ഹൃദയതാളം: ഭാഗം 61

hridaya thalam sana

എഴുത്തുകാരി: സന

നിറഞ്ഞു വന്ന കണ്ണുനീർ വാശിയോട് തുടച്ചു നീക്കി മനസിൽ ചിലതൊക്കെ ഉറപ്പിച്ചു മുകളിലേക്ക് പോകാൻ നിക്കേ ആരോ കാളിങ് ബെൽ അടിച്ചതും ഒരുമിച്ച് ആയിരുന്നു.. "ഞങ്ങൾ പല്ലവിടെ അച്ഛനെ കാണാൻ വന്നതാ.." സാക്ഷയുടെ ശബ്ദം കേൾക്കെ പവി വേഗത്തിൽ അവിടെക്ക് നടന്നു.. സാക്ഷയും സത്യജിത്തിനെയും കണ്ട് അവളൊന്ന് ചിരിച്ചു.. അവരുടെ പിറകിൽ മുഖം വീർപ്പിച്ചു നിക്കുന്ന ഹരിയെ കാണെ അവളുടെ നെറ്റി ചുളിഞ്ഞു.. "ഞാൻ വിളിക്കാം നിങ്ങൾ ഇരിക്ക്.." പവിയുടെ അമ്മ വിളിക്കാനായി പോയതും അവൾ കാര്യം മനസിലാവാതെ അവരെ നോക്കി.. സാക്ഷയുടെ പെരുമാറ്റത്തിൽ അല്പം സമാധാനം തോന്നിയെങ്കിലും ഹരിയുടെ മുഖഭാവം അവളെ വല്ലാതെ ടെൻഷൻ ആക്കി.. "ആരാ.." കുറച്ചു ഗംഭീര്യം ഉള്ള ശബ്ദം കെട്ട് സാക്ഷയും സത്യജിത്തും അയാളെ നോക്കി.. അപ്പോഴും തല കുനിച് തന്നെയായിരുന്നു ഹരി ഇരുന്നത്.. "ഞാൻ സത്യജിത്..ഇതെന്റെ മക്കളാണ്.. സാക്ഷാ.. ഹരീശ്വർ..ഞങ്ങൾ വന്നത്.." "വീണ്ടും പറയണമെന്നില്ല മനസിലായി.. അതിനുള്ള മറുപടിയും ഞാൻ അറിയിച്ചിരുന്നതാണ്.." സത്യജിത് പറഞ്ഞവസാനിപ്പിക്കുന്നതിന് മുന്നേ രവി (പവിയുടെ അച്ഛൻ) നീരസത്തോടെ പറഞ്ഞതും പവി ദയനീയമായി അവരെയെല്ലാം നോക്കി..

എല്ലാ കാര്യത്തിലും കർകഷനായിരുന്ന അച്ഛന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഉള്ള മറുപടി അവൾക് പതിവാണെങ്കിലും വന്നിരിക്കുന്നത് ഹരി ആയതുകൊണ്ട് അവൾക് വല്ലാത്ത ചടപ്പ് തോന്നി.. "അങ്കിൾ എന്തുകൊണ്ട ഇതിന് എതിർക്കുന്നതെന്ന് അറിയണമെന്നുണ്ട് ഞങ്ങൾക്.." സാക്ഷയായിരുന്നു അത് ചോദിച്ചത്.. തനിക്കും അതാണ് അറിയേണ്ടത് എന്നാ പോലെ സത്യജിത്തും അയാളെ നോക്കി.. "കാരണം ഒരിക്കെ പറഞ്ഞതാണ്.. വീണ്ടും അത് തന്നെയാ പറയാനുള്ളത്.. എനിക്ക് ആണും പെണ്ണും ആയി ഇവളൊരാളെ ഉള്ളു.. ഇവളെ വളർത്തി ഇത്രയിടം വരെ കൊണ്ടെത്തിച്ചത് ആരോരും ഇല്ലാത്ത ഒരുവനെ കൊണ്ട് കെട്ടിക്കാൻ അല്ല.." അയാൾ പുച്ഛത്തോടെ അത്രയും പറയുമ്പോ പവിയുടെ കണ്ണ് നിറഞ്ഞിരുന്നു..എന്തോ പറയാനാഞ്ഞ സാക്ഷയെ ഹരി തടഞ്ഞു.. സത്യജിത്തിന് ദേഷ്യം വന്നെങ്കിലും അയാളത് അടക്കി നിർത്തി.. "വലിയ പണകാരൊന്നും അല്ല ഞങ്ങൾ.. അതുകൊണ്ട് തന്നെ എന്റെ മകളെ. വിവാഹം കഴിക്കുന്നവന് ആവശ്യത്തിന് പണം ഉണ്ടാവണം എന്ന് എനിക്ക് നിർബന്ധമുണ്ട്..അതുപോലെ കുടുംബം...

