ഹൃദയതാളം: ഭാഗം 53

hridaya thalam sana

എഴുത്തുകാരി: സന

ജൂലി അവളോട് കാര്യം തിരക്കിയതും സ്റ്റെല്ല വായ് പൊത്തി കരഞ്ഞു കൊണ്ട് പറയുന്ന കാര്യം കേൾക്കെ സാക്ഷയെ ചേർത്തു പിടിച്ചിരിക്കുന്ന ഹരിയുടെ കയ്കൾ അഴിഞ്ഞു.. ദേവ് ഒരു ഞെട്ടലോടെ തറഞ്ഞു നിന്നു.. "വാട്ട്‌..സ്റ്റെല്ല.. താൻ എന്തൊക്കെയാ.. ഹരിയും സക്ഷ മാഡവും.. I can't believe.." ജൂലിയുടെ തകർത്താഭിനയം നടക്കേ സ്റ്റെല്ല കുറച്ചു ഉറക്കെയായി കരഞ്ഞു.. ഹരിയുടെ നോട്ടം അവളിൽ നിന്ന് പിൻവലിച്ചു പവിയെ നോക്കെ അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്.. ഒന്നാകെ തളരുന്ന പോലെ തോന്നി അവൻ.. പവിക്ക് അവനിൽ വിശ്വാസം ഇല്ലേ എന്നൊരു നിമിഷം അവനോട് തന്നെ ചോദിച്ചു.. ദേവിന്റെ അടുത്ത് നിന്ന് പവി ഹരീടെ അടുത്ത് വന്നവന്റെ കയ്യിൽ കോർത്തു പിടിച്ചു.. "ഹരിക്കും സാക്ഷക്കും എന്തെങ്കിലും പറയാനുണ്ടോ.." ദേവ് ആയിരുന്നു അത്..

ദേവിന്റെ ചോദ്യം കേൾക്കെ അയഞ്ഞ കയ്യ് ഹരി സക്ഷയിൽ മുറുകി..സാക്ഷയുടെ കണ്ണുകൾ നിറഞ്ഞു.. അല്ലെങ്കിലേ ശരീരത്തിൽ മുറിവ് ബാധിച്ചിരുന്ന അവൾക് ദേവിന്റെ ചോദ്യം മനസിനെ കീറുന്ന പോലെ തോന്നി.. ഒന്നും മിണ്ടാത്തെ തല കുനിച്ചു നിക്കുന്നവൾ ഹരി ചേർത്ത് പിടിച്ചപ്പോ മറ്റെല്ലാം മറന്ന് അവന്റെ നെഞ്ചോട് ചേർന്ന് നിന്നു.. "എന്താ ഞങ്ങളെ സംശയിക്കുണ്ടോ താനും.." അല്പം അമർഷത്തോടെയായിരുന്നു ഹരിയുടെ മറുചോദ്യം... പോകാൻ നിന്ന ഹരിയെ ദേവ് തടഞ്ഞു.. "അങ്ങനെ പോകാൻ വരട്ടെ.. എന്റെ കമ്പനിയിൽ കേറി ഇമ്മാതിരി തോന്യവാസം കാണിച്ചിട്ട് വെറുതെ അങ്ങനെ പോയാൽ എങ്ങനെയാ.." ഹരിയുടെ നെഞ്ചിൽ കയ്യ് വച് ദേവ് തടഞ്ഞതും അടക്കി വച്ച ദേഷ്യം ഒക്കെ പുറത്തേക്ക് അണപ്പൊട്ടി ഒഴുകി ദേവിന്റെ കയ്യ് ഹരി കുടഞ്ഞെറിഞ്ഞു.. "പറയുന്നതെന്തും കേട്ട് നിക്കും എന്ന് കരുതണ്ട ദേവ്.. എനിക്കും ഇവൾക്കും ഇടയിലെന്താണെന്ന് നിന്നെ ഒന്നും ബോധ്യപെടുത്തേണ്ട ആവശ്യവും ഇല്ല.."

