ഹൃദയതാളം: ഭാഗം 59

hridaya thalam sana

എഴുത്തുകാരി: സന

അവളുടെ കവിളിണയെ കൂടുതൽ ചുവപ്പിച് നാണത്താൽ ഉത്ഭവിച്ച രക്തവർണ്ണതിൽ അവന്റെ കണ്ണുകൾ പതിച്ചു.. ഒപ്പം തനിക് നേരെ നീളുന്ന അവളുടെ പിടക്കുന്ന മിഴികളിലേക്കും.. ബേബി പിങ്ക് ബ്രൈഡൽ സാരിയാണ് ദൃഷ്ടിയുടെ വേഷം.. ആഭരണങ്ങളുടെ തിളക്കതിനേക്കാൾ അവളുടെ മുഖം പ്രകാശിച്ചു.. കണ്ണുകൾ തിളങ്ങി.. അവളുടെ കണ്ണും കേശുവിൽ മാത്രം ചുരുങ്ങി.. തനിക് നേരെ നീളുന്ന അവന്റെ കണ്ണുകളിൽ നിന്ന് അവൾ പാട് പെട്ട് കണ്ണ് മാറ്റി.. അഗ്നിയിൽ വലം വച്ചവൾ കാണികളായി ഇരിക്കുന്നവർക്ക് മുന്നിൽ കയ്യ് കൂപ്പി.. കണ്ണ് തുറന്നവൾ ചുറ്റും നോക്കി.. തനിക്കേറെ പ്രിയപ്പെട്ടവർ അവളെ നോക്കി ഒരു പുഞ്ചിരിയോടെ നിക്കുന്നുണ്ട്.. എല്ലാവർക്കും അവളും മനസ്സറിഞ് ചിരിച്ചു.. കേശുവിന്റെ തൊട്ടടുത്തായി ദൃഷ്ടി ഇരുന്നതും ഇരുവരുടെയും ഹൃദയം ഒരേവേളയിൽ മിടിച്ചു.. ഒരേ താളത്തിൽ..!!! മന്ത്രങ്ങൾ ഉരുവിട്ട് കഴിഞ്ഞതും കേശു കയ്യിൽ താലി ഏറ്റുവാങ്ങിയത് കാണെ അവളൊന്ന് വിറ കൊണ്ടു..കണ്ണുകൾ പൂട്ടി.. "Can I.." കാതിൽ മൃതുവായി അവന്റെ ശബ്ദം പതിഞ്ഞതും കണ്ണുകൾ തുറന്നവൾ അവനെ നോക്കി.. കണ്ണുകൾ തമ്മിൽ കോരുത്തതും അവൻ താലി മൂന്നു കെട്ടും കെട്ടി കഴിഞ്ഞിരുന്നു...

ഇടനെഞ്ചിലായി അവന്റെ പേര് കൊതിയ താലി വീണതും അവളുടെ കണ്ണുകൾ കലങ്ങി.. നെറുകയിൽ സിന്ദൂരത്തിന്റെ ചുവപ്പ് പടരുമ്പോ കണ്ണുകൾ മുറുക്കി പൂട്ടി അവസാന ശ്വാസം വരെ സീമന്ത രേഖ ചുമപ്പിക്കണേ എന്നവൾ പ്രാർത്ഥിച്ചു.. ചുമന്ന കവിളും മൂക്കും ഒപ്പം അവളുടെ കലങ്ങിയ കണ്ണും കാണെ കേശു അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു.. അവളുടെ ചൊടിയിൽ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ഒപ്പം പ്രണയത്തിന്റെയും പുഞ്ചിരി വിരിഞ്ഞു.. താൻ ഇന്നോളം കണ്ടതിൽ വച് അവളുടെ മനോഹരമായ പുഞ്ചിരി..!!!കാണിക്കൾക്കിടയിൽ നിന്ന ദേവിന് തോന്നി..അവളുടെ ചുണ്ടിലെ പുഞ്ചിരി കാണെ ദാരിഖ് നിറ മനസ്സോടെ വീണയെ ചേർത്ത് പിടിച്ചു..!! _______🥀 "എന്നെ ആണോ തിരയുന്നത്.." താലികെട്ട് കഴിഞ്ഞതും ഒരു വശത്തേക്ക് മാറി നിന്ന് മണ്ഡപം മുഴുവനും കണ്ണോടിക്കുന്ന അവളുടെ കാതിലായി കാറ്റ് പോലെ ശബ്ദം വന്ന് പതിച്ചതോടൊപ്പം മുള്ളു പോലെ കവിളിൽ എന്തോ തറച്ചതും പവി ഞെട്ടി പിന്നിലേക്ക് നോക്കി.. മാറിൽ കയ്യ് കെട്ടി അവളെ തന്നെ ചുണ്ടിൽ ഒളിപ്പിച്ച ചിരിയാലേ നോക്കി നിക്കുന്ന ഹരിയെ കാണെ ഉള്ളിൽ സന്തോഷം നിറഞ്ഞു.. കൂടെ ഒരു കുളിരും അവളെ വന്ന് പൊതിഞ്ഞു..

