ഹൃദയതാളം: ഭാഗം 58

hridaya thalam sana

എഴുത്തുകാരി: സന

അവളുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞതും അതെ പുഞ്ചിരിയോടെ അവൾ കേശുവിനെ നോക്കി.. ചെക്കൻ ഒരു കണ്ണിറുക്കി സൈറ്റ് അടിച്ചതും അവൾ കണ്ണുരുട്ടി കാണിച്ചു.. "മക്കൾക്കെന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവട്ടോ.." കേശുവിന്റെ നോട്ടം കണ്ട് അവന്റെ അമ്മ കൂട്ടി ചേർത്തതും അവന് അംബികയെ കെട്ടി പിടിച്ചു ഉമ്മ കൊടുക്കനാണ് തോന്നിയത്.. "ഏയ് അതൊന്നും വേണ്ട അമ്മേ.. ഞങ്ങളെന്നും സംസാരിക്കുന്നത് തന്നെയല്ലേ.." ചിരിയോടെ ഇരുന്നിടത് നിന്ന് എഴുനേൽക്കാൻ നിക്കേ ദൃഷ്ടി ഒരു ചിരിയോടെ അവരോടെല്ലാം പറഞ്ഞതും തിരികെ സോഫയിൽ തന്നെ ഇരുന്നതോടൊപ്പം കേശുന്റെ മുഖത്തെ ചിരി മാഞ്ഞു.. അവളെ നോക്കി പല്ല് കടിക്കെ അവളോന്ന് ഇളിച്ചു കൊടുത്തു.. "സാരല്ല അളിയാ..ആദ്യമായി ചമ്മുന്നത് കൊണ്ട ഇനി ഇതൊക്കെ ശീലം ആയിക്കൊള്ളും.."

മുഖം വീർപ്പിച്ചു അവളെ തന്നെ ചെറഞ്ഞു നോക്കുന്ന കേശുവിനടുത്തായി നീങ്ങി ഇരുന്നു ഷാനു പറഞ്ഞതും അവന്റെ കാലിൽ കേശു ആഞ്ഞു ചവിട്ടി.. പെട്ടനൊരു വിളി അവനിൽ നിന്ന് പുറപ്പെട്ടെങ്കിലും വായ പൊത്തി അവൻ കഷ്ടപെട്ടടക്കി.. ഉപദേശിക്കാൻ പോയ എന്ന് അടിക്കണം എന്നുള്ള എക്സ്പ്രഷനിൽ ഇരിക്കുന്ന ഷാനുവിനെ ദൃഷ്ടിയുടെ പുറകെ ആയി നിക്കുന്ന നാച്ചുവും നോക്കി അടക്കി പിടിച്ചു ചിരിച്ചു.. ______🥀 "എവിടെക്കാ ഇക്ക.." ഷാനുവിനെ വരിഞ്ഞു മുറുകിയ കയ്യ് അയച് അവന്റെ പുറത്ത് നിന്ന് തല ഉയർത്തി നച്ചു ചോദിച്ചു.. ഇപ്പോ എത്തും എന്നാ മറുപടി വീണ്ടും അവർത്തിച്ചു ഷാനു യാത്ര തുടർന്നു.. കുറച്ചു നേരം പിന്നിട്ടപ്പോഴാണ് അവൾക്കേറ്റവും പരിചിതമായ വഴിയിലേക്ക് വണ്ടി തിരിഞ്ഞത്..

"ഇ.. ഇക്ക..ഇതെവിടെക്കാ.." നച്ചു അത്ഭുതംത്തോടെ കണ്ണുമിഴിച് ചോദിക്കുന്നത് മിററിലൂടെ കാണെ ഷാനു ഒന്ന് ചിരിച്ചു..ശേഷം അവൾ വയറിലൂടെ ചുറ്റിയിരിക്കുന്ന കയ് എടുത്ത് അവൻ അവന്റെ ചുണ്ടോട് ചേർത്തു..പതിവില്ലാത്ത സ്നേഹം കാണെ നച്ചുവിന്റെ കണ്ണ് സംശയതാൽ ചുരുങ്ങി.. വണ്ടി നിർത്തി ഇറങ്ങിയതും അങ്ങൾ കാര്യം മനസിലാവാതെ അവനെ നോക്കി.. പെട്ടനാണ് പിന്നിൽ മറ്റൊരു വണ്ടി വന്ന് നിന്നത്.. അതിൽ നിന്ന് ഇറങ്ങുന്ന ഷാനുവിന്റെ ഉപ്പയെയും ഉമ്മയെയും കാണെ അവളുടെ കണ്ണ് മിഴിഞ്ഞു.. ഇവരെന്താ ഇവിടെ എന്ന് ചിന്തിക്കാൻ ഉള്ള ഗ്യാപ് പോകും കൊടുക്കാതെ ഷാനു അവളെ അരയിൽ കൂടി കയ്യിട്ട് പൊക്കി ഉള്ളിലേക്ക് കേറിയിരുന്നു..സ്നേഹതീരത്തിന്റെ ഉള്ളിലേക്ക് കേറുമ്പോ അവളെ എന്തോ ഒരു കുളിരു വന്ന് പൊതിഞ്ഞു..

