ഹൃദയതാളം: ഭാഗം 52

hridaya thalam sana

എഴുത്തുകാരി: സന

ഉള്ളിലേക്ക് പോകും തോറും എന്തോ ഒരു വല്ലായ്മ അവൾക് ഫീൽ ചെയ്തു.. അവിടുത്തെ തന്നെ സ്റ്റോർ ആയിരുന്നു അത്.. പൊടി പിടിച്ച സ്ഥലത്തൊക്കെ വച് എന്ത് കാര്യമാ ചർച്ച ചെയ്യാൻ എന്ന് ചിന്തിച് അവൾ മുന്നോട്ട് നടന്നു.. "ഹരി..." അവളുടെ സ്വരം തിരികെ പ്രതിദ്വാനിക്കുന്നു എന്നല്ലാതെ മറുപടിയൊന്നും ഇല്ലായിരുന്നു..തിരികെ പോവാനായി പിന്നിലേക്ക് തിരിഞ്ഞതും ഉള്ളിൽ നിന്ന് എന്തോ വീണുടയുന്ന ശബ്ദം അവളുടെ കാതിൽ കേട്ടു.. പെട്ടന്നായതു കൊണ്ടുവൾ ശെരിക്കും ഞെട്ടിയിരുന്നു.. നെഞ്ചിൽ കയ്യ് വച് ധൈര്യം സംഭരിച്ച ഉള്ളിലേക്ക് തല ഇട്ട് നോക്കിയതും അടുത്ത നിമിഷം അവളെ പുറകിൽ നിന്നാരോ ഉള്ളിലേക്ക് തള്ളി ഇട്ടു.. എവിടെയും പിടിത്തം കിട്ടാതെ കമിഴ്ന്നു വീണ സാക്ഷാ കയ്യ് കുത്തി നിന്ന് പിന്നിലേക്ക് തിരിയവേ ഡോറിനെ പുറത്ത് നിന്നും ലോക്ക് ചെയ്തു കഴിഞ്ഞിരുന്നു..വീഴ്ചയിൽ അവിടെയായി വച്ചിരുന്ന കമ്പിയിൽ കൊണ്ട് അവളുടെ വയറിന്റെ ഭാഗത്തു നെടുനീളെ മുറിഞ്ഞതോടൊപ്പം ചോരയും വന്നിരുന്നു.. _______🥀 "ഈ സച്ചു ഇതെവിടെയാ.. ഇങ്ങോട്ട് വരാൻ പറഞ്ഞിട്ട് പെണ്ണ് ഒളിച് കളിക്കുന്നോ.." ഹരി അല്പം ദേഷ്യത്തിൽ പറഞ്ഞവളെ സെമിനാർ ഹാളിൽ വെയിറ്റ് ചെയ്യാൻ തുടങ്ങി..

കുറച്ചു മുന്നേ ഒരു സ്റ്റാഫ്‌ വന്ന് പറഞ്ഞതാണ് സച്ചു വിളിക്കുന്നെന്നും വേഗം ഇവിടെ വരാനും.. ആ നേരം മുതൽ കാത്തിരിക്കാൻ തുടങ്ങിയതാ.. സഹികെട്ടവൻ പുറത്തിറങ്ങാൻ ആഞ്ഞതും അവന്റെ കോട്ടിൽ കിടന്ന ഫോൺ ബെൽ അടിക്കാൻ തുടങ്ങി.. പരിചിതമല്ലാത്ത റിങ്ടോൺ കേട്ടതും അവനൊരു സംശയതലേ കോട്ടിൽ കയ്യിട്ട് പരതി.. കയ്യിൽ തടഞ്ഞ ഫോൺ ആരുടേതാണെന്ന് ചിന്തിക്കുന്നതിനുള്ളിൽ വിളിച്ച ആൾ കാൾ ഡിസ്‌ക്കണക്ട് ചെയ്തിരുന്നു.. "ചേ.. ഇത് ലോക്ക് ആണല്ലോ.. എന്നാലും ആരുടേതായിരിക്കും.." തിരിച്ചും മറിച്ചും നോക്കി അവൻ ശംകിച്ചു നിന്നതും വീണ്ടും ഫോൺ റിങ് ചെയ്തു.. ഇപ്രാവശ്യം വേഗം അവൻ കാൾ എടുത്തിരുന്നു.. "ഹ.. ഹലോ.." "സ്റ്റെല്ല.." അപ്പുറത്തു നിന്നൊരു വിറയൽ കലർന്നൊരു വിളി വന്നതും ഹരി തിരികെ വിളിച്ചു.. "ഹ.. ഹരി.. Thank god.. ഹരി.. ഞാൻ.. വേഗം ഒന്ന് വരവോ..എനിക്ക് പേടി ആവുന്നുണ്ട്.." "സ്റ്റെല്ല..കൂൾ..ഡോ.. തനിതെവിടെയാ.." "അ.. അറിയില്ല.. നമ്മുടെ സ്റ്റോർ ആണെന്ന തോന്നണേ.. ഇവിടെ മുഴുവൻ ഇരുട്ട.. വേഗം വരവോ.." സ്റ്റെല്ല അവശതയിൽ പറഞ്ഞൊപ്പിച്ചപ്പോ ഹരിക്ക് എന്തോ പേടി തോന്നി.. തന്നെ ആപത്തിലും സഹായിച്ചവൾ ആണെന്നോർക്കേ അവൻ വേഗം സ്റ്റോർ ലക്ഷ്യം വച്ചോടി..

