ഹൃദയതാളം: ഭാഗം 54

hridaya thalam sana

എഴുത്തുകാരി: സന

അവളുടെ പിറകെയായി വരുന്ന ഒരു പെണ്ണിലേക്കും നാല് ചെക്കന്മാരിലേക്കും അവന്റെ മിഴികൾ കൊരുക്കവേ അവൻ പെട്ടന്ന് നിന്നു.. വന്നവരിൽ ഒരുവന്റെ കണ്ണ് ദൃഷ്ടിയിലേക്ക് മാത്രമാണെന്ന് കാണെ അവൻ ദേഷ്യത്തൽ മുഷ്ടി ചുരുട്ടി.. "ദൃഷ്ടി.. ഇത് ഐഷു..അറിയാല്ലോ.." "മ്മ്മ് ഇവള് പറഞ്ഞിട്ടുണ്ട്.." ദൃഷ്ടി ഒന്ന് പുഞ്ചിരിച്ചു.. തിരിച്ചു ഐഷുവും മനോഹരമായി ചിരിച്ചു.. "ഇത് ഞങ്ങളുടെ എംഡി ഹരികൃഷ്ണൻ സാർ.. ഇത് അനൂപ് സാർ, ഇത് കാർത്തിക് സാർ.. പിന്നെ ഇത് സിദ്ധാർഥ്.." അവസാനം അല്പം പുച്ഛത്തിൽ ആദി പറഞ്ഞതും ദൃഷ്ടി അവരോടൊക്കെ ചിരിച്ചു കൊടുക്കുന്നതിനൊപ്പം ആദിയെ നോക്കി നെറ്റി ചുളിച്ചു.. അതിനവൾ ഒന്ന് ഇളിച്ചു കണ്ണിറുക്കി കാട്ടി.. ആദി പുച്ഛിക്കുന്നതിനേക്കാൾ കൂടുതൽ സിദ്ധാർഥിന്റെ മുഖത്തു പുച്ഛം ഉണ്ടെന്ന് കാണെ ദൃഷ്ടിക്ക് ചിരി പൊട്ടി..എവിടെ ചെന്നാലും അവിടെ ഒരു അടിഉണ്ടാക്കി ശത്രുക്കളെ സംബന്ധിക്കുന്നത് അവളുടെ ഒരു ഹോബി ആണെന്ന് ദൃഷ്ടിക്ക് അറിയുമായിരുന്നു.. അവരെ പരിചയപെടുത്തുമ്പോ ഒക്കെ കേശു മാറി നിന്നവരെ വീക്ഷിച്ചു..കാർത്തിക്.. ദൃഷ്ടിയെ നോട്ടം ഇട്ടവന്റെ പേരവൻ പല്ലുകടിച്ചു മൊഴിഞ്ഞു.. ദൃഷ്ടിയും അവരോട് സംസാരിച് തകർക്കുന്നുണ്ട്.. "നച്ചു... കേശുന്റെ പെരുമാറ്റം കണ്ടിട്ട് ഇന്ന് ഒരു യുദ്ധത്തിന്റെ ലക്ഷണം ഇല്ലേ..??" ഷാനു ഹസ്കി വോയ്‌സിൽ നച്ചുവിനോട് ചോദിച്ചപ്പോഴാണ് നച്ചു സിദ്ധുവിൽ നിന്ന് കണ്ണ് മാറ്റി കേശൂനെ ശ്രെദ്ധിച്ചത്..

