ഹൃദയതാളം: ഭാഗം 57

hridaya thalam sana

എഴുത്തുകാരി: സന

ജൂലിയോടല്ല പകരം ദേവിനോടാണ് അവന്നത് പറഞ്ഞതെന്ന് മനസിലാക്കേ ദേവ് വേദന നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു.. താൻ നഷ്ടപ്പെടുത്തിയതിനെ ഓർത്തു ഇനി സങ്കടപ്പെട്ടിട്ട് കാര്യമില്ല എന്നവൻ മനസിലാക്കുകയായിരുന്നു....!!💔 ______🥀 ഇന്നേക്ക് ഒരാഴ്ചയായി സാക്ഷ ഹോസ്പിറ്റലിൽ കിടക്കാൻ തുടങ്ങീട്ട് ഇതിനിടെ ഒരിക്കെ പോലും ദേവ് അവളെ കാണാൻ വന്നില്ല എന്നുള്ളത് കുറച്ചൊന്നുമല്ല അവളെ വേദനിപ്പിച്ചത്..അവളെ കാണാൻ ഈ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാരും വന്നു.. പക്ഷെ ദേവ് മാത്രം.. അവളുടെ മുഖത്തു കാണുന്ന നിരാശയും വിഷമവും എല്ലാം സത്യജിത്തും കാണുന്നുണ്ടായിരുന്നു.. അയാൾക്ക് എല്ലാം അറിയുന്നതാണെങ്കിൽ കൂടി തന്റെ മകളുടെ വിഷമം കാണുമ്പോ ഒരു അച്ഛനെന്ന നിലക്ക് ചിന്തിക്കാൻ അയാളെ ബാധ്യസ്ഥാനാക്കി..

എല്ലാരേയും പോലെ അയാളും മകളുടെ ഭാവി മാത്രമേ ചിന്തിച്ചിരുന്നുള്ളു.. "സച്ചു.." ഹരിയോട് എന്തോ സംസാരിക്കുന്ന സാക്ഷക്ക് അടുത്തായി വന്ന് ഐസക് വിളിച്ചതും രണ്ടുപേരും അയാളെ നോക്കി.. എന്തോ പറയാനായി നിന്ന് പരുങ്ങുന്ന അയാളെ നോക്കി അവളൊന്ന് സംശയിച്ചു.. "ഡോക്ടർ പറഞ്ഞത് നാളെ ഡിസ്ചാർജ് അവമെന്നല്ലേ..?" "അതെ അങ്കിൾ.. അപ്പോ നാളെ തന്നെ നമ്മുക്ക് ഫ്ലാറ്റിലേക്ക് പോകാം.." ഹരി പറഞ്ഞതും അയാളൊന്ന് ശങ്കിച്ചു.. ശേഷം സച്ചുവിനോടും ഹരിയോടും ആയി അയാളുടെ മനസിൽ ഉള്ളത് പറഞ്ഞു.. "നാളെ ഫ്ലാറ്റിലേക്ക് അല്ല.. നമ്മൾ തിരിച്ചു പോകും.. വീട്ടിലേക്ക്.." അയാൾ അവളുടെ മുഖത്തു നോക്കാതെ പറഞ്ഞതും സാക്ഷ ഞെട്ടികൊണ്ട് സത്യജിത്തിനെ നോക്കി.. ശേഷം ഹരിയെയും.. "അച്ഛാ.."

