയെ ആണ്.. അവൾ നിന്നിടം ശൂന്യം ആണെന്ന് കണ്ടതും അവന് ചുറ്റും തിരഞ്ഞു.. കുടിച്ചോണ്ടിരുന്നത് നിർത്തി അവൻ പോകാൻ നിക്കേ ഹരിയുടെ ഷൂസ് സ്റ്റേല്ലയുടെ ഗൗണിലായി ഉടക്കി.. തടഞ്ഞു വീഴാൻ പോയവളെ ഇരുകായ്യലും പിടിച്ചു നിർത്തുമ്പോൾ അവളും വീഴാതെ പിടിച്ചു അവന്റെ കോട്ടിൽ ഒപ്പം അവൾ കരുതിയിരുന്ന ഫോണും അവന്റെ കോട്ടിലായി ഇട്ടു.. "I m sorry.. ഞാൻ ശ്രെദ്ധിക്കാതെ.."

"ഏയ്.. Its ഓക്കേ.. ഞാനാ ശ്രെദ്ധിക്കാതെ.." അവൻ പറഞ്ഞതും അവളത്തിനെ തിരുത്തി പറഞ്ഞു..തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയവൾ വീണ്ടും തലയിലായി കയ്യ് വച്ചു.. "എന്താടോ.." "ഏയ് നോതിങ്.. വൈൻ കുടിച് ശീലം ഇല്ല.. അതുകൊണ്ടാവും.. Thats..ok.." അവന്റെ കയ്യിൽ പിടിച്ചാവൾ പറഞ്ഞതും അവൻ അവളെ താങ്ങി പിടിച്ചു..സംസാരം ഒന്നും കേൾക്കുന്നില്ലെങ്കിലും കണ്ണിൽ കാണുന്നത് വച് പവിക്ക് ദേഷ്യം വന്നു.. താങ്ങി പിടിച്ചിരിക്കുന്ന ഹരിയുടെ കയ്യ് അടിച്ചൊടിക്കാൻ ആണ് അന്നേരം അവൾക് തോന്നിയത്.. "ഞാൻ കൊണ്ട് വിടാം.." "വേണ്ടടോ.. ഞാൻ പൊക്കോളാം.. താൻ എൻജോയ് ചെയ്യ്.." "ഹരി.. Come.. നിന്നെ അവിടെ ബോസ്സ് അന്വേഷിക്കുന്നുണ്ട്.." അവരുടെ തന്നെ ഒരു collegue വന്ന് വിളിച്ചതും ഹരിയോട് പൊക്കോളാൻ പറഞ്ഞു സ്റ്റെല്ല ഒന്ന് പുഞ്ചിരിച്ചു നടന്നകന്നു.. ഹരിയും അവൾ പോകുന്നത് നോക്കി നിന്ന് ദേവിനടുത്തേക്ക് നടന്നു.. "മാഡം.."

കൂടി നിന്ന സ്റ്റാഫിസിനോട് ഒക്കെ സംസാരിക്കുന്ന സാക്ഷക്ക് പിന്നിലായി വന്ന് ആരോ വിളിച്ചതും അവൾ തിരിഞ്ഞ് നോക്കി.. വന്ന ആളെ മനസിലാക്കാൻ കുറച്ചു സമയം വേണ്ടി വന്നു അവൾക്.. താഴെ മെസ്സിൽ വർക്ക്‌ ചെയ്യുന്ന അവരെന്താ ഇവിടെയെന്നവൾ ഒരു നിമിഷം ചിന്തിച്ചു.. "ഇത് ഹരി സാർ തരാൻ പറഞ്ഞു.." കയ്യിലൊരു കടലാസും കൊടുത്തവർ തിരിഞ്ഞ് നടക്കുമ്പോ അവരെ ക്ഷണിച്ചത് ഹരിയായിരിക്കും എന്നവൾ ഊഹിച്ചു.. ശേഷം പേപ്പർ തുറന്നു.. "താൻ ഇതെവിടെ പോവാ.." "ഒ.. ഒന്നൂല്ല..ഞാൻ ഇപ്പോ വരാം.." പോകാൻ നിന്ന സാക്ഷായുടെ കയ്യിലായി പിടിച്ചു ദേവ് ചോദിക്കവേ അവളൊന് വിക്കി.. ഹരി എന്തിനാ അവിടൊട്ട് വിളിക്കണേ

..ഈ ചെക്കന് എന്താ പെട്ടന്ന്..ഓരോന്ന് ചിന്തിച് അവൻ പറഞ്ഞ സ്ഥലത്തേക്ക് നടന്നു.. ഉള്ളിലേക്ക് പോകും തോറും എന്തോ ഒരു വല്ലായ്മ അവൾക് ഫീൽ ചെയ്തു.. അവിടുത്തെ തന്നെ സ്റ്റോർ ആയിരുന്നു അത്.. പൊടി പിടിച്ച സ്ഥലത്തൊക്കെ വച് എന്ത് കാര്യമാ ചർച്ച ചെയ്യാൻ എന്ന് ചിന്തിച് അവൾ മുന്നോട്ട് നടന്നു.. ഇതേ സമയം തന്റെ പ്ലാൻ പ്രകാരം കാര്യങ്ങൾ നടന്ന സന്തോഷത്തിൽ ജൂലിയുടെ മനസിൽ സന്തോഷം നിറഞ്ഞു.. സംശയം തോന്നാതിരിക്കാൻ ദേവിന് അടുത്തായി പോയി നിന്നു........ ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story