എങ്കിലും അവനെ നോക്കി ഒന്ന് കണ്ണുരുട്ടി അവൾ മുഖം തിരിച്ചു.. ലൈറ്റ് പിങ്ക് ഷെഡ് വരുന്നൊരു ലഹങ്ങയിലെ ഷാൾ ദാവണി മോഡൽ പോലെ ചുറ്റി ഒരു വശത്തേക്ക് ഇട്ടിട്ടുണ്ട്..കഴുത്തിലായി ചെറിയ പെന്റന്റും കാതിൽ വലിയൊരു ജിമ്മിക്കി കമ്മലും അല്ലാതെ മുഖത്തൊരു അല്പം പോലും ചായം ഇല്ല..മുട്ടൊളമുള്ള മുടി ഒരു സൈഡിൽ വെറുതെ ഇട്ടിട്ടുണ്ട്.. അവനെ കണ്ട മാത്രയിൽ ചുമന്നു തുടുത്ത കവിളുകൾ കടിച്ചെടുക്കും തോന്നിയെങ്കിലും ചുറ്റും കൂടി നിക്കുന്ന ആളുകളെ കണ്ട് അവന്നതിൽ നിന്നും പിന്തിരിഞ്ഞു.. "എ.. ഏയ്..താഴെ ഇറക്ക്.. ഹരി.." ചുറ്റും നോക്കിയവൻ അവളെ ഇരുകായ്കളിലും ആയി പൊക്കി എടുത്തു.. കുഞ്ഞു കുട്ടിയെപ്പോലെ അവന്റെ കയ്കളിൽ കിടന്നവൾ പിടക്കുന്നെങ്കിലും അവന്റെ തുറിച്ചു നോട്ടം കാരണം അവൾ അടങ്ങി.. എന്നാലും ആരെങ്കിലും കാണുവോ എന്നുള്ള പേടിയിൽ വിടുവിക്കാനായി അവന്റെ കയ്യ് നുള്ളി മുറിച്ചു.. "അയ്യോ എന്താ മോളെ.." "അത് ആന്റി ചെറുതായി ഒന്ന് കാല് മടങ്ങിയതാ.." പവിയുടെ അമ്മയുടെ ചോദ്യത്തിന് കൂൾ ആയി മറുപടി പറയുന്ന ഹരിയെ കണ്ട് അവളുടെ വായ പൊളിഞ്ഞു.. ഇതൊക്കെ എപ്പോ എന്നാ ഭാവത്തിൽ കണ്ണ് മിഴിച്ചു നോക്കെ അവളുടെ അമ്മ തന്നെ അവനൊരു വഴിയും പറഞ്ഞു കൊടുത്തു..