"എതിര് പറയണ്ട സച്ചു.. എത്രയെന്നു വച്ചിട്ട നീ ദേവിന് വേണ്ടി ഇങ്ങനെ.. നിന്റെ ഒരാഗ്രഹത്തിനും ഇന്നേവരെ ഞാനോ നിന്റെ അമ്മയോ എതിര് നിന്നിട്ടില്ല.. അത്കൊണ്ട് തന്നെയാ നീ പറഞ്ഞപ്പോ നിന്നെ ഇങ്ങോട്ടേക്കു അയച്ചതും.. എന്നിട്ടിപ്പോ എന്തായി..നിനക്ക് ഇപ്പോ ഇങ്ങനെ ഒന്ന് ഉണ്ടാവാൻ പോലും അറിഞ്ഞു കൊണ്ടല്ലെങ്കിലും ദേവ് അല്ലെ കാരണം.. ദേവിനെ സ്നേഹിച്ചതിന്റെ പേരിൽ അല്ലെ..?? അതൊക്കെ പോട്ടെ.. ഇത്രയും നാൾ നീ ഇവിടെ അവനോപ്പം ഉണ്ടായിരുന്നതല്ലേ.. നിന്നോട് അവൻ ഇഷ്ടം പറഞ്ഞോ.. ഇഷ്ടം ഉള്ളത് പോലെ പെരുമാറിയോ..ഇല്ല..!!നിനക്കിങ്ങനെ സംഭവിച്ചിട്ട് ഒരു വട്ടം അവന് കാണാൻ വന്നോ.. നിനക്ക് എങ്ങനെ ഉണ്ടെന്ന് അന്വേഷിച്ചോ..ഇല്ലല്ലോ.. ഇനിയും എന്തിനാ ഇവിടെ ഇങ്ങനെ കടിച് തൂങ്ങി കിടക്കണേ..

നമ്മുക്ക് സ്നേഹിക്കാം പക്ഷെ തിരിച്ചു നമ്മളെയും സ്നേഹിക്കണം എന്ന് വാശി പിടിക്കാൻ പറ്റില്ല.. അതുകൊണ്ട് മോള് ഞാൻ പറയുന്നത് മനസിലാക്ക്.. നാളെ ഞാൻ പോകുമ്പോ നീയും കൂടി ഉണ്ടാവും.." ആദ്യം ദേഷ്യപ്പെട്ടു അവസാനം തീർത്തും പറഞ്ഞു നിർത്തി അയാൾ പുറത്തിറങ്ങി.. സാക്ഷയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..'ശെരിയാണ് ഇത്രയും നാൾ തന്നെ ഒന്ന് കാണാൻ പോലും കൂട്ടക്കാതെ ആൾക്ക് വേണ്ടി ഇനിയും ഇവിടെ നിക്കാനോ??' അവൾ അവളോട് തന്നെ ചോദിച്ചു.. 'അവൻ തന്റെ പ്രണയമല്ലേ??'ഒറ്റയ്ക് വിട്ട് പോകാൻ ആവുമോ??അപ്പോഴും അവളുടെ മനസ് അലമുറയിടുന്നുണ്ടായിരുന്നു...നിറഞ്ഞ കണ്ണാലെ ഹരിയെ നോക്കുമ്പോ അവനും ഇതാണ് തന്നോട് പറയാൻ ഉള്ളതെന്ന് അവൾ മനസിലാക്കി..

അവളുടെ കയ്യ്കൾക്കു മുകളിൽ അവന്റെ കയ്യ് വാക്കുമ്പോ അവൾ വിദുമ്പുന്നുണ്ടായിരുന്നു.. _______🥀 "നീ എങ്ങനെയാ ഹരി വരുന്നുണ്ടോ ഞങ്ങള്ടെ ഒപ്പം.." സത്യജിത് ഹരിയോട് ചോദിക്കുന്നത് കേട്ടുകൊണ്ടാണ് പവി റൂമിലേക്ക് കേറുന്നത്.. എവിടെ പോകുന്ന കാര്യമാണെന്നവൾ ചിന്തിച്ചു അവന്റെ വാക്കുകൾ കാതോർത്തു.. "ആ അങ്കിൾ.. ഞാൻ എന്റെ റെസിഗനേഷൻ ലെറ്റർ ദേവിന് മെയിൽ ചെയ്തിട്ടുണ്ട്.. സച്ചു വർക്ക്‌ ചെയ്തിരുന്നപ്പോ ഉള്ള ഫോർമാലിറ്റീസ് ഒക്കെ ദേവ് തന്നെ ക്ലിയർ ചെയ്യാം എന്നും പറഞ്ഞിട്ടുണ്ട്.." അവന്റെ വാക്കുകളിൽ പവി ഞെട്ടിയിരുന്നു.. തന്നോട് ഒരു വക്ക് പോലും പറഞ്ഞില്ല.. കലങ്ങിയ കണ്ണുകൾ ഒളിപ്പിക്കാൻ അവൾ ശ്രെമിച്ചെങ്കിലും എല്ലാം പരാജയപെട്ടിരുന്നു...