"ഇത്ര വേഗം എത്തിയോ.. മോൻ വിളിച്ചപ്പോ കുറച്ചു താമസിക്കും എന്നാ കരുതിയെ.." "അമ്മി.." ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി നച്ചു ഒരു വിളിയോടെ അവരെ പുണർന്നു.. അവരും അവളെ ഒരു പുഞ്ചിരിയോടെ ചേർത്ത് പിടിച്ചു.. നെറുകിൽ ഒന്ന് മൂക്കന്നവർ അവളുടെ കവിളിൽ അരുമായി തലോടി.. "എത്ര നാളായി എന്റെ കുട്ടിയെ കണ്ടിട്ട്.. ഞങ്ങളെ ഒക്കെ മറന്നോ.." ശരദാമ്മ ആയിരുന്നു അത് പറഞ്ഞത്.. അനാഥാലയത്തെ മെസ്സിലെ all in all ആണ് ശരദാമ്മ.. അവർ കണ്ണും നിറച്ച പറഞ്ഞത് നച്ചുവിന് വല്ലാതെയായി.. ശെരിയാണ് ഒരുപാട് നാളായി താൻ ഇങ്ങോട്ടേക്കു ഒന്ന് ഇറങ്ങീട്ട്.. "നിങ്ങൾ വാ.." നാച്ചുന്റെ അമ്മി ഷാനുവിനെയും അവന്റെ ഉപ്പയെയും ഉമ്മയെയും ഒകെ വിളിച്ചു അവിടെ ഇരുത്തി..

ഇപ്പോഴും ഇവിടെ എല്ലാരും കൂടി വന്നതിന്റെ ഉദ്ദേശം അവൾക് അറിയുന്നുണ്ടായിരുന്നില്ല..അവൾ ഷാനുവിനെയും അമ്മിയെയും മാറി മാറി നോക്കി.. "ഇവൻ ഫോണിൽ സംസാരിച്ചത് തന്നെയാ ഞങ്ങൾക്കും പറയാൻ ഉള്ളത്.. നച്ചു മോളെ ഞങ്ങൾക് തരുവോ.. ഇവന്റെ പെണ്ണായിട്ട്.. ഞങ്ങളൊരു മകളായിട്ട്.." ഷാനുവിന്റെ ഉമ്മി എഴുനേറ്റ് അവരുടെ അടുത്ത് ചെന്ന് വിമലയോട് പറഞ്ഞതും അവരോന്ന് കണ്ണ് നിറച് നന്ദിയോടെ നോക്കി..അവരുടെ സംസാരം കേൾക്കെ അവൾ ഞെട്ടി കൊണ്ട് ഷാനുവിനെ നോക്കി.. കേശുവിന്റെ പോലെയൊരു ഒഫീഷ്യൽ പെണ്ണചോദിക്കൽ ചടങ്ങാണ് ഇവിടെ നടക്കുന്നത് മനസിലാവേ അവൾ പരവേഷത്തോടെ കയ്കൾ കൂട്ടിയിരുമി.. ഇന്നേവരെ അവളിൽ കണ്ടിട്ടില്ലാത്ത ഭാവം കണ്ണാൽ ഒപ്പി എടുക്കുന്ന തിരക്കിലാണ് ഷാനു..