ഇത്രനേരം സിദ്ധുനെ നോക്കി നിക്കുവാണെന്ന് മനസിലാക്കേ ഷാനു അവളുടെ കാലിൽ ചവിട്ടി മെദിച്ചു.. "നച്ചു.. ഇങ് വന്നേ.." കരയാനും ചിരിക്കാനും വയ്യാത്ത അവസ്ഥയിൽ നിക്കുന്ന നാച്ചുവിനെ ദൃഷ്ടി വിളിച്ചതും അവൾ സന്തോഷത്തോടെ അവളുടെ അടുത്തേക്ക് ഓടി..ഷാനു പല്ലുകടിക്കുന്നതിന് അവളൊന്ന് ഇളിച്ചു കാണിച്ചു.. ദൃഷ്ടി അവരുമായി പരസ്പരം പരിചയം പുതുക്കി അവരുമായി കേബിനിലേക്ക് നടന്നു.. കേശൂന്റെ മുന്നിൽ എത്തിയതും അവനെ നോക്കി പുച്ഛിച്ചു ചുണ്ട് കൊട്ടാനും മറന്നില്ല.. ഇപ്പോ അവന് ഒന്നും ചെയ്യില്ല എന്നവൾക് ഉറപ്പുണ്ടായിരുന്നു.. തന്നെ ശ്രെദ്ധിക്കാതെ അവരുടെ കൂടെ ഒക്കെ കത്തി വയ്ക്കുന്ന ദൃഷ്ടിയെ അവന് പല്ലുകടിച്ചു നോക്കി.. കുറച്ചു സമയം കഴിഞ്ഞിട്ടാണ് ആദി കേശുവിനെ കാണുന്നത്.. അവൾക് അതാരാണെന്ന് മനസിലായെങ്കിലും ദൃഷ്ടി എന്ത് പറയുമെന്ന് അറിയാൻ അവളോട് ചോദിച്ചു.. "ദൃഷ്ടി.. ഇതാരാ.." ആദിയുടെ ചോദ്യം കേട്ടതും കാർത്തിക് ദൃഷ്ടിയിൽ നിന്ന് കണ്ണ് മാറ്റി കേശുവിനെ നോക്കി.. അവന്റെ രൂക്ഷമായ നോട്ടം കാണെ കാർത്തിക് ഒന്ന് പരുങ്ങി.. ആദി മനപ്പൂർവം ചോദിച്ചതാണെന്ന് അവൾക് മനസിലായിരുന്നു.. അവൾ പല്ലുകടിച്ചു ആദിയെ ചെറഞ്ഞു നോക്കി.. "ഹായ്.. I m ഹരികൃഷ്ണൻ..."

"യോകേഷ് പ്രഭാകർ..ദൃഷ്ടിയുടെ വുഡ്ബീ ആണ്.." ഹരി കേശുവിനോട് കയ്യ് കൊടുത്തതും കേശു ആദ്യം ഹരിയുടെ മുഖത്തും പിന്നെ കാർത്തിക്കിനെ ഒന്ന് നോക്കി അമർത്തി ആയിരുന്നു പറഞ്ഞത്.. "എൻഗേജ്ഡ് ആയിരുന്നോ.." കാർത്തിക് പതുക്കെ പറഞ്ഞതാണെങ്കിലും അനൂപ് കേട്ടിരുന്നു എന്ന് അവന്റെ ചിരി കണ്ടപ്പോ അവന് മനസിലായി.. "സാരല്യ..ഏറ്റില്ല അല്ലെ..ഞാൻ മാത്രേ കണ്ടുള്ളു..ആരോടും പറയില്ല.." ഐഷു വയപൊത്തി ചിരിച്ചു കാർത്തിക്കിന്റെ അടുത്തേക്ക് നീങ്ങി ഇരുന്ന് കൊണ്ട് പതിയെ പറഞ്ഞതും അവനൊന്ന് സൈക്കിളിൽ നിന്ന് വീണ ഇളി ഇളിച്ചു... "ആഹാ.. അപ്പോ കല്യാണം എങ്ങന ഉടൻ കാണുവോ.. നമ്മളെ ഒക്കെ വിളിക്കുവോ.." അനൂപായിരുന്നു അത് ചോദിച്ചത്.. കാർത്തിക്കിനെ ആക്കുക എന്നത് മാത്രമായിരുന്നു അവന്റെ ചോദ്യത്തിന് പിന്നിലുള്ള ഉദ്ദേശം.. കാർത്തിക് പല്ല് കടിച്ചവനെ നോക്കിയെങ്കിലും അവന് ആ ഭാഗത്തേക്ക്‌ നോക്കാൻ പോയില്ല.. "ഏയ് ഉടൻ ഒന്നും കാണില്ല.. ഈ കല്യാണം വേണോ വേണ്ടെന്ന ഇപ്പോ നമ്മൾ രണ്ടുപേരും ആലോചിച്ചോണ്ട് ഇരിക്കുന്നത് അല്ലെ കേശു സാറേ.." പ്രതേക താളത്തോടെ ദൃഷ്ടി അത് അവരോട് പറഞ് അവസാനത്തെ സാറേ ഒന്ന് ആക്കി വിളിച്ചു.. അതവന് കൊള്ളേണ്ടിടത് തന്നെ കൊണ്ടിട്ടുണ്ടെന്ന് മുഖത്തിൽ നിന്ന് വായിച്ചെടുക്കാം..