"ഞങ്ങളെ ബോധ്യപെടുത്താണ്ട.. പക്ഷെ സ്റ്റേലക്ക് പറയാനുള്ളതെന്താണെന്ന് കേൾക്കാതെ ഇവിടുന്ന് ആരും പോവില്ല ഹരി.." ദേവ് പറഞ്ഞതിന് പുച്ഛിച്ചു പോകാൻ നിന്ന ഹരീടെ കയ്യിൽ പവി പിടി മുറുക്കി.. അവൻ നോക്കെ അവൾ അവനെ സമാധാനിപ്പിച്ചു.... സാക്ഷാ ഈ സമയം കൊണ്ട് നന്നേ തളർന്നിരുന്നു..ജൂലിക്ക് അവിടെ നടക്കുന്നതൊക്കെ കണ്ട് വല്ലാത്ത സന്തോഷം തോന്നി.. ഇതൊക്കെ പ്ലാൻ ചെയ്തപ്പോഴും ദേവിന്റെ ഭാഗത്തു നിന്ന് ഇത്രയും അനുകൂലമായി പെരുമാറ്റം കിട്ടുമെന്നവൾ വിചാരിച്ചിരുന്നില്ല.. ദേവ് തന്നെ നോക്കുന്നെന്ന് കാണെ അവൾ വിഷമത്തോടെ അവനെ നോക്കി സ്റ്റേല്ലയെ സമാധാനിപ്പിച്ചു.. ഒപ്പം ഒരുകയ്യാൽ ദേവിന്റെ കയ്യിൽ തലോടി.. ദേവ് സ്റ്റേല്ലയോട് നടന്ന കാര്യങ്ങൾ വിശദീകരിക്കാൻ പറഞ്ഞതും നാടകത്തിന്റെ അടുത്ത ഘട്ടം അവർക്ക് മുന്നിലായി അവതരിപ്പിക്കാൻ സ്റ്റെല്ല തുടങ്ങി.. _______🥀

"ഹരിയുടെ സംസാരത്തിലും നോട്ടത്തിലും ഒക്കെ പലപ്പോഴായി എന്നോട് ഒരു അടുപ്പം ഉള്ളത് പോലെ എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്.. എനിക്കും എന്തുകൊണ്ടോ അവന്റെ സാമീപ്യം ഇഷ്ടമായിരുന്നു.. അതുകോണ്ട് തന്നെ ഞാനും എതിർക്കാൻ പോയില്ല.. സാക്ഷാ മാഡത്തോട് അടുത്തിടപഴകുന്ന ഹരിയെ കാണുമ്പോഴൊക്കെ സംശയിച്ചിട്ട് ഉണ്ടെങ്കിലും മനസിനെ ഓരോന്ന് പറഞ്ഞു പഠിപ്പിച്ചു.." കരഞ്ഞു കൊണ്ട് സ്റ്റെല്ല പറഞ് നിർത്തുമ്പോൾ ഹരിക്ക് ദേഷ്യം അടക്കാൻ പറ്റാത്തത് പോലെ തോന്നി.. കയ്യും കെട്ടി ജൂലിയെ മാത്രം നോക്കി നിക്കുന്ന ദേവിനെ കാണെ അവന്റെ മനസിൽ ദേഷ്യത്തെക്കാൾ കൂടുതൽ സംശയം തോന്നി.. ഒന്നും പ്രോപ്പർ ആയി നടക്കാത്തത് പോലെ ഒരു ഫീൽ.. "ഇന്ന് പാർട്ടിയിൽ വച് മാറി കുടിച്ച ഡ്രിങ്ക്സിന്റെ എഫക്റ്റിൽ അല്പം മയങ്ങി പോയിരുന്നു ഞാൻ.. പിന്നീട് എഴുന്നേറ്റപ്പോ എന്തോ ശബ്ദം കേട്ട് വന്നതാ ഇവിടെ..

