ഹൃദയതാളം: ഭാഗം 6

hridaya thalam sana

എഴുത്തുകാരി: സന

മുന്നിൽ കണ്ടത് വിശ്വസിക്കനാകാതെ കണ്ണുകൾ വിടർന്നു..മുന്നിൽ നിക്കുന്നവളെ കാണെ അവന്റെ ഹൃദയം അതിവേഗത്തിൽ ഇടിച്ചു..അവന്റെ അധരം മൊഴിഞ്ഞു.. *ദേവൂ...* __________🥀 "സാർ.." "മ്മ് എന്താ.." എംഡി കേബിനിൽ കേറി വന്ന് അവിടുത്തെ സ്റ്റാഫുകളിൽ ഒരാളായ അക്ഷയ് വിളിച്ചപ്പോ ഫോണിൽ നിന്ന തലപൊക്കതെ തന്നെ യോകേഷ് മറുപടി കൊടുത്തു.. അവന്റെ മട്ടും ഭാവവും ഒക്കെ വളരെ വ്യക്തമായി അവനിലെ താല്പര്യമില്ലായ്മ വിളിച്ചോതുന്നുണ്ട്.. "സാർ.. ഇത് പ്രഭാകർ സാർ ഇവിടെ കൊണ്ട് തരാൻ പറഞ്ഞു.." അതും പറഞ്ഞു അക്ഷയ് കയ്യിലുള്ള ഫൈലും പെൻഡ്രൈവും അവിടെ വച് പോയി.. യോകേഷ് അതൊന്നു വെറുതെ നോക്കി വീണ്ടും ഫോണിൽ കണ്ണ് നട്ടു..ഏറെ നേരത്തിനു ശേഷം എന്തോ ഒരു ഉൾപ്രേരണ കൊണ്ട് അവന പെൻഡ്രൈവ് ലാപ്പിൽ കണക്ട് ചെയ്തു.. അതിൽ ഒന്ന് രണ്ടു ഇന്റർവ്യൂ വീഡിയോ അല്ലാതെ വേറെ ഒന്നും തന്നെ ഇല്ല.. "Oh my god.. ഞാൻ കാണുന്നത് സത്യമോ അതോ മിഥ്യയോ.." കാര്യമായി എന്തോ ലാപ്പിൽ നോക്കുന്ന യോകേഷിനെ നോക്കി വിശ്വസം വരാതെ ഇഷാൻ പറഞ്ഞു..

ചെക്കനെ കുറ്റം പറയാനും ഒക്കില്ല ഓഫീസിൽ വന്നേ പിന്നെ ആദ്യമായിട്ടാ യോകേഷിനെ ഇങ്ങനെ കാണാണെ.. ഇഷാന്റെ സംസാരം ഒന്നും കേൾക്കാതെ ലാപ്പിൽ നോക്കി തന്നെ നിക്കെയാ യോകേഷ്.. "And Last Question.. ദൃഷ്ടി പറഞ്ഞാല്ലോ ഫാഷൻ ഡിസൈനിങ് ആണ് താല്പര്യം.. സ്വന്തമായി ഒരു കമ്പനി അതാണ് തന്റെ ഡ്രീം എന്ന്.. പിന്നെ എന്ത് കൊണ്ട് ഇങ്ങൊരു ജോബ് സെലക്ട്‌ ചെയ്തു.. I Mean തന്റെ കോൺസെട്രേഷൻ വേറെ ഒന്ന് ആവുമ്പോ ഈ കമ്പനിക്ക് വേണ്ടി താൻ ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥ കാണിക്കാൻ സാധിക്കും എന്ന് തോന്നുന്നുണ്ടോ..??" ലാപ്പിൽ നിന്ന പ്രഭാകറിന്റെ സൗണ്ട് കേൾക്കെ ഇഷാൻ ഒരു സംശയത്തോടെ കേശൂന്റെ അടുത്തേക്ക് നടന്നു.. അവനെ കൂടുതൽ ഞെട്ടിച്ചത് കണ്ണ് ഒരല്പം പോലും മാറ്റാതെ അതിലുള്ള പെൺകുട്ടീടെ മുഖത്തു നോക്കുന്ന കേശുവിന്റെ ഭവമാണ്.. "Why not sir..?? എന്റെ അഭിപ്രായത്തിൽ എല്ലാ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്..