ഇവള് സഹോദരങ്ങൾ ഒന്നും ഇല്ലാതെയാണ് വളർന്നത്.. അപ്പോ കല്യാണം കഴിഞ്ഞ് പോകുന്നിടത്തെങ്കിലും നല്ലൊരു കുടുംബം ഇവൾക്ക് കിട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്.. ഒരച്ഛനെന്നാ നിലക്ക് അതൊരു അത്യാഗ്രഹം ആണെന്ന് എനിക്ക് തോന്നുന്നില്ല.. പിന്നെ ഹരീശ്വർ സാറിന്റെ മകനെ പോലെയല്ലേ അല്ലാതെ മകനല്ലല്ലോ.. അതുകൊണ്ട് എനിക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ല.. എന്റെ സമ്മതമില്ലാതെ പല്ലവിയും ഇതിന് സമ്മതിക്കില്ല.." "അച്ഛാ.." വാക്കുകളാൽ കുത്തി നോവിക്കുന്ന രവിയെ പവി ദേഷ്യത്തോടെ നോക്കി..അയാളുടെ ഭാഗത്തുന്ന് തുറിച്ചു നോട്ടത്തിന് മുന്നിൽ അവൾക് നിസ്സഹായതയോടെ നിൽക്കാനേ സാധിച്ചുള്ളൂ.. "പവിക്ക് അവനെ ഇഷ്ടമുണ്ടെൽ ഞങ്ങൾ അവളെ കൊണ്ട് പോയിരിക്കും.." സാക്ഷക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു.. ഹരിയെ അയാൾ പുച്ഛിക്കുന്നത് കെട്ട് നിൽക്കാൻ അവളെ കൊണ്ട് ആവുന്നില്ലായിരുന്നു..ദേഷ്യത്തിൽ അയാളോട് അതും പറഞ്ഞു പവിയുടെ അടുത്തേക്ക് പോകാൻ നിന്ന സാക്ഷയെ തടഞ്ഞു ഹരി ഇരുന്നിടത് നിന്നും എഴുന്നേറ്റു..

"സാർ പറഞ്ഞത് ശെരിയാ.. ഞാൻ അനാഥന.. ആരോരും ഇല്ലാത്തവൻ.. അങ്ങനെ ഒരാൾക്കു മകളെ വിവാഹം കഴിപ്പിച്ചു തരാൻ ഏതൊരു അച്ഛനേയും പോലെ സാറിനും തലപര്യം ഉണ്ടാവില്ല.. സാർ പറയുന്നത് എനിക്ക് മനസിലാവും.. ന്യായവും നിങ്ങള്ടെ ഭാഗത്താ.. ഞാൻ വിളിച്ചാൽ ഈ നിമിഷം സാറിന്റെ മകൾ എന്റെ ഒപ്പം വരും.. പക്ഷെ ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല.. എന്നെ പോലെ ആരും ഇല്ലാത്തൊരു അവസ്ഥ അവൾക് ഉണ്ടാവാൻ പാടില്ല.." ഹരി അത് പറഞ്ഞു നിർത്തുമ്പോ പവി ഒരു ഞെട്ടലോടെ അവനെ നോക്കി.. അവസാനം തന്നെ വേണ്ടന്ന് വക്കുവാണോ ഹരി.. അവളുടെ ഉള്ളം തേങ്ങി.. സാക്ഷയും ഒന്നും മനസിലാവാതെ നോക്കി ഹരിയെ..അപ്പോഴും പവിയുടെ അച്ഛന്റെ മുഖത്തു ഭവമാറ്റം ഒന്നും ഉണ്ടായില്ല..അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു ഹരി പവിടെ അടുത്തേക്ക് പോയി.. "പല്ലവി ഈ ഹരീശ്വറിന്റെയാണെന്ന് മനസിൽ ഉറപ്പിച്ചു തന്നെയാ എന്റെ ഇഷ്ടം പറഞ്ഞത്..അതുപോലെ ഇപ്പോഴും പറയുവാ.. നിന്റെ അച്ഛന്റെ സമ്മതത്തോടെ മാത്രമായിരിക്കും നിന്റെ കഴുത്തിൽ ഞാൻ താലി കെട്ടുന്നത് അതിനി എത്ര നാൾ കഴിഞ്ഞിട്ട് ആണെങ്കിലും..