അപ്പോഴാ ഇവർ രണ്ടും.. എന്നെക്കണ്ടപ്പോ പെട്ടന്ന് മാറിയാപ്പോ ഉണ്ടായത ഈ മുറിവ് പോലും..എന്നെ ആദ്യം ഇവരുടെ വരുത്തിക്ക് ആകാൻ ശ്രെമിച്ചു നടക്കുന്നില്ല എന്നായപ്പോ ഈ സാക്ഷ മാഡം പറഞ്ഞപ്പോഴാ എന്നേം ഈ ഹരി.." അത്രയും പറഞ് നിർത്തി സ്റ്റെല്ല കരഞ്ഞതും ജൂലി അവളെ ആശ്വസിപ്പിച്ചു.. സാക്ഷാ ചുറ്റും നടക്കുന്നതൊക്കെ കണ്ട് തളർന്നിരുന്നു.. ഹരിക്കും പവിക്കും സ്റ്റേല്ലയെ കൊല്ലാൻ തോന്നിയെങ്കിലും അവളെവിടം വരെ പോകും എന്ന് അറിയണമെന്നുള്ളത് കൊണ്ട് മൗനം പാലിച്ചു.. "ഇത്രയും മതിയോ ജൂലി.. പറഞ് പഠിപ്പിച്ചതിൽ എന്തേലും വിട്ടു പോയിട്ടുണ്ടോ ഞാൻ.." ജൂലിയുടെ നെഞ്ചിൽ നിന്ന് തല ഉയർത്തി അത്രയും ചോദിച്ചു സ്റ്റെല്ല മാറി നിന്നതും ജൂലി ഞെട്ടി പോയിരുന്നു.. ശ്വാസം നിലക്കുന്ന പോലെ തോന്നി അവൾക്.. സ്റ്റെല്ല..

അവൾ ചതിച്ചോ തന്നെ.. മുന്നിൽ പുച്ഛത്തോടെ കയ്യും കെട്ടി കണ്ണീർ തുടക്കുന്ന സ്റ്റേല്ലയെയും അവളുടെ അടുത്തായി ചെറു പുഞ്ചിരിയോടെ നിക്കുന്ന ദേവിനെയും കണ്ടവൾ തറഞ്ഞു നിന്നു.. ഹരിയുടെയും പവിയുടെയും സക്ഷയുടെയും അവസ്ഥ മറിച്ചാല്ലായിരുന്നു..ഇവിടെ നടക്കുന്നതെന്താണെന്ന് മനസിലാവാതെ ഉള്ള മൂവരുടെയും നിൽപ്പ് കണ്ട് ദേവ് ഒന്ന് ചിരിച്ചു ജൂലിക്ക് നേരെ തിരിഞ്ഞു.. അവന്റെ മുഖത്തു ചിരി മാറി പക നിറയുന്നതിനൊപ്പം ശക്തിയിൽ അവന്റെ കയ്യ് ജൂലിയുടെ കവിളിൽ പതിഞ്ഞിരുന്നു.. "നീ എന്താടി നായിന്റെ മോളെ വിചാരിച്ചത് ഞാൻ മണ്ടനാണെന്നോ.. അതോ..നീ പറഞ്ഞതൊക്കെ അക്ഷരംപ്രതി വിശ്വസിക്കാൻ മാത്രം ചെറ്റ ആണെന്നോ.. ആയിരുന്നു.. ഒരുനാൾ നീ പറയുന്നതൊക്കെ വിശ്വാസിച്ചു നിന്റെ തളത്തിനൊത് തുള്ളിയിരുന്നു..ഇനി ഇല്ല.." കഴുത്തിൽ കുത്തി പിടിച്ചവൻ അലറുമ്പോ ശ്വാസം കിട്ടാതെ പിടയുന്ന ജൂലിയോട് ആർക്കും ഒരിറ്റ് സഹദപം പോലും തോനീല.. "ചതിക്ക് പകരം ചതി എന്ന് കേട്ടിട്ടുണ്ടോ..

നീ ഇവരെ ചതിക്കാൻ നോക്കിയപ്പോ ദൈവം നിനക്കായി മറ്റൊരു ചതി ഒരുക്കിയിരുന്നു.. അതുകൊണ്ടാണല്ലോ നിനക്ക് നിന്റെ പ്ലാൻ ഒക്കെ ഇവളോട് പറഞ്ഞു ഇവളേ നിന്റെ പക്ഷത്തു ആകാൻ തോന്നിയത്.." ദേവ് പറയുമ്പോൾ ജൂലി ആ നിമിഷത്തെ മനസിൽ പഴിച്ചു.. സ്റ്റേല്ലയെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു അവൾക്..അവൾ ശ്വാസം കിട്ടാതെ ചാവും എന്നായപ്പോ അവൻ കഴുത്തിൽ നിന്ന് കയ്യെടുത്തു.. ആഞ്ഞു ശ്വാസം വലിച്ചു വിടുന്നവളെ പുച്ഛിച്ചു അവൻ തിരിഞ്ഞ് നിന്നു.. "നീ എന്താടി വിചാരിച്ചത് എന്നെ പറ്റി.. നിന്നെ പോലെ ആണെന്നോ.. എങ്കിൽ നിനക്ക് തെറ്റി.. ഞാൻ ഹരിയെ സ്നേഹിക്കുന്നുണ്ട്.. അപ്പോഴും ഇപ്പോഴും.." കഴുത്തിൽ കയ്യ് വച് ചുമക്കുന്നവളുടെ അടുത്ത് മുട്ട് കുത്തിയിരുന്ന് പതുക്കെ സ്റ്റെല്ല പറയുമ്പോൾ അവളുടെ സ്വരം ഇടറിയിരുന്നു.. ഹരിയെ വേദനയോടെ നോക്കിയവൾ വീണ്ടും തുടർന്നു..