എന്റെ പാഷൻ ഫാഷൻ ഡിസൈനിങ് ആണെന്നുള്ളത് ശെരിയാ പക്ഷെ ആ ഒരു കാരണം കൊണ്ട് ഒരിക്കലും ഇവിടുത്തെ ജോലിയെ ഞാൻ കുറച്ചു കാണുകയോ എന്റെ ഉത്തരവാദിത്വം നിറവേറ്റാതെ നിക്കുകയോ ചെയ്യില്ല എന്ന് സാറിന് ഞാൻ വാക്ക് തരാം.. പിന്നെ സാർ ചോദിച്ചത് പോലെ ഈ ജോബ് സെലക്ട്‌ ചെയ്യാൻ ഉള്ള കാരണം... ആദ്യമേ ഓണർ ആവണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല ഒരുപക്ഷെ അങ്ങനെ ആയാൽ എന്റെ താഴെ ഉള്ളവരുടെ സിറ്റുവേഷനും അവരുടെ മനസികാവസ്ഥയും മനസിലാക്കാൻ സാധിക്കില്ല..ഇവിടെ ഒരു സ്റ്റാഫ്‌ ആയി വർക്ക്‌ ചെയ്യുന്ന ഓരോ നിമിഷവും അവരെ പറ്റി മനസിലാക്കാൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.. And i'm sure, I'll do my best😌" അവളുടെ വാക്കുകൾ കേൾക്കെ പ്രഭാകറിന്റെ മുഖത്തു പുഞ്ചിരി വിരിഞ്ഞു അതിനേക്കാൾ മനോഹരമായി യോകേഷിന്റെയും.. ഷോക്കിന് മേൽ ഷോക്ക് കിട്ടിയ പോലെയാ ഇശാന്റെ നിൽപ്പ്... ചിരി അതും പെണ്ണിനെ കണ്ട്..

യോകേഷ് കാണാതെ അവന് അത് ഫോട്ടോ എടുത്തു.. ആവശ്യം വരും.. "ഷാനു.. നീ നിന്റെ ഒരു ആഗ്രഹം പറഞ്ഞില്ലേ.. എന്തായിരുന്നു അത്.." ലാപ്പ് അടച്ചു വച് ഇഷാനു നേരെ തിരിഞ്ഞു യോകേഷ് ചോദിച്ചു.. അതുവരെ എന്തോ ആലോചനയിൽ ആയിരുന്ന ഇഷാൻ പെട്ടന്ന് ഞെട്ടി.. എന്നിട്ട് നല്ലതുപോലെ ഒന്ന് ഇളിച്ചു കൊടുത്തു.. "വേണ്ട ടാ.. എന്നെ കൊണ്ട് അത് പറയിപ്പിച്ചു എന്നെ തന്നെ അടിക്കാൻ അല്ലെ.. വേണ്ട.. ഇപ്പോ അങ്ങനെത്തെ ആഗ്രഹം ഒന്നും ഇല്ല.." "ഇല്ലേ.. അപ്പോ ഓക്കേ.. ഇനി ഈ ഒരു ആവശ്യം പറഞ്ഞു വരില്ലല്ലോ.." "ഏയ് ഇല്ല.. അല്ല നീ എന്തിനാ അതൊക്കെ ചോദിക്കണേ..നിനക്ക് ആ വക ആഗ്രഹങ്ങൾ ഒന്നും ഇല്ലല്ലോ.." അതിനൊന്ന് sight അടിച്ചു കേശു പുറത്തേക്ക് പോയി.. 'കമ്പനിയിൽ സ്റ്റാഫ്‌ ആയിട്ട് പെണ്ണുങ്ങളെ കൊണ്ട് വരണം അല്ലെങ്കിൽ അവന്റെ അച്ഛന്റെ കമ്പനിയിൽ ജോലിക്ക് പോണം എന്ന് പറഞ്ഞതിന അവൻ എന്നെ എടുത്തിട്ട് പെരുമാറിയത്.. എന്നിട്ട് ഇപ്പോ വീണ്ടും ചോദിക്കെയാ...