നിന്നെ സംരക്ഷിക്കാൻ കുടുംബമോ പണമോ ഒന്നും അല്ല നട്ടെല്ലുള്ളൊരു ആണൊരുത്തൻ മതിയെന്ന് നിന്റെ അച്ഛന് ബോധ്യമാവുന്നത് വരെ നമ്മുക്ക് കാത്തിരിക്കാം.. അതുവരെ നീയും കാത്തിരിക്കുവല്ലോ അല്ലെ.. അതോ..??" അവളുടെ കവിളിൽ കയ്യ് ചേർത്തവൻ പറയുമ്പോ പവിടെ ഉള്ളം നിറഞ്ഞു.. സന്തോഷത്തിൽ കണ്ണുകൾ നിറഞ്ഞു.. പവിയുടെ അമ്മയ്ക്കും വല്ലാത്ത സന്തോഷം തോന്നി.. അവസാനം കണ്ണിറുക്കി ഉള്ള ഹരിയുടെ ഡയലോഗ് കേൾക്കെ അവൾ ചിരിച് പോയി.. ""മനുഷ്യനെ വിലഇരുത്തേണ്ടത് പണവും കുടുംബ മഹിമയും കൊണ്ടല്ല.. പ്രായം കൊണ്ട് അവനെക്കാൾ എത്രയോ മുതിർന്നതാ.. പക്ഷെ മനസ് ഇപ്പോഴും അവനെക്കാൾ താഴ്ന്ന തന്നെയാ നിക്കുന്നത് നിങ്ങൾക്.. സ്വന്തം ഇഷ്ടത്തിന് വേണ്ടി മക്കളെ ബലിയടക്കുമ്പോഴല്ല അവരുടെ ഇഷ്ടത്തിന് കൂടി മുൻ‌തൂക്കം കൊടുക്കുമ്പോഴാ ഏതൊരു അച്ഛനും മക്കളുടെ മനസ്സിൽ ഹീറോ ആവുന്നത്.. പറഞ്ഞാല്ലോ അവൻ ആരോരും ഇല്ലാത്തത് ആണെന്ന്.. എങ്കിൽ സാറിന് തെറ്റി.. ബന്ധം കൊണ്ടല്ലെങ്കിലും കർമം കൊണ്ട് അവനെനിക് ചേട്ടന.. ഇത്തവന്റെ അച്ഛനും.. പിന്നെ പണം.. സാറിന് അറിയാമായിരിക്കും സാക്ഷാ കൺസ്ട്രക്ഷൻ..അതിന്റെ പകുതി പാർട്ണർഷിപ് അവന്റെ പേരില..

അതൊന്നും ദാനം ആയി കൊടുത്തതല്ല അവന്റെ കഴിവും കഷ്ടപ്പാടും കൊണ്ട് നേടിയെടുത്തതാ..നഷ്ടലായിരുന്ന ഞങ്ങളെ ഈ നിലയിൽ എത്തിച്ചത് അവന.. അതുകോണ്ട് സാർ മറ്റുള്ളവരുടെ കുറവുകളെ പറഞ്ഞു വിലയിരുത്തുന്നതിന് പകരം സ്വയം ഒന്ന് ചിന്തിച് നോക്ക്.."" ഹരി ഇറങ്ങി പോയതിന് പിന്നാലെ രവിയോട് കല്പ്പിച്ചു സാക്ഷ അത്രയും പറഞ്ഞു പവിയെ ഒന്ന് നോക്കി പുറത്തേക്ക് പോയി.. പവിയുടെ തലയിൽ ഒന്ന് തലോടി സത്യജിത്തും.. രംഗം ശൂന്യമായതും പവി അയാളെ ഒന്ന് നോക്കി.. ഒന്നും മിണ്ടാതെയുള്ള അയാളുടെ നിൽപ്പ് കണ്ട് അവൾക് ഒന്നും പറയാൻ തോന്നിയില്ല.. അയാളെ ഒന്ന് നോക്കി മുകളിലേക്ക് കേറുന്നാ അവളെ കാണെ അയാളുടെ മനസ് അസ്വസ്ഥമായിയിരുന്നു.. _______🥀 "എന്തായി കാര്യങ്ങൾ.." ഓപ്പോസിറ്റ് ഇരുന്ന് ദേവ് സാക്ഷയോട് ചോദിക്കുമ്പോ അവളൊന്ന് നിശ്വസിച്ചു.. "കാത്തിരിക്കാം എന്നാ സ്റ്റാൻഡ് ആണ് രണ്ടിനും.. അവസാനം അയാളുടെ മുഖം വച്ചിട്ട് സമ്മതിക്കും എന്നാ ഒരു പ്രതീക്ഷ.." കയ്യിലിരിക്കുന്ന കോഫി ഒരു സിപ് കുടിച് സാക്ഷ ദേവിനോട് പറഞ്ഞു.. "ഞാൻ സംസാരിക്കാണോ രവി സാറിനോട്..എന്നോട് വലിയ കാര്യമാ.. സമ്മതിക്കാൻ ചാൻസ് കൂടുതലാണ്.." "അതിന് ദേവിന് അറിയോ അയാളെ.."