"അതുകൊണ്ടാ.. അന്നും ഇന്നും എന്റെ ജീവൻ പോലും പണയം വച് നിനക്കെതിരെ ഞാൻ ഇറങ്ങിയത്.. സ്നേഹിക്കുന്നവനെ നേടി എടുക്കാൻ എന്തും ചെയ്യാൻ ധൈര്യം വേണമെന്ന് പറഞ്ഞില്ലേ നീ അന്ന്.. അങ്ങനെ അല്ല അവന്റെ സന്തോഷം കാണാൻ എന്തും ചെയ്യണം നമ്മൾ.. അല്ലാതെ അവരെ സന്തോഷം നശിപ്പിച്ചു കൊണ്ടല്ല.. അവന്റെ സന്തോഷം പല്ലവിയാണെന്ന് തിരിച്ചറിഞ്ഞ ഞാൻ അവരെ തമ്മിൽ അകറ്റാൻ നോക്കും എന്ന് നീ വിശ്വസിച്ചോ.. എന്നാ നിനക്ക് തെറ്റി.. അതിന് നിന്റെ മുന്നിൽ നിക്കുന്നത് ജൂലിയേറ്റ് ഐസക് അല്ല.. നട്ടെല്ല് ഉള്ളൊരു അപ്പന് ഉണ്ടായ സ്റ്റെല്ല വർഗീസ.." കവിളിൽ കുത്തി പിടിച്ചു സ്റ്റെല്ല അവളോട് പതുക്കെ മൊഴിയുമ്പോ ജൂലി പകയോടെ അവളെ നോക്കി.. ജൂലിയുടെ പത്തി ഇനിയും താഴാൻ ഉണ്ടെന്ന് അവളുടെ മനസ് പറയേ അവളൊന്ന് കൊട്ടി ചിരിച്ചു കയ്യിലുള്ള വീഡിയോ ദേവിന് നേരെ നീട്ടി..

വീഡിയോയിലൂടെയുള്ള ജൂലിയുടെ ശബ്ദം കാതിൽ തുളച്ചു കേറിയതും അവൻ ദേഷ്യം കൊണ്ട് വിറച്ചു.. ഒപ്പം പാഞ്ഞു ചെന്നവളുടെ കവിളിൽ അടിച്ചതും ഒന്ന് പിറകിലേക്ക് വേച്ചു പോയവൾ ബോധം മറഞ്ഞു താഴെ വീണിരുന്നു.. _______🥀 "ഡോക്ടർ സാക്ഷക്ക്..." ഹരി വിറയർന്ന സ്വരത്തോടെ ചോദിക്കുമ്പോ അവന്റെ ഹൃദയതാളം തെറ്റുന്ന പോലെ തോന്നി അവന്.. വല്ലാത്തൊരു വീർപ്പുമുട്ടൽ..മുഖം പൊത്തി ഇരിക്കുന്ന ദേവും അവന്റെ അടുത്തായി ഇരുന്ന് ചുമലിൽ കയ്യ് വച് തഴുക്കുന്ന പവിയും ഹരിയുടെ ശബ്ദം കേൾക്കെ താൽ ഉയർത്തി.. "കുട്ടീടെ കണ്ടിഷൻ ഓക്കേ ആയിട്ടുണ്ട്..ബട്ട്‌ മുറിവ് ആഴത്തിൽ ഉള്ളതാ മാത്രവുമല്ല തുരുമ്പിച്ച കമ്പി ആയതുകൊണ്ട് മുറിവ് കൂടുതൽ ഇൻഫെക്ഷൻ ആവാൻ സാധ്യത ഉണ്ട്.. സോ be carefull ok.." ഡോക്ടർ അതും പറഞ് പോയതും മറ്റാരെയും നോക്കാതെ അവൻ സാക്ഷയുടെ അടുത്തേക്ക് പോയി..