എന്റെ പട്ടി പറയും..ഹും.. ഈ ജന്മത്തിൽ ഒരു പെണ്ണിനെ പ്രേമിച്ച കെട്ടാം എന്നുള്ള എന്റെ ആഗ്രഹം ഒക്കെ എന്നേ പോയതാ..😪എന്നാലും അവൻ എന്തിനാവും ഇപ്പോ അത് ചോദിച്ചത്..' ഇഷാൻ തടിക്ക് കയ്യും കൊടുത്ത് ആലോചിച്.. ഇതേസമയം യോകേഷ് ഇനി നടക്കാൻ പോകുന്ന കാര്യം ഓർത്തു അവന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു.. തീർത്തും പുച്ഛം നിറഞ്ഞത്.. _________🥀 "Thats all... Thankyou..." ഒരു പുഞ്ചിരിയോടെ പ്രസന്റേഷൻ ഓഫ്‌ ചെയ്തു ടോപ്പിൽ വച്ചിരുന്ന മൈക് അവിടെ വച് ദൃഷ്ടി ദേവിന് സൈഡിൽ ആയുള്ള ചെയറിൽ വന്നിരുന്നു..ഇത്രയും നേരം ദൃഷ്ടിയുടെ മുഖത്തെ ഓരോ ഭാവത്തിലും ദേവിന്റെ കണ്ണ് ഓടി നടക്കുവായിരുന്നു.. എന്നാലും അപദ്ധത്തിൽ പോലും അവളുടെ നോട്ടം അവന് നേരെ വന്നില്ല എന്നുള്ളതുകൊണ്ട് ദേവിന് നന്നേ വിഷമം ആയി..എന്നാലും ദൃഷ്ടിയെ കണ്ടതിലുള്ള സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ തിളങ്ങി..

ദേവിന്റെ കണ്ണ് തന്നിൽ നിന്ന മാറുന്ന സമയം അത്രയും ദൃഷ്ടി അവനെ നോക്കുന്നുണ്ടായിരുന്നു.. പക്ഷെ അവന്റെ അടുത്തിരിക്കുന്ന ജൂലിയെ കാണെ കഷ്ടപ്പെട്ട് ആ നോട്ടം പിൻവലിച്ചു... ദേവിന്റെ മുന്നിൽ പിടിച് നിൽക്കുന്നത് വല്ലാത്ത ബുദ്ധിമുട്ട് ആയി തോന്നി.. "ദേവൂ.." മീറ്റിംഗ് കഴിഞ്ഞ് സ്പീഡിൽ പുറത്തിറങ്ങിയ ദൃഷ്ടിയെ പുറകിൽ നിന്നും ദേവ് വിളിച്ചു.. പെട്ടന്ന് ആഹ് വിളിയിൽ ആരോ പിടിച്ചു കെട്ടിയത് പോലെ കാലുകൾ നിശ്ചലമായി.. തനിക് ഏറ്റവും ഇഷ്ടമായ പേര് അതും ഒരുപാട് സ്നേഹിച്ചിരുന്ന ആളുടെ നാവിൽ നിന്ന്..അന്നും ഇതുപോലൊരു വിളിക്കായി അവള് കാത്തിട്ടുണ്ട്.. കൊതിച്ചിട്ടുണ്ട്.. "ദേവൂ.. I... I want to talk to you.." മുന്നിലായി വന്ന് നിക്കുന്നവനെ തലഉയർത്തി നോക്കാൻ അവൾക് സാധിച്ചില്ല.. കണ്ണ് നിറഞ്ഞത് കാണുമോ എന്ന ഭയം.. "ദേവൂ"..അത്രയും നേർമയായ വിളിയിൽ ദൃഷ്ടിടെ ഉള്ള തുടിച്ചു.. "സാർ..അവിടെ ജൂലി മാഡം.." ദേവ് വീണ്ടും അവളോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഹരി വന്ന് വിളിച്ചു.. കേട്ടപാടെ ദേവ് അവനുപിറകെ ഓടി.. പുറകെ കാര്യം അറിയാൻ ദൃഷ്ടിയും..

