ഹൃദയതാളം: ഭാഗം 56

hridaya thalam sana

എഴുത്തുകാരി: സന

അടുത്തവളുടെ കണ്ണ് പോയത് ബെഡിൽ മുഖം കറുപ്പിച്ചിരിക്കുന്ന ജൂലിയെ ആണ്.. അവളെ കാണെ ദൃഷ്ടിയുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു... ശേഷം കേശുവിനോട് ചേർന്ന് നിന്നു.. ദൃഷ്ടിയെ കണ്ടതും ജൂലി ചിരിച്ചു.. തിരിച്ചു ഒട്ടും കുറക്കാതെ തന്നെ അവളും പല്ലിളിച്ചു.. "സാക്ഷാ എവിടെ.." "സച്ചു റൂമിലുണ്ട്.. മുറിവ് ഉണങ്ങാൻ സമയമെടുക്കും എന്നാ പറഞ്ഞേ.." പവിയോട് ചോദിച്ചെങ്കിലും ഹരിയായിരുന്നു മറുപടി പറഞ്ഞത്.. ജൂലിയുടെ മുന്നിൽ പോയി നിന്ന് രണ്ടു വക്ക് പറയണം എന്ന് തോന്നിയെങ്കിലും ദൃഷ്ടി പോയില്ല.. ഇനി ശെരിക്കും അവൾക് ബോധം ഇല്ലേ എന്നുള്ള സംശയവും അവൾക് ഉണ്ടായിരുന്നു.. എന്തിനാ ഇപ്പോ ഇവിടെ ഇങ്ങനെ നിക്കുന്നത് എന്ന് പോലും അവൾക് അറിയില്ലായിരുന്നു.. "നമ്മുക്ക് പോകാം.."

"സമയം ആവുന്നല്ലേ ഉള്ളു.. കുറച്ചാളുകൾ കൂടി വരാൻ ഉണ്ട്.." കേശുവിനെ ഒന്ന് പിച്ചി അവൾ പറഞ്ഞതും അവൻ കണ്ണടിച്ചു അവളോട് പറഞ്ഞു ഹരീടെ അടുത്തേക്ക് പോയി.. കാര്യം മനസിലാവാതെ പവിയോട് ചോദിച്ചെങ്കിലും അവളും കയ്യ് മലർത്തി.. കുറച്ചു നേരം കഴിഞ്ഞതും ഡോർ തുറക്കുന്ന സൗണ്ട് കേട്ട് എല്ലാരും അവിടൊട്ട് നോക്കി.. വാതിലിന് അവിടുന്ന് ഉള്ളിലേക്ക് വരുന്ന ദേവിനെയും അവന് പിറകിലായി വരുന്ന കുറച്ചു ആളുകളെയും കാണെ എല്ലാരുടെയും മുഖത്തു സംശയം നിഴലിച്ചു.. ദൃഷ്ടിയുടെ ഉള്ളൊന്ന് പതറി.. കാണാൻ ആഗ്രഹിച്ചിരുന്നില്ല അവൾ..!! _______🥀 തലയിൽ ആരുടെയോ തലോടൽ അറിഞ്ഞാണ് സാക്ഷ കണ്ണുതുറക്കുന്നത്.. മുന്നിൽ നിക്കുന്ന സത്യജിത്തിനെ (സാക്ഷയുടെ അച്ഛൻ) കണ്ടവളുടെ കണ്ണുകൾ വിടർന്നു.