താൻ ഉദ്ദേശിച്ചത് നടക്കുന്നെണ്ടെന്ന് മനസ് കൊണ്ട് ഊറി ചിരിച്ചവൾ അവനെ നോക്കി മുഖം തിരിച്ചിരുന്നു.. "നിങ്ങൾ വാ..കമ്പനിയെയും കമ്പനിയിലെ വർക്കേഴ്സിനെയും ഒക്കെ കാണിച് തരം.." നച്ചു ചിരിയാലേ അവരോട് പറഞ്ഞതും എല്ലാരും എഴുനേറ്റു..അവളുടെ കണ്ണ് അപ്പോഴും സിദ്ധുവിൽ ആയിരുന്നു.. സിദ്ധുന്റെ തുറിച്ചു നോട്ടം കണ്ടതും നച്ചു കണ്ണ് മാറ്റി.. ഷാനു പല്ലിറുമ്പുന്നുണ്ടെങ്കിലും അവൾ കണ്ട ഭാവം നടിച്ചില്ല..വായ് നോട്ടത്തിൽ താൻ മാത്രമല്ല തന്റെ പെണ്ണും മോശം അല്ല എന്നവൻ മനസിലാക്കിയിരുന്നു 😂 ______🥀 "ദൃഷ്ടി.. ഷാനുന്റെ കയ്യിൽ നിന്ന് ആ ഫയൽ വാങ്ങി വാ.." സ്നേഹതീരത്തു നിന്ന് മദർ വിളിച്ചു ഇന്നവിടെ മറ്റെന്തോ പ്രോഗ്രാം ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് കേശു അവിടെക്ക് പോയില്ല.. അതൊന്ന് പറയാനും അവളെ ഒന്ന് കാണാനും കൂടി വിചാരിച്ചു കേശു ഇരുന്നെങ്കിലും ദൃഷ്ടിയെ മഷി ഇട്ട് നോക്കിയാൽ പോലും കണ്ടില്ല.. അവളെ നോക്കി പോവാൻ ഇരിക്കെ ആയിരുന്നു അവൾ തന്നെ വന്നത്.. പോകാൻ നിന്ന അവളോട് കേശു പറഞ്ഞതും ദൃഷ്ടി ഒന്നവനെ നോക്കി.. "ആ..കേശു സാർ ഇവിടെ ഉണ്ടായിരുന്നോ.. എന്തേയ് ജോലി ആവശ്യം ആയിട്ട് പോയില്ലേ.." ദൃഷ്ടി ആക്കി അവനോട് ചോദിച്ചതും അവന് ദേഷ്യം വന്നു.. കുറെ നേരമായി തുടങ്ങിയതാ അവളുടെ ആക്കി ഉള്ള സംസാരം.

