ഹൃദയതാളം: ഭാഗം 55

hridaya thalam sana

എഴുത്തുകാരി: സന

ഇന്നലെ അവിടെ ശെരിക്കും സംഭവിച്ചതെന്താണെന്നും പിന്നീട് ജൂലിക്ക് എന്ത് പറ്റിയെന്നു അറിയാൻ അവർക്ക് ആഗ്രഹമുണ്ടായിരുന്നു.. അതറിയാൻ എന്നോണം അവർ പവി പറയുന്നത് കാതോർത്തു.. "പവി ശെരിക്കും എന്താ ഉണ്ടായേ.. സ്റ്റെല്ല.. അവൾ ജൂലി കാരണം ആണോ അങ്ങനെ ഒക്കെ ചെയ്തത്.." "അതെ.. ജൂലി എന്തിനാ സ്റ്റെല്ല നിങ്ങളെ അന്ന് സഹായിച്ചെന്ന് അറിഞ്ഞിട്ടും അവളുടെ സഹായം ചോദിച്ചതെന്ന് അറിയില്ല.. നിന്നെയും ഹരിയെയും ദേവിന്റെ മുന്നിൽ മോശമായി കാണിക്കാൻ ആയിരുന്നു അവളുടെ ഉദ്ദേശം.. നീയും ഹരിയും തമ്മിൽ ബന്ധം ഉണ്ടെന്ന് വരുത്തി തീർത്താൽ ദേവ് നിന്നോട് പിന്നെ അടുക്കില്ല എന്നവൾക് ഉറപ്പായിരുന്നു.. അതിന് വേണ്ടിയാ അവൾ പ്രേസേന്റ്ഷനിൽ നിങ്ങളുടെ ഫോട്ടോ ചേർത്തത്..

പക്ഷെ അവളുടെ പരാജയത്തിന്റെ തുടക്കം എന്നാ പോലെ പ്ലാൻ എട്ട് നിലയിൽ പൊട്ടി..പതിയെ നിങ്ങൾക്കെതിരെ എന്തെങ്കിലും ചെയ്യാം എന്ന് വിചാരിച്ചിരുന്നതാ അവൾ പക്ഷെ ദേവ് അന്നവളെ വഴക്ക് പറഞ്ഞപ്പോ അവളുടെ യഥാർത്ഥ മുഖം ദേവ് അറിയാനായി എന്ന് മനസിലാക്കിയതുകൊണ്ടാ ഇന്നലെ തന്നെ അവൾ നിങ്ങളെതിരെ വല വിരിച്ചത്.." പവി പറഞ്ഞു നിർത്തി രണ്ടുപേരേം നോക്കി ബാക്കി അറിയാനായി ഇരിക്കുന്നവർക്ക് മുന്നിൽ അവൾ വീണ്ടും തുടർന്നു.. "സ്റ്റേല്ലയോട് അവളുടെ ഉദ്ദേശം പറഞ്ഞതും അവൾ നേരെ പോയത് ദേവിന്റെ അടുത്തായിരുന്നു.. ജൂലിയുടെ എല്ലാ കാര്യങ്ങളും അവനോട് പറഞ്ഞില്ലെങ്കിലും നിങ്ങൾക്കെതിരെ അവൾ ചതി ഒരുക്കുന്നുണ്ടെന്ന് അവനെ അറിയിച്ചു..

ദേവ് പറഞ്ഞ പ്രകാരം ആണ് നിന്നേം സച്ചുനെയും മാത്രം ആ റൂമിന്റെ ഉള്ളിൽ ആകാതെ സ്റ്റേല്ലയും കൂടെ വന്നത്.. മറ്റെന്തൊക്കെയോ ജൂലി പ്ലാൻ ചെയ്തിരുന്നു.. മീഡിയസിനെ ഒക്കെ അറിയിച്ചു ഓഫീസിലുള്ള സ്റ്റാഫിന്റെ മുന്നിൽ ഒക്കെ നിങ്ങളെ നാണം കെടുത്താനായിരുന്നു അവളുടെ പ്ലാൻ... അത് നടക്കാൻ പാടില്ല എന്ന് കരുതിയ ദേവ് സ്റ്റേല്ലയെ അയച്ചത്.. മാത്രമല്ല സച്ചുന് മുറിവ് പറ്റിയപ്പോ തന്നെ സ്റ്റെല്ല ദേവിനെ അറിയിച്ചിരുന്നു..അതാ അവൻ മറ്റൊന്നും നോക്കാതെ ഞങ്ങളെയും കൊണ്ട് വന്നത് അവിടെ.." പവി പറഞ്ഞു നിർത്തുമ്പോൾ ഹരിക്ക് വല്ലാത്ത കുറ്റബോധം തോന്നി.. സ്റ്റേല്ലയെ അടിക്കേണ്ടി ഇരുന്നില്ല എന്ന് തോന്നി.. എങ്കിലും ആ നിമിഷം ആരായാലും അങ്ങനെയെ ചെയ്യൂ എന്ന് അവൻ അവനെ തന്നെ സമാധാനിപ്പിച്ചു.. സാക്ഷടെ മുഖത്തു വലിയ ഭാവവത്യാസം ഒന്നും ഇല്ലാതെ ഇരിക്കുന്നുണ്ട്..ദേവ് തന്നെയും സംശയിച്ചു എന്നോർത്ത ഒരു നിമിഷത്തെ അവൾ പഴിക്കാതെ ഇരുന്നില്ല.