"ഇവിടെ ആകെ തിരക്കല്ലേ.. മോൻ ഇവളേ കൊണ്ടൊന്നു മുകളിൽ ആക്കിയേക്ക്.. അവിടെ ചെന്ന് ഓടാതെ അടങ്ങി ഇരിക്കണം.. ഞാൻ ഇപ്പോ വരാം കേട്ടോ മോനെ.." പവിയോടും ഹരിയോടും മാറി മാറി പറഞ് അവളുടെ അമ്മ അവിടുന്ന് പോയി.. ഇവിടെ ഇപ്പോ എന്താ നടന്നതെന്ന് ചിന്തിക്കുന്നതിനുള്ളിൽ അവൻ അവളെ കൊണ്ട് മുകളിലേക്ക് നടന്നിരുന്നു.. "ഹരി.. എന്താ ഇത്.. താഴെ ഇറക്കെന്നെ.. ഡോ തെമ്മാടി തന്നോടാ.. അല്ലെങ്കിൽ ഇപ്പോ വിളിച്ചു കൂവും ഞാൻ.." "എന്നാ കൂവ്.." "ഏഹ്.." "വിളിച്ചു കൂവാൻ.. പിന്നെ കൂവുമ്പോ ഉറക്കെ വിളിക്കണേ.. എന്നാലേ എല്ലാരും കേൾക്കൂ.." കണ്ണ് തള്ളി അവനെ നോക്കുന്നവളോട് അതും പറഞ്ഞവൻ അവിടുള്ള റൂമിൽ കേറിയിരുന്നു.. അവളെ താഴെ നിർത്തിയവൻ മൂരി നിവർത്തുമ്പോഴും പവി എന്തോ ആലോചനയിലാണ്.. മറ്റൊന്നും അല്ല.. അവളെ അമ്മയെ പറ്റിയായിരുന്നു.. വെറുതെ ഒരാളോട് സംസാരിച്ചാൽ തന്നെ കണ്ണുരുട്ടുന്ന അവളുടെ അമ്മടെ മുന്നിൽ കൂടി ഹരി എടുത്തോണ്ട് വന്നിട്ടും ഒന്നും മിണ്ടാത്തെ അതിനെ അനുകൂലിച്ചത് അവൾക് സംശയം ഉണ്ടാക്കി.. ഓരോന്ന് ആലോചിച് നിന്നതും പെട്ടന്ന് എന്തോ സൗണ്ട് കെട്ട് തിരിഞ്ഞതും ഡോർ അടച്ചു ലോക്ക് ചെയ്തു തന്റെ നേർക്ക് വരുന്ന ഹരിയെ കണ്ടവൾ വിറച്ചു കൊണ്ട് രണ്ടടി പിന്നിലേക്ക് വച്ചു..

ടേബിളിൽ തട്ടി നിന്നവൾ അവനെ നോക്കുമ്പോ അവനും അവളുടെ ശരീരത്തിൽ അമർന്നിരുന്നു.. വല്ലാത്ത പരവേഷം നിറഞ്ഞു അവളിൽ.. വിയർത്തു കുളിച്ചു.. ഏറെ കൊതിച്ചവന്റെ സാമീപ്യം പെട്ടനവളിൽ ഉണ്ടാക്കുന്ന മാറ്റം അവളും ഒരത്ഭുതംത്തോടെ ഹരിയും നോക്കി.. "'I need your lips.."" തള്ളി മാറ്റി ഓടാൻ ശ്രെമിക്കുന്നവളെ വയറിലൂടെ പിടിച്ചാ ടേബിളിന് മുകളിൽ ഇരുത്തി വശ്യമായ നോട്ടത്തിൽ അത് മൊഴിയവേ ആ പെണ്ണുടൽ ഒന്ന് വിറച്ചു.. അവന്റെ കണ്ണിലെ അളവറ്റ പ്രണയത്തിന് മുന്നിൽ ലയിച്ചു ചേർന്നവളുടെ കണ്ണുകൾ കൂമ്പി അടയുമ്പോ സമ്മതമേന്നോണം കണക്കിലെടുത്തവൻ അവന്റെ അദരം അതിന്റെ ഇണയോട് ചേർത്തിരുന്നു.. ഒന്നെങ്കി അവൾ അവന്റെ മുടിയിൽ കൊരുത്തു പിടിച്ചു.. അവന്റെ കയ്യ് ആവേശത്തോടെ അവളുടെ അരയിലും മുറുകി.. ഏറെ നേരത്തെ ചുംബനത്തിന് ശേഷം അവളുടെ ചുണ്ടുകൾ മോചിപ്പിക്കുമ്പോ ഇരുവരും നന്നേ കിതച്ചിരുന്നു.. ചുണ്ടിനെക്കളെറേ ചുമന്നിരിക്കുന്ന കവിളുകളും അവന്റെ കണ്ട്രോൾ കളഞ്ഞതും അനുവാദം ചോദിക്കലിന് നിക്കാതെ അത് കടിച്ചെടുത്തു നുണഞ് തുടങ്ങിയിരുന്നു..❤ _______🥀 "ഈ പവി ഇതെവിടെ പോയി കിടക്ക.. ഇന്ന് വരട്ടെ ആരെലേം വഴി നോക്കി നിക്കുന്നുണ്ടാവും പെണ്ണ്..