ചിരിയോടെയാണ് സാക്ഷ ചോദിച്ചത്.. അതിന് ദേവ് ഒന്നും പറഞ്ഞില്ല.. അപ്പോഴാണ് അവൾക് പവിയും ദൃഷ്ടിയും ആയുള്ള ഫ്രണ്ട്ഷിപ് ഓർമ വന്നത്.. അവൾക്കെന്തോ വല്ലാതെ തോന്നി... അവനെ വീണ്ടും അതൊക്കെ ഓർമ പെടുത്തിയല്ലോ എന്നൊരു തോന്നൽ..!! "ദേവ്.." അവന്റെ കയ്യിൽ അവളുടെ കയ്യ് ചേർത്ത് വിളിക്കെ അവൻ ചിന്തയിൽ നിന്ന് ഉണർന്നു.. "ഇപ്പോഴും പ്രണയിക്കുന്നുണ്ടോ ദൃഷ്ടിയെ..??" സാക്ഷക്ക് അപ്പോ അങ്ങനെ ചോദിക്കാൻ ആണ് തോന്നിയത്..അവളുടെ ചോദ്യം കേൾക്കെ അവനൊന്ന് പുഞ്ചിരിച്ചു..ശേഷം അവളുടെ കയ്യ് അവന്റെ കയ്യ്ക്കുള്ളിൽ ആക്കി.. "അതിനുള്ള അവകാശം ഇപ്പോ യോകേഷിന് അല്ലെ..!! അവൾക്ക് അവനായിരുന്നു നല്ലപാതി.. അവളുടെ സ്നേഹത്തിന് അവനും അവന്റെ പ്രണയത്തിന് അവളും ആണ് അർഹൻ..." ദേവ് പുറമെ ഒരു ചിരി വരുത്തി സാക്ഷയോട് പറഞ്ഞു..അവളെ നോക്കി അവൻ വീണ്ടും തുടർന്നു... "ഒരുപാട് തെറ്റ് സംഭവിച്ചിട്ടുണ്ട് എനിക്ക്.. സത്യത്തിൽ ആരുടേയും സ്നേഹത്തിന് എനിക്ക് അർഹത ഇല്ല.. തന്റെ പ്രണയം പോലും എനിക്ക് അർഹത ഇല്ലാത്ത പോലെയൊരു തോന്നലാ ഇപ്പോഴും.." ദേവ് പറഞ്ഞവസാനിപ്പിക്കുമ്പോ സാക്ഷാ ഒന്ന് ചിരിച്ചു..

ശേഷം അവന്റെ നേർക്ക് പോയി നിന്നു അവന്റെ കവിളിൽ കയ്യ് വച് നെറ്റിയിൽ അമർത്തി ചുംബിച്ചു.. അതിൽ അവളുടെ പ്രാണനായി കരുതി വച്ച പ്രണയവും വാത്സല്യവും കരുതലും എല്ലാം അടങ്ങിയിരുന്നു.. "അതൊക്കെ കഴിഞ്ഞില്ലേ.. ഞാൻ പ്രണയിച്ച ദേവിനെയാ എനിക്ക് കിട്ടിയത്.. ചെയ്ത തെറ്റ് ഏറ്റു പറയുന്ന ഇനി അവർത്തിക്കില്ലെന്ന് മനസിൽ ഉറപ്പിച്ച ഒരാളെ സ്നേഹിക്കുന്നതിന് അർഹത ഒന്നും ഞാൻ നോക്കുന്നില്ല.. എന്റെ പ്രണയം മനസിലാക്കാൻ ഈ ലോകത്ത് മറ്റാരേക്കാളും അർഹൻ ദേവാ.. എന്റെ പ്രണയം അനുഭവിക്കാൻ ഉള്ള അർഹതയും ഈ ദേവിനല്ലാതെ മറ്റാർക്കും ഇല്ല..!!" സാക്ഷ പുഞ്ചിരിയാലേ പറയുമ്പോ അവന്റെ കണ്ണ് നിറഞ്ഞു.. അവളുടെ വയറിൽ മുഖം പൂഴ്ത്തി നിക്കേ സാക്ഷ ഒരു കയ്യാലേ അവന്റെ തലമുടി തലോടി.. അത്യധികം പ്രണയത്തോടെ അവരുടെ ജീവിതം അവിടേം മുതൽ തുടക്കം കുറിച്ചു.. _______🥀 "എവിടെ പോവാ.." റെഡി ആയി പോകാൻ ഇറങ്ങിയ കേശുവിനോട് ദൃഷ്ടി വന്ന് ചോദിച്ചതും അവൻ അവൾക് നേരെ തിരിഞ്ഞു.. "സ്നേഹതീരത്ത്.. ഏറ്റവും വലിയ ആഗ്രഹമായിരുന്നില്ലേ.." അതുപറയുമ്പോ അവന്റെ കണ്ണ് ചുമരിൽ തൂക്കി ഇട്ടിരിക്കുന്ന ഇസയുടെ ഫോട്ടോയിൽ ആയിരുന്നു..