. "ഇപ്പോ ആ പന്ന ............മോൾ എവിടെ ഉണ്ട്.." ഹരി ആയിരുന്നു അത്.. അവന്റെ സകല ദേഷ്യവും ആ വാക്കുകളിൽ പ്രകടമായിരുന്നു.. സാക്ഷാ അവനെ ഒന്ന് തുറിച്ചു നോക്കി.. അവൾക് തിരിച്ചൊന് കണ്ണുരുട്ടി അവൻ പവിയെ നോക്കി.. പവി ഒന്ന് ചിരിച്ചു തികച്ചും പുച്ഛത്തോടെ.. "അടുത്ത നാടകത്തിന്റെ തിരക്കഥ തയ്യാറാക്കുന്ന തിരക്കില.. ഇവിടെ തന്നെ ഉണ്ട്.. കുറച്ചു മാറിയൊരു റൂമിൽ.." "നീ എന്ത് തേങ്ങയാടി പറയണേ.." ഹരി പല്ലുകടിച്ചവളോട് ചോദിച്ചതും പവിക്ക് ദേഷ്യം വന്നു.. "വേണോങ്ങി പോയി നോക്ക്.. എനിക്ക് പറയാൻ മനസില്ല.. സച്ചുന് ഞാൻ പിന്നെ പറഞ്ഞു തരം.. ഈ തെമ്മാടി ഇവിടുള്ളപ്പോ ഞാൻ പറയില്ല.. തെണ്ടി കരി.." ഇത്രയും നേരം അവളെ പുച്ഛിച്ചതിനുള്ള ദേഷ്യം മുഴുവൻ പവി പുറത്തെടുത്തു..

സാക്ഷയോട് പിന്നെ പറഞ്ഞു തരാം എന്ന് പറഞ്ഞു അവൾ മുഖം തിരിച്ചു.. "തെമ്മാടി നിന്റെ മറ്റവൻ.." "അതല്ലേ അവളും പറഞ്ഞത്.." ഹരി പറഞ്ഞതിന് പിന്നാലെ സാക്ഷാ ആക്കി പറഞ്ഞതും അവൻ പവിയെയും അവളെയും നോക്കി കണ്ണുരുട്ടി പുറത്തിറങ്ങി.. സാക്ഷാ ഒന്ന് ചിരിച്ചു പവിയുടെ തോളിലായി ചാഞ്ഞു.. _______🥀 "എനിക്ക് ഒരു കാര്യം പറയാനുണ്ട്.." വളരെ അധികം ഫോർമലായി സംസാരിക്കുന്ന കേശുവിനെ നോക്കി ദൃഷ്ടി നെറ്റി ചുളിച്ചു.. അവനൊന്ന് മൂളി കൊടുത്താവൾ കേൾക്കാൻ തയ്യാറായി.. വണ്ടി സൈഡ് ആക്കി അവൻ ഇറങ്ങി ബൊണറ്റിൽ ചാരി നിന്നു..കൂടെ ദൃഷ്ടിയും.. "നീ ശെരിക്കും എന്നെ സ്നേഹിക്കുന്നുണ്ടോ..??" ഒട്ടും പ്രതീക്ഷിക്കതൊരു ചോദ്യം..അതുകൊണ്ട് കേട്ടപ്പോ ഒരു ഞെട്ടൽ അവളിൽ ഉണ്ടായി..