.സന്തോഷം കൊണ്ടിട്ടാവും കണ്ണുകൾ നിറഞ്ഞു.. എഴുനേൽക്കാൻ അവളൊരു പാഴ്ശ്രെമം നടത്തി.. പറ്റുന്നില്ല എന്ന് കണ്ട് ചുണ്ട് ചുളിക്കുന്നവളുടെ കവിളിൽ അയാൾ അരുമായി ഒന്ന് പിച്ചി.. "അടങ്ങി കിടക്കേടി.." വീണ്ടും എഴുനേൽക്കാൻ പോയ സാക്ഷായുടെ കയ്യിലടിച്ചു അയാൾ ശാസിച്ചതും അവൾ മുഖം വീർപ്പിച്ചു തിരിച്ചു.. "എന്റെ കുഞ്ഞിനെ അവൾ ഒരുപാട് ഉപദ്രവിച്ചോ.." ചോദ്യം കേൾക്കെ അവളുടെ കണ്ണുകൾ അത്ഭുദത്താൽ വിടർന്നു.. കിട്ടുന്നതൊക്കെ കയ്യിലിരുപ്പിനാണെന്ന് പറഞ്ഞു കളിയാക്കാറുള്ള അച്ഛന് തന്നെ ഇങ്ങനെ ഒരു ചോദ്യം.. "എന്താ കുറഞ് പോയോ.." കളിയാലേ അവളുടെ ചോദ്യത്തിന് സത്യജിത്തിന്റെ കണ്ണുകൾ നിറഞ്ഞു.. അത് കാണെ അവൾക്കത് ചോദിക്കേണ്ടി ഇരുന്നില്ല എന്ന് തോന്നി പോയി..

"അയ്യേ.. ഇതെന്താ സത്യ ഒരുമാതിരി പെണ്ണുങ്ങളെ പോലെ.." അയാളുടെ കവിളിൽ പിടിച്ചു വലിച്ചവൾ പറയുമ്പോൾ അയാളുടെ ചൊടികൾ വിടർന്നു.. ഇങ്ങോട്ട് എത്തുമ്പോ അവളുടെ അവസ്ഥ ഓർത്തു തകർന്ന് പോയതായിരുന്നു..വന്ന് കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്.. അയാൾ നെഞ്ചിൽ കയ്യ് വച് നിശ്വസിച്ചു.. സാക്ഷ അയാളോട് സംസാരിക്കുന്നുണ്ടെങ്കിലും കണ്ണുകൾ നാല് പാട് പരതി.. അതറിഞ്ഞവണ്ണം സത്യജിത് കാര്യം തിരക്കി.. "അല്ല അവരൊക്കെ എവിടെ.. ഹരി പവി ഒക്കെ.. അല്ലെങ്കിൽ ഞാൻ ഉണരുമ്പോൾ തന്നെ കാണേണ്ടത് ആണല്ലോ..പിന്നെ.. ദേവും.." അവസാനം ഒന്ന് പരുങ്ങി കൊണ്ടവൾ ചോദിച്ചു..

"ഒരാവശ്യം.. എന്നോട് പറഞ്ഞിട്ട പോയത്..ഇപ്പോ വരും.. നീ കിടന്നോ.." അവളെ നെറുകയിൽ ചുണ്ട് ചേർത്ത് അയാൾ പറയുമ്പോൾ അവൾ ഒന്ന് ചിരിച്ചു..കണ്ണടച്ചു കിടക്കുമ്പോ അവളുടെ മനസിൽ മുഴുവൻ ദേവും ഹരിയും ആയിരുന്നു.. താൻ ജീവനായി സ്നേഹിക്കുന്നവനും തന്നെ ജീവനായി സ്നേഹിക്കുന്നവനും..!! ദേവിനെ ഓർത്തു അവളുടെ മനസ് വേദനിച്ചെങ്കിലും ഹരിയെ ഓർക്കേ അവളുടെ ഉള്ളം നിറഞ്ഞു.. കൂട്ടുകാരൻ എന്നതിലുപരി അവനൊരു നല്ല സഹോദരൻ കൂടി ആയിരുന്നു അവൾക്..!!! ______🥀 മുന്നിൽ നിക്കുന്ന ദൃഷ്ടിയെ കണ്ടവന്റെ കാലുകളുടെ വേഗത കുറഞ്ഞു.. ഹൃദയം തുടിച്ചു.. തനിക് അന്യമായിട്ടും താൻ എന്തിനവളെ കൊതിക്കുന്നു..?? അന്യമായതാണോ..?? അല്ല അന്യമാക്കിയതാണ്..!!