വളരെ നോർമലായി സംസാരിക്കുന്ന ഹരിയെ അവൾ വേദനയോടെ നോക്കി.. ഹരിയും അയാളോട് സംസാരിച് കഴിഞ്ഞ് തിരിഞ്ഞപ്പോഴാണ് പവിയെ കാണുന്നത്.. അവളുടെ മുഖഭാവത്തിൽ നിന്ന് തന്നെ പറഞ്ഞതൊക്കെ കേട്ടെന്ന് അവന് മനസിലായി.. അവന്റെ നോട്ടം കാണെ അവളൊന്ന് ചിരിക്കാൻ ശ്രെമിച്ചു.. "അപ്പോ ഞാൻ ബാക്കി കാര്യങ്ങൾ നോക്കട്ടെ.." അയാൾ അവൾക്കൊന്ന് ചിരിച്ചു കൊടുത്ത് പുറത്തിറങ്ങി..ഹരിയെ നോക്കാൻ എന്തുകൊണ്ടോ അവൾക് ബുദ്ധിമുട്ട് തോന്നി ഒരുപക്ഷെ താൻ കരഞ്ഞു പോകും എന്നുള്ളത് കൊണ്ടാവണം.. "ഞാൻ.. ഞാൻ ഇപ്പോ വരാം.." തന്റെ അടുത്തേക്ക് നടന്നടുക്കുന്ന ഹരിയോടതും പറഞ്ഞവൾ പുറത്തിറങ്ങാൻ തുനിഞ്ഞതും അതിനനുവദിക്കാതെ അവൻ അവളെ പിടിച്ചു നിർത്തി..

ബെഡിൽ കണ്ണടച്ചു കിടക്കുന്ന സാക്ഷയെ ഒന്ന് നോക്കി അവൻ അവളെ ചുമരോട് ചേർത്ത് നിർത്തി..അപ്പോഴും മുഖം താഴ്ത്തി നിക്കുന്നവളെ അവൻ താടി പിടിച്ചു ഉയർത്തി അവന്റെ മുഖത്തിന് ഒപ്പം ആക്കി.. കലങ്ങിയ കണ്ണോടെ ഉള്ള നോട്ടം ചെന്ന് പതിച്ചത് ഹരിയുടെ നെഞ്ചത്തായിരുന്നു.. അവന്റെ കണ്ണും നിറഞ്ഞു.. "പോകുവാണോ.." വിധുമ്പി ഉള്ള അവളുടെ ചോദ്യത്തിന് ഹരി അവളെ മാറോടടക്കി പിടിച്ചു.. അവളും അവനെ വരിഞ്ഞു മുറുകി നെഞ്ചോട് തല വെച് കണ്ണീർ പൊഴിച്ചു.. "മ്മ്മ്.." മറുപടിയായി അവനൊന്ന് മൂളി.. "ഇനി എന്ന വരാ??" അവന്റെ നെഞ്ചിൽ കിടന്ന് തന്നെ അവൾ ചോദ്യം ആവർത്തിക്കുമ്പോ ഹരി പെട്ടന്ന് എന്തോ ഓർത്ത പോലെ അവളെ അടർത്തി മാറ്റി.. "പവി..എനിക്ക് ഒരു കാര്യം പറയാനുണ്ട്.." മുഖത്തു നോക്കാതെ ഹരി തിരിഞ്ഞ് നിന്നു.. പറയാൻ പോകുന്നതെന്താണെന്ന് പവിക്ക് അറിയുന്നതായിരുന്നു..