എന്ത്പറയണമെന്ന് അറിയാതെ അവൾ കുടുങ്ങി.. "ഇപ്പോഴും നിനക്കെന്നെ പൂർണമായും സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല അതല്ലേ ദൃഷ്ടി സത്യം.." കേശു ചെറിയൊരു ചിരിയോടെ അവളോട് ചോദിക്കുമ്പോ അവൾക്കത് നിഷേധിക്കാനോ സമ്മതിക്കാനോ പറ്റിയില്ല.. അവളുടെ ഉള്ളം മനസിലാക്കിയത് പോലെ അവൻ അവൾക് നേർക്ക് തിരിഞ്ഞു.. "നിന്നെ ആദ്യമായി കാണുമ്പോൾ ഒരിക്കലും വിചാരിച്ചിരുന്നില്ല പിന്നീട് നീ എന്റെ എല്ലാം ആയി മാറുമെന്ന്.. പ്രണയമായിരുന്നു എനിക്ക്.. നിന്നെ കാണുമ്പോൾ തന്നെ താളം തെറ്റുന്ന മനസും ഹൃദയവും ചിന്തിക്കാനുള്ള കഴിവ് നഷ്ടപെടുന്ന ബുദ്ധിയുമൊക്കെ നിന്നോട് എനിക്കുള്ളത് പ്രണയമായിരുന്നെന്ന് കാട്ടി തരുമ്പോ അതിശയമായിരുന്നു.. നിന്നെ പറ്റി കൂടുതൽ അറിയുമ്പോഴും ചേർത്ത് നിർത്തി എന്റേതാണെന്ന് പറയുമ്പോഴും ഒരിക്കലും നിന്നെ വിട്ട് കൊടുക്കില്ല എന്നാ വാശി ആയിരുന്നു..

പക്ഷെ.." ചെറുചിരിയോടെ പറഞ്ഞിരുന്ന അവന്റെ മുഖം മാറുന്നതവൾ അറിഞ്ഞു.. അവൻ പറഞ്ഞ 'പക്ഷെ' കേട്ട് അവൾ അവന്റെ കണ്ണിലേക്കു നോക്കി.. തിളക്കമാർന്ന അവന്റെ കണ്ണ് മറ്റെങ്ങോ ആണ്.. "പഴയത് പോലെ നിന്നെ സ്നേഹിക്കാൻ ആവുമോ എന്നറിയില്ല.. ഇസയെ മറക്കാനും എന്നെക്കൊണ്ടാവില്ല.. എന്റെ പ്രണയം മുഴുവൻ അവൾക് അവകാശപ്പെട്ടതായിരുന്നു..അത് പങ്കിട്ട് പോണം എന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല..പക്ഷെ ഇനി മുതൽ യോകേഷിന്റെ പ്രണയം അവന്റെ ചിത്തുവിനുള്ളതാണ്.." മിഴികൾ തറയിലൂന്നി അവന്റെ വാക്കുകൾ ഓരോന്നും കേൾക്കെ ദൃഷ്ടിയുടെ മനസിൽ വല്ലാത്തൊരു നീറ്റൽ അനുഭവപ്പെട്ടു.. അവസാനം അവൻ പറയുന്നത് കേട്ട് ഞെട്ടലോടെ മുഖം ഉയർത്തി.. കണ്ണുകൾ നിറഞ്ഞു.. കണ്ണുകൾ നിറയാൻ മാത്രം എന്താനുള്ളത്?? താനും കൊതിച്ചിരുന്നു ഇത് കേൾക്കാൻ?? മനസിൽ ചോദ്യം ഉയർന്നതിനൊപ്പം കണ്ണുകൾ തിളങ്ങി..