മനസ്സവന് ഉത്തരം നൽക്കുമ്പോ അടക്കി നിർത്തിയ ദേഷ്യം അവന്റെ ഉള്ളിൽ വീണ്ടും നിറഞ്ഞു.. തല ഉയർത്താതെ നിക്കുന്ന ദൃഷ്ടിയുടെ അരയിലൂടെ കയ്യിട്ട് തന്നോട് ചേർത്തു നിർത്തുമ്പോൾ കേശുവിന്റെ ഹൃദയവും തുടിച്ചു..അധികാരത്തോടെ അവളെ ചേർത്ത് നിർത്തുമ്പോൾ അവന്റെ മനസ് സന്തോഷതാൽ നിറഞ്ഞിരുന്നു.. ദൃഷ്ടിയുടെ കണ്ണുകളിൽ നോക്കി ധൈര്യം പകരുമ്പോ അവളുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു.. അതെ പുഞ്ചിരിയോടെ ഇരുവരും ദേവിനെ നോക്കി.. "എന്താ മോനെ..ആരാ ഇവരൊക്കെ.." ഐസക് എന്തോ പരവേഷത്തോടെ ദേവിനോട് ചോദിച്ചതും അവൻ ദൃഷ്ടിയിൽ നിന്നും കണ്ണ് മാറ്റി അവരെ നോക്കി.. ശേഷം ജൂലിയെയും..

ദേവിനെ കണ്ട മാത്രയിൽ വിടർന്നിരുന്ന അവളുടെ കണ്ണിനേയും മനസിനെയും അവൾ തന്നെ ശാസിച്ചു നിർത്തി.. ആരെയും അവൾക്കറിയില്ല എന്നാ രീതിയിൽ അവൾ എല്ലാവർക്കും നറു പുഞ്ചിരി സമ്മാനിച്ചു.. "ഇവർ ശാന്തി മെന്റൽ കെയർൽ നിന്നുള്ളവര.. ജൂലി ഇന്നോളം ചെയ്തതിനൊക്കെ ശിക്ഷിക്കാം എന്ന് കരുതിയ അതിനുള്ള ബോധം ഒന്നും അവൾക്കില്ലല്ലോ.. മാത്രവുമല്ല മനസിക നില തകർന്നവരെ കൊണ്ട് പോകാൻ ഇതിലും പറ്റിയൊരു സ്ഥലം ഇല്ല.." ഹരി കുറച്ചധികം പുച്ഛത്തോടെ ഐസക്കിനോട് പറഞ്ഞതും ജൂലി ഞെട്ടി.. ദൃഷ്ടിയും പവിയും പരസ്പരം മുഖത്തോട് മുഖം നോക്കി ശേഷം കേശുവിനെയും.. ചെറു ചിരിയാലേ അവളോട് കണ്ണ് കൊണ്ട് ജൂലിയെ കാണിച് കൊടുത്തവൻ ചുണ്ട് കൊട്ടി..

ജൂലിയുടെ മുഖത്തു കാണുന്ന വെപ്രാളവും പരവേശവും ഒക്കെ എന്തുകൊണ്ടോ ദൃഷ്ടിയുടെ മനസ് സന്തോഷിച്ചു.. താൻ ഇത്രയധികം വേദനിച്ചത് കൊണ്ടാവും.. "മോനെ.. അത്.." "ഡോക്ടർസ് അവളെ കൊണ്ട് പൊക്കൊളു.." ഐസക് പറയാൻ വന്നതിനെ കണക്കിലെടുക്കാതെ ദേവ് അവരോട് പറഞ്ഞതും അവർ ജൂലിക്കടുത്തേക്ക് പോയി.. ഉള്ളിൽ അടക്കി നിർത്തിയ പേടിയും ടെൻഷനും ഒക്കെ മുഖത്തു പ്രകടമായി തുടങ്ങുന്നത് എല്ലാവരും നോക്കി നിന്നു.. "എ.. എന്താ.. ആരാ നിങ്ങളൊക്കെ..പപ്പാ..." ജൂലി അവരുടെ കയ്യ് തട്ടി മാറ്റി കൊണ്ട് കരയുമ്പോ ആരും അതിനെ കൂട്ടാക്കിയില്ല.. ഐസക് ഒന്നും പറയാനാവാതെ തല കുനിച്ചു.. എല്ലാം അവൾ വരുത്തി വച്ചതാണെന്ന് ആ പിതൃ ഹൃദയത്തിന് അറിയുമായിരുന്നു..