"പവി.. എനിക്ക്..നീ കരുതും പോലെ അല്ല..ഞാൻ ഒരു ക്യാൻസർ രോ.." "എനിക്കറിയാം.." പറഞ്ഞു തുടങ്ങുമ്പോ തന്നെ പവി പറഞ്ഞത് കേട്ട് അവനൊന്ന് ഞെട്ടി അവളെ നോക്കി.. "സാക്ഷ പറഞ്ഞിട്ടുണ്ട് എല്ലാം.." അവന്റെ നോട്ടം കാണെ അവളാതും കൂടി കൂട്ടി ചേർത്തു.. അവന്റെ മുഖത്തു വിരിയുന്ന ഭാവങ്ങൾ എന്താണെന്ന് അവൾക് മനസിലായില്ല.. കുറച്ചു നേരം എന്തോ ആലോചിച് ശേഷം അവളുടെ കയ്കൾ രണ്ടും അവൻ കൂട്ടി പിടിച്ചവന്റെ കയ്യ്ക്കുള്ളിൽ ആക്കി.. "കാത്തിരിക്കുവോ എനിക്ക് വേണ്ടി..?" അവളുടെ കണ്ണിൽ നോട്ടമേറിഞ്ഞവൻ ചോദിക്കുമ്പോ പവി നിറക്കണ്ണുകളാൽ തല കുലുക്കി.. "അതിന് മുന്നേ ഞാൻ മരിച്ചു പോയാലോ.." കള്ളച്ചിരിയാലേ കുറുമ്പോടെ അവൻ ചോദിക്കുമ്പോ പവി നിമിഷനേരം കൊണ്ടവന്റെ അധരം കവർന്നിരുന്നു..

ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പതിയെ അവന്റെ ചൊടികളും അതിനൊത്തു അലിഞ്ഞു ചേർന്നു.. ഇരുവരുടെയും വേദനയും പ്രണയവും എല്ലാം ആ ചുംബനത്തിൽ അടങ്ങിയിരുന്നു.. വിട്ട് മാറാൻ ഒരുങ്ങുന്നവളെ കൂടുതൽ ചേർത്ത് പിടിച്ചു അവനാ ചുംബനം ഏറ്റെടുക്കുമ്പോ ഒന്ന് കുറുകി അവളും അവനോട് കൂടുതൽ ചേർന്ന് നിന്നു ❤ ______🥀 "നിങ്ങൾ എപ്പോഴാ തിരിക്കുന്നേ.." ചെവിയിൽ അലയടിച്ച ശബ്ദം ദേവിന്റെയാണെന്ന് അവളുടെ മാസ്‌തിഷ്കം ഉറപ്പ് വരുത്തുമ്പോ സാക്ഷാ കണ്ണുകൾ പതിയെ തുറന്നു.. സത്യജിത്തിനോട് സംസാരിച് നിക്കുന്ന ദേവിനെ കാണെ അവളുടെ കണ്ണ് വിടർന്നു.. കാണാൻ ഏറെ കൊതിച്ച മുഖം.. "സച്ചു...പോകാം.." ഹരിയുടെ ചോദ്യമാണ് ദേവിൽ തന്നെ കണ്ണെടുക്കാതെ ഉള്ള നോട്ടം അവളിൽ നിന്ന് മാറ്റിയത്...