. "പിന്നെ ഇപ്പോ പറഞ്ഞ ജോലി.. സോറി ഞാൻ അല്പം തിരക്കില..വന്നവരെ തന്നെ ശ്രെദ്ധിക്കാൻ സമയം ഇല്ല അപ്പോഴാ.. ഞാൻ നച്ചുനെ ഇങ്ങട് വിടാം അവളോട് പറയേ.." അത്രയും പറഞ് പുറത്തിറങ്ങാൻ നിന്നവളെ കേശു ഒറ്റ വലിയിൽ അവന്റെ കയ്യ്ക്കുള്ളിൽ ആക്കി.. കുറച്ചു നിമിഷം വേണ്ടി വന്നു അവൾക് കാര്യം മനസിലാക്കാൻ.. അവന്റെ മുഖത്തേക്ക് നോക്കെ അവളുടെ ഉള്ളൊന്ന് കാളി.. മുഖം വലിഞ്ഞു മുറുകീട്ടുണ്ട്.. കണ്ണൊക്കെ ചുവന്ന് ദേഷ്യം കൊണ്ട് വിറക്കുന്ന കേശുവിനെ കണ്ടവൾ പാട് പെട്ട് ഉമിനീരിറക്കി.. "എന്തിനാ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കണേ.. മനഃപൂർവം അല്ലെ നീ ഓരോന്ന് ചെയ്യുന്നത്.. അതെന്തിനാ.." അതെ മുഖത്തോടെ അവളോട് ചോദിച്ചതും അവൾ ചുമൽ പൊക്കി ഒന്നുമില്ലെന്ന് കാണിച്ചു.. "കാര്യം പറയുന്നോ അതോ.." അത് പറയലും അവളുടെ മുഖത്തിന് നേരെ അവന്റെ മുഖം കൊണ്ട് വരലും ഒപ്പം ആയിരുന്നു.. തൊണ്ടയിൽ നിന്ന് ശബ്ദം ഒന്നും പുറത്ത് വന്നില്ലവൾക്.. അതുകൊണ്ട് അവനോട് ഒന്ന് എതിർത്തു പറയാൻ നാവ് പൊങ്ങിയില്ല.. പേടിപ്പിക്കാൻ വേണ്ടി അങ്ങനെ ചെയ്തത് ആണെങ്കിലും അടുത്തേക്ക് അടുക്കെ അവളുടെ ഗന്ധം അവനെ മത്തു പിഠിപ്പിക്കുന്നത് പോലെ തോന്നി.. സ്വയമേ വിചാരിച്ചിട്ട് പോലും പിൻവലിയാൻ ആവുന്നുണ്ടായിരുന്നില്ല..

മിണ്ടാതിരിക്കുന്നത് നല്ലതല്ലെന്ന് മനസ് പറഞ്ഞതും ദൃഷ്ടി അവനെ തള്ളി മാറ്റാൻ ഒരു പാഴ്ശ്രെമം നടത്തി.. അതൊക്കെ വിഭലമാക്കി കൊണ്ട് കേശു ദൃഷ്ടിയുടെ കഴുത്തിൽ മുഖം അമർത്തി.. ശ്വാസം വിലങ്ങിയവൾ ഒന്ന് ഉയർന്നു പൊങ്ങി.. കഴുത്തിലായി അവന്റെ മുഖം കൂടുതൽ അമർന്നതും ഷർട്ടിലായി കൊരുത്തു പിടിച് അവളൊന്ന് പിടഞ്ഞു.. വേണമെന്ന് വച്ചല്ലെങ്കിലും അവന്റെ അധരം അവളുടെ കഴുത്തിൽ പതിഞ്ഞു.. അവിടെ നിന്ന് ചുമലിലേക്ക് ചലിക്കുന്നതവൾ അറിഞ്ഞെങ്കിലും തടുക്കാൻ സാധിച്ചില്ല.. ഒരുപക്ഷെ മനസിൽ അവന്റെ രൂപം പതിഞ്ഞത് കൊണ്ടാവണം..!!! പെട്ടന്നെന്തോ ബോധം വന്നത് പോലെ കേശു അടർന്നു മാറി.. അപ്പോഴും കണ്ണടച്ചു ശ്വാസം വലിച്ചു വിടുന്നവളെ അവൻ ഒന്ന് നോക്കി പെട്ടന്ന് തിരിഞ്ഞു.. മറുതൊന്നും ചിന്തിക്കാതെ ദൃഷ്ടി പുറത്തേക്ക് ഓടി.. കേശുവിന്റെ ചുണ്ടിൽ പുഞ്ചിരി തത്തി.. അവന്റെ മാത്രം ചിത്തുവിനായി.. ❤ _______🥀 "ഞങ്ങൾ എന്നാ ഇറങ്ങട്ടെ ഡാ.." ആദി ദൃഷ്ടിനെ പുണർന്നു കൊണ്ട് ചോദിച്ചതും അവൾ തല കുലുക്കി.. എല്ലാവർക്കും പുഞ്ചിരിച്ചു കൊടുത്ത് അവരൊക്കെ കാറിനടുത്തേക്ക് നടന്നു.. പോകാൻ നിന്ന ആദി വീണ്ടും വന്നവളെ ഒന്ന് ഇറുക്കി പുണർന്നു.. "ദൃഷ്ടി.. നീ അനുഭവിക്കുന്ന വിഷമം എന്താണെന്ന് പറയാതെ തന്നെ എനിക്ക് മനസിലാവും..