അവളുടെ അടുത്തേക്ക് വന്നവൻ ചേർന്ന് നിൽക്കുമ്പോ അവളുടെ മുഖം കുനിഞ്ഞു.. കേശു ഒരു വിരലിനാൽ അവളുടെ മുഖം ഉയർത്തി കണ്ണിലേക്കു നോട്ടം ഇട്ടു..കണ്ണുകളിൽ മാറി മാറി നോക്കിയവൻ അവളെ ചേർത്ത് പിടിച്ചു.. "ഒരുപാട് വേദനിച്ചില്ലേ കുറഞ്ഞ നാൾ കൊണ്ട് തന്നെ..ഇപ്പോഴും എനിക്ക് വേണ്ടി കഷ്ടപ്പെടുന്നില്ലേ.. ഇനി വേണ്ട.. എല്ലാം അത്ര പെട്ടന്ന് മറക്കാൻ നിനക്കും ആവില്ലന്ന് അറിയാം.. സമയം എടുത്തൂടെ.. എല്ലാം മറക്കാൻ ശ്രെമിച്ചൂടെ.." പ്രതീക്ഷയോടെ അവൻ ചോദിക്കുമ്പോ അവളുടെ കണ്ണുകൾ പതിന്മടങ് വേഗത്തിൽ നിറഞ്ഞു തുളുമ്പി.. കവിളിണയെ നനയിച് കൊണ്ടോഴുകുന്ന കണ്ണീരിനെ അവൻ വിരലിനാൽ തുടച് നീക്കി.. അവളെ നിർബന്ധിക്കുന്നത് പോലെ തോന്നി അവന്.. "എന്നെ പഴയജീവിതത്തിൽ കൊണ്ട് വരാൻ നീ കഷ്ടപ്പെടുന്നത് കണ്ടപ്പോ ഞാൻ കരുതി നിനക്കും എന്നോട്..

അത് ഉറപ്പാക്കാൻ വേണ്ടിയാ ഞാൻ ഒഴിഞ് മാറി നടന്നത് നീ വീണ്ടും ശല്യം ചെയ്തു വന്നപ്പോ ഒരിക്കലും വിട്ട് പോവില്ലന്ന് കരുതി.. മനസിലാവും നിന്റെ വിഷമം.. സമയം എടുത്ത് ചിന്തിച്ചോ.." ഇതൊക്കെ കേശു പറയുന്നുണ്ടെങ്കിലും അവനും ഉറപ്പില്ലായിരുന്നു തന്നെ കൊണ്ട് ഇസയെ മറക്കാൻ സാധിക്കുമെന്ന്.. എങ്കിലും ഇസക്ക് വേണ്ടി ദൃഷ്ടിയെ വേദനിപ്പിക്കാൻ അവന് ആഗ്രഹമില്ലായിരുന്നു.. അവളെ കണ്ണ് നിറയുന്നത് പോലും അവനെ പാടെ തകർക്കുന്നതായിരുന്നു..!! അവളിൽ നിന്ന് കയ്യ് വേർപെടുത്തി കേശു പറഞ്ഞതും ദൃഷ്ടി ഒന്ന് ഞെട്ടി.. ശെരിയാണ് തനിക് സമയം വേണം അവന്റെ പിറകെ നടന്ന് ശല്യം ചെയ്തെങ്കിലും മനസ് കൊണ്ട് അവൾ അതിന് തയ്യാറായിരുന്നില്ല..പക്ഷെ ഇപ്പോ..!!!

തിരിഞ്ഞ് പോകാൻ നിന്ന കേശുവിനെ ഞെട്ടിച്ചു കൊണ്ട് ദൃഷ്ടി അവനെ കെട്ടിപിടിച്ചു.. ഒരുനിമിഷം പകച്ചു പോയെങ്കിലും പിന്നീട് ഒരു ചിരിയാലേ അവനും അവളെ ചേർത്ത് പിടിച്ചു.. "സമ്മതമാണോ യോകേഷിന്റെ പെണ്ണാവാൻ.. യോകേഷിന്റെ മാത്രം പ്രാണനാവാൻ.. പ്രണയമാവാൻ..!!??" തന്നിൽ നിന്ന് അടർത്തി മാറ്റി കണ്ണുകളിൽ നോട്ടമെറിഞ് അവളോട് ചോദിക്കുമ്പോ കണ്ണ് നിറഞ്ഞതോടൊപ്പം അവളുടെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി മോട്ടിട്ടു.. നാണത്തോടെ.. സ്നേഹത്തോടെ.. സമ്മതത്തോടെ..!!! പൂർണമനസോടെ മുന്നിൽ നിക്കുന്നവളുടെ അദരങ്ങളിൽ അവൻ അമർത്തി മുത്തി..പതിയെ അവൻ അവളുടെ ഇരുഅദരങ്ങളെയും അവന്റെതാക്കി..അവളുടെ കണ്ണുകൾ മിഴിഞ്ഞു..