വല്ലാത്തൊരു വാത്സല്യം തോന്നി അവന്..ഷാനുന്റെ ഉപ്പ നാച്ചുവിനെ ചേർത്ത് പിടിച്ചു വിമലയുടെ മുന്നിലേക്ക് വന്ന് നിന്നു.. "നിങ്ങള്ടെ കുട്ടിക്ക് എതിരാഭിപ്രയം ഒന്നും ഇല്ലാത്ത സ്ഥിതിക്ക് ഞങ്ങൾ ഇന്നന്നെ കൊണ്ടോവാ മോളെ.. ഡേറ്റും കാര്യങ്ങൾ ഒക്കെ തീരുമാനിച്ചു പിന്നെ ഒരു ദിവസം വരുന്നുണ്ട് ഞങ്ങൾ.. എന്താ ടീച്ചർ അമ്മേ അങ്ങനെ പോരെ.." നിറപുഞ്ചിരിയോടെ അയാൾ പറഞ്ഞു നിർത്തുമ്പോൾ നാച്ചുവിന്റെ കണ്ണ് നിറഞ്ഞിരുന്നു..സമ്മതമേന്നോണം വിമല അവളെ ചേർത്ത് പിടിച്ചു നെറുകയിൽ മുത്തി അനുഗ്രഹിച്ചു..ഷാനു അവളെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചതും അവളുടെ ചൊടികൾ വിടർന്നു.. കണ്ണീരിലും ആ ചിരി അവളിൽ പ്രതേക ഭംഗി ഏകി.. പിന്നെ എല്ലാം പെട്ടന്നായിരുന്നു അവിടുള്ള എല്ലാരും വരുന്നു..

സംസാരിക്കുന്നു..ഒരുപാട് നാൾ കൂടി അവളുടെ മനസൊന്നു നിറഞ്ഞു..അവരെല്ലാം അവളെ ഇത്രയധികം പരിചരിക്കുന്നത് ചിരിയോടെ ഷാനുവും കുടുംബവും നോക്കി നിന്നു.. "ഇസായുടെ റൂമിൽ കേറുന്നില്ലേ.." യാത്ര പറഞ്ഞു പോകാൻ ഇറങ്ങെ അമ്മി ചോദിക്കുന്നത് കെട്ടവൾ ഒന്ന് നിന്നു.. വന്നപ്പോ മുതൽ കേറാൻ മനസ് ആയിരം വട്ടം മുറവിളി കൂട്ടിയതാണ് പക്ഷെ എന്തുകൊണ്ടോ അവൾക്കാത്തിന് ആയില്ല..തിരിഞ്ഞ് നിന്ന് അവരോട് വേണ്ടന്ന് തല അനക്കുമ്പോ അവിടെ കൂടി നിന്നവരിൽ പലരുടെയും കണ്ണിൽ നീർക്കണങ്ങൾ പൊടിഞ്ഞിരുന്നു.. വീണ്ടും പോകാൻ ആഞ്ഞാ അവളുടെ കയ്യിൽ ഷാനു മുറുക്കി പിടിച്ചു റൂം ലക്ഷ്യം വച് നടന്നു.. "മ്മ്മ്.. ചെല്ല്.. ഇനി നമ്മൾ ഇവിടെക്ക് വരുന്നത് എന്റെ മഹ്ർ ഈ കഴുത്തിൽ അണിഞ്ഞിട്ടായിരിക്കും.. അതിന് മുന്നേ പോയിട്ട് വാ.." കണ്ണുകളടച്ചവൻ നാച്ചുവിനെ ഉള്ളിലേക്ക് കേറി..നച്ചു അവിടെയാകെ നോക്കി..