അതെത്രത്തോളം ഉണ്ടെങ്കിലും നമ്മളെ ചേർത്ത് പിടിക്കാൻ ഒരാളുണ്ടെന്ന് അറിയുന്ന നിമിഷം അത് കുറഞ് തുടങ്ങും.. അങ്ങനെ ഒരാൾ ഇപ്പോ നിന്റെ ജീവിതത്തിൽ ഉണ്ടെന്ന് ഞാൻ വിശ്വാസിക്കുന്നുണ്ട്..നിനക്ക് ഇതുവരെ ഒന്നും മറക്കാം സാധിച്ചില്ലെന്നും ആർക്കോ വേണ്ടിയാണ് നീ ഇതോകെ അഭിനയിക്കുന്നതെന്നും എനിക്ക് അറിയാം.. എല്ലാം നല്ലതിനായിരുന്നീടി.. അങ്ങനെ വിശ്വാസിക്ക്.. നിന്റെ കേശൂന്റെ സ്നേഹം നിനക്കായി വിധിച്ചതാവും.. നിന്റെ ഹൃദയതാളത്തിന് പോലും അവനയിരിക്കും അവകാശി അതാ നിന്നിൽ തന്നെ അവൻ വന്നെത്തിയത്.." ആദി കവിളിൽ കയ്യ് ചേർത്ത് പറയുമ്പോൾ ദൃഷ്ടിടെ കണ്ണ് പോയത് ഗ്ലാസ്‌ വാളിലൂടെ തന്നെ നോക്കുന്ന കേശുവിലേക്കാണ്.. അവന്റെ സാമീപ്യം തനിക്കുണ്ടാക്കുന്ന മാറ്റം.. താളം തെറ്റിക്കുന്ന ഹൃദ്യമിടിപ്പ് എല്ലാം വിരൽ ചൂണ്ടുന്നത് പ്രണയത്തിലേക്ക് തന്നെയല്ലേ.. "അടുത്ത് ഞാൻ വരുന്നത് നിന്റെ കല്യാണത്തിന് ആവണം.. കേട്ടല്ലോ.." കവിളിൽ പിച്ചി ആദി തുടർന്നതും ദൃഷ്ടി ഒന്ന് ചിരിച്ചു.. അവളുടെ കവിളിൽ ചുണ്ട് ചേർത്ത് ആദി നടന്നു.. "ആദി പവിയെ കാണണ്ടേ നിനക്ക്.." "പിന്നെ വേണ്ടാതെ.. കുറച്ചു കാര്യങ്ങൾ എനിക്ക് ചോദിക്കാനും ഉണ്ട് ആഹ് കുരുപ്പിനോട്.. പോകുന്നതിന് മുന്നേ അവളെ പോയി കാണണം..." കണ്ണിൽ നിന്ന് അവർ മറയുന്നത് വരെ അവൾ നോക്കി നിന്നു.. തിരികെ നടക്കുമ്പോ അവളുടെ മനസിൽ ആദി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു..