നമ്മുക്കൊന്നും അതിന് ഭാഗ്യം ഇല്ല.. വിധി അല്ലാതെന്ത്.." താലികെട്ട് കഴിഞ്ഞ് കേശുവിന്റെ വീട്ടുകാർ കൊണ്ട് വന്ന സാരി ദൃഷ്ടിയെ അണിയിച് താഴെ ഇറങ്ങിയതും എന്തോ ഒന്ന് മറന്നെന്നു പറഞ് വീണ്ടും നച്ചുവിനെ വീണ പറഞ്ഞയച്ചു.. അതെടുക്കാൻ മുകളിലോട്ട് കേറവേ ആണ് നാച്ചുവിന്റെ പരാതി.. "റബ്ബേ.." ഓരോന്ന് പറഞ് കേറുന്ന നാച്ചുവിനെ പെട്ടന്ന് ഒരു കയ്യ് വന്ന് അരയിൽ പിടിച്ചു പൊക്കി എടുത്ത് ഉള്ളിലേക്ക് മറഞ്ഞിരുന്നു.. ഒരുനിമിഷം നച്ചു ഞെട്ടി.. മുന്നിൽ ഇളിച്ചു നിക്കുന്ന ഷാനുവിനെ കണ്ട് അവൾ കണ്ണുരുട്ടി.. "ഹാ..പേടിച് പോയല്ലോ.. നിങ്ങൾക്കിത് എന്തിന്റെ കേടാ.." അവന്റെ കയ്യിലിട്ടടിച് അവൾ തുറിച്ചു നോക്കിയതും അവനവളെ ഒന്നൂടി ചേർത്ത് പിടിച്ചു.. പിങ്കും വൈറ്റും കൂടിയുള്ള സാരിയാണ് നാച്ചുന്റെ വേഷം.. ഷാനുവും അതെ കൊമ്പോയിൽ ഉള്ള ഷർട്ടും മുണ്ടുമാണ്.. "എന്താണ് വൈഫി ആകെ ചൂടിലാണല്ലോ.." ഷാനു അവളുടെ മുഖത്തേക്ക് ചെറുതായൊന്നു ഊതി ചോദിച്ചതും അവളൊന്ന് കുറുകി.. അത് മനസിലാക്കിയത് പോലെ അവൻ ചെവിയിൽ ചുണ്ട് ചേർത്തു.. "ഇ.. ഇക്ക.. ഇക്ക.." വിറച്ചു കൊണ്ടവൾ അവനെ തള്ളി മാറ്റാൻ ശ്രെമിക്കുന്നുണ്ടെങ്കിലും കൂടുതൽ അവനോട് ചേർത്തു പിടിച്ചവൻ അവളുടെ കഴുത്തിലായി മുഖം പൂഴ്ത്തി..