ബെഡിൽ കിടക്കുന്ന അവളെ കാണെ അവന്റെ ചങ്കിൽ കൊളുത്തി വലി അനുഭവപ്പെട്ടു.. എപ്പോഴും തന്നോട് കുറുമ്പ് കാട്ടുന്നവളെ മാത്രേ അവന് കാണാൻ ഇഷ്ടമുണ്ടായിരുന്നുള്ളു.. അടുത്ത് പോയി തലയിൽ മൃദുവായി തലോടി.. നെറ്റിയിൽ ചുണ്ട് ചേർത്തു.. "എന്താ ദേവ് അവിടെ നടന്നത്.. ഒക്കെയും നിങ്ങളുടെ പ്ലാൻ ആയിരുന്നോ..??" പവി ദേവിനോട് ചോദിച്ചതും അവനൊന്ന് അവളെ നോക്കി.. അവന്റെ നോട്ടത്തിൽ അതൊന്നും പറയാൻ ഉള്ള അവസ്ഥയിലല്ല എന്നവൻ പറയാതെ പറയുന്നതായി തോന്നി അവൾക്.. കൂടുതൽ ചോദിക്കാൻ നിക്കാതെ അവൾ ഹരിയുടെ അടുത്തേക്ക് നടന്നു.. 💔 "നിനക്കറിയോ സ്റ്റെല്ല.. അവൾ ആ ദൃഷ്ടി.. അവളോട് ഞാൻ ആദ്യമേ വാണിംഗ് കൊടുത്ത ദേവിന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ് പോകാൻ.. കേട്ടില്ല അവൾ മറ്റാരേക്കാളും ദേവിനെ അവൾ സ്നേഹിക്കുന്നെന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞു.. എന്നെക്കാളും മറ്റൊരാൾ ദേവിനെ സ്നേഹിക്കാനോ അതിന് കഴിയോ അവൾക്... ഇല്ല..

ഒരിക്കലും അവൾക് കഴിയില്ല.. എന്നെ പോലെ അവനെ സ്നേഹിക്കാൻ ആർക്കും കഴിയില്ല.. വീണ്ടും പറഞ്ഞു.. ഭീഷണി പെടുത്തി.. സ്നേഹത്തിൽ പറഞ്ഞു.. കേട്ടില്ല.. അവസാനം എന്തായി.. ദേവ് പോലും അവളുടെ മാനത്തിൽ സംശയിച്ചില്ലേ.. ദേവ് പോലും അവളെ തള്ളി പറഞ്ഞില്ലേ.. പറയിപ്പിച്ചില്ലേ ഞാൻ.. അതോടെ എല്ലാം കഴിയുമെന്ന് പ്രതീക്ഷിച്ചു..പോയില്ല.. എന്നെങ്കിലും അവളെ അംഗീകരിക്കും എന്ന് പറഞ് വീണ്ടും കടിച് തൂങ്ങി.. മറ്റൊരു മാർഗവും കണ്ടില്ല.. അവസാനം ദേവിന്റെ പേരിൽ ഒരു തുണ്ട് പേപ്പർ അതിന്റെ ആവശ്യമേ വന്നുള്ളൂ അവളെ എന്നെന്നേക്കുമായി അവന്റെ ജീവിതത്തിൽ നിന്ന് പറഞ്ഞയക്കൻ..ഒരുപാട് സന്തോഷിച്ചതാ ഞാൻ.. ഇനി അവന് എനിക്ക് സ്വന്തമെന്ന് മനസിൽ ഉറപ്പിച്ചത അപ്പോഴാ അടുത്ത അവതാരം..സാക്ഷാ.. വച്ചേക്കില്ല ഞാൻ.. എനിക്ക് അറിയാം എന്ത് വേണമെന്ന്.." വീഡിയോയിൽ ക്രൂരമായ ചിരിയോടെ ഓരോന്ന് പറഞ്ഞട്ടഹസിക്കുന്ന ജൂലിയുടെ മുഖം മനസിൽ തെളിഞ്ഞു വരെ അവൻ കണ്ണുകൾ വലിച്ചു തുറന്നു..