"എന്തിനാ.. എന്തിനാ എന്നെ കൊണ്ട് പോകുന്നെ.." കയ്യിൽ പിടിച്ചു വലിച്ചു ബലം പ്രയോഗിക്കുന്നവരെ തള്ളി മാറ്റി അവൾ അലറുമ്പോ ജൂലി നന്നേ പേടിച്ചിരുന്നു.. മെന്റൽ ഹോസ്പിറ്റലിൽ കൊണ്ടിട്ടാൽ പിന്നെ ഈ ജന്മം പുറത്തിറങ്ങാൻ പറ്റില്ല എന്നതവളെ കൂടുതൽ പേടിപ്പെടുത്തി.. അതിനേക്കാൾ നല്ലത് ഇപ്പോ സത്യങ്ങൾ എല്ലാരോടും പറയുന്നതാണെന്നവൾക് മനസിലായി.. ഓർമ ഇല്ലാത്തവളെ പോലെ അഭിനയിച് പുതിയ ഒരാളായിട്ട് ഇവരുടെ ഇടയിൽ തന്നെ കഴിയണം എന്നും ദേവിന്റെ മനസിൽ കേറി കൂടണം എന്നതായിരുന്നു അവളുടെ അതിമോഹം.. "പ.. പപ്പാ.. എന്നെ കൊണ്ടോവാല്ലെന്ന് പറ പപ്പാ.. എനിക്ക് കുഴപ്പമൊന്നുമില്ലന്ന് പറ പപ്പാ.." ഐസക്കിന്റെ നെഞ്ചിൽ വീണു കരയുന്നവൾ ചേർത്ത് പിടിക്കാൻ അയാളുടെ മനസ് കൊതിച്ചു..

ചങ്കിൽ ആരോ കുത്തി വരക്കും പോലെ.. സ്വന്തം മക്കൾ എത്ര തന്നെ ദുഷ്ടരാണെങ്കിലും മാതാപിതാക്കൾക്ക് അവരെ വെറുക്കാൻ ആവില്ല എന്ന് ചുറ്റും കൂടി നിന്നവർ ഒക്കെ മനസിലാക്കി.. "കുഴപ്പമില്ലെന്ന് പറഞ്ഞാൽ എങ്ങനെയാ.. ജൂലി തന്നെയല്ലേ പറഞ്ഞത് നമ്മളെ ആരെയും ഓർമ ഇല്ലെന്ന്.. ഞങ്ങളെ ആരെയും ഓർമ ഇല്ലാത്ത സ്ഥിതിക്ക് നമ്മളോട് ചെയ്തതൊന്നും നിനക്ക് ഓർമ കാണില്ലല്ലോ.." പവി അവളെ ആകമാനം ഉഴിഞ്ഞു പറഞ്ഞതും ജൂലിക്ക് ദേഷ്യം വന്നു.. "എനി.. എനിക്കെല്ലാരേയും അറിയാം.. പ്ലീസ്.. എന്നെ അവിടൊട്ട് കൊണ്ട് പോകരുതെന്ന് പറ.." ദൃഷ്ടിയുടെ മുന്നിൽ കയ്യ്കൂപ്പി നിറ കണ്ണുകളോടെ നിക്കുന്ന ജൂലിയെ കാണെ അവൾ മുഖം തിരിച്ചു.. എന്തിനെന്നറിയാതെ അവളുടെ കണ്ണുകളും നിറഞ്ഞു.. "തെറ്റാണ് ഞാൻ ചെയ്തത്..എന്നോട് പൊറുക്കണം.."

അവളത് പറഞ്ഞു നിർത്തിയതും ദൃഷ്ടിയുടെ കരങ്ങൾ അവളുടെ കവിളിൽ പതിഞ്ഞിരുന്നു..ഞെട്ടലോടെ മുഖം ഉയർത്തിയ ജൂലി കത്തുന്ന കണ്ണ് കൊണ്ടുള്ള ദൃഷ്ടിയുടെ നോട്ടത്തിൽ രണ്ടടി പുറകോട്ട് വച് പോയി..പവിയുടെയും ഹരിയുടെയും മുഖത്തു പുഞ്ചിരി വിരിഞ്ഞു.. തന്റെ പെണ്ണിനെ കേശുവും കണ്ണെടുക്കാതെ നോക്കി.. "തെറ്റാണ് ചെയ്തത് എന്നല്ല.. തെറ്റ് മാത്രേ ചെയ്തിട്ടുള്ളു നീ.. എന്നോട് മാത്രല്ല ഇവിടുള്ള എല്ലാരോടും.. ആദ്യം ജനിപ്പിച്ച നിന്റെ അപ്പനോട്.. അമ്മയില്ലാതെ പൊന്നു പോലെ നോക്കിയ നിന്റെ പപ്പയെ പോലും കുത്തുവാക്കുകൾ കൊണ്ട് നോവിച്ച നിന്നോട് പൊറുക്കാനോ..?? സ്വന്തം കൂടപ്പിറപ്പിനെ പോലെ കൂട്ടുകാരിയെ പോലെ കണ്ട ഇവനെ ചതിച്ചതിന് നിന്നോട് പൊറുക്കണോ??