പഴയത് പോലെ തന്നെ ഉണ്ട്..ചുമരിൽ ഇസായുടെ ഫോട്ടോ ഉണ്ട്.. ഒപ്പം അവളുടെ കരവിരുതും..അവളുടെ ഫോട്ടോ നോക്കി കുറച്ചു നേരം നിന്നു ശേഷം കണ്ണുകളടച്ചു..തന്റെ ഇത്തു അടുത്തുള്ള പോലെ തോന്നി അവൾക്.. തന്നെ തഴുകുന്ന പോലെ.. അവളൊരു പിടപ്പോടെ കണ്ണുകൾ തുറന്നു... തന്നെ വയറിലൂടെ കെട്ടിപിടിച് തോളിൽ മുഖം വച്ചമർത്തുന്ന ഷാനുവിനെ കണ്ണാടിയിൽ കൂടി കണ്ടവൾ ഒന്ന് പുഞ്ചിരിച്ചു.. ചുമരിലുള്ള ഫോട്ടോ നേരത്തേതിനേക്കാൾ പുഞ്ചിരി തൂകുന്നതായി ഒരു നിമിഷം തോന്നി അവൾക്.. വെറും ഭ്രമം..!! എങ്കിലും അവളുടെ ചൊടികൾ മനോഹരമായി വിരിഞ്ഞു... _______🥀 "ഇറങ്.." ദൃഷ്ടിയോട് കേശു പറഞ്ഞതും അവളൊന്ന് നീട്ടി ശ്വാസം വലിച്ചു വിട്ടു.. ശേഷം ഇറങ്ങി.. തലയെടുപ്പോടെ ഉള്ള ദേവിന്റെ കമ്പനിയിൽ കേറാൻ ഉള്ളിലൊരു മടി തോന്നിയെങ്കിലും കേശുവിന്റെ ചേർത്ത് പിടിക്കൽ അവളുടെ മനസിനെ ആശ്വസിപ്പിച്ചു..

അവനോപ്പം ദേവിന്റെ ക്യാബിൻ ലക്ഷ്യം വച് നടന്നു.. പുറത്തെന്തോ വർക്കിൽ ഇരിക്കുന്ന പവിക്ക് നേരെ കണ്ണ് ചിമ്മിയവൾ കേശുവിന് ഒപ്പം ഡോർ നൊക്ക് ചെയ്തു.. "യാ കമിൻ.." ഉള്ളിലേക്ക് കേറി വരുന്ന കേശുവിനെയും പിന്നിലായി വരുന്ന ദൃഷ്ടിയെയും കണ്ടവൻ ആദ്യം ഒന്ന് പതറിയെങ്കിലും പിന്നെ ചെറുതായൊന്നു ചിരിച്ചെന്ന് വരുത്തി.. "ഞങ്ങള്ടെ മാര്യേജ് ആണ്.. ഈ വരുന്ന സൺ‌ഡേ.." ദേവിന് നിറ പുഞ്ചിരി സമ്മാനിച് കയ്യിലുള്ള ഇൻവിറ്റേഷൻ ദേവിന് നേരെ നീട്ടുമ്പോ പാട് പെട്ടാണെങ്കിലും ദേവ് അത് വാങ്ങി.. Yokesh Prabhakar Weds❤ Dhrishti Dharikh അതിലുള്ളവയിൽ കൂടി അവന്റെ മിഴികൾ ചലിക്കുമ്പോ എല്ലായിപ്പോഴും പോലത്തെ നൊമ്പരം അവനിൽ നിന്ന് ഉയർന്നില്ല..തീർത്തും സത്യാവസ്ഥയോട് അവൻ പൊരുത്തപ്പെട്ടു തുടങ്ങീരുന്നു..

ദൃഷ്ടി ദേവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു..ദേവ് തിരിച്ചും...കേശുവും ദേവും വീണ്ടും എന്തൊക്കെയോ സംസാരിച്ചു.. ഒടുവിൽ ദൃഷ്ടിയെ നോക്കി പോകാം എന്ന് ചോദിച്ചതും അവളൊന്ന് തല കുലുക്കി.. "എന്തോ പറയാനില്ലേ.. പറഞ്ഞിട്ട് വാ.. താഴെ ഉണ്ടാവും..." തിരികെ അവനോപ്പം ഇറങ്ങുന്ന ദൃഷ്ടിയുടെ ചെവിയിലായി മന്ത്രിച്ചു കവിളിൽ തട്ടി അവന്നത് പറയുമ്പോൾ അവളിൽ അത്ഭുദ്ധമായിരുന്നു നിറഞ്ഞു നിന്നത്..ചെറുപുഞ്ചിരി അവളിൽ സ്ഥാനം പിടിച്ചിരുന്നു.. "ദേവ്.." ദേവ് ചെയറിൽ തല ചായ്ച് കണ്ണടച്ചു കിടക്കുന്നുണ്ട്..അവളുടെ വിളി കേൾക്കെ അവന് ഞെട്ടി കണ്ണുതുറന്നു.. മിഴിച്ചു നോക്കിയവളെ.. "എന്താടോ.." "ഏയ്.. നോതിങ്.." അവന്നതും പറഞ്ഞു ഒന്ന് ചിരിച്ചു.. കുറച്ചു നേരം ഒന്നും സംസാരിച്ചില്ല അവർ രണ്ടും..