തലമുടി കൊരുത്തു വലിച്ചു.. ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി അവൻ.. തലയിൽ കയ്യ് വച് വീട് കുടുങ്ങുമാറവൻ അലറി വിളിക്കുമ്പോ രാവിന്റെ നിശബ്ദതയിൽ കൂടണഞ്ഞ പക്ഷിക്കൂട്ടങ്ങൾ പോലും നാലുപാടും പറന്നകന്നു..മനസിൽ താൻ ഇന്നോളം ചെയ്ത വിഢിത്തം തെളിഞ്ഞു വരെ അവൻ കണ്ണിൽ കണ്ട സകലതും തച്ചുടച്ചു.. തളർന്നു പോയവൻ മുട്ടുകുത്തി നിലത്തേക്ക് വീഴുമ്പോ കണ്ണിൽ ഉടക്കിയത് ചുമരിൽ കൊരുത്തിട്ടിരിക്കുന്ന തങ്ങളുടെ വിവാഹ ഫോട്ടോയിലേക്കാണ്.. ______🥀 ക്യാബിൻ തുറക്കുന്ന ശബ്ദം കേട്ട് തല ഉയർത്തി നോക്കിയതും തന്റെ മുന്നിലായി അപ്സരസിനെ പോലെ നിക്കുന്ന ദൃഷ്ടിയെ കണ്ടവന്റെ കണ്ണ് മിഴിഞ്ഞു.. സാരിയിൽ അവളൊരു ദേവതയെ പോലെ തോന്നി അവന്.. കണ്ണെടുക്കാതെ ഉള്ള നോട്ടം അവളിലും ചടപ്പ് തോന്നിപ്പിച്ചതും അവൾ തൊണ്ട അനക്കി.. "അത്രക്ക് സുന്ദരി ആയിട്ടുണ്ടോ.." വിരൽ കടിച് നാണം അഭിനയിച് ചോദിക്കുന്നവളെ അവന് പുച്ഛത്തോടെ നോക്കി ചുണ്ട് കൊട്ടി..

ഇപ്പോ തന്നെ കെട്ടി കൊണ്ടുപോകാൻ തോന്നിയിരുന്നു അവനവളെ.. എങ്കിലും ആഹ് ഭാവം മുഖത്തു കാണിച്ചില്ല.. "ഡോ എനിക്ക് മാത്രമല്ല തനിക്കും നിയമം ബാധകമാണ്.." പറഞ്ഞവസിപ്പിക്കലും അവന്റെ ചുണ്ടിൽ കയ്യെത്തിച്ചു കൊട്ടലും ഒരുമിച്ചായിരുന്നു..വേദനയിൽ ഒരുനിമിഷം അവന്റെ കണ്ണ് നിറഞ്ഞു.. "ഡീീീ..." അവളുടെ അടുത്തേക്ക് ദേഷ്യത്തിൽ അടുക്കവേ ഡോർ തുറന്ന് ആരോ വന്നതും കേശു ഡീസന്റ് ആയി.. "ദൃഷ്ടി അവരെത്തി.." നച്ചു വന്നത് പറഞ്ഞതും അവൾ അവനെ നോക്കി നാക്കു നീട്ടി കാണിച് പുറത്തേക്ക് ഇറങ്ങി പിറകെ വന്നവരെ കാണാൻ എന്നാ പോൽ കേശുവും.. "ആദി..." ദൃഷ്ടി ഒരു വിളിയോടെ ഓടി പോയി കെട്ടി പിടിക്കുന്നവളെ അവൻ നോക്കി..അവളുടെ പിറകെയായി വരുന്ന ഒരു പെണ്ണിലേക്കും നാല് ചെക്കന്മാരിലേക്കും അവന്റെ മിഴികൾ കൊരുക്കവേ അവൻ പെട്ടന്ന് നിന്നു.. വന്നവരിൽ ഒരുവന്റെ കണ്ണ് ദൃഷ്ടിയിലേക്ക് മാത്രമാണെന്ന് കാണെ അവൻ ദേഷ്യത്തൽ മുഷ്ടി ചുരുട്ടി......... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story