അതിന് മുന്നിലായി തളർന്നിരിക്കുന്ന സ്റ്റേല്ലയെ കാണെ ഹരി വേഗം ചെന്നവളെ താങ്ങി പിടിച്ചു.. "സ്റ്റെല്ല.. കണ്ണ് തുറക്ക്.. സ്റ്റെല്ല.." കവിളിൽ തട്ടി വിളിച്ചിട്ടും അവളുടെ ഭാഗത്തു നിന്നും അനക്കം ഒന്നും കേൾക്കാത്തത് അവനിൽ കൂടുതൽ പേടി നിറച്ചു.. അവളെ താങ്ങി പിടിച്ചു അടുത്തുള്ള സ്റ്റോർ റൂമിന് ഉള്ളിൽ കേറ്റുമ്പോ പ്ലാൻ പടി കാര്യങ്ങൾ നടക്കുന്നതിന്റെ സന്തോഷം മറഞ്ഞു നിന്നവരെ വീക്ഷിക്കുന്ന ജൂലിയിലും നിറഞ് നിന്നു .. "സ്റ്റെല്ല.. Are you ok??.." അല്പം വെള്ളം തളിച്ചുകൊണ്ടുള്ള അവന്റെ ചോദ്യത്തിന് അവളൊന്ന് കണ്ണ് ചിമ്മി തുറന്ന് എഴുനേറ്റു..നേരെ നില്കാൻ അവളെ കൊണ്ടാവുന്നില്ലായിരുന്നു.. "എന്താ പറ്റിയെ.." "അ.. അറിയില്ല ഹരി..തല ചുറ്റിയപ്പോ എവിടെയോ ഇരുന്നത് മാത്രം ഓർമ ഉണ്ട്.. എഴുന്നേറ്റപ്പോ ഇവിടെയാ.. കയ്യിലുള്ള എന്റെ ഫോൺ മിസ്സ്‌ ആയിരുന്നു.. എന്റെ നമ്പറിലേക്ക് പുറത്തുള്ള ലാൻലൈനിൽ നിന്ന് വിളിക്കുമ്പോ ആരെങ്കിലും എടുത്തിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചതാ.. താങ്ക്സ് ഹരി.. എന്നെ..എന്നെ സഹായിച്ചതിൽ.." അവന്റെ നെഞ്ചിലേക്ക് ചാഞ്ഞവൾ പറയുമ്പോൾ അവനവളെ അടർത്തി മാറ്റാൻ തോനീല.. തലമുടിയിൽ തലോടി സമാധാനിപ്പിക്കുമ്പോ അവൻ അറിഞ്ഞിരുന്നില്ല ഇതിനൊക്കെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചതി.. _______🥀