ഹരിയെ നോക്കുമ്പോ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.. അവൾക്കുള്ളിലെ വിഷമം അവനും മനസിലായി..അവളുടെ അടുത്തേക്ക് വന്ന് അവളെ പതിയെ നേരെ ഇരുത്തുമ്പോഴും അവളുടെ കണ്ണ് ദേവിൽ തന്നെ ആയിരുന്നു.. എന്നാൽ ഒരു നോട്ടം പോലും അവന്റെ ഭാഗത്തു ഇല്ലന്നുള്ളത് അവളെ ഒന്നാകെ വിഷമിപ്പിച്ചു.. "ഹരി.. നമുക്ക് പോവണ്ട.. എനിക്ക്.. എനിക്ക് പറ്റുന്നില്ല ടാ.." അവളെ പതിയെ പിടിച്ചെഴുനേൽപ്പിക്കുന്ന ഹരിയുടെ ഷർട്ടിൽ തോരുത് പിടിച്ചാൽ കരയുമ്പോ ഹരിക്കും ചങ്ക് പിടഞ്ഞു.. "പ്രണയം അത് നിനക്ക് മാത്രം പോരല്ലോ സച്ചു.. അവനും വേണ്ടേ.." അവന്റെ മറുചോദ്യം കേൾക്കെ അവളെവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി..

കണ്ണല്പം തുറന്നു നോക്കിയതും സാക്ഷയെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി സത്യജിത്തിനൊപ്പം ദേവ് പുറത്തേക്കിറങ്ങി.. കാറിലേക്ക് സാക്ഷയെ ഇരുത്തി മുന്നിൽ കേറാൻ പോകുന്ന ഹരിയെ നിറഞ് വരുന്ന കണ്ണ് അമർത്തി തുടച് പവി നോക്കി നിന്നു.. "പോട്ടെ.." കേറുന്നതിന് മുന്നേ ഹരി ദേവിനെ ഒന്ന് hug ചെയ്തു..തിരിച്ചും ദേവ് അവന്റെ പുണർന്നു.. കുറഞ്ഞ നാൾ കൊണ്ട് തന്നെ ദേവിന് ഹരി ഒരു സഹോദരനെ പോലെ അടുപ്പം തോന്നിയിരുന്നു.. അടുത്തായി നിക്കുന്ന പവിയെ നോക്കിയവൻ കണ്ണ് കൊണ്ട് യാത്ര ചോദിച്ചു.. അവനൊരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു അവൾ.. മനസിൽ വല്ലാത്തൊരു ഭാരം തോന്നി അവൾക്.. തിരികെ വരുമെന്ന് ഉറപ്പ് കൊടുത്താണെങ്കിൽ പോലും ഹരി പോകുന്നത് അവളെ വല്ലാതെ വിഷമിപ്പിച്ചു..

ഹരിക്കും വല്ലാത്ത വേദന തോന്നി.. പവിയുടെ മുഖം കാണെ അവന്റെ മനസൊന്ന് പിടഞ്ഞു.. "ടേക്ക് കെയർ.." പിൻസീറ്റിന് അടുത്തായി വന്ന് സാക്ഷയോട് ദേവ് പറയുമ്പോൾ അവളുടെ മനസും കലങ്ങി മറിയുന്നുണ്ടായിരുന്നു.. അവനെ ഒന്ന് ഇറുക്കി പുണരാണമെന്നവൾ ആഗ്രഹിച്ചു.. ആ നെഞ്ചിൽ വീണ് എന്നെ ഇഷ്ടമാണോ എന്ന് ചോദിക്കാൻ അവളുടെ മനസ് വെമ്പി.. അവന്റെ കണ്ണിൽ ഇന്ന് വരെ നീ പ്രണയം കണ്ടിട്ടുണ്ടോ എന്നുള്ള മനസാക്ഷിയുടെ ചോദ്യത്തിന് മുന്നിൽ അവൾ അവനിൽ നിന്ന് കണ്ണ് വേർപെടുത്തി.. ഒന്ന് ചിരിച്ചവൾ പവിയെ നോക്കി യാത്ര പറഞ്ഞു.. കണ്ണിൽ നിന്ന് ദേവ് മറയുന്നത് വരെ സാക്ഷ കണ്ണ് മാറ്റാതെ നോക്കി ഇരുന്നു ശേഷം ഒരു കരച്ചിലോടെ സത്യജിത്തിന്റെ നെഞ്ചിൽ വീണു..പറയാത്ത സ്നേഹം അവനെങ്ങനെ അറിയാനാ എന്നവളുടെ മനസ് ചോദിക്കുമ്പോ പറഞ്ഞാലും അവൻ മനസിലാക്കില്ല