ശേഷം ദൃഷ്ടി തന്നെ തുടക്കം ഇട്ടു.. "മനഃപൂർവം ഒഴിഞ് മാറുന്നതെന്തിനാ..??" അവളുടെ ചോദ്യത്തിന് മുന്നിൽ അവനൊന്ന് പതറിയെങ്കിലും മനസിലാവാത്ത പോലെ ഇരുന്നു.. "സ്വയം എന്തിനാ സ്നേഹിച്ചവരെ ഒക്കെ വിട്ട് കളയുന്നത്..?? സ്വയം വേദനിക്കുന്നത് എന്തിനാ ദേവ്..?? ജീവിതതിൽ എല്ലാവർക്കും സെക്കന്റ്‌ ചാൻസ് കിട്ടണമെന്നില്ല..പക്ഷെ ദേവിന് കിട്ടി..!! എന്നിട്ടും എന്തിനാ എല്ലാത്തിൽ നിന്നും ഓടി ഒളിക്കുന്നത്.. ആർക്ക് വേണ്ടിയാ.. ഇനിയെങ്കിലും ജീവിക്കാൻ നോക്ക്.. ഒരുപാട് സ്നേഹിക്കുന്നുണ്ട് അവൾ..മറ്റാരേക്കാളും മറ്റെന്തിനെക്കാളും.. ഇനിയെങ്കിലും മനസിലാക്കികൂടെ.. കൂടെ കൂട്ടിക്കൂടെ അവളെ.." ദൃഷ്ടി പറയുന്നതിനൊന്നും മറുപടി കൊടുക്കനോ നിഷേധിക്കാനോ അവനായില്ല..

മനസിൽ മുഴുവൻ കരഞ്ഞു കലങ്ങിയ കണ്ണുകൾ മാത്രമായിരുന്നു..ആസ്വസ്തയോടെ മിഴികൾ കയ്യ് കൊണ്ട് മൂടിയവൻ.. "ചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാ..നമ്മൾ സ്നേഹിക്കുന്നവരെ നഷ്ടപെടേണ്ടി വന്നാലും ദൈവം നമ്മുക്കായി നമ്മളെ ജീവനോളം സ്നേഹിക്കുന്നവരെ മുന്നിൽ കൊണ്ടു വരും..അവരെ വിട്ടു കളയരുത്.." അവന്റെ കണ്ണിലേക്കു നോക്കി അത്രയും പറഞ്ഞവൾ തിരികെ നടന്നു... മനസ്സാകെ കുഴങ്ങി പോയിരുന്നു അവന്.. ഇല്ല ഞാനൊരിക്കലും സാക്ഷക്ക് നല്ലൊരു പാതി ആവില്ല.. അവന്റെ ഉള്ള വീണ്ടും വീണ്ടും അവനെ ഓർമ്മിപ്പിച്ചു.. കണ്ണുകൾ മുറുക്കി അടച്ചവൻ തലയിൽ കയ്യ് വച് ടേബിളിൽ ചാഞ്ഞു.. അപ്പോഴും മനസിൽ ദൃഷ്ടിയും അവൾ പറഞ്ഞ കാര്യങ്ങളും ഒപ്പം സാക്ഷയും ആയിരുന്നു...

തിരികെ കാറിന്റെ അടുത്തേക്ക് പാഞ്ഞാടുത്തവൾ കേശുവിനെ ഇറുക്കി പുണർന്നു.. കാര്യകാരണങ്ങൾ തിരക്കാതെ തന്നെ അവനും അവളെ ചേർത്ത് പിടിച്ചു.. പരസ്പരം ഇരുവരും ഒരുപാട് മനസിലാക്കിയത് കൊണ്ടാവണം അവിടെ വാക്കുകൾക്ക് പോലും പ്രസക്തി ഇല്ലായിരുന്നു ❤ ______🥀 "എനിക്ക് ഇപ്പോ അറിയണം തീരുമാനം.." പവി ഫോണിലൂടെ പല്ലുകടിച്ചു കണ്ണുരുട്ടിയതും ഹരി ഒന്ന് കുണുങ്ങി ചിരിച്ചു.. അവൾക് ചിരി വന്നെങ്കിലും അത് പുറത്ത് കാണിക്കാതെ മുഖം തിരിച്ചു.. "സച്ചു വരുന്നില്ലന്ന പറയണേ.. അപ്പോ ഞാൻ എങ്ങനെ വരാനാ.. മാത്രവുമല്ല നടക്കുന്നത് നിന്റെ കല്യാണം ഒന്നും അല്ലല്ലോ ദൃഷ്ടിയുടെ അല്ലെ.."