"പവി.. ഹരി എവിടെ.." അവിടെ ആകെ ആരെയോ തിരഞ്ഞോണ്ട് നിക്കുന്ന പല്ലവിയോട് ദേവ് വന്ന് ചോദിച്ചതും അവളൊന്ന് വിളറി ചിരിച്ചു ശേഷം കയ്യ് മലർത്തി.. "കണ്ടില്ല.. കുറെ നേരമായി ഞാനും നോക്കുന്നതാ.." "സാക്ഷയെയും കാണുന്നില്ല.. പ്രോഗ്രാം കഴിഞ്ഞു എല്ലാരും പോകാൻ തുടങ്ങിയല്ലോ ഇവരോക്കെ എവിടെയാ.." ദേവും ചുറ്റും കണ്ണോടിച്ചു പറഞ്ഞതും പവി ഒന്നും മിണ്ടിയില്ല.. എന്നാലും ഇവരെവിടെ പോയെന്ന ചിന്ത അവൾക്കും ഉണ്ടായിരുന്നു.. "പവി സ്റ്റെലയെ കണ്ടിരുന്നോ.. കുറെ നേരായി നോക്കുന്നു അവളെവിടെയാണാവോ.." പിന്നിൽ നിന്നൊരു സ്റ്റാഫ്‌ വന്ന് പവിയോട് ചോദിക്കേ ദേവും പവിയും തിരിഞ്ഞു.. അവളേം കാണാനില്ലേ.. എന്നാ ചോദ്യം പവിയിലും വന്നു.. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിക്കുന്ന ദേവിനെയും പവിയെയും നോക്കി ഒന്ന് കൊട്ടി ചിരിച് ജൂലി അവളുടെ മനസ്സിൽ ഊറി ചിരിച്ചു.. ______🥀 "സച്ചു.. ടാ.." ഹരിയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായി പെയ്തിറങ്ങി.. കാഴ്ച മങ്ങുന്ന തരത്തിൽ അവന്റെ കണ്ണ് നിറഞ്ഞൊഴുകി.. തറയിൽ രക്തം പടർന്നു കിടക്കുന്ന സാക്ഷായുടെ കിടപ്പ് അവന്റെ മനസിനെന്ന പോലെ ഹൃദയത്തെയും തകിടം മറിച്ചു.. ഞരുക്കത്തോടെ കണ്ണ് വലിച്ചു തുറന്ന് അവനെ അവളൊന്നു നോക്കി.

.അവശതയിലും തന്നെ നോക്കി ചെറു പുഞ്ചിരി തരുന്നവളെ ഹരി ആഞ്ഞു കെട്ടിപ്പിടിച് മാറോഡാടാക്കി... "വി.. വിടാടാ പട്ടി.. ശ്വാസം.. മു.. മുട്ടുവാ.." മുറിഞ്ഞു മുറിഞ്ഞുള്ള അവളുടെ സംസാരം അവന്റെ ചുണ്ടിൽ നേർത്തൊരു പുഞ്ചിരി വിരിഞ്ഞു.. ഒപ്പം അവന്റെ കോട്ട് അഴിച് മാറ്റി അവന്റെ ഷർട്ട്‌ മാറ്റി അതിൽ നിന്നല്പം കീറി അവളുടെ അരയിലായി മുറുക്കി കെട്ടി.. വേദന തോന്നിയെങ്കിലും അവളെ സമാധാനിപ്പിച് താങ്ങി പിടിച്ചു മുന്നിലേക്ക് നടക്കേ പെട്ടനൊരു കൊടുംകാറ്റ് പോലെ സ്റ്റെല്ല അവനെ പുണർന്നു.. ഇത്രനേരം ഇവരെ മാത്രം വീക്ഷിച്ചോണ്ട് നിന്നവൾക് പെട്ടന്നുണ്ടായ മാറ്റം രണ്ടുപേരിലും ഞെട്ടൽ ഉളവാക്കി.. സാക്ഷാ ഒന്ന് വേച്ചു പിന്നിലേക്ക് പോയി.. ഹരിയെ പിടിച്ച പിടി വിടുന്നില്ല എന്ന് കണ്ടതും അവനൊന്ന് ശക്തിയിൽ അവളെ പിന്നിലേക്ക് തള്ളി.. "What the hell.. സ്റ്റെല്ല.. എന്താ തനിക്ക്.." "ഹരി.. I love you.. Really i love you.." പരസ്പര ബന്ധം ഇല്ലാതെ സംസാരിക്കുന്നവളെ സാക്ഷയും ഹരിയും പകപ്പോടെ നോക്കി.. "വാട്ട്‌ നോൺസെൻസ്.." സാക്ഷാ തളർച്ചയിലും അത് മൊഴിഞ്ഞതും അവളോന്ന് സാക്ഷയെ പുച്ഛിച്ചു ഹരിയുടെ ശരീരത്തായി അവളുടെ കയ്കൾ ചേർത്തു.. ബനിയൻ മാത്രം ധരിച്ചിരിക്കുന്ന അവന്റെ നെഞ്ചിലായി അവളുടെ കയ്കൾ അമർന്നതും അവനൊരു അറപ്പോടെ കയ്കൾ കുടഞ്ഞെറിഞ്ഞു..