പ്രണയത്തോടെയുള്ള അവന്റെ ചുംബനം അവളുടെ ആത്മാവിനെ പോലും തൊട്ടുണർത്തുന്ന പോലെ തോന്നി അവൾക്.. പൂവിൽ നിന്ന് തേൻ നുകരുന്ന പോൽ കേശു അവന്റെ ചിത്തൂന്റെ അധരങ്ങളിലെ തേൻ നുകർന്നു.. മതിയാവാത്ത ചുംബനം.. അവളുടെ ഉള്ളിൽ സ്ഫോടനം തന്നെ നടക്കുന്നുണ്ടായിരുന്നു.. അവളതിൽ തീർത്തും ലയിച്ചു പോയിരുന്നു..എതിർക്കാൻ ദൃഷ്ടി മുതിരുന്നില്ല എന്നത് കേശുവിൽ കൂടുതൽ ആവേശം നിറച്ചു..അരയിൽ മുറുക്കി പിടിച്ചവൻ അവന്റെ നെഞ്ചോട് കൂടുതൽ ചേർത്തു.. പ്രണയം അതിരു കടക്കുമ്പോൾ ചുംബനമല്ലാതെ മറ്റെന്താണ് ഇത്രയധികം അതിനെ മനോഹരമാക്കുന്നത്??!!...❤ _______🥀 "ഡോക്ടർ എന്റെ മോൾക്.." ഐസക് ഡോക്ടറിനെ നോക്കി വിഷമത്തോടെ ചോദിച്ചതും അയാൾ ഐസക്കിന്റെ തോളിൽ തട്ടി..

"കുട്ടിക്ക് ഉണ്ടായ ഷോക്കിൽ നിന്ന് പുറത്ത് വന്നിട്ടില്ല ഇതുവരെ..ഒരുപാട് വിഷമിപ്പിക്കാൻ പാടില്ല.. അത കുട്ടീടെ ജീവന് തന്നെ ആപത്താണ്.. ആൻഡ് ഞാൻ പറയുന്നത് ഉൾകൊള്ളാൻ ഉള്ള മനസ് വേണം.." "എന്താ ഡോക്ടർ.." "രോഗി പഴയ കാര്യങ്ങൾ ഒക്കെ ഇന്നലെ സംഭവിച്ച ഷോക്കിൽ മറന്നു.. വളരെ പണ്ടുള്ളത് അല്ലെങ്കിൽ നോർമൽ ലൈഫിൽ സാധാരണ സംഭവിക്കുന്നത് ഒഴികെ ഉള്ള എല്ലാം അവളുടെ മൈൻഡിൽ നിന്ന് മറവി സംഭവിച്ചു.. ഇതിൽ നിന്ന് റിക്കവർ ആവുവോ എന്ന് അറിയില്ല..ബാക്കി എല്ലാം ദൈവത്തിന്റെ കയ്യിൽ.." ഡോക്ടർ പറയുന്ന കേട്ട് ഹരിക്ക് സംശയം തോന്നി.. അയാളുടെ പെരുമാറ്റവും സംസാരവും ഒന്നും അവന് അത്ര പന്തി ആയിട്ട് തോനീല.. ബെഡിൽ കണ്ണടച്ചു കിടക്കുന്ന ജൂലിയെ കുറച്ചു നേരം അവന് നോക്കി നിന്നു.. "മോൻ..??" "ഞാൻ.. ഞാൻ ഹരി..ദേവിന്റെ കമ്പനിയിലാ.." ഐസക് അവനൊന്ന് ചിരിച്ചു കൊടുത്തു..

അവൻ ജൂലിടെ അടുത്തേക്ക് പോയി.. കഷ്ടപ്പെട്ട് കണ്ണ് തുറക്കും പോലെ അഭിനയിക്കുന്ന ജൂലിയെ അവനൊന്ന് ഉറ്റു നോക്കി.. അവനെ കണ്ട് അവളുടെ മുഖം ഞെട്ടൽ ഉണ്ടാവുന്നത് അവൻ വ്യക്തമായി കണ്ട്.. പെട്ടന്ന് തന്നെ അത് മുഖത്തു നിന്ന് മാറ്റി അവൾ അവളുടെ അച്ഛന്റെ നേർക്ക് തിരിഞ്ഞു.. "ഇതാരാ..??" ഹരിയെ ചൂണ്ടി കാട്ടി ഉള്ള ചോദ്യം കേട്ട് അവനൊന്ന് ചുണ്ട് കൊട്ടി.. അവളേത് വരെ അഭിനയിക്കും എന്നൊന്ന് അറിയണം എന്നാ ഭാവത്തിൽ അവൻ നിന്നു.. തന്നെ കവലയിൽ കണ്ട പരിചയം പോലും കാണിക്കാതെ പാവത്തിനെ പോലെ അഭിനയിച് തകർക്കുന്നുണ്ടവൾ.. "നിന്നെ പഴയതൊക്കെ ഓർമിപ്പിക്കാൻ എനിക്ക് അറിയാടി.." മനസിൽ അതും പറഞ്ഞു ചുണ്ട് കൊട്ടി അവൻ അവിടുന്ന് ഇറങ്ങി.. "ശെരിക്കും ഇനി അവളുടെ ഓർമ പോയോ.." "ഒന്ന് പോയെ സച്ചു..നിനക്കാ ശെരിക്കും ബോധം പോയത്..