കുറച്ചു മുന്നേ നടന്നത് അവളുടെ മനസിലേക്ക് വന്നതും കവിളുകൾ നിമിഷംപ്രതി ചുമന്നു.. ❤ ______🥀 "ഏയ് അങ്ങോട്ട് പോവല്ലേ.." "അതെന്താ ഞാൻ പോയാല്..." "ഇപ്പോ നീ പോണ്ട.." "അതെന്താണെന്ന്.. കുറെ നേരായി അങ്ങോട്ട് പോവരുത്.. ഇങ്ങോട്ട് തിരിയരുത് എന്നൊക്കെ പറഞ്ഞിട്ട്.. ആ കിടക്കുന്നതെ ഇയാളുടെ മാത്രം ചങ്ക് അല്ല എന്റെ കൂടെയ..സോ എനിക്ക് അറിയാം കേട്ടല്ലോ.." സാക്ഷ കണ്ണുകൾ കഷ്ടപ്പെട്ട് വലിച്ചു തുറക്കുമ്പോൾ തന്നെ കണ്ടത് ഹരിടേം പവിയുടേം മുട്ടൻ വഴക്കാണ്.. കുറച്ചു നേരം നോക്കി നിന്നു.. പവിയുടെ മുഖം ദേഷ്യം കൊണ്ടിട്ടാണ് ചുമന്നിട്ടുണ്ട്.. ഹരിയും മോശം അല്ല.. എങ്കിലും അവന്റെ മുഖത്തൊരു കള്ള ചിരിയുണ്ട്.. സാക്ഷ കണ്ണ് തുറന്നതൊന്നും രണ്ടും കണ്ടിട്ടില്ല.. സാക്ഷാ പതിയെ എഴുനേൽക്കാൻ ശ്രെമിച്ചു കഴിയുന്നില്ല.. ശരീരതിൽ എന്തോ ഭാരം പോലെ.. അനങ്ങുന്നില്ല.. അവളുടെ കണ്ണ് എന്തിനോ വേണ്ടി ചുറ്റും പരതി.. ദേവ് എവിടെയായിരിക്കും എന്നവൾ ചിന്തിച്ചു.. വാതിലിൽ തന്നെ കണ്ണും നാട്ടിരിക്കുന്ന സാക്ഷയെ പെട്ടന്നാണ് പവി കണ്ടത്.. "സച്ചു.."

പവിയുടെ വിളി കേൾക്കെ ഹരി അവളെ നോക്കി.. ശേഷം സാക്ഷായുടെ അടുത്തേക്ക് ഓടി ചെന്നു.. അവളുടെ മുഖമാകെ തലോടുന്നതും അവളെ ചേർത്ത് പിടിച്ചു ഉമ്മ വാക്കുമ്പോഴുമൊക്കെ ഹരിയുടെ കണ്ണ് നിറഞ്ഞിരുന്നു.. അവരുടെ ഇടയിൽ തനിക് സ്ഥാനമില്ലെന്ന് മനസിലാക്കേ പവിയൊരു ചിരിയോടെ മാറി നിന്നു.. "മതിയാക്ക് ടാ.." "മിണ്ടരുത്.. മനുഷ്യനെ തീ തീറ്റിച്ചപ്പോ മതിയായില്ലേ നിനക്ക്.. എല്ലാരും അവിടുള്ളപ്പോ എന്തിനടി പട്ടി നീ സ്റ്റോർ റൂമിൽ പോയത്.." ഹരി അവളോട് കണ്ണുരുട്ടി ചോദിച്ചതും സാക്ഷാ ഒന്ന് അവനിൽ നിന്ന് വിട്ട് നിന്ന് ചാരി ഇരുന്നു.. "ഞാനോ.. നീ വരാൻ പറഞ്ഞെന്ന് ഒരാൾ വന്ന് പറഞ്ഞതൊണ്ട ഞാൻ അവിടെ വന്നത്.." "ആര്.." "അതൊക്കെ ജൂലിടെ കളി ആയിരുന്നു.." ഹരി സാക്ഷയോട് ചോദിച്ചതും പവി മറുപടി പറയുന്ന കേട്ട് അവർ രണ്ടും അവളെ നോക്കി.. ഇന്നലെ അവിടെ ശെരിക്കും സംഭവിച്ചതെന്താണെന്നും പിന്നീട് ജൂലിക്ക് എന്ത് പറ്റിയെന്നു അറിയാൻ അവർക്ക് ആഗ്രഹമുണ്ടായിരുന്നു.. അതറിയാൻ എന്നോണം അവർ പവി പറയുന്നത് കാതോർത്തു........ ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story