ദേവിന് എന്നോട് പ്രണയമുണ്ടെന്നറിഞ് നീ കാണിച്ച നെറികേടിന് നിന്നോട് ക്ഷേമിക്കാണോ..?? നീ കാരണം തെറ്റ് കാരിയെ പോലെ നിക്കേണ്ടി വന്ന ഞാൻ നിന്നെ വെറുതെ വിടണോ??താലി പൊട്ടിച്ചെറിയേണ്ടി വന്ന എനിക്ക് നിന്നോട് ക്ഷേമിക്കാൻ ആവോ ?? എന്റെ മാനത്തിനെ ചോദ്യം ചെയ്ത നിന്നോട് ഞാൻ പൊറുക്കണോ..?? ഇവന്റെ സൗഹൃദത്തിനെ പോലും തെറ്റായ രീതിയിൽ കാണിക്കാൻ ശ്രെമിച്ച നിന്റെ ദുഷിച്ച മനസിന് മാപ്പ് ചോദിക്കാൻ നാണം ഇല്ലേ നിനക്ക്..?? വെറുപ്പ് തോന്ന.. പെണ്ണെന്നു വിളിക്കാൻ പോലും അറപ്പ് തോന്ന.." കിതാപ്പോടെ പറഞ്ഞു നിർത്തുമ്പോൾ ദൃഷ്ടിയുടെ മനസും അതിനൊപ്പം അവളുടെ കണ്ണുകളും നിറഞ്ഞു തുളുമ്പി.. പരാതിയുടെ കെട്ടാഴിക്കും പോലെ അവൾ തന്റെ മുന്നിൽ തുറന്നത് അവളുടെ വിഷമങ്ങൾ ആണെന്ന് മനസിലാക്കേ ദേവ് തറഞ്ഞു നിന്നു..

ദൃഷ്ടി കവിളിൽ കുത്തി പിടിച്ച കയ്യ് കുടഞ്ഞെറിഞ് അവൾ കേശുവിനെ നോക്കി..അവന്റെ നെഞ്ചിൽ വീണ് സങ്കടങ്ങളൊക്കെ കരഞ്ഞു തീർക്കുമ്പോ കേശുവിന്റെ കണ്ണും നിറഞ്ഞിരുന്നു.. "ദേ.. വ്.." ശ്വാസം വലിച്ചു വിട്ട് ജൂലി ദേവിനെ നോക്കിയതും അവനൊരു കുതിപ്പിൽ അവളുടെ അവളുടെ കഴുത്തിനു കുത്തി പിടിച്ചു.. അവന്റെ കണ്ണിൽ അവളെ കൊല്ലാൻ ഉള്ള പക ആയിരുന്നു.. കേശുവിന്റെ നെഞ്ചിൽ വീണു കരയുന്ന ദൃഷ്ടിയുടെ മുഖം മനസിൽ തെളിയേ അവന്റെ കയും അവളുടെ കഴുത്തിൽ മുറുകി.. "വിശ്വസിച്ചതല്ലെടി.. ചതിച്ചില്ലേ എന്നെ.. നിന്നെ വിശ്വാസിച്ചു ഞാൻ നശിപ്പിച്ച എന്റെ ജീവിതം എന്നെ നോക്കി പുച്ഛിച്ചു ചിരിക്കുന്നത് കാണുമ്പോ കൊല്ലാൻ തോന്ന നിന്നെ.. ഇത്രയും വലിയൊരു ചതി.. എന്നോട്.."