എന്നവളുടെ മനസാക്ഷി അതിന് മറുപടി കൊടുത്തു..ഹരിക്കും അവളുടെ അവസ്ഥ വല്ലാത്ത വേദന തോന്നി.. കണ്ണിൽ നിന്ന് വണ്ടി മറയുന്നത് വരെ നോക്കി നിക്കേ ദേവിന് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി.. അവന്റെ കണ്ണിൽ സാക്ഷയുടെ കലങ്ങിയ കണ്ണുകൾ മാത്രേ തെളിഞ്ഞു നിന്നുള്ളു..പവിയെ നോക്കി ഒന്ന് ചിരിച്ചു അവൻ തിരിഞ്ഞ് നടക്കുമ്പോ മനസ് ശൂന്യമായിരുന്നു... _______🥀 "വീണ.. അവളെ വിളിക്ക്.." ദാരിഖ് പുറകിലായി തിരിഞ്ഞ് പറഞ്ഞതും വീണ ഉള്ളിലേക്ക് പോയി..വീണ പോയ വഴിയേ കണ്ണും നട്ടിരിക്കുന്ന കേശുവിനെ പ്രഭാകറും ദാരിക്കും ഒരു ചിരിയാലേ നോക്കി.. അക്ഷമാനായി നോക്കിയിരുന്ന കേശുവിന്റെ മുഖം പെട്ടന്ന് വിടർന്നതറിഞ്ഞു അവൻ നോക്കുന്ന ഭാഗത്തേക്ക്‌ നോക്കെ പ്രഭാക്കാറിന്റെയും അംബികയുടെയും ചൊടികൾ വിടർന്നു..

പിങ്ക് കളർ കുർത്തിയിൽ ദൃഷ്ടി അതീവ സുന്ദരിയായി തോന്നി കേശുവിന്.. കണ്ണെടുക്കാതെ ഉള്ള നോട്ടം കണ്ട് ഷാനു അവന്റെ കയ്യിന്നിട്ടൊരു തട്ട് കൊടുത്ത്.. എല്ലാവരെയും നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചവൻ വീണ്ടും അവളെ നോക്കി.. "ഞങ്ങള്ടെ മോളെ ഇഷ്ടായോ ചെക്കനും കൂട്ടർക്കും.." ദാരിഖ് ദൃഷ്ടിയെ മുന്നിലേക്ക് നിർത്തി കൊണ്ട് ചോദിക്കവേ അംബിക ഇരുന്നിടത് നിന്നും എഴുനേറ്റ് അവളുടെ അടുത്തേക്ക് വന്നു.. ശേഷം കയ്യിൽ കിടന്ന വള ദൃഷ്ടിയുടെ കയ്യിലിട്ടു.. മിഴിച്ചു നോക്കുന്ന അവളെ ചിരിയാലേ തലോടി നെറ്റിയിൽ ചുണ്ട് ചേർത്തു അവർ.. അവളുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞതും അതെ പുഞ്ചിരിയോടെ അവൾ കേശുവിനെ നോക്കി.. ചെക്കൻ ഒരു കണ്ണിറുക്കി സൈറ്റ് അടിച്ചതും അവൾ കണ്ണുരുട്ടി കാണിച്ചു...... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story