ഹൃദയതാളം: ഭാഗം 60

hridaya thalam sana

എഴുത്തുകാരി: സന

അവന്റെ നിറഞ്ഞ കണ്ണ് കാണെ അവൾക് പിടിച്ചു നിക്കാൻ സാധിച്ചില്ല.. ഇനിയും തന്റെ പ്രണയം മറച്ചു വക്കാൻ സാധിച്ചില്ല.. കാറ്റു വേഗത്തിൽ ഓടി അടുത്തവനെ സാക്ഷാ ഇറുക്കി പുണർന്നു.. അവളുടെ പെട്ടന്നുള്ള പെരുമാറ്റത്തിൽ ദേവ് ഒന്ന് ഞെട്ടിയിരുന്നു.. അവളെ അടർത്തി മാറ്റാൻ അവന് തോന്നിയില്ല ചേർത്ത് പിടിക്കാൻ ഒട്ട് അവന്റെ മനസും അനുവദിച്ചില്ല.. കുറച്ചു സമയം അതെ നിൽപ്പ് തുടർന്ന് സാക്ഷ പെട്ടന്ന് വിട്ട് നിന്നു.. തല ഉയർത്തി അവനെ നോക്കാൻ എന്തോ മടി തോന്നിയവൾക്.. "സോറി.. ഞാൻ.. പെ.. പെട്ട്.. പെട്ടന്ന്.." "സാക്ഷ.." അതും പറഞ് പിന്തിരിഞ്ഞു നടക്കാൻ തുനിഞ്ഞവളെ ദേവ് വിളിച്ചു.. മനസ്സ് കയ്യ് വിട്ടൊരു നിമിഷം അവനിൽ ഓടി അടുത്തതാണ്.. എന്തുകൊണ്ടോ അവൾക് അവളുടെ ഇഷ്ടം അവന് മുന്നിൽ തുറന്നു പറയാൻ പേടി തോന്നി.. "ഒന്നും പറയാനില്ലേ എന്നോട്.." തിരിഞ്ഞ് നോക്കാതെ നിക്കുന്നവളോട് സ്വരം അല്പം താഴ്ത്തി ദേവ് ചോദിച്ചതും അവളൊന്ന് പകച്ചു.. ഒരുപാട് ഉണ്ട് ദേവ്.. താനെന്റെ പ്രണയമാണെന്ന് പറയാണമെന്നുണ്ട്..

പക്ഷെ തനിക്കെന്നെ അംഗീകരിക്കാൻ ആവില്ല.. അവൾ മനസ്സിൽ മൊഴിഞ്ഞു ഇല്ലന്ന് തല അനക്കി.. "ഹരി.. ഹരി എന്നെ തിരക്കുന്നുണ്ടാവും.." "അപ്പോ എനിക്ക് പറയാനുള്ളത് കേൾക്കണ്ടേ..?" പോകാൻ നിന്നവളെ വലിച്ചവന്റെ മുന്നിൽ നിർത്തി ചോദിക്കവേ സാക്ഷ ഒന്ന് ഞെട്ടി.. ആദ്യമായാണ് ദേവിൽ ഇങ്ങനെ ഒരു ഭാവം.. ദേഷ്യമാണോ സങ്കടമാണോ അല്ല നിസ്സഹായതയാണോ ഒന്നും ഒന്നും മനസിലാക്കാൻ പറ്റിയില്ല.. അവന്റെ കണ്ണുകൾ വേദന വിളിച്ചു ഓതുന്നെങ്കിലും മുഖത്തു തീർത്തും നിസ്സഹായത തളം കെട്ടി നിപ്പുണ്ട്.. "എന്നോട് എന്താ പറയാനുള്ളെ??" അവന്റെ കണ്ണിൽ നോട്ടമെറിഞ്ഞവൾ ചോദിച്ചു.. കണ്ണുകൾ പരസ്പരം കൊരുത്തു വലിച്ചു..ആ നിമിഷം..!! പ്രണയം ഉള്ളാൽ ഇരുവർക്കും അറിയാൻ കഴിയുന്നുണ്ടായിരുന്നു.. "അത്രക്ക് ഇഷ്ടമാണോ എന്നെ.." ആഹ് ചോദ്യം മതിയായിരുന്നു..!! ദേവിന്റെ നെഞ്ചിൽ വീണ് പൊട്ടി കരഞ്ഞു അവൾ.. ഉൾപ്രേരണയാൽ അവളെ അവനും ചേർത്ത് പിടിച്ചു.. മതിയാവാത്ത പോലെ വീണ്ടും വീണ്ടും അവനെ ഇറുക്കി പുണർന്നവൾ അവളുടെ മനസിലെ വിഷമം കരഞ്ഞു തീർക്കുമ്പോ ഒരുകയ്യാൽ ദേവും അവളെ തലയിൽ തലോടി..