കൂടുതൽ പിടപ്പോടെ അവൾ അവനിലേക്ക് ചേർന്ന്.. കഴുത്തിൽ അവന്റെ ചുണ്ടും പല്ലും ഓടി നടക്കുന്നതിനൊപ്പം കയ്യകളും അവളുടെ വയറിലായി അമർന്നു.. ആദ്യം ഒന്ന് ലയിച്ചു പോയെങ്കിലും പെട്ടന്ന് ബോധം വന്നത് പോലെ അവൾ തള്ളി മാറ്റി.. "ഇക്കാ.. 😬" "നിനക്ക് എന്താ നച്ചു.." അവൾ പല്ലുകടിച്ചു വിളിച്ചതും അവൻ തിരിച്ചു തുറിച്ചു നോക്കി..അല്പം അമർഷത്തോടെ ചോദിച്ചു.. "കുന്തം.. നാണം ഇല്ലാത്ത മനുഷ്യൻ..ആരേലും കണ്ടാലോ.." "കണ്ടാൽ ഇപ്പോ എന്താ.. നീയേ എന്റെ കാമുകി അല്ല ഭാര്യയാ.. ഇതിങ്ങനെ ഇട്ടിരിക്കുന്നത് നീ എന്റെയാണെന്ന് എല്ലാരേം അറിയിക്കാനാ.. മനസിലായോ.." ഇഷാൻ എന്നെഴുതിയ മഹ്ർ ഉയർത്തി അവന്നത് പറഞ്ഞതും അവളൊന്ന് ചിരിച്ചു.. അപ്പോഴും അവന്റെ മുഖത്തു ദേഷ്യം ആയിരുന്നു.. "എല്ലാരേം അറിയിക്കാൻ വേണ്ടീട്ട് നമ്മളെ കല്യാണം കഴിഞ്ഞില്ലല്ലോ.. നികാഹ് കഴിഞ്ഞല്ലേ ഉള്ളു.. പിന്നെ അതുപോലെ ഇത് നമ്മുടെ ബെഡ്‌റൂമും അല്ല.." നച്ചു അവന്റെ ദേഷ്യം കാണാനായി കവിളിൽ പിടിച്ചു വലിച്ചു പറഞ്ഞതും അവൻ കയ്യ് തട്ടി മാറ്റി.. "ബെഡ്‌റൂം അതിനെ പറ്റി ഒന്നും പറയണ്ട.. നിക്കാഹ് കഴിഞ്ഞ അന്ന് രാത്രി നീ പോയതല്ലേ ടി ദൃഷ്ടിടെ അവിടെ.. പിന്നെ കാണുന്നത് ഇപ്പോഴാ.." നിരാശയോടെ അതിലുപരി ദേഷ്യത്തോടെ അവൻ പറഞ്ഞതും നച്ചു ഒന്ന് ചിരിച്ചു ചുറ്റും നോക്കി

അവന്റെ ചുണ്ടിൽ അമർത്തി മുത്തി.. പ്രതീക്ഷിക്കാതെ ആയതുകൊണ്ടാവൻ ഒന്ന് ഞെട്ടി.. "ഇപ്പോ ഇത് വച് അഡ്ജസ്റ്റ് ചെയ്യ്.. ബാക്കി പിന്നെ.." ഞെട്ടൽ വിട്ട് മാറുന്നതിനു മുന്നേ അത്രയും പറഞ്ഞാവൾ തിരിഞ്ഞോടി.. ഓടുമ്പോ നാച്ചുവിന്റെയും അവളുടെ ഓട്ടം കണ്ട് ഷാനുവിന്റെയും ചുണ്ടിൽ പുഞ്ചിരി ഉണ്ടായിരുന്നു.. പ്രണയത്തിന്റെ മധുരമുള്ള പുഞ്ചിരി..!!! ❤ _______🥀 ഒരുവിധം ചടങ്ങുകൾ എല്ലാം കഴിഞ്ഞതും കേശുവും ദൃഷ്ടിയും തളർന്നു പോയിരുന്നു.. അപ്പോഴാണ് അടുത്ത യുദ്ധം തുടങ്ങിയതായി പ്രക്യപിച്ച് കൊണ്ട് ക്യാമറ മാൻ അവരുടെ കപ്പിൾ പിക് എടുക്കാൻ വന്നത്.. അവരതിൽ നിന്ന് പരമാവധി ഒഴിഞ്ഞ മാറാൻ ശ്രെമിച്ചെങ്കിലും പിടിച്ച പിടിയാലേ ഷാനുവും നാച്ചുവും പവിയും അവരെ പിടിച്ചു നിർത്തി.. അതൊരു വിധം ഒതുങ്ങിയതും എല്ലാരും കൂടെ ഫുഡ്‌ കഴിക്കാൻ സമ്മേളിച്ചു.. പലവിധത്തിലുള്ള ഫുഡ് ഒക്കെ കണ്ട് ദൃഷ്ടിക്ക് വല്ലാതെ കൊതി വന്നെങ്കിലും ആർത്തി പാടില്ല എന്നാ പവിയുടെ നിർദ്ദേശം അവളെ പിന്തിരിപ്പിച്ചു.. നാച്ചുവും പവിയും അവളോട് ഓരോന്ന് കാണിച് വേണമെന്ന് ചോദിക്കും ശേഷം രണ്ടും അവളെ കൊഞ്ഞനം കുത്തി വായിലിടും.. ഒക്കെ കണ്ട് അവൾക്ക് ദേഷ്യം വന്നെങ്കിലും പുറമെ ഇളിച്ചു കൊടുത്തു..