പൊട്ടി വന്ന ചിരി കടിച് പിടിച്ചു ഹരി പറഞ്ഞതും പവിയുടെ മുഖം ചുവന്നു തുടുത്തു.. വീഡിയോ കാൾ അത്ര ക്ലാരിറ്റി ഇല്ലെങ്കിലും അവളിൽ നിറയുന്ന ഭാവം അവനിൽ കുസൃതി നിറച്ചു.. "എന്റെ കല്യാണത്തിന് തന്നെ ആരു വിളിക്കുന്നു..??" അവളും വിട്ട് കൊടുത്തില്ല.. അവളുടെ മുഖം കാണെ അവനിൽ വല്ലാത്തൊരു ഭാവം നിറഞ്ഞു.. "I love you.." കണ്ണുകൾ കുറുകി അവളോട് ചുണ്ടനക്കി പറയേണ്ട താമസം പെണ്ണ് ഫ്ലാറ്റ്..പിന്നെയും അവരുടെ സംഭാഷണം നീണ്ടു പോയി.. ഒരുപാട് ദൂരം ഇരുന്നവർ പരസ്പരം മനസ് കയ്യ് മാറി.. ഇരുവരും മറ്റൊരു അനുഭൂതി ആസ്വദിക്കുന്നുണ്ടായിരുന്നു.. അല്ലെങ്കിലും അകലങ്ങളിൽ ഉള്ള പ്രണയം മറ്റെന്തിനെക്കാളും മനോഹരമല്ലേ..!!! കണ്ണിൽ ഉറക്ക് തട്ടിയതും പരസ്പരം വിമ്മിഷ്ടത്തോടെ ഫോൺ വച്ചു..

കിടക്കാൻ ഒരുങ്ങതിന് മുന്നേ നോക്കിയതും റൂമിൽ ദേവിന്റെ ഫോട്ടോ മാറോടെടാക്കി പിടിച്ചു കിടക്കുന്ന സാക്ഷയെ ആണ് കണ്ടത്.. തിരികെ ഒന്നും ആഗ്രഹിക്കാത്ത ഉള്ള അവളുടെ പ്രണയം അന്നും ഇന്നും അവനൊരു അത്ഭുദമായിരുന്നു..!!🍂 _______🥀 "പെൺകുട്ടിയെ വിളിക്കൂ.." പൂജാരിയുടെ നിർദ്ദേശം കിട്ടിയതും കേശു തല ഉയർത്തി..കണ്ണുകൾ അവൾക്കായി പരതി.. ഹൃദയം അവളെ ഒരു നോക്ക് കാണാൻ മുറവിളി കൂട്ടി.. നിരയായി വരുന്ന പെൺകുട്ടികൾക്കു മധ്യത്തിൽ വരുന്ന ദൃഷ്ടിയെ കാണെ അവന്റെ കണ്ണുകൾ വികസിച്ചു.. ചൊടികൾ വിടർന്നു.. നിമിഷങ്ങൾക്കകം തന്റെ സ്വന്തമാവാൻ പോകുന്നവൾ അതോർക്കേ അവന്റെ ഹൃദയം ഉച്ചത്തിൽ മുടിച്ചു.. അവളുടെ കവിളിണയെ കൂടുതൽ ചുവപ്പിച് നാണത്താൽ ഉത്ഭവിച്ച രക്തവർണ്ണതിൽ അവന്റെ കണ്ണുകൾ പതിച്ചു.. ഒപ്പം തനിക് നേരെ നീളുന്ന അവളുടെ പിടക്കുന്ന മിഴികളിലേക്കും... *"അതെ ഇന്നാണ് ദൃഷ്ടി യോകേഷിന്റെ പെണ്ണാവുന്നത്.. ❤*" ...... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story