സാക്ഷ ഹോസ്പിറ്റലിൽ ആയിരുന്ന സമയം എന്തോ ആവശ്യമായി അവളുടെ വീട്ടിൽ പോയ നിമിഷം ദേവ് ഓർത്തു.. റൂം മുഴുവൻ തന്റെ ചെറുപ്പം മുതലുള്ള ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരുന്നപ്പോൾ കാണെ അവന് അവന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. കണ്ണിൽ ഉടക്കിയ ക്യാൻവാസിൽ തന്റെ ചിത്രത്തിനിപ്പം സാക്ഷായുടെ ചിത്രവും വരച്ചു ചെയ്തിരിക്കുന്നത് അവനൊരു അത്ഭുതത്തോടെ നോക്കി.. "എന്നിൽ അലിഞ്ഞു ചേർന്ന പ്രണയം.. എന്റെ ചാരെ അവനെത്തുമ്പോ എന്നിലെ ഹൃദയത്താളം പോലും അവനനുകൂലമാകുന്നു.. ❤" ക്യാൻവാസിലുള്ള വാചകത്തിലൂടെ അവന്റെ വിരലുകൾ ചലിക്കുമ്പോ ഹൃദയം വല്ലാതെ ഇടിച്ചു.. ഹൃദയം വിങ്ങി.. അറിയാതെ ഒരു ഏങ്ങലടി അവനിൽ നിന്ന് ഉയർന്നു.. താൻ അറിയാതെ തന്നെ ഇത്രധികം സ്നേഹിക്കുന്നവൾ.. തനിക് വേണ്ടിയാണ്.. തന്റെ ജീവിതം തകർന്നെന്ന് അറിഞ്ഞാണവൾ ഇവിടെ വന്നതെന്ന് പവി പറഞ് അറിയേ വീണ്ടും പരാജയപ്പെട്ടവനെ പോലെ നിന്നു.. പിന്നെ സാക്ഷയെ കാണനോ അവളുടെ അടുത്തേക്ക് പോകാനോ അവനെ ഉള്ളിൽ നിന്നാരോ തടഞ്ഞു.. തന്നെ പോലെ ജീവിതത്തിൽ പരാജയപ്പെട്ടവന് ഒരിക്കലും സാക്ഷ ചേരില്ല എന്നവന്റെ ഉള്ളമനസാവനെ പിന്തിരിപ്പിച്ചു..പക്ഷെ ഇപ്പോ..!!