"എന്തൊക്കെയാ സ്റ്റെല്ല കാണിക്കണേ.." "എന്നെ വിട്ടു പോകല്ലേ ഹരി.. എനിക്ക് തന്നെ ഒരുപാട് ഇഷ്ടാ.. പ്ലീസ് ഹരി.. എനിക്ക് വേണം നിന്നെ.." ചുറ്റും കണ്ണ് കൊണ്ട് പരതി എന്തോ നേടിയത് പോലെ അവൾ അവന്റെ അടുത്തേക്ക് ചേർന്ന് കൊണ്ട് പറഞ്ഞു വീണ്ടും കെട്ടി പിടിച്ചതും ഹരിക്ക് അവന്റെ ദേഷ്യം അടക്കാൻ ആയില്ല.. സാക്ഷയുടെ അവസ്ഥയും അവൾ വേദന കടിച് പിടിച്ചു നിക്കുന്ന മുഖവും ഒക്കെ കാണെ സ്വയം മറന്നവൻ സ്റ്റേല്ലയെ തല്ലി.. കവിളിൽ അടിയേറ്റവൾ നിലത്തേക്ക് വീഴുന്ന അതെ നിമിഷം തന്നെ ഒരു വലിയ ശബ്ദത്തോടെ സ്റ്റോർ റൂം തുറന്നു.. നിലത്തു കിടക്കുന്ന സ്റ്റേല്ലയെയും കലി തുള്ളി നിക്കുന്ന ഹരിയെയും സാക്ഷയെയും മാറി മാറി പകപ്പോടെ ദേവും പവിയും ജൂലിയും നോക്കി.. ഹരിയുടെയും സാക്ഷായുടെയും വേഷവും ഒക്കെ കണ്ട് കാര്യം മനസിലാവാതെയുള്ള നിൽപ്പാണ് ഇരിവരിലും എങ്കിലും ജൂലിയുടെ മുഖത്തു മാത്രം പരിഹാസമായിരുന്നു.. താൻ വിചാരിച്ചതിനേക്കാൾ കൂടുതൽ മികവോടെ ഇവിടെ അരങ്ങേരുന്ന നാടകത്തിൽ അവൾ മനസ്സറിഞ് ചിരിച്ചു... "ഹരി..."

ദേവിന്റെ വിളി കേൾക്കെ എന്തോ പറയാനായി മുതിർന്ന ഹരിയെ തട്ടി മാറ്റി സ്റ്റെല്ല കരഞ്ഞു കൊണ്ട് പവിയെ കെട്ടി പിടിച്ചു.. ഒന്നും മനസിലാവാതെ ഉള്ള പവിയുടെ ഉള്ളം കൂടുതൽ ഇടെങ്ങാറക്കാൻ പാകമായിരുന്നു അവളുടെ കരഞ്ഞു കൊണ്ടുള്ള പുണരൽ.. "എന്നെ.. എന്നെ ഈ ഹരി.." വിധുമ്പലിന്റെ ഇടയിൽ സ്റ്റെല്ല അത്രയും കൂട്ടി ചെയ്തതും പവി ഒരു പകപ്പോടെ ഹരിയെ നോക്കി.. അവന്റെ മുഖത്തെ ഞെട്ടൽ കണ്ട് അവളടുത്ത നിമിഷം സ്റ്റേല്ലയെ തന്നിൽ നിന്ന് വേർപെടുത്തി പിന്നിലേക്ക് തള്ളി.. അവൾ വീഴുന്നതിന് മുന്നേ ജൂലി അവളെ പിടിച്ചിരുന്നു.. "എന്താ.. സ്റ്റെല്ല.. താൻ കാര്യം പറയ്.." "എന്തോ ശബ്ദം കേട്ട് വന്നതാ.. ഹരിയും സാക്ഷാ മാഡവും കാണാൻ പാടില്ലാത്ത രീതിയിൽ ഇവിടെ.. എല്ലാരോടും പറയുമെന്നായപ്പോ ഈ നിക്കുന്ന ഹരി എന്നെയും.." ജൂലി അവളോട് കാര്യം തിരക്കിയതും സ്റ്റെല്ല വായ് പൊത്തി കരഞ്ഞു കൊണ്ട് പറയുന്ന കാര്യം കേൾക്കെ സാക്ഷയെ ചേർത്തു പിടിച്ചിരിക്കുന്ന ഹരിയുടെ കയ്കൾ അഴിഞ്ഞു.. ദേവ് ഒരു ഞെട്ടലോടെ തറഞ്ഞു നിന്നു........ ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story