പവിയുടെ അടുത്തായിരിക്കുന്ന ഹരിയെ കണ്ട് എനിക്കും ഒരു അവസരം വരുമെന്നവൾ മനസ്സിൽ സമാധാനിച്ചു.. കേശു ദൃഷ്ടിയെ വിളിച്ചു മുന്നിലായി കാണിച് കൊടുത്തു.. അവിടെ സ്റ്റേജിലേക്ക് നോക്കി ഇരിക്കുന്ന സാക്ഷയെ കണ്ടവളുടെ മിഴികൾ വിടർന്നു.. കയ്യ് കാട്ടി അടുത്തേക്ക് വിളിച്ചെങ്കിലും കണ്ണടച്ചു കാണിച്ചാവൾ അവിടെ തന്നെ ഇരുന്നു.. അവളുടെ പിറകിലായി ദേവും ഇരിക്കുന്നുണ്ട് പക്ഷെ പരസ്പരം സംസാരിക്കുന്നില്ല.. ഒടുവിൽ നച്ചു പവി ഷാനു ഹരി സാക്ഷ ദേവ് എല്ലാരും അടങ്ങുന്നൊരു ഫോട്ടോ കൂടി എടുത്തവർ കല്യാണം കളർ ആക്കി..ഒപ്പം ഇവരെയെല്ലാം നെഞ്ചിലേറ്റിയവർ കൂടി കൂടിയപ്പോ കല്യാണം തിമിർത്തു..🤩 എല്ലാവരെയും വിട്ട് കാറിലേക്ക് കേറുമ്പോ കേശു അവളെ ചേർത്തു പിടിച്ചു.. ഒരേ സമയം സന്തോഷവും സങ്കടവും അവളെ വന്ന് മൂടി.. ആശ്വാസമേന്നോണം കേശു അവളുടെ പുറത്ത് തഴുകികൊണ്ടിരുന്നു..

ഒരിക്കലും കൈവെടിയില്ല എന്നാ പോലെ അവളുടെ കയ്യിൽ കോർത്തു പിടിച്ചിരുന്നു.. ❤ ______🥀 "സാക്ഷാ..." കയ്യ് വരിയിൽ പിടിച്ചു ദൂരത്തേക്ക് നോക്കി നിക്കുന്നവളെ നോക്കി ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നീട് ദേവ് വിളിച്ചു.. ദേവിന്റെ ശബ്ദം കേൾക്കെ അവളുടെ ഉള്ള മിടിച്ചു.. പുറത്തേക്ക് ഒഴുകി കൊണ്ടിരുന്ന കണ്ണീരിനെ പാട് പെട്ട് നിയന്ത്രിച്ചവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. അവളുടെ ചുണ്ടിൽ കാണുന്ന ചിരി കരഞ്ഞ കണ്ണിനെ മറക്കാനെന്നോണം അണിഞ്ഞ മറയാണെന്നവൻ മനസിലാക്കേ അവനൊന്ന് വിങ്ങി.. അവന്റെ നിറഞ്ഞ കണ്ണ് കാണെ അവൾക് പിടിച്ചു നിക്കാൻ സാധിച്ചില്ല.. ഇനിയും തന്റെ പ്രണയം മറച്ചു വക്കാൻ സാധിച്ചില്ല.. കാറ്റു വേഗത്തിൽ ഓടി അടുത്തവനെ സാക്ഷാ ഇറുക്കി പുണർന്നു....... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story