"I...I love you dev.. I can't.. എനിക്ക് പറ്റില്ല.. ദേവ് ഇല്ലാതെ.." ഇറുക്കി പുണർന്നു കൊണ്ടുള്ള സാക്ഷയുടെ അടക്കം പറച്ചിലാണ് അവനെ ബോധത്തിലേക്ക് കൊണ്ട് വന്നത്..ഒരിക്കലും മറ്റൊന്നിനും വേണ്ടി അവളെ ഉപേക്ഷിക്കില്ല എന്ന് പറയാതെ പറയുന്ന പോലെ അവൻ അവളെ പൂർവാധികം സ്നേഹത്തോടെയും ശക്തിയോടെയും ചേർത്ത് പിടിച്ചു.. ______🥀 "ചതിയനാ താൻ..!! ഇനി മേലാൽ എന്നോട് സംസാരിക്കാൻ വന്ന് പോകരുത്.. I hate you.." കണ്ണും നിറച് ദൃഷ്ടി പറയുമ്പോ കേശു പകച്ചു പോയിരുന്നു..ചിരിയാലേ അവളുടെ അടുത്തേക്ക് അടുത്തവനെ തള്ളി മാറ്റിയുള്ള അവളുടെ സംസാരം കെട്ട് അവന്റെ വായ പൊളിഞ്ഞു.. റീസെപ്ഷൻ കഴിഞ്ഞ് താൻ മുകളിൽ കേറുന്നത് വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന പെണ്ണാണ്.. ഇപ്പോ എന്ത് പറ്റി എന്നവൻ ചിന്തിച്ചു.. മുഖം വീർപ്പിച്ചു കയ്യും കെട്ടി വെട്ടിതിരിഞ് നിക്കുന്നവളെ നോക്കി അവനൊന്ന് നെറ്റി ചുളിച്ചു..പെട്ടന്ന് എന്തോ കത്തിയത് പോലെ അവന്റെ മുഖം വിടർന്നു.. 'ഓഹോ ഫസ്റ്റ് നൈറ്റ്‌ കുളമാക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ്'... ശെരിയാക്കി തരാം.. ചിലതൊക്കെ കണക്ക് കൂട്ടിയവൻ അവളെ നോക്കി ഒന്ന് പുച്ഛിച്ചു.. "ഹാ അപ്പോ മിസ്സ്‌ ദൃഷ്ടി ദാരിഖ്.. Oops സോറി ഇപ്പോ മിസ്സിസ് ദൃഷ്ടി യോകേഷ് സത്യങ്ങൾ ഒക്കെ അറിഞ്ഞുള്ള വരവാ അല്ലെ..??"

ബെഡിൽ പോയി ഇരുന്നു പുച്ഛത്തോടെ ചുണ്ട് കൊട്ടുന്നവനെ കണ്ട് ദൃഷ്ടി ഒന്ന് ഞെട്ടി..പെട്ടന്നുള്ള അവന്റെ ഭവമാറ്റം കാണെ അവളുടെ ഉള്ളൊന്ന് വിറച്ചു.. "ശെരിയാ.. ചതിച്ചത് തന്നെയാ നിന്നെ.. നീ അന്ന് എല്ലാരുടെയും മുന്നിൽ വച് എന്നെ അടിച്ചപ്പോഴേ യോകേഷ് മനസിൽ ഉറപ്പിച്ചത.. എന്നെ വേദനിപ്പിക്കാൻ ഉയർന്ന ഈ കയ്യ് കൊണ്ട് നീ തന്നെ എന്നെ തലോടുമെന്ന്.. സോ ഇപ്പോ മുതൽ എന്റെ പ്രതികാരം താങ്ങാൻ റെഡി ആയിക്കോ.." പ്രതേക ഭാവത്തോടെ പറയുന്ന കേശുവിനെ കണ്ട് ദൃഷ്ടിയുടെ കണ്ണ് നിറഞ്ഞു..ചുണ്ട് വിധുമ്പി.. കൊച്ചു കുഞ്ഞുങ്ങളെ പോലെ വിധുമ്പുന്ന അവളെ കണ്ട് അവന്റെ ചിരി പൊട്ടി.. വയറും പൊത്തി പിടിച്ചു ചിരിക്കുന്ന അവനെ കാണെ അവൾ അവിടെ ഇരുന്ന പില്ലോ എടുത്തവനെ തല്ലാൻ തുടങ്ങി.. "ചി.. ചിത്തു.. സ്റ്റോ..പ്പ്‌.. ചിത്തു.." ചിരി നിർത്തതേയുള്ള അവന്റെ പറച്ചിൽ അവളുടെ ദേഷ്യം കൂട്ടി.. അവൾ നിർത്തില്ല എന്ന് ഉറപ്പായതും അവൻ ഒരു കയ്യാലേ അവളെ കടന്നു പിടിച്ചു ബെഡിലേക്ക് ഇട്ടു.. ഞൊടിയിടയിൽ അവളുടെ മേലായായി കയ്യ് കുത്തി നിന്ന് അവന്റെ കിതാപ്പടക്കി..ദൃഷ്ടിയുടെ നന്നേ കിതക്കുന്നുണ്ടായിരുന്നു..