പകയിലും ദേഷ്യത്തിലും ദേവ് പറയുമ്പോൾ ഒന്നും ചെയ്യാനാവാതെ പിടയുന്ന അവളോട് ആർക്കും സഹദപം തോനീല..എങ്കിലും ഹരി അവനെ പിടിച്ചു മാറ്റി..പറ്റുന്നുണ്ടായിരുന്നില്ല അവന്.. ദേവിനെ ബലമായി പിടിച്ചു മാറ്റി ഹരി ജൂലിയുടെ കരണത്ത് ആഞ്ഞടിച്ചു.. തുടരെ തുടരെ കിട്ടിയത് കൊണ്ട് തന്നെ ഒന്ന് വേച്ചവൾ തറയിൽ വീണു.. ചുണ്ട് പൊട്ടി..കണ്ണും തലയും കറങ്ങുന്ന പോലെ തോന്നി അവൾക്.. "പോയി ചാവേടി.. ആർക്കും വേണ്ടാത്തൊരു ജന്മം.. ഒരു പെണ്ണിനോടും ചെയ്‌യൻ പാടില്ലാത്തതാ നീ ദൃഷ്ടിയോട് ചെയ്തത്.. അതുകൊണ്ടാ നീ സ്നേഹിക്കുന്നവരെല്ലാം നിന്നെ തള്ളി പറയേണ്ട വിധി ദൈവം ആയിട്ട് ഒരുക്കിയത്.. ഇപ്പോ നിനക്ക് ഇത് തന്നത് എന്തിനാണെന്ന് അറിയോ.. എന്റെ ജീവന്റെ മേൽ കയ്യ് വച്ചതിനു.. സാക്ഷ..

അവളെ ദേഹത്തൊരു പോറൽ പോലും വീണാൽ സഹിക്കില്ല ഞാൻ...അവളെയാ നീ.." അതും പറഞ്ഞവൻ വീണ്ടും അടിക്കാൻ കയ്യൊങ്കിയതും പെട്ടന്ന് പവി അവനെ തടഞ്ഞു.. ഇനിയും അടിച്ചാൽ ഒരുപക്ഷെ അവൾ ചത്തു പോകുമെന്ന് തോന്നിയത് കൊണ്ടാവണം.. "സാർ.. കേസ് ഫയൽ ചെയ്തിട്ടുണ്ടല്ലോ.. മനുഷ്യാവകാശ കമ്മീഷനിൽ കൊടുത്തിരുന്ന കേസ്...കൊലപാതക ശ്രെമം...എല്ലാം കൂടെ ചേർത്ത് ഇവള് ഇനി പുറം ലോകം കാണിക്കരുത്.." ഹരി പകയോടെ പറഞ്ഞതും ജൂലി വേദനിയിലും ഞെട്ടി പോയിരുന്നു.. വന്നിരിക്കുന്നത് പോലീസണെന്ന് മനസിലാക്കേ അവൾ ദയനീയമായി എല്ലാരേയും നോക്കി.. ആരും തന്നെ പരിഗണിക്കുന്നില്ല എന്നതിൽ അവൾ തകർന്നിരുന്നു..

അവളെ പിടിച്ചു എണീപ്പിച്ചു പുറത്തേക്ക് നടക്കാൻ ഒരുങ്ങേ പെട്ടന്ന് കേശു അവൾക്ക് മുന്നിലായി വന്നു.. "താങ്ക്സ്.." അവന്റെ അടിയും അവൾക് കൊള്ളും എന്ന് പ്രതീക്ഷിച്ചു നിന്ന ഹരിയെയും മറ്റുള്ളവരെയും ഞെട്ടിച്ചു കൊണ്ട് കേശു അവളോടാത് പറഞ്ഞതും എല്ലാരും വാ പൊളിച്ചു.. ദൃഷ്ടിയെ ചേർത്ത് പിടിച്ചവൻ ശേഷം നോക്കിയത് ദേവിനെയാണ്.. ജൂലിയോടല്ല പകരം ദേവിനോടാണ് അവന്നത് പറഞ്ഞതെന്ന് മനസിലാക്കേ ദേവ് വേദന നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു.. താൻ നഷ്ടപ്പെടുത്തിയതിനെ ഓർത്തു ഇനി സങ്കടപ്പെട്ടിട്ട് കാര്യമില്ല എന്നവൻ മനസിലാക്കുകയായിരുന്നു....!!💔.... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story