അവന്റെ ചുണ്ടിൽ വിരിഞ്ഞത് വേദനയുടെ പുഞ്ചിരിയാണെന്ന് മനസിലാക്കേ അവൾ അവന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു.. അത് കാത്തിരുന്നത് പോലെ പെട്ടനവളെ പുണർന്ന് കേശു ഡ്രസിങ് ടേബിളിനോട് ചേർത്ത് നിർത്തി അവളെ.. വിടർന്ന കണ്ണാലെ ഉള്ള അവളുടെ നോട്ടത്തിന് മറുപടിയായി അവളുടെ ചുണ്ടുകളെ അവൻ സ്വന്തമാക്കി.. ഒന്നുയർന്നു പൊങ്ങിയവൾ വിരലുകൾ അവന്റെ ഷർട്ടിൽ കൊരുത്തു.. പതിയെ അവളുടെ മേൽചുണ്ടും കീഴ്ച്ചുണ്ടും നുണഞ്ഞു.. സാരിക്കിടയിലൂടെ അവന്റെ വിരലുകൾ അവളുടെ വയറിൽ ഇക്കിളി കൂട്ടി.. വല്ലാത്തൊരു വിറയലോടെ അവൾ ഞെരുങ്ങി അവന്റെ ദേഹത്തോട് കൂടുതൽ അമർന്നു.. പതിയെ തുടങ്ങിയ ചുംബനം ആവേശം ജനിപ്പിച്ചതും അവൾ അവനെ തള്ളി മാറ്റി.. പിറകിലേക്ക് നീങ്ങിയ അവനെ യോകേഷ് എന്നാ പേര് കൊതിയ താലി അവന്റെ ഷർട്ടിൽ കൊരുത്തു വീണ്ടും അവനെ അവളോട് അടുപ്പിച്ചു..അതുകണ്ടൊരു ചിരിയോടെ അവളും അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. _______🥀

"ദിവസങ്ങൾ കടന്നു പോകുന്നതിനനുസരിച് കേശുവിന്റെയും അവന്റെ ചിത്തുവിന്റെയും പ്രണയം പടർന്നു പന്തലിച്ചു..അതിനിടയിൽ തന്നെ ഇസായുടെ ആഗ്രഹം പോലെ തന്നെ അനാഥർക്ക് അവളുടെ പേരിൽ തന്നെയുള്ള ഒരു മാന്തിരം കേശു പണി കഴിപ്പിക്കുന്നുണ്ട്.." "ദേവും സാക്ഷയോട് അടുക്കൻ തുടങ്ങി.. പഴയതൊക്കെ മറക്കാൻ സമയം അവളോട് അവൻ ആവശ്യപ്പെട്ടിരുന്നു.. എത്രനാൾ വേണമെങ്കിലും കാത്തിരിക്കാൻ താനും തയ്യാറാണെന്ന് പറഞ്ഞതോടെ ദേവും അവളെ തിരിച്ചു പ്രണയിക്കാൻ തുടങ്ങി.." "കേശുവിന്റെയും ദൃഷ്ടിയുടെ ഫസ്റ്റ് നൈറ്റ്‌ കുളമ്മക്കാൻ നോക്കിയ ഷാനുവിനെതിരെ കേശു പ്രക്കിയത് ബലിച്ചെന്നാണ് തോന്നുന്നത്.. നച്ചു അതിന് ശേഷം റെഡ് അലേർട്ട് ആണെന്ന് പറഞ്ഞു ചെക്കനെ അടുപ്പിച്ചിട്ടില്ല.. ഷാനുവും യോഗമില്യമിണിയെ എന്നാ ഭാവത്തിൽ നിരാശനായി നടക്കുന്നു.." "ഇനി പവിയും ഹരിയും....... ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story