ആ പന്ന മോള് അഭിനയിക്കുന്നതാ..ഇന്നൊരു ദിവസം അവൾ അഭിനയിക്കട്ടെ.. ആവുന്നത്രയും അഭിനയിക്കട്ടെ.. നാളെ അവളുടെ കളികൾടെ ഒക്കെ അവസാനം ആയിരിക്കും.." ഹരി എന്തൊക്കെയോ മനസിൽ കണക്കു കൂട്ടിയത് പോലെ പറഞ്ഞതും പവിയും സാക്ഷയും മുഖത്തോട് മുഖം നോക്കി.. അവരും ജൂലിയുടെ വീഴ്ച ആഗ്രഹിച്ചിരുന്നത് കൊണ്ട് മനസാൽ സന്തോഷിച്ചു.. _______🥀 "കേശു.. ദൃഷ്ടിയോട് പറയണ്ടേ.. അവൾ വരുവോ.." ഷാനു കേശുവിനോട് ചോദിച്ചതും ഹരിയും അവനെ നോക്കി..ഹരിയെ നോക്കി കണ്ണടച്ചു അവന്റെ സമ്മധം അറിയിച്ചു കേശു ചെയറിലേക്ക് ചാരി.. "ചിത്തു.." ആസ്വസ്ഥമായി മിഴികൾ പായിക്കുന്ന ദൃഷ്ടിയുടെ കരങ്ങളിൽ കേശു പിടി മുറുക്കിയതും അവൾ ദയനീയമായി നോക്കി.. കണ്ണടച്ചവൾക് ധൈര്യം പകർന്നവൻ അവളെ പുറത്തിറങ്ങാൻ പറഞ്ഞു..

ഹോസ്പിറ്റലിന് ഉള്ളിലേക്ക് കേറുമ്പോ അവളുടെ മനസിനെ നിർവികരത കീഴ്പ്പെടുത്തിയിരുന്നു.. "ഇങ്ങനെ പേടിച് നിക്കാൻ നീ ഉപദ്രവിച്ചവളെ കാണാൻ പോകുന്നതല്ല നിന്നെ ഉപദ്രവിച്ചവളെ കാണാൻ പോകുന്നതാ.. അവളുടെ മുന്നിൽ തല ഉയർത്തി സംസാരിക്കണം..നിനക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.. അവൾ നഷ്ടപ്പെടുത്തിയതിന് പകരം നീ നേടിയിട്ടേ ഉള്ളു.. ഞാൻ നിന്നോട് പറഞ്ഞില്ലേ നിന്റെ ഈ കണ്ണിൽ എനിക്ക് കാണേണ്ടത് ആദ്യമായി കണ്ടപ്പോ കണ്ണിൽ കണ്ട തീയാ അല്ലാതെ കണ്ണീർ അല്ല.. യോകേഷിന്റെ പെണ്ണ് ആയിരിക്കുന്നിടത്തോളം ഈ കണ്ണ് നിറയാൻ പാടില്ല.." കവിളിൽ കയ്യ് ചേർത്ത് കേശു പറഞ്ഞതും ദൃഷ്ടി ഒന്ന് ചിരിച്ചു നിശ്വസിച്ചു..ഉള്ളിലേക്ക് കേറുമ്പോ തന്നെ കണ്ടത് ഹരിയെയും പവിയെയും ആണ്.. അടുത്തവളുടെ കണ്ണ് പോയത് ബെഡിൽ മുഖം കറുപ്പിച്ചിരിക്കുന്ന ജൂലിയെ ആണ്.. അവളെ കാണെ ദൃഷ്ടിയുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു .. ശേഷം കേശുവിനോട് ചേർന്ന് നിന്നു....... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story