ചിരി മാറി അവന്റെ മുഖത്തു മന്ദഹാസം നിറഞ്ഞതും അവന്റെ മുഖത്തേക്ക് നോക്കി ഇരുന്ന ദൃഷ്ടി പെട്ടന്ന് മുഖം തിരിച്ചു.. "ഇങ്ങോട്ട് നോക്കെടി.." അവളുടെ ദേഹത്തു അമർന്നു കൊണ്ട് ഒരു കയ്യെടുത്ത അവളുടെ കവിളിലായി ചെയ്തവൻ പറയുമ്പോ ദൃഷ്ടി കയ്യ് തട്ടി മാറ്റി.. ഒരുവശത്തേക്ക് തല തിരിച്ചു കിടക്കുന്നവളെ അവനൊരു ചിരിയാലേ നോക്കി ശേഷം കഴുത്തിൽ അമർത്തി ചുംബിച്ചു.. ഒന്നേങ്കി അവൾ വേഗം അവന് നേരെ മുഖം തിരിച്ചു.. "എന്തിനായിരുന്നു കുറച്ചു മുന്നത്തെ ഡ്രാമ.. മ്മ്..??" അവളുടെ മുഖത്തിന് നേരെ മുഖം അടുപ്പിച്ല അവന്റെ ചോദ്യത്തിന് ഒന്ന് വിറച്ചു കൊണ്ടവൾ അവനെ തള്ളി മാറ്റി.. "ഡ്രാമ ഒന്നും അല്ല.. സത്യം തന്നെയാ.. ചേട്ടായി എന്നോട് പറഞ്ഞു.. എന്നെ ചതിക്കാൻ വേണ്ടിയാ കല്യണം കഴിച്ചതെന്ന്..അപ്പോ വിശ്വസിച്ചിട്ടിലായിരുന്നു എന്നാലും ചുമ്മാ ഒന്ന് ഇളക്കാൻ വേണ്ടി പറഞ്ഞേയ.. അ..പ്പോ സാ.. സത്യായിരുന്നല്ലേ.." അവസാനം അവളുടെ വാക്കുകൾ ഇടറിയിരുന്നു.. ഇവളോ ഒരു മണ്ടി അതിന്റെ കൂടെ അവനും.. "All the best അളിയാ.. നന്നായി ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കേ.."

ദൃഷ്ടി വരുന്നതിന് മുന്നേ വന്ന് ഷാനു ഒരു ആക്കാലോടെ പറഞ്ഞതോർക്കേ കേശു അവനെ മനസിൽ നന്നായൊന്ന് സ്മരിച്ചു.. തെണ്ടി എന്റെ കയ്യിൽ കിട്ടട്ടെ.. കാണിച് കൊടുക്കുന്നുണ്ട്.. കേശു ഷാനുവിനെ പ്രാകി ദൃഷ്ടിയെ നോക്കിയതും അവൾ അപ്പോഴും അവനെ നോക്കി കണ്ണ് നിറക്കുന്നുണ്ട്.. "അയ്യേ ഇതിനും മാത്രം എവിടെ കിടക്കുന്നെടി കണ്ണീര്.. മിണ്ടുന്നതിന് മുന്നേ ഇങ്ങനെ കണ്ണീർ വരാൻ തുടങ്ങിയ ഞാൻ കുറച്ചു കഷ്ടപ്പെടുവല്ലോ.." അവളെ നോക്കി കളിയാലേ അവൻ പറഞ്ഞതും അവളെവന്റെ നെഞ്ചിലിടിച്ചു..നെറ്റിയിൽ അവന്റെ ചുണ്ട് സ്നേഹത്താൽ പതിയുമ്പോ അവളുടെ ചുണ്ടിൽ വല്ലാത്തൊരു ചിരി പടർന്നു.. "സമ്മതം ചോദിക്കുന്നില്ല..എല്ലാ അർത്ഥത്തിലും എന്റേതാക്കാൻ പോവാ ഞാൻ.." കവിളിൽ ഒന്ന് മുകർന്നവൻ അവളുടെ ചെവിയിലായി മന്ത്രിച്ചതും അവളുടെ കണ്ണ് മിഴിഞ്ഞു.. പ്രതീക്ഷയോടെ തന്നെ നോക്കുന്നവനെ അവൾക്കും നിരാശപ്പെടുത്താൻ തോന്നിയില്ല.. ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ അവൾ കണ്ണുകൾ അടച്ചു..