തറയിൽ വീണു കിടക്കുന്ന ജൂലിയെ കണ്ട് ദേവ് ഓടി അവൾക്കരികിലായി മുട്ടിൽ ഇരുന്നു.. കയ്യിൽ കോരി എടുത്ത് അടുത്തുള്ള അവന്റെ കേബിനിൽ കേറുമ്പോ ദൃഷ്ടിയെ ഒന്ന് നോക്ക പോലും ചെയ്യാത്തത് അവളിൽ വേദന സൃഷ്ടിച്ചു.. നെറ്റിയിലൂടെ ചോര വരുന്നുണ്ട്.. മുഖം ഒക്കെ വാടി തളർന്ന് ഒരു അവസ്ഥയിൽ എത്തിയിട്ടുണ്ട് ജൂലി.. ജൂലിയുടെ മുഖത്തു വെള്ളം കുടഞ്ഞു.. എണീറ്റ് ചുറ്റും ഒന്ന് നോക്കി ദേവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. ഈ കാഴ്ച്ചകൾ ഒക്കെയും ദൃഷ്ടിയെ അത്രയും വേദനിപ്പിക്കുന്ന ആയിരുന്നു.. മാസത്തിൽ വരുന്ന വയറുവേദനയിൽ പോലും തന്നെ ചേർത്ത് പിടിക്കുന്ന ദേവിനെ അവളോർത്തു.. അന്ന് താൻ ചാഞ്ഞ നെഞ്ചിൽ ഇന്ന് മറ്റൊരാൾ.. ഇനിയും ഇവിടെ നിന്നാൽ ഒരുപക്ഷെ കരഞ്ഞു പോകും എന്നുറപ്പ് ഉണ്ടായിരുന്നതുകൊണ്ട് വേഗം അവിടേം വിട്ട് അവൾ ഇറങ്ങി.. 'ദൃഷ്ടിയുടെ കണ്ണുകൾ നിറഞ്ഞത് അന്നും ഇന്നും തനിക് വേണ്ടി ആണെന്ന ബോധം ദേവിനെ വല്ലാതെ അലട്ടി..

ഫ്രണ്ട് എന്നതിലുപരി ഒരിക്കലും ജൂലിയെ മറ്റൊരു താലത്തിൽ താൻ കണ്ടിട്ടില്ല.. തന്റെ വിഷമങ്ങൾ പറഞ്ഞപ്പോ ജൂലി അശ്വസിപ്പിക്കാൻ എന്നോണം ചേർത്ത് പിടിച്ചത് തെറ്റായി കരുതിയതിന്റെ ദേഷ്യത്തിലാണ് ആദ്യമായി ദൃഷ്ടിയെ അന്ന് താൻ അടിച്ചത്.. ഇന്ന് ജൂലിയുടെ ഈ അവസ്ഥയിൽ തനിക് അകറ്റാൻ പറ്റാത്തകൊണ്ട് ചേർത്ത് പിടിച്ചു.. പക്ഷെ അപ്പോഴും അവളുടെ മുന്നിൽ താൻ കൊള്ളരുതാത്തവൻ ആയി'.. ദേവ് വേദനയോടെ ഓർത്തു.. ____________🥀 ഓഫീസിലേക്ക് വന്ന് കേറിയപ്പോ തന്നെ കണ്ടത് സഹതാപാത്തോടെ തന്നെ നോക്കുന്ന കുറെ കണ്ണുകളെ ആണ്.. ഇവർക്കിത് എന്ത് പറ്റി എന്ന് ആലോചിച്ചു നാച്ചുന്റെ അടുക്കെ പോയി.. അവിടെ അങ്ങോട്ടും ഇങ്ങോട്ടും ഇരിപ്പുറക്കാതെ നടക്കുന്ന നാച്ചുനെ കണ്ട് ദൃഷ്ടിയുടെ പുരികം ചുളിഞ്ഞു.. "എന്താടാ.. എന്തിനാ ഇങ്ങനെ നീ നടക്കണേ.." "ഹോ വന്നോ.. എത്ര നേരയെടി കോപ്പേ നിന്നെ കാത്തു നിക്കാൻ തുടങ്ങീട്ട്..

എവിടെ പോയി കിടക്കെ ആയിരുന്നു.. മനുഷ്യൻ ഇവിടെ തീയിൽ ചവിട്ടിയ നിക്കണേ അറിയോ നിനക്ക്.." "എന്നിട്ട് എവിടെ 🙄" "എന്ത്.." "അല്ല തീയെ..തീ..🔥" ചിരി കടിച് പിടിച്ചുള്ള ദൃഷ്ടിയുടെ ചോദ്യത്തിന് ഒന്ന് നീട്ടി ശ്വാസം വലിച്ചു വിട്ട് അവിടുള്ള ചെയറിൽ അവളെ ഇരുത്തി.. അടുത്ത് തന്നെ നാച്ചുവും ഇരുന്നു.. "നീ പറ എന്തിനാ ഇത്രയും ടെൻഷൻ.." "നമ്മളെ ഈ കമ്പനിയിൽ നിന്ന് പിരിച്ചു വിട്ടു.." "എന്തിന്.. അതെപ്പോ ഞാൻ അറിഞ്ഞില്ലല്ലോ.. ഇതെവിടുത്തെ ന്യായമാ.. എവിടെ ബോസ്സ് എനിക്ക് ഒന്ന് കാണണമല്ലോ.." "എന്റെ ദൃഷ്ടി.. നീ ഒന്ന് അടങ്ങു ഞാൻ ഒന്ന് പറഞ്ഞോട്ടെ.." കേട്ടപാടെ എഴുനേറ്റ് പോകാൻ നിന്ന ദൃഷ്ടിയെ നച്ചു വീണ്ടും പിടിച്ചു ഇരുത്തി.. "ജോലിയിൽ നിന്ന് പറഞ്ഞു വിട്ടു എന്നല്ല.. നമ്മളെ രണ്ടിനെയും കമ്പനി മാറ്റി..

ബോസ്സിന് വേറെ ഒരു കമ്പനി ഉണ്ടെന്ന് പറഞ്ഞില്ലേ.. അയാളുടെ മോൻ നോക്കുന്ന അവിടൊട്ട് ആക്കി..ഇനി നമ്മുക്ക് രണ്ടും അവിടെയാ പണി.." "അതിനെന്തിനാ നീ വിഷമിക്കാണെ..നിനക്ക് ബോസ്സിന്റെ മകനെ വളക്കാൻ എളുപ്പം ആകില്ലേ.. അതുമല്ല നമ്മൾ രണ്ടു പേരും ഒരുമിച്ച് തന്നെയല്ലേ..." ദൃഷ്ടി പറഞ്ഞതും നച്ചു ഒരു ഇളി ഇളിച്ചു.. "പക്ഷെ... പക്ഷെ എനിക്ക് അയാളുടെ മകനെ വേണ്ട.. എനിക്ക് വേറെ ഒരാളെ ഇഷ്ടായി..love at first sight കേട്ടിട്ടില്ലേ...😌" "ആരെ.." "അന്ന് നമ്മൾ മാളിൽ വച് കണ്ട.. നീയുമായി അടി ഉണ്ടാക്കിയില്ലേ.." "അവനെയോ.. 😳" ...... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story