ഒരു ചിരിയാലേ അവനും അവളുടെ മാറിലായി മുഖം ഒളിപ്പിച്ചു.. ഇന്നോളം തന്റെതായി സൂക്ഷിച്ചതൊക്കെ കേശു കവർന്നെടുക്കുമ്പോ നാണത്താൽ അവളും അവനെ ചേർത്തു പിടിച്ചു..അവന്റെ ചുണ്ടിന്റെയും നാവിന്റെയും പല്ലിന്റെയും സഞ്ചാരം മാറുന്നതിനനുസരിച് അവളിൽ നിന്ന് ഉയർന്ന ശബ്ദത്തിന് വല്ലാത്തൊരു ആവേശം തോന്നിപ്പിച്ചു അവന്..ബെഡിൽ കിടന്ന മുല്ല മൊട്ടുകൾ ഞെരിഞ്ഞാമരുമ്പോൾ അവനും കൂടുതൽ ആവേശത്തോടെ അവളിൽ പടർന്നു കേറി.. വിയപ്പിന്റെയും പൂവിന്റെയും സമ്മിശ്രിത ഗന്ധം ആ മുറിയാകെ പടർന്നു..താരക കൂട്ടം പോലും കണ്ണ് ചിമ്മി..ഒടുവിൽ അവന്റെ വിരി നെഞ്ചിൽ മുഖം ഒളിപ്പിച്ചു കിടക്കുന്നവളെ വാത്സല്യത്തോടെ കേശു ചേർത്തു പിടിച്ചു.. നെറ്റിയിൽ അരുമായി മുത്തി അവൻ അവളെ വരിഞ്ഞു മുറുകുമ്പോ പൂർണമായി പരസ്പരം അറിഞ്ഞതിന്റെ സംതൃപ്തിയിൽ ഇരുവരും നിദ്രയെ പുൽകി..❤ ________🥀 "എന്താ അച്ഛാ.." മുന്നിൽ വന്ന് നിക്കുന്ന അവളുടെ അച്ഛനെ കണ്ട് പവി നെറ്റി ചുളിച്ചു.. സാധാരണ ആവശ്യം ഒന്നും ഇല്ലാതെ ഇങ്ങനെ വന്ന് നിക്കില്ല.. പവി കാര്യം തിരക്കിയതും അയാൾ പറയുന്നത് കെട്ട് അവളൊന്ന് ഞെട്ടി.. "അച്ഛാ.. എനിക്ക്.. എനിക്കൊരാളെ ഇഷ്ടമാണ്.."

"ഹരീശ്വറിന്റെ കാര്യമാണ് എന്റെ മോൾടെ മനസ്സിലെങ്കിൽ അതങ്ങ് മാറ്റിയേക്ക്..വന്നിരുന്നു അവൻ പെണ്ണ് ചോദിക്കാൻ.. നിന്നെ ഞാൻ വളർത്തിയത് അങ്ങനെ ഒരു അനാഥനെ കൊണ്ട് കെട്ടിക്കാൻ അല്ല.." പുച്ഛത്തോടെ ഉള്ള അയാളുടെ സംസാരം കേൾക്കെ പവിക്ക് നന്നേ ദേഷ്യം വന്നു.. അവളുടെ അമ്മയും അച്ഛന്റെ തീരുമാനത്തിൽ ഞെട്ടി പോയിരുന്നു.. ഹരിയോട് അച്ഛൻ ആലോചിക്കട്ടെ എന്ന് പറഞ് വിട്ടതായിരുന്നു.. അമ്മക്ക് അവനെ കണ്ടപ്പോൾ തന്നെ ഇഷ്ടമായിരുന്നു.. "നാളെ എന്റെ ഫ്രണ്ടും മകനും വരും.. വന്ന് കണ്ട് നിന്നെ ഇഷ്ടമായാൽ ഏറ്റവും അടുത്ത നാൾ കല്യാണം.." പവി എന്തെങ്കിലും പറയുന്നതിന് മുന്നേ അത്രയും പറഞ്ഞായാൾ ഉള്ളിലേക്ക് പോയി.. നിറഞ്ഞു വന്ന കണ്ണുനീർ വാശിയോട് തുടച്ചു നീക്കി മനസിൽ ചിലതൊക്കെ ഉറപ്പിച്ചു മുകളിലേക്ക് പോകാൻ നിക്കേ ആരോ കാളിങ് ബെൽ അടിച്ചതും ഒരുമിച്ച് ആയിരുന്നു...... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story